മുഹബത്തിന് മഹർ: ഭാഗം 19

muhabathin mahar

രചന: SINU SHERIN

"ഉണ്ടെങ്കിൽ " ആ പറഞ്ഞ ആളെ ഞമ്മൾ ഒന്നുനോക്കി. ഞമ്മൾ മാത്രം അല്ല ഷിഫാന അടക്കം ബാക്കി മൂന്നും അതെ അന്താള്ളിപ്പിൽ നോക്കി നിൽക്കാണ്. ആരാന്ന്‌ മനസ്സിലായില്ലേ... വേറെ ആരാ... ഞമ്മളെ റാഷിക്ക.. മൂപ്പര് ഇപ്പൊ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ എന്ന് ഞമ്മൾ ഒരുപാട് പ്രാവിശ്യം ചിന്തിച്ചു. "ഇന്നു ഒരു ദിവസതിനു മാത്രമാണ് എന്നുണ്ടെങ്കിൽ നീ ഇവിടെ ഇരിക്കണ്ട. മറിച് എന്നും ഞങ്ങളെ കൂടെ ഫുഡ്‌ കഴിക്കാൻ ഉണ്ടാകും എന്നുണ്ടെങ്കിൽ നിനക്ക് ഇവിടെ ഇരിക്കാം " എന്ന് കാക്കു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ തന്നെ ഞമ്മക്ക് ഏകദേശം കാര്യം മനസ്സിലായി. കാക്കു ഞമ്മളെ ശിഫാനയെ നൈസ് ആയിട്ട് ഒന്ന് വിരട്ടിയതാണ്. "അതിനെന്താ എന്നും ഞാനുണ്ടാകും.. " എന്നും പറഞ്ഞു ശിഫാന അവിടെ കണ്ട ചെയറിൽ കയറിയിരുന്നു.

"ഹാ അതാണ്‌... ഈ രണ്ടു സാധനങ്ങളെ ദിവസവും കണ്ട് കണ്ട്‌ മടുത്തു. ഇങ്ങനെയുള്ള ന്യൂ കമെറ്സിനെ കാണുമ്പോലാണ്‌ ഒരു റിലെസെശന് ഉള്ളത് ." കാക്കു എന്നെയും സനയെയും നോക്കി ഒരു ലോഡ് പുച്ഛംവാരി വിതറി കൊണ്ട് പറഞ്ഞു. പക്ഷെ ഞമ്മല്ക്ക് അത് തീരെ ഇഷ്ട്ടായില്ല. അങ്ങനെ ഇപ്പൊ ഞമ്മളെ കളിയാക്കികൊണ്ട് കാക്കു ഇപ്പൊ സുഖിക്കണ്ട. "അങ്ങനെ കാക്കുന് ഒരു റിലെസെശന് കിട്ടി. ഇനി എന്നാണാവോ എനിക്കും സനക്കും ഒന്ന് റിലെസെശന് കിട്ടാ..." "അതന്നെ ആലി... ഞമ്മക്ക് ഇവരെ ഒക്കെ കണികാണാനേ വിധിയൊല്ലു.റാഷിക്കാക്ക് ഒരു ന്യൂ ആളെ കിട്ടിയ സ്ഥിതിക്ക് വൈകാതെ എനിക്കും ഒരു ന്യൂ ആളെ കൊണ്ടുവരണം. എന്നിട്ട് എനിക്കും നന്നായിയിട്ട് ഒന്ന് റിലാക്സ് ആവണം." എന്ന് പറഞ്ഞു കൊണ്ട് സന കാക്കുന് നേരെയും ഒരു ഉഗ്രൻ ബോംബ്‌ എറിഞ്ഞു. അത് കാക്കുന് നല്ലം കൊണ്ടിട്ടുണ്ട്.

ഞമ്മളെ സനയേ ദയനീയമായി നോക്കുന്നുണ്ട്. പക്ഷെ സന തിരിഞ്ഞ് നോക്കുന്നില്ല. ശിഫാനയേ പൊക്കി പറഞ്ഞു ഞങ്ങളെ താഴ്ത്തിയതല്ലേ അങ്ങനെ തന്നെ വേണം. കുറച്ചു കഴിഞ്ഞപ്പോ ഞമ്മളെ കാക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു. എന്തിനാനെന്നോ... ആരെങ്കിലും മൂപ്പരെ ശ്രേധിക്കുന്നുണ്ടോ എന്നറിയാൻ. എല്ലാരും ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്ക. എന്നെ നോക്കിയപ്പോ ഞമ്മൾ ഫോണിൽ തോണ്ടി കളിക്കുന്ന പോലെ കാണിച്ചു. അപ്പൊ മൂപ്പര് മെല്ലെ നീങ്ങി നീങ്ങി സനന്റെ അടുത് പോയിരുന്നു. എന്നിട്ട് ഓളെ തോണ്ടി കളിക്കാണ്.ഓൾ ആണെങ്കിലോ ആകെ കലിപ്പിലാണ്. "എന്തിനാ എന്നെ ഇങ്ങനെ തോണ്ടി കളിക്കുന്നെ. വിരോധമില്ലെങ്കിൽ ആ കൈയൊന്നു എടുത്തേ.. " "ന്റെ സനു... അന്നേയല്ലാതെ വേറെ ആരെയ ഞാൻ തോണ്ട..നീയല്ലേ എന്റെ മുത്ത്... "

"അയ്യോടാ.. എന്താ സോപ്പിoഗ്... ആ സോപ്പ് ഇവിടെ പതയൂല മോനെ...വേണേൽ നിങ്ങളെ ശിഫാനയേ പോയി തോണ്ടിക്കോള്ളി..." "ന്റെ പൊന്നെ... നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു നിന്റെ റാഷിക്കാനെ സങ്കടപ്പെടുത്തല്ലേട്ടോ..ശിഫാനയേ ആർക് വേണം എനിക്ക് എന്റെ സനുനെ മതി " "എന്നിട്ട് കൊറച്ചു നേരം മുൻപ് ഇങ്ങൾ എന്താ പറഞ്ഞെ.. ഇങ്ങൾക്ക് ഇന്നേ കണ്ട്‌ മടുത്തു വേറെ ആളെ വേണംന്ന്‌ ല്ലേ.. ഇങ്ങൾ എന്താ വിജാരിച്ചേ ഇങ്ങൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ലാ എന്നോ.." "എന്റെ സനു ഞാൻ അങ്ങനല്ല ഉദേശിച്ചത് " " പിന്നെ എങ്ങനെയാണ് ഇങ്ങൾ ഉദേശിച്ചത്... " ഞമ്മളെ കാക്കു ഓരോ ഡയലോഗ് വിടുമ്പോഴും ചുറ്റും നോക്കും. ഞമ്മളെ നോക്കുമ്പോൾ ഫോണിൽ തോണ്ടികൊണ്ടിരിക്കും. കാക്കു കണ്ണേടുത്താൽ ഞമ്മൾ ഇടം കണ്ണിട്ടു ഓരേ റോമൻസ് കാണും. കള്ളന്മാർ വല്ല സാധനവും മോഷ്ടിക്കുന്ന പോലെയാണ് സനയോട് കാക്കു സംസാരിക്കുന്നത് തന്നെ.

ഇങ്ങനെ ഒരു മണ്ടൻ. എന്ത് ചെയ്യാനാ എന്നെ പോലെയുള്ള ഭൂലോക ഒളിഞ്ഞുനോക്കി യല്ലേ അടുത്തിരിക്കുന്നത്‌. അത് കണ്ടപ്പോ ഞമ്മക്ക് ശെരിക്കും ചിരി വന്നു. പക്ഷെ ഞമ്മൾ കണ്ട്രോൾ ചെയ്തിരുന്നു. ഇല്ലേൽ ഇവരെ റോമൻസ് കാണാൻ പറ്റില്ല. "നീയിങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ സങ്കടപ്പെടുതല്ലെട്ടോ.. ഞായറാഴ്ച ഞമ്മളെ എങ്കെജ്മെന്റ് ആണെന്നകാര്യം നീ മറന്നോ. " അത് പറയാൻ വിട്ടുപോയീട്ടോ...സനയുടെയും കാക്കുന്റെയും ലവ് രണ്ടു വീട്ടിലും സക്സസ് ആയി. രണ്ടു വീട്ട്കാരും അവര് ഇനി പ്രേമിച്ചു നടന്നോട്ടെ എന്ന് കരുതി വേഗം അങ്ങട്ട് എങ്കെജ്മെന്റ് നടത്താനുള്ള ധൃതിയിലാണ്. അങ്ങനെ അത് അങ്ങട്ട് ഞായറാഴ്ചയാക്കി. "ആ ബോധം നിങ്ങൾക്കുണ്ടോ മനുഷ്യ...എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട. " "എനിക്ക് എന്ത് ബോധം ആണ് വേണ്ടത്. ഞാൻ അവളോട്‌ സംസാരിച്ചത് നിനക്ക് ഇഷ്ട്ടമായില്ല എന്നെനിക്കു മനസ്സിലായി.

അവളോട് സംസാരിക്കണം എന്നെനിക്കു ഒരു നിര്ബന്ധവും ഇല്ല. പക്ഷെ നീ എനിക്ക് അങ്ങനെ യല്ലേ. നീ എന്നെ മൈൻഡ് ചെയ്തില്ലെങ്കിൽ തകരുന്നത് ഈ ഹൃദയമാണ്.നിനക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല. എന്റെ ഹൃദയത്തിന്റെ ഓരോ തുടിപ്പും നീയാണ്. നീ മാത്രമാണ്. ഇനിയും നിനക്കെന്നെ വിശ്വാസം ഇല്ലേ. " എന്നും പറഞ്ഞു കാക്കു സങ്കടതോട് കൂടി സനയേ നോക്കി. സത്യം പറയാലോ.. എന്റെ കാക്കു ആയോണ്ട് പറയല്ല. സെന്റി അടിക്കുന്നതിൽ മൂപ്പരെ കഴിഞ്ഞിട്ടേ വേറെ ആളോള്ളൂ. എന്താ ഭാവം...ഇങ്ങനെയും സെന്റി അടിക്കാൻ വേണം ഒരു കഴിവ്. സന അതിൽ ശെരിക്കും വീണിട്ടുണ്ട്. "എനിക്കറിയാം റാഷിക്ക.. ഇനി ഞാൻ ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തില്ല. അതുപോലെ ഇനി എന്നെ മറ്റുള്ള പെണ്കുട്ടികൾക്കിടയിൽ താഴ്ത്തി പറയില്ല എന്നെനിക്കു പ്രോമിസ് താ.. " "ഓക്കേ.. പ്രോമിസ്.. " എന്നും പറഞ്ഞു രണ്ടും കൂടി ചിരിച്ചു.

എന്താലെ... എത്ര പെട്ടന്ന രണ്ടും ഒന്നായത് ല്ലേ.... "അല്ല ആലി...നിന്ടെ അജു ഒന്നും മിണ്ടില്ലേ. ഇവൾടെ വർത്താനം കേട്ടപ്പോൾ ഞാൻ കരുതിയിരുന്നു അജു നല്ല വർത്താന പ്രിയനായിരിക്കും എന്ന്. പക്ഷെ ഞാൻ ഇവിടെ വന്നിട്ട് ഇത്ര നേരായിട്ടും കമാ ന്ന്‌ ഒരക്ഷരം മിണ്ടീട്ടില്ല. ആ ഫോണിൽ നിന്നും കണ്ണും എടുത്തിട്ടില്ല. എന്താ ആലി നിന്റെ അജു ഇങ്ങനെ " ശിഫാന അങ്ങനെ ചോദിച്ചപ്പോഴാണ് ഞാനും അത് ശ്രേധിച്ചത്‌. അവൻ ആരോടോ കഷ്ട്ടപ്പെട്ട് ചാറ്റ് ചെയ്യുന്ന പോലെ ഇത് വരെ ഫോണിൽ നിന്ന്‌ കണ്ണേടുത്തിട്ടില്ല. എനിക്ക് ആണെങ്കിലോ അത് കണ്ടപ്പോ ദേഷ്യം വന്നു. ഞാൻ ഇവരെയെല്ലാം അവൾക്കു പരിജയപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞു കൊടുന്നിട്ട് അജു മാത്രം ഇവളെ മൈൻഡ് ചെയ്യാതിരിക്കുന്നത് കണ്ടപ്പോ ആര്ക്കായാലും ദേഷ്യം വരില്ലേ. അതെ എനിക്കും വന്നോള്ളൂ.

"അജു.. ഇതെന്റെ ഫ്രണ്ട് ശിഫാന." "ഹാ... മനസ്സിലായി.. " അവന്റെ മറുപടി കേട്ടപ്പോൾ മൂന്തയടക്കി ഒന്ന് കൊടുക്കാനാ തോന്നിയത്. "എന്നിട്ട് നീയെന്താ ഒരു മൈൻടും ചെയ്യാതെ ഫോണിൽ കുത്തി കളിച്ചോണ്ടിരിക്കുന്നത്‌. " "നിന്റെ ഫ്രണ്ട്ന്റെ നെയിം അറിയാം. അത്ര പോരെ. " "പോരാ.. ഇവൾ എന്റെ ഫ്രണ്ട് ആണ്. എന്റെ ഫ്രണ്ട് ആണെങ്കിൽ നിന്റെയും ഫ്രണ്ട് ആണ്. അതുകൊണ്ട് നീ ഇവളോട്‌ സംസാരിക്കണം. " "ഹൌ ന്റെ ആലി... ഞാൻ അവളോട്‌ സംസാരിക്കാത്തതാനല്ലേ നിന്റെ പ്രശനം. ഓക്കേ.. ഇനി മുതൽ ഇവൾ എന്ടെയും കൂടി ഫ്രണ്ട് ആണ് പോരെ... " "ഹാ മതി.. " അങ്ങനെ ഞങ്ങൾ കത്തിയടിച്ച് ഫുഡ്‌ കഴിക്കാണ്.ഞാനും അജുവും ഹാഫ് ഹാഫ് ആകി കഴിക്കുന്നത്‌ കണ്ട്‌ ശിഫാന ചോദിച്ചു

"അല്ല നിങ്ങൾ എന്താ ഇങ്ങനെ കഴിക്കുന്നെ " അവളെ ചോദ്യം കേട്ടതും ഞാനും അജുവും ഒന്ന് ചിരിച്ചു കൊടുത്തു. "അവർ എന്ന് ഫ്രണ്ട് ആയോ അന്ന് മുതൽ ഹോളിടായ്‌ അല്ലാത്ത എല്ലാ ദിവസവും അവർ ഇങ്ങനെയാ ഫുഡ്‌ കഴിക്കാ. " ജാസിക്കയാണ് "ഓ നൈസ്...ഫ്രണ്ട്സ് ആയാൽ ഇങ്ങനെ വേണം.ഇത്രക്കും അടുത്ത ഫ്രണ്ട്സിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. യു റ്റു ആർ റിയലി സ്പെഷ്യൽ.. " ശിഫാന ഇങ്ങനെ ഓരോന്ന് ഞങ്ങളെ പൊക്കി പറഞ്ഞപ്പോ ഞാൻ കുറച്ചു ഉയർന്നോ എന്നൊരു ഡൌട്ട്. അജുനെ നോക്കിയപ്പോൾ ഓനും ഇന്റെ അതെ ഗെറ്റ് അപ്പിൽ ഇരിക്കുന്നുണ്ട്. അങ്ങനെ ഇവിടെന്നു തുടങ്ങുകയാണ് ആലിയ അജ്മലിന്റെ ഇടയിലേക്കുള്ള ശിഫാന എന്ന കഥാപാത്രത്തിന്റെ കടന്നു വരവ്........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story