Mr. Rowdy : ഭാഗം 29

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"അ.... അമ്പിളി....."അർജു........ "റൗഡി......."അമ്പിളി ആർത്തുക്കൊണ്ട് വിളിച്ചെഴുനേറ്റു..... അവൾ നന്നെ കിതക്കുന്നുണ്ടായിരുന്നു......... അമ്പിളി ആഞ്ഞു ശ്വാസം വലിച്ചുകൊണ്ട് നെഞ്ചിൽ കൈ വെച്ചു...... അടുത്ത് കിടക്കുന്ന ആമിയെ ഒന്ന് നോക്കി ക്ലോക്കിലേക്ക് നോക്കി സമയം പത്ത് ആവുന്നേ ഉള്ളു...... അമ്പിളി പുതപ്പ് മാറ്റി എണിറ്റു..... "ഭഗവാനെ റൗഡി റൂമിൽ ഉണ്ടാവണേ "അമ്പിളി പമ്മിക്കൊണ്ട് അർജുന്റെ റൂമിലേക്ക് നടന്നു നെഞ്ച് നിറയെ അർജു ആയിരിന്നു. റൂമിന്റെ വാതിൽ തുറന്ന അമ്പിളി കാണുന്നത് ബാൽക്കണിയിൽ കാറ്റും കൊണ്ട് നിൽക്കുന്ന അർജുനെ ആണ് ഒരു നിമിഷം ശ്വാസം തിരിച്ചുകിട്ടിയ ഫീൽ ആയിരുന്നു അമ്പിളിക്ക് അവൾ ഓടിച്ചെന്ന് പുറകിലൂടെ അർജുനെ പുണർന്നു അത്രയേറെ ആശയോടെ സ്നേഹത്തോടെ പരിഭവത്തോടെ എല്ലാത്തിലും ഉപരി പ്രണയത്തോടെ.... അമ്പിളിയുടെ സാനിദ്യം അറിഞ്ഞതും അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഷർട്ട്‌നെ നനച്ചുകൊണ്ട് അമ്പിളിയുടെ കണ്ണുനീർ അർജുവിനെ പൊതിഞ്ഞു പിടിച്ചു.....

അവളുടെ ഏറിയ ഹൃദയമിടിപ്പ് അർജുവിന് കേൾക്കാമായിരുന്നു. അർജു ആവലാതിയോടെ തിരിഞ്ഞു നിന്നു നിറഞ്ഞ മിഴികളോടെ തന്നെ നോക്കി നിക്കുന്ന അമ്പിളിയെ കണ്ടതും..... അർജു അവളുടെ മുഖം കൈകളിൽ കോരി എടുത്തു..... "എന്തിനാണ് എന്റെ അമ്പു കരയുന്നെ എന്ത്‌ പറ്റിയെടാ "അർജുവിന്റെ ശബ്‌ദം കേൾക്കേണ്ട താമസം എങ്ങി കരഞ്ഞുക്കൊണ്ട് അമ്പിളി അർജുവിനെ വലം വെച്ച് പിടിച്ചു. "ഇല്ല ന്റെ റൗഡിയെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല എന്നെ...... എന്നെ.... വിട്ട് പോവല്ലേ റൗഡി..... പറ്റില്ലാ നിക്ക് റൗഡി വേണം എന്റെ.... ന്റെ ജീവനായി എന്നും ന്റെ കൂടെ വേണം എന്നും എപ്പോഴും....."എങ്ങി കരഞ്ഞുക്കൊണ്ടുള്ള അമ്പിളിയുടെ സംസാരം കേട്ടതും ഒരു നിമിഷം കേൾക്കുന്നത് സത്യം ആണോന്ന് അർജുന് സംശയം തോന്നി ആഗ്രഹിച്ചതെന്തോ കിട്ടിയപോലെ ഇത്രനാൾ കൊതിച്ച കാത്തിരുന്ന തന്റെ പ്രണയം തന്റെ മാത്രം പ്രണയം...... തന്റെ ജീവനായ പ്രണയം........... ഹൃദയത്തിന്റെ തുലികയിൽ തുന്നിപിടിപ്പിച്ച പ്രണയം ഉതിരത്ത തീരാത്ത പ്രണയം പ്രണയം മാത്രം.....

ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയം....❣️ അർജു അമ്പിളിയെയും തിരിച്ചു പുണർന്നു അത്രയേറെ പ്രണയത്തോടെ ദാഹത്തോടെ ചേർത്തു പിടിച്ചു.... നെഞ്ചോട് അണച്ച് പിടിച്ചു...... ഒരിക്കലും വിടില്ലെന്ന പോലെ...... അമ്പിളി ആ ചൂടിൽ നിശബ്ദമായി നിന്നു... ഏറെ പ്രിയപ്പെട്ട ചൂടിൽ...... ആ വിയർപ്പിൽ പോലും തന്റെ പേര് എഴുതിയതായി തോന്നി അവൾക്ക്. നേരം കുടും തോറും അർജുവിന്റെ പിടി മുറുകുക അല്ലാതെ അയഞ്ഞതെ ഇല്ല.... അതിലൊന്നും ഒരു പരിഭവവും..... ഇല്ലാതെ ആ ഇളം ചൂടിൽ പറ്റി നിന്നു...... ഹൃദയത്തിന്റെ തുടിപ്പ് പോലും അമ്പിളി എന്ന് മൊഴിയുന്നപോലെ....... "അമ്പിളി...."അർജു കൈ ഒട്ടും അയയ്ക്കാതെ വിളിച്ചു..,... "മ്മ്...."അമ്പിളി ഒന്ന് മുളുക മാത്രേ ചെയ്തുള്ളു...... "എന്താ ന്റെ അമ്പിളിക്ക് പറ്റിയെ...."അർജു ഒരു കൈ വാത്സല്യപ്പൂർവം അമ്പിളിയുടെ തലയിൽ തലോടി...... "ഞാൻ ഒരു സ്വപ്നം കണ്ടു... ആ.. റൗഡി... ആക്‌സിഡന്റ്......"പുറത്തിയാക്കും മുൻപ് കണ്ണുനീർ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങി അമ്പിളി അർജുന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.......

"അയ്യേ ഇതിനാണോ "അർജു അമ്പിളിയെ അവനിൽ നിന്നും അടർത്തി അത് ഇഷ്ട്ടമാവാത്ത പോലെ അമ്പിളി മുഖം ചുളുക്കി അവനെ നോക്കി.....അർജു അവളെ നോക്കി ഒന്ന് ചിരിച്ചു. "റൗഡി.... ഇത് തമാശ അല്ലാട്ടോ ശെരിക്കും എനിക്ക് സങ്കടായി... റൗഡി എന്നെ വിട്ട് പോവുന്നത് ചിന്തിക്കാൻ കുടി വയ്യ നിക്ക്...... റൗഡി ഇല്ലാണ്ട് ഞാൻ......"കണ്ണുകൾ നിറഞ്ഞു തുളുമ്പി..... "അമ്പിളി.... നീ ഇത്രക്ക് പൊട്ടത്തി ആയി പോയല്ലോ ഒരു സ്വപ്നം കണ്ടത്തിന്റെ പേരിൽ ആണോ ഈ പ്രഹസനം "അർജു രണ്ട് കയ്യും നെജിൽ പിണച്ചു കെട്ടിക്കൊണ്ട് ചോദിച്ചു. "ഹ പ്രഹസനം തന്നെയാ.... റൗഡി എന്നെ വിട്ട് ഒരു മിനുട്ട് മാറി നിക്കുന്നത് പോലും സഹിക്കില്ല എനിക്ക് തീരെ സഹിക്കില്ല..... നെഞ്ചിൽ എന്തോ കൊള്ളുന്ന പോലെയാ..... പോ എന്നെ കളിയാക്കിയില്ലേ ഇനി റൗഡിയോട് മിണ്ടില്ല ഞാൻ "അമ്പിളി കെർവോടെ മുഖം തിരിച്ചു...... "അയ്യേ റൗഡിയുടെ അമ്പിളി റൗഡിയോടെ പിണങ്ങിയോ നല്ല കഥയായി "അർജു അമ്പിളിയെ തനിക്ക് നേരെ തിരിച്ചോണ്ട് പറഞ്ഞു.

"റൗഡിക്ക് എന്തേലും പറ്റിയാൽ എനിക്ക് സഹിക്കുല.ഞാൻ മരിച്ചാൽ റൗഡിക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ലന്ന് അറിയാം...."അമ്പിളി പറഞ്ഞത് കേട്ടതും ചിരിച്ചോണ്ട് നിന്ന അർജുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ഞാൻ ജീവിക്കുന്നതോ മരിക്കുന്നതോ..... പറഞ്ഞു തീരും മുൻപ് അർജുന്റെ കൈ അമ്പിളിയുടെ കവിളിൽ പതിഞ്ഞു..... അമ്പിളി കവിളിൽ വല്ലാത്ത നിറ്റൽ അനുഭവപ്പെട്ടു.... കവിളിൽ കൈ വെച്ചോണ്ട് തിരിഞ്ഞ അമ്പിളി കാണുന്നത് നിറകണ്ണാലെ തന്നെ നോക്കുന്ന റൗഡിയെ ആണ്.... "ഞാൻ പിന്നെ ഇത്രേം കാലം കാത്തിരുന്നത് ആർക്ക് വേണ്ടിയാ...... ഞാൻ എങ്ങോട്ടും പോവില്ല അമ്പിളി ജീവിക്കണം നിന്റെ കൂടെ ഈ ഒരു ജന്മം അല്ല ഈ അർജു.... ഇനി എത്ര ജന്മം ജനിച്ചാലും കൂട്ടിന് നീ വേണം നീ മാത്രം........ ഇനി ഒരു തരി മണ്ണായി ഞാൻ ജനിച്ചാലും.... ആ മണ്ണിൽ അലിഞ്ഞു ചേരുന്ന മഴയായി കൂട്ടിന് വേണം നീ എന്റെ മാത്രമായി.... എനിക്ക് മാത്രമായി....."അർജു പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.... "വേദനിച്ചോ...."പാടിലൂടെ മൃതുലമായി കൈ വിരൽ ഓടിച്ചു കൊണ്ട് അർജു ചോദിച്ചതും അമ്പിളി എരിവ് വലിച്ചു... "കാലമാടാൻ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ....

വേദനിച്ചോന്ന് ഇതിന് ഞാൻ എന്റെ അഞ്ചു മക്കളെ കൊണ്ട് പ്രതികാരം ചെയ്യിപ്പിക്കും നോക്കിക്കോ ഇതെന്റെ പത്തു മക്കളാണേൽ സത്യം "അമ്പിളി പറഞ്ഞതും അർജു വായ് പൊളിച്ചവളെ നോക്കി.... "പത്തോ.... കുറഞ്ഞു പോയില്ലേ..."അർജു ചിരി കടിച് പിടിച്ചോണ്ട് ചോദിച്ചു..... "വേണേൽ കുട്ടാ ഇമ്മക്ക് ആ മുത്തശ്ശിനെ തോൽപ്പിക്കണം റൗഡി "അമ്പിളി ചുണ്ട് കുർപ്പിച്ചോണ്ട് പറഞ്ഞു.....അർജു ചെറു ചിരിയാലെ അവളുടെ കുറുമ്പ് നിറഞ്ഞ മുഖത്തെ ഒപ്പിയെടുത്തു....... "ഇതൊക്കെ ചെറിയ കാര്യം ആണെന്നാണോ നിന്റെ വിചാരം കുട്ടികൾ പത്താവുമ്പോയേക്കും നമ്മളെ കുഴിയിലോട്ട് എടുക്ക "അർജു ചിരി അടക്കിക്കൊണ്ട് പറഞ്ഞു. "ഒന്ന് കെട്ടിപിടിച് കിടക്കാൻ ഇത്രയും വലിയ പ്രയാസം ന്താ....."അമ്പിളി പറഞ്ഞതും അർജു സംശയത്തോടെ അവളെ നോക്കി. "നീ എന്താ ഉദേശിച്ചേ....."അർജു നെറ്റിച്ചുളുക്കി.... "അതായത് ഈ കെട്ടിപിടിച് കിടന്നാൽ അല്ലേ കുഞ്ഞുങ്ങൾ ഉണ്ടാവാ....."അമ്പിളി പറഞ്ഞതും അർജു വാ പൊളിച്ച് പോയി.....

"നീ ശെരിക്കും പൊട്ടി ആണോ അതോ പൊട്ടി ആയി അഭിനയിക്കുന്നതാണോ...."അർജു അമ്പിളിയെ നോക്കി ചോദിച്ചു...... "എന്റെ റൗഡി റൗഡി മൂവിയിൽ ഒക്കെ കണ്ടില്ലേ ഈ ഫസ്റ്റ് നൈറ്റിന്റെ അന്ന് കെട്ടിപിടിച് ഉറങ്ങുന്നു പിന്നെ കുറച്ച് മാസം കയിഞ്ഞ് ഇഡലി ഗർഭ ദോശ ഗർഭ ആവുന്നു..... എന്താ റൗഡിക്ക് ഒന്നും അറിയില്ലേ "അമ്പിളി അർജുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..... "ഇത് പൊട്ടി തന്നെയാ.... എടി പൊട്ടി അല്ല അമ്പിളി അങ്ങനെ ഒന്നും അല്ല..."അർജു പറഞ്ഞതും അമ്പിളി നെറ്റി ചുളുക്കി.... "പിന്നെ എങ്ങനാ റൗഡി പറഞ്ഞു താ......"അമ്പിളി പറഞ്ഞതും അർജു വീണ്ടും വാ പൊളിച്ചു...... "അത് അമ്പിളി നീ കുട്ടി ആണ് ഞാൻ ഇപ്പോൾ തിയറി പറഞ്ഞാൽ നീ പേടിക്കും അത് കൊണ്ട് നമ്മക്ക് പ്രാക്ടിക്കൽ മതി.... നീ ഇന്ന് ഒരറ്റ രാത്രി കുടി വെയിറ്റ് ചെയ്യ്...."അർജു ചിരിച്ചോണ്ട് പറഞ്ഞു..... "അതെന്താ ഈ ഒരൊറ്റ രാത്രി ശോ...നാളെ നമ്മളുടെ ഫസ്റ്റ് നൈറ്റ്‌......എനിച്ചു നാണം വരുന്നു......"അമ്പിളി അർജുന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചോണ്ട് പറഞ്ഞതും അർജു ഒന്ന് ചിരിച്ചു മനസ്സ് നിറഞ്ഞുള്ള ചിരി..... "റൗഡി ഞാൻ പോട്ടെ ഉറക്കം വരുന്നു "ഏറെ നേരത്തെ..... മൗനത്തിന് ശേഷം അമ്പിളി അർജുവിൽ നിന്നും ഒഴിഞ്ഞു മാറി..... പോവാൻ നോക്കിയതും അർജു അവളുടെ കയ്യിൽ പിടിച്ചു അമ്പിളി സംശയത്തോടെ അവനെ നോക്കി......

"ഇന്ന് ഇവിടെ കിടന്നുടെ..... "അർജു കൊഞ്ചും പോലെ ചോദിച്ചതും അമ്പിളി നെറ്റി ചുളുക്കി.... "എനിക്ക് പോണം "അമ്പിളി അവന്റെ കൈ വിട്ട് ഡോറിനരികിലേക്ക് ഓടി..... "എന്നാൽ നീ പോക്കോ ഞാൻ ആമിനെ വിളിക്കും "അത് കേട്ടതും അമ്പിളി ഒന്ന് സ്റ്റെക് ആയി എന്നിട്ട് തിരിഞ്ഞ് അവന്റെ അടുത്തേക്ക് നടന്നു..... "വിളിക്കോ.... വിളിച്ചാലും വരില്ല അവൾക്ക് വേറെ ആരെയോ ഇഷ്ടം ആണ്...."അമ്പിളി ചിരിച്ചോണ്ട് പറഞ്ഞതും അർജുവും ആ ചിരിയിൽ പങ്കു ചേർന്നു....... "അതാരാണാവോ..."അർജു കുറുമ്പോടെ ചോദിച്ചു....... "ആരാന്ന് അവൾക്കും അറിയില്ല..... അയാളെ കണ്ട് പിടിച്ചിട്ട് വേണം ആ മുത്തശ്ശിടെ മുമ്പിൽ എത്തിക്കണം.... പരട്ട കിളവി....."അമ്പിളി കെർവോടെ മുഖം തിരിച്ചു..... "അമ്പിളി അവർ നമ്മുടെ മുതിർന്ന ആളല്ലേ അങ്ങനെ ഒന്നും പറയരുത് "അർജു പറഞ്ഞതും അമ്പിളി അവന്റെ തോളിൽ ചാരി....... "എന്ത്‌ പറ്റി ഉറക്കം വരുന്നുണ്ടോ "കവിളിൽ തട്ടിക്കൊണ്ട് അർജു ചോദിച്ചതും അമ്പിളി തലകുലുക്കി...... "വാ കിടക്ക "അർജുവും അമ്പിളിയും ബെഡിനരികിലേക്ക് നടന്നു അമ്പിളി ഒരരുകിലേക്ക് കിടന്നതും അർജു അവളെ വലിച്ചു നെഞ്ചോട് അണച്ച് പിടിച്ചു..... ആ ചുടേറ്റ് അമ്പിളി മയക്കത്തിലേക്ക് വീണു അന്നദ്യമായി......

എന്തോ രണ്ട് പേരുടെയും ഹൃദയം നിറഞ്ഞു...... അമ്പിളി കണ്ണ് തുറന്നതും അരികിൽ അർജു ഇല്ല...... ഞെട്ടികൊണ്ട് എഴുനേറ്റ് നോക്കിയതും ജക്കെറ്റ് ഇടുന്ന അർജുനെ ആണ് കാണുന്നത്. "ഇതെന്താ റൗഡി...."അമ്പിളി അർജുനെ ഉറ്റുനോക്കികൊണ്ട് ചോദിച്ചു.... "നീ എണീറ്റോ ചെല്ല് വേഗം പോയി റെഡി ആവ് ടൈം വൈകി..."അർജു ദൃതിപെട്ടു. "എങ്ങോട്ടാ റൗഡി സമയം പതിനൊന്നര ആയതല്ലേ ഉള്ളു "അമ്പിളി കണ്ണ് തിരിമ്പി കൊണ്ട് പറഞ്ഞു...... "പറഞ്ഞത് കേക്ക് പോയി പല്ല് തെക്ക് കുളിക്കണ്ട നല്ല തണുപ്പാ ഈ ജാക്കറ്റും ഇട്ടോ... ഒരു ജക്കറ്റ് കയ്യിൽ കൊടുത്തുകൊണ്ട് അർജു പറഞ്ഞതും മടിയോടെ അമ്പിളി വാഷ് റൂമിലേക്ക് പോയി.... "ഹെലോ ഡാ കാർത്തി എല്ലാം സെറ്റ് അല്ലേ...."അർജു ഫോണിൽ കാർത്തിയോട് പറഞ്ഞു. "എല്ലാം സെറ്റ് ആണ് നിങ്ങൾക്ക് ഈ മുതിരിതോട്ടത്തിൽ പാറിപറക്കാം രണ്ട് ദിവസം....."കാർത്തി പുഞ്ചിരിച്ചോണ്ട് പറഞ്ഞു. "ഞങ്ങൾ അവിടെ എത്തുമ്പോയേക്കും നിങ്ങൾ അവിടെ നിന്നും പോണം കേട്ടല്ലോ "അർജു ശാസനയോടെ പറഞ്ഞു..... "ഓ ഒക്കെ തമ്പ്രാ.... പിന്നെ തമ്പ്രാട്ടിനെ പ്രതേകം ശ്രെദ്ധിക്കണം വല്ല പൂമ്പാറ്റെടയും വയ്യ പോവുന്നത് നോക്കിക്കോ....."കാർത്തി ഓരോളത്തിൽ പറഞ്ഞതും അർജുവിനോടും ചിരിച്ച് പോയി..... "

എന്ന ശെരിയെടാ "അർജു ഫോൺ വെച്ച് തിരിഞ്ഞതും കാണുന്നത് ജക്കറ്റ് ഇട്ട് വരുന്ന അമ്പിളിയെ ആണ്..... അർജു ജകെറ്റിന്റെ തൊപ്പി എടുത്ത് അവളുടെ തലയിലൂടെ ഇട്ടു എന്നിട്ട് മുക്കിൻ തുമ്പിൽ ചെറുതായി പിടിച്ചു അപ്പോഴും അമ്പിളി ഉറക്കം തുങ്ങി നിൽക്കാണ്.... "വാ......"അർജു അമ്പിളിയുടെ കയ്യിൽ പിടിച്ചു നടന്നു..... ഹാളിൽ എല്ലാവരും എന്തോ എടുക്കുന്ന തിരക്കിൽ ആണ് അമ്പിളി സംശയത്തോടെ അർജുനെ നോക്കി..... "അല്ലുന്റെയും അച്ചുന്റെയും പിന്നെ എന്റെ മാത്രം അന്നുന്റെയും ബര്ത്ഡേ ആണ് "അർജു പറഞ്ഞ വാക്കുകൾ കേട്ടതും അമ്പിളിയുടെ മുഖം വാടി എന്റെ മാത്രം അന്നു എന്നുള്ള പ്രയോഗം അമ്പിളിയെ തളർത്തി അത് അർജു മതിയാവോളം കണ്ടു നിന്നു... അവർക്കടുത്തേക്ക് പോവാൻ നിന്ന അമ്പിളിയെ അർജു തടഞ്ഞു.... അമ്പിളി സംശയത്തോടെ അവനെ നോക്കി.... "നമുക്ക് അങ്ങോട്ടേക്കല്ല പോവേണ്ടത് "അർജു അമ്പിളിടെ കയ്യും പിടിച്ചു മുന്നോട്ട് ബുള്ളറ്റിനരികിലേക് നടന്നു.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story