മുടന്തിപ്പെണ്ണ്..!!💜: ഭാഗം 10

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"അവൻ നിന്റെ ആരാടി..!!?? നേരത്തെ നീ കൊഞ്ചികുഴഞ്ഞുനിന്നവൻ. ചായ മറ്റുവർക്ക് കൊടുക്കാനല്ല നീയിവിടെ പണിക്ക് നിൽക്കുന്നത്, എനിക്ക് തരാനാ.കണ്ട ചെക്കനാർക്ക് കൊടുക്കാതെ ഇനി മുതൽ ചായ സമയത്ത് എനിക്ക് കൊണ്ട് തരണം " "അതിന് ഞാൻ ആർക്ക് കൊടുത്തു എന്നാ...?? ആദിയേട്ടന് മാത്രമേ കൊടുത്തൊള്ളൂ." അവളുടെ ചുണ്ട് കൂർത്തു.കാശി പല്ലിറുമ്പി അവളെ തുറിച്ചുനോക്കി. "അവളുടെ ഒരു ആദിയേട്ടൻ...!! നീ എന്ത്കൊണ്ട് എനിക്ക് ചായ തന്നില്ല." കാശിയുടെ ശബ്ദം ഉയർന്നു. ആദി പോയ ശേഷം കൃതി കാശിയുടെ റൂമിൽ ചെന്നതായിരുന്നു. അപ്പോൾ തുടങ്ങിയ ബഹളമാണ് കാശി...! "ഇയാൾക്ക് നൈന കൊടുക്കാമെന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ ആദിയേട്ടന് കൊടുത്തത്.. " "അതൊന്നും നീ നോക്കണ്ട. ഇനി മുതൽ നീയെനിക്ക് കൃത്യം ചായ കൊണ്ട് തരണം..മനസ്സിലായോ..??" കാശി അകൃതിയെ നോക്കി കടുപ്പിച്ചുചോദിച്ചതും അവൾ തലയാട്ടി. "മുരടൻ.....!!" അവളെ തുറിച്ചുനോക്കി നടന്ന് പോകുന്ന കാശിയെ നോക്കി അവൾ പിറുപിറുത്തു. ______💜 "ആഹാ മോൾ വന്നോ. വാ കഴിക്ക്..." ഹാളിലേക്ക് വന്ന സോനയോട് സീത പറഞ്ഞതും അവളൊരു ചിരി വരുത്തി ടേബിളിനടുത്തുള്ള കസേരയിലിരുന്നു. സീത അവൾക്കായി പ്ലേറ്റിൽ ചോർ വിളമ്പി. "എന്താ നിനക്ക് ഇന്നലെ പറ്റിയത്.? ഡ്രെസ്സിൽ ആകെ ചളി പറ്റിയിട്ട്." അടുത്തിരുന്ന അഭി അവളോട് ചോദിച്ചതും അവളുടെ കണ്ണിൽ ഇന്നലെ നടന്നതെല്ലാം ഒരു മിന്നായം കണക്കെ തെളിഞ്ഞുവന്നു.

"ഒരുത്തി എന്നെ ചെളിയിലേക്ക് തള്ളിയിട്ടു." സീതയും അബിയും പകച്ചു പരസ്പ്പരം നോക്കി. "ആര്...??" അഭി ഉള്ളിലുള്ള സംശയം അതേപടി ചോദിച്ചതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി. "ആ ചട്ടുകാലി, കൃതിക..." "കൃതികയോ..." അഭി ഞെട്ടികൊണ്ട് ചോദിച്ചതും സോന അതേയെന്ന് തലയാട്ടി. അഭിക്ക് വിശ്വസിക്കാൻ കഴിഞ്ഞിയില്ല. "അവൾ.. അവളെങ്ങനെ ചെയ്യോ..??" "ഓഹോ.. അപ്പൊ നിങ്ങൾക്ക് എന്നെക്കാൾ വിശ്വാസം ആ ചട്ടുകാലിയെയാണല്ലേ..? " അവൾ കണ്ണ് നിറച്ച് ചോദിച്ചതും സീതക്ക് വല്ലാതായി. "ഡാ. എന്റെ മോൾ പറഞ്ഞത് കേട്ടോ. ആ എരണംകെട്ടവൾ ചെയ്ത പണി കണ്ടോ.അസത്ത്...!!" സീത അഭിയോട് പറഞ്ഞതും അവനുള്ളിൽ കൃതീയോടുള്ള വെറുപ്പ് വർധിച്ചു. "എനിക്ക് ഒരുപാട് സങ്കടായി അഭി.എല്ലാവരും എന്നെനോക്കി.ആദ്യമായിട്ടാ ഇങ്ങനെ ആളുകൾക്ക് മുന്നിൽ ഞാൻ നാണം കെടുന്നത്..." സോന തലകുമ്പിട്ട് കണ്ണീർ വാർതതും അഭി മുഷ്ടിചുരുട്ടിപിടിച്ചു. "കാത്തിരുന്നോ കൃതിക.. ഇതിന് ഞാൻ പകരം വീട്ടും.." മുഷ്ടി ചുരുട്ടി പറയുന്ന അഭിയെ കാണെ സോനയുടെ ചുണ്ടിൽ പരിഹാസം തെളിഞ്ഞു..!!" _______💜 "ഡീ...!" റോഡിലൂടെ നടന്ന് പോകുന്ന കൃതിയുടെ പിന്നിൽ നിന്ന് ആരോ വിളിച്ചതും അവൾ നടത്തം നിർത്തി തിരിഞ്ഞുനോക്കി. മുണ്ടും മടക്കി കുത്തി അതാ വരുന്നു കാശി....!!

"ഇയാളിത്... എവിടെ പോയാലും കാണുമല്ലോ ഇയാളെ എന്റീശ്വരാ....!!" കൃതി നെഞ്ചത്ത് കൈവെച്ചു സ്വയം പിറുപിറുത്തു.കാശി അവളുടെ മുന്നിൽ വന്ന് നിന്നു. "നീ എങ്ങോട്ടാ....?" അവളൊന്ന് പരുങ്ങി. "വീട്ടിലേക്ക്..." കൃതി വായിൽ വന്ന കള്ളം തട്ടിവിട്ടതും കാശി വിശ്വാസമാവാത്തത് പോലെ അവളെ ഉറ്റുനോക്കി. "അതിന്, ഇത് നിന്റെ വീട്ടിലേക്ക് പോകുന്ന വഴിയല്ലല്ലോ...??" ചുറ്റും കണ്ണോടിച്ചുകൊണ്ടുള്ള കാശിയുടെ ചോദ്യം കേൾക്കെ അവൾ അബദ്ധം പറ്റിയ കണക്കെ നാക്ക് കടിച്ചു. "അത് പിന്നെ.. വഴി തെറ്റിപ്പോയി. ഞാൻ വീട്ടിക്ക് പോകുകയാ..." ഉള്ളിലെ പതർച്ച പുറമെ കാണിക്കാതെ അവൾ കാശിയെ മറികടന്ന് പോകാനൊരുങ്ങിയതും കാശി അവളുടെ കയ്യിൽ പിടിച്ചു മുന്നിലേക്ക് നിർത്തി. "സത്യം പറയെടി, എങ്ങോട്ട് പോകുകയാ നീ..?? നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ കള്ളത്തരം ഉണ്ടെന്ന്. പറയെടി..??" കാശിയുടെ അലറൽ കേട്ട് അവളുടെ ചുണ്ട് കൂർത്തു. "പറയാൻ...!!" "ആദിയേട്ടന്റെ വീട്ടിലേക്ക്.." കാശിയുടെ അലർച്ച കേട്ട് കൃതി സത്യം പറഞ്ഞതും കാശി അവളെ തുറിച്ചു നോക്കി. "ഓഹോ, അങ്ങോട്ടാണല്ലേ തമ്പുരാട്ടിയുടെ പോക്ക്. എനിക്കപഴേ തോന്നി..നിനക്കെന്താ അവന്റെ വീട്ടിൽ കാര്യം..??" "ആദിയേട്ടന്റെ അമ്മയെ കണ്ട കാലം മറന്നു.

എനിക്കങ്ങോട്ട് പോകണമായിരുന്നു.." അവൾ ദയനീയമായി കാശിയെ നോക്കി. "എന്നാ ഞാൻ കൊണ്ടാക്കാം..." "അ.. അത് വേണ്ട.. " മുന്നോട്ട് നടക്കുന്ന കാശിയോട് അവൾ പറഞ്ഞതും കാശി അവളെ അമർത്തി നോക്കി. അവന്റെ നോട്ടം കണ്ടതും അവൾ പിന്നെയൊന്നും പറയാൻ നിന്നില്ല.. മുണ്ടും മടക്കി കുത്തി അവൾക്ക് മുന്നിൽ കാശി നടന്നു.പിന്നാലെ അവനെ നോക്കി കോക്രി കാട്ടി അവളും....!! ______💜 "ഇതാര്..?? കുഞ്ഞിയോ.? എത്ര കാലമായി പെണ്ണെ കണ്ടിട്ട്. ഞാൻ കരുതി ഞങ്ങളെയൊക്കെ മറന്നെന്ന്..." കൃതി ആദിയുടെ വീട്ട് മുറ്റത്തെത്തിയതും ഭവാനി പരിഭവത്തിടെ അവളോട് പറഞ്ഞു. അവൾ മെല്ലെ ഇടങ്കന്നിട്ട് കാശിയെ നോക്കി. കക്ഷി വേറെ എങ്ങോട്ടോ നോക്കുകയാണ്..!! "ഓരോരോ തിരക്കുകളിൽ പെട്ട് പോയതാ അമ്മേ.. ആദിയേട്ടൻ എവിടെയാ..??" "ഞാൻ ഇവിടുണ്ട് കുഞ്ഞിപ്പെണ്ണേ..!!" പിന്നിലൂടെ വന്ന് ആദി കെട്ടിപിടിച്ചതും അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു. "ഇപ്പോഴെങ്കിലും നിനക്ക് വരാൻ കഴിഞ്ഞല്ലോ കുഞ്ഞി.." അവളുടെ കവിളിൽ നുള്ളി കൊണ്ടവൻ പറഞ്ഞതും അവൾ പല്ലിളിച്ചു കാണിച്ചു. അവരുടെ സ്നേഹം പ്രകടനങ്ങൾ കാണെ കാശി അവരെ രണ്ട് പേരെയും മാറി മാറി നോക്കി. ദേഷ്യവും അസൂയയും ഒരുപോലെ തോന്നി അവന്..!! "

ബൈദുബായ്.. ഇത് കാശിനാഥനല്ലേ...??" കാശിയുടെ ചൂണ്ടി ആദി ചോദിച്ചതും കാശി താല്പര്യമില്ലത്ത മട്ടെ പോലെ മൂളി. "ഓഹ്.. ഞാൻ ആദിത്യൻ.. ആദിന്ന് വിളിക്കും.." ആദി അവന് നേരെ കൈ നീട്ടി. No response....!! മറ്റെങ്ങോ നോക്കിനിൽക്കുന്ന കാശിയെ കാണെ ആദി നെറ്റിച്ചുളിച്ചു കൃതിയെ ഇടങ്കണ്ണിട്ട് നോക്കി. അവളവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചതും ആദി കൈ പിൻവലിച്ചു. "എന്നാൽ രണ്ട് പേരും കയറിയിട്ട് പോകാം. ഞാൻ നല്ല മസാല ദോശ ഉണ്ടാക്കിയിട്ടുണ്ട്." ആദി കൃതിയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞതും കൃതി കാശിയെ ഇടംകണ്ണിട്ട് നോക്കി. "വേണ്ട ആദിയേട്ടാ.. പിന്നെ ഒരിക്കൽ ആവാം.." കൃതി കൈ വലിച്ചുകൊണ്ട് പറഞ്ഞതും ആദി പറ്റില്ലെന്ന മട്ടിൽ ഇളിച്ചു. "സോറി കുഞ്ഞിപ്പെണ്ണേ.അങ്ങേയിപ്പോ കേറാതെ പോകണ്ട. വാ.." ആദി രണ്ടാമതും അവളുടെ കയ്യിൽ പിടിച്ചതും കാശി ഒരുക്കൂടെ അവന്റെ കൈ തട്ടിമാറ്റി. "അവൾ വേണ്ടെന്ന് പറഞ്ഞതല്ലേ.., ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട് !!" ആദിയെ നോക്കി കടുപ്പിച്ചുപറഞ്ഞുകൊണ്ട് കാശി അവളുടെ കൈപിടിച്ചു നടന്നു. അത് കാണെ കൃതിയിലും ആദിയിലും ചിരി പൊട്ടി. ______💜 "ഛെ, നല്ല മസാല ദോശ കഴിക്കാൻ പറ്റിയ ചാൻസ് ആയിരുന്നു." കാശിയുടെ ഒപ്പം നടക്കുന്നതിനിടെ കൃതി കുസൃതിയോടെ പറഞ്ഞതും കാശി അവളെ തുറിച്ചുനോക്കി. "നിനക്ക് മസാല ദോശ വേണോ.. ഞാൻ വാങ്ങിത്തരാം."

"അയ്യോ വേണ്ടായേ.. അല്ല..ഇയാൾ എന്തിനാ ഇങ്ങനെ എയർ പിടിച്ചുനടക്കുന്നെ, എയർ വിടെന്റെ മാഷേ...!!" കാശി അവളെ കനപ്പിച്ചു നോക്കി മുന്നോട്ട് നടന്നു. "ഇതിപ്പോ പൊട്ടുവല്ലോ.." കാശിയുടെ വീർത്ത കവിളിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി അവൾ ചോദിച്ചതും കാശി പല്ലിറുമ്പി അവളെ തുറിച്ചുനോക്കി. "എന്നാലും ആദിയേട്ടന്റെ മസാല ദോശ...!!" അവൾ ഇല്ലാത്ത സങ്കടം മുഖത്ത് വരുത്തി പറഞ്ഞതും കാശി അവളുടെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞതും ഒപ്പമായിരുന്നു. "നിനക്ക് മസാല ദോശ വേണോ..?" അവൾക്ക് നേരെ മുഖം അടുപ്പിച്ചുകൊണ്ട് കാശി ചോദിച്ചതും അവൾ വിയർത്തു.വേണ്ടെന്ന് തലയനക്കി. "കാശിയേട്ടാ.....!" അവന്റെ മുഖം അടുത്ത് വന്നതും അവൾ കണ്ണടച്ചുകൊണ്ട് മേല്ലേ വിളിച്ചു. അത് കേൾക്കെ അവൻ കുസൃതിയോടെ അവളുടെ നുണക്കുഴിയിൽ ചുന്ദമർത്തി. പൊള്ളിപിടഞ്ഞുപോയി അവൾ....!! മറ്റൊന്നും ചിന്തിക്കാതെഒരൂക്കോടെ അവനെ തള്ളിമാറ്റി വീട്ടിലേക്ക് ഓടി പെണ്ണ്..!! നിമിഷനേരം കൊണ്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. പ്രണയത്തിന്റെ ചുവയുള്ള പുഞ്ചിരി...!!..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story