മുഹബത്തിന് മഹർ: ഭാഗം 18

muhabathin mahar

രചന: SINU SHERIN

"ഇതൊക്കെയല്ലേ ഒരു രസം " എന്നും പറഞ്ഞു ഞമ്മൾ ഞമ്മളെ മൈക്ക് ഓണ് ആക്കാൻ നിന്നതും അജു അവന്ടെ മൈക്ക് ഓണ് ആക്കിയതും ഒപ്പമായിരുന്നു. "രസം.... അവൾ ഇതിന്മുൻപ് തന്നൊരു രസം മോൾ മറന്നിട്ടില്ലല്ലോ. അന്ന് അവൾക്കു എന്റെ കയ്യിൽ നിന്നും ആവിശ്യത്തിന് അധികം കിട്ടിയതാ. എന്ത് ചെയ്യാനാ എന്നിട്ടും അവൾ പഠിക്കുന്നില്ല. " "എത്ര കിട്ടിയാലും പഠിക്കാത്ത ആളുകൾ ഉണ്ടാവില്ലേ അതിൽ പെട്ടതാ അവൾ " ഞമ്മൾ അജുനോടായ് പറഞ്ഞു "നീയും..... നിന്നോടും എത്ര പറഞ്ഞിട്ടും കാര്യമില്ല. നിന്നെ എത്ര അവൾ ഉപദ്രവിച്ചിട്ടുണ്ട്. നിനക്ക് കരണം നോക്കി ഒന്ന് കൊടുത്തൂടായിരുന്നോ അതെങ്ങന...പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലല്ലോ." ച്ചെഹ്...ഞമ്മൾ ആ ഷൈമനെ താഴ്ത്തി കൊണ്ട് സംസാരിച്ചപ്പോഴേക്കും അജു ഞമ്മളെയും താഴ്ത്തി. ഞാൻ ഷൈമനോട്‌ അടിച്ച മാസ്സ് ഡയലോഗ് ഇങ്ങളും കേട്ടതല്ലേ. എന്നിട്ടും കണ്ടില്ലേ എന്റെ വിധി. പാവം ഞാൻ. ഞമ്മൾ ഇങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുമ്പോൾ പിന്നെയും അജുന്റെ ശബ്ദം ഉയർന്നു

"പണ്ട് അവൾ നിന്നോട് ചെയ്തതെല്ലാം നീ മറന്നോ. നീ മറന്നാലും എനിക്കതൊരിക്കലുo മറക്കാൻ കഴിയില്ല. അവൾ ഇന്നു നിന്നെ കളിയാക്കിയതെല്ലാം ഞാൻ അറിഞ്ഞു" "എന്ത്.... അത് നീയെങ്ങനെ അറിഞ്ഞു" ഞമ്മൾ അവനോടു അത്ഭുതത്തോട് കൂടി ചോദിച്ചു. "നീ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലുo എന്നോട് പറയാൻ ആയിരങ്ങൾ ഉണ്ട്. നീ ഇത് വരെ പറയും എന്ന് കരുതി ഞാൻ കാത്തിരുന്നു. പക്ഷെ നീ എന്നോട് അതിനെ കുറിച്ചൊന്നും പറഞ്ഞില്ല. ഞങ്ങൾ ചോദിച്ചപ്പോഴും നീ എന്താ പറഞ്ഞെ പ്രൊജക്റ്റ്‌ സബ്മിട്ട്റ്റ് ചെയ്യാൻ പോയതായിരുന്നു എന്ന്. " "അത് പിന്നെ... ഞാൻ എല്ലാം സോൾവ്‌ ആക്കിട്ടുണ്ട്. ഇനി നിങ്ങൾ തമ്മിൽ ഒരു വഴക്ക് വേണ്ടെന്നു വെച്ചിട്ടാ.അല്ലാതെ.. " "നീ സോൾവ്‌ ആക്കിയോ ഇല്ലേ എന്നല്ല ഇവിടുത്തെ പ്രശ്നം. നീ എന്തുകൊണ്ട് എന്നോട് അത് പറഞ്ഞില്ല. നീ തന്നെയല്ലേ പറയാറ് എന്തൊക്കെ നടന്നാലും നമ്മൾക്കിടയിൽ നോ സിക്രെറ്റ്‌ എന്ന്. എന്നിട്ട് ഇപ്പൊ നീ തന്നെ എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചുവെക്കുന്നു. അത് എന്ത്കൊണ്ടാണ് ആലി...

ആ ഷൈമ നിന്നെ കളിയാക്കാൻ ഉപയോഗിച്ച ഓരോ വാക്കും എനിക്ക് വേദനനൽകി. അപ്പോൾ നിനക്കതു എത്രത്തോളം വേദന ഉണ്ട് എന്ന് എനിക്ക് ഊഹിക്കാവുന്നതെ ഒള്ളു.നീ അത് ക്ഷെമിക്കാൻ തയാർ ആയേക്കാം പക്ഷെ എനിക്കതിനു കഴിയില്ല. അവള്ടെ അഹങ്കാരം ഞാൻ ഇന്നു തീർത്തു കൊടുക്കുന്നുണ്ട്. " എന്നും പറഞ്ഞു അജു അവിടെന്ന് എണീക്കാൻ നിന്നു. അവന്റെ മുഖം കണ്ടാൽ തന്നെ അറിയാം അവന്ക് ഷൈമയേ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന്. അജു വീണ്ടും ഓരോ പ്രശ്നം ഉണ്ടാക്കിയാൽ ഷൈമക്ക് എന്നോടുള്ള ദേഷ്യം കൂടുകയല്ലാതെ കുറയില്ല.എന്തും ചെയ്യാൻ മടിക്കാത്തവളാ അവൾ. "വേണ്ട അജു... ഇനി ഒരു പ്രശ്നം കൂടി വേണ്ട. അവൾടെ പ്രോബ്ലംസ് എല്ലാം ഞാൻ സോൾവ്‌ ചെയ്തു എന്ന് പറഞ്ഞില്ലേ. പിന്നെ.. നിന്നോട് ഞാൻ ഒന്നും മറച്ചുവെക്കാറില്ല. നിങ്ങൾ ഒക്കെ അല്ലേ എനിക്കൊള്ളൂ.

ഇപ്പൊ ഞാൻ നിങ്ങളോട് നുണ പറഞ്ഞതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാണ്.ഇനി ഒരിക്കലുo ഞാൻ ഇങ്ങനെ ചെയ്യില്ല... സോറി.. " "വേണ്ട ആലി നീ ഞങ്ങളോട് ക്ഷമയോന്നും ചോദിക്കണ്ട. ഇപ്പൊ എനിക്കൊരു വിശ്വാസമുണ്ട് നീ എന്നോട് ഒരു കാര്യവും മറച്ചുവെക്കുന്നില്ല എന്ന്. ഇപ്പൊ ഞാൻ അറിയാത്ത ഒരു രഹസ്യവും നിനക്ക് ഇല്ലായെന്ന്. ഇനി നിന്റെ ലൈഫിൽ എന്തുണ്ടായാലും എന്നോട് മറച്ചുവെക്കില്ല എന്ന് പ്രോമിസ് ചെയ്.." ഇതും പറഞ്ഞു അജു എനിക്ക് നേരെ കൈ നീട്ടി. പടച്ചോനെ... ഞാൻ എന്ത് പറയും. എന്റെ ജിവിതത്തിലെ ഏറ്റവും വലിയ സെക്രെറ്റ്‌ ഞാൻ നിന്നോട് മറച്ചുവെക്കുന്നുണ്ട് എന്നോ.ഇപ്പൊ തന്നെ എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞാലോ. വേണ്ട.... അത് ചിലപ്പോ അവൻ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലൊ.ഞാൻ അവനെ കളിപ്പിക്കാൻ വെറ്തെ പറയാണ് എന്ന് അവൻ തെറ്റ് ധരിച്ചാലൊ.

ഞമ്മളെ സന പറഞ്ഞ പോലെ റെമോ ഫിലിമിൽ ശിവകാർത്തികേയൻ കീർത്തിയേ പ്രോപോസ് ചെയ്യുന്ന പോലെ ഒരു സർപ്രൈസ് പ്രോപോസ് ആവണം ഞമ്മൾത്‌.അജു ആകെ വണ്ടെർ അടിച്ചു നിൽക്കണം. അതാവുമ്പോ ഞമ്മളെ ലവ് അജുന് റിജെക്ക്റ്റു ചെയ്യാൻ കഴിയില്ല. ഞമ്മളെ ആഗ്രഹങ്ങൾ എല്ലാം നടക്കണം എന്നുണ്ടെങ്കിൽ ഞമ്മൾ ഇപ്പൊ അജുന് ഒരു ലൈ പ്രോമിസ് ചെയ്തെ പറ്റൂ... ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഞമ്മൾ അജുന് കൈ കൊടുത്തു അവന്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു. "നിനക്ക് ഒന്നും സംഭവിക്കില്ല ആലി.ഇനി ആ ഷൈമ എങ്ങാനും നിന്നെ ഉപദ്രവിച്ചാൽ നിന്നെ രക്ഷിക്കാൻ ഈ ഞാനുണ്ട്. നീ ഒരിക്കലും പേടിക്കണ്ട. കേട്ടോ.. " എന്നും പറഞ്ഞു അവൻ എനിക്ക് നേരെയും പുഞ്ചിരി നീട്ടി. ഞമ്മൾ അവരോടു പോവാണ് എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോന്നു. തിരിച്ചു പോരുമ്പോൾ അജുനെ കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്താ. അവന്ടെ ഫ്രണ്ട് എന്ന് രൂപേണ അവൻ എനിക്ക് നല്കുന്ന കയരിംഗ് അത് എത്ര മാത്രം ഉണ്ട് എന്ന് ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് .

അങ്ങനെ ആണേൽ അവന്റെ പെണ്ണായി കിട്ടുന്ന കയറിoങ്ങ് അത് എത്ര മാത്രം ഉണ്ടാകും. ഹാ... നേരത്തെ ഞമ്മളോട് അജു പറഞ്ഞാ ഷൈമന്റെ രസം എന്താ എന്ന് ഇങ്ങൾക്ക് അറിയണ്ടേ. ഞമ്മൾ ഒരു ദിവസം കോളേജ്ന്റെ ഫസ്റ്റ് ഫ്ളോർലേക്ക്‌ പോവാൻ വേണ്ടി സ്റ്റെപ് ഇറങ്ങുകയായിരുന്നു. അപ്പൊ ഞമ്മളെ ആരോ വന്നു ഒരു തട്ട് അങ്ങട്ട് തട്ടി. ഞമ്മൾ ഉരുണ്ടുരുണ്ട് തായേ വീണു അവിടെ ഉണ്ടായിരുന്ന തൂണിൽ പോയി തല ഇടിച്ചു. അപ്പൊ തന്നെ ഞമ്മളെ ബോധം പോയി. പിന്നെ ഞമ്മൾ കണ്ണ് തുറന്ന് നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. വലതു കാലിൽ ഒരു കെട്ടുണ്ടായിരുന്നു തലയിലും. ഡോക്ടർ ഞമ്മല്ക്ക് രണ്ടാഴ്ച റെസ്റ്റും എഴുതി. ഞമ്മൾ വീണത്‌ ഒന്നും കൂടി റിവൈസ് ചെയ്തുനോക്കി. ഒരു വീഴ്ച കൊണ്ട് ഇവിടെ ഇപ്പൊ എന്തൊക്കെ സംഭവിച്ചത്. പിന്നെ ഈ രണ്ടാഴ്ചയും ബോറിംഗ് ഇല്ലാതെ കഴിഞ്ഞത് അജുന്റെ കാള്ളിംഗ്ലൂടെ ആയിരുന്നു.

അവൻ ദിവസവും രണ്ടു തവണ ഞമ്മല്ക്ക് കാൾ ചെയ്യുമായിരുന്നു. പിന്നെ ദിവസവും കാണാൻ വരും ചെയ്യും. അപ്പോഴൊക്കെ ഞമ്മൾ അവന്റെ കയറിoങ്ങ് ശെരിക്കും അറിയുകയായിരുന്നു. പിന്നെയാണ് ഞാൻ അരിഞ്ഞത് ഞമ്മളെ ഉന്തിയിട്ടത്‌ ഷൈമയാണ് എന്ന്. അവള്ടെ അഹങ്കാരം അടങ്ങാന് മാത്രമുള്ള തെറി ഞമ്മളെ അജു അവളോട്‌ പറഞ്ഞുക്ക്ണ്. അത്‌ മാത്രമല്ല അവൾക്കു ഞമ്മളെ അജുന്റെ കൈയിൽ നിന്നും കരണം നോക്കി ഒന്ന് കിട്ടുകയും ചെയ്തു എന്ന്. അന്നത്തെ സംഭവത്തിന് ശേഷം അവള്ടെ ശല്യം ഒന്നും ഉണ്ടായിട്ടില്ല. പിന്നെ തെ ഇന്നാണ് അവള്ടെ മുന്പിൽ പിന്നെയും ചെന്നു ചാടുന്നത്‌. അങ്ങനെ കോളേജ് അടിപൊളിയായി മുന്നോട്ടു പോയ്കോണ്ടിരുന്നു.പിന്നെ ആ ഷൈമന്റെ ശല്യം ഒന്നുമുണ്ടായില്ല. അതിനിടയിൽ ഞമ്മളും ഷിഫാനയും നല്ല തിക്ക് ഫ്രണ്ട്സ് ആയി.

ആൾ ഞമ്മൾ വിജാരിച്ച പോലെയോന്നുമല്ല ഒരു പാവാണ്‌. "ആലി... അനക്ക് എപ്പോ വായ തുറന്നാലുo അന്ടെ കാക്കുമാരെ പറ്റിയും അജുനെ കുറിച്ചുമല്ലേ പറയാനോള്ളൂ.. എന്നിട്ട് ഇത്രയും കാലമായിട്ടും എനിക്ക് അവരെ പരിജയപ്പെടുത്തി തന്നില്ലല്ലോ നീ.." ഷിഫാന എന്നോട് അത് പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ശ്രേധിച്ചത്‌. ഇത്രയും ദിവസം ആയിട്ടും അവര്ക്ക് ഇവളെയൊ ഇവൾക്ക് അവരെയോ ഞാൻ പരിജയപ്പെടുത്തി കൊടുത്തിട്ടില്ല. "സോറി ടോ... ഇന്നു എന്ത് വന്നാലും വേണ്ടില്ല അവരെ ഞാൻ നിനക്ക് പരിജയപ്പെടുത്തി തന്നിരിക്കും പോരെ.. " "ഹാ.. " അങ്ങനെ ലഞ്ചിനു ഞങ്ങൾ കാന്റീനിലേക്ക്‌ പോയി. അവിടെ ഞമ്മളെ കാക്കുമാരും അജുവും ഉണ്ടായിരുന്നു. ഞങ്ങളെ മൂന്നാളെയും കണ്ടപ്പോൾ അവര് ലൈൻ കമ്പിയിൽ കുടുങ്ങിയാ കാക്കനെ പോലെ നിൽക്കുന്നുണ്ട്. "ഹായ്... ഞാനും കൂടെ ഫുഡ്‌ കഴിക്കാൻ ഇവിടെ ഇരിക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ..."ഷിഫാനയാണ് "ഉണ്ടെങ്കിൽ " ആ പറഞ്ഞ ആളെ ഞമ്മൾ ഒന്നു നോക്കി. ഞമ്മളെ അതെ നോട്ടം ഷിഫാന ഉൾപ്പെടെ ബാക്കി മൂന്നും നോക്കി നിൽക്കാൻ. ഇവന് ഇതെന്തിനുള്ള പുറപ്പാട് ആണ്. ഇനി ഇവന്ക്ക് ഇവളോട്‌ വല്ല മുൻ ദേഷ്യവും ഉണ്ടോ... ?? ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story