Mr. Rowdy : ഭാഗം 27

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"എനിക്കെന്തിനാടോ പേടി പതിനാല് വർഷങ്ങൾക്ക് മുൻപ് സുമയെ കൊന്നത് ഞാൻ ആണെന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല പിന്നെയാണ് കുറച്ചു വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചു... ഇതൊന്നും ഈ ഗോപന് ഒരു പുത്തരി അല്ല ഇനി ഒരു മരണം കൂടി ഉറപ്പാക്കാൻ ഉണ്ട് ഇപ്പോഴല്ല "ഗോപൻ പറഞ്ഞതും ദാസ് ഞെട്ടി. "ഇനി ആരെയാ കൊല്ലാൻ ഉള്ളെ "ദാസ് ഗോപനെ ഉറ്റു നോക്കി. "വേറെ ആരെ ആ പന്ന മോൻ ഇല്ലേ അർജുൻ അവനെ തന്നെ അവൻ വിളിച്ചുന്നു നിന്റെ മോൻ അജയ് വിളിച്ചു പറഞ്ഞായിരുന്നു....ഞാനാ അവരെ ഒക്കെ ഇല്ലാതാക്കിയെന്ന് ഒരിക്കലും ആരും അറിയാൻ പാടില്ല പ്രതേകിച്ചും ആമിമോൾ "ഗോപൻ ഒന്ന് നെടുവിർപ്പ് ഇട്ടുകൊണ്ട് ചെയറിലേക്ക് ഇരുന്നു. "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെടോ എന്തിന് വേണ്ടിയാ നീ സുമയെയും അഞ്ചുനെയും ഇല്ലാണ്ടാക്കിയത് "ദാസ് ചോദിച്ചതും ഗോപൻ ഒന്ന് ചിരിച്ചു. "മാധവൻ അവൻ എനിക്ക് എന്നും ഒരു വെല്ലുവിളി ആയിരുന്നു ദാസ്... ഞാനും വേണുവും കൂടി നടത്തിക്കൊണ്ടിരുന്ന കമ്പനി ആയിരുന്നു

അത് അതിന്റെ ഇടയിലേക്ക് പാർട്ണർ ആയി കടന്നുവന്നതാ ആ മാധവൻ അവൻ വന്നതോടുകു‌ടി എന്റെ മേലുള്ള എല്ലാ കള്ളകളികളും അവൻ കണ്ടുപിടിച്ചു.... എന്നെ പാർട്ണർ സ്ഥാനത്തുനിന്നും ഒഴിവാക്കി........ അതായിരുന്നു എനിക്ക് അവനോടു തോന്നിയ ആദ്യത്തെ പക.... പിന്നീട് ചന്ദ്രശേഖരിനെ പാർട്ണർ ആയി കൊണ്ട് വന്നതും മാധവന അങ്ങനെ അവരെ തമ്മിൽ പിരിക്കാനുള്ള കച്ചി തുരുമ്പായിരുന്നു ശേഖറിന്റെ ഭാര്യ..... ശേഖറിനു സുമ എന്ന് വച്ചാൽ ജീവനായിരുന്നു...... അതുക്കൊണ്ട് അവളെ അങ്ങ് കൊല്ലന്ന് ഞാൻ വിചാരിച് അവളോടപ്പം അവളുടെ വയറ്റിൽ ഉള്ള കുഞ്ഞ് ജീവനും ഇല്ലാതായി..... ഹും അവളെ ഞാൻ ശെരിക്കും ആസ്വദിച്ച കൊന്നേ അവളുടെ നിലവിളി ഇപ്പോഴും ഈ കാതിൽ ഉണ്ട്...... അതാണ് ഞാൻ ചെയ്ത ആദ്യത്തെ കൊല അതികം പ്രയാസം വന്നില്ല അവളുടെ വയറ്റിൽ കുഞ്ഞ് ഉള്ളത് കൊണ്ട് ഒരേ ഒരു ചവിട്ട്....... അതെ വേണ്ടിവന്നുള്ളു അവൾ ഫിനിഷ്........അവളുടെ മരണം തന്ത്രപരമായി ഞാൻ മാധവന്റെ തലയിൽ കെട്ടിവെച്ചു.......

ബട്ട്‌ എന്റെ ധാരണകളെ തെറ്റിച്ചുകൊണ്ട് ആ മാധവൻ അത് കണ്ടുപിടിച്ചു....... അതുകൊണ്ട് അവനെയും അങ്ങ് തീർത്തു ആ പാണ്ടിലോറി അവന്റെ നെഞ്ചത്തേക്ക് കയറ്റി ഇറക്കുമ്പോ ഈ കൈ വിറച്ചിട്ടില്ല.......,.." ഗോപന്റെ മുഖത്ത് പുച്ഛ ചിരി വിരിഞ്ഞു. "അപ്പോൾ അഞ്ചു.... അവളെ എന്തിനാ ഇല്ലാണ്ടാക്കിയെ "ദാസ് ചോദിച്ചതും ഗോപൻ ക്രൂരമായോന്ന് ചിരിച്ചു. "അവളെ ഒന്നിനും വേണ്ടി അല്ലടോ എനിക്ക് അവളെ കണ്ടതുമുതൽ വല്ലാണ്ട് കൊതിയായി........ അന്ന് വീട്ടിലേക്ക് ചെന്നപ്പോൾ അവൾ ഒറ്റക്കായിരുന്നു അജു ബാത്‌റൂമിൽ..... അജുന്റെ ബാത്രൂം പുറത്തുനിന്നും അടച്ചത് ഞാനാ അവളെയും ഈ കൈകൊണ്ട് ആണ് ഞാൻ കൊന്നെ കത്തിയെടുത്തു അവളുടെ അടിവയറ്റിലേക്ക് കേറ്റി....... അവൾ ഒരു അടിപൊളി പീസ് ആയിരുന്നു "കണ്ണുകളിൽ കാമം തീ പോലെ കത്തി. ദാസ് അറപ്പോടെ മുഖം തിരിച്ചു. "അവളെ കൊന്നക്കൊണ്ട് ഉപകാരമേ ഉള്ളു അജുന് ഇനി എന്റെ ആമി ആണ് കുട്ട് എന്ന് ഞാൻ വിചാരിച്ചിരുന്നു ഇനി അത് വേണ്ട അവനെ തീർക്കണം.....

അവൻ ഉള്ളോടത്തോളം കാലം ഞാൻ പേടിച്ചു കഴിയണം..... അവനൊരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും......"ഗോപൻ പകയോടെ തിരിഞ്ഞു. "അല്ല അപ്പോൾ അംബിക അവളെ എന്ത് ചെയ്യാനാ പ്ലാൻ "ദാസ് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു. "അവളെയും അവളുടെ മോളുടെയും കാര്യം ഫിനിഷ് ചെയ്യണം എന്നിട്ട് ആ കുറ്റം ശേഖറിന്റെ പേരിൽ ആക്കി അവനെ എന്നെന്നേക്കുമായി ഈ ലോകത്തു നിന്നു പറഞ്ഞു വിടണം "ഗോപൻ "അവളുടെ മോളോ "ദാസ് സംശയത്തോടെ ഗോപനെ നോക്കി. "അതേടോ ആ അന്നു അവൾ അവിടെ ഉണ്ട് അമ്പിളി ആയിട്ട്.... അർജുന്റെ ഭാര്യ ആയിട്ട് "ഗോപൻ പറഞ്ഞതും ദാസ് ഞെട്ടി. "വാട്ട്‌....." "മ്മ്.... ആ അംബിക വിചാരിച്ചു ഈ സത്യങ്ങൾ എല്ലാം മറച്ചു പിടിക്കന്ന് ബട്ട്‌ അവളുടെ കളികൾ ശേഖറിന്റെ അടുത്ത് നടക്കും ഈ ഗോപന്റെ അടുത്ത് നടക്കില്ല....... ആ അന്നുനും അജുനും ഈ ലോകത്തിൽ ഒന്നാവാൻ പറ്റില്ലാ പരലോകത്തു ചെല്ലട്ടെ.... അതും ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചിട്ട്................"ഗോപന്റെ മുഖത്ത് ക്രൂരമായി ഒരു പുഞ്ചിരി വിരിഞ്ഞു. 

"പാവാട പാവാട നല്ല പുള്ളി പാവാട എന്റെ അച്ഛൻ തന്ന പുള്ളി പാവാട..... ആദിഏട്ടാ എന്റെ പാട്ടെങ്ങനെ ഉണ്ട് "അല്ലുനെ ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ട് അമ്പിളി പറഞ്ഞതും അല്ലു അമ്പിളിയെ തുറിച്ചുനോക്കി. "പാവാട എന്ന് വെച്ചാൽ അല്ലുന്റെ പാവാട ആണ് "മാളു ചിരിച്ചോണ്ട് പറഞ്ഞതും അല്ലു ദയനീയമായി മാളൂനെ നോക്കി. "ഏട്ടത്തിയും കൂടിയേ ഉള്ളായിരുന്നു കളിയാക്കാൻ ഇപ്പോൾ കമ്പ്ളിറ് ആയി... എന്റെ 1സ്റ് ഇമ്പ്രഷൻ...."അല്ലു ദയനീയമായി അമ്പിളിയെ നോക്കി. "അത് വീട്ട് കളയാടാ....... അല്ല അമ്പു അർജുന് വല്ല മാറ്റവും ഉണ്ടോ "ആദി അമ്പിളിനെ നോക്കി ചോദിച്ചതും ഉണ്ടായ കാര്യം മൊത്തം അമ്പിളി അവരോട് പറഞ്ഞു. ആദിയും മാളുവും റിലെ പോയി പരസ്പരം നോക്കി. അല്ലു ആണേൽ അന്ധം വിട്ട് അമ്പിളിയെ നോക്കി. "അർജു തന്നെ ആണോ ഇങ്ങനെ ചെയ്തത് അവൻ നിന്നെ പിച്ചിയോ "മാളു കണ്ണും മിഴിച്ചുകൊണ്ട് ചോദിച്ചതും. അമ്പിളി അതെ എന്ന് തലയാട്ടി. "അവന് ഇതെന്താ പറ്റിയെ നമ്മടെ അർജു തന്നെ ആണോ "ആദി "എന്റെ ചേട്ടാ നമ്മടെ സിഗരറ്റിന്റെ പരസ്യം കണ്ടിട്ടില്ലേ അതിൽ പറയുന്നപോലെ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്..... ഇങ്ങനെ ദേഷ്യം കാണിച്ചു നടന്നിട്ട് അങ്ങേർക്ക് തന്നെ മടുത്തു കാണും "അല്ലു പറഞ്ഞതും മാളു അത് ശെരിവെച്ചു.

"അതല്ലടാ ഇതിൽ വേറെ എന്തോ ഉണ്ട് "ആദി അമ്പിളിയെ നോക്കി പറഞ്ഞു. "വേറെ എന്ത് അന്നു തിരിച്ചുവരില്ല എന്ന് തോന്നിയപ്പോൾ നന്നാവാൻ തീരുമാനിച്ചുകാണും സിമ്പിൾ "അല്ലു "ഇത്രേം കാലം അവൻ അവളെ കാത്തിരുന്നില്ലേ പിന്നെ പെട്ടെന്നൊരു സുപ്രഭാതത്തിൽ അത് അവസാനിക്കില്ല "ആദി "എന്നാൽ പിന്നെ റൗഡിക്ക് മാറ്റം ഒന്നും വന്നുകാണില്ല ചുമ്മാ ചെയ്തതായിരിക്കും "അല്ലു പറഞ്ഞതും ആദി ഇടം കണ്ണിട്ട് അമ്പിളിയെ നോക്കി അവൾ അവിടെ എന്തോ എഴുതുന്ന തിരക്കിൽ ആയിരുന്നു അത് കൊണ്ട് തന്നെ ഒന്നും ശ്രെദ്ധിച്ചില്ല. "അല്ല ആ കുട്ടിയെ പുറത്തേക്ക് കണ്ടതെ ഇല്ലല്ലോ "മാളു പറഞ്ഞതും അല്ലുന്റെ കണ്ണ് അവളുടെ റൂമിന്റെ നേർക്ക് പാഞ്ഞു. "കുറുക്കൻ ചത്താലും കണ്ണ് കോഴികുട്ടിലേക്കാണ് എന്ന് പറയുന്നത് എത്ര ശെരിയാ"ആദി അല്ലുനെ നോക്കി പറഞ്ഞതും അവൻ വെളുക്കെ ചിരിച്ചു. "നീ ഇവിടെ ഇരിക്കണോ മാളു അടുക്കളേൽ പണി ഒന്നും ഇല്ലേ "ഭദ്ര മാളൂനെ നോക്കി ചോദിച്ചു. "എന്റെ പണി ഒക്കെ കഴിഞ്ഞതാ അമ്മായി "മാളു ഭദ്രയെ നോക്കി പറഞ്ഞതും അവർ അമ്പിളിനെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. "ഇവരുടെ പറച്ചിൽ കേട്ട വിചാരിക്കും ഇവർ ആണ് ഈ വീടിന്റെ അവകാശി എന്ന് എന്തോന്നിത് രണ്ടെണ്ണം കൊടുക്കാൻ ആളില്ലാഞ്ഞിട്ട "

അവർ പോവുന്ന വഴിയെ നോക്കി അല്ലു പറഞ്ഞു. "എന്തേലും ആവട്ടെടാ ഇനി ഈ ഒരു ദിവസം കൂടി അല്ലേ ഉള്ളു ഈ അമ്മായിയും മുത്തശ്ശിയും അങ്ങ് മുത്തശ്ശിടെ വീട്ടിൽ പോവും പിന്നെ അഭിയും ആമിയും അല്ലേ ഉള്ളു.... ഗോപൻ അങ്കിൾ വിളിച്ചിരുന്നു നാളെ ഇങ്ങോട്ട് വരും എന്ന് "ആദി അവർ പോവുന്നതും നോക്കി പറഞ്ഞു. "ഹോ അപ്പോൾ അങ്കിൾ പോവുലെ അവരോടി "അല്ലു "ഹാ ഇവിടെ നിൽക്കാൻ പറ്റില്ലാ എന്ന് പറഞ്ഞു എന്താണോ എന്തോ "ആദി കൈ മലർത്തിക്കൊണ്ട് പറഞ്ഞു. "ഇവിടെ നിക്കണ്ട അയാൾ എന്തോ ഒരു വഷളൻ നോട്ട എനിക്ക് ഇഷ്ട്ടല്ല "മാളു മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു. "നിനക്ക് തോന്നുന്നതായിരിക്കും "ആദി മാളൂനെ നോക്കി പറഞ്ഞു. "തോന്നലൊന്നും അല്ല ഉള്ളതാ ഇടക്ക് എന്നെയും നോക്കും അങ്ങനെ "അല്ലു പറഞ്ഞതും ആദിയും മാളുവും അവനെ നോക്കി. "നിന്നെ എന്തിന് നോക്ക "ആദി സംശയത്തോടെ ചോദിച്ചു. "എന്റെ ഈ സൗന്തര്യം കണ്ടാൽ ആരാ നോക്കാതെ "അല്ലു മുടി ഒക്കെ റെഡി ആക്കിക്കൊണ്ട് പറഞ്ഞതും മാളുവും ആദിയും മുഖം പൊത്തി ചിരിച്ചു. "എന്തെ....."അല്ലു ഒരു പിരികം പൊക്കിക്കൊണ്ട് ചോദിച്ചു. "ഏയ്യ് നിന്റെ സൗദര്യം കണ്ട് ചിരിച്ചു പോയതാ "ആദി അല്ലുനെ നോക്കിക്കൊണ്ട് പറഞ്ഞു. "ഡോണ്ട് അണ്ടറസ്റ്റമേറ്റ് ദാ പവർ ഓഫ് മീ "

അല്ലു മുഖം ചെരിച്ചോണ്ട് എണിറ്റു. "ഹായ് ആദിയേട്ട മാളുചേച്ചി ഇത് അമ്പിളി അല്ലേ "അച്ചു അവർക്കരികിലേക്ക് വന്നുക്കൊണ്ട് ചോദിച്ചതും അല്ലു കുറച്ച് നീങ്ങി ഇരുന്നു. അല്ലുന്റെ പ്ലാൻ പാടെ തെറ്റിച്ചുകൊണ്ട് അവൾ അമ്പിളിക്കരികിൽ ഇരുന്നു. "ഹായ് അമ്പിളി "അമ്പിളി അവളെ നോക്കി ഒന്ന് ചിരിച്ചു.പിന്നീടാങ്ങോട്ട് അമ്പിളി നോൺ സ്റ്റോപ്പ്‌ ആയി അച്ചുനോട് സംസാരിച്ചു അവൾ അതെല്ലാം കേട്ടിരുന്നു. അല്ലു ആണേൽ അമ്പിളിയെ നോക്കി പല്ല് ഞെരിച്ചു. "ആ മതാമ്മ തന്നെ മതിയായിനും പുല്ല് ഒറ്റ നോട്ടത്തിൽ വീണു ഈ കുരുപ്പ് ഉള്ളപ്പോൾ ഇതിനെ ഞാൻ എങ്ങനെ വളക്കോ ആവോ "അല്ലു പറയുന്നത് കേട്ടതും മാളുവും ആദിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു. "അമ്പു ഒന്നിങ്ങോട്ട് വന്നെ "അമ്പിളിയെ ശാമള വിളിച്ചതും അവൾ അകത്തേക്ക് പോയി. "അല്ലു മോനെ ഇതാണ് ബെസ്റ്റ് ടൈം പോയി മിണ്ടിക്കൊ "അല്ലു അച്ചൂന് അരികെ ചെന്നിരുന്നു "ഹായ് ഞാൻ അല്ലു "അച്ചൂന് നേരെ കൈ കാണിച്ചുകൊണ്ട് അല്ലു പറഞ്ഞതും അവൾ അവനെയും കയ്യിനെയും മാറി മാറി നോക്കി. "ഐ ആം അർച്ചന "അച്ചു അല്ലുനെ ഒന്ന് നോക്കി എണിറ്റു അമ്പിളിക് പുറകെ പോയി. "ഹോ വല്യ ഐശ്വര്യ റായ് ഒരു കൊന്ദ്രം പല്ലും മത്തങ്ങാ മൂക്കും അവളുടെ അമ്മായിടെ ഒരു ഇംഗ്ലീഷും ഇതിലും ബേധം ആ മതാമ്മ ആയിരുന്നു "

അല്ലു ആദിയെയും മാളൂനെയു നോക്കി പറഞ്ഞു. "എന്നിട്ട് മതാമ്മ എവിടെ "ആദി "ഇവളുടെ കാര്യം ആലോചിച്ചു ഞാൻ ഇന്നലെ ആ മതാമ്മയെ സിസ്റ്റർ എന്ന് വിളിച്ചു.... ആ പാവം വിചാരിച്ചു ഹോസ്പിറ്റലിലെ സിസ്റ്റർ ആയിരിക്കും എന്ന് റോങ്ങ്‌ നമ്പർ എന്നും പറഞ്ഞു വെച്ചു പാവം പിന്നെ ഞാൻ അങ്ങോട്ടും എന്നെ ഇങ്ങോട്ടും വിളിച്ചില്ല ഹാ ആ മതാമ്മ ഇമ്മക്ക് സെറ്റ് ആവൂല "അല്ലു ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു. "നിന്റെ കയ്യിൽ ആ മതമ്മേടെ നമ്പർ ഉണ്ടോ ഒന്ന് തന്നെ "ആദി ആകാംഷയോടെ ചോദിച്ചതും മാളു അവനെ കണ്ണ് കുർപ്പിച്ച് നോക്കി. "ഈ..... ചുമ്മാ കയ്യിൽ വെക്കാന "ആദി ഇളിച്ചോണ്ട് പറഞ്ഞു. "നിങ്ങൾ റൂമിലേക്ക് വാ "മാളു ആദിയെ ഒന്ന് നോക്കി അടുക്കളയിലേക്ക് പോയി. "ഹോ അപ്പോൾ ആറ്റുകാൽ പൊങ്കാല ഇടാൻ തീ കുട്ടണ്ട സമയം ആയി "അല്ലു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു. "പോടാ ശവത്തിൽ കുത്താതെ "ആദി സങ്കടത്തോടെ പറഞ്ഞു. "ഈ...."അല്ലു വിത്ത് ചിരി. "എന്റെ സെക്കന്റ്‌ night കുളക്കിയപ്പോൾ സമദാനായില്ലേ "ആദി പറഞ്ഞതും അല്ലു അവനെ കണ്ണും മിഴിച്ചു നോക്കി.

"അപ്പോൾ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ "അല്ലു അന്ദം വിട്ട് കൊണ്ട് ചോദിച്ചു. "ഞങ്ങളുടെ നൈറ്റിന്റെ കണക്കെടുക്കാതെ പോയി കിടന്നുറങ്ങട "ആദി അല്ലുനെ നോക്കി. "ഈ നട്ടുച്ചക്ക് കിടന്നുറങ്ങാനോ "അല്ലു ആദിയെ നോക്കിയതും അവൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി. "എന്നാൽ ഞാൻ കിടന്നുറങ്ങട്ടെ "ആദി അവിടുന്ന് മെല്ലെ വലിഞ്ഞു. "മ്മ് ക്ഷിണം ഉണ്ടാവും "അല്ലു ചിരിച്ചോണ്ട് പറഞ്ഞു. "എന്താടാ മോനെ അർജു ഇങ്ങനെ കടലും നോക്കി ഇരിക്കാൻ തുടങ്ങിട്ട് കുറെ ആയല്ലോ "അർജുന് അടുത്തിരുന്നുക്കൊണ്ട് കാർത്തി ചോദിച്ചു. "എന്താണ് നിന്റെ ഇനിയുള്ള ആഗ്രഹം എത്ര പിള്ളേർ എന്നൊക്ക തീരുമാനിച്ചിട്ടുണ്ടോ "കാർത്തി ചോദിച്ചതും അർജു ഒന്ന് ചിരിച്ചു. "അമ്പിളിടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണം അതാണ് എന്റെ ആഗ്രഹം "അർജു "ഇതെന്ത് ആഗ്രഹം "കാർത്തി നെറ്റി ചുളിച്ചോണ്ട് ചോദിച്ചു. "നീ പാറുനെ സ്നേഹിക്കുന്നില്ലേ നീ എപ്പോയെങ്കിലും അവളോട് ചോദിച്ചോ എന്താ നിന്റെ ആഗ്രഹം എന്ന് "അർജു പുരികകൊടികൾ ഉയർത്തിക്കൊണ്ട് ചോദിച്ചു. കാർത്തി ഇല്ലന്ന് തലയാട്ടി. "ഈ ലോകത്ത് ഏറ്റവും വലിയ സാക്രിഫൈസ് ചെയ്യുന്നവർ ആരാന്നറിയോ സ്ത്രീകളാണ് ഒരു പതിനെട്ടു ഇരുപത് വയസ്സുവരെ അച്ഛനും അമ്മയും പറയുന്നത് കേട്ട് ജീവിക്കണം അത് കഴിഞ്ഞാൽ ഭർത്താവിന്റെ വീട്ടിലേക്ക് അവിടെയും അവർ പറയുന്ന കാര്യങ്ങൾ കേട്ട് കുഞ്ഞുങ്ങളെയും പോറ്റി വളർത്തി ഭർത്താവിന്റെ കാര്യവും നോക്കി ജീവിക്കണം....

അതിനിടക്ക് മാസത്തിൽ വരുന്ന പെയിൻ എന്തൊക്കെ അവർ അനുഭവിക്കുന്നുണ്ട്. ബട്ട്‌ ഇതിനൊന്നും ഒരു പരാതിയും ഇല്ല.... അവർക്ക് നമ്മൾ ഇടയ്ക്കിടെ നൽകുന്ന കൊച്ച് സമ്മാനങ്ങളട അവരുടെ ലൈഫിലെ ബെസ്റ്റ് ഗിഫ്റ്സ്.... നമ്മടെ ആഗ്രഹങ്ങൾ അവർ അവരുടെ ആഗ്രഹങ്ങൾ ആക്കുന്നെങ്കിൽ എന്തുക്കൊണ്ട് അവരുടെ ആഗ്രഹങ്ങൾ നമ്മുടെ ആഗ്രഹങ്ങളക്കിക്കൂടാ....... ഒരു പെണ്ണും ആണും തമ്മിൽ ലിങ്കപരമായ വെത്യാസം മാത്രമേ ഉള്ളു.,...... അല്ലാതെ അവരിൽ നിന്നും കൂടുതലായി നമുക്ക് ഒന്നും തന്നിട്ടില്ല..... ഒരു കുഞ്ഞിനെ പോറ്റി വളർത്തുക എന്നുള്ളത് മാത്രം അല്ല ഒരു സ്ത്രിയുടെ ജീവിതം അതിലുപരി ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അവർക്കും ഉണ്ട്...... നീ ഇന്ന് ഒരു കാര്യം ചെയ്യ് പാറുനെ വിളിക്ക് എന്നിട്ട് ചോദിക്ക് പാറു നിന്റെ ആഗ്രഹങ്ങൾ എന്തൊക്ക ആണെന്ന് കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളെ ഉണ്ടാവു ബട്ട്‌ അത് അവരുടെ മനസ്സിന് നൽകുന്ന കുളിർമ്മ ഒന്ന് വേറെ തന്നെയാടാ "അർജു ചിരിച്ചോണ്ട് പറഞ്ഞതും പതിയെ ആ ചിരി കാർത്തിയിലേക്കും വ്യാപിച്ചു. "ഇതുപോലെ എല്ലാ ആൺകുട്ടികളും ചിന്തിച്ചിരുന്നെങ്കിൽ ഈ ലോകത്തുള്ള പാതി പ്രശ്നം തീർന്നാനെ "കാർത്തി അർജുനെ നോക്കി ചിരിച്ചു. "നീ കേട്ടിട്ടില്ലേ സ്ത്രീ അമ്മ ആണ് ദേവി ആണ് ഭാര്യ ആണ് പെങ്ങൾ ആണ്

"വിജയ് അവർക്കരികിൽ ഇരുന്നോണ്ട് പറഞ്ഞു. "ഹോ ഇയാൾ ഇവിടെ ഉണ്ടായിരുന്നോ "കാർത്തി. "പിന്നല്ല ഇവൻ ഇവിടുണ്ടാവും എന്ന് എനിക്ക് അറിയായിരുന്നു "വിജയ് "അർജുൻ "അജയ് പുറകിൽ നിന്നു വിളിച്ചതും അർജു തിരിഞ്ഞു നിന്നു. "എനിക്ക് ഇമ്പോർട്ടണ്ട് ആയിട്ട് ഒരു കാര്യം പറയാൻ ഉണ്ട് "അജയ് പറഞ്ഞതും കാർത്തിയെയും വിജയ്യെയും ഒന്ന് നോക്കി അർജു അജയ്ക്കൊപ്പം നടന്നു. "അത് അർജു അഞ്ചുന്റെ മരണത്തിനെ പറ്റി ഒരു സോലിട് എവിഡൻസ് കിട്ടിട്ടുണ്ട് അതായത് ഞാൻ പറയുന്നത് നിനക്ക് ചിലപ്പോൾ അസെപ്റ് ചെയ്യാൻ പറ്റില്ലാന്ന് വരാം "അജയ് നടക്കുന്നതിനിടയിൽ പറഞ്ഞതും അർജു നെറ്റിച്ചുളുക്കിക്കൊണ്ട് അവനെ നോക്കി. "ഞാൻ പറയുന്നത് കേട്ട് നീ മൂഡ് ഓഫ്‌ ആകരുത് "അജയ് അർജുന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു. "നീ പറഞ്ഞോ no പ്രോബ്ലം "അർജു പറഞ്ഞതും അജയ് ഒന്ന് നിശ്വസിച്ചു. "ചിലപ്പോൾ ആദിയേട്ടൻ ആവാം അഞ്ചുന്റെ മരണത്തിനു കാരണം "അജയ് "വാട്ട്‌......"അർജു കണ്ണും മിഴിച്ചുകൊണ്ട് അജയെ നോക്കി. "അതെ അർജു അന്ന് നിന്റെ വീട്ടിൽ നിന്നും ആദിയേട്ടൻ ഇറങ്ങിയത് കമ്പനിയിലേക്ക് എന്നും പറഞ്ഞല്ലേ ബട്ട്‌ ആദിയേട്ടൻ കമ്പനിയിൽ എത്തിയിട്ടില്ല "അജയ് പറഞ്ഞവസാനിക്കുന്നതിനു മുൻപ് അർജു അവന്റെ കോളറക്ക് പിടിച്ചു.

"അതിനർത്ഥം ആദിയേട്ടന ഇങ്ങനെ ചെയ്തെന്നാണോ "അർജു പല്ല് ഞെരിച്ചുകൊണ്ട് ചോദിച്ചു. "എടാ ഞാൻ എന്റെ സംശയം പറഞ്ഞന്നേ ഉള്ളു ഇനി അങ്ങനെ ആയിക്കൂടാനും ഇല്ല "അർജു പതിയെ അവന്റെ മേലുള്ള പിടി അയച്ചു.മനസ്സ് നിറയെ ആദി ആയിരുന്നു. "ഡാ ഞാൻ പോവാ ഇനി എന്തേലും ക്ലൂ കിട്ടിയാൽ പറയാ "അജയ് അർജുവിനെ മറികടന്നു പോവുമ്പോഴും അർജു ഒരു ശിലകണക്കെ നിന്നു.തന്റെ ആദ്യത്തെ ദൗത്യം വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു അജയ്. "എന്താടാ അർജു എന്താ അവൻ പറഞ്ഞെ "അർജുനെ കുലുക്കിക്കൊണ്ട് വിജയ് ചോദിച്ചതും ഒന്നുമില്ലന്ന് തല ഇളകി കാണിച്ചുകൊണ്ട് അർജു മുന്നോട്ട് നടന്നു. ഡ്രൈവ് ചെയ്യുമ്പോഴും അവന്റെ മനസ്സ് കലയുഷിതമായിരുന്നു. ഉമ്മറത്തിരിക്കുന്ന ആദിയെ കണ്ടതും അർജു ഒന്ന് സ്റ്റെക് ആയി. അർജു കുറച്ചു നേരം ആ കണ്ണുകളിലേക്ക് നോക്കി നിന്നു. "ഇല്ല എന്റെ ആദിയേട്ടന് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ലാ ഇല്ല......."മനസ്സ് ഒരായിരം തവണ ഉരുവിട്ടെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു സംശയം അവശേഷിച്ചു.ആദിയെ ഒന്നുകൂടി നോക്കി അർജു അകത്തേക്ക് കേറി.കണ്ണുകൾ അമ്പിളിക്കായി പരതിക്കൊണ്ടിരുന്നു പക്ഷെ അവളെ കാണാതായതും റൂമിൽ കേറി കതകടച്ചു.

കയ്യിൽ കിട്ടിയതെല്ലാം അടിച്ചു പൊട്ടിച്ചു. "ഇല്ല ആദിയേട്ടൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല ഇല്ല "രണ്ട് കൈ കൊണ്ടും തലമുടി കൊരുത്തു പിടിച്ചു. "ഇന്നെന്താണാവോ ദേഷ്യം വരാൻ അമ്മ ഇവിടെ ഇല്ലാത്തത് നന്നായി "ശാമള ഉരക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു. "അവന് ദേഷ്യം വരാൻ പ്രതേകിച്ചും കാരണങ്ങൾ ഒന്നും വേണ്ടല്ലോ രണ്ട് ദിവസം കലാപരിപാടി ഇല്ലാത്തപ്പോൾ ഞാൻ വിചാരിച്ചു നന്നായി എന്ന് എവിടെ "വേണു കൈ മലർത്തിക്കൊണ്ട് അകത്തേക്ക് പോയി. ആദിയും മാളുവും പരസ്പരം നോക്കി. "അമ്പിളി ഇപ്പോൾ അവന്റെ അടുത്ത് പോവണ്ട ദേഷ്യം വന്നാൽ മേലും കീയും നോക്കില്ല "ആദി അത്രയും പറഞ്ഞ് അമ്പിളിയെ മറികടന്നു പോയി പുറകെ അമ്പിളിയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് മാളുവും. "ഈ റൗഡി ശെരിക്കും ഒരു മുഷേട്ടയാ ഒരു നേരം ഒരു സ്വഭാവം മറ്റൊരു നേരെത്ത് വേറെ എന്തരോ എന്തോ..... ഒന്ന് പോയി നോക്കിയാലോ.... വേണോ.... ഹ എന്തേലും ആവട്ടെ നോക്കിട്ട് തന്നെ കാര്യം "അമ്പിളി പതിയെ സ്റ്റെയർ കേറി....... വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു പതിയെ ഒളിക്കണ്ണിട്ടു നോക്കി.തലക്ക് കൈ കൊടുത്തിരിക്കുന്ന അർജുനെ കണ്ടതും പതിയെ ശബ്‌ദം ഉണ്ടാക്കാതെ അകത്തേക്ക് കേറി. "എന്താ റൗഡി ഇത് എല്ലാം അടിച്ചു തകർത്തല്ലോ....

അയ്യോ ഇതെന്താ ചോര കൈ മുറിഞ്ഞൊ "അർജുന്റെ കയ്യിൽ മുറിവ് കണ്ടതും അമ്പിളി ആവലാതിയോടെ അവന്റെ കയ്യിൽ പിടിച്ചു. "റൗഡി വന്നെ ഞാൻ മുറിവ് കെട്ടി വെക്ക ഇല്ലേൽ അണുക്കൾ ആവും "അമ്പിളി ആവലാതിയോടെ അർജുന്റെ കൈയ്യിൽ ഊതി. "വേണ്ട അതവിടെ നിന്നോട്ടെ "അർജു അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. "ഏയ്യ് അത് പറഞ്ഞാൽ പറ്റില്ലാ "അമ്പിളി അവനെ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു. "നിന്നോട് ഞാൻ പറഞ്ഞില്ലേ വേണ്ടാന്ന് "അർജു അമ്പിളിടെ കൈ തട്ടിയകറ്റികൊണ്ട് ദേഷ്യത്തോടെ പറഞ്ഞതും അമ്പിളി ബാലൻസ് കിട്ടാതെ പുറകിലേക്ക് മറിഞ്ഞു വീണു. അർജു നോക്കിയതും കണ്ണും നിറച്ച് ചുണ്ടും പിളർത്തി ഇരിക്കാണ് അമ്പിളി. അവളുടെ കണ്ണ് നിറഞ്ഞത് കണ്ടതും അവന്റെ ഉള്ളം ഒന്ന് പിടഞ്ഞു. "അന്നു.... ഞാൻ "അർജു അമ്പിളിടെ കയ്യിൽ പിടിച്ചോണ്ട് വിളിച്ചതും അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി. "നിനക്ക് ഒന്നും പറ്റില്ലല്ലോ അല്ലേ റീലി സോറി "അർജു അവളെ എണീപ്പിച്ചു.അമ്പിളി ഇപ്പോഴും ആ വിളിയിൽ അയവിറക്കി..... വീണ്ടും വീണ്ടും ആ വിളി മുഴങ്ങി കേട്ടു. "അമ്പിളി ആർ യു ഒക്കെ "അർജു ചോദിച്ചതും അമ്പിളി ഞെട്ടി അവനെ നോക്കി തലയാട്ടി. "റൗഡി വന്നെ എന്റെ കൂടെ ഞാൻ മുറിവ് കെട്ടിത്തരാം "അമ്പിളി അവനെ ബെഡിൽ പിടിച്ചിരുത്തി മരുന്ന് പുരട്ടി കൊടുത്തു.

അർജു അമ്പിളിയെ തന്നെ നോക്കിയിരുന്നു. ഹൃദയം പതിൽ മടങ്ങു വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു. മുറിവ് കെട്ടുമ്പോഴും അമ്പിളി ഓരോന്നും പറഞ്ഞിരുന്നു.അവൻ അവളിൽ അലിഞ്ഞു നിന്നു. "റൗഡി ഞാൻ പറഞ്ഞതൊക്കെ കേട്ടോ "അമ്പിളി താടിക്ക് കൈ കൊടുത്തോണ്ട് ചോദിച്ചു. "എന്താ......."അർജു അവളിൽ നിന്നും കണ്ണെടുത്തോണ്ട് ചോദിച്ചു. "ഹാ ബെസ്റ്റ് ഞാൻ ഇതരോടാ പറഞ്ഞെ ദ കേട്ടിട്ടുണ്ട് ഞാൻ ഇതൊക്കെ വൃത്തിയാക്കട്ടെ ആക്കട്ടെ.........."അമ്പിളി തിരിയാൻ നിന്നതും അർജു അവളുടെ കയ്യിൽ കേറി പിടിച്ചു. "അമ്പിളി ഞാൻ നിന്നെ ഒന്ന് ഹഗ് ചെയ്തോട്ടെ "അർജു അലിവോടെ അമ്പിളിയെ നോക്കി. "പഗ് 🤔🤔ഇതാ വോഡാഫോണിന്റെ പരസ്യത്തിലുള്ള പട്ടി അല്ലേ.... അതാണോ ഇനി cid മുസെല പട്ടിയോ... ഏയ്യ് അതാവുല അത് അശ്ലേഷ.,... അശ്ലീഷ.... ഹോ നാശം ഒരത്യാവശ്യത്തിന് വായിൽ വരൂല...... റൗഡി പട്ടിനെ എന്താ ചെയ്യുന്നേ "അമ്പിളി വലിയ തിങ്കിങ്ങിൽ ആണ്. "അമ്പിളി ഹഗ് ചെയ്തോട്ടെ എന്തോ എനിക്കിപ്പോൾ നിന്നെ ഹഗ് ചെയ്യാൻ തോന്ന "അർജു അമ്പിളിടെ കണ്ണിൽ നോക്കി പറഞ്ഞു. "ഈ ഹഗ് ഇനി എന്താണോ എന്തോ... ആ സോമൻ സാറിന്റെ പിരീഡ് കിടന്നുറങ്ങിട്ട ഇല്ലേൽ ഈ ഹഗ് അർത്ഥം അറിയായിനും പുല്ല്......

ഇതിപ്പോൾ എന്താ ചെയ്യാ ചോദിച്ചാലോ.... ഏയ്യ് അമ്പിളി ചോതിച്ചാൽ മാനം പോവും...... ഇനി ഇപ്പോൾ.... എന്തേലും ആവട്ടെ ചെയ്തോന്നു പറയാ "അമ്പിളി അർജുനെ ഒന്ന് നോക്കി. "ചെയ്തോ "അമ്പിളി പറഞ്ഞതും അർജുന്റെ കണ്ണുകൾ വിടർന്നു എന്തോ അവളുടെ സാമിഭ്യം ആഗ്രഹിക്കുന്നപോലെ. "ആർ യു ഷുവർ ചെയ്തോട്ടെ "അർജു അമ്പിളിയെസംശയത്തോടെ നോക്കി. "ഷുഗർ ഇല്ല പ്രഷർ ഉണ്ടോന്ന് ഒരു ഡൗട്ട് ഇല്ലറില്ല..... പിന്നെ എന്ത് വേണേൽ ചെയ്തോ ഞാൻ തിരിച്ചും ചെയ്യും..."അമ്പിളി ഒരു കുസലും ഇല്ലാതെ പറഞ്ഞതും അർജു കണ്ണും മിഴിച്ചവളെ നോക്കി. "നി എന്തൊക്കെയാ പറയുന്നെ "അർജു അമ്പിളിയെ സംശയത്തോടെ നോക്കി. "ഇനി ഈ ഹഗ് എന്ന് പറയുന്ന സാധനം വലിയ ആൾകാർ ചെയ്യുന്നാണെന്ന് തോന്നുന്നു അതാണ് റൗഡി ഞെട്ടിയെ 🤔.... ഹോ അമ്പിളി നി കച്ചറ അല്ലെന്ന് തെളിയിക്ക്.... കുറച്ച് തള്ളിക്കോ തള്ളിക്കോ "അമ്പിളിസ് ആത്മ. "അതെ ഈ ഹഗ് ഞാൻ എത്രപേരെ ചെയ്‌തെന്ന് എനിക്ക് പോലും അറിയില്ല ഹഗ് മാത്രല്ല അതിന്റെ അപ്പുറവും ചെയ്തിട്ടുണ്ട് മതറിനോട് ചോതിച്ചാൽ അറിയാം "അമ്പിളി വലിയ വായിൽ പറഞ്ഞതും ആദ്യം അർജു അവളെ സംശയത്തോടെ നോക്കി. പിന്നെ വയറും പൊത്തി ചിരിക്കാൻ തുടങ്ങി.

"ഹ ഹ.... അയ്യോ "അർജുന്റെ ഇങ്ങനൊരു ഭാവം കണ്ടതും അമ്പിളി കണ്ണും മിഴിച്ചവനെ നോക്കി. "നിന്നെക്കൊണ്ട് വയ്യ എന്റെ അമ്പിളി നോട്ടി ഗേൾ "അമ്പിളിടെ കവിളിൽ ചെറുതായൊന്നു പിച്ചിക്കൊണ്ട് അർജു ബാൽകണിയിലേക്ക് പോയി. "ഇങ്ങേർക്ക് വട്ടായോ കലിപ്പേ ഇങ്ങേർക്ക് ചെരു..,... ദോണ്ടെ പിന്നെയും ബാൽകാണി ഇങ്ങേരെ പെറ്റിട്ടത് ബാൽകണിയിൽ ആണെന്ന് തോന്നുന്നു നാശം "അമ്പിളി ചവിട്ടി തുള്ളിക്കൊണ്ട് പോയി. "അന്നു അടുത്തിരിക്കുമ്പോ മനസ്സ് ശാന്തമാവുന്നപോലെ..... അവളെ ഒന്ന് മുറുകെ പുണരാൻ മനസ്സ് വല്ലാതെ തുടിക്കുന്നപോലെ "അർജു കണ്ണുകൾ അടച്ചു നിന്നു. മനസ്സിലും ഹൃദയത്തിലും അമ്പിളി മാത്രം..... *പ്രണയം ലഹരിയാണ് സിരകളെ ചുടുപിടിപ്പിക്കുന്ന വികാരങ്ങളെ തൊട്ടുണർത്തുന്ന ഹൃദയത്തിന്റെ തൂലിക * അല്ലു നോക്കിയതും അമ്പിളി വലിയ ചിന്തയിൽ ആണ്. "എന്താടി എന്ത് പറ്റി "അല്ലു അമ്പിളിക്കരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു. "അല്ലേടാ മുത്തശ്ശിയും ആമി പിസാസും എവിടെ പോയി "അമ്പിളി ഒരു പ്രത്യേക ടൂണിൽ ചോദിച്ചു. "ഹോ അവർ പുറത്തെവിടങ്ങോണ്ടോ പോയതാ വരുവായിരിക്കും നേരം വൈകിയില്ലേ "അല്ലു പുറത്തേക്ക് കണ്ണും നട്ടുകൊണ്ട് പറഞ്ഞു. "അപ്പോൾ അച്ചുവും അംബികമ്മയുമോ "അമ്പിളി "അവർ എന്തോ പുറത്തേക്ക് പോവുന്നത് കണ്ടു ആവോ... അല്ല നിന്റെ പ്രോബ്ലം എന്താ "അല്ലു ചോദിക്കണ്ട താമസം ഉണ്ടായതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.

"റൗഡി അങ്ങനെ ചോദിച്ചോ "അല്ലു ശബ്‌ദം കൂട്ടികൊണ്ട് ചോദിച്ചു. "മെല്ലെ പറ "അമ്പിളി "ഹഗ്ന് ചോദിച്ചോ "അല്ലു ആച്ചര്യത്തോടെ ചോദിച്ചു. "അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ നി എന്തൊക്കെ പൊട്ടത്തരം ആണെടി വിളിച്ചു പറഞ്ഞെ "അല്ലു ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി ഒന്നും തിരിയാതെ നോക്കി. "ഈ ഹഗ് എന്നുവെച്ചാൽ കെട്ടിപിടിത്തം എന്നാണ് അർത്ഥം "അല്ലു "ഹോ കെട്ടിപ്പിടുത്തം.... ഹേ കെട്ടിപ്പിടിത്തോ അതായത് നമ്മടെ കെട്ടി പുടി ആണോ omg "അമ്പിളി ഞെട്ടികൊണ്ട് അല്ലുനെ നോക്കിയതും അല്ലു ചിരി കടിച്ചുപിടിച്ചു നിന്നു. "എടി റൗഡിക്ക് ആട്ടം ഉണ്ട് നി ഒന്ന് ആഞ്ഞു പിടിച്ചാൽ ഞാൻ ഒരു കൊച്ചച്ചൻ ആവും "അല്ലു ചിരിച്ചോണ്ട് പറഞ്ഞു. "അച്ചപ്പോ "അമ്പിളി "അല്ലേടി കുഴലപ്പം..... നി നന്നാവുല മലയാളം സിനിമ വിട്ടിട്ട് വല്ല ഇംഗ്ലീഷും കാണെടി മരഓന്ത "അല്ലു അമ്പിളിയെ പുച്ഛിച്ചോണ്ട് എണിറ്റു. "പിന്നെ ഇംഗ്ലീഷ് മലയാളം തന്നെ ഒന്നും മനസിലാവുന്നില്ല അപ്പോഴാ "അമ്പിളി തലക്ക് കൈ കൊടുത്തോണ്ട് പറഞ്ഞു. "എന്റെ പൊന്നോ നമിച്ചു റൗഡിടെ ഒരു കഷ്ടകാലം "അല്ലു നേരെ ആദിടെ റൂമിലേക്ക് വെച്ചു പിടിച്ചു. "എന്നാലും എന്റെ അമ്പിളി നി എന്തൊക്കെയാ പറഞ്ഞെ "അമ്പിളി പറഞ്ഞ കാര്യങ്ങൾ ഓരോന്നും അയവിറക്കി. അല്ലു പോയ അതെ സ്പിഡിൽ അമ്പിളിക്കരികിൽ വന്നിരുന്നു. "എന്താടാ "അമ്പിളി സംശയത്തോടെ അല്ലുനെ നോക്കി. "അവിടെ.... അവിടെ.... ഫ്രഞ്ച എന്റമ്മോ "അല്ലു പറഞ്ഞതും അമ്പിളി അല്ലുനെ ഉറ്റുനോക്കി.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story