മിഴിയിൽ: ഭാഗം 8

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ആരോ വാതിൽ തുറക്കുന്ന പോലെ തോന്നി മിഴി പതിയെ തലയുയർത്തി നോക്കി... ആദ്യം കണ്ടത് വൈറ്റ് കളർ ഷൂസ് ആണ്, വീണ്ടും മുകളിലേക്ക് തല ചലിപ്പിച്ചു... ബ്ലൂ കളർ ജീൻസും,വൈറ്റ് കളർ ഷർട്ടും.. ആ മുഖം കണ്ടതും അവളുടെ മുഖത്ത് ഞെട്ടലിന് പകരം പുഞ്ചിരി വിടർന്നു.. അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് പ്രണയമായിരുന്നു... കളങ്കമില്ലാത്ത പ്രണയം... മറ്റെല്ലാ ചിന്തകളും ലഹരിയിൽ മറഞ്ഞു പോയിരുന്നു. മിഴിയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു.. ഡിമ്മായ വൈറ്റ് ലൈറ്റ് മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്... അതുകൊണ്ടുതന്നെ അവന് വീണ്ടും സംശയം തോന്നി... ഇനി അഥവാ അവളായിരിക്കില്ലേ.. തന്റെ തോന്നൽ ആയിരിക്കുമോ? അവൻ പതിയെ കാലുകൾ മുന്നോട്ടുവെച്ചു.. എഴുന്നേറ്റു നിൽക്കാൻ താല്പര്യമുണ്ടെങ്കിലും മിഴിയുടെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല... എഴുന്നേറ്റു നിന്നാൽ മുന്നോട്ടു വീഴുമോ എന്ന് അവൾ ഭയന്നു.. അതുകൊണ്ട് ബെഡിൽ ഇരുകൈകളും കുത്തിയിരുന്ന് അവൾ അവനെ അതേ പുഞ്ചിരിയോടെ തന്നെ നോക്കി.. "നീ... നീ എന്താടി ഇവിടെ?" അവൻ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു...

എന്നിട്ടും അവൾ മറുപടി പറഞ്ഞില്ല.. അതേ ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു.. " നിനക്കെന്താ ഇവിടെ കാര്യം.. എന്നെ എന്തിനാടീ ഇങ്ങനെ നോക്കുന്നെ..? ഇതേ.. ഇതെന്റെ റൂമാ... " "അയ്‌ന്??" "What??" "എന്ത് വാട്ട്.. ടോ... ദുഷ്ട്ടാ.. ഞാൻ കല്യാണം കഴിക്കാൻ സമ്മതം പറഞ്ഞപ്പോ തന്നെ ഓക്കെ പറഞ്ഞിരുന്നെങ്കിൽ എനിക്ക്... എനിക്ക്...ഇത്രേം ടെൻഷൻ അനുഭവിക്കേണ്ടി വരുമായിരുന്നൊടോ???? എനിക്ക് സ്റ്റാറ്റസ് പോരാ പറഞ്ഞില്ലേ താൻ... എനിക്ക് തന്നെ ഒത്തിരി ഇഷ്ട്ടാടോ...😪 ഞാൻ സ്നേഹിക്കുന്ന പോലെ അവൾ ഇല്ലേ... എന്താ അവളുടെ പേര്? 🤔 ആഹ്.... നിത... അവള് തന്നെ... അവള് സ്നേഹിക്കില്ല.. ആരു പറഞ്ഞതാ ശരി.. തനിക്ക് ഭാഗ്യമില്ല.. ങ്ങീ ങ്ങീ..... ങ്ങീ......." "എടീ.... എന്തിനാ കരയുന്നെ...." അവൻ വേഗം അവൾക്കരികിൽ മുട്ടുകുത്തി ഇരുന്നു.. "തനിക്ക് എന്നെ ഇഷ്ട്ടല്ല ല്ലോ.. ങ്ങീ.... ങ്ങീ....." "എനിക്ക്.. എനിക്ക്.. ഇഷ്ട്ടമാണോന്ന്.. എനിക്കറിയില്ല...." "ങ്ങീ.... ങ്ങീ..." കരച്ചിലിന്റെ വോളിയം കൂടിയതും അവൻ വേഗം അവളുടെ വായിൽ കൈചേർത്തു പിടിച്ചു.. "പതുക്കെ.. ആരെങ്കിലും കേൾക്കും..." അവൾ അവന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു..

അവൻ ചുറ്റും നോക്കി അവളെ നോക്കുമ്പോൾ എല്ലാം മറന്ന പോലെ അവനെ മാത്രം നോക്കിയിരിക്കുന്ന മിഴിയെയാണ് കണ്ടത്.. അവളുടെ മിഴികളിൽ വല്ലാത്ത തിളക്കമുണ്ടായിരുന്നു.. വശ്യമായ നോട്ടം.. ആ നോട്ടത്തിൽ പ്രണയത്തിന്റെ സാഗരം അലയടിക്കുന്ന പോലെ.. അവന്റെ ഹൃദയം ആ അലയിൽ മുങ്ങി താഴുമെന്ന് തോന്നി അവന്... പതിയെ അവളുടെ വായ അടച്ചു വച്ച കൈ അവൻ പിൻവലിച്ചു... അപ്പോഴും അവൾ ആ നോട്ടം മാറ്റിയില്ല.. ആ നോട്ടത്തിൽ എല്ലാം മറന്നു പോയിരുന്നു അവൻ.. ആ കൈകൾ അവളുടെ കഴുത്തിലേക്ക് സഞ്ചരിച്ചു... കഴുത്തിൽ കൈയുടെ സ്പർശം അറിഞ്ഞതും അവൾ ഒന്ന് കണ്ണടച്ചുകൊണ്ട് കഴുത്തു വെട്ടിച്ചു അവന്റെ അധരങ്ങൾ അതിന്റെ ഇണയെ പുണരാനായി അവൾക്ക് അടുത്തേക്ക് പതിയെ നീങ്ങി.. മുഖത്ത് തട്ടുന്ന നിശ്വാസത്തിൽ,, ബന്ധിച്ച മിഴികളെ അവൾ പതിയെ തുറന്നു.. തൊട്ടടുത്തു നിൽക്കുന്ന മുഖം... "Do.....you lv me??" കുഴഞ്ഞിരുന്നു ആ ശബ്ദം.. അവന്റെ മുഖത്തെ ഭാവം മാറി..

ആ ചോദ്യത്തിന്റെ ഉത്തരത്തിനായി അവന്റെ കണ്ണുകൾ പിടച്ചു കൊണ്ടിരുന്നു.. അവൻ പതിയെ എഴുന്നേറ്റു... അവന്റെ മുഖം അവളിൽ നിന്നും അകന്നു പോകുന്നു എന്ന് മനസ്സിലാക്കിയതും ബെഡിൽ കുത്തിയ രണ്ടു കൈകളും ഉയർത്തി അവന്റെ മുഖത്ത് ചേർത്തു പിടിച്ചു അവൾ... പക്ഷെ ആ കൈകളായിരുന്നു അവളുടെ ബാലൻസ് എന്ന് മനസിലായത് രണ്ടും കൂടി ബെഡിലേക്ക് മറിഞ്ഞു വീണപ്പോഴാണ്.. അത്യാവശ്യം വെയിറ്റ് ഉള്ളത് കൊണ്ട് അവൾക്ക് മേലെ ബദ്രി വീണപ്പോൾ അവൾക്കല്പം നൊന്തു.. അവളുടെ ചുളിഞ്ഞ മുഖം കണ്ട് അവൻ ഇരുകൈകളും കുത്തി അവളിൽ നിന്നും അല്പം ഉയർന്നു നിന്നു.. പക്ഷെ ആ അകലം അവൾക്ക് അരോചകമായി തോന്നി.. ഇരുകൈകൾകൊണ്ടും അവന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവനെ ദേഹത്തേക്ക് വലിച്ച് വീഴ്ത്തി.. പെട്ടെന്നായതുകൊണ്ട് ബാലൻസ് കിട്ടാതെ അവനും അവൾക്ക് മേൽ തന്നെ വീണു... അവളുടെ മുഖത്തിന് നേരെ അവന്റെ കൈകൾ ഉയർന്നു.. അവൻ ആ ചുവന്ന കവിളിണകളിൽ തഴുകി.. അവൾ പതിയെ കണ്ണുകളടച്ചു.. അവന്റെ ചുണ്ടുകൾ ആ അടഞ്ഞ കൺപോളകളിൽ പതിഞ്ഞു.. വളരെ മൃദുവായി..

അത്രയേറെ വാത്സല്യത്തോടെ.. ആ മിഴിയിൽനിന്നും ചുണ്ടുകൾ പിൻവലിച്ചതും അവൾ കണ്ണുകൾ വലിച്ച് തുറന്നു.. എന്നിട്ടും ആ മിഴികൾ അടഞ്ഞ് പോവുന്ന പോലെ തോന്നി അവൾക്ക്... അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. ആ വിടർന്ന ചുണ്ടുകൾ അവനെ മാടി വിളിക്കും പോലെ തോന്നി.. അവന്റെ നോട്ടം ആ പുഞ്ചിരിയിൽ തങ്ങി നിന്നു.. അത് മനസിലായ പോലെ അവൾ ആ ചിരിയിൽ നാണവും ചാലിച്ചു... അവൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവളുടെ കണ്ണിലേക്കു തന്നെ നോക്കി.. സമ്മതത്തിനായി.. കണ്ണുകൾ പതിയെ അടച്ചു കൊണ്ട് അവൾ സമ്മതമറിയിച്ചു.. അവൻ അവളുടെ അധരങ്ങളെ തന്റേതാൽ പൊതിഞ്ഞു.. ലഹരിയോടൊപ്പം ജീവിതത്തിലെ ആദ്യ ചുംബനത്തിന്റെ ആലസ്യത്തിൽ അവളിൽ നിന്നും കുറുകലുകൾ ഉയർന്നു.. അവന്റെ ആവേശത്തെ ഇരട്ടിപ്പിക്കാനെന്ന വണ്ണം... ചുംബനം വന്യമായി.. ഉള്ളിലെ ലഹരിയിൽ ഇരുവരും സ്വയം മറന്നു.. ചുണ്ടുകൾ മത്സരിച്ചു.. ബദ്രി അവളുടെ അധരങ്ങളെ മുഴുവനായി വായിലാക്കി നുണയുമ്പോഴും നാവുകൾ കൊണ്ട് അവയെ തഴുകിയുണർത്തി...

അവന്റെ ചുണ്ടിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് അവൾ കാല് കുത്തി ഉയർന്നു പുറകിലേക്ക് നിരങ്ങി.. അവൾക്കൊപ്പം അവന്റെ ശരീരവും ബെഡിലേക്ക് കയറി കിടന്നു.. നീണ്ട നേരത്തെ മത്സരത്തിനോടുവിൽ അവൾക്ക് ബോധം മറഞ്ഞു.. അവൻ പതിയെ അവളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി.. അപ്പോഴും അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.. അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി അവൻ അവളിലേക്ക് ഒന്ന് കൂടെ ചേർന്നു കിടന്നു.. _____💜 തല വെട്ടി പൊളിയുന്ന പോലെ വേദന തോന്നിയതാണ് മിഴി കണ്ണുതുറന്നത്... ആദ്യം തന്നെ എല്ലാം മങ്ങിയ പോലെയായിരുന്നു കാണുന്നത്... വല്ലാത്ത തലവേദന തോന്നി അവൾക്ക്... എഴുന്നേൽക്കാൻ തന്നെ ബുദ്ധിമുട്ട്... ദേഹത്ത് എന്തോ ഒരു ഭാരം പോലെ.. അവൾ പതിയെ തലപൊക്കി എഴുന്നേൽക്കാൻ ശ്രമിച്ചു.. ഭാരം പോലെയല്ല ശരിക്കും ഭാരം തന്നെയാണല്ലോ.. അവൾ ചിന്തയോടെ ദേഹത്ത് ഉണ്ടായിരുന്ന പുതപ്പെടുത്തു മാറ്റി.. ഒരു നിമിഷം നെഞ്ച് പിടഞ്ഞു.. ഹാർട്ട് അറ്റാക്ക് ആണോ..? വയറിലൂടെ ചുറ്റി പിടിച്ച ഒരു കൈ.. അവളുടെ നോട്ടം ആ കയ്യിലൂടെ നീങ്ങി അടുത്ത് കിടക്കുന്ന ആളിലേക്കെത്തി.. ഷർട്ട് ഇടാതെ കമഴ്ന്നു കിടക്കുകയാണ്..

ഒരു കൈ അവളുടെ വയറ്റിൽ ചുറ്റി പിടിച്ചിരിക്കുന്നു.. അവൾ വേഗം ചുറ്റും കണ്ണോടിച്ചു.. തന്റെ റൂം അല്ല എന്ന് മനസിലായതും ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി.. അവ്യക്തമായ ഓർമ്മകൾ.. രാത്രി താനാണ് ഈ മുറിയിലേക്ക് വന്നത് എന്ന ഓർമയിൽ അവൾ ഉമിനീരിറക്കി.. കമഴ്ന്നു കിടക്കുന്ന ബദ്രിയെ ഒന്ന് ഒന്ന് നോക്കി.. "ച്ചേ.. ഒരു ഷർട്ട് ഇട്ട് കിടന്നൂടെ ഇയാൾക്ക് " പതിയെ പറഞ്ഞു കൊണ്ട് ദേഹത്തു ചുറ്റി പിടിച്ച കൈ എടുത്ത് മാറ്റി അവൾ എഴുന്നേറ്റു.. ബെഡിൽ നിന്നിറങ്ങിയതും കാലിൽ പടരുന്ന തണുപ്പിൽ അവൾക്ക് ശ്വാസം നിലക്കുന്ന പോലെ തോന്നി.. പതിയെ അവൾ ഒന്ന് സ്വയം നോക്കി.. "ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്....." അവളുടെ അലർച്ച കേട്ട് ബദ്രി ഞെട്ടി എഴുന്നേറ്റു.. മുന്നിൽ അവളെ കണ്ടതും ആദ്യം ഒന്ന് ഞെട്ടി എങ്കിലും പെട്ടെന്ന് തന്നെ ബോധം വന്ന പോലെ അവളെ നോക്കി.. "എന്താടി....." ചോദിച്ചു കഴിഞ്ഞാണ് അവനവളെ മുഴുവനായും നോക്കുന്നത്.. പെട്ടെന്ന് തന്നെ നോട്ടം തന്റെ ശരീരത്തിലേക്ക് പോയി..

"ഇത്.. ഇതെന്റെ ഷർട്ടല്ലേ..." അവൾ അവന്റെ വൈറ്റ് ഷർട്ട് മാത്രം ഇട്ട് നിൽക്കുവാണ്.. അവൻ ചുറ്റും കണ്ണുകൾ പായിച്ചു.. അവളുടെ ഡ്രസ്സ്‌ എവിടെ? "ങ്ങീ...... ങ്ങീ........." അവളുടെ അലറിയുള്ള കരച്ചിൽ കേട്ടതും അവന് തലേന്നത്തെ കാര്യങ്ങൾ കുറച്ചൊക്കെ ഓർമ്മയിൽ വന്നു... അവൾ കരഞ്ഞതും, സമാധാനിപ്പിച്ചതും ആ ലിപ്‌ലോക്കും.. അവൻ തലയിൽ കൈ വെച്ച് തലതാഴ്ത്തി ഇരുന്നു.. അവൾ വേഗം അവനടിയിൽ നിന്നും ബെഡ്ഷീറ്റ് വലിച്ചെടുത്ത് മുണ്ട് പോലെ ഉടുത്തു.. എന്നിട്ട് ബാക്കി കരച്ചിൽ കണ്ടിന്യൂ ചെയ്തു.. ബദ്രിയാണെങ്കിൽ എന്താ പറയേണ്ടത് എന്നറിയാതെ അനങ്ങാതെ ഇരുന്നു.. "ങ്ങീ.. ങ്ങീ..........." വീണ്ടും കരച്ചിലിന്റെ വോളിയം കൂടി.. "അയ്യോ.. പതുക്കെ... എടി അങ്ങനെ ഒന്നും ഇല്ല..." "എങ്ങനെ ഇല്ല... എനിക്കറിയാം എന്തോ ഉണ്ട്.. എന്റെ ഡ്രസ്സ്‌ എവിടെടോ.. താനെന്നെ എന്താ ചെയ്തത്.. ങ്ങീ..." "ഞാനൊന്നും ചെയ്തില്ല.. നീ എന്തിനാ ഇങ്ങോട്ട് വന്നത്.. ഇതെന്റെ റൂമല്ലേ.." "അ.. അത്...." "അത്?" "ടെൻഷൻ കാരണം..." "What?? ടെൻഷൻ വന്നാൽ എന്തിനാ ഈ റൂമിലേക്ക് വരുന്നത്..." "അറിയില്ല എനിക്കൊന്നും ഓർമയില്ല...." "ഒ.. ഒന്നും?" "മ്ച്ചും....." അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

അവനല്പം ആശ്വാസം തോന്നി.. ഒന്നും ഓർമയില്ലാലോ... "നീ എന്തിനാ കരയുന്നത്..... ഒന്നും സംഭവിച്ചിട്ടില്ല.. നീ ഒരു പെണ്ണല്ലേ.. നിന്റെ ശരീരത്തിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ മനസിലാക്കാനുള്ള ബോധം നിനക്കില്ലേ..?" തല താഴ്ത്തി നിന്ന അവൾ പതിയെ ഇടം കണ്ണിട്ട് അവനെ നോക്കി.. സൂര്യ പ്രകാശത്തിൽ അവന്റെ ദേഹം തിളങ്ങുന്നുണ്ടായിരുന്നു.. ഫിറ്റ്‌ ആയ ബോഡിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരിക്കുന്നു.. AC ഇട്ടിട്ടില്ല. അത് കൊണ്ടാവും എന്നവൾ ഊഹിച്ചു.. അവളുടെ നോട്ടം കണ്ട് അവൻ വേഗം പുതപ്പെടുത്തു ദേഹത്തേക്ക് വലിച്ചിട്ടു.. അവൾ അബദ്ധം പറ്റിയ പോലെ ചുണ്ട് കടിച്ചു.. "സസ്....." അവൾ പെട്ടെന്ന് എരിവലിച്ചു.. പതിയെ ചുണ്ടിൽ തൊട്ട് നോക്കി.. ബദ്രിയെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് പുറകിലുള്ള വാനിറ്റി മിററിലേക്ക് തിരിഞ്ഞ് നിന്നു.. ആദ്യം തന്നെ ആ വേഷം കണ്ട് അവൾക്ക് അല്പം നാണം തോന്നി... മിററിനടുത്തേക്ക് നീങ്ങി നിന്നപ്പോഴാണ് പൊട്ടിയ ചുണ്ട് കണ്ടത്.. തലേന്നാളത്തെ ആവേശം 🤦🏻‍♀️

അവൾ വേഗം തിരിഞ്ഞ് ബദ്രിയെ നോക്കി.. അവൻ കള്ളനെ പോലെ കൺമിഴി അങ്ങോട്ടും ഇങ്ങോട്ടും പായിക്കുന്നുണ്ടായിരുന്നു.. തല താഴ്ത്തിയിരിക്കുന്ന ബദ്രിയെ കണ്ട് അവൾ അവനടുത്തേക്ക് വന്നു.. ബെഡിൽ മുട്ട് കുത്തി കയറി നിന്ന് അവന്റെ മുഖം പിടിച്ചുയർത്തി.. "എന്റെ ചുണ്ട് എങ്ങനെയാടോ മുറിഞ്ഞത്?? താനെന്താടോ ചെയ്തത്.. നാണമുണ്ടോ തനിക്ക്.. ച്ചേ... ചാൻസ് കിട്ടാൻ കാത്തിരുന്നതാ അല്ലെ.. താനെന്താ എന്നെ പറ്റി കരുതിയത്.. പറയടോ.. താനെന്താ എന്നെ ചെയ്തത് ന്ന്.....???" ദേഷ്യം കൊണ്ട് അവൾ അലറുകയായിരുന്നു.. "താനെന്താ ഒന്നും മിണ്ടാത്തത്.. താനെന്താ ചെയ്ത.... പറഞ്ഞവസാനിക്കും മുന്നേ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ശരീരത്തിലേക്ക് തന്നോട് ചേർത്തി ആ ചുണ്ടിൽ അമർത്തി ചുംബിച്ചു അവൻ..

നീറ്റലിനൊപ്പം അടിവയറ്റിൽ നിന്നും ഇത് വരെ അനുഭവിക്കാത്ത തരത്തിലുള്ള അനുഭൂതിയുണ്ടായി അവൾക്ക്.. അവളുടെ ചുണ്ടിൽ നിന്നും അടർന്നു മാറുമ്പോഴും ആ മിഴികൾ തുറന്നില്ല.. കണ്മുന്നിൽ തലേന്നാളെത്തെ ഓർമ്മകൾ നിറവോടെ തെളിഞ്ഞു.. അവൾ പതിയെ കണ്ണ് തുറന്നു.. അവന്റെ കൈകൾ അപ്പോഴും അവളെ ചുറ്റിവരിഞ്ഞിരുന്നു.. ആ കൈകളെ പതിയെ മോചിപ്പിച്ച് അവൾ ബെഡിൽ നിന്നും പിന്നിലേക്ക് നീങ്ങി.. താഴെ ഇറങ്ങി ഉടുത്ത ബെഡ്ഷീറ്റിൽ മുറുകെ പിടിച്ച് അവൾ ഡോർ തുറന്ന് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.. അവൾ പോകുന്നത് നോക്കി ബദ്രി ഇരുന്നു.. അത്യധികം പ്രണയത്തോടെ💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story