Mr. Rowdy : ഭാഗം 38

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"ആമി ഇങ് വാ...."അർജു വിളിച്ചതും ആമി തിരിഞ്ഞു നിന്നു.... വിജയ് നോക്കിയതും ഒരുമിച്ചായിരുന്നു.... ആമിയെ കണ്ടതും വിജയുടെ കണ്ണുകൾ വിടർന്നു..... "ഡാ ഇതവളാ..."വിജയ് ആമിയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.... "അത് തവള അല്ലേടാ പെണ്ണാ... നിന്റെ കണ്ണും അടിച്ചു പോയോ..."കാർത്തി പറഞ്ഞത് കേട്ട് വിജയ് പല്ല് കടിച്ചു..... "ചളി പറയാൻ വേറെ ടൈം തരാടാ നാറി ഇത് എന്റെ ലൈഫ് ആണ്... എടാ ഇതാ ആ കുട്ടി മാളിൽ വെച്ച് കണ്ടില്ലേ ലത്....."വിജയ് പറഞ്ഞതും കാർത്തി ആമിയെ ഒന്ന് നോക്കി..... "കൊള്ളാലോ കുട്ടി ബട്ട്‌ നിനക്ക് ചേരൂല "കാർത്തി പറഞ്ഞതും വിജയ് പല്ല് കടിച്ചു.... "ഇങ്ങനെ കടിക്കല്ലേ പൊട്ടിപോവും...."കാർത്തി പറഞ്ഞു തീരും മുൻപ് വിജയ് അവന്റെ കാലിനു ഒരസ്സൽ ചവിട്ട് വെച്ച് കൊടുത്തു... "ആ..."വിജയ്ന്റെ അലറൽ കേട്ടതും രണ്ട് പേരും അങ്ങോട്ടേക്ക് നോക്കി.....വിജയ്നെ കണ്ടതും ആമിയുടെ കണ്ണുകൾ വിടർന്നു..... ചിന്തകൾ കാട് കേറിയതും ആമി നോട്ടം പിൻവലിച്ചു..... "കുട്ടിക്ക് എന്നെ ഓർമ ഉണ്ടോ...."വിജയ് ആകാംഷയോടെ ചോദിച്ചു......ആമി മനസിലാവാത്ത പോലെ നിന്നു.... "അന്ന് മാളിൽ വെച്ച്...." "കണ്ണിൽ കണ്ട എല്ലാവരെയും ഓർക്കാൻ പറ്റുവോ......"അത്രയും പറഞ്ഞുകൊണ്ട് ആമി ആ മുറിവിട്ടിറങ്ങി അത് ഒരു ഒഴിഞ്ഞു മാറൽ തന്നെയായിരുന്നു...വിജയുടെ മുഖം താനെ കുനിഞ്ഞു..... "അവൾ പറഞ്ഞത് ശെരി അല്ലേ എല്ലാരേം ഓർത്ത് വെക്കാൻ കഴിയില്ലല്ലോ നീ എന്തിനാ അതിന് സങ്കടപെടുന്നേ "വിജയ്യുടെ തോളിൽ തട്ടി കാർത്തി പറഞ്ഞതും അർജു സംശയത്തോടെ അവരെ നോക്കി......

ഉണ്ടായ മുഴുവൻ കാര്യങ്ങളും കാർത്തി അവനോട് പറഞ്ഞു എല്ലാം കേട്ടതും അർജുന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു ആ പുഞ്ചിരി വിടാതെ അവൻ വിജയ്നെ നോക്കി എന്തോ കണക്ക് കുട്ടിയ പോലെ..... 🦋...........................🦋 "മാളു നമ്മടെ കുഞ്ഞ് ആണായിരിക്കോ പെണ്ണായിരിക്കോ...."മാളുന്റെ മടിയിൽ തല വെച്ചുകൊണ്ട് ആദി സോഫയിലേക്ക് നിവർന്നു കിടന്നു....... നിലത്തിരുന്ന് നോട്ട് എഴുതേണ്ട തിരക്കിലാണ് അമ്പിളിയും അല്ലുവും....... അരികിലായി അമ്പിളിയെ സഹായിക്കാൻ ആമിയും ഉണ്ട്..... "ആമി ഡി എനിക്കും എഴുതിത്താടി "അവരുടെ ഓരോ സംഭാഷണങ്ങളും ആസ്വദിച്ചിരിക്കുകയാണ് മാളു...... "ആദിയേട്ട ഞാൻ ഒരു കവിത എഴുതി..... അതും ആദിയേട്ടനെയും ബേബിയെയും കുറിച്ച്....."ആദിക്ക് മുഖാമുഖം തിരിഞ്ഞോണ്ട് അമ്പിളി പറഞ്ഞതും അല്ലു അവളുടെ വാ പൊത്തി...... "എന്തേലും കോനിഷ്ട്ട് കവിത ആയിരിക്കും ആദിയേട്ട....."അല്ലു അമ്പിളിടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.... "അവൾ പാടട്ടെ അല്ലേ മാളു....."ആദി പറഞ്ഞതും മാളു അതെ എന്ന് തലയാട്ടി..... അതോടെ അനുഭവിച്ചോ എന്ന മട്ടിൽ അല്ലു കൈ അയച്ചു.....അമ്പിളി ഒന്ന് ഞെളിഞ്ഞിരുന്നുകൊണ്ട് അല്ലുനെ നോക്കി കൊഞ്ഞനം കുത്തി.... "നീ പാട് അമ്പിളി...."ആമി ആവേശത്തിൽ പറഞ്ഞു.... "എന്റെ ആമി അത് കവിത ഒന്നും അല്ല.... അവളുടെ ഓരോരോ പൊട്ടത്തരങ്ങൾ ആണ്...." "അല്ലു നീ മിണ്ടണ്ട അവൾ പാടട്ടെ നീ പാട് അമ്പിളി...."ആദി പറഞ്ഞതും അല്ലു വാ പൊത്തി ഇരുന്നു..... "നിനക്ക് കുശുമ്പാ ഞാൻ പാടാൻ പോവാ.... മ്മ്... കിച്... കിച്...... """ആദ്യത്തെ കണ്മണി ആണായിരിക്കണം ആദിയേട്ടനെ പോലെ ഇരിക്കണം മുഖം അബ്ബാസിന്റെ ക്ലോസെറ് പോലെ തിളങ്ങണം കമോൺ എവെരി ബഡി...... (അമ്പിളി പറഞ്ഞതും അല്ലുവും കൂടെ പാടാൻ തുടങ്ങി....)

മാളു വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നുള്ള എക്സ്പ്രഷൻ ഇട്ട് ആദിയെ നോക്കി... "നിർത്ത് പിള്ളേരെ നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നാലും എന്റെ അമ്പു എന്നോട് ഈ ചതി വേണ്ടായിരുന്നു..... എന്റെ കുഞ്ഞിനെ വെച്ച് വേണോ നിനക്ക് ചളി അടിക്കാൻ......ഈ കളിക്ക് ഞാൻ ഇല്ല ഞാൻ പേന വെച്ച് കിഴടങ്ങി.... നോക്കി നിൽക്കാതെ എഴുത് പുള്ളാരെ..... "ആദിടെ ഗർജനം കേട്ടതും രണ്ടും ഇരുന്ന് എഴുതാൻ തുടങ്ങി.. "സാരം ഇല്ല ആദിയേട്ട കുഞ്ഞിനെ നമുക്ക് മാളുവേച്ചിനെ പോലെ ആക്കാം.... "ആമി ചിരിച്ചോണ്ട് പറഞ്ഞതും ആദി അവളെ തുറിച്ചൊന്ന് നോക്കി.... "അബ്ബാസിന്റെ ടോയ്‌ലെറ് പരസ്യത്തിലെ ചാവാതെ നിക്കുന്ന കിടാണുവേ.... മര്യാദക്ക് ഇരുന്നോ ഇല്ലേൽ ഡെറ്റോൾ ഇട്ട് പതപ്പിക്കും ഞാൻ.... "ഡെറ്റോൾ പതയുവോ..... അമ്പിളി ആദിനെ തന്നെ നോക്കികൊണ്ട് ചോദിച്ചു.... "എന്റെ പൊന്നോ നമിച്ചു..... എന്നെ വിട്ടേക്ക്... മാളു നീ വരുന്നുണ്ടോ..... ഇവിടെ അധികം ഇരിക്കേണ്ട സൂചി കുത്താൻ സ്ഥലം കൊടുത്താൽ തൂമ്പ കുത്തി കേറ്റുന്ന ടൈപ്പാ ഇവർ നീ വന്നെ..... "ആദിയേട്ടൻ എവിടേം പോവണ്ട ഞാൻ വാ അടച്ചു ദെ സിബ് ഇട്ട് പൂട്ടി....."അമ്പിളി വാ അടച്ചിരുന്നു...... "അതെ ഇച്ചിരി ചളി കൂടി ബാക്കി ഉണ്ടായിരുന്നു... അത് കുടി പറഞ്ഞിട്ട്... പൂട്ടിയാൽ മതിയോ... അമ്പിളി പറഞ്ഞതും ആദിയും മാളുവും അവളെ ദയനീയമായി നോക്കി... "അല്ലേൽ വേണ്ട ഫ്രഷ് ചളിയ കോളേജിൽ പരീക്ഷിച്ചിട്ട് ഇവിടെ അടിക്കാം... എടാ അല്ലു നോട്ട് മാറിപ്പോയി അത് ഇംഗ്ലീഷിന്റെ നോട്ടാ അതിലാണോ മലയാളം എഴുതുന്നെ "അല്ലുനെ പാളി നോക്കികൊണ്ട് അമ്പിളി പറഞ്ഞതും അല്ലു നാവ് കടിച്ചു..... എന്നിട്ട് അമ്പിളിയെ ദയനീയതയോടെ നോക്കി.....

"ഞൻ എഴുതി തരും എന്ന് നീ വിചാരിക്കണ്ട അല്ലു..... എനിക്ക് ഉറക്കം വരുന്ന് പത്തു മണിയായി അപ്പോൾ ഗുഡ്‌ നൈറ്റ്.."അല്ലുനെ തിരിഞ്ഞു പോലും നോക്കാതെ അമ്പിളി റൂമിലേക്ക് പോയി..... ഒരു സഹായത്തിനു ആമിയെ നോക്കിയതും അവളുടെ പൊടി പോലും കാണിന്നില്ല..... "വാ മാളു ഇനിയും വൈകിയാൽ കുഞ്ഞിന് ഇഷ്ട്ടാവില്ല...."ആദിയും തടി തപ്പി..... "ആരും വേണ്ട ഞാൻ ഒറ്റക്കിരുന്നു എഴുതും എന്റെ കളരി പരമ്പര ദൈവങ്ങളെ ഇങ്ങൾ കാത്തോളി......"അല്ലു ഒന്ന് നിശ്വസിച്ചുകൊണ്ട് എഴുതാൻ തുടങ്ങി.. അമ്പിളി റൂമിൽ കേറി ഡോർ അടച്ചു... ബെഡിൽ കിടക്കുന്ന അർജുനെ ഒന്ന് നോക്കി കൊച്ചു കുട്ടികളെ പോലെ പില്ലോയും പിടിച്ചു കിടന്നുറങ്ങുന്നവനെ പ്രണയാർദ്ധമായി നോക്കി... പതിയെ അടുത്ത് പോയി കിടന്നു.... ആ പില്ലോ മെല്ലോ നീക്കി നെഞ്ചോട് ചേർന്ന് കിടന്നു...... അപ്പോയെക്കും അർജു അവളെ പൊതിഞ്ഞു പിടിച്ചു..... "ഉറങ്ങിയില്ലേ....." "നീന്നെ ഈ നെഞ്ചോരം കിടത്താതെ എനിക്ക് ഒറക്കം വരുവോ എന്റെ കിലുക്കാംപെട്ടി "മൂക്കിന് തുമ്പിൽ പിടിച്ചോണ്ട് അർജു പറഞ്ഞതും അമ്പിളി അവനെ തന്നെ നോക്കി കിടന്നു...... "എന്തെ ഇങ്ങനെ നോക്കാൻ..... "എന്താ എനിക്കെന്റെ ഭർത്തുനെ നോക്കിക്കൂടെ....ഞാൻ ഇങ്ങനെ നോക്കി കിടക്കും അല്ലപിന്നെ.... അമ്പിളി കെർവോടെ പറഞ്ഞു...അർജു ചിരിച്ചോണ്ട് അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് കിടന്നു.... 🦋______🦋 "ഡാഡി നാളെ വിധി നമുക്ക് എതിരെ ആയിരിക്കും അപ്പോൾ......."

അഭി ഗോപനോടായി പറഞ്ഞു..... "അപ്പോൾ ഒന്നും ഇല്ല നീ കണ്ടോ ഒരു മാസം തികക്കണം ഇതിനുള്ളിൽ എല്ലാരും തീർന്നെന്ന് കരുതുന്നിടത്തു നിന്ന് തുടങ്ങണം......"അത്രയും ഗൂഡമായ ഒരു ചിരി ചുണ്ടിൽ വിരിഞ്ഞു.... ഒരു മാസത്തിനു ശേഷം......❣️ "അമ്പു മോളെ ഇത് കുടി കഴിച്ചിട്ട് പോ "രാവിലെ തന്നെ കോളേജിൽ പോവാനുള്ള തിരക്ക് കൂട്ടലിലാണ് അമ്പിളി പുറകെ നടന്നു കഴിപ്പിക്കുകയാണ് അംബിക...... "എനിക്ക് ഒന്നും വേണ്ട റൗഡി പോയിട്ട് ഒരു ആഴ്ച ആയി...... എന്നെ കാണാൻ ഒന്ന് വന്നോ എനിക്ക് ഒന്നും വേണ്ട.... ഞാൻ പോവാ.... അമ്പിളി ദേഷ്യത്തോടെ പുറത്തേക്കിറങ്ങാൻ നോക്കിയതും മുന്നിൽ നിക്കുന്ന ആളെ കണ്ടതും കണ്ണീർ കുമിഞ്ഞു കൂടി.... "എന്താ എന്റെ അന്നൂസ് പിണങ്ങിയോ...."അർജു ചോദിച്ചതുംഅമ്പിളിടെ മൂക്ക് ചുവന്നു..... "എന്നെ വിട്ടെ എനിക്ക് കോളേജിൽ പോണം അല്ലു നീ വരുന്നുണ്ടോ..... "എടി നിന്റെ കണവൻ വന്നിട്ട് നിനക്കെന്താ ഒരു സന്തോഷം ഇല്ലാത്തെ "ബാഗ് തോളിൽ ഇട്ടോണ്ട് അല്ലു ചോദിച്ചതും അമ്പിളി അവനെ തുറിപ്പിച്ചോന്ന് നോക്കി...... "ഈ നീ വ നമ്മക്ക് പോവാം....."അല്ലു മുന്നിൽ നടന്നു..... "അന്നു നിന്റെ റൗഡി വന്നിട്ട് നിനക്കെന്താ ഒരു മ്ലാനത ഹെ....."അർജു കൊഞ്ചിക്കൊണ്ട് ചോദിച്ചതും അംബിക ഒന്ന് ചിരിച്ചു പോയി.... "ദേണ്ടേ എന്നെ വിട്......."അമ്പിളി പുറത്തിയാക്കാൻ കഴിയാതെ നിലത്തേക്ക് ഊർന്നുവീണു.... "അന്നു ...അന്നു...."അർജു അവളെ കോരിയെടുത്തു കവിളിൽ തട്ടി വിളിച്ചിട്ടും അനങ്ങുന്നില്ല..... നെഞ്ചിൽ പേടി കുടുങ്ങി..... അംബികയുടെ മുഖത്ത് എന്തൊക്കെയോ മിന്നിമാഞ്ഞു... അർജു അത് ശ്രദ്ധിച്ചേ ഇല്ല രണ്ട് കൈകൊണ്ടും കോരിയെടുത്തു ബെഡിലേക്ക് കിടത്തി......

"അന്നു..... അന്നു...."അർജു വെപ്രാളത്തോടെ ഇച്ചിരി വെള്ളം എടുത്ത് അമ്പിളിടെ മുഖത്തേക്ക് തളിച്ചു..... ഈ സമയം കൊണ്ട് എല്ലാവരും അങ്ങോട്ട് എത്തിയിരുന്നു..... അംബിക ശാമളയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....... "നിങ്ങൾ ആ ഡോക്ടർനെ വിളി ഇത് അത് തന്നെ ആണോന്ന് നോക്കാലോ..."പുഞ്ചിരിച്ചോണ്ട് ശാമള പറഞ്ഞതും എന്തോ മനസിലായ പോലെ ചിരിച്ചോണ്ട് വേണു ഫോൺ എടുത്തു..... "ഞാൻ ചിന്തിക്കുന്നത് തന്നെയാണോ നിങ്ങളും ചിന്തിക്കുന്നത്...."ആദിക്കരികിലേക്ക് നീങ്ങി കൊണ്ട് അല്ലു ചോദിച്ചതും മൂന്നും ഒരേ പോലെ പുഞ്ചിരിച്ചു.... അർജുന്റെ കൈ അമ്പിളിടെ കൈയിൽ മുറുകി.... ഇതൊക്കെ ആസ്വദിച്ചു നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ... "അർജു ഡോക്ടർ......"ആദിടെ ശബ്‌ദം കേട്ടതും അർജു എഴുനേറ്റു..... "ഡോക്ടർ എന്റെ അന്നു....."പറയുമ്പോൾ ഹൃദയം നന്നെ മിടിക്കുന്നുണ്ടായിരുന്നു.... "നിങ്ങൾ എല്ലാരും ഒന്ന് പുറത്ത് നിൽക്കു പ്ലീസ്....."ഡോക്ടർ എല്ലാരേം നോക്കി പറഞ്ഞതും എല്ലാരും പുറത്തേക്കിറങ്ങി.... അർജു ടെൻഷൻ അടിച്ചോണ്ട് ഡോറിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... എല്ലാരും ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... പെട്ടന്ന് ഡോർ തുറന്നോണ്ട് ഡോക്ടർ ഇറങ്ങി വന്നു.... "ഷി ഈസ്‌ പ്രഗ്നൻഡ്....."......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story