മിഴിയിൽ: ഭാഗം 6

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

സൂര്യപ്രകാശം കണ്ണിലേക്ക് അടിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്... പതിയെ എഴുന്നേറ്റിരുന്നു.. ആദ്യം ഓർമ്മ വന്നത് മിഴിയുടെ മുഖമാണ്... പോയിട്ടുണ്ടാവുമോ?? എഴുന്നേറ്റ് ബ്രഷ് ചെയ്തു ഫ്രഷായി താഴേക്കിറങ്ങി.. ഡൈനിങ് ടേബിളിൽ ഇരുന്ന് ഡാഡിയോടും കബനിയമ്മയോടും സംസാരിച്ചു കൊണ്ടിരിക്കുന്ന മിഴിയെ അവൻ സ്റ്റെപ്പിൽ നിന്നു കൊണ്ട് തന്നെ നോക്കി... അവൾ ഒത്തിരി മാറി... പാർട്ടിക്കുവേണ്ടി ഇന്നലെ അങ്ങനെ വസ്ത്രം ധരിച്ചതാകും എന്നായിരുന്നു ചിന്ത... എന്നാൽ ഇപ്പോഴും ടീഷർട്ടും പലാസോയും ഇട്ടുകൊണ്ട് ഇരുവരോടും ചിരിച്ചു സംസാരിക്കുന്ന മിഴിയെ അവൻ അല്പം അത്ഭുതത്തോടെ നോക്കി.... എന്തിനാവും അവൾ ഇവിടെ നിൽക്കുന്നത്? എങ്ങനെയാവും വീണ്ടും ഇങ്ങോട്ട് വന്നത്? ഇത്രകാലം എവിടെയാവും? മനസ്സിൽ ചോദ്യോത്തരങ്ങൾ വീണ്ടും ഇടംപിടിക്കാൻ തുടങ്ങി... അവൻ കണ്ണുകൾ ഇറുകെ ചിമ്മി.. "ബദ്രി......" പെട്ടെന്ന് ഡാഡിയുടെ ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്നത്... "നീയെന്താ അവിടെത്തന്നെ നിന്നത്.. നിനക്ക് ഓർമയില്ലേ ആളെ.... ഇന്നലെ തിരക്കിൽ പരിചയപ്പെടുത്താൻ പറ്റിയില്ല.. മറന്നിട്ടുണ്ടാവില്ല എന്ന് വിചാരിക്കുന്നു..."

സംസാരത്തിൽ അല്പം പുച്ഛം കലർന്നതു പോലെ തോന്നി അവന്... അവൻ ഒന്നും മിണ്ടിയില്ല.... " ഇന്നുമുതൽ മിഴി നമ്മുടെ ഓഫീസിൽ ജോയിൻ ചെയ്യും, AGM പോസ്റ്റിൽ.. " അവൻ ഞെട്ടി കൊണ്ട് അയാളെ നോക്കി... " But dad.. നമ്മുടെ ഓഫീസിൽ വർക്ക് ചെയ്യാൻ മാത്രമുള്ള കോളിഫിക്കേഷൻ ഇവൾക്ക് ഇല്ല.. വെറും ഡിഗ്രി അല്ലേ... നമുക്ക് ട്രാവൽസിലേക്ക് വിടാം.. അവിടെ ഒരു ഓഫീസ് സ്റ്റാഫ് വേണമെന്ന് പറഞ്ഞിരുന്നു.." "നിന്റെ കോളിഫിക്കേഷൻ എന്താ??" "excuse me..?" നാഥുറാമിന്റെ ചോദ്യം മനസ്സിലാകാത്ത പോലെ അവന്റെ സംശയം പ്രകടിപ്പിച്ചു.. "നിന്റെ കോളിഫിക്കേഷൻ എന്താണെന്ന്??" അയാളുടെ ശബ്ദം ഉറച്ചതായിരുന്നു.. അവന് ദേഷ്യം തോന്നി.. "Iam a MBA holder" "From?" "IIM culcutta " അവൻ അല്പം അഭിമാനത്തോടെ തന്നെ പറഞ്ഞു.. ഒപ്പം അതേ അഭിമാനത്തോടെ മിഴിയേ ഒന്ന് നോക്കാനും മറന്നില്ല.. പക്ഷേ അവൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ മറ്റെന്തോ നോക്കിയിരിക്കുകയായിരുന്നു... അത് കണ്ട് അവന് അല്പം ദേഷ്യം തോന്നി.. "She is also a MBA holder from Harvard university, US" "Whaaatttt??? അവന്റെ സ്വരം ഉയർന്നു.. ഒരു നിമിഷം എല്ലാം മാഞ്ഞു പോയ പോലെ.. ഉയർത്തി പിടിച്ച തലക്ക് ക്ഷതമേറ്റ പോലെ...

തനിക്ക് ആള് മാറിയോ എന്നുപോലും അവനു തോന്നി.. അല്ലെങ്കിലും പഴയ മിഴിയിൽ ഉണ്ടായിരുന്ന യാതൊരു ശേഷിപ്പും ഇവളുടെ മുഖത്തില്ല... ഇനി ഒരു പക്ഷേ അവൾ ആയിരിക്കില്ലേ ഇത്... "ബദ്രി... ദിസ് ഈസ് മൈ ഓർഡർ, she will join today itself, that's enough...." അവനു വല്ലാത്ത ദേഷ്യം വന്നു ഒന്നാമതെ തന്നെക്കാളും ക്വാളിഫിക്കേഷൻ കൂടി എന്നൊരു ചിന്ത... അതിലെല്ലാമുപരി തന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകാതെ അവളുടെ കാര്യം ഇത്രയും ധാർഷ്ട്യത്തോടെ സ്വയം ഡാഡി ചെയ്യുന്നു.. ഏത് പോസ്റ്റിലേക്കുള്ള ന്യൂ റിക്രൂട്ട്മെന്റ് ഉണ്ടെങ്കിലും തന്നോടൊപ്പം ഇരുന്ന് ആലോചിച്ച് തീരുമാനം എടുക്കാറായിരുന്നു പതിവ്... ഇതു മാത്രം എന്താ ഇങ്ങനെ??? അവനൊന്നും മിണ്ടാതെ പടികൾ കയറി മുകളിലേക്ക് പോയി.. എന്തോ സ്വയം താഴ്ന്നു പോയ പോലെ ഒരു ചിന്ത.. 'മിഴി... നിനക്കെന്നെ ഒന്ന് നോക്കാൻ പോലും വയ്യ അല്ലേ.. ശരിയാക്കാം.. നീ എന്റെ ഓഫീസിലേക്ക് തന്നെയല്ലേ വരുന്നത്..' മനസ്സിൽ പല കണക്കുകൂട്ടലുകളുമായി അവൻ ഓഫീസിൽ പോകാൻ റെഡിയായി •••••••••••••••••••💜 " ബദ്രി സാർ പറഞ്ഞപോലെ ഞാൻ ട്രാവൽസിൽ എങ്ങാനും വർക്ക് ചെയ്യാം അങ്കിൾ... "

" എന്താ മോളെ നീ പറയുന്നെ..അങ്ങനെ വർക്ക് ചെയ്യാൻ ആണെങ്കിൽ നിനക്ക് ഡിഗ്രി മതിയായിരുന്നല്ലോ... ഇത്രയും കഷ്ടപ്പെട്ട് അവിടെ പോയി പഠിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല... പിന്നെ ഞങ്ങളുടെ കമ്പനിയിൽ ഇത്രയും ചെറിയ പോസ്റ്റിൽ ജോയിൻ ചെയ്യിപ്പിക്കാൻ തന്നെ എനിക്ക് ആഗ്രഹമില്ല... പക്ഷെ ന്യൂ റിക്രൂട്ട്മെന്റ് ചെയ്യുന്നതിന് കുറച്ച് റൂൾസ്‌ ഉണ്ട്.. അത് കൊണ്ടാ.. പിന്നെ വേറെ ഏതെങ്കിലും കമ്പനിയിൽ വിട്ടാൽ നീ ഇവിടെ താമസിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അതിന് ശ്രമിക്കാഞ്ഞത്....." "അങ്കിൾ പ്രത്യേകിച്ച് ബദ്രി സാറിന് കല്യാണം ഉറപ്പിച്ച ഈ സമയത്ത് ഒരു അന്യപെൺകുട്ടി ഈ വീട്ടിൽ താമസിക്കുന്നത് ശരിയായി എനിക്ക് തോന്നുന്നില്ല.." "നിന്നെ ഞാൻ അന്യ പെൺകുട്ടിയായി കണ്ടിട്ടില്ലെങ്കിലോ? നിനക്ക് ചിലപ്പോൾ ഞങ്ങളൊക്കെ അന്യർ ആയിരിക്കാം.." "അയ്യോ അങ്ങനെ ഒന്നും പറയല്ലേ അങ്കിൾ...ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്... ആ കുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമായില്ലെങ്കിൽ അത്.. " "അത്???? അത്ര വിശ്വാസമില്ലാത്തവർ ആണെങ്കിൽ അത് വേണ്ട എന്ന് വെക്കും... അത്രതന്നെ..." അയാൾ ആ സംഭാഷണം തുടരാൻ താൽപര്യമില്ലാത്ത പോലെ എഴുന്നേറ്റുപോയി...

. അവൾ ദയനീയതയോടെ കബനിയമ്മയെ നോക്കി... "മോളെ ബദ്രിയെ ഞാൻ കാണാൻ തുടങ്ങിയിട്ട് 13 വർഷത്തിൽ കൂടുതലായി ഇപ്പോൾ നിന്നെ പുകഴ്ത്തി പറഞ്ഞത് ഒരിക്കലും അവന് ഇഷ്ടമായി കാണില്ല.. അതുകൊണ്ട് തന്നെ ഓഫീസിൽ അവൻ നിന്നോട് നന്നായി പെരുമാറാൻ സാധ്യതയില്ല... എന്റെ മോൾ ഇങ്ങനെ താഴ്ന്നു കഴിഞ്ഞാൽ തലയിൽ ചവിട്ടി മെതിക്കും... അതുകൊണ്ട് ആരോടാണെങ്കിലും കണ്ണിൽ നോക്കി സംസാരിക്കണം... അവൻ വന്നപ്പോൾ നിന്റെ മുഖം താഴ്ന്നു പോയത് ഞാൻ ശ്രദ്ധിച്ചിരുന്നു.. ഇനി അങ്ങനെ ഉണ്ടാകരുത്..." കബനി അമ്മ സ്നേഹത്തോടെ അവളുടെ കവിളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു..." അവൾ ചിരിയോടെ തലയാട്ടി.. "എങ്കിൽ പോയി വേഗം റെഡി ആവു... ഒമ്പതരയ്ക്കുള്ളിൽ ഓഫീസിൽ എത്തണം.." അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു മുറിയിലേക്ക് നടന്നു.. ••••••••••••••••••••••💜 ബദ്രി റെഡിയായി താഴേക്കിറങ്ങി വരുമ്പോൾ തന്നെ മിഴിയും മുറി തുറന്ന് പുറത്തേക്കിറങ്ങി ബദ്രി ഒരു വൈറ്റ് ഷർട്ട് ആയിരുന്നു ഇട്ടിരുന്നത്.. അവളും അതേ പോലെ വൈറ്റിൽ പിങ്ക് ഷെയ്ടുള്ള ടോപ്പും ജീനും ഇട്ടിട്ട് പുറത്തേക്കിറങ്ങി..

ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ ഇടഞ്ഞു എങ്കിലും, പെട്ടെന്ന് തന്നെ കണ്ണുകളെ വലിച്ചുമാറ്റി അവൾ ഡൈനിംഗ് ടേബിളിലേക്ക് വന്നിരുന്നു.. കബനിയമ്മ അപ്പോഴേക്കും രണ്ടു പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പി വച്ചിരുന്നു.. പിന്നെ അവൻ ഒന്നും ആലോചിക്കാതെ അവൾക്ക് ഓപ്പോസിറ്റ് ആയിരുന്നു.. ഭക്ഷണം വായിലേക്ക് വെക്കുമ്പോഴും അവൻ അവളെത്തന്നെ നിരീക്ഷിക്കുകയായിരുന്നു.. മുഖത്ത് യാതൊരു ചമയങ്ങളും ഇല്ല എങ്കിലും ആ ചുണ്ടുകൾ പിങ്ക് നിറത്തിൽ ജ്വലിക്കുന്നു.. ഫ്രീ ഹെയർ ഇട്ട മുടിയിഴകളെ ഒരു കൈകൊണ്ട് ഇടയ്ക്കിടെ ഒതുക്കി വയ്ക്കുന്നുണ്ട്.. അറിയാതെ പോലും കണ്ണുകൾ തന്റെ നേരെ നീളുന്നില്ല എന്നത് അവനിൽ അവളോടുള്ള ദേഷ്യം വർധിപ്പിച്ചു.. അതെന്തേ എന്നെ കാണാൻ കൊള്ളില്ലേ..? എന്ത് കൊണ്ട് തന്നെ നോക്കുന്നില്ല? അവൻ ഭക്ഷണം മതിയാക്കി ദേഷ്യത്തോടെ എഴുന്നേറ്റ് കൈകഴുകാൻ പോയി.. അവളും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റിരുന്നു.. അവൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങുമ്പോഴേക്കും ഡാഡിയുടെ ശബ്ദം കേട്ട് നിന്നു.. "മിഴിയേയും കൂടി കൊണ്ട് പോ.. രണ്ടാളും ഒരിടത്തേക്കല്ലേ..." അഹങ്കാരത്തോടെ പറ്റില്ല എന്ന് മറുപടി പറയും മുന്നേ മറ്റൊരു ശബ്ദം അതിനെ മറികടന്നു..

"വേണ്ട അങ്കിൾ, ഞാൻ പൊയ്ക്കോളാം.." ബദ്രിയുടെ മുഖം ഇരുണ്ടു.. "അല്ല മോളെ.. രണ്ടാളും ഒരിടത്തേക്കല്ലേ..." "ബദ്രി സാർ എന്റെ ബോസ്സ് അല്ലെ അങ്കിൾ.. എങ്ങനെയാ ആൾടെ കൂടെ ഒരുമിച്ച് പോവുക.. I'll manage... " അവളുടെ മറുപടി അവനെ വീണ്ടും ദേഷ്യത്തിലാഴ്ത്തി.. മറ്റൊന്നും കേൾക്കാൻ നിൽക്കാതെ ബദ്രി വേഗം ഡ്രൈവറെ മാറ്റി നിർത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... റാം നോക്കിയപ്പോൾ മിഴി ഒന്ന് ചിരിച്ചു.. " ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം അങ്കിൾ.. " മറ്റൊന്നും പറയാൻ സമ്മതിക്കാതെ ബാഗ് മുറുകെ പിടിച്ച് അവൾ പുറത്തേക്കിറങ്ങി.. ഓട്ടോ, Nadh&co constructions and builders എന്ന വലിയ ബിൽഡിംങ്ങിനു മുന്നിൽ കൊണ്ട് നിർത്തി.. അവൾ മുകളിലേക്ക് നോക്കി. പന്ത്രണ്ടിൽ കൂടുതൽ ഫ്ലോർ ഉണ്ട്.. ബ്ലാക്ക് ഗ്ലാസ്‌ ഫാബ്രിക്കേറ്റഡ് എക്സ്റ്റീരിയർ.. അവൾ ഒന്ന് ആഞ്ഞു ശ്വാസം വിട്ട് റിസപ്ഷനിലേക്ക് പോയി.. ജോയിനിങ് ലെറ്റർ കൊടുത്തു.. "MD yude ക്യാബിൻ ഫിഫ്ത് ഫ്ലോറിൽ ആണ്.. This way mam.."

വിനയത്തോടെ പറഞ്ഞ റീസെപ്ഷനിസ്റ്റിനോട് ഒന്ന് ചിരിച്ച് അവൾ ലിഫ്റ്റിലേക്ക് പോയി.. ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു.. ഇത്രയും നേരം ഒറ്റയ്ക്ക് ബദ്രിയെ നേരിടേണ്ടി വന്നിരുന്നില്ല.. അതിനുള്ള ധൈര്യം തനിക്ക് ഉണ്ടോ എന്ന് അവൾ ഭയന്നു... ആ കണ്ണുകളിൽ നോക്കാൻ, മുഖത്തുനോക്കി സംസാരിക്കാൻ എനിക്ക് കഴിയുമോ..? അത്രയേറെ ഹൃദയത്തിൽ പതിഞ്ഞ മുഖമാണ്... ആ മനുഷ്യനോട് ഉള്ളിലുള്ള വികാരം എന്താണെന്ന് പോലും ഇപ്പോഴും നിശ്ചയമില്ല.. ഫ്ലോറിൽ ഇറങ്ങിയതിനു ശേഷം ഒന്നുകൂടി ശ്വാസം വിട്ട് ക്രമാതീതമായ മിടിക്കുന്ന ഹൃദയത്തെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ട് അവളുടെ കാലുകൾ എംഡി എന്ന് പുറത്ത് എഴുതിയ ക്യാബിനിലേക്ക് ചലിച്ചു.. "May i come in sir..." "Yup..." അവൾ കഷ്ടപ്പെട്ട് മുഖത്ത് ഒരു ഇളം പുഞ്ചിരി ഫിറ്റ്‌ ചെയ്ത് അകത്തേക്ക് കയറി.. ഏതോ ഫയലിൽ മുഖം പൂഴ്ത്തിയിരുന്ന ബദ്രി തലയുയർത്തി നോക്കി.. അവന്റെ മുഖത്തുണ്ടായിരുന്ന ഇളം പുഞ്ചിരി മാഞ്ഞ് അവിടെ ഗൗരവം നിറഞ്ഞു.. അവൻ ഒന്നും മിണ്ടാതെ കൈ നീട്ടി. അവൾ കയ്യിലെ ഫയൽ അവന്റെ കൈയ്യിൽ വച്ചു കൊടുത്തു..

അവളെ റേജക്റ്റ് ചെയ്യാൻ ഒരു റീസൺ പോലും അവളുടെ സർട്ടിഫിക്കറ്റിലോ മാർക്ക്‌ ഷീറ്റുകളിലോ ഇല്ല എന്നവന് മനസിലായി.. അത് അവളുടെ കയ്യിലേക്ക് തന്നെ ഏൽപ്പിച്ചു.. "Hmm..sorry.. What's your name???" അവൻ ഓർമയില്ലാത്ത പോലെ തലയിൽ വിരൽ വച്ചു കൊണ്ട് ചോദിച്ചു.. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു അവിടെ സങ്കടം നിറഞ്ഞു.. എന്തോ ഒരു വേദന.. അത് ബദ്രി മനസ്സിലാകും മുന്നേ മുഖത്തിലെ വേദന മാറ്റി അവിടെ അവളും ഗൗരവം കൊണ്ടുവന്നു.. "Iam Mizhi sudhakaran, സർട്ടിഫിക്കറ്റിൽ കണ്ടില്ലേ സാർ.." അവൻ ഒന്നും മിണ്ടിയില്ല... ഏതോ ഒരു നമ്പർ ഡയൽ ചെയ്തു ചെവിയിലേക്ക് വച്ചു... "വേദിക.. കം ടു മൈ ക്യാബിൻ.." ഫോൺ വെച്ച നിമിഷങ്ങൾക്കകം ഒരു മോഡേൺ വസ്ത്രധാരിയായ പെൺകുട്ടി അവിടേക്ക് കടന്നു വന്നു .. "വേദിക.. She is mizhi sudhakaran.. ന്യൂ അപ്പോയിന്മെന്റ്.. AGM പോസ്റ്റിലേക്ക്... Introduce her to dhyan..." വേദിക ഒരു നിമിഷം അന്തിച്ചു നിന്നു അതിനുശേഷം അവളോട് വരാൻ പറഞ്ഞ് മുന്നിൽ നടന്നു... അവൾ ഫയലുകൾ മുറുകെ പിടിച്ച് അവനെ ഒന്ന് നോക്കി അവളുടെ പുറകെയും.... രണ്ടുപേർക്കും വല്ലാത്ത ദേഷ്യം വന്നു...

അവൻ തന്നെ പരിചയമില്ലാത്ത പോലെ പെരുമാറിയതിലാണ് മിഴിക്ക് വിഷമം ഉണ്ടായത് എങ്കിൽ, അവൾ അല്പം പോലും താഴ്ന്നു തരാതെ തന്റെ മുന്നിൽ തലയുയർത്തി സംസാരിച്ചതാണ് അവനെ ബാധിച്ചത്... വേദിക തിരിഞ്ഞു നോക്കിയപ്പോൾ മിഴി ഒന്നു ചിരിച്ചു എങ്കിലും അത് മൈൻഡ് ചെയ്യാതെ അവൾ മുന്നോട്ടു നടന്നു.. ഇതെന്തു കൂത്ത് എന്ന് ചിന്തിച്ച് അവൾ പുറകെയും.. അവർ നേരെ പോയത് ജനറൽ മാനേജർ എന്ന് എഴുതിയ ക്യാബിനിലേക്കാണ്.. വേദിക ഒന്ന് ഡോർ നോക്ക് ചെയ്തതിനുശേഷം രണ്ടാളും അകത്തേക്ക് കടന്നു.. മിഴിയുടെ കണ്ണുകൾ ആദ്യം പതിഞ്ഞത് ടേബിളിനു മുകളിൽ ഇരിക്കുന്ന നെയിം ബോർഡിലേക്ക് ആണ് Dhyan divakar General manager.. കണ്ണുകൾ നേരെ ചെയറിൽ ഇരിക്കുന്ന വ്യക്തിയിലേക്ക് പോയി ജനറൽ മാനേജർ എന്ന് ചിന്തിച്ചപ്പോൾ അല്പം പ്രായമുള്ള വ്യക്തിയെയാണ് പ്രതീക്ഷിച്ചതെങ്കിലും ചെറുപ്പക്കാരനായ ഒരു ആളായിരുന്നു അവിടെ ഇരുന്നിരുന്നത്... അയാൾ അവളെ നോക്കി പുഞ്ചിരിച്ചു...

അവളും തിരികെ പുഞ്ചിരിച്ചു.. അത്യാവശ്യം നല്ല ഹൈറ്റ്, വെട്ടിയൊതുക്കിയ താടിയും മുടിയും ട്ടക്കിൻ ചെയ്ത ഷർട്ടും, മൊത്തത്തിൽ ഒരു എക്സിക്യൂട്ടീവ് ലുക്ക്‌.. "Sir, ന്യൂ അപ്പോയ്ന്റ്മെന്റ്, AGM ആയി.." "ഓഹ് ഗ്രേറ്റ്‌.." മിഴിയെ നോക്കി ഹൃദ്യമായി ചിരിച്ചു കൊണ്ട്തന്നെ അവളുടെ കയ്യിലെ സർട്ടിഫിക്കറ്റ്സ് വാങ്ങി ചെക്ക് ചെയ്തു.. "ഫാബുലസ്.. എന്നെക്കാൾ ക്വാളിഫിക്കേഷൻ ആണല്ലേ ഡോ.. Anyway nice to meet you..." അയാൾ എഴുന്നേറ്റു നിന്നുകൊണ്ട് അവൾക്ക് നേരെ കൈ നീട്ടി... അവളും ചിരിയോടെ ആ കൈയ്യിൽ കൈ ചേർത്തു.. വേദിക അതൊന്നും ഇഷ്ടപ്പെടാത്ത പോലെ നിൽപ്പുണ്ടായിരുന്നു.. "വേദിക you can go.." അതുകൂടെ ആയപ്പോൾ അവൾ ദേഷ്യത്തോടെ പുറത്തേക്ക് പോയി.. അവളെ നോക്കി അന്തം വിട്ടു നിൽക്കുന്ന മിഴിയോട് ധ്യാൻ ചിരിയോടെ ഇരിക്കാൻ പറഞ്ഞു.. ജോബിനെ കുറിച്ചും കാര്യങ്ങളെക്കുറിച്ചും ഡീറ്റെയിൽ ആയി പറഞ്ഞുകൊടുത്തു... എന്തുകൊണ്ടോ അവർ പെട്ടെന്ന് കൂട്ടായി.. ••••••••••••••••••••💜

അതിന് ശേഷം മിഴിയുടെ മുഖം പലതവണ മനസ്സിലേക്ക് കടന്നു വന്നുവെങ്കിലും ബദ്രി അതിനെ പാടെ മായ്ച്ചുകളഞ്ഞ് തന്റെ ജോലികളിലേക്ക് കടന്നു.. ഒന്ന് രണ്ടു മീറ്റിംഗ്സൊക്കെ ഉള്ളത് കൊണ്ട് ഉച്ച വരെ ടൈം പോയത് അറിഞ്ഞില്ല..... ലഞ്ച് ബ്രേക്കിന് ക്യാബിനിൽ ഇരിക്കുമ്പോൾ അറിയാതെ സിസിടിവി വിഷ്വൽസിലേക്ക് അവന്റെ കണ്ണുകൾ പോയി.. മിഴിയും ധ്യാനും ഒരുമിച്ച് ചിരിച്ചു സംസാരിച്ചുകൊണ്ട് നടന്നു വരുന്നതാണ് ബദ്രി കണ്ടത്.. അവൻ ആ വിഷ്വൽസ് മാത്രം സൂം ചെയ്തു.. ഒരു സുപ്പീരിയർ സബോർഡിനേറ്റ് റിലേഷൻ പോലെയായിരുന്നില്ല അവരുടെ പെരുമാറ്റം.. ഫ്രണ്ട്‌സ് തമ്മിൽ സംസാരിക്കുന്ന പോലെ. അത് അവനെ അസ്വസ്ഥനാക്കി.. അവൾക്ക് ഇന്ന് വരെ കാണാത്തവരോടെല്ലാം ചിരിച്ചു സംസാരിക്കാം, ഇത്രയും അടുത്തിടപഴകാം... എന്നോടൊന്ന് ചിരിക്കില്ല... എന്റെ മുഖത്തേക്കൊന്നു നോക്കില്ല... നോക്കുകയാണെങ്കിൽ മുഴുവൻ അഹങ്കാരത്തോടെയും... അവൻ കൈകൾ ചുരുട്ടിപ്പിടിച്ച് ദേഷ്യം നിയന്ത്രിച്ചു..

ഫുഡ് കോർണറിലും അവർ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത് എന്നതും അവനിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.. ആ ദിവസം കൊണ്ട് തന്നെ മിഴി ആ ഫ്ലോറിലെ ഏകദേശം എല്ലാവരോടും വളരെ നല്ലൊരു ബന്ധം ഉണ്ടാക്കിയെടുത്തു.. വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അവളുടെ സ്വഭാവം പരിചയപ്പെട്ടവർക്കെല്ലാം ഒത്തിരി ഇഷ്ട്ടമായി.. ഓഫീസ് ടൈം കഴിഞ്ഞു മിഴി പുറത്തേക്കിറങ്ങുന്നത് കണ്ട് ബദ്രിയും വേഗം പുറത്തിറങ്ങി... ലിഫ്റ്റ് ഇറങ്ങി അവൾ ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ടാണ് ബദ്രി ലിഫ്റ്റിൽ നിന്നും ഇറങ്ങിയത്.. അവൾ മുന്നോട്ട് നടക്കാനൊരുങ്ങിയതും വേദിക അവൾക്കിടയിൽ കാല് വച്ചതും ഒരുമിച്ചായിരുന്നു.. പെട്ടെന്ന് ബാലൻസ് കിട്ടാതെ അവൾ മുന്നോട്ട് വീഴാനാഞ്ഞു.. പക്ഷെ നിലത്തേക്ക് പതിച്ചില്ല എന്നവൾക്ക് മനസിലായി.. മുറുകെ അടച്ച കണ്ണുകൾ അവൾ പതിയെ തുറന്നു.. അരികിൽ പരിചിതമായ ഗന്ധം.. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗന്ധം.. തന്റെ പ്രിയപെട്ടവന്റെ ഗന്ധം.. ശരീരത്തിൽ വല്ലാത്തൊരു മാറ്റം സംഭവിച്ച പോലെ.. ഉള്ളിലാകെ ഒരു കുളിര്.. പുറമെ ശരീരം മുഴുവൻ വല്ലാത്ത ചൂട്.. തല പതിയെ താഴ്ത്തി നോക്കി..

തന്റെ വയറിലൂടെ ചുറ്റി പിടിച്ച ബലിഷ്ടമായ കൈ. ഷോട്ട് ടോപ് അല്പം പൊങ്ങി ആ കൈകൾ വയറിൽ പതിഞ്ഞിരിക്കുന്നു.. അതാരാണെന്ന് മനസിലാവാൻ അവൾക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.. ഉയരുന്ന ഹൃദയമിടിപ്പ് മാത്രം മതിയായിരുന്നു.. അവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. വീഴാൻ പോയവളെ പിടിക്കണമെന്നേ കരുതിയുള്ളു.. അവളുടെ വയറിൽ പതിഞ്ഞ കൈ.. തണുത്തുറയും പോലെ.. അവളുടെ മുടിയിൽ നിന്നും വമിക്കുന്ന ഗന്ധം... അതിൽ തങ്ങി നിന്നു പോയി അവൻ.. അവന്റെ മുഖം ആ മുടിക്കുള്ളിലേക്ക് കടന്നു.. ഇത്രയും പേർ ചുറ്റും ഉണ്ടെന്നോ അവരെല്ലാം തങ്ങളെ വീക്ഷിക്കുന്നുവെന്നോ മറന്നു പോയ നിമിഷം... അവന്റെ മുഖം അവളുടെ മുടികളെ വകഞ്ഞു മാറ്റി കഴുത്തിൽ പതിഞ്ഞു.. അവൾ പിടഞ്ഞു കൊണ്ട് അവനെ തട്ടിമാറ്റി പുറകോട്ട് നീങ്ങി.. ചുറ്റും കണ്ണോടിച്ചു.. എല്ലാവരും തങ്ങളെ നോക്കി നിൽക്കുന്നു. നാണക്കേട് കൊണ്ട് തൊലി ഉരിഞ്ഞു പോയ പോലെ തോന്നി അവൾക്ക്..

കണ്ണുകളിൽ നീർതുള്ളികൾ മൊട്ടിട്ടു.. അവൾ തല താഴ്ത്തി കൊണ്ട് പുറത്തേക്കോടി.. ബദ്രി ചുറ്റും ഉള്ളവരെ നോക്കി. "Whaatttt??" ഒരൊറ്റ അലർച്ച. നിന്നയിടത്തു പുല്ലു പോലും മുളക്കില്ല.. അമ്മാതിരി ഓട്ടം ആയിരുന്നു എല്ലാം... കൂളിംഗ് ഗ്ലാസ്‌ വച്ച് പാർക്കിങ്ങിലേക്ക് നടക്കുന്ന ബദ്രി ചുറ്റും മിഴിയെ തേടി.. ഒഴുകിയിറങ്ങിയ മിഴിനീരിനെ കൈകൾ കൊണ്ട് തുടച്ചു മാറ്റി അവൾ റോഡിലേക്കിറങ്ങി ഒരു ഓട്ടോക്ക് കൈ കാണിച്ചു.. അവൾ ഓട്ടോയിൽ കയറി പോകുന്നത് കണ്ട് രണ്ടു കണ്ണുകൾ വന്യമായി തിളങ്ങി.. ഇരയെ കൈയ്യിൽ കിട്ടിയ ചെന്നായയുടെ ശൗര്യത്തോടെ...💜.....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story