മുടന്തിപ്പെണ്ണ്..!!💜: ഭാഗം 21

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"എന്താടാ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങളെ ശല്യം ചെയ്യരുതെന്ന്..??" കാശിയുടെ കൈകൾ അവന്റെ കോളറിൽ പിടുത്തമിട്ടു.അഭി അവനെ ദയനീമായി നോക്കിയതേയുള്ളൂ..!! "കാശിയേട്ടാ.. വിട്, ആരെങ്കിലും ശ്രദ്ധിക്കും..." ചുറ്റും കണ്ണുകൾ പരിഭ്രമത്തോടെ പായിച്ചുകൊണ്ട് കൃതി പറഞ്ഞതും അവൻ കൈ കോളറിൽ നിന്ന് കയ്യെടുത്ത് അഭിയെ തുറിച്ചുനോക്കി. "എന്തിനാ അഭിയേട്ടാ ഞങ്ങളെ ശല്യം ചെയ്യുന്നേ..?? ഞങ്ങൾ സമാധാനത്തോടെ ജീവിച്ചോട്ടെ..!!" "കൃതി. ഞാൻ.. ഞാൻ നിന്നോട് ക്ഷമ ചോദിക്കാൻ വന്നതാ..?" പ്രതീക്ഷിക്കാത്ത വാക്കായിരുന്നു അത്. കൃതിയിൽ അമ്പരപ്പാണെങ്കിൽ കാശിയിൽ പുഞ്ചിരിയായിരുന്നു. "നിന്നെ എനിക്കിഷ്ടമായിരുന്നു. ഡോക്ടറാവാൻ പഠിക്കാൻ പോയതിന് ശേഷം എന്നോ നിന്നെ ഞാൻ മനസ്സിൽ നിന്നെടുത്തുമാറ്റി. ജീൻസും പാന്റും ഇട്ടുനടക്കുന്ന പെൺകുട്ടികളുള്ളപ്പോൾ നിന്നെപ്പോലെ ഒരു നാട്ടുമ്പുറത്ത്കാരിയെ സ്നേഹിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നി.ആ ഇടക്കാണ് ഞാൻ സോനയെ കണ്ട് മുട്ടിയത്. അവളുടെ സ്റ്റൈലും സ്റ്റാൻഡേർഡും കണ്ടപ്പോൾ നിന്നെയൊക്കെ ഞാൻ മറന്നുപോയി. അമ്മ പോലും നിന്നെ ഒഴിവാക്കാനാ പറഞ്ഞത്.പതിയെ പതിയെ ഞങ്ങൾ ഇഷ്ടത്തിലായി. നിന്റെ കാര്യം അറിഞ്ഞാൽ അവൾ എന്നെ വെറുക്കുമെന്ന് പേടിച്ചിട്ടാ ഞാൻ നാട്ടിലേക്ക് വന്ന അന്ന് തന്നെ നിന്നെ ഒഴിവാക്കിയത്...

പിന്നീട് സോന എന്നെ വിട്ട് പോയതിന് ശേഷമാണ് ഞാൻ നിന്നെ ഓർത്തത്. വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു എനിക്ക് .നിന്നെ അന്വേഷിച്ചു ഞാൻ വന്നെങ്കിലും നീ എങ്ങോട്ടോ പൊയെന്നാണ് ഞാനറിഞ്ഞത്.രണ്ട് ദിവസം മുന്നേയാണ് നീ വന്നതെന്ന് അറിഞ്ഞത്. നിന്നോട് മാപ്പ് ചോദിക്കാനാണ് ഞാൻ നിന്റെ വീട്ടിലേക്ക് വന്നതും. നിനക്കെന്നോട് ദേഷ്യമില്ലെന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ നിന്ന് ഒരു പാറക്കൽ എടുത്ത് മാറ്റിയ സന്തോഷമായിരുന്നു എനിക്കപ്പോൾ.., ഞാൻ കാരമാണ് നീ ഒറ്റപെട്ട് ജീവിക്കുന്നതെന്ന് തോന്നിയപ്പോഴാണ് നിന്നെ ഞാൻ കല്യാണം കഴിക്കട്ടെയെന്ന് ചോദിച്ചത്. അല്ലാതെ നിന്റെ വിവാഹം കഴിഞ്ഞെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കാശി പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് പോലും..!!" അവൻ തലതാഴ്ത്തി കൊണ്ട് ഓരോന്നായി പറഞെങ്കിലും കൃതി മൗനമായി നിന്നതേയുള്ളൂ..!! "എന്നോട് ക്ഷമിക്കണം നീ..!!" അഭി പ്രതീക്ഷയോടെ കൃതിയിലേക്ക് നോട്ടം പായിച്ചു. "എനിക്ക് അഭിയേട്ടനോട് ദേഷ്യമൊന്നുമില്ല. Past is past. അതോർത്ത് ഏട്ടൻ വിഷമിക്കണ്ട." കൃതിയിൽ നിന്നുള്ള വാക്ക് അഭി പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പെടുന്നനെ അവന്റെ മുഖം വിടരുകയും അതിവേഗം മങ്ങുകയും ചെയ്തു.

"ഞാനിനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾക്കെന്നോട് ക്ഷമിക്കാം പറ്റില്ല കൃതി.." "എന്താ അഭിയേട്ടാ..??" കൃതിയുടെ നെറ്റി ചുളിഞ്ഞു. "നിന്നെ വണ്ടിയിടിച്ചു കൊല്ലാൻ ശ്രമിച്ചത് ഞാനായിരുന്നു..!!" കൃതി ഞെട്ടിവിറച്ചു. ഒരിക്കലും പ്രതീക്ഷിചില്ല..!! "എന്താ അഭിയേട്ടൻ പറഞ്ഞെ..??" വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്..!! "സോന പറഞ്ഞിട്ടാ ഞാനത് ചെയ്തേ. നീ അവളുടെ മേൽ ചെളി ആക്കിയതെന്ന് പറഞ്ഞു. എല്ലാവരുടെയും മുന്നിൽ അവൾ നാണം കെട്ടെന്ന് പറഞ്ഞു.അതാ അന്ന് ഞാൻ..!!" ബാക്കി പറയാനാവാതെ അഭി നിർത്തി. കേട്ട വാക്കുകളിൽ തറഞ്ഞുനിൽക്കുകയായിരുന്നു കൃതി അപ്പോഴും....!! "സാരമില്ല അഭി. ഇപ്പൊ കൃതിക്ക് ഒരു കുഴപ്പവുമില്ല. ഞങ്ങൾ സന്തോഷത്തോട് കൂടിയാ ഇപ്പോൾ ജീവിക്കുന്നെ.. നിന്നോട് ഞങ്ങൾക്ക് ഒരു ദേഷ്യവുമില്ല.." കാശി അവന്റെ തോളിൽ തട്ടി പറഞ്ഞതും അവന് പുഞ്ചിരിച്ചു. "ഞാൻ കുറച്ചു ദിവസമായി ജോലിക്ക് പോയിട്ട്. നിങ്ങളോട് മാപ്പ് ചോദിക്കാതെ ഒരു സമാധാനമുണ്ടായിരുന്നില്ല.

എന്നാ ഞാൻ പോട്ടെ.." അഭി പറഞ്ഞതും കൃതിയും കാശിയും തലയാട്ടി തിരിഞ്ഞുനടന്നു. "കാശി, one second.." എന്തോ ഓർത്ത പോലെ അഭി വിളിച്ചതും കൃതിയും കാശിയും നടത്തം നിർത്തി അഭിയെ നോക്കി. തന്നെ നോക്കി നിൽക്കുന്നവനെ കാണെ കാശി കൃതിയെയൊന്ന് നോക്കി അവനടുത്തേക്ക് ചെന്നു. "You are lucky..!!" കണ്ണുകൊണ്ട് കൃതിയെ കാണിച്ചുകൊണ്ട് അഭി പറഞ്ഞതും കാശി കുസൃതിയോടെ കണ്ണ് ചിമ്മി. തിരികെ നടന്ന് തന്നെ സംശയത്തോടെ നോക്കിനിൽക്കുന്നവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി.. അത്യധികം പ്രണയത്തോടെ...!! ________💜 🎶ചന്ദനകുറി നീയണിഞ്ഞയത്തിലെന്റെ പേര് പറഞ്ഞില്ലേ..!! മന്ദഹാസം പാൽ നിലാപുഴ എന്റെ മാറിലണിഞ്ഞില്ലേ.!!.🎶 മുറിയിലേക്ക് കയറുമ്പോഴാണ് കാശിയുടെ ശബ്ദം കേൾക്കുന്നത്. ബെഡിൽ കിടന്ന് ഒരു കൈ തലക്ക് താങ്ങ് കൊടുത്ത് അവളെ നോക്കി പാടുകയാണ് കാശി. ചുണ്ടിൽ ആരെയും മയക്കുന്ന ചിരിയും..!! അവൾക്ക് ചിരി വരുന്നുണ്ടെങ്കിൽ കൂടിയും അവൾ ഗൗരവം മുഖത്തണിഞ്ഞു

"എപ്പോഴും ഈ പാട്ട് തന്നെ പാടാതെ കാശിയേട്ടാ...!! ഒന്ന് മാറ്റിപിടിക്ക്..!!" ചിരി അടക്കിപിടിച്ചുകൊണ്ട് അവൾ ബെഡിനടുത്തേക്ക് നടന്നു. "എനിക്ക് ഈ പാട്ട് ഇഷ്ടാ..., അത് വിട് ഈ വീട്ടിൽ ആരൊക്കെയുണ്ട്..??" "നമ്മൾ.., കാശിയേട്ടനും ഞാനും.." "ഇന്ന് ഏതാ ദിവസം..??" വീണ്ടും അവന്റെ ചോദ്യം. "ഇന്ന് വെള്ളിയാഴ്ച..!!" "അതല്ലെടി.നമ്മുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാമത്തെ രാത്രി. നമുക്കിത് ആഘോഷിക്കണ്ടെ??" കണ്ണിറുക്കി കുസൃതിയോടെ കാശി ചോദിച്ചതും പെണ്ണിന്റെ മുഖം ചുവന്നു. "അയ്യോ, . എത്ര മണിയായി ...??" പെട്ടെന്നെന്തോ ഓർത്ത പോലെ കൃതി ചോദിച്ചതും കാശി അവളെ ഉറ്റുനോക്കി. "12 മണി കഴിഞ്ഞു " "ഇന്ന് വെള്ളിയാഴ്ച 12 മണി.അമ്മേ പ്രേതം വരാനായി...!!" അതും പറഞ്ഞ് ബെഡിൽ ചാടികയറി പുതപ്പ് മൂടിപ്പുതച്ചു കിടക്കുന്നവളെ കാശി മിഴിച്ചുനോക്കി. "Unromantic മുരാച്ചി...!!" അവളുടെ തലക്കൊരു കൊട്ടും കൊടുത്ത് സ്വയം പിറുപിറുത്ത് അവൻ മലർന്നുകിടന്നു..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story