മുഹബത്തിന് മഹർ: ഭാഗം 2

muhabathin mahar

രചന: SINU SHERIN

അപ്പൊതന്നെ ഞാൻ ഫോൺ എടുത്ത്‌ റാഷിയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു. അത് കേട്ടപ്പോൾ അവൻ സന്തോഷം ആയി എന്ന് അവന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി. ഫോൺ വെച്ചു ഫ്രഷായി നിസ്കാരം കഴിഞ്ഞു താഴെക്ക് ഇറങ്ങി. ചായ കുടിക്കുമ്പോൾ ഉമ്മയോട് റാഷി വിളിച്ചതും അവൻ അങ്ങോട്ട്‌ വരാൻ പറഞ്ഞതും ഞാൻ പോകാൻ തീരുമാനിച്ചതും എല്ലാം പറഞ്ഞു. കേട്ടു കഴിഞ്ഞപ്പോൾ ഉമ്മയും പറഞ്ഞു അതാണ് നല്ലതെന്ന്. ചായ കുടി കഴിഞ്ഞു ഗ്ലാസ്‌ അവിടെ വെച്ചു പോരാൻ നേരം ഉമ്മ പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു. ഇത്രയും കാലം ആരിൽ നിന്നും ഒഴിഞ്ഞു മാറിയോ അവളെ കണ്ട്‌ പോകുന്ന കാര്യം പറയാൻ ഉമ്മ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ റൂമിലേക്ക്‌ പോയി. ഒരു കാലത്ത് എനിക്ക് എല്ലാം ആയിരുന്ന ഞാൻ എന്നും കാണാൻ കൊതിച്ചിരുന്ന എന്നാൽ ഇന്ന് കാണാതിരിക്കാൻ വേണ്ടി ഞാൻ കൊതിക്കുന്ന ആ മുഖം. അതെ... ഷിഫാന... ഞാൻ അവളോട്‌ എന്ത് പറയും. ഒരു വർഷം ഞാൻ അവളോട്‌ സമയം ചോദിച്ചു

എന്റെ ആലിയയെ കണ്ടെത്താൻ.എന്നാൽ ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം ഞാൻ അവളിൽ നിന്നും മനപൂർവ്വം ഒഴിഞ്ഞു മാറി. അവളെ കാൾ കണ്ടാൽ ഞാൻ എടുക്കില്ലായിരുന്നു. എന്നാലും ഇന്നേവരെ ഒരു പരിഭവമോ പരാതിയോ എന്റെ ഉമ്മയോട് അവൾ പറഞ്ഞില്ല. എന്തിനാണ് ഇനിയും ഞാൻ ആ പാവത്തിനെ വിഷമിപ്പിക്കുന്നത്. ഞാൻ ഫോൺ എടുത്ത്‌ ഷിഫാനക്ക് വിളിച്ചു. "ഹലോ... " "ഹലോ.... ഇത് ഞാനാ അജു. " "ഒരിക്കൽ എന്റെ കാൾ ലിസ്റ്റിൽ നിറഞ്ഞു നിന്നിരുന്ന ഈ പേരിന്റെ അവകാശിയെ പ്രതേകിച് പരിജയ പെടുത്തേണ്ട ആവിശ്യല്ല്യ അജുക്ക. " "അന്നോട് എങ്ങനെയാ മാപ്പ് ചോദിക്കണ്ടത് എന്നെനിക്കറിയില്ല . എന്റെ ജീവിതത്തിൽ ഇങ്ങനെ എല്ലാം സംഭവിക്കും എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. " "എന്തൊക്കെയ അജുക്ക ഇങ്ങൾ പറയണത്. ഇന്നോട് മാപ്പ് ചോദിക്കേ. അത്രക്കും അന്യ ആയോ ഞാൻ അജുക്കാക്ക് ." "അങ്ങനെ ഒന്നുല്ല്യ ടോ... ഒന്നുമിലെങ്കിലും എനിക്ക് വേണ്ടി ഇത്രയും കാലം നീ കണ്ണീർ ഒഴിക്കീലെ. ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാനാ. "

"എന്താ...അജുക്കാ.." "ഞാൻ നാളെ റാഷിടെ അടുത്തേക്ക് പോവാ. " "അതെന്തേ... " "ഒന്നുല്ല്യ...അവൻ എന്നോട് അങ്ങോട്ടേക്ക് വരാൻ പറഞ്ഞു. എനിക്കും തോന്നി കുറച്ചു ദിവസത്തേക്ക് ഒന്ന് മാറി നില്ക്കാന്ന്. ഒരുപാട് വേദനകളും ഓർമകളും നിറഞ്ഞ എന്റെ ഈ അവസ്ഥയെ ഒന്നു കളർ ആക്കാൻ അതാ നല്ലത് എന്ന് എനിക്കും തോന്നി. " " അജുക്ക ഉമ്മ വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം." "ഉം.... " അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഇപ്പൊ മനസ്സിന് ഒരുപാട് ആശ്വാസം തോന്നുന്നുണ്ട്. അവൾക് എന്നോട് ദേഷ്യമായിരിക്കും എന്നാണ് ഞാൻ കരുതിയത്. ഈ പാവത്തിനെ ഇനിയും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാളെ മുതൽ ഒരു പുതിയ ജീവിതം തുടങ്ങണം. രാത്രി ഫുഡ്‌ കഴിക്കുമ്പോൾ നാളത്തെ പോക്കിനെ പറ്റി ഉപ്പ എന്നോട് ചോദിച്ചു. ഉമ്മ എല്ലാം പറഞ്ഞു എന്ന് ഉപ്പാന്റെ വാക്കിൽ നിന്നും എനിക്ക് മനസ്സിലായി.

ഇത്രയും കാലം ഞാൻ അറിഞ്ഞുകൊണ്ട് അല്ലെങ്കിലും അവര്ക്ക് നൽകിയ വേദന ഇനിയുംഅവർ അനുഭവിച്ചു കൂടാ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ കഴിച്ചു എണീറ്റു റൂമിലേക്ക്‌ പോയി. നാളെ മുതൽ ഒരു നല്ല ജീവിതം തുടങ്ങണം. എന്റെ പെണ്ണിന്റെ ഓർമ്മകൾ ഇല്ലാത്ത ജീവിതം എനിക്ക് ഇപ്പോൾ മരണ തുല്യമാണ്. എങ്കിലും എന്റെ ഈ മാറ്റം കൊണ്ട് ഒരുപാട് പേർ സന്തോഷിക്കുമെങ്കിൽ എനിക്ക് ഈ മാറ്റം അത്യാവശ്യമാണ്.നാളെ മുതൽ പുതിയ ജീവിതം തുടങ്ങുന്നത് കൊണ്ടാണോ എന്നറിയില്ല. ഈ രാത്രി അവളുടെ ഓർമ്മകൾ എന്നെ തഴുകി കൊണ്ടിരിക്കുകയാണ്. പതിയെ ഞാനും ആ ഓര്മകളിലേക്ക് സഞ്ചരിച്ചു. *********

" റാഷി... എന്ന് മുതൽ ആണെടാ ഞമ്മളെ കോളേജിൽ ഫാഷൻ ഷോ തുടങ്ങിയത്... " "എനിക്കറിയില്ല ടാ... ഇനി പ്രിൻസി കോളേജ് ഫേമസ് ആക്കാൻ വേണ്ടി തുടങ്ങിയതാണോ... "ഇതും പറഞ്ഞു ഞമ്മളെ ചങ്കുകൾ ആയ റാഷി യും ജാസി യും ചിരിക്കുകയാണ്. "അല്ല.... ഇങ്ങൾ പ്രിൻസി യെ ആക്കാൻ വന്നതാണോ.. അതോ ജൂനിയർസിനെ റാഗിങ്ങ് ചെയ്യാൻ വന്നതാണോ ." ഫോണിൽ നിന്നും തല എടുക്കാതെ തന്നെ ഞാൻ അവരോട് ചോദിച്ചു. അപ്പൊ തന്നെ റാഷി എന്നൊരു നോട്ടം. എന്നിട്ട് എന്നോട് ഒരു ഡയലോഗും. "അജു ... ഫോണിൽ നിന്നും തല ഒന്നു പൊക്കി ദേ അങ്ങോട്ട്‌ നോക്കിയാൽ നിനക്കും കാണാം ee ഫാഷൻ ഷോ." അവൻ അത് പറഞ്ഞു തീരലും അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാൻ നോക്കി. നോക്കിയതും ഞാൻ ഇത് വല്ല സ്വപ്നവും ആണോ എന്ന് കരുതി ഒന്നും കൂടെ കണ്ണ് തിരുമ്മി നോക്കി....അല്ല... ഇത് സത്യം തന്നെയാണ്.. ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story