മുടന്തിപ്പെണ്ണ്..!!💜: ഭാഗം 14

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"കുഞ്ഞീ. ഇത്ര നേരമായിട്ടും നീയെന്തെങ്കിലും കഴിച്ചോ പെണ്ണെ..!!" "എന്തെങ്കിലും അസുഗം വരും മോളെ. ദാ ഈ ചോർ കഴിക്ക്..!!" കൃതിയുടെ ഇടവും വലവും ഇരുന്ന് കർത്യാനിയും മാളുവും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതും കൃതി മൗനമായി തന്നെയിരുന്നു. മരണത്തിന് ശേഷമുള്ള എല്ലാ ചടങ്ങുകളും കഴിഞ്ഞ് ഇരിപ്പ് തുടങ്ങിയതാണവൾ..!! കണ്ണുകൾ വാശിയോട് പെയ്തുകൊണ്ട് ഇരുന്നു. മുത്തശ്ശിയുടെ അഭാവം അവളെ വല്ലാതെ തളർത്തിയിരുന്നു. അവരുടെ ഓർമകൾ അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. "നിക്കൊന്നും വേണ്ട.. വിശപ്പില്ല.." വാക്കുകൾ ഇടറുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ..!! "പാവം കുട്ടി, ഇതിന് ഇനി ആരാ ഉള്ളത്. ആകെയുള്ള ആളും പോയില്ലേ.." അടുത്തിരിക്കുന്ന സ്ത്രീകൾ പലരും അടക്കം പറഞ്ഞു. അത് കൃത്യമായി മാളു കേൾക്കുകയും ചെയ്തു. "ഹും.., ഒരു പെങ്കൊച്ചും പ്രായമുള്ള മുത്തശ്ശിയും ഇവിടെ ഉണ്ടായിട്ടും ഇന്നേവരെ ആരും തിരിഞ്ഞുനോക്കിയില്ല. ഒരു സാഹതാപം കൊണ്ട് വന്നേക്കുന്നു.." മാളു പിറുപിറുത്തുകൊണ്ട് പുച്ഛത്തോടെ ചുണ്ട് കോട്ടി. "നിക്ക് വയ്യാത്തത് പോലെ, ഞാനൊന്ന് കിടക്കട്ടെ ചേച്ചി.." അതും പറഞ്ഞ് കൃതി എണീറ്റത്തും കർത്യനിയും മാളുവും വീഴാതിരിക്കാൻ ചേർത്ത് പിടിച്ചു. അടിപതറിയവൾക്ക് ഇനി എന്ത് വീഴ്ച..!!

കൃതിയിൽ പുച്ഛം നിറഞ്ഞു തന്റെ നോട്ടം പ്രതീക്ഷിച്ചുനിൽക്കുന്നവനെ പാടെ അവഗണിച്ചുകൊണ്ട് അവൾ മുറിയിലേക്ക് കയറി ബെഡിലേക്ക് കിടന്നു.അപ്പോഴും തോരാതെ കണ്ണുകൾ പെയത് കൊണ്ടേ ഇരുന്നു. "പാവം തലയിൽ വേദന പോയിട്ടില്ല,നല്ല വേദന ഉണ്ടാകും..!!" മുറിയുടെ വാതിൽ പടിയിൽ നിന്ന് " ശരീരത്തെക്കാൾ വേദന ആ പെണ്ണിന്റെ മനസ്സിനാ..!!" _________💜 "കൃതിപെണ്ണേ..!!" ഉറക്കയുള്ള കാശിയോ ശബ്ദം കേൾക്കെ അവൾ ഉറക്കത്തിൽ നിന്ന് ഞെട്ടി .എപ്പോഴോ കിടന്നതാണിന്നലെ നെറ്റിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി.കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട്നീട്ടിശ്വാസം വലിച്ചു. അടുത്തിരിക്കുന്ന ജഗിൽ നിന്ന് വെള്ളം വായിലേക്ക് കമിഴ്ത്തി മടക്ക് മടക്കായി അത് കുടിച്ചു. അടുത്ത് ഉറങ്ങിക്കിടക്കുന്ന മാളുവിനെ കാണെ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞുവന്നു. ദിവസവും തനിക്ക് കഥ പറഞ്ഞുതരാറുള്ള മുത്തശ്ശി ഇന്നിവിടെയില്ല..!! പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്.വിതുമ്പൽ അടക്കിപിടിച്ച് അവൾ കിടക്കാനാഞ്ഞതും ജനലിനപ്പുറം ഒരു നിഴലനക്കം കണ്ടതും ഒരുമിച്ചായിരുന്നു.അവളൊന്ന് ഞെട്ടി.ആര്യന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി,ഉള്ളിൽ ഭയം കുമിഞ്ഞുകൂടി.

പതിയെ ഉമിനീറിക്കി അവൾ ജനലോരം വന്ന് നിന്ന് ജനലിന്റെ കൊളുത്ത് അഴിച്ചു ജനൽ മലർക്കേ തുറന്നു.പക്ഷെ പുറത്ത് ആരുമില്ലെന്ന് കണ്ടതും അവളൊന്ന് നിശ്വസിച്ചു. അടുത്ത നിമിഷം ജനൽ കമ്പികളിൽ പിടുത്തമിട്ട അവളുടെ കയ്യിനുമുകളിൽ ആരുടെയോ കയ്യ് പതിഞ്ഞിരുന്നു.ആ പെണ്ണിന്റെ ഉള്ള് ഞെട്ടിവിറച്ചു.മുന്നിൽ നിൽക്കുന്ന കാശിയെ കാണെ ആ ഞെട്ടൽ വർധിച്ചു.ആകെ നനഞ്ഞുകുതിർനിട്ടുണ്ടവൻ. പക്ഷെ ആ പെണ്ണ് നോക്കിയത് അപ്പോഴും നിർത്താതെ പെയ്യുന്ന ആ കടുംകാപ്പികണ്ണുകളിലേക്കാണ്..!! "എന്താടാ പറ്റിയെ,എന്നോട് എന്തിനാ നിനക്കിത്ര ദേഷ്യം..?? പിണക്കമാണോ., പിണക്കമൊക്കെ നമുക്ക് പറഞ്ഞുതീർക്കാം പെണ്ണെ..!! വാ,എന്ത് പറ്റി.." കാശിയവളുടെ കയ്യ് മുറുക്കെ പിടിച്ചുകൊണ്ട് ചോദിച്ചതും അവൾ എന്ത് പറയുമെന്ന് അറിയാതെ കുഴഞ്ഞു. അവന്റെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന നിസ്സഹായത അവളെ തളർത്തി.എങ്കിൽ പോലും അവൾ കാശിയുടെ കയ്യ് തട്ടിമാറ്റി. "എന്തൊരു കഷ്ടമാ. എനിക്ക് ഇയാളെ കാണുന്നത് തന്നെ ഇഷ്ടമല്ല. പിന്നെയെന്തിനാ എന്നെയിങ്ങനെ ഉപദ്രവിക്കുന്നെ..??" അവൾ പൊട്ടിത്തെറിച്ചു. "അപ്പൊ നിനക്ക് എന്നെ ഇഷ്ടമല്ലേ പെണ്ണെ..?? നിക്ക് അറിയാം എന്നെ നിനക്കിഷ്മാണെന്ന്...!!"

"ഞാനെപ്പോഴെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..?? ഇല്ലല്ലോ !! നിങ്ങൾ ആണുങ്ങളുടെ കുഴപ്പമാണിത്.പെണ്ണുങ്ങൾ ഒന്ന് ചിരിച്ചുസംസാരിച്ചാൽ പ്രേമമാണെന്ന് പറയും..!! എനിക്ക് തന്നെ ഇഷ്ടമല്ല.. ഇഷ്ടപ്പെടുമെന്ന് കരുതുകയും വേണ്ട..!! ഇനിയെന്റെ മുന്നിൽ വരരുത്..!!" ഒരു താകിതെന്നോണം കൃതി അതും പറഞ്ഞ് ജനലിന്നുള്ളിലൂടെ കയ്യിട്ട് അവനെ ബാക്കിലേക്ക് ഉന്തി വാതിൽ കൊട്ടിയടച്ചു. കടലോളം സ്നേഹമുണ്ടായിട്ടും കടലോളം വെറുപ്പ് കാണിക്കാനെ അവൾക്കായുള്ളൂ..!! ഒരു പൊട്ടികരച്ചിലൂടെ അവൾ ബെഡിൽ കിടന്ന് തലയണയിൽ മുഖം പൂഴ്ത്തി. ________💜 "ഞാൻ നിങ്ങൾക്കൊക്കെ ഒരു ബുദ്ധിമുട്ടായെന്ന് എനിക്കറിയാം.. വെറുതെ എന്തിനാ നിങ്ങൾ ഇവിടെ നിൽക്കുന്നെ.., വീട്ടിലേക്ക് പൊക്കോ. ഞാനിവിടെ ഒറ്റക്കല്ലല്ലോ.." പിറ്റേദിവസം അടുക്കളയിൽ കാര്യമായി പണിയെടുത്തിരുന്ന മാളുവിനോടും ആദിയോടും കൃതി ചെന്ന് പറഞ്ഞതും മാളുവും ആദിയും അവളെ ദേശിച്ചുനോക്കി. "എന്റെ വായിലിരിക്കുന്നത് കേൾക്കാതെ നീയൊന്ന് പോയെ... ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല,.." മാളു അവളെ തറപ്പിച്ചുനോക്കി പറഞ്ഞു. "എന്ന് വരെ..??" "മരണം വരെ..!!" ആദിയുടെ ശബ്ദം ഉറച്ചതായിരുന്നു. കൃതി അവനെ ദയനീയമായി നോക്കി.

"ആദിയേട്ടാ, എനിക്കൊരു കുഴപ്പവുമില്ല. ഞാനിവിടെ ഒറ്റക്ക് നിന്നോളാം.." "ദേ പെണ്ണെ.. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. നിനക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞങ്ങൾക്കറിയാം. കർത്യാനിയമ്മ കടയിൽ പോയത് കൊണ്ടാ. അല്ലെങ്കിൽ അമ്മയുടെ വായെന്ന് നിനക്ക് വയർ നിറയെ കിട്ടിയേനെ... നീയിനി വെറുതെ പോവണ്ട. ഈ ഇരിക്കുന്ന പച്ചക്കറിയൊക്കെ കട്ട്‌ ചെയ്യ്.." മാളുവിന്റെ കനപ്പിച്ചുള്ള സംസാരം കേൾക്കെ മറുതൊന്നും പറയാതെ കൃതി ഓരോ പച്ചക്കറികൾ അരിയാൻ തുടങ്ങി. അവളെയൊന്ന് അമർത്തിനോക്കി ആദിയും മാളുവും ഹാളിലേക്ക് നടന്നു. "കൃതിപെണ്ണേ..!! എന്നോട് മിണ്ട്വോ.. എന്നെയൊന്ന് നോക്കുവോ..!!" ദയനീയത നിറഞ്ഞ കാശിയുടെ ശബ്ദം കേൾക്കെ കൃതിയൊന്ന് ഞെട്ടി. കണ്ണ് നിറഞ്ഞു. തൊണ്ടയിൽ ഒരു ഗദഗദം പോലെ.., തിരിഞ്ഞുനോക്കുമ്പോൾ കണ്ടു ചുവന്ന് കലങ്ങിയ ആ കടുംകാപ്പി കണ്ണുകളെ..!! തന്നോട് ഒരക്ഷരം പറയാതെ പോകുന്ന പെണ്ണിനെ കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ നിറഞ്ഞുകവിഞ്ഞു. പെയ്യാന് വെമ്പി നിൽക്കുന്ന കാർമേഘങ്ങളെ പോലെ അവ നിറഞ്ഞുകവിഞ്ഞു. ________💜 "ആദിയേട്ടാ..!!" കാശിയുടെ അടുത്ത് നിന്ന് നടന്ന് മുറ്റത്ത് മരത്തിനടിയിൽ നിന്ന് പരസ്പരം സംസാരിക്കുന്ന ആദിയെയും മാളുവിനെയും നോക്കി കൃതി വിളിച്ചതും രണ്ട് പേരും അവളെ എന്തെന്ന രീതിയിൽ നോക്കി.

"എനിക്കൊരു കാര്യം പറയാനുണ്ട്. ഒരുപാട് ചിന്തിച്ചെടുത്ത തീരുമാനമാണ്. ആര് എതിര് പറഞ്ഞാലും ഞാനിതിൽ നിന്ന് പിന്മാറില്ല..," മറ്റെങ്ങോ നോക്കിയുള്ള കൃതിയുടെ വാക്കുകൾ കേൾക്കെ മാളുവിന്റെയും ആദിയുടെയും പിരികം ഒരുപോലെ ചുളിഞ്ഞു. "കുറച്ച് കാലം എനിക്ക് മാറിനിൽക്കണം, എവിടേക്കെങ്കിലും.." കൃതിയുടെ വാക്കുകൾ കേൾക്കെ ആദിയും മാളുവും ഒരുപോലെ ഞെട്ടി. "നിനക്കെന്ത് പറ്റി പെണ്ണെ.., നീ എന്തൊക്കെയാ പറയുന്നേ,?? നിന്നെ ഞാനെങ്ങും വിടില്ല..," പറയുന്നതിനോടൊപ്പം ആദിയവളെ ദേശിച്ചുനോക്കി. "പ്ലീസ് ആദിയേട്ടാ. ഇന്നേവരെ ഞാനെന്തെങ്കിലും ആദിയേട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ടോ.? ആദ്യമായിട്ടല്ലേ ഞാൻ ചോദിക്കുന്നെ. ഇനി മരിക്കുന്നത് വരെ ഞാനൊന്നും നിങ്ങളോട് ചോദിക്കില്ല. കുറച്ച് കാലം എനിക്കിവിടെ നിന്ന് മാറിനിൽക്കണം. അല്ലെങ്കിൽ ഞാനിവിടെ കിടന്ന് മരിക്കും.ഒരു മാറ്റം എനിക്കിപ്പോ അത്യാവശ്യയമാ ആദിയേട്ടാ. വേറെ ഒരുസ്ഥലത്ത് എനിക്ക് കുറച്ച് നാൾ കഴിയണം. കൂട്ടത്തിൽ ഒരു ചെറിയ ജോലിയും.പറ്റില്ലെന്ന് മാത്രം പറയരുത്. കുറച്ച് കാലമല്ലേ, അത് കഴിഞ്ഞാൽ ഞാൻ വരും ഏട്ടാ.." കണ്ണ് നിറച്ച് തന്നെ നോക്കി കെഞ്ചി പറയുന്നവളെ കൈവിടാൻ ആദിക്ക് കഴിഞ്ഞില്ല.കണ്ണ് തുടച്ച് തിരികെ നടക്കുന്നവളെ ആദിയും മാളുവും അലിവോടെ നോക്കി...!! ______💜

"നിനക്കറിയില്ലേ കുഞ്ഞി സരസ്വതി മേടത്തെ..!! വല്യ നർത്തകിയും പാട്ടുകാരിയുമൊക്കെയാ.. അവരുടെ ഭർത്താവ് പണ്ടേക്ക് പണ്ടേ മരിച്ചതാ.. പിന്നെയൊരു മോളെ ഉള്ളൂ കഴിഞ്ഞ വർഷം ഒരു കാർ ആക്‌സിഡന്റിൽ ആ പെൺകുട്ടി മരിച്ചു. പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ലാത്തത് കൊണ്ട് അവരുടെ പേരിലുള്ള ഒരു അനാഥലയത്തിലാണ് ആളിപ്പോ താമസിക്കുന്നെ.. ആരോരുമില്ലാത്ത കുട്ടികളെ നോക്കിനടത്തുന്ന സ്ഥലമാ.. കുറച്ച് ദൂരെയാ.. നീ വേണമെങ്കിൽ അവിടെ പോയി നിന്നോ. ഞാൻ എന്റെ ഫ്രണ്ട് വഴി മേടത്തോട് പറഞ്ഞിട്ടുണ്ട്. ആൾക്ക് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാ. അത്കൊണ്ട് ആൾ സമ്മതിച്ചിട്ടുണ്ട്. നിനക്ക് കുറച്ച് നൃത്തമൊക്കെ വശമുണ്ടല്ലോ..?? നീ അവിടെ നിന്നോ. അവിടുത്തെ കുട്ടികളെ നോക്കുക. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കുക. അതുപോലെയുള്ള പണികളെ ഉള്ളൂ..!!" ആദിയുടെ വാക്കുകൾ കുറച്ചൊന്നുമല്ല ആ പെണ്ണിന്റെ സന്തോഷിപ്പിച്ചത്. "സത്യമാണോ ആദിയേട്ടാ..?? സരസ്വതി മേഡത്തെ നിക്ക് വല്യ ഇഷ്ടാ..," കണ്ണ് വിടർത്തിയുള്ള കൃതിയുടെ ചോദ്യം കേൾക്കെ ആദിയൊന്ന് മൂളി.

"ഇത് വേണോ കുഞ്ഞി. നിനക്ക് ഇവിടെ നിന്നാൽ പോരെ..??" "വേണ്ട ആദിയേട്ടാ... ഞാൻ കുറച്ച് കഴിഞ്ഞാൽ വരില്ലേ..??" ആദി ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു. മുന്നിട്ടുള്ള വഴി തെളിഞ്ഞത് കാണെ അവളിൽ ആശ്വാസം നിറഞ്ഞു. എന്നാൽ വാതിലിന് മറവിൽ അവരുടെ വാക്കുകൾ കേട്ട് തറഞ്ഞുനിൽക്കുന്ന കാശിയെ മാത്രം അവൾ കണ്ടിരുന്നില്ല..!! ________💜 അങ്ങനെ കാത്തിരുന്നൊടുവിൽ ആ ദിവസം വന്നെത്തി. "പറഞ്ഞത് ഓർമയുണ്ടല്ലോ.കുറച്ച് ദിവസം, അത് കഴിഞ്ഞാൽ ഇങ്ങോട്ട് വരണം..!!" വസ്ത്രങ്ങൾ ഓരോന്നായി പെട്ടിയിലേക്ക് അടക്കിവെക്കുന്ന കൃതിയോട് മാളു പറഞ്ഞതും അവൾ മാളുവിനെ കൂർപ്പിച്ചുനോക്കി. "നീയിത് എത്രാമത്തെ തവണയാ പറയുന്നേ എന്റെ മാളു... കുറച്ച് ദിവസം മാത്രം തന്നെയാ ഞാനവിടെ നിൽക്കൂ," കൃതിയുടെ പറച്ചിൽ കേട്ട് മാളു അവളെ നോക്കി കോക്രികാട്ടി ചവിട്ടിതുള്ളി മുറിവിട്ട് പോയി.കൃതിയുടെ ചുണ്ടിലൊരു ചിരിമിന്നി. നിമിഷനേരംകൊണ്ട് ആ ചിരി മങ്ങി. മാറിതാമസിക്കുന്നതിൽ ഒരു ആശ്വാസമുണ്ടെങ്കിലും ഇവരെ പിരിഞ്ഞിരിക്കുന്നതിൽ സങ്കടമുണ്ട്. എങ്കിൽപോലും ചുണ്ടിലൊരു ചിരി വരുത്തി പെട്ടിയും കൊണ്ടവൾ വീട്ടിൽ നിന്ന് പുറത്തിറങ്ങി.

തന്നെ കാത്ത് മുൻവശത്ത് നിൽക്കുന്ന കാശിയെ കാണെ അവളൊന്ന് ഞെട്ടി. കുറച്ച് ദിവസങ്ങൾ കൊണ്ട് കാശി ക്ഷീണിച്ചിട്ടുണ്ട്. കരഞ്ഞുവീറ്ത്ത അവന്റെ കണ്ണ്പോളകൾ കാണെ ആ പെണ്ണിന്റെ ഉള്ളിൽ ഒരു നോവ് പടർന്നു..!! "എന്നെ വേണ്ടാണ്ട് പോവാനല്ലേ..,, അല്ലെങ്കിലും ഈ കാശ്ശിക്ക് ആരുമില്ലല്ലോ.. അന്നുമിന്നും ഞാനൊറ്റക്കല്ലേ..!! നീ പൊക്കോ,, പക്ഷെ എന്നെയും കൂട്ടുവോ..?? ഞാനും കൂടെ വരാം പെണ്ണെ എങ്ങോട്ടാണെങ്കിലും..!!" അവനിൽ നിന്നൊരുതേങ്ങൽ ഉയർന്നു. തലകുനിച്ചു തേങ്ങലടക്കാൻ പാടുപെടുകയായിരുന്നു ആ പെണ്ണും..!! ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുന്ന പെണ്ണിനെ കാണെ മുറിഞ്ഞ ഹൃദ്യത്തിനുള്ളിൽ നിന്ന് രക്തം കിനിഞ്ഞു. ഹൃദയം അലറിവിളിച്ചു. "എന്നോടിത്തിരി പോലും ഇഷ്ടം നിനക്കിന്നേവരെ തോന്നിയിട്ടില്ലേ..??" ആ പെണ്ണിന്റെ മൗനം വീണ്ടും അവനെ തോൽപ്പിച്ചു. "നിക്ക് പോവണം കാശിയേട്ടാ...., എനിക്കെല്ലാം നഷ്ടപെട്ട ഈ നാട്ടിൽ ഞാനിനി നിന്നാൽ ശ്വാസം മുട്ടി മരിച്ചുപോകും..!!"

കരച്ചിലടക്കാൻ പാടുപെട്ട് അവൾ പറഞ്ഞുനിർത്തിയതും കാശിയുടെ കണ്ണുകളും കളവ് പറയാതെ ഒഴുകുന്നുണ്ടായിരുന്നു. "ന്നെയൊന്ന് കെട്ടിപിടിക്ക്യോ കാശിയേട്ടാ..!!" അല്പം മടിച്ചുമടിച്ചാണവൾ ചോദിച്ചത്. "വേണ്ട പെണ്ണെ..!! നിന്നെ കെട്ടിപിടിച്ചാൽ ഒരിക്കലും അടർത്തിമാറ്റാനാവത്ത വിധം ഞാൻ കൊണ്ട് പോയെന്നിരിക്കും.. അത് വേണ്ട.. പോ.. പോയി രക്ഷപ്പെട്..!!" പറച്ചിലിനൊപ്പം ആ കൈകൾ അവളെ പിടിച്ചു തള്ളി.കാറിൽ തന്നെ കാത്ത് നിൽക്കുന്ന ആദിയേട്ടനെയും മാളുവിനെയും കണ്ടതും മറുതൊന്നും ചിന്തിക്കാതെ കാശിയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ കാർ ലക്ഷ്യം വെച്ച് നടന്നു. ദൂരേക്ക് നടന്നകലുന്ന തന്റെ പെണ്ണിന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു കൊണ്ട് അവനും.. ഒന്ന് തീരിഞ്ഞുനോക്കാൻ മോഹിച്ച് അവളും......!!! ________ [ഒരു വർഷത്തിന് ശേഷം...]...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story