മുടന്തിപ്പെണ്ണ്..!!💜: ഭാഗം 5

mudanthippennu

രചന: ആസിയ ഇസ്മത്ത്‌

"Really.. ഓഹ് മൈ ഗോഡ്.. എന്നാ നീ വരുന്നേ സോനാ.??" അഭി അടക്കാനാവാത്ത സന്തോഷത്തോടെ ചോദിച്ചതും മറുവശത്ത് നിന്നവളുടെ പൊട്ടിച്ചിരി അവന്റെ കാത്തിലെത്തി. "വെയിറ്റ് ബേബി.. നാളെയോ മറ്റന്നാളോ വരും.നിന്നെ കാണാതെ എനിക്കിവിടെ ശ്വാസം മുട്ടുകയാ ഡാർലിംഗ്.." കൊഞ്ചിക്കൊണ്ടുള്ള സംസാരം കേൾക്കെ അവന്റെ ചുണ്ടിൽ വശ്യത സ്ഥാനം പിടിച്ചു. "വെയ്റ്റിംഗ് for you." അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു. "ആരാ അഭി..??" സീത പിന്നിൽ വന്നുചോദിച്ചതും അവൻ അവരെ നോക്കി പുഞ്ചിരിച്ചു. "സോനയാ.. അവൾ നാളെയോ മാറ്റന്നാളോ വരും.." "സത്യമാണോ അഭി." സീതയുടെ മുഖവും പ്രകാശിച്ചു. അഭി തലയാട്ടി. "ഇപ്പൊ എങ്ങനെയുണ്ട് അഭി.ആ ചട്ടുകാലിയെ ഒഴിവാക്കിയത് നന്നായി.അല്ലെങ്കിൽ നമ്മൾപ്പെട്ടേനെ.." "അമ്മ,ഇത്ര ഹാപ്പിയായ ടൈമിൽ ആ പീറപെണ്ണിന്റെ കാര്യം ഇതിലേക്ക് വലിച്ചിടല്ലേ അമ്മേ.." മറുപടിയായി സീത പൊട്ടിച്ചിരിച്ചു.കൂടെ അവനും..! _______💜 "ഛെ.. കാശി ഇങ്ങനെയൊക്കെ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ആന്റി.. നമ്മുടെ ideas ഓരോന്നായി പൊളിയുകയാണല്ലോ.." നൈന നിരാശയോടെ അംബികയോട് പറഞ്ഞതും അംബിക അമർഷത്തോടെ കയ്യിലിരുന്ന ഗ്ലാസ് നിലത്തേക്കെറിഞ്ഞു. "ഇതൊക്കെ ആ കർത്യനിക്ക് വേണ്ടിയാ. അവൾ കഷ്ട്ടപെടുന്നത് കാശിക്ക് കണ്ടൂടാ..

അല്ലെങ്കിലേ പണ്ടുമുതൽ അവൻ കർത്യനിയോടാണ് ഇഷ്ടക്കൂടുതൽ. എന്നെക്കാൾ.." ദേഷ്യംകൊണ്ട് വിറക്കുകയാണ് അംബിക. "നിനക്കറിയുമോ നൈന.. രാമേട്ടനെ ഉപേക്ഷിച്ചു ഞാനിറങ്ങിപോയിട്ട് ആറ് മാസം വരെയേ എനിക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞുള്ളൂ. ഷെഗരേട്ടന് ഒരുപാട് കടങ്ങളുണ്ടായിരുന്നു. കടം തീർക്കാൻ വേണ്ടി ഞങ്ങൾ ഞങ്ങളുടെ വീട് വിറ്റു. രാത്രി കടത്തിണ്ണയിലും ഒഴിഞ്ഞ ബിൽഡിങ്ങിലുമാണ് ഞങ്ങൾ അന്തിയുറങ്ങിയത്. തിന്നാൻ ഒന്നുമില്ലാതെ പട്ടിണി കിടന്നിട്ടുണ്ട്.സ്വന്തമെന്ന് പറയാൻ എനിക്കാരുമിലായിരുന്നു.ഷെഗരേട്ടന് എന്നും വഴക്കുണ്ടാക്കും.കൊറേ കാലം കഴിഞ്ഞപ്പോഴാണ് ഞാനാ സന്തോഷവാർത്ത കേട്ടത്. രാമേട്ടന്റെ അമ്മ മരിച്ചെന്ന്. അന്ന് ഞാൻ ഷെഗരേട്ടനും ആര്യനുമായി ആ വീട്ടിലേക്ക് കയറിച്ചെന്നു. പക്ഷെ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല കാശിയുടെ. എന്നെ ആട്ടിയിറക്കിയവൻ. അവന്റെ കാൽ പിടിച്ചിട്ടാ ഞാൻ ഈ വീട്ടിലേക്ക് കയറിവന്നത്. പക്ഷെ ഷെഗരേട്ടനെ കേറ്റിയില്ല.അങ്ങനെ കുറച്ച് കാലം തട്ടിയും മുട്ടിയും ഇവിടെ കഴിഞ്ഞപ്പോഴാണ് ദക്ഷ മരിച്ചതും കാശി ജയിലിൽ പോയതും. അത്ര സന്തോഷിച്ച നിമിഷം എന്റെ ജീവിതത്തിൽ വേറെയില്ല. കാശിയുമില്ല ദക്ഷയുമില്ല രാമേട്ടനുമില്ല പിറ്റേന്ന് തന്നെ ഞാൻഷെഗരേട്ടനെ ഇങ്ങോട്ടു കൊണ്ടുവന്നു.

ഈ വീട് ഞങ്ങളുടെ കയ്യിലായി. ഈ കൊട്ടാരത്തിൽ ഞങ്ങൾ സുഖസുന്ദരമായി ജീവിച്ചു. ഈ പറമ്പിലെ തേങ്ങയുടെയും അടക്കയുടെയും വിറകിന്റെയും വിറ്റ പൈസ എന്റെ ഈ കയ്യിലാ വന്നുവീഴുക.. ഈ വലിയ കൊട്ടാരത്തിലെ രാജകുമാരിയായ ഞാനീ ആറ് കൊല്ലം ജീവിച്ചത്.കാശി ജയിലിശിക്ഷ കഴിഞ്ഞ് വന്നാൽ എന്നോട് ദേഷ്യമൊന്നുമുണ്ടാവില്ലെന്ന് ഞാൻ കരുതി. പക്ഷെ അവിടെ എന്റെ പ്രതീക്ഷകൾ തെറ്റി. അവന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല...! ഉടനെ തന്നെ കാശി ആര്യനെയും ഷെഗരേട്ടണേ ഇവിടെ നിന്ന് ഇറക്കിവിടും എന്നിക്ക് ഉറപ്പാ...!!" "ഇനി എന്ത് ചെയ്യും..??" നൈന നിരാശയോടെ അംബികയോട് ചോദിച്ചതും അവരുടെ ചുണ്ടിലൊരു ക്രൂരമായ ചിരി വിടർന്നു. "ഇനി ആകെ ഒരു വഴിയേ ഉള്ളൂ. അതിന് ഒരാൾക്കേ നമ്മളെ സഹായിക്കാൻ പറ്റു.." "ആർക്ക്..??" നൈനായുടെ പുരികകൊടികൾ ചുളിഞ്ഞു. "നിനക്ക്.." "എനിക്കോ.." "അതെ നിനക്ക് തന്നെ..! കാശിക്ക് ഇപ്പോൾ സ്വന്തമെന്ന് പറയാൻ ആരുമില്ല.. രാമേട്ടനുമില്ല ദക്ഷയുമില്ല രാമേട്ടന്റെ അമ്മയുമില്ല. അവൻ ഒറ്റക്കാണ്. ഇതാണ് പറ്റിയ സമയം. നീ അവന്റെ മനസ്സിൽ കയറിപ്പറ്റണം. അവന്റെ ആവശ്യങ്ങളെല്ലാം നീ കണ്ടറിഞ്ഞുചെയ്യണം. നിനക്കറിയാലോ നിന്റെ അമ്മക്കും അച്ഛനും എത്രമാത്രം കടമുണ്ടെന്ന്.

ഈ ആയുസ്സ് മുഴുവൻ നിങ്ങൾ കഷ്ട്ടപെട്ടാലും അതിന്റെ പകുതി പൈസ പോലും നിങ്ങൾക്ക് അടക്കാൻ പറ്റില്ല. പക്ഷെ കാശിയൊന്ന് വിചാരിച്ചാൽ മതി നിനക്ക് ഇവിടെ സുഗമായി ജീവിക്കാം.. ഈ വീട്ടിലെ രാജകുമാരിയായി..!!" നിമിഷനേരം കൊണ്ട് നൈനയുടെ കണ്ണുകൾ തിളങ്ങി . ചുണ്ടുകളിൽ വിടർന്നു . "അങ്ങനെയൊന്നും ഞാൻ അവന്റെ മുന്നിൽ തോറ്റ് കൊടുക്കില്ല.എന്നോട് അലക്കാൻ പറഞ്ഞിരിക്കുകയാണവൻ... അലക്കാനൊന്നും എനിക്ക് പറ്റില്ല. ഇവിടെ വാഷിംഗ്‌ മെഷീൻ ഉണ്ട്. ഞാനതിൽ കഴുകും.." അംബിക പുച്ഛചിരിയോടെ പറഞ്ഞുകൊണ്ട് നൈനയെ നോക്കിയപ്പോൾ അവൾ മറ്റേതോ ലോകത്താണ്. അവളുടെയും കാശിയുടെയും മാത്രമായ ലോകത്ത്..! അവളെയൊന്ന് നോക്കി ചിരിച് അംബിക മുറിവിട്ട് പോയി. ________💜. "ചേച്ചിയെ തൊടീൽ കൊറേ മാങ്ങ വീണിട്ടുണ്ട്. ഞാനത് പോയി എടുക്കട്ടെ.. കൊതിയായിട്ടാ ചേച്ചി...!"

കർത്യാനിയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് സമ്മതം ചോദിക്കുകയാണ് കൃതി. മറുപടിയായി അവരവളെ ദേശിച്ചുനോക്കി. "ഒന്ന് പോകുന്നുണ്ടോ കൊച്ചേ.. അവിടെ വല്ല പാമ്പും ചേരയും ഉണ്ടാകും. കൊറേ ദിവസമായി അവിടെ അടിച്ചുവാരിയിട്ട്.." നിമിഷനേരം കൊണ്ട് കൃതിയുടെ മുഖം വാടി. "പ്ലീസ് ചേച്ചി ഇപ്പൊ പോയിട്ട് വരാം." പരമാവധി കൊഞ്ചിക്കൊണ്ട് കൃതി ചോദിച്ചതും കർത്യാനി മനസില്ലാമനസ്സോടെ മൂളി. "താങ്ക്സ് ചേച്ചി.. " തുള്ളിചാടി അവൾ കർത്യാനിയുടെ കവിളിൽ ഉമ്മവെച്ചു അടുക്കള വഴി പുറത്തേക്കോടി. പെട്ടെന്നാണ് വരാന്തയിൽ നിൽക്കുന്ന കാശിയെ അവൾ കണ്ടത്. അവൾ പെട്ടെന്ന് സ്റ്റക്ക് ആയി മതിലിന്റെ അടുത്ത് ഒളിച്ചുനിന്നു. ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കാശി വാഷിങ് മെഷീനിന്റെ വയറുകൾ കത്തികൊണ്ട് മുറിച്ചിടുന്നത് കണ്ട് അവളുടെ വായ അറിയാതെ തുറന്ന് പോയി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story