Mr. Rowdy : ഭാഗം 42

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"കേറി വാ.... അർജു പറഞ്ഞതും അഭി അകത്തേക്ക് കേറി വന്നു.... തലയിലും മറ്റും കെട്ടുണ്ട്.... അഭിയെ കണ്ടതും എല്ലാർക്കും ദേഷ്യം ഇറച്ചുകേറി പ്രതേകിച്ചും ആദിക്ക് അവൻ അഭിക്ക് നേരെ അടുത്തു...... ആദി അഭിയെ അടിക്കാനായി കൈ ഊന്നിയതും അർജു തടഞ്ഞു....... "അർജു ഇവൻ....... ആദി എന്തോ പറയാൻ നിന്നതും അർജു തടഞ്ഞു..... "ഇവൻ ഇപ്പോൾ ആ പയെയാ അഭി അല്ല ഒരവസരം കൊടുത്ത് നോക്കാം ആദിയേട്ടൻ ഇപ്പോൾ പോ..... അർജു പറഞ്ഞതും അഭിയെ ഒന്ന് നോക്കി ആദി മാളുനടുത്തു പോയി നിന്നു....അഭി എല്ലാം തനിക്ക് വിധിച്ചത് എന്ന മട്ടിൽ നിന്നു.... "അർജു..... "എല്ലാം ഞാൻ പറയാം ഡാഡി..... ആമി നീ അഭിയേയും കൂട്ടി റൂമിലേക്ക് പോ.... അർജു പറഞ്ഞതും ആമി അഭിയേയും താങ്ങി പിടിച്ചു നടന്നു......അമ്പിളിയെ മറികടന്നു പോവുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു അതിലുണ്ടായിരുന്നു ഒരു മാപ്പ്.... "നീ എടുക്കുന്ന തീരുമാനം എല്ലാം ശെരിയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അത് തെറ്റിക്കരുത്..... അമ്മ വിളിച്ചിരുന്നു ഇനി ഇങ്ങനൊരു മരുമോനും കൊച്ചുമകനും തനിക്ക് ഇല്ലെന്ന് വിശ്വസിക്കാനാ ഇഷ്ട്ടം എന്ന് പറഞ്ഞു..... "ഡാഡി ആ ഗോപനും ആയി നമുക്ക് ഒരു രക്ത ബന്ധവും ഇല്ല പക്ഷെ ആമിയെയും അഭിയേയും ഭദ്രഅമ്മയേയും കൈ വിടാൻ പറ്റുമോ...... ഇനി ഭദ്രമേയും മുത്തശ്ശിയും ഇവിടുന്ന് പോയാലും അഭിയും ആമിയും ഇവിടെ ഉണ്ടാവും നമ്മുടെ കൂടെ..... അവൻ എന്റെ അനിയനല്ലേ ഡാഡി..... അത്രയും പറഞ്ഞുക്കൊണ്ട് എല്ലാരേയും മറികടന്ന് അർജു പോയി..... "അഭി നന്നാവും എന്നെനിക്ക് തോന്നുന്നില്ല ഡാഡി.... ആദി പറഞ്ഞതും അല്ലുവും അവന്റെ കൂടെ കൂടി.... "അമ്പു..... ഇനി നിനക്കെ അവന്റെ തീരുമാനം മാറ്റാൻ സാധിക്കു നീ ഒന്ന് ശ്രെമിച്ചു നോക്ക് മോളെ ആമി കൂടെ ഉള്ളത് കുഴപ്പം ഇല്ല പക്ഷെ അഭി അതെനിക്ക് നല്ലതായി തോന്നുന്നില്ല...

അമ്പിളിയെ നോക്കി അത്രയും പറഞ്ഞുക്കൊണ്ട് വേണു പോയി പുറകെ ശാമളയും അംബികയും..... "അമ്പു നീ ഒന്ന് ശ്രെമിച്ചു നോക്ക്..... അമ്പിളി അവരെ ഒന്ന് നോക്കി റൂമിലേക്ക് കേറി.... ബാൽക്കണിയിൽ ഊഞ്ഞാലിൽ ഇരിക്കായിരുന്നു അർജു..... അമ്പിളി അവന്റെ മുന്നിൽ കേറി നിന്നു....... "അവനെ ഇവിടെ താമസിപ്പിക്കണ്ട എന്നാണോ നിന്റെയും അഭിപ്രായം.... അർജു അമ്പിളിടെ മുഖത്ത് നോക്കാതെ ചോദിച്ചു...... "എന്റെ റൗഡിയുടെ തീരുമാനം തന്നെ ആണ് എന്റെയും റൗഡി എന്ത് തീരുമാനിച്ചാലും ഒപ്പം ഈ റൗഡിയുടെ അന്നു ഉണ്ടാവും.... അർജുന്റെ മടിയിൽ ഇരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചോണ്ട് അമ്പിളി പറഞ്ഞതും അർജു അവളെ രണ്ട് കൈ കൊണ്ടും മുറുകെ പിടിച്ചു....... "എനിക്ക് എന്റെ ആ പഴയാ റൗഡിനെയാ ഇഷ്ട്ടം എന്തിനും ദേഷ്യപ്പെടുന്ന എല്ലാം എടുത്ത് എറിഞ്ഞു പൊട്ടിക്കുന്ന ശുണ്ഠിക്കാരനായ റൗഡിയെ ഇത് വെറും പെണ്ണും പിള്ളേടെ വാലും തുങ്ങി നടക്കുന്ന റൗഡി.... അമ്പിളി വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും അർജു അവളെ കണ്ണുരുട്ടി നോക്കി.... "നിനക്ക് അതിന്റെ ഇടക്ക് വാലും വന്നോ.... അർജു ചിരി കടിച്ചോണ്ട് പറഞ്ഞതും അമ്പിളി അർജുന്റെ നെഞ്ചിൽ പല്ലുകൾ ആയ്ത്തി.... "അഹ് ഡീ... അർജു നെഞ്ച് തടവിക്കൊണ്ട് അമ്പിളിയെ നോക്കിയതും അവൾ ഒന്നുകൂടി അവനിലേക്ക് ഒട്ടി...... "ഇന്ന് ഒരുപാട് കാര്യങ്ങൾ നടന്നു അന്നു എല്ലാം എനിക്ക് നിന്നോട് പറയണം എല്ലാം ഒന്നും നിന്നിൽ നിന്നും ഒളിച്ചു വെക്കാൻ കഴിയില്ല എനിക്ക്.... അർജു എന്തോ പറയാൻ വന്നതും അമ്പിളി അർജുന്റെ ചുണ്ടിനു മുകളിൽ ചൂണ്ടു വിരൽ ഊന്നി..... "ചില കാര്യങ്ങൾ ഷെയർ ചെയ്യാതിരിക്കുന്നതായിരിക്കും റൗഡി നല്ലത് ആ ഗോപന്റെ കാര്യമാ പറയാൻ വരുന്നത് എന്ന് എനിക്ക് അറിയാം കേൾക്കാൻ എനിക്ക് താല്പര്യമില്ല..... അമ്പിളി ഒന്നുകൂടി അർജുന്റെ നെഞ്ചിൽ മുഖം താഴ്ത്തി.....

"കൊന്നോ..... കുറച്ച് നേരത്തെ മൗനത്തിനു ശേഷം അമ്പിളി ചോദിച്ചു..... "മരിച്ചിട്ടില്ല മരിക്കാതെ മരിക്കുന്നുണ്ട് ഓരോ നിമിഷവും.....അർജു മറുപടി കൊടുത്തതും അമ്പിളി ഒന്നും മിണ്ടില്ല. "ഇനി എന്നെ വിട്ട് എവിടേക്കും പോവരുത്.... ഇനിയും പിരിയേണ്ടി വരുമോ നമുക്ക്..... കണ്ണുകൾ പതിയെ നിരാശ തളം കെട്ടി.... അർജു അമ്പിളിയെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു.... "ഇനി മരണത്തിനു പോലും വേർപിരിക്കാൻ ആവില്ല..... എന്നിലെ അവസാന ശ്വാസം വരെ നിന്റെ കൂടെ ഉണ്ടാവും ഞാൻ അതിന് ശേഷവും നിന്നെ വിട്ട് എവിടേക്കും പോവില്ല.... "അയാളെ കൊന്നത് കേസ് ആവില്ലേ...... അമ്പിളി നിരാശയോടെ മൊഴിഞ്ഞു.... "അതിനുള്ള കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തിട്ടുണ്ട് അമ്പിളി ഒന്നും വരില്ല..... അഥവാ കേസ് വന്നാലും ഞാൻ തന്നെ ഏറ്റെടുക്കും ആമിയെ ഒരിക്കലും ഇനി വേദനിപ്പിച്ചു കൂടാ......... "ഞാനും കുഞ്ഞും വേദന അനുഭവിച്ചോട്ടെ എന്നാണോ........ അമ്പിളിയിൽ ഇതുവരെ ഇല്ലാത്ത ഭാവം ആയിരുന്നു..... "അഥവാ ഞാൻ ജയിലിൽ പോവാണേൽ നീ വേറെ കെട്ടി സുഖായിട്ട് ജീവിച്ചോ.... "ദേ റൗഡി എന്റെ തനി കൊണം പുറത്തെടുപ്പിക്കരുത്.... ചാടി എണിറ്റു ദേഷ്യത്തോടെ അമ്പിളി പറഞ്ഞു....അർജു ചിരിച്ചു പോയി.... "എന്റെ അന്നു ഞാൻ ഒരു തമാശ പറഞ്ഞതാ ഇനിയുള്ള ജീവിതം നീയും ഞാനും നമ്മടെ വാവയും സുഖായിട്ട് ജീവിക്കും പോരെ..... നമ്മൾ ഇനി പിരിയില്ല എന്റെ പൊന്നെ.... അമ്പിളിയെ നോക്കി കണ്ണിറുക്കികൊണ്ട് അർജു പറഞ്ഞതും അവൾ പുറത്തേക്ക് മിഴി നട്ടു നിന്നു...... "അങ്ങനെ ഉണ്ടായാൽ പിന്നെ ഈ അമ്പിളി ഇല്ല..... കണ്ണുകൾ അപ്പോയെക്കും ഇറനണിഞ്ഞിരുന്നു..... "എന്റെ ഭാഗ്യവനെ നീ ഇപ്പോൾ പയെയാ കണ്ണീർ സീരിയലിലെ നായികയെ പോലെ ഫുൾ ടൈം കരച്ചിൽ ആണല്ലോ..... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇനി നിന്നെ വിട്ട് എങ്ങോട്ടും ഞാൻ പോവില്ല പോരെ....പുറകിലൂടെ അമ്പിളിയെ ചേർത്തു പിടിച്ചുകൊണ്ടു അർജു പറഞ്ഞു.... ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരി തത്തി കളിച്ചു ഇനി ഒരിക്കലും തന്റെ പ്രണയത്തെ വിടില്ല എന്ന പോലെ...... 🦋...................🦋 "

ഇല്ലേലും ഞാൻ ആരാ..... എന്നെ അല്ലേലും വേണ്ടല്ലോ..... ഗാർഡനിൽ ഇരുന്ന് സ്വയം പിറുപിറുക്കുന്ന അല്ലുനെ കണ്ടതും ആദി അവനരികിൽ ഇരുന്നു.... "എന്താടാ എന്ത് പറ്റി നിനക്ക്..... "കണ്ടോ അർജുവേട്ടനെ കണ്ടോ എന്നേക്കാൾ പ്രിയം ഇത്രെയും ദ്രോഹിച്ച ആ അഭിയോടാ ഇല്ലേലും നിങ്ങൾ ഏട്ടന്മാർക്ക് എന്നെ വേണ്ടലോ...... ഞാൻ ആരാ എനിക്ക് നന്നായി കോമഡി പറയാൻ അറിയില്ല സംസാരിക്കാൻ അറിയില്ല...... ഇല്ലേലും ഞാൻ ഒരു മണ്ടനല്ലേ ....... അല്ലു സങ്കടത്തോടെ പറഞ്ഞു.... "അത് കറക്റ്റ്..... ആദി പറഞ്ഞതും അല്ലു അവനെ ദഹിപ്പിച്ചു നോക്കി...... "ഇനിയേലും എന്നെ ഒന്ന് കൺസിഡർ ചെയ്യോ അർജുവേട്ടൻ...... മ്മ് ഇല്ലേലും നമ്മളെ ഒന്നും ആർക്കും വേണ്ടലോ...... അല്ലു പറഞ്ഞു തീരും മുൻപ് തോളിൽ ഒരു കൈ വീണു....അല്ലു സൈഡിലേക്ക് നോക്കിയതും തന്റെ അരികിൽ ഇരിക്കുന്ന അർജുനെ ആണ് കാണുന്നത് കണ്ണും മിഴിച്ചുകൊണ്ട് അല്ലു അർജുനെ നോക്കി അപ്പോയെക്കും ഇപ്പറത്തെ സൈഡിലൂടെ ആദിയും കൈ ഇട്ട് രണ്ടാളെയും ചേർത്ത് പിടിച്ചു..... "നീ കഴിഞ്ഞല്ലെ ഞങ്ങൾക്ക് വേറെ ആരും ഉള്ളു...... അർജുവും ആദിയും ഒരെ പോലെ പറഞ്ഞതും അല്ലുന്റെ കണ്ണുകൾ നിറഞ്ഞു.....കൂടെ ഒരു ചെറു ചിരിയും..... "അയ്യേ അല്ലു കരയാ..... മാളുന്റെ ശബ്‌ദം കേട്ടതും അല്ലു കണ്ണുകൾ തുടച്ചു..... "അല്ലു..... അല്ലു..... അല്ലു...... അച്ചുന്റെ കള്ള അല്ലു...... അല്ലുന്റെ ഉമ്മ അച്ചു......"പെട്ടന്ന് അമ്പിളി പറയുന്നത് കേട്ടതും അല്ലു ഞെട്ടി അമ്പിളിയെ നോക്കി...... "നീ നോക്കണ്ട ശേഖർ അങ്കിൾ ഡാഡിയെ വിളിച്ചു ഇതിനൊരു പരിഹാരം വേണം എന്നും പറഞ്ഞിട്ട്.....ആദി പറഞ്ഞതും അല്ലു വാ തുറന്നു പോയി "അയ്യോ ഡാഡിയോട് പറഞ്ഞോ എന്റെ ഇമേജ് പോയി..... "പാവാട ഇട്ടപ്പോൾ പോവാത്ത ഇമേജ് ഒന്നും അല്ലല്ലോ...... അമ്പിളി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരും ചിരിച്ചു പോയി..... ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞു പോയി........

"ഇപ്പോൾ കിട്ടിയ വാർത്ത.... വ്യവസായ പ്രമുകനായ ഗോപൻ ജീയുടെ ഔട്ട്‌ ഹൗസിനു തീ പിടിച്ചു കൂടാതെ ഈ ഔട്ട്‌ ഹൗസിൽ നിന്നും ദ്രവിച്ച രീതിയിലുള്ള ഒരു മൃതുദേഹവും കണ്ടെത്തിയിട്ടുണ്ട്...... ഗോപൻ ജിയെ കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച ആയി.... മരുമകനെ കൊല്ലാൻ ശ്രെമം നടത്തിയതിനെ തുടർന്ന് ജയിലിൽ ആയിരുന്നു ഇദ്ദേഹവും മകനും മകന്റെ ശിക്ഷ തീർന്ന ദിവസം തന്നെ ശിക്ഷ കാലാവധി ഇനിയും ഉള്ള ഗോപൻ ജയിൽ ചാടിയത്...... പിന്നീട് ഒളിവിലായിരുന്നു.... ഒരു ചുറ്റ പെട്ട ഏരിയയിൽ ആണ് ഈ ഔട്ട്‌ഹൗസ് സ്ഥിതി ചെയ്യുന്നത് അതുകൊണ്ട് തന്നെ ഇവിടെ അടുത്തായി ആരും തന്നെ ഇല്ല...... പുക ഉയരുന്നത് കണ്ട് കുറച്ചകലയായി സ്ഥിതി ചെയ്യുന്ന സമീഭവാസികൾ ആണ് ഫയർ ഫോയ്‌സിനെ വിവരം അറിയിച്ചത്.... തുടർന്നുള്ള ശ്രെമത്തിൽ ഔട്ട്‌ ഹൗസിന്റെ അകത്തായി കത്തി കരിഞ്ഞ നിലയിൽ ആണ് മൃതുദേഹം കണ്ടെത്തിയത്......ഈ മൃതുദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല............ ഉച്ചത്തിലുള്ള വാർത്ത കേട്ട് എല്ലാരും ഹാളിലേക്ക് വന്നു.... എല്ലാവരുടെയും നോട്ടം ആമിയിലേക്കായിരുന്നു അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിഞ്ഞില്ല അവസാനം ആ നോട്ടം അവസാനിച്ചത് ഒരു ചിരിയാലെ നിക്കുന്ന അർജുവിലാണ്........ വേണു ദേഷ്യത്തോടെ അർജുനെ നോക്കി....... അടുത്തായി നിൽക്കുന്ന അമ്പിളിയുടെ കൈ അർജുവിന്റെ കൈകളിൽ അമർന്നു...... "ഇനി എന്തൊക്കെ നടക്കുവോ എന്തോ... വേണു തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു... അപ്പോയെക്കും പോലീസ്കാർ വീട്ടിലേക്ക് കേറി വന്നു..... അവരെ കണ്ടതും ആമിയും അർജുവും ഒഴിച്ചു എല്ലാരും പേടിച്ചു...... "നിങ്ങൾ ന്യൂസ്‌ കണ്ടില്ലേ ബോഡി ഐഡന്റിഫയ് ചെയ്തു അത് ഗോപൻ ജി തന്നെയാ ബോഡി മുഴുവൻ കത്തി കരിഞ്ഞു പോയിട്ടുണ്ട് നിങ്ങൾ അവരുടെ ഭാര്യയെയും വേണ്ട പെട്ടവരെയും അറിയിച്ചോളു....

പിന്നെ ഞങ്ങൾ ഇതിന് വിബുലമായ അന്വേഷണം ഒന്നും നടത്തുന്നില്ല ബികോസ് ഷോർട്ട് സെർക്കിട്ട് ആണ് തീ പിടിക്കാൻ കാരണം.... ഐ തിങ്ക്.... ഇതൊരു സ്വഭാവിക മരണം ആണ്..... അയാൾ അവിടെ ഒളിച്ചു താമസിച്ചു ഇങ്ങനൊരു ഇൻസിഡൻഡ് ഉണ്ടായി മരണപെട്ടു അതാണ് ഞങ്ങളുടെ നിഗമനം.... ഇനി കേസ് ചാർജ് ചെയ്യണം എങ്കിൽ ആവാം നോ പ്രോബ്ലം...... "ഇനി അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല സാർ പറഞ്ഞത് തന്നെയാ ഞങ്ങളുടെയും നിഗമനം.... ആദി ചാടി കേറി പറഞ്ഞു...... "ഒക്കെ നിങ്ങൾ ഇയാളുടെ ഭാര്യയോടും മക്കളോടും ഒന്ന് ചോദിക്ക്..... ഞങ്ങൾ ഇറങ്ങാ ബോഡി ചടങ്ങുകൾക്കായി വിട്ട് തരാം ബട്ട്‌ ആർക്കും കാണാൻ ഒന്നും കഴിയില്ല..... ഹോസ്പിറ്റലിൽ നിന്നും ബോഡി വാങ്ങിക്കൊള്ളൂ...... അത്രയും പറഞുക്കൊണ്ട് പോവുന്ന പോലീസ്ക്കാരനെ എല്ലാരും ഒരു പകപ്പോടെ നോക്കിനിന്നു..... അർജുനെ ഒന്ന് ദഹിപ്പിച്ചു നോക്കി വേണു അകത്തേക്ക് കേറി പോയി...... ആദിയും അല്ലുവും അടക്കമുള്ളർ ദയനീയമായി അർജുനെ നോക്കി ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടായിരുന്നു അർജുന്....... പിന്നിടുള്ള ദിവസങ്ങളിൽ ചടങ്ങുകളുമായി കടന്ന് പോയി..... മുത്തശ്ശിയും ഭദ്രയും തിരിച്ചു പോയി.... ആമിയെയും അഭിയേയും വിളിച്ചെങ്കിലും രണ്ട് പേരും പോയില്ല..... "റൗഡി ദേ ഞാൻ പോവണോ കോളേജിൽ എനിക്ക് മടിയ.... "പോണം.... വന്നെ ഇന്ന് എന്റെ അന്നുനെ ഈ റൗഡി കൊണ്ടുവിടും......ഷർട്ട്‌ ഒന്ന് ഇൻസ്‌യ്ഡ് ആക്കിക്കൊണ്ട് അർജു പറഞ്ഞതും അമ്പിളി അവനെ അടിമുടി നോക്കി.... "ഇതെന്താ പതിവില്ലാതെ ഒരു ഇൻസ്‌യ്ഡ് ഒക്കെ.... അർജുനെ അടിമുടി നോക്കി അമ്പിളി ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു..... "ചുമ്മാ നീ വാ... അർജു അമ്പിളിടെ കയ്യും പിടിച്ചുകൊണ്ടു തായെക്ക് ഇറങ്ങി...... "ഇന്നമോളെ വെള്ളവും ഫുഡും ഒക്കെ ഉണ്ട് മൊത്തം കഴിക്കണം കേട്ടോ... അമ്പിളിടെ കയ്യിൽ ചോറ്റും പാത്രവും ബോട്ടിലും കൊടുത്തുകൊണ്ട് അംബിക പറഞ്ഞതും അവൾ ഭദ്രമായി ബാഗിൽ വെച്ചു...... "ആമി എവിടെ.....അല്ലു "ഞാൻ ഇവിടുണ്ടേ പോവാം അല്ലു......

"ഇവൾ എങ്ങോട്ടാ..... അല്ലു ആമിയെ നോക്കി ചോദിച്ചതും അവൾ അർജുനെ ഒന്ന് നോക്കി... "അവൾക്ക് ഡിഗ്രി കമ്പ്ളിറ് ചെയ്യണം സോ നിന്റെ കോളേജിൽ അഡ്മിഷൻ എടുത്തു... അല്ലുനെ നോക്കി അർജു പറഞ്ഞതും ആമി ഒന്ന് ചിരിച്ചു.... "അപ്പോൾ ഇവളും സെക്കന്റ്‌ year എന്റെ അതെ സബ് വൗ പൊളിച്ചു അമ്പിളി നീ വേസ്റ്റ്....... ഇനി ഇവളും ഞാനും കോളേജിൽ പോവും വരും ഇനി നിനക്ക് മുട്ടായി ഞാൻ വാങ്ങി തരില്ല നിന്റെ കോളേജിലെ പെൺപിള്ളേരുടെ മുന്നിൽ വെച്ച് നീ എന്നെ അഭമാനിച്ചു...... വാ ആമി ഇമ്മക്ക് പോവാ.... അല്ലു ആമിടെ കൈ പിടിച്ചു പോവുന്നത് കണ്ടതും അമ്പിളി അവനെ നോക്കി കൊഞ്ഞനം കുത്തി..... "എന്നാൽ നമ്മക്ക് പോയാലോ..... അർജു ചോദിച്ചതും അമ്പിളി ഒന്ന് ചിരിച്ചു അത്രയേറെ അവന്റെ ഒപ്പം ഉള്ള ഓരോ യാത്രയും അവളുടെ മനസ്സിനെ കുളിരണിയിപ്പിച്ചു..... "റൗഡി..... എന്നെ മുന്നിൽ കേറ്റാവോ പ്ലീസ്‌.... അമ്പിളി കൊഞ്ചിക്കൊണ്ട് ചോദിച്ചതും അർജു ഒന്ന് ചിരിച്ചു..... "ഇത് എന്റെ കൊച്ചിന് ഇരിക്കാനുള്ള സ്ഥലമാ അല്ലാതെ നിനക്ക് ഇരിക്കാനുള്ളതല്ല കേട്ടല്ലോ... അർജു പറഞ്ഞതും അമ്പിളി കെർവോടെ മുഖം തിരിച്ചു അപ്പോയേക്കും അർജു അമ്പിളിയെ മുന്നിൽ ഇരുത്തിയിരുന്നു..... "എന്റെ ഫസ്റ്റ് കൊച്ച് നീ അല്ലേ എന്റെ അന്നു കവിളിൽ താടി ഒരസിക്കൊണ്ട് അർജു പറഞ്ഞതും അമ്പിളി ഇക്കിളിയായി ഒന്ന് ഉലഞ്ഞു അർജുന്റെ തോളിൽ തല വെച്ചിരുന്നു...... "ഇനി നാളെ തൊട്ട് ബൈക്ക് യാത്ര ഇല്ലാട്ടോ..... അർജു പറഞ്ഞതും അമ്പിളി അവനെ ഒന്ന് തലയുയർത്തി നോക്കി..... "ഇപ്പോൾ നീ ഒറ്റക്കല്ല എന്റെ കൊച്ച് കൂടി ഉണ്ട് മറക്കണ്ട ഇത് ലാസ്റ്റ്...... അർജു പറഞ്ഞതും അമ്പിളി ഒന്ന് മൂളി..... "അന്നു എന്തേലും വിഷമം ഉണ്ടോ......സ്റ്റാർട്ട്‌ ചെയ്തോണ്ട് അർജു ചോദിച്ചു.... "ഇന്ന് വൈകുന്നേരം ആവണ്ടേ ഇനി റൗഡിയെ കാണാൻ....... അമ്പിളി ഇച്ചിരി വിഷമത്തോടെ പറഞ്ഞു...... "അതിനെന്താ നിന്റെ കൂടെ പാറു ഇല്ലേ..... "റൗഡിക്ക് പകരാവോ എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാതെ കോളേജിലേക്ക് വിട്ടോ.... അമ്പിളി ദേഷ്യത്തോടെ പറഞ്ഞതും അർജു ചിരിച്ചോണ്ട് വണ്ടി എടുത്തു......

കോളേജിന്റെ മുന്നിൽ അർജു നിർത്തിയതും അമ്പിളി ശ്രെദ്ധയോടെ ഇറങ്ങി...... "മിസ്സ്‌ u.... അമ്പിളി പറഞ്ഞതും അർജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു....... "എനിക്കറിയാം എന്നെ മിസ്സ്‌ ചെയ്യില്ല എന്ന് പോ..... അമ്പിളി ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്നത് ഒരു ചെറു ചിരിയോടെ അർജു നോക്കി നിന്നു...... 🦋................🦋 "എന്താണ് റൗഡിയുടെ അമ്പിളിക്ക് ഒരു മ്ലാനത..... പാറു അടുത്തിരുന്നോണ്ട് ചോദിച്ചതും അമ്പിളി മുഖം തിരിച്ചു...... "എന്താണ് വാവേ നിന്റെ അമ്മയും അച്ഛനും പിണങ്ങിയോ....... പാറു വയറിൽ കൈ ചേർത്തുക്കൊണ്ട് ചോദിച്ചതും അമ്പിളി അത് ശ്രെധിച്ചേ ഇല്ല..... "എന്നെ റൗഡി ഒരു തുള്ളി പോലും മിസ്സ്‌ ചെയ്യുന്നില്ല..... വാവ പേടിക്കണ്ട വാവക്ക് അമ്മ ഉണ്ട് വേറെ ആരും വേണ്ട..... കൈ വയറോട് ചേർത്ത് അമ്പിളി പറഞ്ഞതും പാറു ഒന്ന് ചിരിച്ചു...... "എന്റെ പൊന്നോ നീ തന്നെ അല്ലേ പറഞ്ഞെ കോളേജിൽ പോണം എന്ന് എന്നിട്ട്..... "അത് ഞാൻ വിചാരിച്ചു എന്നെ വിട്ട് ഒരു നിമിഷവും ഇരിക്കാൻ പറ്റൂല നീ പോവണ്ട എന്ന് പറയും എന്ന് എന്നിട്ട് ദുഷ്ടൻ എന്നെ കോളേജിൽ കൊണ്ടാക്കാൻ വന്നിരിക്കുന്നു മിണ്ടൂല ഞാൻ...... എന്നെ മിസ്സ്‌ ചെയ്യൂല എങ്കിൽ കുഞ്ഞിനെ എങ്കിലും മിസ്സ്‌ ചെയ്യും എന്ന് പറയും എന്ന് വിചാരിച്ചു എവിടുന്ന്... ഈ ഭർത്താക്കന്മാർ എല്ലാം കണക്കാ.... ഹും..... "ദേ സാർ വന്ന്..... എല്ലാരും അവരവരുടെ സിറ്റിലേക്ക് ഇരുന്നു..... ക്ലാസ്സിലേക്ക് കേറി വരുന്ന സാർനെ കണ്ടതും അമ്പിളിടെ കണ്ണുകൾ വിടർന്നു...... "റൗഡി...... ചുണ്ടിൽ ഒരു പുഞ്ചിരി തനെ വിരിഞ്ഞു ആ എക്സ്പ്രഷൻ കണ്ടതും പാറു ചിരിച്ചുപോയി....... അർജു ആരും കാണാതെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.... അമ്പിളിടെ മുഖം ചുവന്നു വന്നു അവൾ അതെ പോലെ ബെഞ്ചിലേക്ക് ഇരുന്നു.... "ഐ ആം അർജുൻ വേണുഗോപാൻ നിങ്ങളുടെ ന്യൂ അസിസ്റ്റന്റ് പ്രൊഫസർ....പരിചയപ്പെടൽ ഒക്കെ ആവാം ലെ....... അമ്പിളിടെ മുഴുവൻ ശ്രെദ്ധയും അർജുനിൽ ആയിരുന്നു..... "സാർന്റെ കല്യാണം കഴിഞ്ഞതാണോ.....

പാറു ആയിരുന്നു ആ ചോദ്യം ചോദിച്ചത് അമ്പിളി അവളെ ഒന്ന് ഇരുത്തി നോക്കി.... "ഹാ അങ്ങനൊരു പറ്റ് പറ്റി പോയി ഇപ്പോൾ ഒരു ബേബിടെ വെയ്റ്റിംഗിൽ ആണ്..... അർജു പറയുന്നത് കേട്ടതും അമ്പിളി കെർവോടെ മുഖം തിരിച്ചു....... "ഭാര്യയുടെ പേര്........ "അനന്യ..... അമ്പിളിയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി അർജു പറഞ്ഞതും അവളുടെ മുഖം ഇപ്പോൾ പൊട്ടും എന്ന കണക്കാണ് ഇരിക്കുന്നത്....... പാറു ആണേൽ അമ്പിളിടെ മുഖത്തുനിന്നും കണ്ണെടുക്കുന്നെ ഇല്ല..... "ഹാ ഇനി നിങ്ങൾ എല്ലാരും പരിചയപെടുത്തു........ ആദ്യം ലാസ്റ്റിൽ നിന്നും തുടങ്ങാം..... അങ്ങനെ കുറച്ചാളുകൾ കഴിഞ്ഞതും അടുത്തത് അമ്പിളി ആയി.... "എന്താ കുട്ടീടെ പേര്.... അർജു ചിരിച്ചു കടിച്ചുപിടിച്ചോണ്ട് ഗൗരവത്തിൽ ചോദിച്ചു..... "കയ്യിൽ ഒരു കൊച്ചിനെ തന്നു എന്നിട്ട് ചോതിക്ക കുട്ടീടെ പേരെന്താന്ന്.... ഹും..... "അമ്പിളി..... അമ്പിളി താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു...... "അത് മാത്രേ ഉള്ളോ വാലും തുമ്പും ഒന്നും ഇല്ലേ....... അർജു ചോദിച്ചതും അമ്പിളി പല്ല് ഞെരിച്ചു..... "അമ്പിളി മാധവൻതമ്പി....... അമ്പിളി പറഞ്ഞതും അർജു വാ തുറന്ന് അവളെ നോക്കി...... "റൗഡി എന്താ വിചാരിച്ചേ റൗഡി പഠിച്ച കോളേജിലെ ഹെഡ് മാസ്റ്റർ ആയ എന്നോട് ആണ് കളി...... അമ്പിളി ഒന്നും പറയാതെ ഇരുന്നു അർജു പാറുനെ ഒന്ന് നോക്കി..... അവൾ ഇതിന്റെ അപ്പുറം പ്രതീക്ഷിച്ചു ആണ് ഇരുന്നത്.....ആ പീരിയഡ് കഴിഞ്ഞതും അർജു ഇറങ്ങാൻ നോക്കിയതും അമ്പിളിയെ നോക്കി അവൾ ആണേൽ അങ്ങനെ ഒരാളെ അറിയില്ല എന്ന ഒരു മട്ടിൽ ഇരുന്നു....അർജു ഒന്ന് ചിരിച്ചോണ്ട് ഇറങ്ങി.... "അമ്പിളി നീ ഒന്ന് വന്നെ എനിക്ക് മുഖം ഒന്ന് വാഷ് ചെയ്യണം....... പാറു പറഞ്ഞതും അമ്പിളി അവളുടെ കൂടെ പുറത്തിറങ്ങി ഏതോ ക്ലാസ്സിന്റെ മുന്നിൽ എത്തിയതും ആരോ കൈ പിടിച്ച് വലിച്ചു അമ്പിളി ബാലൻസ് കിട്ടാതെ ആരുടെയോ നെഞ്ചിൽ വന്ന് ഇടിച്ച് ലാൻഡ് ആയി....... തലയുയർത്തി നോക്കിയതും ആളെകണ്ട് ദേഷ്യം വന്നു.............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story