മുഹബത്തിന് മഹർ: ഭാഗം 20

muhabathin mahar

രചന: SINU SHERIN

അങ്ങനെ ഇന്നാണ് ഞമ്മൾ കാത്തിരുന്ന ദിവസം. ഞമ്മളെക്കാൾ കൂടുതൽ റാഷിക്കയും സനയും കാത്തിരുന്ന ദിവസം എന്ന്‌ പറയുന്നതാവും കൂടുതൽ ശെരി. അതെ... ഞമ്മളെ കാക്കുവിന്ടെയും സനയുടെയും എംഗെജ്മെന്റ്. ശിഫാനയും ഞാനും നേരത്തെ കാലത്ത് തന്നെ സനയുടെ വീട്ടിൽ ഹാജറായി. നേരത്തെ വന്നീലാ എന്ന കംപ്ലൈന്റ്റ്‌ വേണ്ട. സനയേ ഒരുക്കാനുള്ള ചുമതല എന്നെയും ശിഫാനയേയുമാണ് ഏല്പ്പിച്ചത്‌. എനിക്ക് പിന്നെ പണ്ടേ ഒരുങ്ങാനും ഒരുക്കാനും അറിയാത്തത്‌ കൊണ്ട് ഞമ്മൾ ആ വഴിക്ക് പോയീല. പക്ഷെ സനയെ മാറ്റിക്കാന് എന്ന പേരും പറഞ്ഞു ഞമ്മൾ റൂമിൽ കേറാൻ മറന്നീല. ശിഫാനയുണ്ട് സനയേ നല്ല അടിപൊളിയായി ഒരുക്കുന്നു. ഞമ്മൾ അതും നോക്കി നിന്നു.നേരാവണ്ണം കണ്മഷി എയുതാൻ കൂടി എനിക്കറിയില്ല. പക്ഷെ ശിഫാനയുണ്ട് സിമ്പിൾ ആയിട്ട് സനക്ക് വരച്ചു കൊടുക്കുന്നു. "ആലി.... നിനക്ക് കണ്ണേഴുതണോ.. ഞാൻ എഴുതിതരാം. "ശിഫാനയാണ് "വേണ്ട... എനിക്ക് അതൊന്നും ഇട്ട് ശീലമില്ല. അത് കണ്ണിന്റെ ഉള്ളിലേക്ക് പോയാലോ "

"എന്റെ പെണ്ണെ.. ഉള്ളിലേക്ക് ഒന്നും ആവൂല. നീ ഒന്ന് നിന്നു തന്ന മതി. ഞാൻ അടിപൊളിയായി വരച്ചുതരാം" "വേണ്ടടോ...അത്മാത്രമല്ല എനിക്ക് അതിനോട് അത്ര താല്പര്യമില്ല.. " "എന്ന ശെരി..ദേ ഇതിൽ നിന്നു കുറച്ചു പൌഡർ എങ്കിലും മുഖത്ത് തേക്ക്. ഇവിടെ ഒരു മൈക്കപ്പും ചെയ്യാതെ വന്ന ഏക പെണ്ണ്കുട്ടി നീയായിരിക്കും. " "വേണ്ട.. എനിക്കൊരു മൈക്കപ്പും ചെയ്യണ്ട. ഇങ്ങനെ കണ്ട മതി എല്ലാരും ആലിയേ. " "എന്ന ശെരി.. നിനക്ക് മൈക്കപ്പ് വേണ്ട എന്നുണ്ടെങ്കിൽ ഞാൻ നിര്ബന്ധിക്കുന്നില്ല. പക്ഷെ നിനക്ക് ഈ ഷാൾ ഒന്ന് നല്ല പോലെ സ്കാഫ് ചെയ്യാലോ. ഞാൻ നിനക്ക് നല്ല പോലെ സ്കാഫ് ചെയ്തു തരാം. അത് പറ്റില്ല എന്ന് പറയരുത്. " ശിഫാന എന്നോട് അതും പറഞ്ഞു കെഞ്ചിയപ്പോൾ ഞാനും സമ്മതിച്ചു. അവൾ എന്തൊക്കെ എന്റെ ഷാളുമായിട്ട് കാട്ടിക്കൂട്ടുന്നുണ്ട് . പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഒരു പ്രതിമ കണക്കെ നിന്നു കൊടുത്തു.

"വൗ...സൂപ്പർ " എന്ന് ശിഫാന പറഞ്ഞപ്പോൾ ഞാൻ ആകാംശയോടെ കണ്ണാടിയിലേക്ക് നോക്കി. അവൾ സ്കാഫ് ചെയ്തു തന്നത് അടിപൊളിയായിട്ടുണ്ടെങ്കിലും എന്റെ സോഡാ കുപ്പിപോലെയുള്ള കണ്ണട വെച്ച ഫേസ് ലേക്ക്‌ അല്ലേ. അപ്പൊ അതിന്ടെതായ കുറവുണ്ട്. ഇന്നാലും പണ്ടത്തെ ലുക്കിനെക്കാളും ഒന്നുംകൂടി ബെറ്റർ ആയിട്ടുണ്ട്. സനയും കൂടി എന്നെ പൊക്കി പറഞ്ഞപ്പോ എനിക്കും തോന്നി ഒന്നും കൂടി സൂപ്പർ ആയിട്ടുണ്ടെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ സനയുടെ കസിൻ വന്നു പറഞ്ഞു. കാക്കുവും കൂട്ടരും വന്നിട്ടുണ്ടെന്ന്. സനന്റെ മുഖം അപ്പൊ ആയിരം ബൾബ്‌ ഒപ്പം കത്തിയപ്പോലുണ്ടായിരുന്നു. അവള്ടെ ഒപ്പം തന്നെ എനിക്കും കത്തി ആയിരം ബൾബ്‌.. പക്ഷെ അത് മുഖത്ത് അല്ലായിരുന്നു.മനസ്സിലായിരുന്നു. അജുനെ കാണാം എന്നുള്ള സന്തോഷവും ഒപ്പം ഞാൻ ഇന്നു സുന്ദരിയായതിനെ പറ്റി അജു എന്ത് കമന്റ്‌ പറയും എന്നുള്ള ആകാംശയും എല്ലാം കൂടി ഓർത്തപ്പോൾ മനസ്സിൽ കൂടി ഒരു കുളിർ കാറ്റ് വീശി. കാക്കുന്റെ ഉമ്മ വന്നു സനയുടെ കയ്യിൽ വളയിട്ട് കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ കാക്കുനെ കണ്ടു. കാക്കുനെ നോക്കി കൊച്ചുകള്ള എന്ന് കാക്കു കേൾക്കേ ഒച്ചയിൽ പറഞ്ഞതും മൂപ്പര് എനിക്ക് സൈറ്റ് അടിച്ചു തന്നു ചിരിച്ചു. എന്നോട് നീ ഇന്നു സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞതും ഞമ്മൾടെ ഗെറ്റ്അപ്പ് ഒന്ന് കൂടി വര്ദ്ധിച്ചു. ഐശ്വര്യ റായിക്ക് പോലും ഇത്ര ഗെറ്റ് അപ്പ് ഉണ്ടായിട്ടുണ്ടാവില്ല. പിന്നെ എത്രയും വേഗം ഒന്ന് അജുനെ കണ്ടാമതി എന്നായി. അതിനു വേണ്ടി ഓനെ കുറെ തിരഞ്ഞെങ്കിലും കണ്ടില്ല. അപ്പൊയാണ് സനയുടെ കസിന് ഷംനത്ത അവള്ടെ കുട്ടിയെ എടുത്തു വരുന്നത് കണ്ടത്. ആ കുട്ടിയേ ആണെങ്കിലോ എനിക്ക് ഭയങ്കര ഇഷ്ട്ട.അതിനു എന്നെയും. വെളുത്തു തുടുത്തു സുന്ദര കുട്ടപ്പൻ. അതിനെ കണ്ടതും ഞമ്മൾ ഓടിപ്പോയി അതിനെ എടുത്തു കളിപ്പിക്കാൻ തുടങ്ങി. അതിനെ നുള്ളിയും പിച്ചിയും അവിടെ കണ്ട സാധനങ്ങൾ എല്ലാം വലിച്ചു വാരി അതിനെ കൊണ്ട് തീറ്റിപ്പിച്ചു.

അവസാനം അത് തന്നെ ഞമ്മക്ക് പണി തന്നു. ഞമ്മൾ അവൻ ജ്യൂസ്‌ കൊടുത്തു കൊണ്ടിരിക്കുമ്പോൾ അവൻ അത് ഒറ്റ തട്ട്. ഞമ്മളെ ചുരിദാർ ലൂടെ വെള്ളചാട്ടം ഒഴുകുന്ന പോലെ ആ ജ്യൂസ്‌ ഒഴുകി. ഞമ്മൾ കുട്ടിയെ ഷംനതാനേ ഏല്പ്പിച്ചു സനയുടെ റൂമിൽ പോയി വാഷ്‌ ചെയ്തു. തായേക്ക് വന്നു. അപ്പൊ സനയെയും കാണാനില്ല ശിഫാനയെയും കാണാനില്ല. സന ബിസി ആയിരിക്കും എന്നറിയാവുന്നത് കൊണ്ട് ഞമ്മൾ ശിഫാനയേ തപ്പിയിറങ്ങി. അപ്പോഴാണ്‌ ഞമ്മൾ ഇത്രയും നേരം തേടിയിരുന്ന ആളെ കണ്ടത്. ആൾറെഡി സുന്ദരനാനെങ്കിലും ഇന്നു ഒന്ന് കൂടി മൊഞ്ചൻ ആയിട്ടുണ്ട്. ശിഫാനയും ജാസിക്കയും കാക്കുവും ഞമ്മളെ അജുവും കത്തിയടിചോണ്ട് ഇരിക്കാണ്.സനയേ മാത്രം കാണാനില്ല. ഞമ്മൾ അവരുടെ അടുത്തേക്ക് ചെന്നു. "ഹാ.... ഇന്നു ഇന്റെ പെങ്ങൾ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ.

"ജാസിക്കയാണ്. "അത് ഞാനും ശ്രേധിച്ചു. ഇന്നു നല്ലo ചെത്തിയിട്ടുണ്ടെല്ലോ. " കാക്കുവാണ് ഞമ്മൾ അവര്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. "അതോ.. ഞാനാണ് ഇന്നു സ്കാഫ് ചെയ്തു കൊടുത്തത്. അതാ ഇത്ര ഭംഗി" ശിഫാനയാണ് "ഓഹോ... അപ്പൊ ശിഫാനയാണ് ഞങ്ങളെ പെങ്ങളെ മൊഞ്ചത്തി ആക്കിയത് ല്ലേ.. "കാക്കുവാണ് ഇവർ ഓരോ കമന്റ്‌ വിടുമ്പോഴും ഞമ്മൾ ഒരുപാട് സന്തോഷിച്ചു. പക്ഷെ ആ സന്തോഷങ്ങൾക്ക് ഒന്നും ആയുസില്ല എന്ന് മനസ്സിലായത് അജുന്റെ വാക്കുകളിലൂടെ ആയിരുന്നു. "സ്കാഫ് ചുറ്റിയത്‌ ഒക്കെ അടിപൊളിയായിട്ടുണ്ട്. പക്ഷെ നിനക്ക് ഒരു പരിപാടിക്ക് വരുമ്പോൾ എങ്കിലും ഒന്ന് നല്ല പോലെ അണിഞ്ഞോരുങ്ങികൂടെ ആലി.

ശിഫാന നോക്ക് എന്ത് അടിപൊളിയായിട്ടാണ് ഒരുങ്ങിയിരിക്കുന്നെ . അതുപോലെ നിനക്കും ഒന്ന് നല്ല വേഷം ഇട്ടൂടെ. ഇത് വരെ നിന്നോട് ഞാൻ ആ ഡ്രസ്സ്‌ ഇടരുത് ഈ ഡ്രസ്സ്‌ ഇടണം എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ നീ ശിഫാനയുടെ കൂടെ നടക്കുമ്പോൾ നിന്ടെ ഡ്രസ്സ്‌ ഒരു നാണക്കെഡായ് തോന്നാണ്. ഇപ്പൊ നിന്നെ കാണാൻ ആരെ പ്പോലെ ഉണ്ട് എന്ന് ഞാൻ പറയട്ടെ. നല്ല ലുക്കിൽ ഇന് ചെയ്ത ഷർട്ടും പാന്റും ഇട്ടു മുടിയൊക്കെ നല്ല അടിപൊളിയാക്കി അബായി ചെരുപ്പിട്ടാൽ എങ്ങനുണ്ടാകും. അതുപോലെയുണ്ട്. " അജു ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ ഞമ്മളെ മനസ്സ് ആദ്യമായിട്ട് വേദനിച്ചു.

ഒരു നിമിഷം ഞാൻ ചിന്തിച്ചു ഞാൻ എന്തിനാ ഈ ലോകത്ത് ജനിച്ചതെന്ന്‌. നമ്മളെ എല്ലാവരുo കളിയാക്കുമ്പോഴും നമ്മൾ സ്നേഹിക്കുന്ന ആൾ നമ്മളെ പൊക്കി പറയുമ്പോൾ നമ്മൾ നമ്മളെ കളിയാക്കിയത്‌ എല്ലാം മറക്കും. പക്ഷെ അതെ സ്ഥാനത് നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നയാൾ നമ്മളെ താഴ്ത്തി പറഞ്ഞാൽ അത് ഒരു വേദനതന്നെയാണ്. സഹിക്കാൻ പറ്റാത്ത വേദന. കണ്ണുകലിൽ നിന്നു കണ്ണീർ വരുമോ എന്ന് സംശയിച്ചു നിൽക്കുന്ന എനിക്ക് രണ്ടു പേരുടെ ചിരി കേള്ക്കാമായിരുന്നു. ഒന്ന് എനിക്ക് സങ്കടം ആവുമോ എന്ന് കരുതി ചിരി അടക്കി പിടിക്കാൻ ശ്രമിക്കുന്ന ശിഫാ നയുടെയും രണ്ടു ഞാൻ ജീവനക്കാലേറെ സ്നേഹിച്ച എന്റെ അജുവിന്റെതും.

ഞാൻ സങ്കടം അനുഭവിക്കുകയാണ് എന്നവർ അറിയാതെ ഇരിക്കാൻ ഞാൻ അവര്ക്ക് മുന്നിൽ ഇതെല്ലാം ഒരു തമാശയായി കണ്ട്‌ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണിൽ നിന്നു കണ്ണീർ ഉതിർന്നു വീഴും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു അവിടെന്ന് പോന്നു. പോരുമ്പോൾ ഞാൻ ഒന്നു കൂടി തിരിഞ്ഞ് നോക്കി അപ്പോയും അവർ ചിരിക്കുകയാണ്. പക്ഷെ എന്നെ വേദനയോടെ നോക്കുന്ന ആ നാല് കണ്ണുകളെയും നോക്കി ഞാൻ പുഞ്ചിരിചു കൊടുത്തു. വേദന അടക്കിപ്പിടിച്ചുള്ള ചിരി. ആ ചിരി ഒരു പൊട്ടികരച്ചിലിനുള്ള മുന്നോടിയാണെന്ന് എന്റെ ജാസിക്കാക്കും റാഷിക്കാക്കും മനസ്സിലായി എന്ന് തോന്നുന്നു. അവർ എന്നെ നോക്കി കണ്ണ് ചിമ്മി സാരമില്ല എന്ന് വായ കൊണ്ട് ആoഗ്യo കാണിച്ചു. പക്ഷെ അവക്കൊന്നും എന്റെ കണ്ണ്നീറിനെ പിടിച്ചു വെക്കാനുള്ള ശക്തിയില്ലായിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story