മിഴിയിൽ: ഭാഗം 9

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

 ഒരു ബോധവുമില്ലാതെ ഉടുത്തിരുന്ന ബഡ്ഷീറ്റിൽ മുറുകെ പിടിച്ചുകൊണ്ട് അവളുടെ കാലുകൾ ചലിച്ചു... ഡോർ തുറന്ന് പുറത്തിറങ്ങി സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വന്നു.. ഹാളിൽ ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ എന്ന ചിന്ത പോലും അവൾക്കുണ്ടായില്ല... ഭാഗ്യത്തിന് താഴെ ആരുമുണ്ടായിരുന്നില്ല... കബനി അമ്മ കിച്ചണിൽ ആയിരുന്നു... റാം അങ്കിൾ വന്നിട്ടുണ്ടായിരുന്നില്ല... പക്ഷേ അതൊന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല നേരെ മുറി തുറന്ന് ബെഡിലേക്ക് ഇരുന്നു... അകന്നുപോകാൻ നിന്നവനെ ദേഹത്തേക്ക് വലിച്ചടുപ്പിക്കുന്നതും ആ ചുണ്ടുകളിൽ അലിഞ്ഞു ചേരുന്നതും അവളുടെ കണ്ണുകളിൽ വ്യക്തമായി കണ്ടു... താനാണോ എല്ലാത്തിനും പ്രേരിപ്പിച്ചത്?? എന്നിട്ട് അയാളോട് എന്തിനാ ഇത്രയും ചൂടായത്? ശേ.... നാണക്കേട്... പക്ഷെ ഷർട്ട് എങ്ങനെ മാറി? അവൾ പതിയെ ഓരോ ബട്ടണുകൾ ആയി അഴിച്ചു... അടിയിൽ ഒരുപക്ഷേ തന്റെ ടീഷർട്ട് ഉണ്ടാവുമോ എന്ന പ്രതീക്ഷയിലായിരുന്നു അത് ചെയ്തത്... പക്ഷെ ഉണ്ടായിരുന്നില്ല... അഴിച്ച് മാറ്റിയിരുന്നു.. ആര്? എപ്പോ??

എല്ലാം കണ്ടിട്ടുണ്ടാവുമോ??? ഒന്നും ഓർമ വരുന്നില്ലാലോ ഭഗവാനെ.. ആ തെണ്ടി പട്ടി ആരുവാണ് എല്ലാത്തിനും കാരണം.. ഇനി അയാൾടെ മുഖത്ത് എങ്ങനെ നോക്കും...? ബോധമില്ലാത്തപ്പോ പോട്ടെന്നു വയ്ക്കാം.. ഇപ്പോഴോ..? ഇപ്പോഴും അയാളെന്നെ ഉമ്മിച്ചില്ലേ.. ഹ്മ്മ്...😏 രാത്രി നടന്നതൊന്നും ബോധമില്ലാതെയാണ് എന്നെങ്കിലും സമാധാനിക്കാം.. കാലത്ത് നടന്നതിനു അയാൾ മാത്രമാ ഉത്തരവാദി... എന്ത് ധൈര്യമുണ്ടായിട്ടാ എന്നെ കേറി ഉമ്മിച്ചത്???😡😡😡😡 🤭🤭🤭 മിഴീ.. നീയൊരു സംഭവാട്ടോ... വെൽഡൺ മൈ ഗേൾ... ഇതേ ദേഷ്യം മെയ്ന്റയിൻ ചെയ്യ്.. അവൾ വേഗം ടവലും എടുത്ത് ബാത്റൂമിലേക്ക് കയറി... ഷർട്ട് മുഴുവനായും അഴിച്ചു മാറ്റി.. "നീയൊരു പെണ്ണല്ലേ.. നിന്റെ ശരീരത്തിനെന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിനക്കറിയില്ലേ??" ബദ്രിയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു... അവൾ വേഗം ബാത്റൂമിലെ മിററിനു മുന്നിൽ പോയി നിന്നു... ശരീരം മുഴുവൻ കണ്ണോടിച്ചു.. ആള് പറഞ്ഞത് ശരിയാ.. ഒന്നും നടന്നിട്ടില്ല... അവൾ അതിന് മുന്നിൽ നിന്നും മാറാൻ നിന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ വീണ്ടും മിററിനു മുന്നിൽ വന്നു നിന്നു.. മുഖം അതിനോട് അടുപ്പിച്ചു കൊണ്ട് കഴുത്തിലേക്ക് ഉറ്റുനോക്കി .. സ്മൂച്ചിങ് 😳🙄

ആ വെളുത്ത കഴുത്തിൽ വട്ടത്തിൽ ചുവന്നു കിടപ്പുണ്ട് അവന്റെ പല്ലിന്റെ അടയാളം... അവൾക്ക് വീണ്ടും സങ്കടം വന്നു.. കാണട്ടെ അയാളെ.. ഹും 😪 _____💜 അവൾ ഇറങ്ങി പോയപ്പോൾ തൊട്ട് ഒരു മാന്ത്രിക ലോകത്തെന്നപോലെ ഇരിക്കുകയായിരുന്നു ബദ്രി... രാത്രിയിലെ കാര്യങ്ങളൊന്നും വ്യക്തമായി ഓർമ്മയിൽ ഇല്ലെങ്കിൽ പോലും ഇപ്പോൾ ഉണ്ടായ സംഭവം അവനിൽ വല്ലാത്ത സന്തോഷം നിറച്ചു... ഇതുവരെ ആരോടും തോന്നാത്ത വികാരം.. കയ്യിൽ സ്വന്തമെന്ന ലേബൽ പതിച്ചു തന്നവളോട് പോലും തോന്നാത്ത വികാരം.. അവളുടെ ചുണ്ടിലെ തണുപ്പ് ഇപ്പോഴും ശരീരത്ത് തങ്ങി നിൽപ്പുണ്ട്.. അവൻ സ്വന്തം ചുണ്ടിനെ നാവിനാൽ ഉഴിഞ്ഞു.. ഇത് വരെ തോന്നാത്ത മധുരം... "എന്നാലും ആ ഷർട്ട് എങ്ങനെ മാറി??" അവൻ സംശയത്തോടെ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു... ഡോർ തുറന്നതും കണ്ടു നിലത്തുവീണു കിടക്കുന്ന അവളുടെ ടീഷർട്ടും പാലാസോയും.. അവൻ അത് കയ്യിലെടുത്തു... അതിൽ നിന്നും വരുന്ന സ്മെല്ലിൽ അവന് ബാക്കി കാര്യങ്ങൾ കൂടി ഓർമ്മയിൽ വന്നു.. 🌸🌸🌸 രാത്രി അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് അവൻ കണ്ണുകളടച്ചു... ഗ്വആ... ആ.....ഗ്വക്ക്...... അവൻ ഞെട്ടി ഉണർന്നു... അവൾ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നു,

ഒപ്പം തന്നെ എഴുന്നേൽക്കാൻ ശ്രമിക്കുന്നു... അവൻ ആദ്യം എഴുന്നേറ്റ് അവളെ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചതും ഒരൊറ്റ വാളുവക്കൽ ആയിരുന്നു.. ഇരുന്നത് കൊണ്ട് അവളുടെ ടീഷർട്ടിൽ കുറച്ചും ബാക്കി മുഴുവൻ പാന്റിലും ആയി... ഒരു വാള് വെപ്പ് കഴിഞ്ഞതും അവൾ വേഗം നല്ലകുട്ടിയായി വീണ്ടും കിടക്കാൻ ഒരുങ്ങുന്നു.. അവൻ വിളിച്ചു നോക്കിയിട്ടും ഒരു അനക്കവുമില്ല.. ഉള്ള ബോധത്തിൽ കൈകളിൽ അവളെ എടുത്ത് ബാത്‌റൂമിൽ കൊണ്ട് പോയി ക്ലോസെറ്റ് ക്ലോസ് ചെയ്ത് അതിൽ ഇരുത്തി.. പുള്ളികാരി ഇരുന്ന് ഉറക്കമാണ്.. വായൊക്കെ കഴുകി കൊടുത്ത്, ഡ്രെസ്സിലെ വേസ്റ്റൊക്കെ കഴുകി കളയുമ്പോഴേക്കും മുഴുവൻ നനഞ്ഞിരുന്നു.. അവൻ അവളെ കുറെ കുലുക്കി വിളിച്ചിട്ടും എഴുന്നേൽക്കാതായപ്പോൾ അവൻ താൻ ഇട്ട ഷർട്ട് ഊരി കയ്യിൽ തോളിലിട്ട്, കണ്ണിറുകെ ചിമ്മി ടീഷർട്ട് അവളുടെ തലയിലൂടെ ഊരിയെടുത്തു നിലത്തിട്ടു.. അപ്പൊ ആൾക്ക് ഇത്തിരി ബോധം വന്നു.. പതിയെ കണ്ണ് തുറന്നു.. അവൻ തിരിഞ്ഞ് നിന്ന് ഇനിയെങ്ങനെ ഷർട്ട് ഇടും എന്ന ചിന്തയിലായിരുന്നു.. അവൾ അവന്റെ കയ്യിൽ പിടിച്ചു..

പെട്ടെന്നവൻ തിരിഞ്ഞു നോക്കി. അവനെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നവൾ.... അവന്റെ ചുണ്ടിലും വിരിഞ്ഞു അതേ പുഞ്ചിരി.. അവൾക്ക് നേരെ കുനിഞ്ഞ് ആ നെറ്റിയിൽ ഒരു ചുംബനം നൽകി.. ആ മുഖത്ത് നിന്നു കണ്ണുമാറ്റാതെ തന്നെ ആ ഷർട്ട് അവളെ ധരിപ്പിച്ചു.. അവൾ കാല് പൊക്കി കാണിച്ചുകൊടുത്തു.. വെള്ളം ഇറ്റു വീഴുന്ന പാന്റിലായിരുന്നു അവളുടെ നോട്ടം.. ഒന്നാഞ്ഞു ശ്വാസം വിട്ട് അവൻ തന്നെ അതും ഊരിയെടുത്തു.. അവൻ നല്ല ഹൈറ്റ് ഉള്ളത് കൊണ്ട് മുട്ടിനു മുകളിൽ വരെ നിൽക്കുന്നുണ്ടായിരുന്നു ആ ഷർട്ട്.. അവൾ എടുക്കാൻ പറഞ്ഞ് കൈ നീട്ടി.. അവൻ ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്തു.. കാലിടുറന്നുണ്ടെങ്കിലും ബെഡിലേക്ക് കിടത്തി അവളുടെ കവിളിൽ ചുണ്ടുകൾ പതിപ്പിച്ചു.. അവന്റെ ചുണ്ടുകൾ അവിടെ നിന്നും കഴുത്തിലേക്കിറങ്ങി.. അവിടെ പതിയെ പല്ലുകൾ പതിപ്പിച്ചു... അവൾ ഒന്ന് എരിവലിച്ചു.. ഒന്നമർത്തി ചുംബിച്ചു കൊണ്ട് പരസ്പരം ഗാഢമായി പുണർന്ന് ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു... 🌸🌸🌸 ഓർമയിൽ അവൻ അമ്പരന്ന് നിന്നു.. ഷിറ്റ്...

ഞാനാണോ ഡ്രസ്സ്‌ മാറ്റി കൊടുത്തത്.. അവൾക്ക് ഈ കാര്യം എങ്ങാനും ഓർമ വന്നാൽ... വന്നാലെന്താ,? അവൻ ആ ഡ്രസ്സ്‌ എടുത്ത് ഒരു പാക്കറ്റിൽ ആക്കി മാറ്റി വച്ചു.. വേഗം ഫ്രഷായി ഡ്രസ്സ്‌ മാറ്റി ഇറങ്ങി.. സ്റ്റെപ്പിന് പകുതി എത്തുമ്പോഴേ കണ്ടു ഫുഡ്‌ കഴിച്ചോണ്ടിരിക്കുന്ന മിഴിയെ.. കയ്യിലെ പാക്കറ്റ് അവൾ കാണാതെ മാറ്റിപിടിച്ച് പതിയെ പുറത്തേക്ക് പോയി കാറിനുള്ളിൽ വച്ചു.. ഡൈനിംഗ് ഏരിയയിലേക്ക് നടക്കുമ്പോൾ അവളെ കണ്ട് ഒന്ന് നിന്നെങ്കിലും ആൾക്ക് പിന്നെ കൂസലൊന്നും ഇല്ലാത്തതുകൊണ്ട് ഇട്ടിരുന്ന ബ്ലെസർ ഒന്ന് ശരിയാക്കി അവൾക്ക് നേരെ ഓപ്പോസിറ്റ് വന്നിരുന്നു... ചെയറിന്റെ ശബ്ദം കേട്ട് നോക്കിയ മിഴി അവനെ കണ്ടതും വേഗം തന്നെ തല താഴ്ത്തി... എന്തോ നോക്കാൻ കഴിയുന്നില്ല.. വല്ലാത്ത വീർപ്പുമുട്ടൽ... എഴുന്നേറ്റ് ഓടിയാലോ എന്ന് പോലും തോന്നി.. ബാക്കിയുള്ള ഫുഡിനെ ഒന്നായെടുത്തു വായിൽ തിരുകി കൊണ്ട് പ്ലേറ്റും എടുത്തു അവൾ കിച്ചണിലേക്ക് നടന്നു... അല്ല ഓടി... അവൾ പോകുന്നത് കണ്ട് അവന് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ ഭക്ഷണം കഴിച്ചു.. അവളോട് സംസാരിക്കണം എന്ന് അവന് തോന്നി... അവൾ താഴ്ന്നു തരുന്നതും നോക്കിയിരുന്നിട്ട് കാര്യമില്ല.. അവൾ കിച്ചണിൽ നിന്നും നേരെ റൂമിലേക്ക് പോയി.. ബാഗുമെടുത്ത് പുറത്തേക്ക് വരുന്നത് കണ്ടതും അവൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിപ്പ് നിർത്തി പോയി കൈ കഴുകി... അപ്പോഴേക്കും പുറത്തുവന്നു നിന്ന് റാം അങ്കിൾ അകത്തേക്ക് വന്നു..

"ഇറങ്ങാൻ തുടങ്ങിയോ മോളെ..." "ആഹ്.. അങ്കിൾ.. ഇന്നലെ തന്നെ കുറച്ചു ലേറ്റ് ആയിരുന്നു" . "നമ്മുടെ കാർ അങ്ങോട്ട് തന്നെയല്ലേ പോകുന്നത്... അവനോടൊപ്പം പോയാൽ പോരേ? " "its oky അങ്കിൾ.. എന്തിനാ വെറുതെ ബദ്രി സാറിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.." "എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല" ഘനഗാംഭീര്യമുള്ള ശബ്ദം കേട്ട് റാമും മിഴിയും തിരിഞ്ഞുനോക്കി... " അവളോട് വരാൻ പറഞ്ഞോ... " എന്നും പറഞ്ഞ് അവൻ നേരെ കാറിനടുത്തേക്ക് നടന്നു... അവൾക്ക് ഇഷ്ടമില്ലെങ്കിൽ പോലും പോയിട്ട് വരാമെന്നു അങ്കിളിനോട് പറഞ്ഞ് തലയാട്ടിക്കൊണ്ട് അവളും കാറിനടുത്തേക്ക് നടന്നു.. അവൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു... അവൾ പുറകിലെ ഡോർ തുറക്കാൻ നിന്നതും ഒരൊറ്റ നോട്ടം, അത്രയേ വേണ്ടിവന്നുള്ളൂ.. വേഗംതന്നെ ആ ഡോർ അടച്ച് മുന്നിലെ ഡോർ തുറന്ന് കയറിയിരുന്നു... വണ്ടി റിവേഴ്സ് എടുത്തുകൊണ്ട് വേഗത്തിൽ ഗേറ്റ് കടന്നു പോയി.. രണ്ടാൾക്കും സംസാരിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല... എങ്ങനെ തുടങ്ങും എന്ന ആശങ്കയിലായിരുന്നു ഇരുവരും.... "സോറി സാർ..." മൗനത്തെ ഭേദിച്ചു കൊണ്ടുള്ള അവളുടെ സ്വരം കേട്ട് അവൻ നെറ്റി ചുളിച്ചു.. " എനിക്ക് പെട്ടെന്ന് ടെൻഷൻ ആയപ്പോൾ ആരു പറഞ്ഞു തന്ന ഐഡിയ ആണ്.....

ഡ്രിങ്ക്സ് കഴിച്ചാൽ ടെൻഷൻ കുറയും എന്ന്... സാറിന്റെ റൂമിൽ ഉണ്ടാവുമെന്നും അവള് പറഞ്ഞതാ.. ഞാൻ അത് എടുക്കാൻ പറ്റുമോ എന്ന് നോക്കാൻ വേണ്ടി വന്നതാ.. അല്ലാതെ മറ്റൊരു ഉദ്ദേശത്തോടെയും അല്ല സാറിന്റെ റൂമിലേക്ക് വന്നത്.." "ഓഹ്.. അപ്പൊ മോഷണമായിരുന്നല്ലേ?" "Whatt?? Excuse me.. ഒരു കുപ്പി മോഷ്ടിച്ചിട്ട് എനിക്കെന്ത് കിട്ടാനാ..? And ഞാൻ ആ കുപ്പി റൂമിലേക്ക് കൊണ്ടുപോയൊന്നുമില്ല... അവിടുന്ന് തന്നെ സിപ്പ് ചെയ്തു നോക്കി... എനിക്കിഷ്ടമായില്ല.. അപ്പോ അവിടെത്തന്നെ വച്ചിരുന്നു.. മോഷ്ടിക്കാൻ പറ്റിയൊരു സാധനം.. ഹും " അവന്റെ പുച്ഛം കലർന്ന സംസാരം ഇഷ്ടപ്പെടാത്ത പോലെ അവൾ അല്പം ദേഷ്യത്തിൽ തന്നെ മറുപടി പറഞ്ഞു... "ഓക്കേ മാഡം... അപ്പൊ എന്നെ കിസ്സ് ചെയ്തതോ... മാഡത്തിന് വല്ലതും ഓർമ്മയുണ്ടോ..." അവൾ പരുങ്ങി.. അകലാൻ നിന്നവനെ വലിച്ചടുപ്പിച്ചത് ഞാനാണ്.. "എ.. എപ്പോ..? എനിക്കൊന്നും ഓർമയില്ല.. ഇനി അഥവാ കിസ്സ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ തന്നോടുള്ള പ്രേമം കൊണ്ടൊന്നുമല്ല... ജസ്റ്റ് ഫിസിക്കൽ അട്രാക്ഷൻ.. You look handsome.. right? And I was drunk.. So... അതിൽ പറ്റിയതാവാം..." അവൻ സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചു... അത്രയ്ക്കും ദേഷ്യം ഉളവാക്കുന്നതായിരുന്നു അവളുടെ വാക്കുകൾ.. Physical attraction? അപ്പോൾ ഹാൻഡ്‌സം ആയ ഏത് ആളോടാണെങ്കിലും ഇവൾ ഇങ്ങനെയാവുമോ പെരുമാറിയിട്ടുണ്ടാവുക?? "നൈറ്റ്‌ പറ്റിയതെന്തായാലും അത് ലഹരിയിൽ ആണെന്ന് പറയാം.. കാലത്തോ??"

അവന്റെ മുഖത്തെ ദേഷ്യം മാറി പരുങ്ങലായി.. ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല.... മുഖത്ത് അല്പം പുച്ഛം നിറച്ച് അവൻ അവളെ നോക്കി.. മറുപടി എന്താകുമെന്ന ആകാംഷയിൽ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു മിഴി.. "നീ സൂപ്പർ ഫിഗർ അല്ലെ.. നൈറ്റ്‌ ഡ്രസ്സ്‌ മാറ്റി തരുമ്പോൾ ഞാൻ കണ്ടതല്ലെ.. What a structure... And your lips.. How sweet it was..... എനിക്കിഷ്ട്ടായി.. physical attraction... നന്നായി കേട്ടോ... Just physical attraction.." അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇത്രയും നേരം ഡ്രസ്സ്‌ എപ്പോഴാ മാറ്റിയത് എന്ന് ഓർമയില്ലായിരുന്നു.. ബദ്രി ആയിരിക്കുമോ എന്ന സംശയം തോന്നിയെങ്കിലും, അഥവാ മാറ്റി തന്നിട്ടുണ്ടെങ്കിലും തെറ്റായ രീതിയിൽ നോക്കിയിരിക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.. ഇത്രക്ക് ചീപ്പ് ആയിരുന്നോ ഇയാൾ.. ഇയാളെയാണോ കഴിഞ്ഞ രണ്ടു വർഷമായി നെഞ്ചിൽ കൊണ്ട് നടന്നത്.. മറ്റൊരാൾക്ക് സ്വന്തമാണെന്നറിഞ്ഞിട്ടും,, തന്റെയാണെന്ന് ഹൃദയം അലറി കരഞ്ഞത് ഇങ്ങനെ ഒരു വൃത്തികെട്ടവനു വേണ്ടി ആയിരുന്നോ..?? " പുറത്തോട്ട് നോക്കിയിരിക്കുന്ന അവളെ കാണെ അവനിൽ വിജയചിരി വിടർന്നു.. "നിന്റെ കഴുത്തിൽ ഞാൻ ഒരു മാർക്കും തന്നിരുന്നല്ലോ.. ഒന്നും മറന്നു പോവാതിരിക്കാൻ.. കണ്ടില്ലേ??" പരിഹാസമായിരുന്നു വാക്കുകളിൽ.. അവൾ കയ്യുയർത്തി കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു... അപ്പോഴാണ് അവൾ കരയുകയാണെന്ന് അവന് മനസിലായത്..

പറഞ്ഞത് കൂടിപ്പോയോ?? ഏയ്‌.. എന്നോട് ഫിസിക്കൽ അട്ട്രാക്ഷൻ ആണല്ലേ.. അപ്പൊ ഇത്തിരി കരഞ്ഞോ.. മനസ്സിൽ ചിന്തിച്ച് അവൻ വീണ്ടും ഡ്രൈവിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു.. 10 മിനിറ്റ് കഴിയുമ്പോഴേക്കും കമ്പനിയുടെ ഉള്ളിലേക്ക് കാർ പ്രവേശിച്ചു നേരെ പാർക്കിങ്ങിൽ പോയി വണ്ടി നിർത്തിയതും അവൾ ഒന്നും മിണ്ടാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി... റിസപ്ഷനിൽ ഇരിക്കുന്നവരോട് ഒന്ന് ചിരിച്ച് നേരെ ലിഫ്റ്റിനടുത്തേക്ക് പോയി.. ലിഫ്റ്റ് ഓപ്പൺ ആവാത്തത് കണ്ട്, ദേഷ്യത്തോടെ അവൾ സ്റ്റെപ്പിലേക്ക് കയറാൻ തുടങ്ങി... കണ്ണുകൾ വീണ്ടും വീണ്ടും നിറയുന്നു.. വാശിയോട് അവയെ തുടച്ചുമാറ്റി... ഇല്ല.. കരയില്ല.. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് അവൾ സ്റ്റെപ്പുകൾ ഓടിക്കയറി കൊണ്ടിരുന്നു.. അവൻ പറഞ്ഞ വാക്കുകൾ വീണ്ടും കർണപടത്തിൽ മുഴങ്ങി കേൾക്കെ, അവൾ ഇരുകൈകളും വച്ച് ചെവി അമർത്തിപ്പിടിച്ചു കൊണ്ട് മുകളിലേക്ക് കയറി.. 5 നിലകൾ കയറുമ്പോഴേക്കും അവൾ നന്നേ ക്ഷീണിച്ചിരുന്നു നെറ്റിയിലും മേൽ ചുണ്ടിലും വിയർപ്പ് പൊടിഞ്ഞിരുന്നു... അവളുടെ ഇടുപ്പിൽ കൈകുത്തി ഒന്ന് ശ്വാസം വിടുമ്പോഴെക്കും ലിഫ്റ്റ് തുറന്നു ബദ്രിയും ഇറങ്ങി.. "Good morning sir..." ചിരിച്ചുകൊണ്ട് വിഷ് ചെയ്യുന്ന അവളെ കണ്ട് അവന്റെ മുഖത്തെ വിജയ ചിരി പതുക്കെ മാഞ്ഞു..

യാതൊരു സങ്കോചവുമില്ലാതെ അവനെ നോക്കി തലയാട്ടിക്കൊണ്ട് അവൾ ബാഗ് മുറുകെ പിടിച്ച് മുന്നിൽ നടന്നു.... ഇനി കാറിൽ നടന്നതൊക്കെ തന്റെ സ്വപ്നമായിരുന്നൊ എന്നുപോലും അവനു തോന്നി.. MD yude ക്യാബിൻ കടന്നു വേണം GM ന്റെ ക്യാബിനിൽ എത്താൻ.. ഉള്ളിലേക്ക് കടക്കാൻ ഡോർ തുറന്ന ബദ്രി അവൾ നടന്നു പോകുന്നത് നോക്കി നിന്നു.. ഒന്ന് നോക്ക് പോലും ചെയ്യാതെ ധ്യാനിന്റെ കേബിനിലെ ഡോർ തുറന്ന് ഉള്ളിലേക്ക് തലയിട്ട് കൊണ്ട് ചിരിച്ചു സംസാരിക്കുന്ന മിഴിയെ കണ്ട് അവന് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.. ഇത്രയധികം അടുത്തോ അവർ.. അതും ഒരു ദിവസം കൊണ്ട്.. അവന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.. ധ്യാനും കാണാൻ വളരെ നല്ലൊരു ചെറുപ്പകാരനാണ്.. അവളുടെ ഭാഷയിൽ പറഞ്ഞാൽ ഹാൻഡ്‌സം.. അവൾ പറഞ്ഞ പല വാക്കുകളും അവന്റെ ഉള്ളിൽ സ്ട്രൈക്ക് ചെയ്തു നിന്നു... ച്ചേ.. ഞാനെന്താ ഇത്ര ചീപ്പ് ആയത്.. അവൾ ജയിക്കാൻ വേണ്ടി പറഞ്ഞതാവും.. അല്ലാതെ.... അവൻ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു... ഇല്ല.. അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്.. എന്നെ നോക്കുമ്പോൾ മാത്രം കാണുന്ന തിളക്കം.. അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.. _____💜 മിഴി വല്ലാതെ ഡിപ്പ്രേസ്ഡ് ആയിരുന്നു.. ഇത് വരെ ഹൃദയത്തിൽ ഏറ്റവും ഉയരത്തിൽ നിന്ന വ്യക്തി, വാക്കുകൾ കൊണ്ട് തന്റെ ഹൃദയത്തെ കീറി മുറിച്ചിരിക്കുന്നു . വെറും ഒരു ശരീരമായിരുന്നോ ഞാൻ അയാൾക്ക്... "ഹലോ.. എന്താടോ ഇത്ര ആലോചിക്കാൻ...?"

ധ്യാനിന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.. "ഒന്നുമില്ല സാർ.. " "ഏയ്‌... "ഓഹ്.. സോറി സോറി.. ധ്യാൻ. Oky?" "ഓക്കേ.." അവർ ചിരിയോടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അങ്ങോട്ട് വേദിക കടന്നുവന്നത്.. ചിരിയോടെ അകത്തേക്ക് വന്ന അവളുടെ മുഖം മിഴിയെ കണ്ടതും പെട്ടെന്നുതന്നെ കടന്നു കുത്തിയപോലെ വീർത്തു.. അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് വേദിക ധ്യാനിനു നേരെ തിരിഞ്ഞു "സാർ.. ഇത് ഇന്ന് പോവേണ്ട ടെൻഡർ ആണ് .. ഇത് ഒന്ന് ചെക്ക് ചെയ്തിരുന്നെങ്കിൽ ബദ്രി സാറിനെ കൊണ്ട് കാണിക്കാമായിരുന്നു.." "Sure വേദിക..." ധ്യാൻ വേദികയുടെ കയ്യിൽ നിന്നും ഫയലുകൾ വാങ്ങി ചെക്ക് ചെയ്തു .. ആ സമയമത്രയും വേദിക മിഴിയെ നോക്കി പേടിപ്പിക്കുന്ന തിരക്കിലായിരുന്നു... പക്ഷേ എന്തിനാണെന്ന് മനസ്സിലാകാതെ മിഴി അവളെ നോക്കി അന്തംവിട്ട പോലെ നോക്കിനിന്നു... "ഓക്കേ.. പെർഫെക്ട് ആണ്.. സാറിനെ കാണിച്ചോളു.." . "ഓക്കേ സാർ.. Thank you.." ചിരിയോടെ ധ്യാനിന്റെ കയ്യിൽ നിന്നും ആ ഫയൽ വാങ്ങി, മിഴിയെ ഒന്നുകൂടി നോക്കി കൊണ്ട് അവൾ പുറത്തേക്കിറങ്ങി. "ധ്യാൻ.. വേദികയ്ക്ക് എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ.. പക്ഷെ ഞങ്ങൾ തമ്മിൽ മുമ്പ് കണ്ടിട്ടുപോലുമില്ല... ഇന്നലെയാ ആദ്യമായി കണ്ടത്... എന്നിട്ടും എന്തോ അവൾക്ക് എന്നെ ഇഷ്ട്ടമായില്ല എന്ന് തോന്നുന്നു.." " തോന്നുന്നു എന്നല്ല... ഇഷ്ടമായില്ല.. അതു തന്നെയാണ് സത്യം..." "അതെന്താ.." "Because you assist me..." "So??"

"എടൊ.. അവൾക്ക് എന്നെ ഭയങ്കര ഇഷ്ട്ടമാ... She loves me.. കഴിഞ്ഞ വർഷം പ്രൊപ്പോസ് ചെയ്തു.. ആ സമയത്ത് AGM പോസ്റ്റിൽ ആളുണ്ടായിരുന്നില്ല.. അവളായിരുന്നു എന്നെ അസ്സിസ്റ്റ്‌ ചെയ്തിരുന്നത്.. പ്രപ്പോസ് ചെയ്തതിനു ശേഷം ഞാൻ തന്നെ റാം സാറിനോട് പറഞ്ഞ് അവളെ ആ പോസ്റ്റിൽ നിന്നും മാറ്റി ബദ്രി സാറിന്റെ PS ആക്കി... അതിന് ശേഷം എന്നെ അസ്സിസ്റ്റ്‌ ചെയ്തത് ഹരിത എന്ന കുട്ടിയായിരുന്നു. അവളോടും തന്നോടുള്ള സെയിം ബിഹേവിയർ തന്നെയായിരുന്നു.." "ഓഹ്... അപ്പൊ അതാണ്‌ കാര്യം.. ഓക്കേ... ഞാൻ താഴെയോന്ന് പോയിട്ട് വരാം ട്ടോ .." "Hmm.. ഓക്കേ.. . ആഹ് ടോ one minute, പോകുന്ന വഴിക്ക് ഈ ഫയൽ ഒന്ന് ബദ്രി സാറിന്റെ കയ്യിൽ കൊടുക്കാമോ??" "Yaa.. Sure " ആദ്യമൊന്ന് ചിന്തിച്ചെങ്കിലും ചിരിയോടെ തന്നെ ധ്യാനിന്റെ കയ്യിൽ നിന്നും ആ ഫയൽ വാങ്ങി അവൾ പുറത്തേക്കിറങ്ങി.. എപ്പോഴായാലും അയാളെ ഫേസ് ചെയ്യണം... അത് എത്രയും പെട്ടെന്ന് ആവാം... അയാൾ പറഞ്ഞത് ഒന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് പ്രൂവ് ചെയ്യണം.. അവൾ ഒന്ന് ആഞ്ഞു ശ്വാസം വിട്ട് ബദ്രിയുടെ ക്യാബിനിലേക്ക് കയറി "May i come in..." "Yes..." അവൾ നേരെ അകത്തേക്ക് കയറി ആ ഫയൽ അവനു നേരെ നീട്ടി.. അവളെ കണ്ടതും അവന്റെ ചുണ്ടിൽ വിരിഞ്ഞത് പുച്ഛമായിരുന്നു... അത് അവൾ കാണുകയും ചെയ്തു..

തിരിച്ചും ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.. "അതേ.. ഒന്ന് നിന്നെ...." "Yes sir..." ഒട്ടും കൂസലില്ലാതെ ചിരിച്ചുകൊണ്ടുള്ള അവളുടെ സംസാരം അവന് അപമാനമായി തോന്നി.. താൻ ഇത്രയൊക്കെ പറഞ്ഞിട്ടും അതൊന്നും അവളെ ബാധിച്ചില്ല എന്നോർത്ത് അവന് ദേഷ്യം നുരഞ്ഞുപൊന്തി.. അവന്റെ കണ്ണിൽ വൃത്തികെട്ട ഭാവം നിറഞ്ഞു.. അവന്റെ കണ്ണുകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു.. അവിടെ ചുവന്നു കിടക്കുന്ന പാടിൽ എത്തിയതും അവൻ ചുണ്ട് കടിച്ചു.. അവന്റെ നോട്ടം തന്നെ അവൾക്ക് അരോചകമായി തോന്നി... "ഞാനിപ്പോഴും ഹാൻഡ്‌സം തന്നെയാ.. ഒന്ന് കൂടിയാലോ... ഇതൊന്നും കണ്ട് മതിയായില്ല... " അവളുടെ ഇടുപ്പിലേക്ക് കൈ ചേർത്ത് കണ്ണിൽ കാമം കലർത്തി കൊണ്ട് അവളുടെ ശരീരത്തിലൂടെ കണ്ണോടിച്ചു കൊണ്ട് അവൻ ചോദിച്ചു... ചോദിച്ചു തീർന്നത്തെ ഓർമ്മയുള്ളൂ.. പ്ടെ 💥 അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു... ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ആദ്യമായി കിട്ടിയ പ്രഹരം.. അവൻ ഉറഞ്ഞു നിന്നു പോയി.. പെണ്ണ് അഗ്നിയാണ്..🔥 പ്രണയത്തോടെ തൊടുമ്പോൾ കുളിരകറ്റാനും, കാമത്തോടെ തൊടുമ്പോൾ കൈ പൊള്ളിക്കാനും...💜....-കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story