മിഴിയിൽ: ഭാഗം 7

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

എവിടെയാ നീ.. രാവിലെ തൊട്ട് ട്രൈ ചെയ്യുന്നു.. ബ്ലഡി ***" അർജിത് ഫോൺ ചെവിയിൽ നിന്നും മാറ്റി വെച്ചു . "എടാ. അതൊരു important മീറ്റിംഗിൽ ആയിപോയി.. അങ്കിളും ഉണ്ട് കൂടെ.." "Iron dish ലേക്ക് വാ.. ഞാൻ വെയിറ്റ് ചെയ്യാം.." "എടാ.. എന്റെ ഡ്യൂട്ടി കഴിഞ്ഞിട്ടില്ല.." "ഷാർപ്‌ 7..ഇവിടെ എത്തിയില്ലെങ്കിൽ എവിടെയാണോ ഉള്ളത് അവിടെ വന്ന് തൂക്കിയെടുത്തു കൊണ്ട് വരും..." മറുപടിക്ക് കാക്കാതെ ബദ്രി ഫോൺ കട്ട് ചെയ്തു..വണ്ടി നേരെ റസ്റ്റോറന്റ്ലേക്ക് വിട്ടു.. ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങളാണ് ഉള്ളിൽ... അതിനെല്ലാം ഉത്തരം തരാൻ ഇപ്പോൾ അർജിത്തിനെ കഴിയൂ എന്ന് അവനറിയാമായിരുന്നു... മറ്റാരോടും മുഖത്തുനോക്കി ചോദിക്കാൻ കഴിയുന്നില്ല.. അതുകൊണ്ടു തന്നെ അവനെ കാത്ത് ബദ്രി അവിടെയിരുന്നു... രണ്ടാമത്തെ കോഫി സിപ് ചെയ്ത് ടേബിളിലേക്ക് വയ്ക്കുമ്പോഴേക്കും അർജിത് എത്തി.. തിരക്കിലായിരുന്നു എന്ന് ഉറപ്പാണ്, അത്രയും ടെൻഷനടിച്ചാണ് ആൾ ഓടിവന്നത്.. "സോറി ടാ.. 10 മിനിറ്റ് ലേറ്റ് ആയി.. " "That's fine.. അവൾ എങ്ങനെ ഇവിടെയെത്തി..?"

"ആര്??" അർജിത്തിന് മനസിലായില്ല.. "മിഴി.." ആ പേര് കേട്ടതും അവന്റെ മുഖത്തൊരു ഞെട്ടൽ ഉണ്ടായി. അതിൽ നിന്ന് തന്നെ അവന് അവളെക്കുറിച്ച് അറിയാം എന്ന് ബദ്രിക്ക് ബോധ്യമായി.. "പറ.. അവളെന്താ ഇവിടെ?? വീടും കുടിയുമൊന്നുമില്ലേ അവൾക്ക്... അന്ന് കണ്ടതിനേക്കാൾ ഇത്രക്ക് ചേഞ്ച്‌ വരാൻ, അതും അബ്രോഡ് പോയി MBA ചെയ്യാൻ.. How?" "അത്.. അത് പിന്നെ.. "അർജിത്.. നിന്നു വിക്കാതെ കാര്യം പറ.. അർജിത് ഒന്ന് ആഞ്ഞു ശ്വാസം വിട്ട് അവൾ ബദ്രിയോടുള്ള വിവാഹത്തിന് സമ്മതം പറഞ്ഞതിന് പിറ്റേ ദിവസം നടന്നതും അതിന് പിന്നാലെ റാം അങ്കിൾ അബ്രോഡിലേക്ക് അയക്കാനുള്ള ഏർപ്പാട് ചെയ്തതും, അച്ഛൻ മരിച്ചത് കൊണ്ടും അവളുടെ വീട് ഒട്ടും സേഫ് അല്ല എന്ന് അറിയുന്നത് കൊണ്ടും ഇവിടെ തന്നെ താമസിപ്പിക്കാൻ തീരുമാനിച്ചതും, എല്ലാം പറഞ്ഞു.. "ഓഹ്.. അപ്പൊ എന്റെ കാശും കൊണ്ട് പഠിച്ചിട്ടാണ് അവൾക്ക് ഇത്രേം നെഗളിപ്പ്.." ബദ്രിയുടെ മുഖം വലിഞ്ഞു മുറുകി.. "No... അവൾ പഠിച്ചത് സ്കോളർഷിപ്പിലാ.. സ്റ്റേ അടക്കം എല്ലാം.. ഇവിടന്ന് അങ്ങോട്ട് അയക്കാനും കുറച്ച് ചിലവിനുള്ളതും മാത്രമേ നിന്റെ ക്യാഷായിട്ടുള്ളു... "

ബദ്രിയുടെ സംസാരം ഇഷ്ട്ടപെടാത്ത രീതിയിൽ അർജിത് പറഞ്ഞു.. "Anyways, എന്റെ ഡാഡിയുടെ കരുണ കൊണ്ട് രക്ഷപെട്ടവൾ അത്രയെ ഉള്ളൂ..." അവൻ പുച്ഛം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.. ഇറങ്ങാൻ നിൽക്കുമ്പോഴേക്കും ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.. Nitha calling അവൻ ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു.. _______💜 മിഴി ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു... അവന്റെ സ്പർശം ഇപ്പോഴും തന്റെ വയറിൽ തങ്ങി നിൽക്കുന്നതായി തോന്നി.. തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകളിൽ കണ്ട ഭാവം എന്തെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് മനസ്സിലായില്ല... മാൻഷൻ എത്തുന്നതുവരെ അവളുടെ ഇരു കൈകളും വയറിന് കുറുകെ പുണർന്നിരുന്നു.. അവന്റെ നിശ്വാസം പതിഞ്ഞ മുടിയിഴകൾ, ചെറുതായി ചുണ്ടുകൾ പതിഞ്ഞ പിൻകഴുത്ത്, ശരീരം മുഴുവൻ അവന്റെ ഗന്ധം തങ്ങി നിൽക്കുന്നു.. ഓട്ടോ ഇറങ്ങി ക്യാഷ് കൊടുത്ത് അവൾ മാൻഷനകത്തേക്ക് കയറി.. "മോള് വൈകിയോ...?" കബനിയുടെ ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി.. ആരെയോ കാത്തെന്നപോലെ പുറത്തു തന്നെ നിൽപ്പുണ്ട്. "ഏയ്‌.. ഷാർപ്പ് ടൈമാ.. " അവർ മിഴിയേയും ചേർത്ത് പിടിച്ച് അകത്തേക്ക് പോയി.. വീടിനുള്ളിൽ നിൽക്കുന്ന ആർദ്രയെ കണ്ട് ഓടി പോയി പുണർന്നു..

"എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ.. " "അടിപൊളി..." "ശരിക്കും?" "അതെന്നെ..." "നിന്റെ റോമിയോ എന്ത് പറയുന്നു.." "ശ്ശ്ശ്....." അവളുടെ വായിൽ കൈവെച്ചു കൊണ്ട് വേഗം മുറിയിലേക്ക് വലിച്ചിട്ട് പോയി "അവിടെ അമ്മ ഉണ്ടായിരുന്നില്ലേ.. കേട്ടാൽ എന്ത് വിചാരിക്കും?" മിഴി ആർദ്രയുടെ തലക്കൊരു കിഴുക്ക് കൊടുത്ത് കൊണ്ട് ചോദിച്ചു.. "എന്ത്‌ വിചാരിക്കാൻ? നിനക്കിപ്പോഴും അമ്മയുടെ മോനെ ഭയങ്കര ഇഷ്ടമാ എന്ന് വിചാരിക്കും..." " എനിക്ക് അതിനുള്ള അർഹതയൊന്നുമില്ല... മനസ്സിൽ ഒരാഗ്രഹം തോന്നി അത് ആരോടെങ്കിലും പറയണം എന്നു തോന്നി.. അതാ നിന്നോട് പറഞ്ഞത്... ഇഷ്ടമായിരുന്നു എന്ന് പറയുന്നതാവും ശരി... ഇപ്പോൾ ആള്ടെ കൈയിൽ ഉള്ള മോതിരം കാണുമ്പോൾ തന്നെ വല്ലാത്ത വിങ്ങലാ.. പുതിയ റോമിയോയെ കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🥴.." സങ്കടത്തോടെ തുടങ്ങിയത് നിരാശയോടെ പറഞ്ഞു നിർത്തി.. "ഹയ്യടാ.. ഞാൻ ചിന്തിച്ചു നോക്കിയടി പെണ്ണെ .. നിങ്ങളാടി പെർഫെക്റ്റ് പെയർ.., നിത നല്ല കുട്ടിയൊക്കെ തന്നെയാ.. But നിന്റത്രേ ബദ്രിക്ക് ചേരുമെന്ന് തോന്നുന്നില്ല..."

"ആരു... He is engaged.. So നമുക്കിനി അത് വേണ്ട.. വിടടാ..." "വേണ്ടെന്ന് പറയുമ്പോഴും മുഖത്ത് ഒരു നിരാശയാണല്ലോ കൊച്ചേ... " അവളുടെ താടിയിൽ പിടിച്ച് കുലുക്കി കൊണ്ട് ഒരു കള്ളച്ചിരിയോടെ ആർദ്ര പറഞ്ഞു.. അതിനും അവൾ വിഷമത്തിൽ ചാലിച്ച പുഞ്ചിരി തിരികെ കൊടുത്തു... "ഇതാണോ റാം അങ്കിൾ പറയാറുള്ള ബ്രേവ് ഗേൾ.." അവളുടെ കളിയാക്കിയുള്ള ഡയലോഗ് കേട്ടതും മിഴി നന്നായി തന്നെ പുഞ്ചിരിച്ചു.. "ആഹ്.. ഇപ്പൊ പെർഫെക്ട് ഓക്കേ.... എന്റെ മിഴി എന്നും ഇങ്ങനെ പുഞ്ചിരിച്ചോണ്ട് നിൽക്കണം.. ബദ്രിയെ സ്നേഹിക്കാൻ നിനക്ക് അർഹതയില്ല എന്നല്ല.. എന്റെ മിഴിയെ കിട്ടാൻ അവന് ഭാഗ്യമില്ല.. ആന്റി ചായ എടുത്തു വച്ചിട്ടുണ്ടാവും വാ.." മിഴി പുഞ്ചിരിയോടെ അവളുടെ കയ്യിൽ കൈ കോർത്തു.. അവർ രണ്ടുപേരും ഡൈനിംഗ് ടേബിളിലേക്ക് പോയി.. ചായയും സ്നാക്സും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് കാർ വന്നു നിന്നത്... ബദ്രി ആയിരിക്കും എന്ന് കരുതി മിഴിയുടെ കണ്ണുകൾ വാതിലിനടുത്തേക്ക് നീങ്ങി.. പക്ഷെ കയറി വന്നത് മറ്റൊരാളാണ്.. "നിത....." മിഴി പറയുന്നത് കേട്ട് ആർദ്ര തിരിഞ്ഞ് നോക്കി..

അവരെ കണ്ടതും ആദ്യം സംശയം കൊണ്ട് നെറ്റി ചുളിഞ്ഞ അവളുടെ മുഖം പെട്ടെന്ന് തന്നെ ചെറുതായൊന്ന് പുഞ്ചിരിച്ചു.. അവരും തിരിച്ചു പുഞ്ചിരിച്ചു... അവൾ നേരെ ഡൈനിംഗ് ടേബിളിനടുത്തേക്ക് വന്നു.. "ഹായ് ആർദ്ര... എന്താ ഇവിടെ?" "അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ..?" "ഓഹ്.. I'm സോറി. ഞാൻ അങ്ങനെ ഉദ്ദേശിച്ചതല്ല. ഇതിനു മുമ്പ് ഇവിടെ കണ്ടിട്ടില്ല. എന്തെങ്കിലും ഫങ്ക്ഷന് അല്ലാതെ നമ്മൾ കാണാറുമില്ല ല്ലോ.. അത് കൊണ്ട്.." അതിന് അവർ രണ്ടു പേരും ഒന്ന് ചിരിച്ചതായി കാണിച്ചു. നിതയുടെ നോട്ടം മിഴിയിലേക്കായി.. "എൻഗേജ്മെന്റ്നു കണ്ടിരുന്നു അല്ലെ..." അവൾ സംശയത്തോടെ ചോദിച്ചു.. മിഴി അതേ എന്ന് തലയാട്ടി.. "ഹലോ,. Iam നിത.." "മിഴി..." "മിഴി? എവിടെയോ കേട്ട പോലെ... " "ഇത് അങ്കിളിന്റെ ഫ്രണ്ടിന്റെ മോളാ. കൺസ്ട്രക്ഷനിലാ ജോയിൻ ചെയ്തേക്കുന്നേ.. So പോകാൻ എളുപ്പത്തിന് ഇവിടെയാ സ്റ്റേ..." ആർദ്രയായിരുന്നു പറഞ്ഞത്.. "ഓഹ്... Anyways nice to meet you മിഴി..." നിത പുഞ്ചിരിയോടെ മിഴിയോട് പറഞ്ഞു.. "Too,..ഇരിക്ക് ചായ കുടിക്കാം.." "No ടാ... എനിക്കീ ശീലമൊന്നുമില്ല.. ബദ്രി വന്നില്ലേ.."

"ഇല്ല... " "ടൈം കഴിഞ്ഞല്ലോ.. വിളിച്ചിട്ട് എടുക്കുന്നുമില്ല.." അവൾ വീണ്ടും ബദ്രിയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്ത് പുറത്തോട്ടിറങ്ങി.. "എടി.. ഞാൻ വിചാരിച്ചു ഇവൾ നെഗറ്റീവ് ആയിരിക്കുമെന്ന്.. നീ ഇവിടെ താമസിക്കുന്നു എന്ന് പറഞ്ഞിട്ടും അവൾക്ക് വലിയ പ്രോബ്ലെമൊന്നും ഇല്ല..." "നല്ല കുട്ടിയാ അല്ലെ.. ആൾക്ക് ചേരും..." "അയ്യേ.. ഇതിലും ഭേദം നീ കള്ളും കുടിച്ച്, താടിയും വളർത്തി നടക്കുന്നതായിരിക്കും.. സോറി താടി വരില്ലാലെ.. എങ്കിൽ ഈ സങ്കടം മറക്കാൻ ഒരു ബോട്ടിൽ rum എടുത്ത് അടിച്ചോ.. അതാവുമ്പോ ഈ നിരാശ ഇത്തിരി കുറയും.. ബദ്രിയുടെ റൂമിൽ കാണും നല്ല പൊളിപ്പൻ സാധനം.. അടിച്ചാൽ പിന്നെ പത്തു പന്ത്രണ്ട് മണിക്കൂറിനു ഒന്നും ഓർക്കാതെ പോത്ത് പോലെ കിടന്നുറങ്ങാം...." "പോടീ .. എനിക്ക് നിരാശയൊന്നുമില്ല.. " "അതേ അതേ.. നിന്റെ മുഖം കണ്ടാലും പറയും.." അപ്പോഴേക്കും നിത അകത്തേക്ക് വന്നത് കൊണ്ട് അവർ തത്കാലം സംഭാഷണം അവസാനിപ്പിച്ചു.. അങ്ങോട്ട് കബനി വന്നതും നിത ബദ്രിയുടെ റൂമിൽ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി.. ആ പ്രവർത്തി മാത്രം മിഴിക്ക് ഇഷ്ടമായില്ല..

രണ്ടാനമ്മയോടുള്ള ഇഷ്ടകേടാണ് ബദ്രിക്ക് എന്ന് കരുതാം.. പക്ഷെ നിതക്ക് എന്താ പ്രോബ്ലം.. ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴെക്കും പുറത്ത് ബദ്രിയുടെ കാർ വന്നുനിന്നു.. അവൻ നേരെ അകത്തേക്ക് വരുമ്പോൾ ആദ്യം കണ്ണ് പോയത് മിഴിയുടെ നേർക്കാണ്.. അവൾ ബദ്രിയാണ് വരുന്നത് എന്ന് മനസിലാക്കിയതും പിന്നെ ഗ്ലാസിൽ നിന്നും മുഖമുയർത്തിയില്ല.. രണ്ടു പേർക്കും പരസ്പരം മുഖത്തേക്ക് നോക്കാൻ വല്ലാത്ത മടുപ്പ് തോന്നി.. കബനിയമ്മ വേഗം കിച്ചണിലേക്ക് പോയി.. അടുത്തിരിക്കുന്ന ആർദ്രയെ കണ്ടതും ബദ്രി അവളോടൊന്ന് ചെറുതായി ചിരിച്ചെന്ന് വരുത്തി മുകളിലേക്ക് പോയി. "ദേ.. ടി... റോമിയോ ചിരിക്കുന്നു..." "അതെന്താ നീ ആള് ചിരിക്കുന്നത് കണ്ടിട്ടില്ലേ..." "ഞാനെവിടന്ന് കാണാനാ.. എന്നോട് ആദ്യമായിട്ടാ ചിരിക്കുന്നത്...." മിഴി വിശ്വാസം വരാത്ത പോലെ നോക്കി.. "അതേ ടി.. ആരോടും ചിരിക്കാറില്ല..അത്ഭുത ജീവിയാ... പണ്ടൊക്കെ ഫാമിലി ഫംഗ്ഷൻസിനു പോകുമ്പോൾ എല്ലാ പെൺകുട്ടികളുടെയും കണ്ണ് ഇയാളുടെ മേലെ ആയിരിക്കും... പക്ഷേ ഒന്നു മൈൻഡ് പോലും ചെയ്യില്ല... അറിയാതെ പോലും ഒന്ന് ചിരിക്കില്ല...

ആ പുള്ളിയാ ഇപ്പൊ എന്നെ നോക്കി ചിരിച്ചത്.. ഹോ.. വിശ്വസിക്കാൻ പറ്റുന്നില്ല.." മിഴി ഒന്നും മിണ്ടിയില്ല.. "എടീ.. മുകളില് അവര് രണ്ടാളും മാത്രമല്ലേ ഉള്ളൂ..." "ആര്...?" "ഇങ്ങനെയൊരു പൊട്ടത്തി... എടി നിന്റെ റോമിയോയും അവന്റെ ജൂലിയറ്റും.." "ങേ??" "എടീ.. എൻഗേജ്മെന്റ് കഴിഞ്ഞ രണ്ടു പേർ.. ആൾടെ ബെഡ്‌റൂം.. റൂമിൽ വേറെ ആരും ഇല്ല.. എന്തെങ്കിലുമൊക്കെ നടക്കാതിരിക്കില്ല..." ഒരു ആക്കിയ ചിരിയോടെ പറഞ്ഞു കൊണ്ട് ആർദ്ര ഒഴിഞ്ഞ പ്ലേറ്റും ഗ്ലാസും എടുത്ത് കിച്ചണിലേക്ക് പോയി.. മിഴിക്ക് വല്ലാത്ത ടെൻഷൻ തോന്നി.. ഇനി അങ്ങനെ വല്ലതും.. ഈശ്വരാ.. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ എന്താ.. അവര് വിവാഹം കഴിക്കാൻ പോകുന്നവരല്ലേ...🙂 എന്നാലും....😪 മിഴി സ്റ്റെപ്പുകൾക്ക് മുകളിലേക്ക് കണ്ണും നട്ട് അവിടെ തന്നെയിരുന്നു.. പത്തു മിനിറ്റ് കഴിയുമ്പോഴേക്കും നിത ഇറങ്ങി വന്നു. മുഖത്ത് അത്ര തെളിച്ചമൊന്നുമുണ്ടായിരുന്നില്ല.. എങ്കിലും മിഴിയോട് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞതിനു ശേഷമാണ് അവൾ പോയത്... മിഴിയും എഴുന്നേറ്റ് കിച്ചണിലേക്ക് പോയി.. ____💜

തനിക്കിഷ്ടമല്ലെങ്കിൽ പോലും നിത പലപ്പോഴും അടുത്തിടപഴക്കാറുണ്ട്.. എത്ര ക്ലോസ് ആയി നിന്നാലും, ഹഗ് ചെയ്താലും തോന്നാത്ത ഫീലിംഗ് മിഴി ഒന്ന് അടുത്ത് വന്നതും തോന്നി... ഇപ്പോഴും അറിയുന്നില്ല എന്ത് അർത്ഥത്തിലാ അവളുടെ കഴുത്തിൽ... ശേ.... ഓരോന്ന് ചിന്തിച്ച് റൂമിലേക്ക് കയറുമ്പോഴേക്കും ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു നിത.. "ബദ്രി.. ഞാൻ വിളിച്ചിട്ടെന്താ കാൾ അറ്റൻഡ് ചെയ്യാതിരുന്നത്.?." "ബിസി ആയിരുന്നു.." അലസമായി പറഞ്ഞു കൊണ്ട് അവൻ ടവൽ എടുത്ത് ബാത്‌റൂമിൽ കയറി.. അവൾ പുറത്ത് തന്നെ വെയിറ്റ് ചെയ്തു.. "നീ പോയില്ലേ..." എന്തോ ആലോചിച്ചു കൊണ്ടിരുന്ന നിത പെട്ടെന്ന് മുഖമുയർത്തി നോക്കി.. ടവൽ മാത്രമുടുത്തു പുറത്തിറങ്ങിയ ബദ്രിയെ കണ്ട് അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു.. "You look damn hot " പ്രണയത്തോടെ അവൾ മൊഴിഞ്ഞു.. "What the **, just getout from here..." "But badri, I didn't mean it..." "Just shut up and getout. " ബദ്രിയുടെ അലർച്ച കേട്ട് അവൾ ബെഡിലിരുന്ന ഫോണെടുത്ത് പുറത്തേക്കിറങ്ങി.. അവൻ മിററിനു മുന്നിൽ വന്നു നിന്നു... പുറത്താക്കാൻതക്ക തെറ്റൊന്നും അവൾ പറഞ്ഞില്ല എന്ന് എനിക്കറിയാം..

പക്ഷെ അവൾ എന്റെ മുറിയിൽ നിൽക്കുന്നത് പോലും വല്ലാത്ത ബുദ്ധിമുട്ടായി തോന്നുന്നു.. ഒരു തരം വീർപ്പുമുട്ടൽ. എന്തിനേക്കാളും മിഴി എന്ത് കരുതും എന്നാണ് ചിന്തിച്ചത്.. അതിന് വേണ്ടി ഒരു കാരണമുണ്ടാക്കി പുറത്താക്കിയതാണ്... പക്ഷെ എന്തിന്?? അവൾ എന്ത് കരുതിയാലും എനിക്കെന്താണ്..? Shit.. അവൻ കണ്ണുകളടച്ചു നിന്നു.. ____💜 മിഴിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.. സമാധാനത്തോടെയിരുന്ന മനുഷ്യന്റെ മനസ്സിൽ തീക്കൊള്ളി ഇട്ടിട്ട് അവള് മിണ്ടാതെ പോയി.. ജന്തു.. കുട്ടി ആർദ്രയെ സ്മരിക്കുകയാണ്.. കുറച്ച് നേരം കഴിഞ്ഞതും ആർദ്രയുടെ പപ്പ വന്ന് അവളെ വിളിച്ചോണ്ട് പോയി.. ബദ്രി പിന്നെ ഡിന്നർ കഴിക്കാൻ പോലും ഇറങ്ങി വന്നിട്ടില്ല. അവൾ ഓരോന്ന് ആലോചിച്ച് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. പുറത്ത് കാർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്കിറങ്ങി നോക്കി.. ബദ്രിയുടെ കാർ ഗേറ്റ് കടന്നു പോവുന്നത് കണ്ടു. അങ്കിൾ എന്തോ ബിസിനസ്‌ ആവശ്യത്തിന് പോയിരിക്കുകയാണ്. ഇന്ന് വരില്ല എന്ന് പറഞ്ഞ് കാൾ ചെയ്തിരുന്നു.. അമ്മ കിടന്നു എന്ന് തോന്നുന്നു..

ഈ നേരത്ത് ഇയാളിതെവിടെ പോയതാ.. മനസിനാണെങ്കിൽ ഒരു സമാധാനവും ഇല്ല.. കുറച്ചു നേരം മുറിയിൽ പോയി കിടന്നു.. പറ്റുന്നില്ല.. കണ്ണടച്ചാൽ ഓർമ വരുന്നത് ഒരുമിച്ച് നിൽക്കുന്ന ബദ്രിയെയും നിതയെയുമാണ്.. ഇനി റൂമിൽ വച്ച് എന്തെങ്കിലും നടന്നിട്ടുണ്ടാവുമോ... അവൾ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി അപ്പോഴാണ് ആർദ്ര പറഞ്ഞ കാര്യം ഓർമ്മ വന്നത്.. റമ്മ് കുടിച്ചാൽ ശരിക്കും എല്ലാം മറന്ന് ടെൻഷൻ ഇല്ലാതെ ഉറങ്ങാൻ പറ്റുമായിരിക്കുമോ..?? ഇപ്പോഴാണെങ്കിൽ അയാൾ മുറിയിലും ഇല്ല... പോയി കുറച്ച് കിട്ടുമോന്ന് നോക്കിയാലോ..? അവൾ ഓരോന്ന് ചിന്തിച്ച് റൂമിൽ നിന്നു പുറത്തേക്ക് വന്നു .. ബദ്രി വന്നിട്ടില്ല എന്ന് ഉറപ്പാക്കി പതിയെ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി.. അവന്റെ മുറിയുടെ മുന്നിൽ പോയി നിന്ന് പതിയെ താഴേക്ക് നോക്കി.. ഒന്ന് ആഞ്ഞു ശ്വാസം വിട്ട് പതിയെ വാതിൽ തുറന്നു.. മുറിയിൽ നിന്നും വമിച്ച ഗന്ധത്തിൽ അവൾ ഒരു നിമിഷം അനങ്ങാതെ നിന്നു പോയി.. അവന്റെ ഗന്ധം.. അവനിൽ നിന്നും മാത്രം വമിക്കുന്ന ആ സുഗന്ധം.. അവളറിയാതെ തന്നെ അകത്തേക്ക് കാല് വച്ചു.. ചുറ്റും കണ്ണോടിച്ചു.. നല്ല അടുക്കും ചിട്ടയുമുള്ള മുറി.. White & purple കോമ്പോയിൽ ഡിസൈൻ ചെയ്ത ഇന്റീരിയർ.. ക്ലാസ്സ്‌ ലുക്ക്‌.. അവളുടെ കണ്ണുകൾ ഷെൽഫിലെത്തി.. അതാ നിരന്നിരുന്നു തന്നെ മാടി വിളിക്കും പോലെ.. ആഹ്.. അതെന്നെ ബക്കാർഡി.. അവൾ അതിനടുത്തേക്ക് പോയി ഷെൽഫ് തുറന്ന് ആ കുപ്പി കയ്യിലെടുത്തു..

"Bacardi Superior Rum" അവൾ വായിച്ചു.. ഒന്നാലോചിച്ച് പതിയെ ആ ബോട്ടിൽ ഓപ്പൺ ചെയ്തു.. അതിന്റെ അടപ്പ് അഴിച്ച് അതിൽ കുറച്ചൊഴിച്ച് വായിലേക്ക് ഒറ്റിച്ചു.. കശപ്പും എരിവും കലർന്ന വൃത്തികെട്ട ടേസ്റ്റ്.. വേണ്ട എന്ന് തോന്നി പതിയെ കുപ്പി അടച്ചു.. എല്ലാം പെർഫെക്റ്റ് ആയി മെയ്ന്റയിൻ ചെയ്ത റൂമിൽ അവളുടെ കണ്ണുകൾ കശങ്ങിയ രീതിയിലുള്ള ബഡ്ഷീറ്റിൽ പോയി എത്തി.. അവളുടെ ചുണ്ടുകൾ പുറത്തേക്കുന്തി.. എന്തോ വല്ലാത്ത സങ്കടം. തൊണ്ട കുഴിയിൽ വല്ലാത്ത ഭാരം പോലെ.. കയ്യിലുള്ള ബോട്ടിലിലേക്ക് വീണ്ടും ഒന്ന് നോക്കി. അടപ്പഴിച്ചു കുപ്പിയോടെ വായിലേക്ക് കമഴ്ത്തി.. കുടല് കത്തി പോകും പോലെ തോന്നി അവൾക്ക്.. അപ്പോഴേക്കും രണ്ടു മൂന്ന് തവണ തൊണ്ടയിൽ നിന്നും ഇറക്കി കഴിഞ്ഞിരുന്നു.. നീറ്റൽ കൊണ്ട് ബോട്ടിൽ അവിടെയിട്ട് ജഗ്ഗിൽ വച്ച വെള്ളമെടുത്തു വായിലൊഴിച്ചു.. വെള്ളം വായിലും മേലെ കൂടെയും നിലത്തും കുറച്ച് ചിതറി വീണു... നെഞ്ചും വയറുമൊക്കെ നന്നായി ഉഴിഞ്ഞു.. ഒരു വിധം കത്തൽ നിന്നപ്പോൾ പതിയെ ബെഡിലേക്കിരുന്നു.. തലയാകെ ഒരു മന്ദപ്പ് പോലെ തോന്നി അവൾക്ക്.. ഡോർ തുറക്കുന്ന പോലെ ഒരു ശബ്ദം.. അവൾ പതിയെ തലയുയർത്തി നോക്കി.. അതാ കുടിച്ച് നാല് കാലിൽ കയറി വരുന്നു നമ്മുടെ നായകൻ..💜.....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story