Mr. Rowdy : ഭാഗം 43

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"അമ്പിളി നീ ഒന്ന് വന്നെ എനിക്ക് മുഖം ഒന്ന് വാഷ് ചെയ്യണം....... പാറു പറഞ്ഞതും അമ്പിളി അവളുടെ കൂടെ പുറത്തിറങ്ങി ഏതോ ക്ലാസ്സിന്റെ മുന്നിൽ എത്തിയതും ആരോ കൈ പിടിച്ച് വലിച്ചു അമ്പിളി ബാലൻസ് കിട്ടാതെ ആരുടെയോ നെഞ്ചിൽ വന്ന് ഇടിച്ച് ലാൻഡ് ആയി....... തലയുയർത്തി നോക്കിയതും ആളെകണ്ട് ദേഷ്യം വന്നു..... "എന്താ എന്റെ അന്നു ഈ റൗഡിയോട് പിണങ്ങിയോ..... താടി തുമ്പു പിടിച്ചുലച്ചുകൊണ്ട് അർജു ചോദിച്ചതും അമ്പിളി ആ കൈ തട്ടി മാറ്റി...... "ന്നോട് മിണ്ടണ്ട..... അമ്പിളി കെർവോടെ മുഖം തിരിച്ചു...... "ഒക്കെ നിന്നോട് മിണ്ടുന്നില്ല എന്റെ വാവയോട് മിണ്ടാലോ....... അമ്പിളി അർജുനെ തള്ളിമാറ്റി.... "വേണ്ട എന്റെ കുഞ്ഞാ പോ..... "ഹോ നിനക്ക് ആകാശത്തിലെ നിന്നും പൊട്ടിമുളച്ചത് ഒന്നും അല്ലലോ.... നീ പറയുമ്പോലെ നമ്മടെ രണ്ട് ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോൾ ഉണ്ടായതല്ലേ..... അർജു അമ്പിളിടെ അതെ ട്യൂണിൽ പറഞ്ഞതും അമ്പിളിടെ മുഖം ചുവന്നു..... "നിക്ക് ഒന്നും കേക്കണ്ട റൗഡി പോയെ..... അമ്പിളി പോവാൻ നോക്കിയതും അർജു അവളെ വലിച്ചു നെഞ്ചോട് ചേർത്തു...... അർജുന്റെ വിരിഞ്ഞ മാറിൽ മുഖം അമർത്തി അമ്പിളി നിന്നു..... "നിക്ക് ശെരിക്കും വിശമായി റൗഡി..... റൗഡി ന്റെ അല്ലേ...... അവനിൽ ഒന്നുകൂടി ചേർന്നുകൊണ്ട് അമ്പിളി പറഞ്ഞതും അർജു അവളെ പൊതിഞ്ഞു പിടിച്ചു..... "ഈ അന്നു അമ്പിളി അനന്യ ഇതൊക്കെ നീ തന്നെ അല്ലേ അമ്പിളി...... ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അന്നുനെ അല്ലേ ഈ കിറുക്കി പെണ്ണിനെ.....ഇനി ഞാൻ നിന്നെ അമ്പിളി എന്ന് വിളിക്കാം എന്താ സന്തോഷം ആയില്ലേ...... "അത് വേണ്ട....അമ്പിളി പറഞ്ഞതും അർജു നെറ്റി ചുളുക്കി..... "റൗഡി എന്നെ അന്നുന്ന് വിളിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നിനും കിട്ടൂല..... അർജുന്റെ നെഞ്ചോരം പറ്റിക്കൊണ്ട് അമ്പിളി പറഞ്ഞതും അർജു പിടി ഒന്നുകൂടി മുറുക്കി...

പരസ്പരം പറയാൻ ബാക്കിയുള്ള കാര്യങ്ങൾ ഹൃദയമിടിപിലൂടെ പങ്കുവെക്കുന്ന പോലെ ഇരുവരും നിന്നു........ "അന്നു......അർജു അത്രയേറെ ആർദ്രമായി വിളിച്ചു..... "മ്മ്..... "ക്ലാസ്സിൽ കേറണ്ടെ....... "വേണ്ട നമുക്ക് ഇങ്ങനെ ഇവിടെ നിക്ക.... അമ്പിളി പറഞ്ഞതും അർജു ഒന്ന് ചിരിച്ചു..... "നീ പോയെ നമ്മക്ക് ഇന്ന് രാത്രി തേർഡ് നൈറ്റ് കഴിക്കാം ഇപ്പോൾ മോള് പോ..... അർജു ഒന്ന് മീശ പിരിച്ചോണ്ട് പറഞ്ഞതും അമ്പിളിടെ മുഖം ചുവന്നു തുടുത്തു..... അർജുന്റെ കവിളിൽ ഒന്ന് അമർത്തി മുത്തിക്കൊണ്ട് അമ്പിളി ക്ലാസിനു പുറത്തേക്ക് ഇറങ്ങി...... അർജു പ്രണയാർദ്ധമായി തന്നെ അവളെ നോക്കി നിന്നു...... എന്നും കാണുന്ന അവളിലെ പുതുമയെ അന്വേഷിച്ചുകൊണ്ട്... "എന്താണ് ഹേ പെണ്ണിന്റെ മുഖം ഒക്കെ ചുവന്നിരിക്കുന്നു.... കവിളിൽ ചെറുതായി പിച്ചിക്കൊണ്ട് പാറു ചോദിച്ചതും അമ്പിളി അവളുടെ കൈ തട്ടിമാറ്റി........ "നിന്റെ ഫസ്റ്റ് നൈറ്റ്ൽ ഇല്ലാത്ത നാണം ഒന്നും അല്ലല്ലോ നീ വാടി...... അമ്പിളി ഇച്ചിരി ദേഷ്യത്തോടെ മുന്നിൽ നടന്നു..... "നാണം മറക്കാൻ ദേഷ്യം.... അമ്പിളി നീ ഒരു പ്രസ്ഥാനം ആണ്.... കൂകി വിളിച്ചുകൊണ്ട് പുറകെ പാറുവും നടന്നു..... ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവനും അർജുന്റെ മുഖം മാത്രമായിരുന്നു അമ്പിളിടെ മനസ്സിൽ എത്ര കണ്ടാലും അറിഞ്ഞാലും ആ പ്രണയം പുറത്തേക്ക് വരാൻ വെമ്പുന്ന പോലെ..... "എടി ഇന്ന് വന്ന ആ സാർ കൊള്ളാം അല്ലേ... ഇനി ഇപ്പോൾ ക്ലാസ്സിൽ ശ്രെദ്ധിക്കാൻ ഒരു മൂഡ് ഒക്കെ വരും ചുള്ളൻ പയ്യനാ കല്യാണം കഴിഞ്ഞു ഇല്ലേൽ ഒരു കൈ നോക്കായിനും.... തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടികളുടെ ശബ്‌ദം ആണ് അമ്പിളിയെ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്...... അമ്പിളി ദേഷ്യത്തോടെ പാറുനെ നോക്കി അവൾ ദയനീയമായി അവരെ ഒന്ന് നോക്കി.... "എന്നാലും ആ സാർ കൊള്ളാം..... അവരുടെ ഓരോ വർത്താനം കേൾക്കുമ്പോഴും അമ്പിളി പെൻസിലിൽ കൈ മുറുക്കി.......

"ആ മീശ ഒന്ന് പിരിച്ചുവെച്ചാൽ എന്റെ മോളെ ചുറ്റുള്ളആാാആാാാാാ ........... അവളുടെ ആർത്തുള്ള വിളി കേട്ടതും എല്ലാരും ക്ലാസ്സിലേക്ക് ഓടി വന്നു...... പാറു ദയനീയമായി അമ്പിളിയെ ഒന്ന് നോക്കി..... അമ്പിളി വേഗം പെൻസിൽ തായെ ഇട്ടു......... "എന്റെ അമ്പിളി നീ എന്തിനാ അവളുടെ ബാക്കിൽ പെൻസിൽ കൊണ്ട് കുത്തിയെ.... ബാക്കിൽ കൈ വെച്ച് കരഞ്ഞോണ്ട് പോവുന്ന അവളെ നോക്കി പാറു ചോദിച്ചു... "എന്റെ റൗഡിയെ പറ്റി ആരും കമന്റ്‌ അടിക്കേണ്ട...... അമ്പിളി കെർവോടെ മുഖം തിരിച്ചു...... അപ്പോയെക്കും ഒച്ച കേട്ട് വന്നവരുടെ കൂട്ടത്തിൽ അർജുവും ഉണ്ടായിരുന്നു........അർജു പാറുനെ ഒന്ന് നോക്കി അവൾ അമ്പിളിയെയും.... അർജു രൂക്ഷമായി അമ്പിളിയെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു........ "ശോ റൗഡി പിണങ്ങി..... നീ കാരണം..... അമ്പിളി പാറുനെ രൂക്ഷമായി നോക്കി..... "ഞാൻ എന്ത് ചെയ്ത്...... "നീ എന്തിനാ എന്നെ നോക്കിയെ അതല്ലേ.... ഇനി ഇപ്പോൾ എന്താ ചെയ്യാ...... 🦋..........................🦋 "എന്റെ ആമി നീ വെറും സൈലന്റ് ആണ് അതൊക്ക അമ്പുനെ കണ്ട് പഠിക്കണം ചറ പറ ചറ പറ എന്ന് പറഞ്ഞോണ്ടിരിക്കും.... അവളെ ശെരിക്കും മിസ്സ്‌ ചെയ്യുന്നു രാവിലെ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അവൾ ഇല്ലേൽ ആ ഡേ ബോർ ആണ്..... വീടിന്റെ ഡോർ തള്ളി തുറന്ന് കൊണ്ട് അല്ലു പറഞ്ഞതും ആമി ഒന്ന് ചിരിച്ചു........ "അമ്പിളിക്ക് പകരം അമ്പിളി അല്ലേ ഉള്ളു അല്ലു..... ആമി ചിരിച്ചോണ്ട് സോഫയിലേക് ഇരുന്നു...... "നിനക്ക് കോമൺ സെൻസ് ഉണ്ടോ അന്നു ഹേ..... നിന്റെ കുട്ടിക്കളി ഇച്ചിരി കൂടുന്നുണ്ട്.... എല്ലാത്തിനും വളം വെച്ച് തരാൻ ഇവിടെ ഉള്ളോരും.... സസ്പെൻഷൻ വാങ്ങിയപ്പോൾ സമാദാനായില്ലേ.... അല്ലേലൊ പഠിക്കാൻ ഒരു താല്പര്യവും ഇല്ല......

എന്നിട്ട് ഇനി കോളേജിൽ കൂടി പോവാതിരുന്നാൽ.... ഇരുപത് വയസ്സ് ആയില്ലേ എന്നിട്ടും കൊച്ച് കുട്ടി ആണെന്ന വിചാരം...... നാശം...... അർജു ദേഷ്യത്തോടെ കാറ്റ് പോലെ അകത്തേക്ക് പോയി..... അമ്പിളി കണ്ണ് നിറച്ചോണ്ട് അവിടെ നിന്നു..... "എന്താ അമ്പു എന്തിനാ കരയുന്നെ അയ്യേ.... അല്ലു അമ്പിളിയെ പിടിച്ചോണ്ട് ചോദിച്ചതും അമ്പിളി അല്ലുന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "ഞാ..ൻ ഒന്നും ചെയ്തില്ല........അല്ലു റൗഡി ഇത്രേം നേരം എന്നെ വെറുതെ വഴക്ക് പറഞ്ഞു..... അമ്പിളി കരഞ്ഞോണ്ട് പറഞ്ഞതും അല്ലു നെറ്റി ചുളുക്കി..... "എന്താ എന്ത് പറ്റി അമ്പുന്.... ആദി അമ്പിളിയെ തനിക്ക് നേരെ തിരിച്ചോണ്ട് ചോദിച്ചതും അമ്പിളി കരഞ്ഞോണ്ട് തലത്തായതി നിന്നു....... "അർജു വല്ലോം പറഞ്ഞോ അർജു..... അർജു.... ആദി വിളിച്ചതും അർജു ദേഷ്യത്തോടെ അമ്പിളിക്ക് നേരെ നിന്നു..... "എന്താടാ എന്താ ഇത് ഈ അവസ്ഥയിലും അവളെ എന്തിനാ നീ ഇങ്ങനെ സങ്കടപെടുത്തുന്നെ..... ആദി ചോദിച്ചതും അർജു അമ്പിളിയെ ഒന്ന് നോക്കി..... "എന്താടാ എന്താ ഇത് അമ്പു എന്തേലും കുറുമ്പ് കാണിച്ചാൽ ഇങ്ങനെ വഴക്ക് പറയണോ..... അംബിക അവർക്കരികിൽ നിന്നുകൊണ്ട് പറഞ്ഞു.... "വഴക്ക് അല്ല അടിയ കൊടുക്കേണ്ടത്...... അർജു ഒരു കൈ തലം ഉയർത്തിക്കൊണ്ട് പറഞ്ഞതും ആദി അമ്പിളിയെ ചേർത്ത് പിടിച്ചു...... "നീ ഒരുപാട് ഓവർ ആവുന്നു.... ആദ്യം കാര്യം പറ അർജു..... "ഇവൾ ഇന്നെന്താ കാണിച്ചേ എന്ന് അറിയോ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടീടെ ബാക്കിൽ പെൻസിൽ കൊണ്ട് കുത്തി...... അത് പ്രിൻസിപ്പൽ പിടിച്ചു ഇപ്പോൾ ലോഗോത്തര ബഹുമതി ആയ സസ്പെൻസ് വാങ്ങി ആണ് നിങ്ങളുടെ പുന്നാര അമ്പു ഇവിടെ നിക്കുന്നെ..... അർജു പല്ല് ഞെരിച്ചോണ്ട് പറഞ്ഞു......

അല്ലുന്റെ കൈ എന്തോ ഓർമയിൽ പതിയെ ബാക്കിലേക്ക് പോയി.... ആമി അത് കണ്ടതും ഊറി ചിരിച്ചു...... അംബിക അത് കേട്ടിട്ട് പൊട്ടിച്ചിരിച്ചു കൂടെ വേണുവും ശാമളയും കൂടെ കൂടി..... "അർജുനെ പറ്റി ആരേലും എന്തേലും പറഞ്ഞു കാണും അല്ലേ അമ്പു...... വേണു ചോദിച്ചതും അമ്പിളി അതെ എന്ന് തലയാട്ടി.... അർജു വേണുനെ ഒന്ന് നോക്കി..... "നീ നോക്കണ്ട ഇതുപോലെ ഒരിക്കൽ അല്ലുന്റെ ബാക്കിലും ഇവൾ പെൻസിൽ കേറ്റിട്ടുണ്ട്...... അംബിക പറഞ്ഞതും എല്ലാരും അല്ലുനെ ഒന്ന് നോക്കി അല്ലു പതിയെ അമ്പിളിയെ നോക്കി കണ്ണുരുട്ടി..... അതിന് അവളൊന്ന് ചിരിച്ചുകാണിച്ചു..... "നിന്നോടുള്ള ഇഷ്ട്ടം കൊണ്ട അർജു.... ചെറുപ്പത്തിൽ നീ അല്ലുനെ എടുത്തത് കണ്ട് കുശുമ്പ് മുത്തിട്ടാണ് അല്ലുന്റെ ബാക്കിൽ പെൻസിൽ കേറ്റിയത് ഈ ഓവർ പോസ്സസീവ്നെസ്സ് അതാണ് ഇവൾക്ക് ഇവൾക്ക് മാത്രല്ല ഇവളുടെ അച്ഛനും ഇങ്ങനെ ആയിരുന്നു..... അംബിക ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരും ആ ചിരിയിൽ പങ്കു ചേർന്നു...... അർജു അമ്പിളിയെ ഒന്ന് നോക്കി ഓരോ കുറുമ്പും ഉള്ളിന്റെ ഉള്ളിൽ ആസ്വതിക്കുകയായിരുന്നു.......അമ്പിളി പക്ഷെ അർജുനെ നോക്കിയെ ഇല്ല മുഖം വീർപ്പിച്ചിരുന്നു എല്ലാരേം നോക്കി കൊഞ്ഞനം കുത്തി മുകളിലേക്ക് കേറി പോയി...... അവളുടെ ഓരോ ഭാവത്തെയും നെഞ്ചിലേക്ക് ആവഹിക്കുക ആയിരുന്നു അഭി...... അഭിടെ കണ്ണ് മുഴുവൻ അമ്പിളിയിൽ ആയിരുന്നു.... അവന്റെ ഓരോ നോട്ടങ്ങളെയും ദഹിക്കാത്ത പോലെ അർജു പല്ല് ഞെരിച്ചു.... തന്റെ തീരുമാനങ്ങൾ ഒരു വേള തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ.....അഭി അർജുനെ നോക്കി ഒന്ന് ചിരിച്ചുക്കൊണ്ട് പുറത്തേക്കിറങ്ങി....... "അജുവേട്ട അഭിയേട്ടൻ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയില ഉള്ളെ ഈ ഒരാഴ്ച ഇങ്ങനൊരു ആൾ ഇവിടെ ഉണ്ടെന്ന് പോലും തോന്നില്ല.... എനിക്കെന്തോ ഒരു പേടി..... അഭിയേട്ടൻ മെന്റലി ഡൗൺ ആയി കാണുമോ....

ആമി വെപ്രാളത്തോടെ പറഞ്ഞതും അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി..... അഭിക്ക് പുറകെ നടന്നു..... മനസ്സ് ശാന്തമല്ലായിരുന്നു..... ഇനിയും ജീവിതത്തിൽ എന്തൊക്കെയോ അരുതാത്തത് സംഭവിക്കുപോലെ ഹൃദയം വിങ്ങുന്നപോലെ.....അമ്പിളിടെ പുഞ്ചിരിച്ച മുഖം മനസ്സിൽ വികൃതമാവുന്നപോലെ പേടി..... പ്രിയപെട്ടവളെ നഷ്ടപ്പെടുമോ എന്ന പേടി മനസ്സിനെ തളർത്തുന്ന പോലെ.... ഗാർഡനിൽ ഇരിക്കുന്ന അഭിയെ കണ്ടതും പതിയെ അവനരികിൽ ഇരുന്നു..... പ്രിയപെട്ടവളെ നഷ്ടപ്പെടുമോ എന്ന പേടി മനസ്സിനെ തളർത്തുന്ന പോലെ.... ഗാർഡനിൽ ഇരിക്കുന്ന അഭിയെ കണ്ടതും പതിയെ അവനരികിൽ ഇരുന്നു..... "നീ പേടിക്കണ്ട അർജു എനിക്ക് അമ്പിളി ഇപ്പോൾ ഒരു സഹോദരി തന്നെയാ.... നീ ശെരിക്കും ലക്കി ആണ് അവളെ പോലെ ഒത്തിരി സ്നേഹവും കുറുമ്പും ഒക്കെ ഉള്ള പെണ്ണിനെ കിട്ടിയില്ലേ... അഭി ചിരിച്ചോണ്ട് പറഞ്ഞതും അർജുന്റെ മനസ്സ് ഒന്ന് തണുത്തു... "ഞാൻ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുവോ... അർജുനെ അലിവോടെ നോക്കികൊണ്ട് അഭി പറഞ്ഞതും അർജു അവന്റെ കൈ കൈപിടിയിൽ ഒതുക്കി.... "നീ പറ അഭി.... അർജു ചിരിച്ചോണ്ട് ചോദിച്ചു....... "അത് ആമി അവൾക്ക് വിജയ്നെ ഇഷ്ട്ടാടാ അവൾ ഇതുവരെ പറഞ്ഞില്ലന്നെ ഉള്ളു..... അവരുടെ മാരേജ് അതാ എന്റെ ഇപ്പോഴത്തെ സ്വപ്നം അത് നടക്കണം..... നീ നടത്തിതരില്ലേ..... അഭി ദയനീയതയോടെ അർജുനെ നോക്കി...... "അവൾ എന്റെ കൂടെ പെങ്ങളാടാ..... ഇന്ന് തന്നെ ഇതിനൊരു തീരുമാനം ഉണ്ടാക്കാം നീ വാ..... അർജു അഭിയേയും കൂട്ടി പുറത്തേക്ക് പോയി..... "മാളു ചേച്ചി ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല ആദിയേട്ട.....

അമ്പിളി പറഞ്ഞതും ആദി കയ്യിൽ ഉള്ള നാരങ്ങ അവളുടെ വായിലേക്ക് കുത്തി കേറ്റി.... " നിന്നെ ഈ അവസ്ഥയിൽ ഇവിടെ ഒറ്റക്കിടാൻ ആവാത്തത് കൊണ്ടല്ലേ അംബികമ്മ ഇവിടെ നിൽക്കുന്നെ... അതുപോലെ അവളുടെ അമ്മയ്ക്കും അവളെ നോക്കാൻ ആഗ്രഹം കാണില്ലേ അതാ അങ്ങോട്ട് കൊണ്ടുപോയത് അവളും അതഗ്രഹിച്ചു അതാ ഞാൻ തടയാതിരുന്നെ എങ്കിലും അവളെ കാണാഞ്ഞിട്ട് ഒരു സമാദാനം ഇല്ല.....ആദിടെ മുഖം പതിയെ വാടി..... "കുഞ്ഞിങ് വന്നോട്ടെ അവളെ ഇവിടെ നിന്ന് എവിടെയും വിടില്ല ഞാൻ.... ആദി പറഞ്ഞതും അമ്പിളി ചിരിച്ചു പോയി..... "ആമി ആമി ഇറങ്ങിവാടി ഇങ്ങോട്ട്.... വിജയ്ന്റെ ശബ്‌ദം കേട്ടതും ആമി ഓടി തായെക്ക് വന്നു...... "ഞാൻ അവസാനായിട്ട് ചോദിക്ക എന്താ നിന്റെ മറുപടി yes or നോ...... വിജയ് ഗൗരവത്തിൽ ചോദിച്ചതും ആമി ഒന്ന് ചുറ്റും നോക്കി ഒച്ച കേട്ട് എല്ലാരും ഹാളിൽ ഹാജർ ആയിട്ടുണ്ട്....... "വിജയ് പ്ലീസ് നമുക്ക് പിന്നെ സംസാരിക്കാം.... ആമി വിജയെ അനുനയിപ്പിക്കാൻ ശ്രെമിച്ചെങ്കിലും നടന്നില്ല..... "എന്താ ആമി എന്താ പ്രശ്നം എന്താ വിജയ്.... ആദി ചോദിച്ചതും രണ്ട് പേരും മുഖം കുനിച്ചു... "എനിക്കിവളെ ഇഷ്ട്ട ആദിയേട്ട ഇവൾക്ക് എന്നെയും എന്നാൽ അതൊന്ന് തുറന്ന് പറയോ അതും ഇല്ല.... വിജയ് ദേഷ്യത്തോടെ മുഖം തിരിച്ചു..... "എന്താ ആമി നിനക്ക് ഇവനെ ഇഷ്ട്ടാണോ... ആദി ചോദിച്ചതും അവൾ ഒന്നും മിണ്ടീല്ല... "അവൾ ഒന്നും പറയില്ല ആദിയേട്ട ഒന്നും..... ഞാൻ ഇനി എന്തിനാ ജീവിക്കുന്നെ...... വിജയ് പോക്കറ്റിൽ നിന്നും ഒരു കുഞ്ഞി കുപ്പി കയ്യിൽ എടുത്തു......അത് കണ്ടതും ആമിടെ മുഖം വികസിച്ചു.... "ഇത് വിഷമാ വിഷം ഇത് കുടിച്ച് ഞാൻ ആത്മഹത്യ ചെയ്യും നോക്കിക്കോ.....

വിജയ് അത് വായിലേക്ക് കമയ്ത്താൻ നോക്കിയതും ആമി അത് തട്ടി മാറ്റി അവനെ മുറുകെ കേട്ടി പിടിച്ചു..... " I love you "ആമിയുടെ ചുണ്ടുകൾ മൊഴിഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുകൊണ്ട് വിജയ് നിന്നു...... "ആമി...... അവളെ തന്നിൽ നിന്നും അടർത്തിക്കൊണ്ട് വിജയ് അവളുടെ കണ്ണുകളിലേക്ക് നോക്കി ആ കണ്ണിൽ ഒരേ ഒരു വികാരം പ്രണയം..... വിജയ് ഒന്നുകൂടി ആമിയെ മുറുകെ കെട്ടിപിടിച്ചു അവൾ തിരിച്ചും...... ഇതൊക്കെ കണ്ട് കിളി പോയി നിക്കാണ് ബാക്കിയുള്ളവർ..... "അമ്പു ശെരിക്കും ഇവിടെ എന്താ ഇപ്പോൾ ഉണ്ടായേ.... ആദി ചോദിച്ചതും അമ്പിളി കൈ മലർത്തി കാണിച്ചു... "സ്നേഹ പ്രകടനം ഒക്കെ മതി.... ഇനി കല്യാണത്തിന് ഒരു വർഷം കൂടി നിങ്ങൾ കാത്തിരിക്കണം.….... അഭിടെ ശബ്‌ദം കേട്ടതും രണ്ടാളും വിട്ട് മാറി..... "എന്താ ശെരിക്കും ഇവിടെ നടക്കുന്നെ..... വേണു ഒന്നും മനസിലാവാതെ ചോദിച്ചു..... "ആമി വെഡ്സ് വിജയ് മാരേജ്.... അർജു തെല്ലും ലാഗവത്തോടെ പറഞ്ഞതും എല്ലാരും ഞെട്ടി...... "കല്യാണം എന്താ കുട്ടിക്കളി ആണോ അതിന്.... "ജ്യോൽസ്യനെ കണ്ടു ജാതകം നോക്കി മുഹൂർത്തം കുറിച്ചു..... ഒരു വർഷത്തെ ഗ്യാപ് ഉണ്ട്..... വേണുവിനെ പറയാൻ സമ്മതിക്കാതെ അർജു പറഞ്ഞതും എല്ലാരും ഒന്ന് ചിരിച്ചു..... "നീ ഈ വീട്ടിലെ കാർണോർ ആയോ.... ഇടുപ്പിൽ കൈ വെച്ചോണ്ട് ശാമള ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു.... "ഹാ ആമിക്കും വിജയ്ക്കും ഇഷ്ട്ടം ആണല്ലോ അത് മതി എനിക്ക്..... വേണു രണ്ടാളെയും നോക്കി പറഞ്ഞതും ആമി നാണത്തോടെ വിജയ്നെ നോക്കി.... "ഈ നാണം ഒക്കെ ഞാൻ മാറ്റിത്തരും ഇനി ഒരു വർഷം കൂടി..... വിജയ് ആമിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു.....

"അപ്പോൾ എല്ലാം പറഞ്ഞപോലെ.....കല്യാണം ഫിക്സ് എല്ലാരും ഒരേ പോലെ ചിരിച്ചു..... "റൗഡി നമ്മക്ക് ഒന്നുകൂടി കഴിച്ചാലോ കല്യാണം നമ്മളുടെ കല്യാണം ഒരു രസം ഇല്ലായിനും.... അമ്പിളി പറഞ്ഞതും എല്ലാരും അവളെ നോക്കി..... "ആദ്യം കൊച്ച് വരട്ടെ എന്നിട്ട് അടുത്ത കൊച്ച് വരുന്നതിനു മുൻപ് നമ്മക്ക് ഒന്നുകൂടി കേട്ടടി.... അർജു പറഞ്ഞത് കേട്ടതും എല്ലാരും പൊട്ടിച്ചിരിച്ചുപോയി..... ഒമ്പത് മാസങ്ങൾക്ക് ശേഷം....... ഇപ്പോഴും നല്ല വേദന ഉണ്ടോ അന്നു.... അമ്പിളിടെ കാല് തിരിമ്പി കൊടുക്കേണ്ട പണിയിൽ ആണ് അർജു...... "കുറവ് ഉണ്ട് റൗഡി ഇനി നാളെ ഹോസ്പിറ്റലിൽ പോണം ലെ..... "ഹാ നാളെ പോണം...... ഡേറ്റ് അടുത്ത് വരുവല്ലേ നാളെ അവിടെ അഡ്മിറ്റ്‌ ആവും പിന്നെ നമ്മളെ വരുമ്പോ കയ്യിൽ നമ്മുടെ ചുന്ദരി മോളും ഉണ്ടാവും അല്ലേടാ.... അമ്പിളിടെ നിറഞ്ഞ വയറിൽ അമർത്തി മുത്തിക്കൊണ്ട് അർജു പറഞ്ഞതും അമ്പിളി ഒന്ന് ഞെരുങ്ങി...... "റൗഡിയെ പോലെ തന്നെ ആണ് വാവയും ചുമ്മാ ചവിട്ടിയത് കണ്ടില്ലെ അല്ലെങ്കിൽ തന്നെ നടു വേദനിച്ചിട്ട് വയ്യ.... അമ്പിളി കുറുമ്പോടെ മുഖം തിരിച്ചു..... "അയ്യോടാ അമ്മയെ വേദനിപ്പിക്ക ന്റെ ചക്കര അച്ചേ പറഞ്ഞില്ലേ പുറത്ത് വരുന്നവരെ കുത്തക്കേട് കളിക്കരുതെന്ന് നീ ഒന്ന് പുറത്ത് വാ എന്നിട്ട് നമ്മക്ക് ചവിട്ടാം..... അർജു ഊറി ചിരിച്ചോണ്ട് പറഞ്ഞതും അമ്പിളി മുഖം കൊട്ടി...... "റൗഡി ആധിയേട്ടന്റെ വാവയെ കണ്ടോ..... അമ്പിളി ഫോണിൽ നോക്കി കണ്ണുകൾ വിടർത്തിക്കൊണ്ട് പറഞ്ഞു.... "അയ്യോടാ കണ്ടോ മോനെ കാണാൻ പിങ്ക് കളർ..... അമ്പിളി കൗതുകത്തോടെ പറഞ്ഞതും അർജു ഒന്ന് ചിരിച്ചു..... "നീ കുഞ്ഞിന് ഇടാൻ പേര് കണ്ട് പിടിച്ചോ... അന്നു...... "ഇല്ല റൗഡി ഇടുന്ന പേര് മതി നമ്മടെ കുഞ്ഞിന്..... അമ്പിളി ചിരിച്ചോണ്ട് പറഞ്ഞതും അർജു അരുമയോടെ അവളുടെ നെറ്റിയിൽ മുത്തി....... "പറയട്ടെ അതികം ന്യൂജൻ പേര് ഒന്നും അല്ല.....

"പറ റൗഡി...... ആ..... രൗ...... റൗഡീ...... നിക്ക്...... അമ്പിളി അടിവയറിൽ പിടിച്ചോണ്ട് പറഞ്ഞതും അർജു വെപ്രാളംത്തോടെ എണിറ്റു...... "അന്നു ..... അന്നു.... എന്താ പെയിൻ പെയിൻ തുടങ്ങിയോ....അർജു വെപ്രാളംത്തോടെ ചോദിച്ചതും അമ്പിളി അർജുന്റെ കയ്യിലും ബെഡിലും പിടി മുറുക്കി..... ചുണ്ടുകൾ കടിച്ചു പിടിച്ചു....... "ആാാാാ.... അമ്മേ...... അമ്പിളി അലറി കരയാൻ തുടങ്ങി..... കാലിടുക്കുകളിലൂടെ ഒലിക്കുന്ന രക്തം കണ്ടതും അർജു ഒന്ന് ഞെട്ടി തരിച്ചു നിന്നു പിന്നെ ഒന്നും നോക്കാതെ അമ്പിളിയെ എടുത്ത് റൂമിനു വെളിയിലേക്ക് ഇറങ്ങി..... "അയ്യോ മോനെ മോള്...... അംബിക അവൻ പിറകെ നടന്നു..... പിൻസിറ്റിൽ അംബികയുടെ മടിയിൽ അമ്പിളിയെ കിടത്തി അർജു ഡ്രൈവിംഗ് സിറ്റിലേക്ക് കേറി....... അമ്പിളിടെ കരച്ചിൽ കേൾക്കും തോറും അർജുന് സമനില തെറ്റും പോലെ തോന്നി....... സ്രെക്ച്ചറിൽ കിടത്തി കൊണ്ടുപോവുന്ന അമ്പിളിയെ ഒരു പകപ്പോടെ അർജു നോക്കിനിന്നു..... ലേബർ റൂമിന്റെ മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും മനസ്സ് മുഴുവൻ അമ്പിളിയുടെ കരച്ചിലായിരുന്നു..... അംബിക ചെയറിൽ ചാരി ഇരുന്നു.... അപ്പോയെക്കും വിവരം അറിഞ്ഞിട്ട് എല്ലാരും അങ്ങോട്ട് എത്തിയിരുന്നു.... "രണ്ട് സ്റ്റെപ് അങ്ങോട്ട് രണ്ട് സ്റ്റെപ് ഇങ്ങോട്ട്.... പിന്നേം രണ്ട് സ്റ്റെപ് അങ്ങോട്ട് പിന്നെ ഇങ്ങോട്ട്...... "നീ എന്താ അല്ലു അജുവേട്ടന്റെ സ്റ്റെപ് എടുക്കുന്നോ....... അച്ചു ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു.... "നീ ഇങ്ങനെ കിടക്കുമ്പോൾ സ്റ്റെപ് തെറ്റാരുതല്ലോ അതാ.... നാണിച്ചു കൊണ്ട് പറയുന്ന അല്ലുനെ നോക്കി അച്ചു പല്ല് ഞെരിച്ചു..... ഹോ ഹോ ഞാൻ ചാവാൻ കിടക്കുമ്പോഴും നിങ്ങളുടെ ഒരു സ്റ്റെപ്..... അച്ചു ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് മുഖം തിരിച്ചു..... "പറയണ്ടായിരുന്നു അല്ലേ ആഹാ സാരം ഇല്ല...... "അമ്പിളിടെ റിലേറ്റീവ് ആരാ ഉള്ളെ.... നേഴ്‌സ് വന്ന് ചോദിച്ചതും അർജു കലങ്ങിയ കണ്ണുകളോടെ അവർക്കരികിലേക്ക് ചെന്നു..... "അമ്പിളി പ്രസവിച്ചു പെൺകുഞ്ഞ.....

വെള്ള ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ അർജു വിറക്കുന്ന കൈകളോടെ വാങ്ങി...... അപ്പോയെക്കും എല്ലാരും അർജുനെ പൊതിഞ്ഞിരുന്നു..... ആ കുഞ്ഞി നെറ്റിയിൽ ഒന്ന് മുത്തിയ ശേഷം അർജു കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു..... മനസ്സ് നിറഞ്ഞ ഒരു ചിരിയായിരുന്നു അവന്റെ മുഖത്ത് അമ്പിളിടെ കാര്യം ഒരുക്കുമ്പോൾ സങ്കടവും..... "റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമ്പോൾ കാണാം.... ആ നെയ്സ് ഒന്ന് ചിരിച്ചു പറഞ്ഞുകൊണ്ട് കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് കേറി... "അർജു എന്താ പേര് കണ്ടുപിടിച്ചിരിക്കുന്നെ.... വേണു ചോദിച്ചതും അർജു വലിയ ചിന്തയിൽ ആണ്..... "ആദിയേട്ടന്റെ മോൻ ശ്രേയസ് അപ്പോൾ നമ്മക്ക് ശ്രേയ എന്നിട്ടാലോ..... അല്ലു പറഞ്ഞതും അർജു നെറ്റി ചുളുക്കി...... "എന്റെ മനസ്സിൽ ഒരു പേരുണ്ട് ബട്ട്‌ അത് നിങ്ങൾക്ക് ഇഷ്ട്ടവോ..... "എന്റെ അർജു നീ തന്നെ പേര് കണ്ടുപിടിക്കണം എന്ന് അമ്പുന് നിർബന്ധം ഇല്ലേൽ ഞങ്ങൾ പറയുവായിരുന്നു.... നീ തന്നെ പറ പേര്..... "ധൃതികലക്ഷ്മി....... അർജു പറഞ്ഞതും എല്ലാരുടെയും മുഖം തെളിഞ്ഞു..... "ഇത്രേം നല്ല പേര് കയ്യിൽ ഉണ്ടായിട്ടാണോ..... എന്തായാലും നല്ല അടിപൊളി പേര് നമ്മടെ ധൃതി മോള്......അല്ലു പറഞ്ഞതും എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അർജുവിന്റെ മനസ്സിൽ നിർവൃതി ആയിരുന്നു...... അമ്പിളിയെ റൂമിലേക്ക് മാറ്റിയതും അർജു എല്ലാർക്കും മുൻപ് അവൾക്കരികിൽ ഇരുന്നു......ആ നെറുകിൽ പതിയെ തലോടിയതും കണ്ണുകൾ തുറന്നു....... അർജുന്റെ മുഖത്തെ സന്തോഷത്തിനു താൻ ആണ് കാരണക്കാരി എന്നോർക്കുമ്പോൾ അവൾക്കുള്ളിൽ ഒരു ഭാര്യയുടെ നിർവൃതി ആയിരുന്നു...... "കുഞ്ഞിന് പേര് കണ്ടുപിടിച്ചോ......അമ്പിളി ആകാംഷയോടെ ചോദിച്ചതും അർജു ഒന്ന് തലയാട്ടി.... "മ്മ്.... ധൃതികലക്ഷ്മി..... അർജു സന്തോഷത്തോടെ പറഞ്ഞതും അമ്പിളി നെറ്റി ചുളുക്കി നോക്കിയതും അർജുന്റെ മുഖം ഒന്ന് വാടി..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story