Mr. Rowdy : ഭാഗം 37

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"എടി നീ അന്നുനെ കണ്ട് പിടി എന്നിട്ട് നമുക്ക് അവളുടെ മൂട്ടിൽ ഓലപ്പടക്കം പൊട്ടിക്കാം എന്നാൽ റൗഡിയുടെ അന്നു വിളി മാറിക്കിട്ടും... ഇല്ലേലും ഈ അന്നു അംബികമ്മേടെയും മാധവൻഅങ്കിൾന്റെയും മോളല്ല ഒരു ദാരിദ്രവാസി ലുക്ക്‌ ഉള്ള ചാളമേരിക്ക് ചന്ത വാസുവിനുണ്ടായ മോള് അതും പറക്കും തളികയിലെ വാസന്തി... അയ്യോ കോമഡി.... അയ്യോ..... ഹ..."അല്ലു വയർ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി ദേഷ്യത്തോടെ തവി കയ്യിൽ എടുത്തു....... പിന്നെ ഒന്നും നോക്കില്ല തലമണ്ട നോക്കി തവികൊണ്ട് ഒന്ന് പൊട്ടിച്ചു..... "ആ................... ഓൾ ദി ഡ്രീംസ്‌ ലൈക്‌ ട്വിങ്കിൾ സ്റ്റാർസ് ദ സ്റ്റാർസ് ലൈക്‌ വാട്ട്‌ എ ബ്യൂട്ടിഫുൾ പീപ്പിൾസ്...... അമ്മേ ഇച്ചിരി പയം കഞ്ഞി..... അല്ല അമ്പു ഇപ്പോൾ ഇവിടെ എന്താ ഉണ്ടായേ......"പറഞ്ഞ് തീരും മുൻപ് അമ്പിളി ഒന്ന് കൂടി കൊടുത്തു......അല്ലു ദാ കിടക്കുന്നു തറയിൽ......അമ്പിളി ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കൈയ്യും കെട്ടി നോക്കിനിക്കുന്ന അർജുനെ ആണ് കാണുന്നത് അവനെ കണ്ടിട്ടും മുഖം കൊട്ടികൊണ്ട് അവനെ മൈൻഡ് ചെയ്യാതെ അമ്പിളി പോയി...... "ഹോ ശ്വാസം ഉണ്ട് കാറ്റ് പോയിട്ടില്ല....."അല്ലുന്റെ മുക്കിനു തായെ കൈ വെച്ചോണ്ട് ആദി പറയുന്നത് കേട്ടതും മാളു പല്ല് ഞെരിച്ചു..... "കിന്നാരം പറയാതെ എടുക്ക് മനുഷ്യ....."മാളു പറഞ്ഞതും ആദി മാളൂനെ ഒന്ന് നോക്കി.... "ശോ എനിക്ക് നാണ അർജു നോക്കുന്നത് കണ്ടില്ലേ നീ റൂമിലേക്ക് വാ ഞാൻ എടുത്ത് കറക്കി തരാം.....

"മാളുന്റെ സാരി തുമ്പു പിടിച്ചോണ്ട് ആദി പറഞ്ഞതും മാളു പാളി കൊണ്ട് അർജുനെ നോക്കി.... അവൻ ഇതേതാ സാധനം എന്ന കണക്കെ ആദിയെ നോക്കാണ്..... "നിങ്ങളെ ഞാൻ.... എന്നെ എടുക്കാൻ അല്ല പോയി അല്ലുനെ എടുക്ക് ആദിഏട്ടാ "മാളു പറഞ്ഞതും ആദി അർജുനെ നോക്കി ഒരു പുളിച്ച ചിരി ചിരിച്ചോണ്ട് അല്ലുനെ പൊക്കി എടുത്തു..... "ക... കണ്ടു പിടിച്ചെട..... ഇവിടുത്തെ ഫ്രിജിൽ ഇടയ്ക്കിടെ കാണാതെ പോവുന്ന ഫ്രൂട്സ് എവിടെക്കാ പോവുന്നത് എന്ന് കണ്ടുപിടിച്ചു..." അല്ലുനെ പിടിക്കുന്നതിനിടക്ക് ആദി പറഞ്ഞതും അല്ലുന്റെ കാല് പൊക്കിയെടുത്തു നിന്ന അർജു അത് ശെരി വെച്ചോണ്ട് ചിരിച്ചു......... "എന്റമ്മോ...... കാണാൻ ഒരു കോലം ഇല്ലന്നെ ഉള്ളു ഒടുക്കത്ത വെയിറ്റ് എന്റമ്മോ എന്റെ നടു...."അല്ലുനെ സോഫയിലേക്ക് കിടത്തി നടു നിവർത്തിക്കൊണ്ട് ആദി പറഞ്ഞു.... "മാളു നീ ഇത്തിരി വെള്ളം എടുക്ക്....."മാളു ജെഗ്ഗ് എടുത്തോണ്ട് ആദിക്ക് കൊടുത്തു.... "അല്ല അന്നുന്റെ കൈക്ക് ഇത്രയൊക്കെ ശക്തി... ഉണ്ടോ "അല്ലുന്റെ കിടത്തം നോക്കികൊണ്ട് അർജു പറഞ്ഞതും ആദി അല്ലുന്റെ മുഖത്തേക്ക് വെള്ളം തളിച്ചു....ഒന്ന് ഞെരിങ്ങിക്കൊണ്ട് അല്ലു എണിറ്റു. "ഞാൻ ഇതെവിടെയ.... അല്ല നിങ്ങൾ ഒക്കെ ആരാ......"അല്ലു മുന്നാളെയും നോക്കി ചോദിച്ചു..... "എടാ അർജു എനിക്ക് തോന്നുന്നു നിന്റെ ഭാര്യ ഇവന്റെ മർമ്മം നോക്കിയ അടിച്ചത് എന്ന്..."നഖം കടിച്ചോണ്ട് ആദി പറഞ്ഞു.... "പിന്നെ മരം കൊത്തി ഏതാ മീൻ കൊത്തി ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവൾ ആണ് മർമ്മം നോക്കി അടിക്കുന്നത് "ആദിയെ പുച്ഛിച്ചോണ്ട് അർജു പറഞ്ഞു..... "ഇത് റെഡി ആക്കാൻ എനിക്കറിയാം..."

ആദി ഒന്നുകൂടി അല്ലുന്റെ തലമണ്ട നോക്കി ഒന്ന് കൊടുത്തു..... "ഇനി പറയടാ ഞാൻ ആരാ ഇവൻ ആരാ ഇവൾ ആരാ...."ആദി ചോദിച്ചതും അല്ലു തല കുടഞ്ഞുക്കൊണ്ട് എഴുനേറ്റു.... "എന്താ മാളുഏട്ടത്തി നിങ്ങളുടെ കണവന് വീണ്ടും വട്ടായോ " "വട്ട് നിന്റെ തന്തക്ക്..... "അതേടാ എനിക്കാ വട്ട് നിങ്ങളെ മൂന്ന് എണ്ണത്തിനെ പ്രൊഡ്യൂസ് ചെയ്ത് വെച്ചില്ലേ.... വേണു പറഞ്ഞതും മുന്നും അടുത്തടുത്തായി നിന്നു.... "ആദിയേട്ടന് വല്ല ആവശ്യവും ഉണ്ടായിരുന്നോ...."അർജു ആദിടെ കൈ പിടിച്ചോണ്ട് പറഞ്ഞു..... "അല്ലു ടാ എന്തേലും പറഞ്ഞ് അച്ഛനെ ഒന്ന് ഒതുക്ക് ഇല്ലേൽ പുരാണം മുഴുവൻ ഇപ്പോൾ വിളമ്പും....."അർജുവിനെ തന്നെ നോക്കി നിക്കായിരുന്നു ആദിയും അല്ലുവും..... "ഞങ്ങളുടെ അർജു...."അല്ലുവും ആദിയും പരസ്പരം നോക്കി....... മൂന്ന് പേരെയും ഇമചിമ്മാതെ നോക്കിനിൽക്കാണ് വേണുവും ശാമളയും കൊച്ചു നാൾ മുതലേ ഇങ്ങനെ ആണ് എന്തേലും കുരുത്ത കേട് ഒപ്പിച്ചിട്ട് മൂന്നുപേരും ഇങ്ങനെ ഞെളിഞ്ഞൊരു നിൽപ്പാണ്..... "ഇവിടെ എന്താ സംഭവം...."വേണുവിന്റെയും ശാമളയുടെയും ഇടയിലൂടെ നുഴഞ് കേറിക്കൊണ്ട് അമ്പിളി ചോദിച്ചതും അല്ലു അവളെ നോക്കി പല്ല് ഞെരിച്ചു..,.... "പരട്ട കിളവി നീ എന്തിനാടി എന്നെ ചുമ്മാ തവിക്കടിച്ചത്....... "ഒലക്കക്കടിക്ക എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഈ തവിക്കടി എന്താ സംഭവം......"ശാമള സംശയത്തോടെ അല്ലുനെ നോക്കി... "അമ്മ അമ്മ കണ്ടോ ഇവൾ എന്റെ തലയിൽ തവികൊണ്ട് അടിച്ചു..."തല ഉഴിഞ്ഞു കൊണ്ട് അല്ലു പറഞ്ഞതും അമ്പിളി അവനെ നോക്കി കണ്ണുരുട്ടി....

"അവൻ എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചിട്ട അമ്മേ..... "ഞാൻ അന്നുവിനെ പറഞ്ഞതിന് നീ എന്തിനാ ദേഷ്യപെടുന്നെ... "അവൾ അന്നു ആയോണ്ട്..... "ഓ ഹെ.... അപ്പോൾ ഇവൾ ആണോ ആ.. അന്നു....."അല്ലു ആദിയെ പാളി നോക്കികൊണ്ട് ചോദിച്ചു "Yes നിന്റെ എനിമി....."മാളു ചിരിച്ചോണ്ട് പറഞ്ഞതും അല്ലു അമ്പിളിക്ക് നേരെ ലുക്ക്‌ വിട്ടു..... "ഈൗ... ചോറി.... നീ വാ നമുക്ക് പോയി പുതിയ കവിത എഴുതാം..... കവിതയുടെ കാര്യം പറഞ്ഞതും അമ്പിളിടെ മുഖം തെളിഞ്ഞു.... "നിന്നെ നോട്ട് ഒക്കെ എഴുതി റെഡി ആയിക്കോ നാളെ മുതൽ കോളേജിലേക്ക് പൊയ്ക്കോണം...." "നോ....."അമ്പിളി and അല്ലു.... "ഒരു നോയും ഇല്ല പോയി പഠിക്ക് പിള്ളേരെ....."വേണുവിന്റെ വാക്ക് കേട്ടതും രണ്ടും ദയനീയമായി ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി..... "അയ്യോ രണ്ടിന്റെയും പോക്ക് കണ്ടോ പാവം..."ആദി അവർ പോവുന്നതും നോക്കി പറഞ്ഞു..... "നീ എന്ത് നോക്കി നിൽക്ക നാളെ ഓഫീസിൽ പോവണ്ടെ "ശാമള ആദിയെ നോക്കിയതും അവൻ ഒന്ന് ചിരിച്ചു... "അത് അമ്മേ... മാളു പ്രഗ്നൻഡ് അല്ലേ അപ്പോൾ അവളെ നോക്കാൻ ഞാൻ അല്ലേ ഉള്ളു..... "ഓ പിന്നെ ഒരു ഭർത്താവ് വന്നിരിക്കുന്നു.... മൂന്ന് പെറ്റ എനിക്ക് അറിയാം അവളെ നോക്കാൻ കിണിക്കാതെ പോയി പണി എടുക്കട......"ശാമള പറഞ്ഞതും ആദി മാളൂനെ ഒന്ന് നോക്കി മേലേക്ക് കേറി പോയി അവൾ ആണേൽ ചിരി കടിച്ചു പിടിച്ചു നിന്നു..... "എന്നാൽ ഞാൻ അങ്ങോട്ട്...."അർജു റൂം ലക്ഷ്യമാക്കി നടന്നു....

"നീ ഒന്ന് നിന്നെ..... നിനക്ക് വയ്യാത്തതല്ലേ വെറുതെ സ്റ്റെപ് കേറി നിരങ്ങേണ്ട നീ തായെ കിടന്നാൽ മതി.... "അപ്പോൾ അമ്പിളിയോ..... അർജു അമളി പറ്റിയ പോലെ വേണുനെ നോക്കി...... "വയ്യാതെ ഇരുന്നാലും പഞ്ചാര കുറക്കരുത്..... വേണു അർജുനെ കണ്ണ് കുർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞതും അർജു നേരെ റൂമിലേക്ക് വിട്ടു..... "ഇപ്പളത്തെ ചെക്കൻമാർ വെറും പെൺങ്കോന്തൻമാര ...... "ഇപ്പോഴത്തെ ചെക്കൻമാർ എങ്ങനെ ആണെന്ന് എനിക്കറിയില്ല പക്ഷെ നിങ്ങളുടെ വിത്തുകൾ ഇങ്ങനെയേ വരൂ കേട്ടിട്ടില്ലേ വിത്ത് ഗുണം പത്തു ഗുണം....... ശാമള വേണുനെ ഒന്ന് ദഹിപ്പിച്ചു നോക്കി അടുക്കളയിലേക്ക് കേറി....മാളു ചിരിക്കുന്നത് കണ്ടതും വേണു അവളെ ദയനീയമായോന്ന് നോക്കി... "എനിക്കിതെന്തിന്റെ കേടായിരുന്നു പുല്ല്..... വേണു പല്ല് ഞെരിച്ചോണ്ട് ഡൈനിംഗ് ഏരിയയിൽ ഇരുന്നു..... 🦋______🦋 "ഈ അന്നുന്റെ പിണക്കം എങ്ങനെയാ മാറ്റുക മ്.......... ഒരു പിടിയും കിട്ടുന്നില്ല..... അർജു റൂമിൽ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ചിന്തിക്കുകയാണ്.... "റൗഡിനോട് മിണ്ടരുത്...ഞാൻ ശല്യം ആണല്ലേ കാണിച്ചു തരാം...... ഇനി റൂമിൽ കിടക്കേണ്ട തായെ കിടക്കാം..... അമ്പിളി നേരെ അർജു ഉള്ള റൂമിലേക്ക് കേറി കതകടച്ചു...... "അല്ലപിന്നെ റൗഡി കൗഡി ഈ അമ്പിളിയോടാണ് കളി....."വാതിൽ അടച്ചു തിരിഞ്ഞതും കാണുന്നത് കൈ കെട്ടി നിൽക്കുന്ന അർജുനെ ആണ്..... "റൗഡി എന്താ ഇവിടെ..... ഹോ.... അമ്പിളി ദേഷ്യത്തോടെ തിരിഞ്ഞു വാതിൽ തുറക്കാൻ നോക്കിയതും അർജു അവളെ അങ്ങനെ തന്നെ ഡോറിനോട് ചേർന്നു ലോക്ക് ആക്കി..... "എന്താ നിന്റെ പ്രശ്നം.....അർജു ഇച്ചിരി ഗൗരവത്തോടെ ചോദിച്ചു..... "എനിക്ക് എന്ത് പ്രശ്നം റൗഡിക്ക് ഞാൻ മനഃസമാദാനകേട് അല്ലേ..... പുറത്തിയാക്കുമ്പോയേക്കും അമ്പിളിയുടെ ചുണ്ടുകൾ വിതുമ്പി......

"എന്റെ അന്നു അല്ലേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...... നീയില്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടോ അന്നു..... അത്രയേറെ അലിവോടെ ഉള്ള അർജുവിന്റെ വാക്കുകൾ കേട്ടതും അമ്പിളി അർജുനെ നോക്കി..... "സത്യാമാണോ പറഞ്ഞെ അമ്പിളി അർജുനെ ഉറ്റു നോക്കി..... "അല്ല കള്ളം ഇവളെ കൊണ്ട്.... അന്നേരം എന്റെ മൈൻഡ് ശെരി അല്ലായിരുന്നു അതല്ലേ നിന്നോട് ദേഷ്യപ്പെട്ടെ ഇല്ലാതെ ഈ അർജുന് അവന്റെ അന്നുനോട് എന്തിനാ ദേഷ്യം..... കവിളിൽ പിച്ചിക്കൊണ്ട് അർജു ചോദിച്ചതും അമ്പിളി ചിരിച്ചു പോയി.... "അതെ അർജുവേട്ട.... അർജുന്റെ ഷർട്ടിന്റെ ഹുക്സ് പിടിച്ചുകൊണ്ട് അമ്പിളി പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി..... "അതെ..... ഞാൻ നാളെ കോളേജിൽ പോവണോ......."അമ്പിളി ഇളിച്ചോണ്ട് ചോദിച്ചതും അർജു ഊരക്ക് കൈ കൊടുത്തുക്കൊണ്ട് അവളെ നോക്കി...... "മര്യാദക്ക് പൊക്കോണം പറഞ്ഞില്ലെന്ന് വേണ്ട" "വോ...... ഇങ്ങനൊരു ഭർത്താവ് സ്വന്തം ഭാര്യയോട് ഒരു തുള്ളി സ്നേഹം പോലും ഇല്ലല്ലോ ബ്ലഡി ഫൂൾ "അമ്പിളി മുഖം തിരിച്ചോണ്ട് പറഞ്ഞു..... "എനിക്ക് നിന്നോട് സ്നേഹം ഇല്ലന്ന് ആരാ പറഞ്ഞെ.... അർജു അമ്പിളിടെ അരയിലൂടെ കൈ ചേർത്ത് ദേഹത്തോട് അടിപ്പിച്ചു നിർത്തി.... "യോ പണി പാളി...... അമ്പിളി എസ്‌കേപ്പ് ഇല്ലേൽ ഇന്നേക്ക് ഏയാം നാൾ ലേബർ റൂമിൽ കിടക്കേണ്ടി വരും...... "എന്റെ സ്നേഹം കാണിക്കട്ടെ അന്നു..... അർജു അമ്പിളിടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികളെ മാടി ഒതുക്കി..... കഴുത്തിലേക്ക് മുഖം പൂയ്ത്തി..... അമ്പിളിടെ കണ്ണുകൾ കൂമ്പി അടഞ്ഞു..... കൈകൾ അവന്റെ മുടിയിൽ പിടിത്തം ഇട്ടു...... "ടക് ടക്...."കതകിനു തട്ട് കേട്ടതും അമ്പിളി അർജുനെ പിടിച്ചു തള്ളി...... അവനെ കുർപ്പിച്ചു നോക്കി..... "ഏത് നാശം ആണാവോ..... "വയ്യാതിരുന്നാലും വെറുതെ വിടരുത്....

"ഹോ എന്നിട്ട് നീ എന്താ എന്നെ പിടിച്ചു മാറ്റത്തിരുന്നേ.... മീശ പിരിച്ച് അമ്പിളിക്ക് അരികിൽ ഒട്ടിക്കൊണ്ട് അർജു ചോദിച്ചു..... "അ.... അത്..... ഞാനും ഒരു മനുഷ്യൻ അല്ലേ എനിക്കും ഇല്ലേ വികാരങ്ങൾ ഒക്കെ...... അർജുനെ ഒന്ന് പാളി നോക്കിക്കൊണ്ട് അമ്പിളി പറഞ്ഞു...... "എന്നാലേ എനിക്ക് വികാരം അൺലിമിറ്റഡ് ആണ്.... അമ്പിളിയെ നോക്കി ചുണ്ട് കാണിച്ചോണ്ട് അർജു പറഞ്ഞതും അമ്പിളി അവനെ പിടിച്ചു ഉന്തി..... എന്നിട്ട് ഡോർ തുറന്നു...... അതാ മുന്നിൽ ക്ലോസ് അപ്പ് ചിരിയോടെ നിക്കുന്നു ആരാ..... നമ്മടെ കാർത്തിയും വിജയും..... "ഈ..... അമ്പിളി ഒരു ചിരി ചിരിച്ചു..... "ഈ എന്തായിരുന്നു അകത്ത്..... വിജയ് ഇളിച്ചോണ്ട് ചോദിച്ചു..... "ഒരു കുടുംബസുത്രണം എന്താ കൂടുന്നോ.... പല്ല് ഞെരിച്ചോണ്ട് അർജു വിജയ്നെ നോക്കി..... "ഈ..... വിജയ് and കാർത്തി... "നീ ഒക്കെ പട്ടിണി കിടന്ന് ചാവും ശവങ്ങൾ..... അർജു രണ്ടാളെയും കണ്ണുരുട്ടി നോക്കി.... അമ്പിളി പിന്നെ ഒന്നും നോക്കിയില്ല അവിടുന്ന് സ്ക്യൂട്ട് ആയി..... "സോറി അളിയാ നിന്റെ കുടുംബസുത്രണം ഇനിയും ടൈം ഉണ്ടല്ലോ..... കാർത്തി പറഞ്ഞതും അർജു അവനെ ഒന്ന് ഇരുത്തി നോക്കി..... "നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് "വിജയ് അവനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു .... "കുഴപ്പം ഇല്ലടാ..... "അത് കണ്ടപ്പോയെ തോന്നി.... രണ്ടും ചിരിച്ചോണ്ട് പറഞ്ഞതും അർജു കണ്ണ് കുർപ്പിച്ചു..... റൂമിന്റെ മുന്നിലുടെ പോവുന്ന ആമിയിൽ കണ്ണുടക്കി.... "ആമി ഇങ് വാ...."അർജു വിളിച്ചതും ആമി തിരിഞ്ഞു നിന്നു.... വിജയ് നോക്കിയതും ഒരുമിച്ചായിരുന്നു.... ആമിയെ കണ്ടതും വിജയുടെ കണ്ണുകൾ വിടർന്നു..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story