മുഹബത്തിന് മഹർ: ഭാഗം 14

muhabathin mahar

രചന: SINU SHERIN

സന ചിരിച്ചു കയ്യ് എടുത്ത്‌ വെക്കാൻ നിന്നതും റാഷിക്ക അവളുടെ കയ്യ് പിടിച്ചു ഒറ്റ നടത്തം. റാഷിക്കയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല. പ്രതേകിച് സന. അതുകൊണ്ട് തന്നെ അവളുടെ മുഖത്ത് പലഭാവങ്ങളുo പ്രത്യക്ഷപ്പെടുന്നുണ്ട്. കാക്കു അവളുടെ കൈ പിടിച്ചു മുൻപിൽ നടക്കാണ് ഞങ്ങൾ പിന്നാലെയും. സത്യം പറഞ്ഞ ഞമ്മളും ഒന്ന് ഞെട്ടീക്ക്‌ണ്.കാരണം ഇങ്ങനൊരു ഭാഗം ഞമ്മളെ പ്ലാന്നിംഗ്ൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തത്‌ എന്താ നടക്കാ എന്നൊന്നും ഞമ്മക്ക് അറീല. ഇത് വരെ ഞമ്മളെ പ്ലാന്നിംഗ്ൽ ഒന്നും അറിയാതെ ആടിയാ ആൾ കാക്കു ആയിരുന്നു. എന്ന ഇപ്പോൾ ആ സ്ഥാനത് ഞങ്ങളാണ്. കാക്കു അവളുടെ കൈ പിടിച്ചു നടക്കുമ്പോൾ സന എന്തൊക്കെ പിച്ചും പേയും പറയുന്നുണ്ട്. പക്ഷെ ഞമ്മളെ കാക്കുന്ടെ ചെവിയിൽ അതൊന്നും കേക്കുന്നില്ല എന്ന് തോന്നുന്നു. കാരണം ഒന്ന് തിരിഞ്ഞ് നോക്കുന്നുo കൂടിയില്ല. അവസാനം കാക്കു ഒരു സ്ഥലത്ത് നിന്നു അവളുടെ കൈ വിട്ടു. ഞമ്മൾ ചുറ്റും ഒന്ന് നോക്കി.

ഹാ... ഇപ്പഴാ മനസ്സിലായത് ഇത് ഞങ്ങളുടെ സഭ കൂടാറുള്ള ചീനിമരച്ചോട്ട് ആണെന്ന്. കാക്കു ഞമ്മളെ സനനെ ഇമ വെട്ടാതെ നോക്കി നിലക്കാണ്. ഇത് കണ്ടിട്ട് ഓളും കാക്കുനെ നോക്കി അതെ പോലെ നിലക്കാണ്. അങ്ങനെ ഓൽ കണ്ണും കണ്ണും നോക്കി നിന്നാൽ ഇവിടെ കാര്യങ്ങൾ ഒന്നും ഒരു നടക്ക്‌ പോവൂല. അത്കൊണ്ട് ഞമ്മൾ ഓളെ ഒന്ന് തോണ്ടി. പെണ്ണുണ്ടോ ഉണരുന്നു. അതിൽ ലയിച്ചു നിൽകാണ്. അപ്പൊ ഞാൻ ഓൾക്ക് ഒരു ചവിട്ടു അങ്ങ് വെച്ചുകൊടുത്തു. അപ്പൊ സ്വപ്നലോകത്ത് നിന്നുo പെട്ടന്ന് എണീറ്റു ഓൾ ഇന്നേ ഒരു നോട്ടം. ഞാൻ തിരിച്ചും അവളെ ഒന്ന് രൂക്ഷമായി നോക്കി. പെണ്ണിന് നോട്ടത്തിന്ടെ അർത്ഥം മനസ്സിലായിട്ടാണ്ന്ന്‌ തോന്നുന്നു ഓൾ പെട്ടന്ന് ഓളെ കലിപ്പ് മൂഡ്‌ ഓണ് ആക്കി കാക്കുനോട്‌ ചോദിച്ചു. "അല്ല ഇങ്ങനെ നോക്കി നിൽക്കാനാണോ ഇന്നേ അവിടുന്ന് കൊണ്ട് പോന്നത്. " "അത്... പിന്നെ.. അല്ല.. ഇയ്യ്‌ എന്ത് കണ്ടിട്ട ഓനെ ഇഷ്ട്ടാണ്ന്ന്‌ പറയുന്നത്. നീ ഒരു പെണ്കുട്ടി ആണ് എന്ത് തീരുമാനം എടുക്കുമ്പോഴും ആദ്യം ഒന്ന് ആലോചിക്കണം. "

"എന്ത് ആലോചിക്കാൻ ? ജാസിക്ക എന്നെ ബീവി ആക്കും എന്നല്ലേ പറഞ്ഞെ പിന്നെ എന്ത് ആലോചിക്കാന്. ഇനി എന്തായാലും ഞാൻ ജാസിക്കാനെ മാത്രേ കെട്ടൂ. ഇനി ഈ തീരുമാനത്തിൽ നിന്നു ഒരു മാറ്റവും ഇല്ല. " "അങ്ങനെ നീ മാത്രം തീരുമാനിച്ച മതിയോ ?" "എനിക്ക് ഇഷ്ട്ടമുള്ള ആളെ കല്യാണം കഴിക്കാൻ പറഞ്ഞിട്ടുണ്ട് എന്റെ ഉപ്പയും ഉമ്മയും.അതുകൊണ്ട് തന്നെ ഈ തീരുമാനം അവർ അന്ഗീകരിക്കും. എനിക്ക് ഉറപ്പാണ് " "നീ എന്തൊക്കെ പറഞ്ഞാലും ഇതിന് ഒരാൾ സമ്മതിക്കില്ല. അയാള്ടെ സമ്മതം ഇല്ലാതെ നിനക്ക് ഈ കല്യാണത്തിന് ഒരിക്കലും സമ്മതിക്കാന് കഴിയില്ല. " "ഏഹ്..അങ്ങനെ ഒരാളോ.അത് ഇപ്പൊ ആരാ... " "ഈ ഞാൻ "എന്നും പറഞ്ഞു റാഷിക്ക ഷർട്ട്‌ന്ടെ കോളർ പിടിച്ചു പൊന്തിച്ചു. "ഇങ്ങളൊ??" "ഹാ ഞാൻ തന്നെ.. .ഞാൻ അന്നേ ഡിവോസ് ചെയ്താലല്ലേ ഇവന്ക്ക്‌ അന്നേ കെട്ടാൻ പറ്റൂ. അങ്ങനെ ഇപ്പൊ ഞാൻ അന്നേ ഡിവോസ് ചെയ്യും എന്ന് മോൾ സ്വപ്നത്തിൽ പോലും വിജാരിക്കണ്ടട്ടോ. " എന്നും പറഞ്ഞു കാക്കു സനയുടെ കവിളിൽ നുള്ളി. അത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി

എന്നുറപ്പാണ്. കാരണം അമ്മാതിരി ഡയലോഗ് അല്ലേ കാക്കു അടിച്ചേ. അത് കേട്ടപ്പോ എനിക്ക് പെരുത്ത് സന്തോഷമായി. ഞാൻ അജുനെ നോക്കിയപ്പോൾ ഓൻ പന്തം കണ്ട പെരുച്ചാഴിന്ടെ പോലെ നിക്ക്ണ്ട്. "ഇന്നലെ അന്നേ ആ കലങ്ങിയ കണ്ണുകളോടെ കണ്ടപ്പോൾ ഇന്ക്ക് സത്യം പറഞ്ഞ സഹിച്ചീലാ. പിന്നെ ഇന്ടെ പെങ്ങൾക്കും ഞാൻ അന്നേ കെട്ടുന്നത് തന്നെ അല്ലേ താല്പ്പര്യം. അന്നേ വേണ്ട എന്ന് പറഞ്ഞ തീരുമാനത്തിൽ എന്റെ ആലി വരെ എന്നെഅയ്ട്ടു തെറ്റി.അന്നേ വേണ്ടാന്ന് പറയാനും ഒരു കാരണം ഉണ്ട്. കാരണം എന്റെ ആലിയുടെ ഒറ്റചെങ്ങായി ആയ അന്നേ ഒരു പെങ്ങളായി കാണാനേ എനിക്ക് കഴിഞ്ഞൊല്ലു. ഹാ പിന്നെ ഡിവോസ്. അത് പിന്നെ അന്നേ എപ്പോ ഞാൻ സ്നേഹിക്കാൻ തുടങ്ങിയോ അപ്പൊ ഞാൻ എടുത്ത തീരുമാനമാണ് ഈ റാഷിതിന്ടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് സന ആയിരിക്കുമെന്ന്.

അപ്പൊ തൊട്ട് നീ എന്റെ പെണ്ണായി. അപ്പൊ ഞാൻ അന്നേ ഡിവോസ് ചെയ്താലല്ലേ ഇവന്ക്ക്‌ അന്നേ കെട്ടാൻ പറ്റൂ. " ഇതൊക്കെ കേട്ട് ഞമ്മല്ക്ക് എന്താ ചെയ്യണ്ടേ എന്നറീല. കാക്കുന്ടെ പെട്ടന്നുള്ള മാറ്റം അതൊരിക്കലും പ്രതീക്ഷിച്ചതല്ല . "ജാസി... നീ വിഷമിക്കരുത്. നിനക്ക്.. " "എനിക്ക് വേറെ നല്ല പെണ്ണിനെ കിട്ടും എന്നല്ലേ നീ പറയാൻ വെരുന്നത്.എനിക്ക് അറിയാംടാ " റാഷിക്ക ജാസിക്കയെ സമാധാനിപ്പിക്കാൻ നില്ക്കുമ്പോഴേക്കും ജാസിക്കാ അത് അങ്ങട്ട് പൂർത്തിയാക്കി. "അല്ലടാ... എന്റെ പെണ്ണിനെ സ്നേഹിച്ച നിനക്ക് ഒരു കാലത്തും നല്ല പെണ്ണിനെ കിട്ടില്ലടാ " റാഷിക്കയാണ് കാക്കുന്ടെ ആ മറുപടി കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. "ന്ടെ കാക്കു ഇഷ്ട്ടം ഉണ്ടേൽ അത് ആദ്യമെ പറഞ്ഞൂടായിരുന്നോ. വെറുതെ ഒരു പ്ലാൻ നഷ്ട്ടമായി. " "പ്ലേനോ..എന്ത് പ്ലാൻ. ?" റാഷിക്കയാണ് ഞമ്മൾ കാക്കുന് നല്ല വിശദീകരിച്ചു പറഞ്ഞു കൊടുത്തു. അതൊക്കെ കേട്ട് മൂപ്പര് അന്തം വിട്ടു നില്ക്കാ. "എന്റെ ആലി എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു. ഇത് ഇത്തിരി കൂടിപോയി.

നിനക്ക് ഇത്രയ്ക്കു ഒക്കെ ബുദ്ധി ഉണ്ടായിരുന്നോ. " "പിന്നലാതെ... കാക്കു എന്റെ പ്ലാന്നിംഗ്ന്ടെ നടുക്ക് ഒരു പ്ലാൻ കൊണ്ട് വന്നത് നന്നായി. അത് കൊണ്ട് പെട്ടന്ന് ക്ലൈമാക്സ്‌ ആയി. ഇല്ലേൽ കൊറച്ചുകൂടി കാത്തു നില്ക്കണ്ടി വന്നീനു. " "അപ്പൊ സോറി ജാസികുട്ടാ.. നിനക്ക് ഒരു മൊഞ്ചത്തിയെ കിട്ടട്ടെ... " ഇത്രയൊക്കെ ഞങ്ങൾ ഡയലോഗ് വിട്ടിട്ടും സന ഇപ്പോയും എന്തോ ആലോചിച്ചു നില്ക്കാ. "മോളെ സന... രോഗി ഇച്ചിചതും വൈദ്യന് കല്പ്പിച്ചതും നല്ല ശുദ്ധമായ മില്മ പാൽ. ല്ലേ " ഞമ്മൾ ഇതും പറഞ്ഞു ചിരിച്ചു. എന്നോടൊപ്പം എല്ലാരും ചിരിച്ചു. പക്ഷെ അപ്പോയും സന മാത്രം ചിരിച്ചീലാ. "എന്താ ആലി സന ചിരിക്കാത്തെ. ഇനി അവൾക്കു എന്നെ പറ്റീലെ." കാക്കു തമാശ രൂപത്തിൽ ചോദിച്ചു "അതോ... അത് കാക്കു പെട്ടന്ന് ഇഷ്ട്ടാണ് എന്ന് പറഞ്ഞതിന്ടെ ഷോക്ക്‌ ആണ്. അല്ലേ സന " എന്ന് ചോദിച്ചു ഞാൻ അവളെ ഒന്ന് തട്ടി ചിരിച്ചു.

"അല്ല... എനിക്ക് റാഷിക്കയെ വേണ്ട. ഇങ്ങേരുടെ സ്നേഹവും വേണ്ട. ഇനി ഇതും പറഞ്ഞു എന്റെ പിന്നാലെ നടക്കുകയും വേണ്ട. ഞാൻ ഇപ്പൊ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. നിങ്ങൾ ഇതെല്ലാം പ്ലാൻ ചെയ്തു ചെയ്താനെങ്കിലും. അതിൽ ഞാനും കൂടി നിന്നു തന്നിട്ടുണ്ട്.പക്ഷെ ഇപ്പൊ ഞാനൊരു തീരുമാനം എടുത്തു. എനിക്ക് ഇയാളെ വേണ്ട. " എന്നും പറഞ്ഞു സന കരഞ്ഞുകൊണ്ട് ഓടി. ഒരു നിമിഷം ഞങ്ങൾ എല്ലാവരും ഒന്ന് ഞെട്ടി. ഒരിക്കലും സനയുടെ ഭാഗത്ത് നിന്നു ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതല്ലാ. "ആലി സന എന്തൊക്കെയ പറയുന്നേ."കാക്കു കരഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു "അത് അവൾ തമാശ പറയുകയാ " എന്ന് ഞാൻ കാക്കുനോട്‌ പറഞ്ഞെങ്കിലും എനിക്കറിയില്ലയിരുന്നു സനയുടെ ഈ മാറ്റത്തിന് കാരണം.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story