Mr. Rowdy : ഭാഗം 35

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"ആരാ....."അർജുന്റെ പൊടുന്നനെ ഉള്ള ചോദ്യം കേട്ടതും അമ്പിളി ഞെട്ടി നിന്നു..... അല്ലു പറഞ്ഞ വാക്കുകൾ തീ പോലെ മനസ്സിൽ പാറി........ "ഞ... ഞാൻ....."അമ്പിളിടെ കണ്ണുകൾ നിറഞ്ഞു വന്നു..... ചുണ്ടുകൾ വിറച്ചു... അത് കണ്ടതും അർജുന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു....... പിന്നെ അതൊരു പൊട്ടിച്ചിരിയിൽ കലാക്ഷിച്ചു... അമ്പിളി അവനെ നോക്കി പല്ലിറുമ്പി..... "ഇങ്ങനെ പോയാൽ നിന്നെ സീരിയലിൽ എടുക്കാം അന്നു....."അർജു ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളിടെ മുഖം ചുവന്നു തുടുത്തു...... "കള്ള rowdy..."അമ്പിളി അർജുനെ മുഖം വിർപ്പിച്ചു നോക്കി.... "എന്റെ അന്നു പെണ്ണെ ഞാൻ എന്നെ മറന്നാലും നിന്നെ മറക്കോ "അമ്പിളിയെ വലിച്ചു നെഞ്ചിലേക്ക് ഇട്ടുകൊണ്ട് അർജു പറഞ്ഞതും അമ്പിളി വേദനയോടെ മുറിവിലേക്ക് നോക്കി അവിടെ പതിയെ തലോടി...... "ഒരുപാട് വേദനിച്ചു അല്ലേ "നിറക്കണ്ണുകളോടെ തലയുയർത്തി അമ്പിളി മുറി കെട്ടിയ ഭാഗത്തു പതിയെ തലോടി....... "ഇതൊന്നും ഒരു വേദനയെ അല്ല നിനക്ക് എന്തേലും പറ്റിയിരുന്നേൽ മാത്രമേ എനിക്ക് വേദനിക്കു കാരണം നിന്നിലാണ് ഞാൻ " അമ്പിളിടെ മുഖം കയ്ക്കുള്ളിൽ കോരി എടുത്തുകൊണ്ടു നെറുകിൽ ചുംബിച്ചു...... "ശെരിക്കും ഞാൻ ഒരു കഴിവ് കെട്ടവനാ അല്ലേ അന്നു....."അമ്പിളി അവനെ സംശയത്തോടെ നോക്കി....... "നിന്നെ അവർ ഉപദ്രവിക്കുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ...."കണ്ണുകളിൽ ഒരുതരം നിർവികാരത തളം കേട്ടി.....

"എന്റെ rowdy ഇത് ജീവിതം ആണ് അല്ലാതെ സിനിമയും സീരിയലും ഒന്നും അല്ല നായികയെ ഉപദ്രവിക്കാൻ വരുന്ന വില്ലന്മാരെ എല്ലാത്തിനെയും അടിച്ചൊടിച്ചു കൊല്ലാൻ...." അമ്പിളി ചിരിച്ചോണ്ട് പറഞ്ഞു.... "പക്ഷെ കൊല്ലും ഞാൻ..... എന്റെ സ്റ്റോറിയിൽ ഞാൻ അങ്ങൊനൊരു ഹീറോയാ എന്റെ അന്നു....."അമ്പിളിടെ കവിളിൽ പിച്ചിക്കൊണ്ട് അർജു പറഞ്ഞതും അമ്പിളി അവനെ സംശയത്തോടെ നോക്കി..... "പിന്നെ ആ അഭിയേയും ഗോപനെയും എന്താക്കി... ആദിയേട്ടൻ എങ്ങനാ അവിടെ കൃത്യം എത്തിയെ...."അർജു അമ്പിളിയെ ആകെ മൊത്തം വിക്ഷിച്ചു.... "ഈ റൗഡിക്ക് ഇതിന്റെ ഒക്കെ ഉത്തരം അറിയണേൽ ആദിഏട്ടനോട് ചോദിക്കണം എനിക്കറിയൂല.... "അമ്പിളി ഇളിച്ചോണ്ട് പറഞ്ഞതും അർജു അവളുടെ കയ്യിൽ പിടി മുറുക്കി....... "പിന്നെ റൗഡി..... നമ്മളുടെ ഫസ്റ്റ് നൈറ്റ്‌ ഇന്നലെ കഴിഞ്ഞില്ലേ എന്നിട്ടെന്താ നമ്മക്ക് കുട്ടികൾ ഉണ്ടാവാത്തെ മാളു ഏട്ടത്തി ഗർഭിണി ആയല്ലോ..... നമ്മളുടെ രണ്ട് ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ എന്നിട്ടെന്താ നമ....."പറഞ്ഞു തീരും മുൻപ് അർജു അമ്പിളിടെ വാ പൊത്തി... അടുത്തു നിൽക്കുന്ന നഴ്സിനെ നോക്കി.... പുള്ളിക്കാരി ചുണ്ട് കടിച്ചു പിടിച്ചു ചിരി നിർത്താൻ ശ്രെമിക്കാണ്.... "എന്റെ അന്നു മിണ്ടല്ലേ ഇത് ഹോസ്പിറ്റൽ ആണ് അതും അല്ല ഫസ്റ്റ് ഇത്ര എണ്ണം കഴിഞ്ഞു എന്നൊന്നും പറയരുത്..... ഇതൊക്കെ നമ്മുടെ സ്വകാര്യകാര്യങ്ങൾ ആണ് ആരോടും വിളിച്ചു പറയരുത്...."അർജു അമ്പിളിയുടെ ചെവിക്കരികിൽ നിന്നു പറഞ്ഞു.... "അതിലെന്താ സ്വകാര്യത... നമ്മൾ എല്ലാരും കൺകെ അല്ലേ കല്യാണം കഴിച്ചേ പിന്നെന്താ കല്യാണം കഴിച്ചാൽ ഫസ്റ്റ് നൈറ്റ്‌ ഉണ്ടാവില്ലെ....... അല്ല പിന്നെ "അമ്പിളി പറഞ്ഞതും അർജു പല്ലിറുമ്പി....

ആ നേഴ്‌സ് അപ്പോഴും അവരെ നോക്കികൊണ്ട് ഇരിക്കാണ്...... "എല്ലാർക്കും കുട്ടികൾ ആയി റൗഡി മാത്രം ഇങ്ങനെ ഇരുന്നോ......"അത്രയും പറഞ്ഞ് അമ്പിളി പുറത്തേക്കിറങ്ങി അർജു വായും തുറന്ന് അവൾ പോവുന്നതും നോക്കി നിന്നു... "സാർ വല്ല ഹോർമോണിന്റെയും കുറവായിരിക്കും ഇവിടെ ഒരു ഡോക്ടർ ഉണ്ട് അവരെ കാണിച്ചാൽ എല്ലാം ശെരിയാവും വേണേൽ ഒരു ടെസ്റ്റും നടത്താം സാറിന് എന്തേലും കുഴപ്പം ഉണ്ടേൽ അറിയാലോ....."അതും പറഞ്ഞ് നേഴ്‌സ് നെയ്‌സിന്റെ ജോലി തുടർന്നു...... "എനിക്കെന്തിന്റെ കേടായിരുന്നു..... "അർജു ഒന്ന് ചിരിച്ചോണ്ട് ബെഡിലേക്ക് ഊർന്നു കിടന്നു..... മനസ്സിൽ മുഴുവൻ സന്തോഷം ആയിരുന്നു അവശതകൾ ഒക്കെ അവളെ കണ്ടപ്പോൾ മാറി.... എങ്കിലും ഉള്ളിന്റെ ഉള്ളിലെ തീ അണയാതെ കത്തി...... രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം അർജുനെ വീട്ടിലേക്ക് കൊണ്ട് പോയി...... "ദെ ഈ ഗുളിക കഴിക്ക് വാ തുറക്ക്..."അർജുന് മരുന്ന് കൊടുക്കേണ്ട തിരക്കിൽ ആണ് അമ്പിളി.....അർജു വാ തുറന്നതും ഗുളിക വായിൽ ഇട്ടു കൊടുത്ത് വെള്ളം കുടിപ്പിച്ചു... "നീ ഇങ് വാ എന്റെ അന്നു...."അർജു അമ്പിളിയെ പിടിച്ചു മടിയിലേക്ക് ഇട്ടു.... "ആ....."അർജു എരിവ് വലിച്ചതും അമ്പിളി ചാടി എണിറ്റു പതിയെ മുറിവിൽ തലോടി..... "ഇത് പയെയാ അർജു അല്ല കേട്ടല്ലോ മുറിവ് മാറട്ടെ "വേണുനെ കണ്ടതും അർജു ഒരു പുളിച്ച ചിരി പാസ്സ് ആക്കി..... "ഇപ്പോൾ എങ്ങനെ ഉണ്ട് മോനെ "ശാമള അവന്റെ തലത്തിൽ പതിയെ തലോടി അതിന് അവൻ ഒന്ന് ചിരിച്ചു...... "ശേഖർ അങ്കിൾ......"അർജു രണ്ടാളെയും മാറി മാറി നോക്കി.... "പോയി അമ്പിളിയെ ഫേസ് ചെയ്യാൻ മടിയ അതുക്കൊണ്ട് അച്ചുനെയും കൂട്ടി പോയി......

അംബിക അനാഥാലയത്തിലേക്ക് പോയി മദറിനെ കാണാൻ........ഇനി വരുവോ എന്നറിയില്ല അമ്പിളി......"ശാമള അമ്പിളിയെ ദയനീയമായി നോക്കിയതും അവൾ മുഖം വീർപ്പിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..... "ഇനി എല്ലാരും ഒന്നിറങ്ങിയേ ഇനി ഞങ്ങൾ ബ്രോതേഴ്‌സ് കുറച്ച് സംസാരിക്കട്ടെ "അല്ലു അകത്തേക്ക് കേറിയതും വേണുവും ശാമളയും ചിരിച്ചോണ്ട് പുറത്തേക്ക് പോയി.... "ഗോപൻ.....?"അർജു സംശയത്തോടെ ആദിയെ നോക്കി.... "നിന്നെ കുത്തിയ കേസിൽ അറസ്റ്റില ജാമ്യം കിട്ടിയില്ല......അഞ്ചു മാസം ജയിൽ വാസം വിധിച്ചു കോടതി....."ആദി "അപ്പോൾ....."അർജു നെറ്റിച്ചുളുക്കി അല്ലുനെയും ആദിയെയും നോക്കി...... "തെളിവ് ഇല്ലാത്ത കേസ മറ്റേത് രണ്ടും അതുക്കൊണ്ട് തന്നെ അത് തള്ളി പോയി...... അർജുവേട്ടൻ പേടിക്കണ്ട ഞാൻ ഉണ്ടാക്കും തെളിവ്....."അല്ലു പറഞ്ഞതും അർജു ഒന്ന് ചിരിച്ചു...... "ഇല്ല അല്ലു നിയമത്തിനു വിട്ടു കൊടുക്കരുത് അയാളെ കൊല്ലണം അഞ്ജുവും സുമന്റിയും അനുഭവിച്ച അതെവേദന തന്നെ കൊടുക്കണം ഇഞ്ചിഞ്ചായി കൊല്ലണം മാധവൻ അങ്കിളിനെ കൊന്ന കണക്ക് വേറുതെ വിടരുത്...."കണ്ണുകളിൽ ദേഷ്യം ഇരച്ചു കേറി..... ചുണ്ടിൽ ഒരു പുച്ഛ ചിരി സ്ഥാനമിട്ടു..... "നിങ്ങൾ എങ്ങനെയാ കൃത്യ സമയത്ത് അവിടെ എത്തിയെ "അർജു ആദിയെ സംശയത്തോടെ നോക്കി..... "ഹോ അത് അച്ചുന്റെ ഫോൺ ട്രേസ് ചെയ്തു അവളെ അനേഷിച്ച അങ്ങോട്ട് വന്നെ നിന്നെ അവിടെ കണ്ടപ്പോൾ ശെരിക്കും നെഞ്ച് പൊട്ടുന്നപോലെ തോന്നി...."ആദിടെ കണ്ണുകൾ ചെറുതായി ഈറനായി കൂടെ അല്ലുവിന്റെയും....

"ഞാൻ ഒരു ഡൗട്ട് ചോദിക്കട്ടെ ഈ അന്നു തിരിച്ചു വരുവോ എപ്പളാ വരാ കുറച്ച് കണക്ക് തീർക്കാൻ ഉണ്ട്.... അതെ അവളെ കണ്ടാൽ എന്റെ അമ്പുനെ ഉപേക്ഷിക്കാൻ വല്ല പ്ലാനും ഉണ്ടേൽ അറിയാലോ എന്നെ "ചൂണ്ടുവിരൽ നീട്ടികൊണ്ട് അല്ലു പറഞ്ഞതും അർജു അവന്റെ വിരൽ പിടിച്ചു തിരിച്ചു..... "നീ എന്ത് ചെയ്യും "പിടി വിട്ടോണ്ട് അർജു ചോദിച്ചു.... "ഞാൻ സമരം നടത്തും...."അല്ലു ബെഡിൽ നിന്നും എണിറ്റു പറഞ്ഞു.... "നിരാഹാര സമരം ആണോ..."ആദി അല്ലുനെ ചിരിച്ചോണ്ട് നോക്കി... "അല്ല ആഹാരം കഴിച്ചുള്ള സമരം ഞാൻ വെറൈറ്റി ആണ്....."അല്ലു അതും പറഞ്ഞ് പുറത്തേക്കോടി....... "ഇവനെക്കൊണ്ട്...... അല്ല അവൻ അറിയില്ലേ അമ്പു ആണ് അന്നു എന്ന് "അർജു സംശയത്തോടെ ആദിയെ നോക്കി.... "എവിടുന്ന് ഈ രാമായണ കഥ മുഴുവൻ കേട്ടിട്ട് രാമൻ സിതെടെ ആരാ എന്ന് ചോദിച്ചപോലെയാ അവന്റെ അവസ്ഥ... നീ റസ്റ്റ്‌ എടുക്ക് ഞാൻ എന്റെ കുഞ്ഞിന്റെ കാര്യം നോക്കട്ടെ...."ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് ആദി പുറത്തേക്ക് പോയി... പൊടുന്നനെ ആമി അകത്തേക്ക് കേറി വന്നു ഇറനായ കണ്ണുകൾ കണ്ടതും അവന് മനസിലായി... എല്ലാം കേട്ടെന്ന്.... അർജു എന്തോ പറയാൻ വന്നതും ആമി തടഞ്ഞു....... "അച്ഛനെ ഞാൻ കൊന്നോട്ടെ...."ആമിയുടെ വാക്കുകൾ കേട്ടതും അർജു ബെഡിൽ നിന്നും ചാടി എണിറ്റു....... "വാട്ട്‌..........നീ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ.... സ്വന്തം അച്ഛനെ....."അർജു ആമിയെ ഉറ്റുനോക്കി.... "മോള് ആണെന്ന് പോലും നോക്കാതെ എന്റെ ശരീരത്തെ കാർന്നു തിന്ന അയാൾക്കില്ലാത്ത എന്ത് ബോധമാ എനിക്ക് വേണ്ടത് അജുവേട്ട.........."ആമിയുടെ വാക്കുകൾ കേട്ടതും അർജു തരിച്ചു നിന്നു...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story