മുഹബത്തിന് മഹർ: ഭാഗം 13

muhabathin mahar

രചന: SINU SHERIN

"ജാസി ആക്ടിംഗ് സൂപ്പർ " "താങ്ക്സ് ഡാ മച്ചാ.. ഞാൻ ഒരു കാര്യം ഏറ്റെടുത്ത അത് പോളിച്ചടക്കി കയ്യിൽ തരും എന്ന് നിനക്ക് അറിയുല്ലേ " "പിന്നല്ലാതെ എന്നാലും മുത്തേ എന്തൊരു ആക്ടിംഗ് ആയിരുന്നു. ചളി അടിക്കാൻ മാത്രം അറിയുന്ന നീ ഇതൊക്കെ എവിടുന്ന്‌ പഠിച്ചൂടാ. " "ഇപ്പൊ നിനക്ക് മനസ്സിലായില്ലേ മോനെ. ജാസിക്ക്‌ ചളി അടിക്കാൻ മാത്രമല്ല നല്ല അടാർ ലവ് ഡയലോഗ് അടിക്കാനും അറിയാം എന്ന്. " "മ്.. മനസ്സിലായി മുത്തേ. പിന്നെ ഇത് ഇപ്പോൾ തന്നെ ആലിയെ അറിയിക്കണം. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ. " ഞാൻ ഫോൺ എടുത്ത്‌ ആലിക്ക്‌ വിളിച്ചു. അവളോട്‌ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവൾക്കു ഭയങ്കര സന്തോഷം. ബാക്കി ആക്ടിംഗ് ഇന്നു ലഞ്ചിനു എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. ************ അജു പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് ഒരുപാട് സന്തോഷം ആയി. സനയോട് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ ആയി. ലഞ്ചിനു ബെല്ൽ അടിച്ചപ്പോൾ കാന്റീനിൽ പോകാൻ സനക്ക്‌ ഭയങ്കര ധൃതി.

അങ്ങനെ ഞങ്ങൾ കാന്റീനിലേക്ക്‌ പോയി. അവിടെ എത്തിയപ്പോൾ ബാക്കി മൂന്നും അവിടെ ആദ്യം തന്നെ സീറ്റ്‌ പിടിച്ചിരുന്നു. "എവിടെ ആയിരുന്നു പെണ്ണുങ്ങളെ ഇത്രയും നേരം. ഞങ്ങൾ എപ്പോ വെയിറ്റ് ചെയ്യാൻ തുടങ്ങിയതാ എന്നറിയോ. "ജാസിക്കയാണ് "ബെല്ൽ അടിക്കുന്ന മുൻപ് ഇവിടെ കുത്തിയിരിക്കൽ തുടങ്ങിയാൽ അങ്ങനെ ഒക്കെ തോന്നും. "അല്ല പിന്നെ ഇന്നോട് ആണ് കളി "ഇന്നു എല്ലാവർക്കും എന്റെ വകയാണ് ഫുഡ്‌ " "ഹേ എന്ത് എന്റെ കാക്കുന്ടെ വകയോ. മറ്റുള്ളവരെ പോക്കറ്റ്‌ കാലിയാക്കാനല്ലേ കാക്കുന് അറിയൂ. ആ കാക്കു സ്വന്തം പോക്കറ്റ്‌ കാലിആക്കെ. ആട്ടെ ഫുഡ്‌ വാങ്ങിതരാൻ എന്തേലും കാരണം ഉണ്ടാവണം അല്ലോ. എന്താ കാക്കു വല്ല ലൈനും സെറ്റ് ആയോ. "ഞമ്മൾ കാക്കുനോട്‌ കണ്ണിറുക്കി ചോദിച്ചു. "ഹാ ഒരാളെ നോട്ടം ഇട്ടിട്ടുണ്ട്. വൈകാതെ സെറ്റ് ആവും. " "എന്ത് ലൈനോ അതും ഞമ്മളെ ജാസിക്കാക്ക്‌. ആട്ടെ ആരാ കക്ഷി. " "അത് പറയില്ല. സസ്പെൻസ് ആണ്. ഞാൻ ആദ്യം അവളെ പ്രോപോസ് ചെയ്യട്ടെ. എന്നിട്ട് ഇങ്ങലോട് പറയാംട്ടോ "

"ഹാ മതി പക്ഷെ എത്രയുംപെട്ടന്ന് പറയണം. " "നോക്കട്ടെ അതിനു ആദ്യം അവളുടെ ഇഷ്ട്ടങ്ങൾ എല്ലാം അറിയണം. പിന്നെ...." "പിന്നെ.. ??"ഞാൻ അതിശയത്തോടെ ചോദിച്ചു "പിന്നെ അവൾക്കു എന്നെ ഇഷ്ട്ടം ഉണ്ടോ എന്നറിയണം. " "ഹോ ഇതാണോ. എന്റെ കാക്കുനെ ആർക്കാ ഇഷ്ട്ടം ആവാതിരിക്കാ.മൊഞ്ചൻ അല്ലേ. "ഞമ്മൾ അതും പറഞ്ഞു മൂപ്പരെ കവിളിൽ ഒന്ന് നുള്ളി "ഒന്ന് പോ ആലി. അത് നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ. " "അതെന്താ.അവൾക്കു തോന്നാത്തെ. ഡീ സന നീ പറ എന്റെ കാക്കു മൊഞ്ചൻ ആണോ അല്ലെന്ന് "ഞാൻ അത് ചോദിച്ചതും റാഷിക്കാന്ടെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു.അത്കണ്ട്‌ തന്നെ ആണെന്ന് തോന്നുന്നു സന നല്ല അടാർ ഡയലോഗ് അടിച്ചു. "പിന്നല്ലാതെ ഞമ്മളെ ജാസിക്ക മൊഞ്ചൻ അല്ലേ. സ്നേഹിക്കുന്നവരെ മനസ്സിലാക്കാനുള്ള മനസ്സുള്ള ഇങ്ങളെ ആർക്കാ ഇഷ്ട്ടം ആവാതിരിക്കാ.ഞാൻ ഒരു കാര്യം പറയട്ടെ. ഇങ്ങൾ ഇപ്പൊ ഇന്നേ ആണ് പ്രോപോസ് ചെയ്തത് എങ്കിൽ ഞാൻ കണ്ണുംപൂട്ടി എസ് പരഞ്ഞീന്ന്‌. പക്ഷെ എന്ത് ചെയ്യാനാ ഇന്ക്ക് ഭാഗ്യം ഇല്ല. "

"സത്യാണോ.. ഞാൻ.. "എന്നും പറഞ്ഞു ജാസിക്ക തുടങ്ങുന്ന മുന്പേ ദേഷ്യത്തിൽ റാഷിക്കാടെ ചോദ്യം ഉയർന്നിരുന്നു. "അനക്ക് ഒരു സമയം എത്ര ആൾക്കാരാഡി " ഇത് കേട്ട് ഞാനും അജുo ജാസിക്കയും ഞെട്ടിഎങ്കിലും സന ഞെട്ടീലാ. ചാത്തപ്പൻ എന്ത് മഹ്ശര എന്നപ്പോലെ സനക്ക്‌ എന്ത് ഞെട്ടൽ എന്ന രൂപത്തിൽ ഇരിക്കുന്നുണ്ട്. "ഞാൻ ജീവന തുല്യം സ്നേഹിച്ചത് ഇങ്ങളെയാണ്. പക്ഷെ ഇങ്ങൾക്ക് ഇന്നേ വേണ്ട. ഒരുപാട് തവണ ഞാൻ ഇങ്ങളെ മുന്പിൽ വന്നീലെ.അപ്പൊ ഇങ്ങൾക്ക് ഒക്കെ തമാശ. ഇപ്പൊ തോന്നാണ് ആ സമയം ജാസിക്കയെ പ്രേമിച്ച മതിയായിരുന്നു എന്ന്. പക്ഷെ എനിക്ക് ഭാഗ്യം ഇല്ല. ഇപ്പോയാണെങ്കിൽ ജാസിക്ക വേറെ ഒരു കുട്ടിയെ സ്നേഹിക്കുന്നുണ്ട്." "ഇപ്പോയും വൈകീട്ട് ഇല്ല. സ്നേഹിക്ക മാത്രം ആക്കണ്ട. അവനെയും കല്യാണം കഴിച്ചു സുഖായിട്ട് ജീവിച്ചോ. " "ജീവിക്കും. കാണണോ തനിക്ക്. കാണണോന്ന്‌. "

"എന്ത് കാണാൻ. ഈ ആറ്റംബോംബ്‌നെ ജീവിതകാലം മുഴുവൻ അവൻ സഹിക്കുന്നതോ " "എടോ അതിനു തനിക്ക് എന്താ . ഞാൻ ഇയാൾടെ കൂടെ അല്ലല്ലോ ജീവിക്കാൻ പോണേ.ജാസിക്ക എന്നെ സഹിച്ചോളും. അതിനു ഇയാൾ എന്തിനാ ദേഷ്യ പെടുന്നെ. " "ദേഷ്യം അന്ടെ കെട്ടിയോൻക്ക്‌ ആണെഡി " "ജാസിക്ക നോക്കട്ടെ. ഇല്ലല്ലോ ജാസിക്കാന്ടെ മുഖത്ത് ദേഷ്യം ഒന്നും കാണുന്നില്ലല്ലോ. " സനയുടെയും കാക്കുന്ടെയും തർക്കം കണ്ട്‌ അന്തം വിട്ടിരിക്കാണ് ഞങ്ങൾ.ഇവരുടെ രണ്ടു പേരുടെയും തർക്കത്തിന് വിരാമം ഇട്ട്കൊണ്ടായിരുന്നു ജാസിക്കയുടെ മറുപടി "ഒന്ന് നിർതൊ.കൊറേ നേരായി രണ്ടും കൂടി.റാഷി നീ ഇവിടെ ഇരിക്.സന നീ അവിടെ ഇരിക്." ഇത് കേട്ടതും രണ്ടാളും അടങ്ങി ഒതുങ്ങി ഇരുന്നു. വീണ്ടും ജാസിക്ക തുടര്ന്നു "സന നീ ഇപ്പോയും റാഷിയെ സ്നേഹിക്കുന്നുണ്ടോ "

"ഇല്ല.. എനിക്ക് വേണ്ട ഇങ്ങേരെ. "അതും പറഞ്ഞു സന കാക്കുനെ നോക്കി മുഖം തിരിച്ചു "ഡീീീ... "റാഷിക്ക അലറി കൊണ്ട് എണീറ്റു. ജാസിക്ക റാഷിക്കയെ തടഞ്ഞു "എന്താ റാഷി ഇത് അവൾ നിന്നെ വേണ്ട എന്ന് പറഞ്ഞതിന് നീ എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ." അതോടെ റാഷിക്ക എണീറ്റ അതെ സ്പീഡിൽ ഇരുന്നു. "നോക്ക് സന... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്റെ ബീവി ആക്കാൻ ആഗ്രഹിക്കുന്നു. നീ എന്നെ തിരിച്ചു സ്നേഹിക്കും എന്ന വിശ്വാസം എനിക്കുണ്ട്. വിൽ യു മേരി. " എന്നും ചോദിച്ചു ജാസിക്ക അവിടെ മുട്ടുകുത്തി ഇരുന്നിട്ട് അവൾക്കു നേരെ കയ്യ് നീട്ടി. റാഷിക്കയെ നോക്കിയപ്പോൾ മൂപര് ഇപ്പൊ ഞെട്ടൽ pani വന്നു മരിക്കും എന്ന് തോന്നി.അമ്മാതിരി ടെൻഷനിൽ ആണ് മൂപ്പര് ഇരിക്കുന്നത്. അത് കണ്ടിട്ട് ചിരി വന്നു. പക്ഷെ കണ്ട്രോൾ ചെയ്തിരുന്നു. സന ചിരിച്ചു കൊണ്ട് കയ്യ് പൊന്തിച്ചു അവിടെ വെക്കാൻ നിന്നതും അപ്രതീക്ഷിതമായിയാണ് അത് സംഭവിച്ചത്... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story