മുഹബത്തിന് മഹർ: ഭാഗം 16

muhabathin mahar

രചന: SINU SHERIN

 റാഷിക്ക സനയുടെ അടുത്തേക്ക് പോയി അവളെ ചേർത്തിനിർത്തി അവളെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അപ്രതീക്ഷിതമായി സംഭവിച്ച കാര്യമായത്‌ കൊണ്ട് ഞങ്ങൾ എല്ലാവരും ഞെട്ടിയിരിക്കാണ്. സനയാണെങ്കിലൊ കിട്ടിയ ഉമ്മയുടെ ഷോക്ക്‌ൽ നിന്നു ഇതുവരെ മാറീട്ടില്ല. "എന്താ കാക്കു ഇത്. ഉമ്മ കൊടുക്കുമ്പോൾ ഒരു പ്രൈവസി ഒക്കെ വേണ്ടേ. ഒന്നുമില്ലേലും ഞങ്ങൾ ഒക്കെ ഇവിടെ ഉള്ളതല്ലേ. "ഞമ്മൾ കാക്കുന് താങ്ങി കൊണ്ട് ചോദിച്ചു. "നിങ്ങൾ മാത്രല്ലേ ഒള്ളു. ഇത് വെറും ഒരു സാമ്പിൾ അല്ലേ. ഇനി എത്ര റോമൻസ് നിങ്ങൾ കാണാൻ കിടക്കുന്നു. ലെ... സനു... " കാക്കു ഇത് പറഞ്ഞതും സന നാണത്തോടെ ചിരിച്ചു കൊണ്ട് തലതാഴ്ത്തി. "സനുവോ... അതെപ്പോ.. ??" ഞമ്മൾ ആകെ അന്തംവിട്ടു ചോദിച്ചു. "ദേ ഇപ്പൊ.. എന്തെ എനിക്കെന്റെ കെട്ടിയോളെ അങ്ങനെ വിളിച്ചൂടെ. "

"അയ്യോ ഞമ്മൾ ഒന്നുംപറഞ്ഞില്ലാവേ.." ഞമ്മൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു. "എന്നാലും ഞമ്മല്ക്ക് ഒക്കെ എന്നാണാവോ ഇങ്ങനെ ഒക്കെ ഒരു ഭാഗ്യം ഉണ്ടാവ"ജാസിക്കാന്ടെ സങ്കടം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞമ്മല്ക്ക് ചിരി വന്നു . സത്യം പറയാലോ... ഈ ചിരി എന്ന് പറയുന്ന സാധനം എനിക്ക് വന്നുകഴിഞ്ഞാൽ പിന്നെ അത് കണ്ട്രോൾ ചെയ്യാൻ പാടാണ്. അത്കൊണ്ട് തന്നെ ഞമ്മൾ നന്നാക്കി ചിരിച്ചു. ഞമ്മളെ ചിരി കേട്ട് ജാസിക്ക ഒഴിച്ച് ബാക്കി എല്ലാവരും ചിരിച്ചു. "നീ ചിരിച്ചോ ആലി... അല്ലേലും നിനക്ക് ഞാൻ എന്ത് പറഞ്ഞാലും കോമഡിയാണല്ലോ. നീ മതി വരുവോളം ചിരിക് " എന്ന് പറഞ്ഞു ജാസിക്ക പോവാൻ നിന്നതും ഞാൻ ജാസിക്കാന്ടെ കയ്യ് പിടിച്ചു പറഞ്ഞു "അയ്യോ.... അച്ഛാ പോകല്ലേ.... അയ്യോ അച്ഛാ പോകല്ലേ... ന്ന്‌ " അത് പറഞ്ഞു ഞാൻ വീണ്ടും ചിരിച്ചു. ഇപ്രാവശ്യം കാക്കു എന്റെ കയ്യ് തട്ടി മാറ്റി പോവാനിന്നു.

പക്ഷെ ഞമ്മൾ വിടോ.. "എന്താ ഇപ്പൊ എന്റെ കാക്കുന്ടെ പ്രശ്നം. പ്രേമിക്കാൻ ഒരു പെണ്ണ് വേണം. അത്രേ അല്ലേ ഒള്ളു. അതെപ്പോ റെഡി എന്ന് ചോദിച്ച പോരെ " "പോരാ... " "പിന്നെ.. ??" "പ്രേമിക്കാൻ മാത്രം പോരാ എനിക്കവളെ കെട്ടുകയും വേണം.. "ജാസിക്ക ഇച്ചിരി നാണത്തോടെ പറഞ്ഞു. " അയ്യോടാ കൊച്ചുകള്ളൻ... എന്റെ കാക്കുന്ടെ മനസ്സിൽ ഇങ്ങനതെ വിജാരങ്ങൾ ഒക്കെ ഉണ്ടോ " "പിന്നല്ലാതെ ഞാനും ഒരു മനുഷ്യനല്ലേ.. അപ്പൊ എന്നിക്കും ഉണ്ടാകൂലെ ഇങ്ങനത്തെ വിജാരങ്ങലൊക്കെ " "ഓ...കാക്കു നമിച്ചു. " "ഹാ... അങ്ങനെ വഴിക്ക് വാ... ഒരു സുന്ദരിയായ പെണ്ണിനെ സ്നേഹിച്ചിട്ടു വേണം ഇങ്ങനെയുള്ള ചീഞ്ഞു നാറിയ പെങ്ങളെ എടുത്തു തോട്ടിലെക്ക്‌ എറിയാൻ " ജാസിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു ജാസിക്ക ഇത് പറഞ്ഞതും ഞമ്മളെ മുഖത്തെ ചിരി മാഞ്ഞു.

ഞമ്മളെ തല താനേ താഴ്ന്നു. കാക്കു തമാശക്കാണ് പറഞ്ഞതെങ്കിലും എനിക്കെന്തോ അത് കേട്ടപ്പോ സങ്കടായി. ഞമ്മൾ അറിയാതെ തന്നെ ഞമ്മളെ കണ്ണുകൾ നിറഞ്ഞു. "അയ്യേ... എന്റെ ആലി ഇത്രേ ഒള്ളു. നിന്നെ ഞങ്ങൾ ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ കരുതിയിരുന്നു എന്തൊരു സാധനാ ഇത്. സൾഫൂറിക്ക്‌ ആസിഡ്ന് കയ്യും കാലും വെച്ച ഇങ്ങനെ ഇരിക്കും എന്ന് . കോളേജിലെ ധൈര്യ റാണി. എന്തൊക്കെ അന്നേ പറ്റി ഞങ്ങൾ വിചാരിചിരുന്നു. ഒക്കെ പോയിലെ..എന്റെ ആലി ഞാനൊരു തമാശ പറഞ്ഞതല്ലേ. നീ അപ്പോയെക്കും അത് സീരിയസ് ആക്കിയോ.. " ജാസിക്ക എന്റെ കണ്ണുനീർ കണ്ടിട്ടേന്നോണ്ണം പറഞ്ഞു "മ്... ഇല്ല...പ... പക്ഷെ കാക്കു പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.. " "മതി.. മതി... ഇനി നീ ഒന്നും പറയണ്ട. എന്താ ജാസി ഇത്.

നിങ്ങൾ രണ്ടാളും നാഴികക്ക്‌ നാല്പതു വട്ടം പറയാറുണ്ടല്ലോ എന്റെ പെങ്ങൾ എന്റെ പെങ്ങൾ എന്ന് എന്നിട്ട് എന്തെ ഒരു പെണ്ണ് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്കും പെങ്ങൾക്കുള്ള സ്ഥാനം പോയോ.. " അജു എന്നെ ചേർത്തു നിർത്തി ജാസിക്കാനോടും റാഷിക്കാനോടും ആയി ഇത്രയും പറഞ്ഞു നിർത്തിയപ്പോയെക്കും ജാസിക്ക തുടര്ന്നു "അങ്ങനല്ല അജു... ഞാൻ പറഞ്ഞില്ലേ.. " "ഹാ മനസ്സിലായി.. നീ തമാശയിൽ പറഞ്ഞതാണെങ്കിൽ കൂടി അത് കേൾക്കുന്ന ആൾക്ക് എത്ര വിഷമം ഉണ്ടാവുമെന്ന് നോക്കണം. പുതിയ ഒരാളെ കാണുമ്പോൾ മറക്കേണ്ടതല്ല ഞമ്മളെ പഴയെ ചങ്ങായിമാരെ. " "മതി അജു ഇനി നീ ഒന്നും പറയല്ലേ. എനിക്കത് കേള്ക്കാൻ വയ്യ.. അറിയാതെ എന്റെ വായിൽ നിന്നും വീണ ചിലവാക്കുകൾ കാരണം എന്റെ ഹൃദയത്തെ ഇങ്ങനെ മുറിവേൽപ്പിക്കണോ" കാക്കു അറിയാതെ പറഞ്ഞതാണ് എന്നെനിക്കറിയാം.

അതുകാരണം അറിയാതെ എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വരുകയും ചെയ്തു.ഇപ്പൊ അജു എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാനെങ്കിലും അത് കാക്കുന് വേദനനൽകിട്ടുണ്ട് . അത് കൊണ്ട് ഇനിയും മിണ്ടാതിരുന്നാൽ ശെരിയാവില്ല. "ഹാ അതൊക്കെ വിട്...ഇനി ഇപ്പൊ എങ്ങനാ കപ്പ്‌ൾസിന്ടെ ഫൂചർ പ്ലാൻ." ഞമ്മൾ കാക്കുനിo സനയെയും നോക്കികൊണ്ട് ചോദിച്ചു. അതുകേട്ടതും ഇതുവരെയില്ലാത്ത നാണമാണ് രണ്ടിന്റെയും മുഖത്ത്.കറക്റ്റ് ആയി ആ സമയത്ത് ബസ്സു വന്നു. ബസ്സ്‌ വന്നത് ഏതായാലും നന്നായി. ഇല്ലേൽ ഇവിടെ ഒരു നാണതിന്ടെ പുഴ ഒഴുകിയിരുന്നു. "ന്നാ ശെരി ട്ടോ ഞങ്ങൾ പോയി " എന്ന് ഞാൻ പറഞ്ഞപ്പോൾ ഞമ്മളെ റാഷിക്കാന്ടെ സെന്റി ഡയലോഗ്. "സനു...നീ പോവാണോ.. നീ എന്റെ കൂടെ എന്റെ വീട്ടിലേക്കു പോരുന്നോ. നിന്നെ കാണാതെ ഞാൻ എങ്ങനെ നാളെ നേരം വെളുപ്പിക്കും.

കാക്കു പറഞ്ഞതും കേള്ക്കാൻ കാത്തിരിക്കുന്ന പോലെ സനയുടെ മുഖത്ത് 500 വാൾട്ടിന്ടെ പുഞ്ചിരി അങ്ങ് വിടർന്നു. ഇവർ ഇത് ഒലിപ്പിച്ചു സീൻ ആക്കും എന്നറിയാവുന്നത് കൊണ്ട് ഞമ്മൾ വേഗം കേറി അങ്ങട്ട് ഇടപെട്ടു. "അയ്യോടാ പാവം.. എന്താ കാക്കുന് കല്യാണത്തിന് മുന്പേ ഒരു കുട്ടിയുടെ ഉപ്പയാവാൻ ആഗ്രഹം ഉണ്ടോ. " "ഹാ... ഉണ്ട്... അതിനും വേണം മോളെ ഒരു ഭാഗ്യം.. "എന്ന റാഷിക്കാന്ടെ മറുപടി കേട്ടതും ഞമ്മൾ ആകെ തരിച്ചു പോയി. പടച്ചോനെ എന്തൊരു ഗതികേട് ആണിത്. "എന്റെ കാക്കു ഇങ്ങൾക്ക് നാണകേട് ഇല്ലെങ്കിലും ഞങ്ങൾക്ക് നാണകേട് ഉണ്ട്. രണ്ടു ശവങ്ങൾ... എന്തൊരു ആക്രാന്തമാണ് രണ്ടിനും. ജാസിക്ക അജു... കാക്കുനെ നോക്കിക്കോണേ..എന്ത് നോക്കി നില്ക്കാ എന്റെ സന.. വേഗം വാ ബസ്‌ ഇപ്പൊ പോവും " എന്നും പറഞ്ഞു ഞാൻ അവളുടെ കൈ പിടിച്ചു ബസ്സിൽ കേറി ഇരുന്നു.

ഞാൻ മൂന്നാൾക്കും ടാറ്റ കൊടുത്തു. ഞമ്മളെ റാഷിക്ക ഉണ്ട് സനക്ക്‌ ഫ്ലയിംഗ് കിസ്സും പിന്നെന്തൊക്കെ കയ്യും കാലെയ്യ്റ്റുo ഒക്കെ എന്തൊക്കെ ആക്ഷൻ കാട്ടുന്നു.മൂപരെ കോപ്രായങ്ങൾ കണ്ട്‌ ഞമ്മല്ക്ക് ചിരി വന്നു. എന്റെ ചിരി കണ്ടിട്ട് എന്നെ നോക്കി പോടീ എന്ന് വിളിക്കുന്നുണ്ട്. ബസ്‌ അങ്ങനെ ചലിച്ചു കൊണ്ടിരുന്നു. റാഷിക്കാന്ടെ കോപ്രായങ്ങൾ ഒക്കെ ആലോചിച്ചു ചിരിക്കുമ്പോൾ ആണ് സന എന്നോട് അത് ചോദിച്ചത്. "അല്ല..ഇനി എന്ന നമ്മളാൾ അജുനെ പ്രോപോസ് ചെയ്യുന്നത് " "ചെയ്യണം എത്രയും പെട്ടന്ന്" എന്ന് ഒറ്റ വാക്കിൽ ഉത്തരം കൊടുത്ത് ഞാൻ ബസ്‌ന്ടെ വിന്ഡോയിൽ തല വെച്ചു അജുനെ ചിന്തിച്ചു കിടന്നു.എന്റെ സ്വപ്നങ്ങൾ എല്ലാം വെറുതെ ആണെന്നറിയാതെ. ഇനി എനിക്ക് വരാൻ പോകുന്ന ദിനങ്ങൾ വെറും നഷ്ട്ടമാണെന്ന് അറിയാതെ...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story