മുഹബത്തിന് മഹർ: ഭാഗം 10

muhabathin mahar

രചന: SINU SHERIN

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട്‌ ഞാൻ ശെരിക്കും അതിശയിച്ച് പോയി. ചുവന്ന കളർ ടോപും നീല ജഗ്ഗിങ്ങും ഇട്ട ഒരു സുന്ദരിയായ പെണ്കുട്ടി. വെളുത്ത നീണ്ട ശരീരവും കണ്മഷി എഴുതിയ ആ കണ്ണുകളും കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും. ഞാൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും അവളെ തന്നെ നിരീക്ഷിക്കുന്ന തിരക്കിൽ ആണ്. ഞമ്മളെ കാക്കുമാരെ നോക്കിയപ്പോൾ കണ്ണ് തള്ളി ഇപ്പൊ പുറത്തു ചാടും എന്ന അവസ്ഥയിൽ ആണ്. അജുനെ നോക്കിയപ്പോൾ ഞാൻ ഇങ്ങനത്തെ പെൺപിള്ളേരെ എത്ര കണ്ടതാ എന്ന രീതിയിൽ ഇരിക്കുന്നുണ്ട്. അതാണ്‌ പിന്നെ ഏക ആശ്വാസം ആയത്. കാറിന്റെ ഫ്രന്റ്‌ സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി വന്നു. അയാളെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവളുടെ ഉപ്പയാകുംമെന്ന്. "മതി കാക്കുമാരെ നോക്കിയത്...ഇനിയും ആ നോട്ടം മാറ്റിയില്ലേൽ ഓപ്പറേഷൻ ചെയ്തു പുതിയ രണ്ടു കണ്ണ് അവിടെ ഫിറ്റ്‌ ചെയ്യണ്ടി വരും... അവർ ഓഫീസിലേക്ക് പോയി. " "എന്തൊരു മൊഞ്ച് ആണഡി ഓൾ.... സ്വർഗത്തിലെ ഹൂറിയെ പോലെ ഉണ്ട്"

ജാസിക്ക ആണ് "അതിനു ഇങ്ങൾ സ്വർഗത്തിലെ ഹൂറിയെ കണ്ടിട്ടുണ്ടോ... " "ഇല്ലാ...എന്നാലും എന്റെ ഉള്ളിൽ ഇത്‌ പോലെയുള്ള സുന്ദരികൾ ആണ് സ്വർഗത്തിലെ ഹൂറി " "ഓ... അത്രയ്ക്ക് ഒന്നുമില്ല. " സാധാരണ ഒരു പെണ്ണിന്റെ മുന്പിൽ വെച്ചു വേറെ ഒരു പെണ്ണിനെ പൊക്കി പറഞ്ഞാൽ ഏത് പെണ്ണിന് ആയാലും സഹിക്കില്ലല്ലോ. പക്ഷെ സത്യം പറയാലോ ഒരു അടാർ മൊഞ്ചത്തി തന്നെയാണ് ട്ടോ ഓൾ. "അനക്ക് അസൂയ അല്ലേടി.. " "ഇന്ക്ക് അസൂയ ഒന്നുമില്ല. കാണാൻ കൊള്ളാവുന്ന പെണ്ണ്പിള്ളേരെ സ്വഭാവം മഹാ മോശമായിരിക്കും... അതോണ്ട് പറഞ്ഞതാ.. " "അങ്ങനെ ഒന്നൂല്ല.... ഇവളെ കണ്ടാൽ തന്നെ അറിയാം ഒരു പാവം ആണെന്ന്.. " "ഓ... ന്നാ ആയികൊട്ടെ... ഇങ്ങൾ ആയി ഇങ്ങളെ പാട് ആയി... ഞാൻ പോവാണ്." "ഹാ...ബൈ.. " "ബൈ.. " എന്നും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു. ജാസിക്ക പറഞ്ഞത് ശെരിയാ ആ പെണ്ണ് എന്തൊരു മൊഞ്ചാ... എന്നെയും ഓളെയും ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ.... ഓ.... ഇന്നേ കണ്ടാൽ പട്ടി വെള്ളം കുടിക്കൂല. അല്ലെങ്കിലും എനിക്ക് എന്താ ഒരു കുഴപ്പം.

ആവിശ്യത്തിന് ഒക്കെ ഗ്ലാമർ ഉണ്ട് ഞാൻ. അത് ആരുടെ മുൻബിലും വെളിപ്പെടുത്താന് ആഗ്രഹിക്കുന്നില്ല എന്നെ ഒള്ളു. എനിക്ക് ഇങ്ങനെ ഒക്കെ ജീവിച്ച മതി. ഇതാണ് ഈ ആലിയക്ക് ഇഷ്ട്ടം. എന്റെ ഉമ്മക്കും. അങ്ങനെ ഓരോന്ന് ചിന്തിച്ചു ക്ലാസ്സിൽ എത്തിയത് അറിഞ്ഞില്ല. ക്ലാസ്സിൽ എത്തിയപ്പോൾ സന ഉണ്ട് എന്നിൽ നിന്നു എന്തോ പ്രതീക്ഷിച്ച പോലെ ഇരിക്കുന്നു. "എടി... നീ പറഞ്ഞു.. " "എന്ത്... "എനിക്ക് ഒന്നും മനസ്സിലായില്ല. "കുന്തം.... എടി അജുനെ പ്രോപോസ് ചെയ്തോ..." പടച്ചോനെ....അതിനു ആണല്ലോ ഞാൻ പോയത്‌. അവളെ മൊഞ്ച് നോക്കി നിന്നപ്പോൾ ഞാൻ പറയാൻ പോയ കാര്യം ഒക്കെ മറന്നു. ഞാൻ ഇന്നു നടന്ന കാര്യങ്ങൾ എല്ലാം അവൾക്കു വിശദീകരിച്ചു കൊടുത്തു. "അത്രയ്ക്ക് സുന്ദരി ആണോ ഓൾ... " "ആണോ എന്നോ....അനക്ക് അറിയാലോ എത്ര മൊഞ്ചത്തി ആയ പെണ്ണ് ആണേലും ഞമ്മൾ പെണ്ണുങ്ങൾക്ക് അവളൊരു മൊഞ്ചത്തി അല്ലായിരിക്കും. ഇനി അവളെ മൊഞ്ചത്തി എന്ന് വിളിക്കണം എന്നുണ്ടെങ്കിൽ അവൾ അത്രെയും സുന്ദരി ആയതോണ്ട്അല്ലേ...എല്ലാരും ഓളെ തന്നെ നോക്കായിരുന്നു. "

"എല്ലാരും... ??" "ഹാ... എല്ലാരും... " "റാഷിക്കയും... ??" അപ്പൊ ഞാൻ ഓൾടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. "ഹാ... റാഷിക്കയും " ഇങ്ങനെ പറയാൻ ഒരു കാരണം ഉണ്ട്. ഞമ്മളെ സനക്ക് റാഷിക്കയെ നല്ല ഇഷ്ട്ടാണ്. ഞാൻ റാഷിക്കയോട് കത്തി അടിച്ചു ഇരിക്കുമ്പോൾ മൂപ്പരെ ഒളികണ്ണിട്ടു നോക്കലാണ്‌ ഇവളെ പണി. ഞമ്മളെ അജുന് ഇത് അറിയാം. പക്ഷെ ഞമ്മളെ രണ്ടു കാക്കുമാർക്കും അറീല. ഞാൻ അജുനെ പ്രോപോസ് ചെയ്‌താൽ ഉടനെ അവളും പറയും എന്ന പറഞ്ഞിട്ടുള്ളത്. റാഷിക്കയും നോക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് പെണ്ണ് സങ്കടപ്പെട്ടിരിക്ക... അപ്പോയെക്കും സർ വന്നു. സർന്ടെ പിന്നാലെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു. നേരത്തെ കണ്ട ആ മൊഞ്ചത്തി. "ഇത് നമ്മുടെ ക്ലാസ്സിലേക്ക് ഉള്ള ന്യൂ അഡ്മിഷൻ ആണ്. ഷിഫാന.. " അവൾ ഞങ്ങൾക്ക് എല്ലാവർക്കും പുഞ്ചിരിച്ചു തന്നു. സെക്കന്റ്‌ സീറ്റിൽ പോയി ഇരുന്നു. "ഷിഫാന.... പേരും അടിപൊളി.സന ഞാൻ നേരത്തെ അന്നോട് പറഞ്ഞില്ലേ ഒരു മൊഞ്ചത്തിനെ കുറിച്ച്.അവൾ ഇതാണ്.. " "ഓ... ഇവൾ ആണോ എന്റെ റാഷിക്കയെ മയക്കി എടുത്ത പെണ്ണ്..."

"റാഷിക്കയെ ഇവൾ മയക്കി എടുത്തിട്ട് ഒന്നുമില്ല. റാഷിക്കയാണ് ഇവളെ വായിനോക്കിയത്. വൈകാതെ ഇവൾ നിന്റെ റാഷിക്കയെ മയക്കി എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്. " അത് കേട്ടതും പെണ്ണ് ഇരുന്ന് ചിണ്ങ്ങാൻ തുടങ്ങി. അപ്പൊ ഞാൻ കൊറച്ചു സങ്കടം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു പറഞ്ഞു "എടി... ഇനി ഒരു വഴിയെ ഒള്ളു. നീ എത്രയും പെട്ടന്ന് റാഷിക്കയെ നിന്റെ സ്നേഹം അറിയിക്കണം. ഇല്ലേൽ മോളെ നിന്റെയും റാഷിക്കാന്ടെയും കാര്യം ഗോവിന്ദ.. " "മ്മ്....ഞാൻ ഇന്നു തന്നെ പറയും എന്റെ റാഷിക്കയെ നഷ്ട്ടപെടുതാൻ എനിക്ക് വയ്യ. " ഞമ്മളെ പ്ലാനിന്റെ ആദ്യ സ്റ്റെപ് വർക്ക്‌ ഔട്ട്‌ ആയി.... ഇനി അടുത്തതും ഇത് പോലെ തന്നെ പോണേ.. ഒരു ഡൌട്ടും തോന്നരുതേ... ഉച്ചയ്ക്ക് ലഞ്ചിനു ബെല്ൽ അടിച്ചപ്പോൾ ഞാനും സനയും കൂടി കാന്റീനിലേക്ക്‌ പോയി. ഉച്ചക്കുള്ള ഫുഡ്‌ എന്നും കാന്റീനിൽ നിന്നാണ്. ഞാനും സനയും മാത്രം അല്ല.

രണ്ടു കാക്കുമാരും അജുവും ഉണ്ടാകും. ഫുഡ്‌ കഴിക്കുമ്പോൾ എന്റെ ഫുഡിന്റെ ഹാഫ് അജുനും അവന്റെ ഹാഫ് എനിക്കും ആണ്. ഫ്രണ്ട്സ് ആയതിനു ശേഷം എന്നും ഞങ്ങൾ ഇങ്ങനെ ആണ് കഴിക്കാർ. ഹോളിടായ്‌ ഒയികെ വേറെ ഒരു ദിവസം പോലും ഞങ്ങൾ ഇതിൽ മുടക്കം വരുത്തിയിട്ട് ഇല്ല. അത്രക്കും കട്ട ഫ്രണ്ട്സ് ആണ് ഞങ്ങൾ അതിന്ടെ ചെറിയ പരിഭവം ഞമ്മളെ കാക്കുമാർക്ക്‌ ഇല്ലാതില്ല. എന്നാലും നോ പ്രോബ്ലം. എന്നെ ഇത്രയും നല്ല ഫ്രണ്ട് ആയി കാണുന്ന അജുവിനെ ഞാൻ എങ്ങനെയാണ് പ്രോപോസ് ചെയ്യ.... അവൻക്ക് എന്നെ ആ രീതിയിൽ കാണാൻ കഴിയില്ലെങ്കിലൊ... പടച്ചോനെ...അങ്ങനെ ഒന്നും ഉണ്ടാവരുത്. അജുവിനെ എനിക്ക് തന്നെ തരണേ... "റാഷിക്ക.... ഇന്നു ഞമ്മൾ കണ്ട പെണ്ണില്ലേ... അവൾ ഞങ്ങളെ ക്ലാസ്സിൽ ആണ്... " "ആര്..ആ മൊഞ്ചത്തിയോ.... "

"ഹാ... അവൾ തന്നെ... അവളാണ് ഷിഫാന.... " "ഹ്മ്.... ഓളെ പോലെ തന്നെ പേരും മൊഞ്ച് ആണല്ലോ.... " "ഹാ.... പക്ഷെ അതിലേറെ രസം സന എന്നല്ലേ.... " ഇത് പറഞ്ഞതും സന എന്നെ ഒരു നോട്ടം. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ തുടർന്ന് കൊണ്ടിരുന്നു. "പറയ്‌... സന എന്നല്ലേ.... അവളെ പോലെ തന്നെ ഇവളും മൊഞ്ചത്തി അല്ലേ... " "മൊഞ്ചത്തിയോ.... ഇവളൊ...കൊഴപ്പം ഇല്ല... " അത് പറഞ്ഞത് സനക്ക് തീരെ പറ്റിയില്ല എന്ന് തോന്നുന്നു. പെട്ടന്നായിരുന്നു അവള്ടെ മറുപടി അത് കേട്ടതും റാഷിക്ക ഇരുന്നിടത് നിന്നു എണീറ്റു. അജുവും ഞാനും ആകെ ഞെട്ടി ഇരിക്ക.ജാസിക്ക ആണെങ്കിലോ തിന്നത് തരിപ്പ് പോയി വെള്ളം കുടിക്കാണ്. " ഞാൻ മൊഞ്ചത്തി ആണെങ്കിലും അല്ലെങ്കിലും ഇങ്ങൾ കെട്ടുന്നത് ഇന്നേ തന്നെ ആയിരിക്കും.ഷിഫാന.... ഹും.... ഞാൻ അല്ലാതെ വേറെ ആരെങ്കിലും ആ മനസ്സിൽ കയറിയാൽ ഉണ്ടല്ലോ... നിങ്ങളെയും കൊല്ലും ഞാനും ചാവും.....നോക്കിക്കോള്ളി.." ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story