മുഹബത്തിന് മഹർ: ഭാഗം 1

രചന: SINU SHERIN
"മോനെ അജു... ഇയ്യ് എത്രയന്ന് വെച്ച ഓളെ ഇങ്ങനെ തിരയ. ഒന്നര വർഷായീലെ ഈ തിരച്ചിൽ തുടങ്ഹീറ്റ്. ഇനിയും നിന്റെ സമയം നഷ്ട്ടപെടും എന്നല്ലാതെ അവളെ കുറിച്ച് ഒന്നും കിട്ടും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇനിയും നീ ഷിഫാന യെ വേദനിപ്പിക്കരുധ് " ഉമ്മ വേദനയോടെ എന്നോട് അത് പറഞ്ഞപ്പോഴും ഉമ്മയോട് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നോളു "ഇല്ലുമ്മ, ഒരിക്കൽ ഞാനവളെ കണ്ടെത്തും. അവളെ കണ്ടെത്തുന്നധ് വരെ എന്റെ ഈ യാത്ര തുടർന്ന് കൊണ്ടിരിക്കും "ന്ന് പറഞ്ഞു ഞാൻ വേഗം ഭക്ഷണം കഴിച്ചു എണീറ്റു റൂമിലേക്ക് പോയി. നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ക്ഷീണമല്ലല്ലോ. ഒന്നര വർഷയീലെ .
അവൾ ഉണ്ടെന്ന് തോന്നുന്ന ഓരോ മുക്കും മൂലയും ഞാനവളെ തിരഞ്ഞു പക്ഷെ എനിക്ക് നിരാശയായിരുന്നു ഫലം. "ആലിയ..എന്തിനാ പെണ്ണെ നീ എന്നെ വിട്ടു ദൂരെ പോയത്. ഇന്ന് നിന്നെ ഓർത്ത് വേദനിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് നീ അറിയുന്നുണ്ടോ. വൈകാതെ നിന്നെ ഞാൻ കണ്ടുപിടിക്കും. ആ കഴുത്തിൽ എന്റെ മഹർ ഞാൻ അണിയിക്കും." അവളെ ആലോചിച്ചു ഞാൻ പതിയെ ഉറക്കത്തിലേക് വീണു. നിർതഥേയുള്ള ഫോണിന്റെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്.എടുത്തു നോക്കിയപ്പോൾ റാഷിദ്. "എന്താടാ ഫോൺ എടുക്കത്തെ. ഞാൻ എത്ര നേരായി വിളിക്കുന്നു എന്നറിയോ. " എടുത്തപ്പോൾ തന്നെ അവൻ അവന്റെ പരാധി പെട്ടി തുറന്നു. "സോറി ഡാ... ഞാൻ ഒന്ന് ഉറങ്ങിപ്പോയി. " "ഉം... ഞാൻ ഇപ്പൊ നിന്നെ വിളിച്ചത് ഒരു കാര്യം പറയാനാ. " "എന്താടാ...എന്ത് കാര്യം?" "നീ നാളെ തന്നെ ഇങ്ങോട്ട് വരണം. പറ്റില്ല... ഒഴിവില്ല... എന്നൊന്നും പറയണ്ട. എത്രയാണെന്ന് വെച്ച നീ അവളെ ഇങ്ങനെ തിരയ.അതുകൊണ്ട് നീ കുറച്ചു ദിവസം അവിടെന്ന് മാറി നിൽക്കുന്നത് നല്ലത്. അതുകൊണ്ട് നീ ഇങ്ങോട്ട് വരണം."
"നീ പറഞ്ഞു വരുന്നത് ഞാൻ ആലിയയെ മറക്കണം എന്നാണോ.നിനക്ക് തോന്നുണ്ടോ എനിക്ക് അതിനു കഴിയും എന്ന്.അവളെ മനസ്സിലാക്കാൻ ഞാൻ ഒരുപാട് വൈകി. ഒരിക്കെ അവളെ കണ്ടെത്തും എന്ന് എനിക്ക് ഉറപ്പുണ്ട് അതുവരെ ഞാൻ അവളെ തിരയും. " "അജു... നിന്റെ അവസ്ഥ എനികറിയാം.പക്ഷെ നീ നിന്റെ ഉമ്മയെ കുറിച്ച് ചിന്തിച്ചുനോക്ക്.ഇത്രയൊക്കെ ആയിട്ടും നിന്നെ മാത്രം സ്നേഹിക്കുന്ന ഷിഫാന യെ ഒന്നു ചിന്തിച്ചു നോക്ക്. ഇത്രയും കാലം നീ അവളെ തിരഞ്ഞു. ഇനിയും എത്ര കാലം.
അതുകൊണ്ടാണ് ഞാൻ പറയുന്നത് ഇങ്ങോട്ട് വരാൻ. നീ അവിടെ തനിച് ഇരിക്കുമ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ നിന്നിൽ ഇപ്പോയുo ഉണ്ടാകും. ഇനിയെല്ലാം നിന്റെ ഇഷ്ട്ടം. "ഇതും പറഞ്ഞു അവൻ ഫോൺ വെച്ചു. അവൻ പറഞ്ഞത് ശെരിയാണ് എത്ര നാൾ ഞാൻ അവളെ ഓർത്ത് ഇങ്ങനെ ജീവിക്കും. "പെണ്ണെ....നിന്റെ ഓർമയില്ലആത ഒരു ദിവസം പോലും എന്റെ ജീവിധത്തിൽ ഉണ്ടായിട്ടില്ല. ഇനി ഞാൻ മാറണം. എന്നെ ജീവന തുല്യം സ്നേഹിക്കുന്ന എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ വാക്ക് കൊടുത്തു എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഷിഫാന ക്ക് വേണ്ടി എനിക്ക് മാറിയെ പറ്റൂ... ( തുടരുo )