Mr. Rowdy : ഭാഗം 39

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"ഷി ഈസ്‌ പ്രഗ്നൻഡ് "ഡോക്ടറുടെ വാക്കുകൾ കേട്ടതും അർജുന്റെ കണ്ണുകൾ വിടർന്നു ഞൊടിയിടയിൽ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... ഒരുവേള അതിന് സൂര്യന്റെ പ്രഭ ഉണ്ടായിരുന്നു..... "ഡാഡി ഞാൻ...."അർജു സന്തോഷത്തോടെ വേണുനെ കെട്ടിപിടിച്ചു..... "ശോ എനിക്ക് വയ്യ ഞാൻ ഇപ്പോൾ രണ്ട് ചെറിയച്ഛൻ ആയി ഇനി എപ്പളാണാവോ ഒരച്ഛൻ ആവുന്നത്...... "എല്ലാത്തിനും അതിന്റെതയ സമയം ഉണ്ട് ദാസാ...... അല്ലുനെ നോക്കി ചിരിച്ചോണ്ട് ആദി പറഞ്ഞതും അല്ലു ഒന്ന് നെടുവിർപ്പിട്ടു..... എല്ലാരും റൂമിലേക്ക് കേറാൻ നോക്കിയതും അർജു തടഞ്ഞു....എല്ലാരും അവനെ സംശയത്തോടെ നോക്കി... "എനിക്ക് പറയണം അവളോട് ഈ സന്തോഷവാർത്ത..... മുഖത്ത് നിറഞ്ഞു നിൽക്കുന്ന സന്തോഷത്തോടെ അർജു പറഞ്ഞതും എല്ലാവരും അവനെ നോക്കി ചിരിച്ചു.... "അപ്പോൾ എല്ലാരും വാ നമ്മക്ക് പോവാ അർജു ആയി അവന്റെ അന്നുവായി...."വേണു പറഞ്ഞതും എല്ലാരും അർജുനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പോയി... അർജു പതിയെ ഡോർ തുറന്ന് അകത്തേക്ക് കേറി...... ബെഡിൽ കിടക്കുന്ന അമ്പിളിയെ ഒന്ന് നോക്കി എന്നിട്ട് പതിയെ അവളുടെ അടുത്തിരുന്നു....അണിവയറിലേക്ക് കണ്ണ് നട്ടിരുന്നു.... "അന്നു....."അർജു പതിയെ അമ്പിളിടെ തലയിൽ തലോടിക്കൊണ്ട് വിളിച്ചു.....അമ്പിളി ഒന്ന് ഞെരുങ്ങികൊണ്ട് എണിറ്റു.....എന്നിട്ട് അർജുനെ നോക്കി ചുണ്ട് കുർപ്പിച്ചു.... "എന്താ എന്റെ അന്നു എന്നോട് മിണ്ടില്ലേ..... "ഇല്ല... ഒരാഴ്ച ആയില്ലേ പോയിട്ട് എന്നിട്ട് എന്നെ ഒന്ന് വിളിച്ചു പോലും ഇല്ലാലോ മിണ്ടുല "അമ്പിളി കെർവോടെ മുഖം തിരിച്ചു.. "എന്റെ അമ്പിളി നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ എന്റെ കുഞ്ഞും ഇതുപോലെ ആവും....

അർജു അമ്പിളിടെ വയർ തടവിക്കൊണ്ട് പറഞ്ഞതും അമ്പിളി വിശ്വാസം വരാതെ അർജുനെ നോക്കി.... "അതെ അമ്പിളി നമ്മൾ അച്ഛനും അമ്മയും ആവാൻ പോവാ..... അത്രയും സന്തോഷത്തോടെ അർജു പറഞ്ഞതും ഒരു കുഞ്ഞ് കുട്ടിയുടെ കൗതുകത്തോടെ അമ്പിളി പതിയെ വയറിനെ തലോടി.... "നമ്മക്ക് ബേബി.... കണ്ണുകൾ വിടർത്തി അമ്പിളി അർജുനെ ഇറുകെ പുണർന്നു.... അർജു അമ്പിളിടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി...... പതിയെ വയറിലേക്ക് മിഴി നട്ടു.... അമ്പിളി പതിയെ ടോപ്പ് ഉയർത്തി പിടിച്ചു.... അവളുടെ നഗ്നമായ വയറിൽ അർജു ചുണ്ടുകൾ അമർത്തി ഒരച്ഛന്റെ മുഴുവൻ വാത്സല്യത്തോടെ...... അമ്പിളി കണ്ണുകൾ അടച്ചുകൊണ്ട് ആ ചുംബനത്തെ സ്വികരിച്ചു അമ്പിളി അർജുന്റെ നെഞ്ചോട് ചേർന്നു കിടന്നു..... കൈ വയറിലെ തലോടിക്കൊണ്ടെ ഇരുന്നു കണ്ണുകൾ ഈറനോടെ പെയ്തിറങ്ങി ഒരമ്മയുടെ സ്നേഹത്തോടെ..... അർജു അത്രയേറെ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു...... നിശബ്ദതയിലൂടെ അവർ അവരുടേതായ ലോകം സൃഷ്ടിക്കുകയായിരുന്നു...... 🦋...................🦋 "ഞാൻ എത്ര തവണ പറഞ്ഞു തന്നെ എനിക്ക് ഇഷ്ട്ടം അല്ല ഇനി എന്റെ പുറകെ നടക്കരുത് പ്ലീസ്...... ആമി ഫോണിൽ വിജയോടായി പറഞ്ഞു..... "എനിക്ക് നിന്റെ പുറകെ നടക്കാനല്ല ഒപ്പം നടക്കാനാ ഇഷ്ട്ടം....."വിജയ് പറഞ്ഞതും ആമിടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു അത് പെട്ടന്ന് തന്നെ അവളെ വിട്ട് പോവുകയും ചെയ്തു....

"തനിക്ക് എന്നെ പറ്റി ഒന്നും അറിയില്ല പ്ലീസ് "മുഖം നിസ്സഹായതയോടെ കുനിഞ്ഞു.... "അറിഞ്ഞിടത്തോളം മതി ഒരു മാസായി പുറകെ നടക്കുന്നു ഒരു പോസിറ്റീവ് റിപ്ലൈ തരു ആമുക്കുട്ടി പ്ലീസ്..... "മ്മ് ഇന്ന് വൈകുന്നേരം ബീച് റോഡിലേക്ക് വരാവോ അവിടെ വെച്ച് ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ടും ഈ ഇഷ്ട്ടം എന്നോട് ഉണ്ടേൽ.... വാക്കുകൾ പുറത്തിയാക്കാൻ കഴിയാതെ മുറിഞ്ഞു പോയി കണ്ണുകൾ ഈറനോടെ പെയ്തിറങ്ങി.... "ഉണ്ടേൽ....... വിജയ് ആകാംഷയോടെ ചോദിച്ചു.... "ബൈ വൈകുന്നേരം കാണാം.... അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തോണ്ട് ആമി ബെഡിലേക്ക് മറിഞ്ഞു കണ്ണുകൾ പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു....ഈ സമയം വിജയ് സന്തോഷത്തിലായിരുന്നു..... 🦋______🦋 "അമ്പിളി ദേ ഇത് കഴിക്ക് പിന്നെ ഇതും..... മുന്നിൽ ഫ്രൂഡ്സ് നിരത്തിക്കൊണ്ട് അർജു പറഞ്ഞതും അമ്പിളി കണ്ണും മിഴിച്ചവനെ നോക്കി..... "ഇത്രേം എനിക്ക് വേണ്ട.... അർജുവേട്ട പ്ലീസ് ദേ ഈ ഒരൊറ്റ അപ്പിൽ മതി.... അമ്പിളി പറഞ്ഞതും അർജു കണ്ണ് കുർപ്പിച്ചുകൊണ്ട് അവളെ നോക്കി..... "കൺഗ്രജുലേഷൻസ് ..... ടൈം സ്റ്റാർട്ട്‌ നൗ .... A ലിറ്റിൽ റൗഡി കമിങ് സൂൺ...."കയ്യിൽ ഇരിക്കുന്ന കേക്ക് ടേബിളിന് മുകളിൽ വെച്ചുകൊണ്ട് അല്ലു പറഞ്ഞതും അമ്പിളി എല്ലാരേയും സന്തോഷത്തോടെ നോക്കി.... "കൺഗ്രത്സ് അമ്പു...."മാളു വന്ന് അമ്പിളിയെ കെട്ടിപിടിച്ചു..... "എന്റെ അമ്പു..... ചക്കരെ നിന്നെ പോലൊരു കുഞ്ഞ് കുറുമ്പിയെ തന്നെ ഞങ്ങൾക്ക് കിട്ടട്ടെ......"അമ്പിളിയെയും അർജുനെയും ചേർത്ത് പിടിച്ചുകൊണ്ട് ആദി പറഞ്ഞതും എല്ലാരുടെയും മുഖം സന്തോഷത്തോടെ വിലങ്ങി.....

"എന്റെ അമ്പിളി.... ആമി അമ്പിളിയെ മുറുകെ പുണർന്നു.... പിന്നീട് അങ്ങോട്ട് അച്ഛന്റെയും അമ്മമാരുടെയും സ്നേഹപ്രകടനം ആയിരുന്നു അർജു ആണേൽ അമ്പിളിയെ കയ്യിൽ കിട്ടാഞ്ഞിട്ട് നെട്ടോട്ടം 🤭. "എടാ അർജു രാത്രി ആവാതെ അവളെ ഫ്രീ ആയിട്ട് നിനക്ക് കിട്ടും എന്നെനിക്ക് തോന്നുന്നില്ല ഇതേ അവസ്ഥ തന്നെ ആയിരുന്നു എനിക്കും നീ ഹോസ്പിറ്റലിൽ ആയോണ്ട് ഒന്നും അറിഞ്ഞില്ല..."ആദി ഒന്ന് നെടുവിർപ്പിട്ടുകൊണ്ട് പറഞ്ഞു.... "ഇനി ഇപ്പോൾ കാത്തിരിക്കണം അത്ര തന്നെ എല്ലാരും കുടി എന്റെ കൊച്ചിനെ കൊല്ലണ്ടിരുന്നതൽ മതിയായിരുന്നു...... "അമ്പിളി കൊച്ചാണോ അതോ ലിറ്റിൽ റൗഡി ആണോ....... "രണ്ടും കൊച്ച് തന്നെ അല്ലേ..... കൊച്ചിനെ നോക്കാൻ എനിക്ക് പാട് ഉണ്ടാവില്ല അമ്പിളിയെ നോക്കി ശീലം ആയല്ലോ.... അർജു പറഞ്ഞതും അല്ലുവും ആദിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു പോയി... ആമിയെയും കാത്ത് ബീച്ചിൽ നിൽക്കാണ് വിജയ്........ "കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊയിഞ്ഞു കാലവും കടന്നു പോയി വേനലിൽ....... ബാക്കി പാടിട്ട് എന്താ കാര്യം ഞാൻ മുത്ത് നരക്കും അങ്ങനെ അർജുവും അച്ഛൻ ആയി ഇങ്ങനെ പോവാണെങ്കിൽ കാർത്തി അടുത്ത ആഴ്ച പണി പറ്റിക്കും..... ഒഴിഞ്ഞ ബെഞ്ചിൽ ഇണകുരുവികളെ പോലെ ഇരിക്കുന്ന പാറുനെയും കാർത്തിയെയും നോക്കി വിജയ് പിറുപിറുത്തു.. "വിജയ്....."ആമിടെ ശബ്‌ദം കേട്ടതും വിജയ് ആകാംഷയോടെ തിരിഞ്ഞു നിന്നു... "ഹോയ് ആമി...... വിജയ് ഏതെലും പറയാൻ നോക്കുമ്പോയേക്കും കാർത്തിയും പാറുവും ഇടക്ക് കേറി.... "ഇത് ഇതാണോ പാറു....."പാറുനെ നോക്കി ആമി ചോദിച്ചതും അവൾ അതെ എന്ന് തലയാട്ടി....

"ഹോ സോറി കല്യാണത്തിന് വരാൻ പറ്റീല്ലാ സോറി... രണ്ടാളെയും നോക്കി ആമി പറഞ്ഞതും അവർ ഒന്ന് ചിരിച്ചു ..... "അത് കല്യാണം ഒന്നും അല്ല ഇവളെ ഞാൻ കല്യാണം കഴിച്ചെന്നറിയിക്കാൻ ഒരു ചെറിയ ഫങ്ക്ഷൻ നടത്തിയതാ.... അടിച്ചു മാറ്റിയതാണേ.... കാർത്തി കണ്ണിറുക്കികൊണ്ട് പറഞ്ഞതും പാറു അവനെ ഒന്ന് പിച്ചി.....വിജയ് ആണേൽ അവരോട് പോവാൻ ആക്ഷൻ ഇട്ട് നിക്കാണ്..... "എന്നാൽ ഞങ്ങൾ പോട്ടെ വിശേഷം പിന്നെ പറയാം.... അത്രയും പറഞ്ഞോണ്ട് കാർത്തിയെയും വലിച്ചോണ്ട് പാറു മുന്നേ നടന്നു..... "എന്താ ആമി പറയാൻ ഉണ്ടെന്ന് പറഞ്ഞത്... വിജയ് ചോദിച്ചതും ആമി ഒന്ന് നീട്ടി ശ്വാസം വലിച്ചു...... "ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ കേട്ട് കഴിഞ്ഞിട്ട് തനിക്ക് ബെറ്റർ ആയിട്ടുള്ള ഡിസിഷൻ എടുക്കാം...."ആമി പറഞ്ഞതും വിജയ് കൈ കെട്ടി ആമിയെ നോക്കി.... "നീ പറയാൻ പോവുന്ന കാര്യങ്ങൾ എനിക്ക് അറിയാം.... വിജയെ ആമി നെറ്റി ചുള്ക്കികൊണ്ട് നോക്കി.... "അർജു എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് ആ %&&@#&& മോനെ പറ്റി.... പറയുമ്പോൾ വിജയുടെ മുഖം വലിഞ്ഞു മുറുക്കി..... "ഹോ അപ്പോൾ സിമ്പതിയുടെ പുറത്തുള്ള ഇഷ്ട്ടമാണ്...... ആമി പുച്ഛത്തോടെ പറഞ്ഞതും വിജയ് കണ്ണ് കുർപ്പിച്ചുകൊണ്ട് അവളെ നോക്കി.... "സിമ്പതി എന്നാണ് നീ എന്റെ പ്രണയത്തിനു പേരിടുന്നത് എന്നാണെങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല അത് നിന്റെ ഇഷ്ട്ടം...... "ഈ ഇഷ്ടത്തിന് ആയുസ്സ് ഇല്ല......

"പുച്ഛമാണോ എന്റെ പ്രണയത്തോട്.... "പുച്ഛം അത് എന്നോട് മാത്രം എന്റെ ഈ ശരീരത്തിനോട്... ഈ ജീവിതത്തോട് പ്രതിക്ഷ ഒന്നും ബാക്കിയില്ല...... "പ്രതിക്ഷ.... എന്റെ പ്രതിക്ഷ നീ ആവുമ്പോ നിന്റെ പ്രതിക്ഷ ഞാൻ ആയിക്കൂടെ.... കണ്ണുകളിൽ നിഷ്കളങ്കമായ പ്രണയം മാത്രം..... "വിജയ് താൻ ഒന്ന് ആലോചിച് നോക്ക്.... ഞാൻ തനിക്ക് ചേരില്ല..... "ഒക്കെ നീ എനിക്ക് ചേരില്ല അല്ലേ അപ്പോൾ എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം തരാവോ നീ എന്നെ ഒരു തുള്ളി പോലും സ്നേഹിച്ചിട്ടില്ലേ.. പറയുമ്പോൾ കണ്ണുകളിൽ നിരാശ പടർന്നു... ആമിടെ കണ്ണുകൾ നിറഞ്ഞു.... "ഒന്ന് നോക്ക് ആമി നീ ഒരു തെറ്റും ചെയ്തിട്ടില്ല തെറ്റ് മുഴുവൻ അയാളുടെ ഭാഗത്താ റോഡിൽ കൂടി നടക്കുമ്പോ ഒരു പട്ടി നിന്നെ ആക്രമിച്ചു അത്ര മാത്രം നീ നിന്റെ മനസ്സിൽ സൂക്ഷിച്ചാൽ മതി..... ഇനി ഞാൻ നിന്റെ പുറകെ വരില്ല ആമി...... പക്ഷെ നീ വരും നിനക്കെന്റെ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാൻ ആവില്ല കാത്തിരിക്കും ഞാൻ നീ നിന്റെ ദൗത്യം പുറത്തിയാക്കുന്ന നാൾ വരെ.... ഇനി എന്നിൽ നിന്നൊരു മോചനം നിനക്കില്ല.... പൊള്ളുന്നുണ്ട് ഈ നെഞ്ചകം ഒരുപാട്....."അത്രയും പറഞ്ഞുക്കൊണ്ട് ഒഴുകി വന്ന കണ്ണീരിനെ അമർത്തിത്തുടച്ചുകൊണ്ട് വിജയ് നടന്നകന്നു അത് നോക്കി നിൽക്കാൻ മാത്രമേ ആമിക്ക് കഴിഞ്ഞുള്ളു... തന്റെ ബാലഹിനത അത്രയേറെ തന്നെ തളർത്തി കഴിഞ്ഞിരുന്നു........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story