Mr. Rowdy : ഭാഗം 17

Mr. Rowdy : ഭാഗം 17

എഴുത്തുകാരി: കുറുമ്പി

“ഡാ പരട്ട കിളവ നിങ്ങളെ ഇന്ന് ഞാൻ “അല്ലു ആദിക്ക് നേരെ തിരിഞ്ഞു.അല്ലു ആദിടെ ബാക്ക് നോക്കി ഒരു ചവിട്ടങ് കൊടുത്തു. ആദി ദാ കിടക്കുന്നു സ്റ്റെപ്പിന്റെ മുകളിൽ. “മാളു നീ പേടിക്കണ്ടടി ചേട്ടന് ഒന്നും പറ്റിയിട്ടില്ല “ആദി മൂടും തട്ടി എഴുനേറ്റുകൊണ്ട് പറഞ്ഞു. “അതിന് ആരാ പേടിച്ചെ അവന്റെ കയ്യിൽ നിന്നും ഇരന്നു വാങ്ങിയതല്ലേ അനുഭവിച്ചോ “മാളു ആദിയെ പുച്ഛിച്ചോണ്ട് പറഞ്ഞതും ആദി അല്ലുനെ തറപ്പിച്ചോന്ന് നോക്കി അവിടെ പണ്ടെ പുച്ഛം ആണല്ലോ. അമ്പിളിയും അർജുവും ഒരുമിച്ച് തന്നെ അകത്തേക്ക് കേറി. അവരറിയാതെ തന്നെ അവരുടെ ചുവടുകളും ഒരുമിച്ചിരുന്നു.അവരുടെ ആ വരവ് കണ്ട് വേണുവിന്റെയും ശാമളയുടെയും മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അർജു അകത്തേക്ക് കേറി. “അല്ല അമ്പു ഇതെങ്ങനെ സാധിച്ചു “അല്ലു അമ്പിളിയെ തിരിച്ചുനിർത്തിക്കൊണ്ട് ചോദിച്ചു. “ഈ അമ്പിളി വിചാരിച്ചാൽ എന്തും നടക്കും എന്ന് നിനക്കിപ്പോൾ മനസ്സിലായോ “അമ്പിളി കുറച്ച് ഗമയോടെ പറഞ്ഞു.

“എന്നാലും എന്റെ അമ്പിളി ഈ rowdy നിന്റെ കയ്യിൽ എങ്ങനെ ഒതുങ്ങി “ശാമള മൂക്കത്ത് വിരൽ വെച്ചോണ്ട് ചോദിച്ചു. “പറ അമ്പു നീ എങ്ങനെയാ അവനെ ഒതുക്കിയത് “വേണു അമ്പിളിയെ ഉറ്റുനോക്കി. “ഹോ അത് സിംമ്പിൾ അവൾ റൗഡി ബേബിടെ വിക്നെസ്സിൽ കേറി പിടിച്ചു കാണും “അല്ലു പറഞ്ഞതും അമ്പിളി അവനെ ഉറ്റുനോക്കി. “അയ്യേ ഞാൻ അവിടെ ഒന്നും പിടിച്ചില്ല “അമ്പിളി എടുത്തടിച്ചപോലെ പറഞ്ഞതും എല്ലാരും വായും പൊത്തി ചിരിക്കാൻ തുടങ്ങി. “എന്റെ… ഹയ്യോ… അതല്ല അമ്പിളി വിക്നെസ് എന്ന് ഇവൻ ഉദേശിച്ചത് അർജുന്റെ ബലഹിനത ആണ് “ആദി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി അല്ലുനെ ഒന്ന് നോക്കി. “ഞാൻ പെട്ടന്ന് തെറ്റുധരിച്ചു ഈ…”അമ്പിളി ചമ്മിക്കൊണ്ട് പറഞ്ഞു. “അത് വിട് അമ്പിളി നീ എങ്ങനെയാ അർജുനെ ഒതുക്കിയെ അത് പറ “മാളു അമ്പിളിയെ പിടിച്ചു ഉലച്ചുക്കൊണ്ട് ചോദിച്ചു. “ഹോ അത് അല്ലു പറഞ്ഞപോലെ വിക്നെസ്സിൽ കേറി പിടിച്ചു റൗഡിയുടെ ഏറ്റവും വലിയ ബലഹീനത ആരാ അന്നു അതിൽ പിടിച്ചാണ് ഇവിടം വരെ എത്തിയത് “അന്നുന്നുള്ള പേര് കേട്ടതും എല്ലാവരുടെയും മുഖം ഇരുണ്ടു. “അമ്പിളി അന്നു അവളുടെ കാര്യം നീ…….

അവൾ ഒരിക്കലും തിരിച് വരില്ല മോളെ “വേണു പറഞ്ഞതും എല്ലാരും ശെരി വച്ചു. “ഇനി നീ ആണ് അമ്പു അർജുന്റെ പാതി ” “ഞാൻ അല്ല ആദിയേട്ട റൗഡിയുടെ പാതി അന്നുവാണ് അവളാണ് ആ സ്നേഹത്തിന്റെ അവകാശി. അന്നുനെ മറന്ന് എന്നെ സ്നേഹിക്കാനും റൗഡിക്ക് പറ്റില്ലാ “അമ്പിളി ഉറച്ച മനസ്സോടെ പറഞ്ഞു. “പക്ഷെ അമ്പു അതെങ്ങനെ അപ്പോൾ നീ “ശാമള ചോദിച്ചതും അമ്പിളി ഒന്ന് ചിരിച്ചു. “എനിക്ക് നിങ്ങൾ ഒക്കെ ഇല്ലേ പിന്നെന്താ പിന്നെ ചെറിയൊരു വിഷമം തോന്നി റൗഡിക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലാ എന്ന് പറഞ്ഞപ്പോൾ അത് മാറിക്കോളും ആ സ്നേഹം ഈ താലിയോടുള്ളതാണ് അതും അല്ല ഞാൻ റൗഡിയെ സ്നേഹിച്ചിട്ടെ ഇല്ല “അമ്പിളി എല്ലാരേയും നോക്കി പറഞ്ഞു. “എന്തിനാ അമ്പു കള്ളം പറയുന്നെ …… നീ നിന്റെ ലൈഫ് വെച്ച കളിക്കുന്നെ അർജുനെ നമുക്ക് മാറ്റി എടുക്കാം “മാളു “ഇല്ല മാളുചേച്ചി അർജുവേട്ടന് ഒരിക്കലും അന്നുനെ മറക്കാൻ പറ്റില്ലാ അത്രക്കും ഇഷ്ട്ട അവളെ…..

ഇത്രേം നാൾ കഴിഞ്ഞിട്ടും അവളെ ഓർത്തിരിക്കുന്നില്ലേ…… പിന്നെ അച്ഛാ എത്രേം പെട്ടന്ന് എന്റെയും റൗഡിയുടെയും ഡിവോഴ്സ് ശെരിയാക്കണം “അമ്പിളി വേണുന് നേരെ തിരിഞ്ഞു. “വാട്ട്‌…….”എല്ലാരും ഞെട്ടി. “നീ എന്തൊക്കെ അസംബന്ധം ആണ് പറയുന്നെ എവിടെയോ ചത്തോ ജീവിച്ചോ എന്നറിയാത്ത ഒരാൾക്ക് വേണ്ടി നീ നിന്റെ ലൈഫ് ആണ് തുലച്ചു കളയുന്നത് “വേണു അമ്പിളിക്ക് നേരെ ചൂടായി. “അമ്പിളി ഒന്ന് മനസിലാക്ക് നീ നിന്റെ ലൈഫ് സ്പോയിൽ ചെയ്യല്ലേ പ്ലീസ്‌ നമ്മക്ക് അർജുനെ മാറ്റി എടുക്കാം “ആദി “മോളെ മോള് ഒന്ന് ശെരിക്ക് ചിന്തിച്ചു നോക്ക്”ശാമള “ആരും അവളെ തടയേണ്ട നമ്മളെ ആരെയും കൂസാതെ അവൾ ഇങ്ങനൊരു തീരുമാനം എടുത്തെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ “അല്ലു ദേഷ്യത്തോടെ മുഖം തിരിച്ചു. “അല്ലു പ്ലീസ്‌ ഞാൻ നിങ്ങളെ സ്നേഹിക്കാഞ്ഞിട്ടല്ല റൗഡിക്ക് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല കാരണം റൗഡി അന്നുനെ അത്രക്കും ഇഷ്ടപെടുന്നുണ്ട് ഒരാളുടെ ജീവിതത്തിൽ കടിച്ചു തുങ്ങി നിക്കുന്നത് എനിക്ക് ഇഷ്ട്ടല്ല പിന്നെ റൗഡിയും ആയി ഡിവോഴ്സ് ചെയ്‌തെന്ന് കരുതി

ഞാൻ നിങ്ങളെ വിട്ട് എവിടെയും പോവൂല “അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു. “അമ്പിളി പറഞ്ഞതിലും കാര്യം ഉണ്ട് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള ഒരാളുടെ കൂടെ എങ്ങനെയാ ജീവിക്കുക “ആദി “എങ്കിൽ അങ്ങനെ ആവട്ടെ ഒരു 5 മന്ത്സ് കൂടി വെയിറ്റ് ചെയ്യൂ മ്യുച്ചൽ ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാ “വേണു “അമ്പിളി എനിക്ക് വാക്ക് ത ഒരിക്കലും ഞങ്ങളെ വിട്ട് പോവില്ലന്ന് “അല്ലു കൈ നീട്ടിയതും അമ്പിളി എല്ലാരേയും ഒന്ന് നോക്കി അല്ലുന്റെ കൈകളിൽ കയ്യ് കോർത്തു.എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. “നിന്റെ കവിത കേട്ട് ചാവാൻ ഞങ്ങളുടെ ജീവിതം ഇനിയും ബാക്കി ഞാൻ വിചാരിച്ചു നീ ഒഴിഞ്ഞു പോയെന്ന് “അല്ലു പറഞ്ഞതും അമ്പിളിയുടെ മുഖം ദേഷ്യത്താൽ ചുവന്നു അല്ലു പതിയെ അവിടെ നിന്നും എസ്‌കേപ്പ് അടിച്ചു. ____ രാത്രി മാനത്തെ നക്ഷത്രങ്ങളുടെ ഭംഗി നോക്കുകയാണ് അമ്പിളി അവളുടെ കണ്ണുകൾ പതിവിലും പ്രകാശ പൂരിതമായിരുന്നു. അർജു കാർ പോർച്ചിൽ പാർക്ക്‌ ചെയ്ത് അകത്തേക്ക് പോവാൻ നോക്കുമ്പോ ആണ് ആകാശത്തേക്ക് നോക്കി നിൽക്കുന്ന അമ്പിളിയെ കാണുന്നത്.

പൂർണചന്ദ്രന്റെ പ്രകാശത്തിൽ അവളുടെ മുഖം ജ്വലിച്ചു നിൽക്കുന്നതായി അവന് തോന്നി. കുറച്ച് നേരം അവളുടെ സൗന്തര്യത്തിൽ അർജു ലയിച്ചു നിന്നു. *അരികിലുണ്ടാകിലും അറിഞ്ഞില്ല നിൻ സൗരഭ്യവും പ്രണയവും * പെട്ടന്ന് എന്തോ ഓർത്തപോലെ അർജു മുഖം തിരിച്ചു. “എന്താ എനിക്ക് പറ്റുന്നെ ഇതുവരെ അന്നുവിൽ മാത്രം ലയിച്ചു നിന്ന എന്റെ ഹൃദയം എന്തിനാ ഇപ്പോൾ അമ്പിളിക്ക് വേണ്ടി തുടിക്കുന്നത്…….. ഇനി ഒരുപക്ഷെ അമ്പിളി ആയിരിക്കോ എന്റെ അന്നു…. ച്ചെ…. ച്ചെ… ഞാൻ എന്തൊരു വിഡ്ഢിയാ ഇതൊക്കെ സിനിമയിലും കഥയിലും നടക്കും ഒരിക്കലും റിയൽ ലൈഫിൽ അതിന് സ്ഥാനം ഉണ്ടാവില്ല…. എന്റെ അന്നു ഉറപ്പായും തിരിച് വരും…. അവളെ കൂടെ ജീവിക്കാൻ പറ്റിയില്ലേലും സാരോല്ല ഒരു നോക്ക് കണ്ടാൽ മതി ഈ നെഞ്ചോട് ചേർത്താൽ മതി പിന്നെ എനിക്ക് എന്ത് തന്നെ വന്നാലും കുഴപ്പം ഇല്ല “അർജു നെഞ്ചിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു. എന്നിട്ട് പതിയെ അമ്പിളിക്ക് അരികിലേക്ക് നടന്നു. “എന്താടോ ഇവിടെ തനിച്ചു നിക്കുന്നെ “അമ്പിളിക്ക് പുറകിലായി നിന്നുക്കൊണ്ട് അർജു ചോദിച്ചു. “ഏയ്യ് ചുമ്മാ ഈ ഉതിച്ചു നിൽക്കുന്ന പൂർണചന്ദ്രനെ കാണുമ്പോ ഒരു വല്ലാത്ത ഫീൽ ആണ് “അമ്പിളിടെ ചുണ്ടിൽ ഒരു തരാം വശ്യമായ ചിരി നിറഞ്ഞു.

ആ ചിരിയിൽ തന്റെ ജീവൻ ഉള്ളതായി അർജുവിന് തോന്നി . അവളുടെ അടുത്ത് നിൽക്കുന്ന ഓരോ സമയവും അവന്റെ ഉള്ളം പിടഞ്ഞു കൊണ്ടെ ഇരുന്നു. “Mr. Rowdy ഞാൻ ഒരു കാര്യം ചോതിച്ചാൽ സത്യം പറയുവോ “അമ്പിളിയുടെ പെട്ടന്നുള്ള ചോദ്യം കേട്ട് അർജു തലചെരിച്ചവളെ നോക്കി. “വേറൊന്നും അല്ല ഒരാളെ കാണാതെ അയാളുടെ ശബ്‌ദം കേൾക്കാതെ എങ്ങനെയാ അയാളെ ഇത്രയും അതികം സ്നേഹിക്കുന്നത് “അമ്പിളിയുടെ ചോദ്യം കേട്ട് അർജു ആദ്യം ഒന്ന് ചിരിച്ചു. “അറിയില്ല അമ്പിളി പക്ഷെ ഒന്നറിയാം പറിച്ചെറിയാൻ പറ്റാത്തതിലും ഭ്രാന്തമായി അവൾ എന്നിൽ വെരുറച്ചു കഴിഞ്ഞു…… ഒരേ ഒരു തവണ അവളെ കണ്ട് കിട്ടിയാൽ മതിയായിരുന്നു പിന്നെ അവളെ ഞാൻ എങ്ങോട്ടും വിടില്ല “അർജുവിന്റെ കണ്ണുകളിൽ നിരാശ പടർന്നു. “അല്ല Rowdy നിങ്ങൾ കുളിക്കുകയും ഒരുമിച്ചാണെന്നല്ലെ പറഞത് അപ്പോൾ അന്നു തിരിച്ചുവന്നാലും നിങ്ങൾ അങ്ങനായിരിക്കോ “അമ്പിളി കളിയാലെ അർജുനെ നോക്കി. “ഹ….”അർജു പെട്ടന്ന് പറഞ്ഞു പിന്നെയാണ് അമ്പിളി എന്താണ് ചോദിച്ചത് എന്ന് അവന് ഓടിയത് നോക്കുമ്പോ മുഖം പൊത്തി ചിരിക്കാണ് അമ്പിളി. “അയ്യോ അതി…

അതിന് അന്നു സമ്മദിക്കോ “അമ്പിളി ചിരി കടിച്ചു പിടിച്ചോണ്ട് ചോദിച്ചു. “അവളുടെ സമ്മദം ആർക്ക് വേണം തൂക്കി എടുത്ത് അങ്ങ് കൊണ്ട് പോവണം “അർജു കളിയാലേ പറഞ്ഞതും അമ്പിളിടെ ചിരി കൂടി. ചിരിക്കുമ്പോ തെളിഞ്ഞു വരുന്ന അമ്പിളിയുടെ കുഞ്ഞ് നുണക്കുഴി അർജു ഒരു കൗതുകത്തോടെ നോക്കി നിന്നു. അർജുന്റെ മനസ്സിലേക്ക് അന്നുന്റെ ചിരി ഓടിവന്നു ഉണ്ട കവിളും ആ കവിള്കളുടെ മാറ്റ് കുട്ടൻ എന്നോണം ഒരു പൊട്ടു പോലുള്ള നുണക്കുഴിയും അർജു ഒന്ന് ചെറുതായി പുഞ്ചിരിച്ചു. അമ്പിളിയിൽ എവിടെ ഒക്കെയോ അന്നു ഉള്ളതായി അവന് തോന്നി. “ഹലോ rowdy അന്നുനെ പിന്നെ ഓർക്കാം ചെറിയ തോതിൽ മഞ്ഞുണ്ട് നമ്മക്ക് അകത്തേക്ക് കേറിയാലോ “അമ്പിളി പറഞ്ഞതും രണ്ടാളും കൂടി അകത്തേക്ക് കേറി. എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരിന്നു അവർക്കൊപ്പം അർജുവും ഇരുന്നതോടെ എല്ലാവരുടെയും കണ്ണ് അവനിലേക്കായി. “എത്ര വർഷങ്ങൾക്ക് ശേഷ നമ്മൾ എല്ലാവരും ഒരുമിച്ച് ഇരിക്കുന്നത് “അല്ലു ഒന്ന് പുഞ്ചിരിച്ചോണ്ട് പറഞ്ഞതും അർജു ചെറുതായൊന്ന് അവനെ നോക്കി ചിരിച്ചു.

“ഹയ്യമ്മ ഹയ്യ rowdy ബേബി ചിരിച്ചേ “അല്ലു കിടന്ന് ചാടി പിന്നെയാണ് താൻ എന്താണ് വിളിച്ചതെന്ന് അല്ലുന് ഓടിയത് അവൻ ഒന്ന് പാളി അർജുനെ നോക്കി അവിടെ ഫുൾ കലിപ്പ് ആണ്. അർജു ദേഷ്യത്തോടെ എണിറ്റു പോയി. “സമദാനായല്ലോ അവനെ എഴുന്നേൽപ്പിച്ചപ്പോൾ “ആദി ദേഷ്യത്തോടെ അല്ലുന് നേരെ ചാടി. “ഇതെന്ത് കൂത്ത് അറിയാതെ വായിന്നു വീണത് ഞാൻ മാത്രം വിളിക്കുമ്പോയെ പ്രശ്നം ഉള്ളോ അമ്പിളിയും വിളിക്കാറില്ലേ “അല്ലു കൊച്ചുകുട്ടികളെ പോലെ പറഞ്ഞു. “അവൾ ഒരു മയത്തിൽ ഒക്കെയാ വിളിക്കുക നിയോ കിടന്ന് കാറുക അല്ലേ. അവന്റെ മൂഡ് ഇടയ്ക്കിടെ ചെഞ്ച് ആവും “വേണു പറഞ്ഞതും അമ്പിളി എഴുനേറ്റ് അവനെ വിളിക്കാനായി മേലേക്ക് നടന്നു. “അമ്പിളി അവന് ദേഷ്യം വന്നാൽ മുൻപും പിൻപും നോക്കില്ല “വേണു വിളിച്ചു പറഞ്ഞു. “അത് ഞാൻ മാനേജ് ചെയ്തൊളാം അച്ഛാ “അമ്പിളി റൂം ലക്ഷ്യമാക്കി നടന്നു. “റൗഡി “അമ്പിളി വിളിച്ചതും കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന അർജുനെ ആണ്. അവൻ അവൾക്ക് നേരെ പാഞ്ഞടുത്തു…………………തുടരും………………

Mr. Rowdy : ഭാഗം 16

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story