മുഹബത്തിന് മഹർ: ഭാഗം 11

muhabathin mahar

രചന: SINU SHERIN

സന പറഞ്ഞു തീർന്നതും റാഷിക്ക ഇരുന്നിടത്ത് നിന്നും എണീറ്റു. എന്നിട്ട് സനയെ ഒരു രൂക്ഷമായ നോട്ടം നോക്കി അവിടെന്ന്‌ പോയി. ഞങ്ങൾ ആകെ ഞെട്ടിയിരിക്കാണ്. സനയെ നോക്കിയപ്പോൾ തന്നെ മനസ്സിലായി അവൾക്കു ആകെ സങ്കടം ആയിക്ക്ണ് എന്ന്. പടച്ചോനെ... ഇന്ടെ പ്ലാന്നിംഗ് ഇനിയൊന്നും നടക്കും എന്ന് തോന്നുന്നില്ല. "ഇന്നേ റാഷിക്കാക്ക് ഇഷ്ട്ടം ഉണ്ടാവില്ലേ.... "സന വിതുമ്പി കൊണ്ട് പറഞ്ഞു "ഇയ്യ്‌ എന്തൊക്കെയാഡി പറയണത്...അന്നേ ഇഷ്ട്ടം ഇല്ലാതിരിക്കെ.... "ഞമ്മൾ ഓളെ ഒന്ന് സമാധാനിപ്പിച്ചു. "ഇല്ലെടി... റാഷിക്കാക്ക് ഇന്നേ ഇഷ്ട്ടല്ല... അതോണ്ടല്ലേ ഇന്നേ ഒരു നോട്ടം നോക്കി പോയത്‌. "പെണ്ണ് വീണ്ടും ചിണ്ങ്ങാൻ തുടങ്ങി "അന്നേ ആർക്കാ ഇഷ്ട്ടപെടാതിരിക്കാ സന....ഇയ്യ്‌ കരയൽ ഒന്ന് നിർത്. റാഷിക്ക പെട്ടന്ന് കേട്ട ഷോക്ക്‌ൽ പോയതാണ്. അല്ലാതെ അന്നേ ഇഷ്ട്ടപെടാതെ ഇരിക്കാൻ അനക്ക് എന്താ ഒരു കുറവ്.. " "അതന്നെ അനക്ക് എന്താ ഒരു കുറവ്..."ജാസിക്കയാണ്. ഞങ്ങൾ എല്ലാവരും അപ്പൊ ജാസിക്കയെ ഒന്ന് നോക്കി.

"സന.. അനക്ക് റാഷിക്കയെ സ്നേഹിക്കുന്ന സമയം ജാസിക്കയെ സ്നേഹിച്ച മതിയായിരുന്നു. അതാവുമ്പോ നിനക്ക് ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു. " "അങ്ങനെ പറഞ്ഞു കൊടുക്ക്‌ ഇന്ടെ ആലി.... ഓൾ ആ പഹയനെ സ്നേഹിക്കുന്ന സമയം ഇന്നേ ആണ് സ്നേഹിച്ചത് എങ്കിൽ ഇപ്പൊ പ്രണയിച്ചു നടക്കാമായിരുന്നു... എന്ത് ചെയ്യാനാ....ഓരോർത്തിലെ വിധി... " ജാസിക്കാന്ടെ ഡയലോഗ് കേട്ട് അന്തം വിട്ടിരിക്കാണ് ഞങ്ങൾ. "അതന്നെ... ജാസിക്കാക്ക് ഭാഗ്യം ഇല്ല.. " " സുന്ദരനും സുമുഖനും ആയ ഇന്നേ കിട്ടാൻ ഓൾക്ക് ഭാഗ്യം ഇല്ലാന്ന് പറയ്‌ ന്ടെ ആലി... " "ഓ.. ഒരു സുന്ദരൻ വന്നിരിക്കുന്നു... " "നീ പോടീ അസൂയക്കാരി... അനക്ക് ഇന്ടെ ചൊർക്ക് കിട്ടാത്ത അസൂയ അല്ലേ.... " "ചൊർക്ക് കണ്ടാലും മതി... " "ഇങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ... ഇപ്പൊ ഇതാണോ ഇവിടുത്തെ പ്രശ്നം... എങ്ങനേലും സനയെയും റാഷിയെയും ഒന്നിപ്പിക്കണം. അതിനു ആദ്യം റാഷിക്ക് സനയെ ഇഷ്ട്ടം ഉണ്ടോ എന്നറിയണം. " "മ്മ്...അജു പറഞ്ഞതാ ശെരി... ആദ്യം റാഷികാക്ക് ഇഷ്ട്ടം ഉണ്ടോ എന്നറിയണം..

"ഞാനും അത് ശെരി വെച്ചു. അപ്പൊ ബാക്കി രണ്ടും കൂടി അതെ എന്ന് മൂളി "ഞങ്ങൾ ആദ്യം അവനോടു ഒന്ന് ചോദിച്ചു നോക്കട്ടെ.... അതിനു മുൻപ് എടുത്ത്‌ ചാടി നിങ്ങൾ ഒന്നും ചെയ്യരുത്. മനസ്സിലായല്ലോ.."അജുവാണ് "മ്മ്...ന്നാ ഓക്കേ ഞങ്ങൾ പോയി..." "മ്മ്...ബൈ.. " "ബൈ ഒക്കെ അവിടെ നിക്കട്ടെ... ബെല്ൽ അടിച്ചത് കേട്ടില്ലേ... നിങ്ങൾക്ക് കൂടി ക്ലാസ്സിൽ പോവാനുള്ള ബെല്ൽ ആണത്. പിജി ക്കാർ ആണെന്ന് കരുതി ഓവറ് ആവാൻ നില്ക്കണ്ട. പോയെ..." "ആ പോവാണ്..." "എപ്പോ പോവാന്ന്.. " "എന്താ ആലി അജുന് കൊറച്ചു ഫ്രീഡം കൊടുക്ക്‌... അന്നേ ഫ്രണ്ട് ആയി എന്ന് സ്വീകരിച്ചോ അന്ന് അവന്റെ കഷ്ട്ടക്കാലം തുടങ്ങി.. എങ്ങനെ നടന്നിരുന്ന ചെക്കനാ നീ ഒറ്റ ഒരാളാണ് ഓനെ കേട് വരുത്തിയത്... " "കേട് വരുത്തിയതത്‌ ആരാ എന്നൊക്കെ നമ്മക്ക് പിന്നെ നോക്കാം... ഇപ്പൊ രണ്ടാളും ക്ലാസ്സിലേക്ക് പോയെ... " അവരെ ഉന്തിതള്ളി പറഞ്ഞയച്ചു. ഞങ്ങൾ ക്ലാസ്സിലേക്ക് പോന്നു. ഉറങ്ങിയും സൊറ പറഞ്ഞു ഇരുന്നും വൈകുന്നേരം അങ്ങട്ട് ആക്കി. കോളേജ് വിട്ടു ബസ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു.

ബസ്‌ കാത്തു നിൽക്കുമ്പോൾ ഉണ്ട് ബുള്ളെറ്റ്ന്ടെ കുടുകുടു ശബ്ദം കേള്ക്കുന്നു. ഇത് ഞമ്മളെ അജുവും ടീമും ആണ്. ഞങ്ങളെ ബസ്‌ വരുവോളം അവർ ഞങ്ങളോട് വര്ത്തമാനം പറഞ്ഞിരിക്കും. ബസ്‌ വന്നു ഞങ്ങളെ കയറ്റിവിട്ടിട്ട് മാത്രേ അവർ പോവൂ. "അജു... ഇങ്ങട്ട് വാ... ഇന്ക്ക് അന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്." ഞമ്മൾ റാഷിക്കയെ നോക്കി പറഞ്ഞു. എവിടെ മൂപ്പർക്ക് നോ ഭാവമാറ്റo. ഞമ്മൾ അജുന്ടെ കയ്യ് പിടിച്ചു നടന്നു കൊറച്ചു അപ്പുറത്തേക്ക് മാറി നിന്നു. "അജു... എന്തായി.. ഇയ്യ്‌ ചോയ്ച്ചോ..." "എന്താവാൻ... " "എന്താ അജു നീ ഇങ്ങനെ ഒക്കെ പറയുന്നേ... കാക്കുന് ഇഷ്ട്ടല്ലേ ഇന്ടെ സനയെ... " അത് പറയുമ്പോൾ എന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അത്രക്കും ഇഷ്ട്ടാണ് സനക്ക് കാക്കുനെ. കാക്കുന് എങ്ങാനും അവളെ ഇഷ്ട്ടല്ല എന്ന് പറഞ്ഞാൽ അവൾ ആകെ തളരും. "ആലി.... റാഷിക്ക് സനയെ ഇഷ്ട്ടല്ല എന്നൊന്നും പറഞ്ഞില്ല. പക്ഷെ അവനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല എന്ന്. അവളെ ആ രീതിയിൽ അവൻ കണ്ടിട്ടില്ല എന്ന്. ഇനി കാണാനും കഴിയില്ല പോലും .. "

അത് കേട്ടതും എന്റെ ചങ്ക് ഒന്ന് പിടഞ്ഞു. ഇതെങ്ങാനും അവൾ അറിഞ്ഞാൽ..... കാക്കുന് എന്ത് കൊണ്ട് ആയിരിക്കും അവളെ ഇഷ്ട്ടപ്പെടാൻ കഴിയാത്തത്‌. "അജു... എന്നാലും... കാക്കുന് എന്ത് കൊണ്ട അവളെ സ്നേഹിക്കാൻ പറ്റാത്തെ... " "അവൻ നിന്നെ കണ്ട പോലെ തന്നെ അവളെയും കണ്ടിട്ടോള്ളൂ എന്ന്... " "മ്മ്..." എന്നും പറഞ്ഞു ഞാൻ കാക്കുനെ നോക്കി. മൂപ്പര് ഫോണിൽ കുത്തി കളിക്കാണ്.സനയെ നോക്കിയപ്പോൾ അവൾ കാക്കുനെ ദയനീയമായി നോക്കുന്നുണ്ട്. എന്താ കാക്കുന് ഓളെ ഒന്ന് സ്നേഹിച്ചാൽ ആകാശം ഇടിഞ്ഞു വീയോ... ദുഷ്ടൻ.. ... ഹും... ഞാൻ അവരെ അടുത്തേക്ക് പോയി. "എന്താ കാക്കു ഒന്നും മിണ്ടാത്തെ... " ഞമ്മൾ കാക്കുനെ നോക്കി ചോദിച്ചു. പക്ഷെ ഒരു ശബ്ദവും മൂപ്പര്ൽ നിന്നു വരണ്ണില്ല. "ഭയങ്കര ബിസി ആണല്ലോ... ആരോടാ ചാറ്റിങ്.. " "ഇന്ടെ കെട്ടിയോളോട്... അനക്ക് വല്ല പ്രശ്നവും ഉണ്ടോ... "

"സന ഇവിടെതന്നെ ഉണ്ടല്ലോ... പിന്നെ ഇങ്ങൾ ഏത് കെട്ടിയോളോട് ആണ് ചാറ്റിംഗ്... " "സന ഇന്ടെ കെട്ടിയോൾ ആണെന്ന് അന്നോട് ഞാൻ പറഞ്ഞോ.... ഇല്ലല്ലോ.. പിന്നെ ഏത് വകീൽ ആണ് ഓൾ ഇന്ടെ കെട്ടിയോൾ ആവ.." "അല്ല... ഇങ്ങൾക്ക് എന്താ ഇത്ര വാശി... ഇവൾക്ക് എന്താ ഒരു കുഴപ്പം. ഇങ്ങൾ വേണ്ടാന്ന് പറയാൻ... " "അതൊന്നും അന്നോട് ബോധിപ്പിക്കേണ്ട ആവിശ്യം ഇന്ക്ക് ഇല്ല.. " "എന്ത് കൊണ്ട് ഇല്ല.... ഇവളെ ഒയിവാക്കിയ കാരണം ഇന്ക്ക് അറിയണം. അതിനുള്ള അവകാശം എനിക്ക് ഉണ്ടെന്ന് കൂട്ടിക്കോള്ളി.. " "ആലി... ഞാൻ നിന്നോട് പറഞ്ഞില്ലേ എനിക്ക് ഇവളെ ഇഷ്ട്ടല്ല എന്ന്. അതിനു പ്രതേകിച് കാരണം ഒന്നുമില്ല. ആരെങ്കിലും പ്രോപോസ് ചെയ്ത് ഇഷ്ട്ടല്ല എന്ന് പറഞ്ഞാൽ അപ്പൊ തുടങ്ങും ഇങ്ങനെ ഉള്ള ഓരോർതിൽ ബുദ്ധിമുട്ടിക്കാൻ. " "അപ്പൊ കാക്കുന് ഞാൻ ഒരു ബുദ്ധിമുട്ട് ആണോ... "

"ആണ്.... അന്നേ പെങ്ങളായി കണ്ട നിമിഷത്തെ ഞാൻ ഇപ്പൊ ശഭിക്കാണ്.ഇനി ഒരിക്കലും നീ എന്നെ കാക്കു എന്ന് വിളിക്കരുത്. ദയവു ചെയ്തു ഇനി ഇതും പറഞ്ഞു ഇന്ടെ പിന്നാലെ വരരുത്. "എന്നും പറഞ്ഞു കാക്കു എനിക്ക് നേരെ കയ്യ് കൂപ്പി. "റാഷി... നീ എന്തൊക്കെയ ഈ പറയുന്നത്... ഇവൾ... " "മതി അജു... ഇനി ഇവൾക്ക് വക്കാലത്‌ പിടിച് നീയും കൂടി ഓരോന്ന് പറയണ്ട.... " എന്നും പറഞ്ഞു കാക്കു അവിടെന്ന് ബൈക്ക് എടുത്ത്‌ പോയി. എന്തിനെന്നു ഇല്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. അജുവും സനയും ജാസിക്കയും എല്ലാവരും എന്നെ ആശ്വാസിപ്പിക്കുന്നുണ്ട്. ബസ്സ്‌ വന്നു വേഗം അതിൽ കയറി ഇരുന്നു. അവരോടു യാത്ര പോലും പറഞ്ഞില്ല. ഞാനിത്രക്ക് അന്യ ആയോ കാക്കുന്.സന ഓരോന്ന് പറഞ്ഞു ആശ്വാസിപ്പിക്കുന്നുണ്ട്. ഒപ്പം അവൾ തേങ്ങുന്നുമുണ്ട്. അവൾ ഓരോന്ന് പറഞ്ഞു ആശ്വാസിപ്പിക്കുംമ്പോയും എന്റെ കാതുകളിൽ കാക്കു പറഞ്ഞ വാക്കുകൾ മാത്രം ആണ് കേള്ക്കുന്നത്. "അന്നേ പെങ്ങളായി കണ്ട നിമിഷത്തെ ഞാൻ ശപിക്കുന്ന്‌... ഇനി എന്നെ കാക്കു എന്ന് വിളിക്കരുത്... " .. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story