Mr. Rowdy : ഭാഗം 30

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"നമുക്ക് അങ്ങോട്ടേക്കല്ല പോവേണ്ടത് "അർജു അമ്പിളിടെ കയ്യും പിടിച്ചു മുന്നോട്ട് ബുള്ളറ്റിനരികിലേക് നടന്നു...... "അപ്പോൾ അല്ലുന്റെയും അച്ചുന്റെയും പിറന്നാൾ കൂടണ്ടേ....."അമ്പിളി സംശയത്തോടെ മുഖം ചുളിച്ചു..... "നമുക്ക് വേറെ ഒരാളുടെ ബർത്ത്ഡേ ആഘോഷിക്കണം അല്ലുന്റെ ആഘോഷിക്കാൻ അവർ ഉണ്ടല്ലോ......... അർജു ബൈകിൽ കേറിയതും അമ്പിളിയെ നോക്കി. "റൗഡി ആ കേക്ക് കാണുമ്പോ പോരാൻ തോന്നുന്നില്ല "അമ്പിളി ചെറിയ കുട്ടികളെ പോലെ ചുണ്ട് മലർത്തി പറഞ്ഞതും അർജു സ്നേഹത്തോടെ അവളുടെ മുക്കിൻ തുമ്പിൽ പിടിച്ചു..... "ഇതിലും വലിയ കേക്ക് വാങ്ങി തരും ഞാൻ നീ കേറിക്കെ....."അർജു അമ്പിളിയെ നോക്കി ചിരിച്ചോണ്ട് സ്റ്റാർട്ട്‌ ചെയ്തു.... "റൗഡി ഞാൻ മുന്നിൽ ഇരുന്നോട്ടെ ഈ അച്ചന്മാർ കുഞ്ഞുങ്ങളെ മുന്നിൽ ഇരുത്തുലെ അതുപോലെ എന്നേം ഇരുത്തോ പ്ലീസ്‌ റൗഡി നിക്ക് കൊതിയാവുന്നു എന്നെ അങ്ങനെ ഇരുത്താനൊന്നും ആരും ഇല്ലാലോ "അമ്പിളി കള്ള പരിഭവത്തിൽ ആണ് പറഞ്ഞതെങ്കിലും അർജുവിന് മനസ്സിൽ ഒരു തേങ്ങൽ അനുഭവപ്പെട്ടു.....

ഒരുപക്ഷെ അവളുടെ ചെറിയ വിഷമം പോലും അവനിൽ വലിയ ഗർത്തങ്ങൾ സൃഷ്ടിച്ചു....... "നീ വാ "അർജു അമ്പിളിയെ മുന്നിൽ ഇരുത്തി അവൾ അവന്റെ വിരി മാറിൽ ചാഞ്ഞിരുന്നു.... അർജു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു..... തണുത്ത കാറ്റ് ശരീരത്തിൽ അരിച്ചിറങ്ങി.... അതിനെ ഹനിക്കും വിധം അർജുവിൽ അമ്പിളി ഒട്ടി ഇരുന്നു അത്രയേറെ അടുത്ത്...... അവളിലെ ചൂട് ദേഹത്തേക്ക് പ്രഹവിച്ചതും അതുവരെ ഇല്ലാത്ത സന്തോഷം മനസ്സിനെ പൊതിഞ്ഞു പിടിച്ചു......... "രൗ.... റൗഡി...... അയ്യോ.... തണുക്കുന്നു......."അമ്പിളി അർജുവിന്റെ കയ്ക്ക് മേലെ കൈ വെച്ചു..... തണുത്ത കാറ്റിൽ ചുണ്ടുകൾ വിറകൊണ്ടും.... മുന്നിൽ മുടൽമഞ്ഞു മാത്രം......... 🦋 _______🦋 "ഹാപ്പി ബർത്ത് ഡേ ടു യു........"ചുറ്റിലും ബൾബുകൾ തെളിഞ്ഞു പ്രകാശ ഭരിതമായ ഹാൾ അല്ലുവും അച്ചുവും ആകെ വണ്ടർ അടിച്ചു നിൽക്കാണ്.......... "ഇന്ന് നമ്മുടെ ബർത്ത് ഡേ ആണല്ലോ അല്ലോ അല്ലേ അല്ലല്ലോ....."ആകെ വണ്ടർ അടിച്ചുകൊണ്ട് അല്ലു പറയുന്നകേട്ട അച്ചു നെറ്റി ചുളുക്കി അവനെ നോക്കി..... "വാട്ട്‌...."അച്ചു.... "

ഒന്നുല്ല എന്റെ പൊന്നോ....."അല്ലു അച്ചുനെ നോക്കി പുച്ഛിച്ചു..... "ഞാൻ പൊന്നു അല്ല അച്ചുവാണ് അങ്ങനെ വിളിച്ചാൽ മതി "അച്ചു ഇർഷ്യയോടെ മുഖം തിരിച്ചു........ "ഹോ സോറി പൊന്നു ഇനി പൊന്നുനെ.... ഞാൻ പൊന്നുന്നു വിളിക്കെ ഇല്ല സത്യം പൊന്നു........."അല്ലു പറേന്നത് കേട്ടതും അച്ചു പല്ല് ഞെരിച്ചവനെ നോക്കി അവൻ അവളെ പാടെ പുച്ഛിച്ച് തള്ളി.... "അല്ല പിന്നെ അവളൊരു ഇംഗ്ലീഷ് കാരി തുഫ് "അച്ചുനെ നോക്കി അല്ലു മെല്ലെ പറഞ്ഞു... "എന്താ നോക്കുന്നെ കേക്ക് മുറിക്ക് "അവർ രണ്ട് പേരും ആരെയോ തിരക്കുന്ന തിരക്കിൽ ആയിരുന്നു..... "എന്താ പറ്റിയെ അല്ലു നീ ആരെയാ നോക്കുന്നെ "ആദി സംശയത്തോടെ മുഖം ചുളുക്കി.... അച്ചുവും അല്ലുവും പരസ്പ്പരം മുഖത്തോട് മുഖം നോക്കി........ "എന്താ പറ്റിയെ അച്ചു...."അംബിക..... "അമ്പു "രണ്ടാളും ഒരേ പോലെ പറഞ്ഞു..... അംബിക അത് കേട്ട് മനസ്സ് കൊണ്ട് ഒന്ന് ചിരിച്ചു..... അച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി..... "ഏയ്യ് നിങ്ങൾ മുറിച്ചോ അവൾ റൂമിൽ ഉണ്ട് "ഒന്ന് ചിരിച്ചോണ്ട് കള്ള ചിരിയോടെ വേണു ശാമളയെ നോക്കി അവിടെയും അതെ ഭാവം....

"അല്ല മാളു അവർ എവിടെക്കാ പോയത് "ആദി സംശയത്തോടെ മാളൂനെ നോക്കി..... "ഏതോ കുന്നിന്റെ പേര് പറയുന്നത് കേട്ടു അവിടെ ഏതോ ഔട്ട്ഹൗസ് ബുക്ക്‌ ചെയ്തിട്ടുണ്ട് പോലും....രണ്ട് മൂന്ന് ദിവസം കഴിയും എന്ന അച്ഛനോട് പറയുന്നത് കേട്ടത് "മാളു ആദിക്ക് ലുക്ക്‌ വിട്ടോണ്ട് പറഞ്ഞു...... "അവർ എന്തിനാ അവിടെ ഒക്കെ പോവുന്നെ "ആദി താടിക്ക് കൈ കൊടുത്തു.... "എന്നെകൊണ്ട് ഒന്നും പറപ്പിക്കരുത്..... ഒന്നും അറിയാത്ത ഇമ്പിരി വാവ.... എന്തൊക്കെ വക്താനം ആയിരുന്നു കല്യാണം കഴിഞ്ഞ് ഹണി മൂൺ ട്രിപ്പ് കുട്ടികൾ ഒലക്കേടെ മൂഡ്... ഇവിടുന്ന് എന്നെ ഒന്ന് ബീച്ചിൽ കൊണ്ടു പോയോ ഭർത്താവാണ് പോലും ഭർത്താവ് "ആദിനെ നോക്കി പുച്ഛിച്ചോണ്ട് മാളു അല്ലുലേക്ക് ലുക്ക്‌ വിട്ടു.... എനിക്കിതെന്തിന്റെ കേടായിരുന്നു ദാറ്റ്‌ എക്സ്പ്രഷൻ ഇട്ട് ആദി. അമ്പിളി ഇല്ലാതെ കേക്ക് മുറിക്കാൻ രണ്ട് പേർക്കും മടി തോന്നി എങ്കിലും സന്തോഷത്തോടെ തന്നെ അവർ അത് ചെയ്തു........ വേണുവും ശാമളയും സന്തോഷത്തിൽ ആയിരുന്നു...... അംബികയുടെ മുഖത്ത് സങ്കടം നിഴലിച്ചു....

ഇനി എന്ത് എന്നുള്ള ചോദ്യം മനസ്സിനെ പിടിച്ചുലത്തി...... 🦋_______🦋 "ഇതേതാ സ്ഥലം "ചുറ്റും മൂടൽ മഞ്ഞാൽ മുടിയ പ്രതേശം തണുപ്പ് അരിച്ചിറങ്ങി.... അമ്പിളി രണ്ട് കൈ കൊണ്ടും കൈകളെ ഉയിഞ്ഞു കൊണ്ടിരുന്നു..... "നീ വാ "അർജു അമ്പിളിയെ പൊതിഞ്ഞു പിടിച്ചുകൊണ്ട് നടന്നു.... അവൾ ആസ്വദിക്കുകയായിരുന്നു ആ കരുതലും ചൂടും..... ഇതുവരെ ഇല്ലാത്ത വികാരങ്ങൾ മനസ്സിൽ തളിർത്തു....... ഒരു നിരുറവ പോലെ പൊട്ടാൻ വെമ്പി നിന്നു........അമ്പിളിയെ അങ്ങനെ ചേർത്തുനിർത്തുമ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു അർജുവിന്..... ഇതുവരെ കിട്ടാതെപോയ കൊതിച്ച..... പ്രണയം ഇനി തനിക്ക് മാത്രമായി തന്റെ മാത്രമായി.......❣️ ഔട്ട്‌ഹൗസ് തുറന്ന് കൊണ്ട് അർജു അകത്തേക്ക് കേറി പുറകെ അമ്പിളിയും..... കതകടച്ചുകൊണ്ട്.....ജക്കറ്റ് ഊരി ലൈറ്റ് ഇട്ടു മുന്നിൽ തെളിഞ്ഞു കത്തുന്ന മെഴുകു തിരികളും കേക്കും കണ്ടതും അമ്പിളിയുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു.....ഓടി അതിന്റെ അടുത്തേക്ക് ചെന്നു..... അർജു കുറുമ്പോടെ അത് നോക്കി നിന്നു..... "ഹാപ്പി ബർത്ത്ഡേ അന്നു "വായിച്ചതും കണ്ണുകൾ തനെ നിറഞ്ഞു കവിളുകൾ ചുവന്നു തുടുത്തു....... ഉള്ളിൽ സങ്കടത്തിന്റെ തിരയാട്ടം...... "റൗഡിക്ക് ഒരിക്കലും എന്നെ മാത്രമായി സ്നേഹിക്കാൻ കഴിയില്ല.....

അന്നു ആണ് എല്ലാം അല്ലേലും എന്നെ ആർക്കും വേണ്ടല്ലോ...... അതിലും മാത്രം എന്തു യോഗ്യതയാണ് എനിക്ക് ഒന്നും ഇല്ല ഒന്നും "അർജുനെ ഒന്ന് നോക്കി നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചുകൊണ്ട് അമ്പിളി അർജുനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... അർജു ആവോളം ആ പരിഭവം ആസ്വദിച്ചു....... "എന്താ അമ്പിളി മുഖം വല്ലാതിരിക്കുന്നേ "അർജു ഊറി വന്ന ചിരി അടക്കിക്കൊണ്ട് ചോദിച്ചു...... "ഏയ്‌ ഒന്നും ഇല്ല "ദേഷ്യത്തോടെ അമ്പിളി മുഖം വെട്ടിച്ചു...... "മുറിക്കുന്നില്ലേ...."കത്തി കയ്യിൽ കൊടുത്തോണ്ട് അർജു ചോദിച്ചതും അമ്പിളി മുഖം ചുളുക്കി..... "ഞാനാണോ അന്നു ഈ കേക്ക് മുറിക്കാൻ....അല്ലലോ..... അപ്പോൾ പിന്നെ എന്തിനാ ഞാൻ മുറിക്കുന്നെ വേണേൽ പാട്ടും പാടി റൗഡി തന്നെ മുറിച്ചോ എന്നെ നോക്കണ്ട എനിക്ക് താല്പര്യം ഇല്ല "അമ്പിളി ദേഷ്യത്തോടെ പറഞ്ഞു... "അതെ നീ ആണ് അന്നു അപ്പോൾ നീ അല്ലേ മുറിക്കണ്ടേ വേറെ ആര് വരാൻ...."അർജു ചോദിച്ചതും അമ്പിളി ഞെട്ടി അവനെ നോക്കി. "റൗഡി കള്ള് കുടിച്ചോ പിച്ചും പിഴയും പറയുന്നു...."അമ്പിളി മൈൻഡ് ആകാതെ മുഖം വെട്ടിച്ചു....... "നീ ഇങ് വന്നെ "അർജു അമ്പിളിയെയും വലിച്ചോണ്ട് ഒരു റൂമിലേക്ക് കേറി മൊത്തം ഇരുട് മാത്രം അവൻ ആ റൂമിന്റെ നടുക്ക് അവളെ നിർത്തി എന്നിട്ട് ലൈറ്റ് ഇട്ടു......

ലൈറ്റ് വന്നതും അമ്പിളി കണ്ണ് തുറന്നു ചുറ്റിലും തന്റെ കുഞ്ഞ് നാളിലെ ഫോട്ടോസ് ഒരു നിമിഷംകൊണ്ട് മനസ്സ് നിറഞ്ഞു ഏറ്റവും കുഞ്ഞിലേ മുതലുള്ള പിക് കണ്ടതും സംശയത്തോടെ മുഖം ചുളിച്ചു.... കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കി നിന്നു...... ഒരു കുഞ്ഞ് ചെറുക്കനും അവന്റെ കൈപിടിയിൽ അടങ്ങി ഇരിക്കുന്ന പെൺകുട്ടിയും അതികം ആലോചിക്കേണ്ടി വന്നില്ല ആ പയ്യൻ അർജുവും അവന്റെ മടിയിൽ തനുമാണ് ഉള്ളതെന്ന് ഒരു നിമിഷം വിശ്വസിക്കാനാവാതെ കണ്ണുകൾ വിടർന്നു.... ആ നോട്ടം ചെന്നവസാനിച്ചത് തന്റെ കൗതുകം ഒപ്പിയെടുക്കുന്ന റൗഡിയിൽ..... "യു ആർ my അന്നു.....നീ ആണ് അമ്പിളി എന്റെ അന്നു എന്റെ മാത്രം അന്നു ഈ റൗഡിയുടെ അമ്പിളി......❤️"അമ്പിളിയുടെ മുഖം കൈകളിൽ കോരിയെടുത്തുക്കൊണ്ട് അർജു പറഞ്ഞതും ഉള്ളിൽ ഉള്ള അടങ്ങാനാവാത്ത സന്തോഷം അണ പൊട്ടി ഒഴുകി...... അർജു അമ്പിളിയെ തുരു തുരെ ചുംബിച്ചു....... പ്രണയം മാത്രം.....❣️ "റൗ.... റൗഡി ഞ.... ഞാനാണോ റൗഡി ജീവന് തുല്യം സ്നേഹിക്കുന്ന അന്നു......"കണ്ണുകളിൽ തിളക്കം വർധിച്ചു..... അത് കൺകെ അർജുവിന്റെ ഉള്ളം നിറഞ്ഞു....... അർജു ചിരിച്ചുകൊണ്ട് തലയിട്ടിയതും കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു..... ഒട്ടും താമസിയാതെ അമ്പിളി അർജുനെ കെട്ടിപിടിച്ചു.... അത്രയേറെ ദൃഢതയോടെ പ്രണയത്തോടെ.... പ്രണയം മാത്രം.....

അതിന്റെ അതിർവർമ്പുകളെ ബേദിച്ചുകൊണ്ട് നിറഞ്ഞൊഴുകി...... അത്ര നാൾ ഒളിപ്പിച്ചു വെച്ച പ്രണയം ആ പുണരലിൽ ഉണ്ടായിരുന്നു.. "അന്നു......"അത്രയേറെ സ്നേഹത്തോടെ കരുതലോടെ അർജു വിളിച്ചതും അമ്പിളി ഒന്നു മൂളി..... മനസ്സിൽ ചോദ്യങ്ങൾ രൂപപ്പെട്ട് കൊണ്ടിരുന്നു.... അതിന്റെ പരിവർത്തനം എന്നോണം അമ്പിളി അർജുവിൽ നിന്നും വിട്ട് മാറി ഹൃദയം അപ്പോഴും എന്തിനോ വേണ്ടി ഉറക്കെ മിടിച്ചു കൊണ്ടിരുന്നു..... "അന്നു എനിക്കറിയാം ഉള്ളിൽ ഒരു നുറ് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് ബട്ട്‌ ഉത്തരം ഇതുവരെ മുഴുവൻ ആയിട്ടില്ല തെളിയാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട് എല്ലാം ഒരു നാൾ പുറത്ത് വരും...... അന്ന് നീ എല്ലാം അറിയും എല്ലാം....."അർജു പറഞ്ഞതും ഒരു തരം നിർവികരതയോടെ അമ്പിളി അർജുനെ നോക്കി...... "എന്നെ എല്ലാരും കൂടി കോമാളി ആകണോ റൗഡി ഹേ......"കണ്ണുകൾ ചുവന്നിരുന്നു ഒന്നും ഒന്നും തന്നെ മനസിലാവാതെ മനസ്സ് മരവിച്ച അവസ്ഥ......... "അന്നു....."അർജു എന്തോ പറയാൻ വന്നതും അമ്പിളി ദേഷ്യത്തോടെ ആ കൈ തട്ടി മാറ്റി...... "എന്നെ വിളിക്കണ്ട അങ്ങനെ "ഇതുവരെ ഇല്ലാത്ത ഭാവമായിരുന്നു അമ്പിളിയിൽ അർജുവിന് അത് കണ്ടതും നെഞ്ചിൽ ഒരാന്തൽ കത്തി..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story