Mr. Rowdy : ഭാഗം 34

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"പിടിയെടാ അവളെ "അവസാന ശബ്ദവും അർജുന്റെ ചെവിയിൽ ഊന്നി അടഞ്ഞു... "അജു.... അർജുവേട്ട....... എണീ... ക്ക്...."അമ്പിളി അർജുന്റെ തല എടുത്ത് മടിയിൽ വെച്ചു..... അപ്പോയെക്കും പുറകിൽ നിന്നും അവളെ പിടിക്കാൻ ആളുകൾ വന്നിരുന്നു.... "ഗോപാ വീട്ടേക്ക് പ്ലീസ്‌....... ഞാൻ കാരണം ഇനിയും അന്നു കഷ്ടപ്പെടാൻ പാടില്ല.... പ്ലീസ് വേണേൽ എന്റെ ജീവൻ എടുത്തോ എന്റെ കുട്ടികളെ വിട്ടേക്ക് പ്ലീസ്‌......"ശേഖർ ഗോപന്റെ കാലിൽ വീണുക്കൊണ്ട് പറഞ്ഞു..... "അയ്യോ എന്താ ശേഖർ സാറെ ഇത്... ഇങ്ങനെ ഒന്നും പറയല്ലേ......"ഗോപൻ കത്തിക്കൊണ്ട് ശേഖറിന്റെ നെഞ്ചിൽ മിറിവുണ്ടാക്കി.... ഷർട്ടിന്റെ ഇടയിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചു...... "ഡാഡി....."അച്ചു ശേഖറിനെ പിടിച്ചു നിൽപ്പിച്ചു....... "ന്റെ ജീവൻ എടുത്തോ വിട്ടേക്ക് ഇവരെ..."ശേഖർ അവശതയോടെ മൊഴിഞ്ഞു........ "ആരും ഇവിടുന്ന് ജീവനോടെ പോവില്ല...."ശേഖർ ഒരു പുച്ഛ ചിരിയോടെ പറഞ്ഞു..... "ഡോണ്ട് മൂവ്......."ഗോപന്റെ പുറകിൽ ഒരു കൂട്ടം പോലീസ്കാർ നിരന്നു നിന്നു.... ഗോപൻ പകച്ചുകൊണ്ട് അവരെ നോക്കി...... "അർജു......"ആദി തളർച്ചയോടെ അർജുനരികിൽ ഇരുന്നു....... നേരിയ തോതിൽ അനക്കം ഉണ്ടായിരുന്നു...... കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.....

ചുണ്ടുകൾ അപ്പോഴും അന്നു എന്ന് മൊഴിഞ്ഞു കൊണ്ടിരുന്നു..... "അമ്പു.... ഒന്നും പറ്റിയില്ലല്ലോ ഒന്നുല്ലടാ ഒന്നുല്ല....."ആദി അമ്പിളിയെ നെഞ്ചോരം ചേർത്ത് പിടിച്ചു....... സ്രച്ചറിൽ കിടത്തി കൊണ്ടുപോവുന്ന അർജുനെ ഒരു ശില കണക്കെ അമ്പിളി നോക്കി നിന്നു..... കണ്ണുകൾ നിറഞ്ഞു തുവുന്നുണ്ട് പക്ഷെ ശരീരം ഒരു തരത്തിലും പ്രതികരിക്കുന്നില്ല.... 🦋_____🦋 "ഡോക്ടർ......"വേണു നിറഞ്ഞകണ്ണുകളോടെ icu വിൽ നിന്നും പുറത്ത് വരുന്ന ഡോക്ടറെ നോക്കി..... "ആഴത്തിലുള്ള ഇഞ്ചുറി ആണ് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല....."അത് കേട്ടതും ശാമള വീണ്ടും എങ്ങി എങ്ങി കരയാൻ തുടങ്ങി വേണു അവരെ ചേർത്തു പിടിച്ചു.... "ഒന്നും വരില്ല നമ്മടെ കുട്ടിക്ക്...."വേണു ആശ്വാസം കണ്ടെത്തുമ്പോഴും കണ്ണുകൾ നിറഞ്ഞു തുളുമ്പി...... അംബിക അമ്പിളിയെ ചേർത്തു പിടിച്ചു.... അവളാ മാറിൽ ഒട്ടി കിടന്നു....... "എനിക്ക് എന്റെ റൗഡിയെ വേണം അമ്മ....." ഒന്ന് ഞെട്ടി എഴുനേറ്റുകൊണ്ട് അമ്പിളി പുലമ്പി.... "വേണം എനിക്ക് എന്നെ.. എന്നെ.... വിട്ട് പോവില്ലന്ന് പറഞ്ഞതാ എന്നിട്ട്... എന്നിട്ടിപ്പോൾ........ എന്നെ.... എന്നെ.... പറ്റിച്ചതാണോ..... ഹെ.... എന്നെ.... തനിച്ചാക്കി പോവോ......"കണ്ണുകൾ നിറഞ്ഞു തുളുമ്പി ചുണ്ടുകൾ വിതുമ്പി...... "അമ്പു... നമ്മടെ റൗഡിക്ക് ഒന്നും വരില്ല നമ്മടെ റൗഡി സ്റ്റോറോങ് ആണ്....."

അല്ലു അമ്പിളിയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.... "ഇല്ല എന്നെ വിട്ടിട്ട് പോവില്ല.... ഇല്ല.... ഞാൻ... ഞാൻ.... സമ്മതിക്കില്ല.... ഇല്ല....."അല്ലുവിന്റെ നെഞ്ചിൽ കിടന്നുകൊണ്ട് വീണ്ടും വീണ്ടും ഇത് പറഞ്ഞുകൊണ്ടിരുന്നു.... ഒഴുകി വന്ന കണ്ണീരിനെ തുടച്ചുകൊണ്ട് അമ്പിളിയെ അല്ലു ചേർത്ത് പിടിച്ചു...... "ഒന്നുവരില്ല...."മനസ്സ് നുറ് വട്ടി ആവർത്തിച്ചു.... "മാളു എന്റെ... അജു....."കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു..... "ഇല്ല ആദിയേട്ട അർജുന് ഒന്നും വരില്ല...... അല്ലു പറഞ്ഞപോലെ അർജു സ്‌ട്രോങ് ആണ്......"കണ്ണുകൾ നിറഞ്ഞു തുവുന്നതിനിടക്കും ആദിയെ നെഞ്ചോരം ചേർത്തുക്കൊണ്ട് മാളു അടക്കം പറഞ്ഞു..... "ബ്ലഡ്‌..... ഒരുപാട് പോയിട്ടുണ്ട് പെട്ടന്ന് തന്നെ........ A പോസിറ്റീവ് ബ്ലഡ് വേണം ബ്ലഡ് ബാങ്കിൽ ഒന്നന്വേഷിക്ക്...."നേഴ്‌സും ഡോക്ടർ മാരും അതിയായ പരിശ്രമത്തിൽ ആണ്..... "ആദി... ആദിയേട്ട... എനിക്ക്....."മാളു തലക്ക് കൈ കൊടുത്ത് ഇരുന്നു..... "എന്താ എന്താ മാളു...."ആദി പരിഭ്രമത്തോടെ മാളുവിനെ ചുറ്റി പിടിച്ചു..... "ത... തല... കറങ്ങുന്നു......"മാളു ആദിടെ കയ്യിലേക്ക് തളർന്നു വീണു...... ആദി മാളൂനെ എടുത്തുക്കൊണ്ട് ഡോക്ടർറൂമിലേക്ക് കേറി........ സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.......സമയം പുലർച്ചയോട് അടുത്തു.... ഡോക്ടറെ കാണാതായത്തും എല്ലാവരും ടെൻഷനോടെ നിന്നു....... ഡോക്ടർ icu വിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും വേണു അവർക്കരികിലേക്ക് ചെന്നു........ "ഡോണ്ട് വറി... പെഷൻഡ് അപകട നില തരണം ചെയ്തു....."

ഡോക്ടർ പുഞ്ചിരിച്ചോണ്ട് പറഞ്ഞതും വേണു നന്ദി സൂചകമായി അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു....അമ്പിളിക്കും മറ്റുള്ളവർക്കും ജീവൻ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു..... കണ്ണുകൾ വിടർന്നു.... ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി സ്ഥാനം പിടിച്ചു.... "ഡോക്ടർ ഒന്ന് കാണാൻ പറ്റോ...."അമ്പിളി അത്രയേറെ ആഗ്രഹത്തോടെ ചോദിച്ചു..... "ഇപ്പോൾ കാണാൻ പറ്റില്ലാ..... നല്ല ഇഞ്ചുറി ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ കേറി കാണുന്നത് സേഫ് അല്ല..... കുറച്ച് സമയം കഴിഞ്ഞു ഒരാൾ മാത്രം കേറി കണ്ടോളു......"അത്രയും പറഞ്ഞ് അമ്പിളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം നടന്നകന്നു..... "അച്ഛാ....."അമ്പിളി വിളിച്ചതും വേണു അവളെ ചേർത്ത് പിടിച്ചു..... "ഹോ എല്ലാം കലങ്ങി തെളിഞ്ഞു..... ഇനി എങ്കിലും ഒന്ന് ചിരിക്ക് അമ്പു....."അമ്പിളിയുടെ തോളിൽ കൈ ഇട്ടോണ്ട് അല്ലു പറഞ്ഞു..... "അല്ലേടി എനിക്കൊരു ഡൗട്ട് ഇനി റൗഡിയുടെ ഓർമ വല്ലതും പോയിട്ടുണ്ടാവോ... സാധാരണ സിനിമയിലും സീരിയലിലും ഒക്കെ അങ്ങനെയല്ലേ ഇനി അങ്ങനെ വല്ലതും ഉണ്ടാവോ..... മിക്കവാറും നിന്നെ മറന്ന് കാണും "അല്ലു കളിയാലേ പറഞ്ഞുക്കൊണ്ട് ഒളിക്കണ്ണാൽ അമ്പിളിയെ നോക്കി മൂക്കൊക്കെ ചുവന്നിരിക്കുന്നുണ്ട്....... "ഏയ്യ് അങ്ങനെ ഒന്നും ഇല്ലന്നെ ഞ.. ഞാൻ ചുമ്മാ....."അല്ലു അമ്പിളിടെ തോളിൽ നിന്നും കൈ എടുത്തുക്കൊണ്ട് ഒരവിഞ്ഞ ഇളി പാസ്സ് ആക്കി......അത് കണ്ടതും എല്ലാരും ഒന്ന് ആശ്വാസത്തോടെ പുഞ്ചിരിച്ചു..... "ആദി എവിടെ....."

ശാമളയുടെ ചോദ്യം കേട്ടതും എല്ലാരും ചുറ്റും നോക്കി..... "ഞങ്ങൾ ഇവിടെ ഉണ്ടെ....."ആദിടെ ശബ്‌ദം കേട്ടതും എല്ലാരും തിരിഞ്ഞു നോക്കി.... മാളുവിന്റെ കയ്യും പിടിച്ചാണ് അവന്റെ വരവ്... മാളു ആണേൽ നാണത്താൽ ചുവന്നിരിക്കുന്നു...... "ആ വരവ് കണ്ടാൽ അറിയാം ഒരു ട്രോഫി ഒപ്പിച്ചുള്ള വരവാണെന്ന്...."അല്ലു പറഞ്ഞതും അമ്പിളി അല്ലുനെ സംശയത്തോടെ നോക്കി... "നീ വാ അടച്ചു വെച്ചോ..... തുറന്നാൽ വല്ല കോനിഷ്ട്ട് ചോദ്യവും പുറത്ത് വരും ഇത് വീടല്ല ഹോസ്പിറ്റൽ ആണ് "അമ്പിളിടെ വായ് പൊത്തിപ്പിടിച്ചുകൊണ്ട് അല്ലു പറഞ്ഞതും അമ്പിളി അവന്റെ കൈ മാറ്റി മുഖം തിരിച്ചു..... "വിശേഷം ഉണ്ടോ മോളെ....."ശാമള അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചതും അവൾ അതെ എന്ന് നാണത്തോടെ തലയാട്ടി...... "കൊച്ചു ഗള്ളൻ...."വേണു ആദിടെ വയറ്റിന് അടിച്ചുകൊണ്ട് പറഞ്ഞ്.... "എന്തൊരു അച്ഛനും അമ്മയും ആണിത് സ്വന്തം മകൻ icu വിൽ ചാവാൻ കിടക്കുമ്പോ മരുമോളോട് വിശേഷം ഉണ്ടോന്ന് ചോദിക്കുന്നു.....I ഡോണ്ട് ലൈക് "അമ്പിളി മുഖം ചെരിച്ചോണ്ട് പറഞ്ഞതും അല്ലു വാ തുറന്നോണ്ട് അവളെ നോക്കി.... "എന്റെ ഭൂലോക തോൽവി ഞാൻ വിചാരിച്ചു നീ അഭിനയിക്കുക ആയിരിക്കും എന്ന് പക്ഷെ ഇപ്പോൾ മനസിലായി നിന്റെ ഈ പരട്ട തലയിൽ നിന്നും വിഡ്ഢിത്തം മാത്രേ വരും എന്ന്..... എന്റെ മെന്റൽ പരമ്പര ദൈവങ്ങളെ.......ഇവൾക്ക് ശക്തി കൊടുക്കു......"അല്ലു അമ്പിളിയെ നോക്കി പേടിപ്പിച്ചതും അമ്പിളി അല്ലുനെ നോക്കി കൊഞ്ഞനം കുത്തി..... "സ്വന്തം ഭർത്താവ് icu വിൽ കിടക്കുമ്പോ തമാശ പറയാൻ നിനക്കെ പറ്റു...."അല്ലു പറഞ്ഞതും അമ്പിളിടെ കണ്ണ് നിറഞ്ഞു തുളുമ്പി...... എന്തിനാണോ ഇതൊക്കെ പറഞ്ഞത് അവസാനം അതിൽ തന്നെ തിരിച്ചെത്തി......... "അയ്യേ അമ്പു കരയ ഞാൻ ചുമ്മാ പറഞ്ഞല്ലേ ഞാൻ പറഞ്ഞില്ലേ.... നമ്മടെ റൗഡി ബേബിക്ക് ഒന്നും വരില്ലെന്ന് ഇപ്പോൾ എന്തായി....."അല്ലു അമ്പിളിയെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞതും അംബിക അവളെ നേരെ നിർത്തി.......

"കഴിഞ്ഞില്ലേ അമ്പിളി അത്.... നിന്റെ റൗഡി തിരിച്ചു വന്നില്ലേ.... ദെ ഇപ്പോൾ നീയൊരു ചെറിയമ്മ ആവാൻ പോവുന്നു.... മാളൂന് കുഞ്ഞ്വാവ വരാൻ പോവുന്നു......"അംബിക പറഞ്ഞതും അമ്പിളിയുടെ കണ്ണുകൾ വിടർന്നു.......അമ്പിളി മാളുവിനരികിലേക്ക് പോയി അവളെ കെട്ടിപിടിച്ചു..... "സന്തോഷം ആയോ അമ്പു...."ആദി അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു...... "പിന്നെ ഒരുപാട്....."അമ്പിളി സന്തോഷത്തോടെ പറഞ്ഞു..... "നിന്നെ പോലെ ഒരു കിലുക്കാം പെട്ടി മതി അല്ലേ മാളു......"അമ്പിളിയെ നോക്കിക്കൊണ്ട് മാളുനോടായി ആദി പറഞ്ഞതും ആ കണ്ണുകൾ ഒന്നുകൂടി വിടർന്നു...... "ഇവളല്ലേ ചെറിയ വലിയ അമ്മ അപ്പോൾ ഇവളെ പോലെ തന്നെ ആയിരിക്കും "അല്ലു അമ്പിളിക്കിട്ട് താങ്ങിയതും അമ്പിളി അവനെ തുറിച്ചു നോക്കി...... "ആർക്കേലും ഒരാൾക്ക് കേറി കാണാം.... പെഷൻഡ് കണ്ണ് തുറന്നിട്ടുണ്ട്.. "നേഴ്‌സ് വന്ന് പറഞ്ഞതും അമ്പിളി പ്രതീക്ഷയോടെ വേണുവിനെ നോക്കി..... "അവൻ കണ്ണ് തുറന്നാലും നിന്നെ തന്നെയാ കാണാൻ ആഗ്രഹിക്ക നീ കേറി കണ്ടോ അമ്പു ......"വേണു പറഞ്ഞതും അമ്പിളി തുള്ളി ചാടി അതിന്റെ അകത്തേക്ക് കേറി..... "ഈ പെണ്ണിന്റെ ഒരു കാര്യം...."ശാമള അവൾ പോവുന്നതും നോക്കി പറഞ്ഞു...... അകത്തേക്ക് കേറിയതും മരുന്നിന്റെ മണം നാസികയിലേക്ക് ഉരച്ചു കേറി.... ബെഡിൽ അവശതയോടെ കിടക്കുന്ന അർജുനെ കണ്ടതും മിഴികൾ പെയ്തു തുടങ്ങി ചുണ്ടുകൾ വിതുമ്പി...... "റൗഡി......"അമ്പിളി അർജുന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു.....അർജു പതിയെ തലചെരിച്ചു....... "ആരാ....."അർജുന്റെ പൊടുന്നനെ ഉള്ള ചോദ്യം കേട്ടതും അമ്പിളി ഞെട്ടി നിന്നു..... അല്ലു പറഞ്ഞ വാക്കുകൾ തീ പോലെ മനസ്സിൽ പാറി..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story