മുഹബത്തിന് മഹർ: ഭാഗം 15

muhabathin mahar

രചന: SINU SHERIN

" ആലി....സന എന്തൊക്കെയാ പറഞ്ഞിട്ട് പോയെ. അപ്പൊ അവള്ക്കെന്നെ ഇഷ്ട്ടല്ലേ. " "ഇല്ല കാക്കു അവൾ തമാശക്ക്‌ എന്തെങ്കിലും പറഞ്ഞെന്നു വെച്ച്. " "അല്ല ആലി.. അവൾ തമാശയല്ല. അവൾ കരഞ്ഞുകൊണ്ടല്ലേ ഇവിടെന്ന്‌ ഓടിയത്.ഇത്രയും നേരം എന്നോട് വായിട്ടലക്കിയിരുന്ന അവൾ പെട്ടന്ന് എന്തിനാ കരഞ്ഞത്. അതിനര്ത്ഥം എന്നെ... " "കാക്കു നിർത്തുന്നുണ്ടോ ഇങ്ങൾ. അജു ഈ കാക്കുനെ വിളിച് പോയെ. ഞാൻ ക്ലാസ്സിൽ പോവാണ്.എന്തിനാണ് സന ഇവിടുന്നു പോയതെന്ന് അറിയണ്ടേ. " അതും പറഞ്ഞു ഞാൻ തിരിഞ്ഞ് നടന്നു. സന... അവള്ക്കെന്ടെ കാക്കുനെ ജീവനാണ്. ഓരോ പ്രാവിശ്യവും എന്റെ പ്ലാൻ വിജയിക്കുമ്പോൾ പെണ്ണിന് എന്തെന്നില്ലാത്ത സന്തോഷമാണ്.പക്ഷെ പെട്ടന്നുള്ള അവളുടെ മാറ്റം. അത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എന്തായാലും ക്ലാസ്സിൽ എത്തട്ടെ അവളോട്‌ തന്നെ ചോദിക്കണം. ഞമ്മൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു ക്ലാസ്സിൽ എത്തി. എത്തിയപ്പോൾ ഞമ്മൾ ആകെ അന്തംവിട്ടു പോയി.

ഞമ്മളെ സനയും ആ ഗ്ലാമർ താരം ഷിഫാനയും ഇരുന്ന് വർത്താനം പറയുന്നു. അതിനെക്കാൾ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത് ഞമ്മളെ സന അവിടുന്ന് പൊന്ന ആ നിരാശഭാവം ഒന്നും ഓളെ മുഖത്തില്ല. നല്ല ചിരിച്ചു കളിച്ചു എന്താ....വർത്താനം. ഞമ്മൾ ഓരേ അടുത്തേക്ക് പോയി. "സന ഇയ്യ്‌ ഇവിടെ ഇരിക്കാണോ. ഇന്ക്ക് അന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. " "ഹാ ഷിഫാന ഇതാണ് എന്റെ ചങ്ക് ആലിയ." ഞമ്മൾ പറഞ്ഞതൊന്നും ഓളെ ചെവീൽ കൊള്ളാത്തപോലെയാണ് ഓൾ ഇന്നേ മറ്റോൾക്ക് പരിജയപ്പെടുത്തി കൊടുക്കുന്നത്. "ആലിയ...അറിയാം" അവൾ മറുപടി നൽകി. എങ്ങനെ അറിയാം എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല. കാരണം ഓൾ ഞങ്ങളെ ക്ലാസിൽ അല്ലേ.. അപ്പൊ പേര് അറിയാതെ ഇരിക്കോ. ഞമ്മൾ തിരിച്ചു ഒന്ന് ചിരിച്ചു കൊടുത്തു. "എങ്ങനെ അറിയാം എന്ന് ചോദിക്കുന്നില്ലേ " ആ ഷിഫാന എന്നോട് ചോദിച്ചു.

"അതെന്ത്‌ ചോദ്യണ് മാഷെ. ഇയാൾ എന്റെ ക്ലാസ്സിൽ അല്ലേ പഠിക്കുന്നത്. അപ്പൊ എന്റെ പേര് അറിയാതിരിക്കോ. " "ഹാ... ആൾ കൊള്ളാലോ... ഈ വാക്ക്‌ മഹിമ കൊണ്ടാണോ കോളേജ് താരം അജുവിന്ടെയും മനസ്സിൽ ഇടo നേടിയേടുത്തത്‌. " "ഏഹ്... എന്ത്... അപ്പൊ അജുവിനെ അറിയോ. എന്നിട്ട് അവൻ എന്നോട് പറഞ്ഞില്ലല്ലോ " "അയ്യോ എന്നെ അവന് അറീല. പക്ഷെ എനിക്ക് നിങ്ങളെ രണ്ടു പേരെയും നന്നായിട്ട് അറിയാം. എന്റെ ക്ലാസിൽ പഠിക്കുന്ന ആലിയയെക്കാൾ എനിക്ക് അറിയുന്നത് അജുവിന്ടെ ആലിയെ ആണ്. ഈ കോളേജ്ൽ വന്നു അന്ന് തുടങ്ങിയതാ നിങ്ങളെ പോരിശ കേക്കൽ. അത്രയ്ക്ക് ഫേമസ് അല്ലേ നിങ്ങൾ. മറ്റുള്ളവരെ സഹായിക്കുന്ന നിങ്ങൾ കോളേജ് താരങ്ങൾ തന്നെ അല്ലേ. " അവൾ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞമ്മളെ കിളി അങ്ങട്ട് പാറിപോയി. പിന്നെ കൊറച്ചു സമയം വേണ്ടി വന്നു തിരിച്ചു വരാൻ. ഈ പഹയത്തിക്ക്‌ ഞമ്മളെ പറ്റി ഇത്രയൊക്കെ അറിയോ. "എന്താ ആലി ഞെട്ടിയോ " അപ്പോയെക്കും ഏതോ ഒരുത്തി വന്നു ഷിഫാനയെ വിളിച്ചോണ്ട് പോയി.ഹോ... ഭാഗ്യം... !!!

"ഡി സന ഇയ്യ്‌ എന്തിനാ കാക്കുനോട്‌ അങ്ങനെ ഒക്കെ പറഞ്ഞു പോന്നെ.നിനക്ക് എന്താ വട്ടായോ. " "ഹാ വട്ടാവും. ഞമ്മൾ പ്രതീക്ഷിക്കാതെയാണ് അന്ടെ കാക്കു എന്നെ ഇഷ്ട്ടാണ് എന്ന് പറഞ്ഞെ. എന്നെ പ്രോപോസ് ചെയ്യുന്നതിന് എനിക്ക് ഒരുപാട് കൺസെപ്റ്റ് ഉണ്ടായിരുന്നു. റാഷിക്ക വന്നിട്ട് റെമോ ഫില്മിൽ ഞമ്മളെ ശിവ കാർത്തികേയൻ കീർത്തിയെ പ്രോപോസ് ചെയ്യുന്ന പോലെ ഒരു സ്റ്റൈലിൽ ഒക്കെ ചെയ്യും എന്ന് പക്ഷെ മൂപ്പര് ജാസിക്ക ചെയ്തത് പോലും ചെയ്തില്ല. ആ അന്ടെ കാക്കുനെ ഞാൻ എന്താ ചെയ്യണ്ടിയിരുന്നത്‌. കെട്ടിപിടിച്ചു ഉമ്മ വെക്കണോ. " ഓൾ ഇത്രയും പറഞ്ഞു നിർത്തിയപ്പോ ഞമ്മൾ ആകെ അന്തം വിട്ടു പോയി. ഇന്ടെ സന തന്നെയാണോ ഈ പറയുന്നത്. എങ്ങനെ നടന്നിരുന്ന പെങ്കൊച്ചാണ്.ഉറുമ്പ്‌ കണ്ടാൽ കൂടി കടിക്കില്ലായിരുന്നു. അത്രയ്ക്ക് പാവം. ആ അവൾ റാഷിക്കയെ സ്നേഹിച്ചു വട്ടായതാണ്. ഇതാണ് പറയുന്നത് ഒരു പ്രേമത്തിന് എല്ലാം മാറ്റിമറിക്കാൻ കഴിയുമെന്നു. "എടി ശിവയുടെ സ്റ്റൈലിൽ ഒക്കെ വരണം എന്നുണ്ടെങ്കിൽ നീ മാക്സിമം കീർത്തി അല്ലേൽ പോട്ടെ മിനിമം ഒരു നയൻ‌താരയെ പോലെഎങ്കിലും വേണായിരുന്നു.

ഇത് ഇപ്പൊ വല്ല പാടത്തും വെക്കുന്ന കോലത്തെ പോലെയുണ്ട്. ഹഹഹ.. " "ഡി വല്ലാതെ ചിരിക്കല്ലേ. എനിക്കെന്താടി ഒരു കുറവ്. " " കുറവൊന്നുമില്ല . എല്ലാം ലേശം കൂടുതലാണ്. നിനക്ക് എന്റെ കാക്കുനെ ഇഷ്ട്ടല്ലേ. ??" "ഹാ.. ഇഷ്ടാണ്. " "പിന്നെ എന്തിനാടി നീ അവിടുന്ന് ജാഡ കാണിച്ചു പോന്നെ.." "അത് ഞാൻ അന്നോട് പരഞ്ഞീലെ. പിന്നെ അത് മാത്രല്ല അനക്ക് അറീലെ ഇന്നലെ മൂപ്പര് എന്നെ റിജക്ട്റ്റ് ചെയ്തപ്പോൾ ഞാൻ എത്ര മാത്രം വിഷമിച്ചു എന്ന്. അപ്പൊ മൂപ്പരും കൊറച്ചു വിഷമിക്കട്ടെ എന്ന് കരുതി. " "ഹമ്പടി കള്ളി അപ്പൊ പ്രതികാരത്തിനുള്ള ആക്ടിംഗ് ആയിരുന്നോ. എന്നാലും ഇത്രയും വേണ്ടായിരുന്നു. ഇത് ഇച്ചിരി കൂടി പോയി."

"ആണോ നന്നായി. എടി ഇത് ഇന്നു ഒരു ദിവസത്തിന് ആണ്. നാളെ ഞാൻ തന്നെ മൂപരെ പോയി സമാധാനിപ്പിക്കുo." "ഹാ... അതുമതി " പിന്നെ ബെല്ൽ അടിച്ചു സർ വന്നു എന്തൊക്കെ ക്ലാസ്സ്‌ എടുത്തുപ്പോയി. അങ്ങനെ വൈകുന്നേരം ഞങ്ങൾ ക്ലാസ്സ്‌ കഴിഞ്ഞു ബസ്‌സ്റ്റോപ്പില്ലേക്ക്‌ പോയി. കൊറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ഞമ്മളെ അജുവും കാക്കുമാരും വരുന്നു.ഒരു വിധം ബസ്‌ സ്റ്റോപ്പിലെ എല്ലാവരും പോയി കയിഞ്ഞിട്ട് ആയിരിക്കും ഇവർ വരുന്നത്. "ആലി ഞാൻ എന്റെ ആക്ടിംഗ് തുടരും. നീയും എന്റെ കൂടെ കട്ടക്ക് നിന്നോണം. കേട്ടല്ലോ " അവരെ കണ്ടപ്പോൾ തന്നെ സന പറഞ്ഞു ഞാൻ ഹാ എന്ന നിലയിൽ തലയാട്ടി. അവർ ഞങ്ങളുടെ ബുള്ളെറ്റ് സൈഡ് ആക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു. റാഷിക്ക സനയെ തന്നെ നോക്കി നിലക്കാണ്. എന്നോട് സനക്ക്‌ എന്താ സംഭവം എന്ന് ചോദിച്ചപ്പോൾ ഞാൻ അറിയില്ല എന്ന മട്ടിൽ തലയാട്ടി. അപ്പൊ തന്നെ അജു എന്നെ ഒരു നോട്ടം. ഞാൻ ഒന്നും അറിഞ്ഞില്ലേ നാരായണ എന്ന മട്ടിൽ തല താഴ്ത്തി നിന്നു. പെട്ടന്നാണ് അത് സംഭവിച്ചത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story