മുഹബത്തിന് മഹർ: ഭാഗം 12

muhabathin mahar

രചന: SINU SHERIN

പിറ്റേന്ന് കോളേജിലെത്തിയപ്പോൾ ഗേറ്റ്ന് അടുത്തു തന്നെ ഉണ്ട് ഞമ്മളെ അജുവും കാക്കുമാരും.ഞാൻ അജുനും ജാസികാക്കും ഒന്ന് ചിരിച്ചു കൊടുത്തു. അവരെ അടുത്തേക്ക് പോകാൻ നിന്നപ്പോൾ സന എന്നെ തടഞ്ഞു. "വാ ആലി... നമ്മൾക്ക് ക്ലാസ്സിൽ പോവാ... അവിടേക്ക് പോകണ്ട. അവിടെ റാഷിക്ക ഉണ്ട്. എനിക്ക് മൂപ്പരെ കാണുമ്പോൾ തന്നെ സങ്കടം വരാണ്. ഇനി ഇക്കാനെ ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ല... " "അതിനു ആരു റാഷിക്കാനെ മൈൻഡ് ചെയ്യുന്നു. നമ്മൾ അവിടെ പോകുന്നു. അജുനോടും ജാസിക്കാനോടും സംസാരിക്കുന്നു പോരുന്നു. ഇത്രേ ഒള്ളു.... " "അപ്പൊ റാഷിക്ക ഓരോന്ന് ചോദിച്ചു വന്നാലോ... " "വന്നാലും മൈൻഡ് ചെയ്യരുത് . നീയും മൈൻഡ് ചെയ്യരുത്ട്ടോ.... മോളെ...നീ ആലിയയുടെ കളി കാണാൻ ഇരിക്കുന്നോള്ളൂ... " എന്നും പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് പോയി. "ഹാ... ഇന്നു കാക്ക മലര്ന്നു പറക്കും... ഇന്നെന്ത നേരത്തെ ആണല്ലോ... " "ഹോ.. അതോ.. നീ തന്നെ അല്ലേ പറഞ്ഞെ ഞങ്ങളോട് നേരത്തെ വരാൻ. എന്റെ പെങ്ങൾ പറഞ്ഞാൽ കാക്കു കേള്ക്കണ്ടേ.

ചിലരൊകെ നിന്നെ പെങ്ങളായി കാണുന്നില്ല എന്ന് വെച്ചു എനിക്ക് എന്റെ പെങ്ങൾ പറയുന്നത് കേൾക്കാതെ ഇരിക്കാൻ പറ്റോ... " ജാസിക്ക പറഞ്ഞ ആ കമന്റ്‌ എനിക്ക് അങ്ങട്ട് പെരുത്ത് ഇഷ്ട്ടായി. കാക്കുനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. പക്ഷെ സഹാജര്യം കൂടി നമ്മൾ നോക്കണല്ലോ... ആ വാക്കുകൾ റാഷിക്കാനെ വേദനിപ്പിച്ചു എന്ന് റാഷിക്കാന്ടെ മറുപടിയിൽ നിന്നും മനസ്സിലായി. "സോറി ആലി...അതൊന്നും ഞാൻ അറിഞ്ഞുകൊണ്ട് പറഞ്ഞത് അല്ല... നീ... " "ആ അതേതായാലും നന്നായി.... ഗുഡ് ബോയ്‌... " ഞമ്മൾ റാഷിക്ക പറഞ്ഞത് കേൾക്കാത്ത പോലെ ജാസിക്കാനോടായ് പറഞ്ഞു. "ആലി... " റാഷിക്ക വീണ്ടും എന്നെ വിളിചു. "ആ... ന്നാ ശെരിട്ടോ അജു... ജാസിക്ക ഞാൻ പോവാന്... " ഞാൻ അതും പറഞ്ഞു പോവാന് വേണ്ടി തിരിഞ്ഞതും ആരോ എന്റെ കയ്യിൽ പിടിച്ചതും ഒപ്പം ആയിരുന്നു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ വിജാരിച്ച ആൾ തന്നെ റാഷിക്ക. ആ മുഖം കണ്ടാൽ അറിയാം ഇന്നലെ എന്നോട് അങ്ങനെയെല്ലാം പെരുമാറിയതിനു ഇപ്പൊ ഒരുപാട് സങ്കടപെടുന്നുണ്ടെന്ന്‌. ഇന്നലെ ഞാനും കൊറേ സങ്കടപെട്ടതല്ലെ...അപ്പൊ അതിനു പകരം ആയിട്ട് കൊറച്ചു ഒക്കെ സങ്കടപെടട്ടെ...

"അജു... എന്റെ കയ്യിൽ നിന്നു വിടാൻ പറ... എനിക്ക് ക്ലാസിൽ പോണം.. " ഞമ്മൾ കാക്കുനോട്‌ എന്നോണം അജുന്ടെ മുകത്തു നോക്കി പറഞ്ഞു. "ആലി.. ഞാൻ ചെയ്തത് എല്ലാം തെറ്റാണ് എന്നറിയാം. അങ്ങനെയൊന്നും നിന്നോട് പറയാൻ പാടില്ലായിരുന്നു. അതിനെല്ലാം ഞാൻ നിന്നോട് ക്ഷമ ചോദിക്കാണ്.എന്നിട്ടും നിനക്ക് ക്ഷമിക്കാൻ കഴിയുന്നില്ലെങ്കിൽ നീ എന്നെ എത്ര വേണേലും ചീത്ത പറഞ്ഞോ വേണേൽ ഒന്ന് തല്ലിക്കോ... എന്നാലും എന്നോട് മിണ്ടാതിരിക്കല്ലേ... എനിക്ക് അത് സഹിക്കുന്നില്ല... " "അടിക്കെ... ചീത്ത പറയെ... എന്തിന്.. അതിനു നിങ്ങൾ എന്താ ചെയ്തത്. പെങ്ങളായി കാണാൻ ആഗ്രഹം ഇല്ലാത്ത ഒരാളെ ഞാൻ എന്റെ സ്വന്തം കാക്കുനെ പോലെ കണ്ട്‌ സ്നേഹിച്ചു. ആ ഞാനല്ലേ ക്ഷമ ചോദിക്കേണ്ടത്‌... " ഇതും ഞാൻ അജുന്ടെ മുഖത്ത് നോക്കിയാണ് പറഞ്ഞത്. ഇത് ഒക്കെ പറയുമ്പോൾ എന്റെ ശബ്ദം ഇടരുന്നുണ്ടായിരുന്നു. എന്റെ കണ്ണുകളിൽ നനവ്‌ പടര്ന്ന പോലെ... "ആലി... എന്നോട് പൊറുക്കണം. ഒന്നും അറിഞ്ഞുകൊണ്ടല്ല.... നിന്നെ എന്നും ഞാനെന്റെ പെങ്ങളെ പോലെയാണ് കണ്ടത്.

പക്ഷെ... ഇന്നലെ എന്തോ അപ്പൊയതെ ദേഷ്യത്തിന് പറഞ്ഞുപോയതാണ്. മാപ്പാക്കണം.നീ എന്നെ നോക്കാതെ സംസാരിക്കുമ്പോൾ ഇല്ലാതാവുന്നത് ഞാനാണ്. നിന്റെ കാക്കു എന്നുള്ള വിളി ഇല്ലാതെ പറ്റണില്ല പെണ്ണെ.... " ഇതും പറഞ്ഞു റാഷിക്ക മുട്ടുകുത്തി ഇരുന്ന് എന്റെ കയ്യ് പിടിച്ചു കരഞ്ഞു. കാക്കുന്ടെ ഈ കരച്ചിൽ എനിക്ക് ഒട്ടും സഹിക്കുന്നില്ല. കാക്കുനെ എഴുന്നേൽപിച്ചു ഈ പെങ്ങൾ എപ്പോയെ ക്ഷമിച്ചു എന്ന് പറയണം എന്നുണ്ട്. പക്ഷെ അങ്ങനെയെല്ലാം പറഞ്ഞാൽ ഞാനിന്നലെ ഉറങ്ങാതെ കണ്ടുപിടിച്ച എന്റെ എല്ലാ പ്ലാനും പൊളിയും. എന്റെ പ്ലാൻ എല്ലാം മുന്ബോട്ടു പോകണം എന്നുണ്ടെങ്കിൽ ഞാനിപ്പോ കാക്കുന്ടെ മുന്പിൽ അഭിനയിചെ മതിയാവു.. അപ്പോൾ തന്നെ ഞാൻ കാക്കുന്ടെ കയ്യ് വിടുവിച്ചു ക്ലാസ് ലക്ഷ്യമാക്കി ഓടി. ക്ലാസ്സ്‌ എത്തിയതും ഞാൻ ബെഞ്ചിൽ തല വെച്ചു കിടന്നു കരഞ്ഞു.

കരച്ചിൽ എല്ലാം കഴിഞ്ഞു ഞാൻ എണീറ്റപ്പോൾ സനയും എന്റെ അതെ അവസ്ഥയിൽ തന്നെയാണ് ഇരിക്കുന്നത്. മുഖം കണ്ടാൽ തന്നെ അറിയാം അവളും ഒരുപാട് കരഞ്ഞിട്ട് ഉണ്ട് എന്ന്. "എന്തായാലും നീ ചെയ്തത് ഇത്തിരി കൂടി പോയി. നിനക്ക് ഇക്കാനോട് ക്ഷമിച്ചു എന്ന് പറയാമായിരുന്നു. ഇക്കാന്റെ ആ കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല."ഇതും പറഞ്ഞു വീണ്ടും അവൾ കരയാൻ തുടങ്ങി. "ഇപ്പോ കുറ്റം മുഴുവൻ എനിക്കായോ. എന്റെ കാക്കുനോട്‌ അങ്ങനെ എല്ലാം പെരുമാറിയതിനു ഞാൻ ശെരിക്കും സങ്കടപെടുന്നുണ്ട്... പക്ഷെ ഇക്ക ഇന്നലെ എന്നോട് പറഞ്ഞത് നീയും കേട്ടതല്ലേ.. " "ഹ്മ്...ഇനിയെല്ലാം മറക്കണം. എന്റെ ഇക്കാനെയും ഇക്കനോടുള്ള സ്നേഹത്തെയും. എല്ലാം... " "അപ്പൊ.. നീ എന്റെ കാക്കുനെ സ്നേഹിച്ചത് മറക്കാൻ വേണ്ടിയാണോ.. " "മറക്കേ... എനിക്ക് അതിനു കഴിയും എന്ന് നിനക്ക് തോന്നുണ്ടോ.. പക്ഷെ എനിക്ക് മറന്നേ പറ്റൂ... ആ ഹൃദയത്തിൽ എനിക്ക് സ്ഥാനം ഇല്ല... ഇനി ഉണ്ടാവുകയും ഇല്ല... അതുകൊണ്ട്... "

"അതുകൊണ്ട്.... നീ എല്ലാം മറക്കണം എന്നാണോ... എന്ന നീ കേട്ടോ... എന്റെ കാക്കുന്ടെ ബീവി നീ തന്നെയായിരിക്കും... " "എന്ത്.... അതിനു ഇക്ക സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ . " "ഉണ്ട്... എന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആയാൽ മോളെ.... എന്റെ കാകുന്ടെ ബീവി നീ തന്നെ ആയിരിക്കും.... നോക്കിക്കോ... " "പ്ലേനോ....എന്ത് പ്ലാൻ.. " "ഈ ആലിയ ഒരു സിനിമ ഇറക്കുന്നുണ്ട്. അതിലെ നായിക വേഷം നീയാണ് കയ്കാര്യം ചെയ്യുന്നത്. എന്താ റെഡി ആണോ.. " "സിനിമയോ... നായികയോ... നീ എന്തൊക്കെ ഈ പറയുന്നത്... " "എടി ബുദ്ധൂസെ...ഞാൻ പറയുന്ന പോലെ നീ അഭിനയിചാൽ പിന്നെ കാക്കു നിനക്ക് സ്വന്തം... " "ആട്ടെ... എന്താ നിന്റെ പ്ലാൻ..." "അതൊക്കെ ഉണ്ട്. ഈ ആലിയേടെ കളി നീ കാണാൻ പോകുന്നോള്ളൂ...ഞാൻ പറയുന്ന പോലെ നീ ചെയ്‌താൽ മാത്രം മതി.. " "ആ.... എനിക്ക് ഇക്കാനെ കിട്ടും എന്നുണ്ടെങ്കിൽ ഞാൻ എപ്പോ തകർത്തു അഭിനയിച്ചു എന്ന് ചോദിച്ച മതി... " "എന്ന.. എന്റെ നാത്തൂൻ ആയി വരാൻ തയ്യാറായിക്കോ.. " ************** "എന്താ റാഷി ഇത്... നീ ഇപ്പോയും അതൊന്നും മറന്നില്ലേ... അവൾ ഞമ്മളെ പെങ്ങൾ അല്ലേട... അവൾ എല്ലാം ക്ഷമിച്ചു നിന്റെ അടുത്തേക്ക് തന്നെ വരും നീ നോകികോ...

"ജാസിയാണ് "അതേടാ... അവൾക്കു അത്ര നേരം ഒന്നും മിണ്ടാതെ ഇരിക്കാൻ കഴിയില്ല."ഞാനും റാഷിയെ സമാധാനിപ്പിചു. "ഹ്മ്...." "എടാ.. നിങ്ങൾ അതൊക്കെ വിട് എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.. " ജാസിയാണ് "ആ പറയ്‌ടാ... " "അത്.... ഞാൻ....എനിക്ക്... " "എന്താടാ ജാസി... നീ മലയാളം വാക്കുകൾ പഠിക്കാനോ... കാര്യം പറടാ... "ഞാൻ ഓനോട്‌ പറഞ്ഞു "എടാ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടാണ്... " ജാസി ഇത് പറഞ്ഞതും. ഞാനും റാഷിയും ആകെ ഞെട്ടിയിരിക്കാണ്. "നീയോ പ്രേമിക്കെ... "ഞാനും റാഷിയും ഒപ്പം ചോദിച്ചു. "ഹാ.... " ജാസി നാണത്തോടെ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ശെരിക്കും ഞെട്ടിപ്പോയി. നാണമോ... അതും ജാസിക്ക്... "ജാസി....എന്ന് തുടങ്ങിയതാ നിന്റെ പ്രേമം.... എന്നാലും ഇത്രേം കാലം ഞങ്ങളോട് ആരോടും പറഞ്ഞില്ലല്ലോ... കൊച്ചു കള്ളൻ ..." "എടാ.. വണ് സൈഡ് ആണ്......അവളെ നിങ്ങൾക്ക് അറിയാം.. " "ഹാ... അത് ഞമ്മല്ക്ക് റ്റൂ സൈഡ് ആക്കാം... ഇയ്യ്‌ കുട്ടീടെ പേര് പറ..." റാഷി യാണ് "സന.. " "സനയോ... "റാഷി അതിശയത്തോടെ ചോദിച്ചു.

"ഏത് സന... ഞമ്മളെ ആലിടെ ഫ്രണ്ടോ... " "ഹാ... അവൾ തന്നെ... " "എടാ... അത് റാഷിയെ ഇഷ്ട്ടം ഉള്ള കുട്ടി അല്ലടാ... "ഞാൻ ചോദിച്ചു "ഹാ.. പക്ഷെ അവൾ റാഷിയെ സ്നേഹിക്കുന്ന മുന്പേ ഞാൻ അവളെ സ്നേഹിച്ചിരുന്നു. എന്റെ ഇഷ്ട്ടം തുറന്ന് പറയണം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് അവൾ റാഷിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത്. ആ നേരം ഞാൻ അനുഭവിച്ച വേദന... അപ്പോഴാണ്‌ എന്റെ മനസ്സ് അറിയും പോലെ റാഷി അവളെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞത്. ഇനിയും വൈകിക്കൂട...എന്റെ ഇഷ്ട്ടം എത്രയും പെട്ടന്ന് പറയണം.... " "എടാ...ഇത് നടക്കില്ല... "റാഷിയാണ് "എന്ത് കൊണ്ട് നടക്കില്ല. നിനക്ക് അവളെ ഇഷ്ട്ടം അല്ലല്ലോ. അപ്പൊ എന്തായാലും എന്റെ സ്നേഹം അവൾ അസെപ്റ്റു ചെയ്യും. എനിക്ക് ഉറപ്പാ... " "പക്ഷെ എനിക്ക് ഉറപ്പില്ല... "റാഷിയാണ് "ദേ അജു നോക്ക് ഇവന് പറയുന്നത്. ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് അവളെ വേണം ടാ... " "നിനക്ക് അവളെ കിട്ടും... നീ നോക്കിക്കോ... "ഞാൻ ജാസിയെ സമാധാനിപ്പിചു. "ആ മക്കൾ രണ്ടാളും ഇവിടെ നോക്കി ഇരുന്നോള്ളി.... ഇപ്പൊ ഇഷ്ട്ടപെടും. ഞാൻ പോവാന്... " എന്നും പറഞ്ഞു റാഷി പോയതും ഞാൻ ജാസിയെ കെട്ടിപിടിച്ചു പറഞ്ഞു "ജാസി.... ആക്ടിംഗ്..... സൂ......പ്പർ..." .. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story