മുഹബത്തിന് മഹർ: ഭാഗം 21

muhabathin mahar

രചന: SINU SHERIN

നിറഞ്ഞു വന്ന കണ്ണുനീർ പോലും വകവെക്കാതെ ഞാൻ സനയുടെ റൂം ലക്ഷ്യമാക്കി ഓടി. റൂമിൽ എത്തിയപ്പോൾ എന്തോ എന്റെ ഭാഗ്യതിനു അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ വേഗം ഡോർ അടച്ചു ഒരുപാട് നേരം കരഞ്ഞു. 'എനിക്കറിയില്ല എന്തുകൊണ്ടാണ് അജു ഇന്നങ്ങനെ എല്ലാം പറഞ്ഞതെന്ന്.പലപ്പോഴും പരാജയം മാത്രം അനുഭവിച്ച ഞാൻ ജീവിക്കാൻ കൊതിച്ചത് തന്നെ അജുവിനു വേണ്ടിയായിരുന്നു. സങ്കടം മാത്രം അനുഭവിച്ച ഞാൻ സന്തോഷം എന്താണെന്ന് അരിഞ്ഞത് അജു അടുത്തുണ്ടാകുന്ന ഓരോ നിമിഷത്തിലുo ആയിരുന്നു. എന്നിട്ട് ഇപ്പൊ ആ അജുന് തന്നെ ഞാൻ ഒരു നാണക്കെടായി ' അവൻ പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും എന്റെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു. പെട്ടന്നാണ് ആരോ ഡോർ തുറന്ന് വന്നത്. ആ വന്നയാൾ ആരാ എന്നുകൂടി നോക്കാതെ ഞാൻ എന്റെ കണ്ണുനീർ അയാള് കാണാതെ തുടച്ചു. "എന്തെ കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞോ.... " ശബ്ദം കേട്ടപ്പോൾ തന്നെ വന്നയാളെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

"കരയേ... ഞാനോ... എന്തൊക്കെ വട്ട നീ പറയുന്നേ സന" ഞാൻ ഉള്ളിലുള്ള സങ്കടം മറച്ചു വെച്ചു ചോദിച്ചു. "ആലി... നീ എന്നോടും കള്ളം പറയാൻ തുടങ്ങിയോ. എങ്കിൽ അത് വേണ്ടാട്ടോ. എന്നോട് റാഷിക്ക എല്ലാം പറഞ്ഞു. ഇനിയും നീ സത്യം മറച്ചുവെക്കണം എന്നില്ല " സന ഇത്രയും പറഞ്ഞു നിർത്തിയതും ഞമ്മൾ ഓടി പോയി അവളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു. "ആലി.. നീ ഇങ്ങനെ കരയല്ലേ. ശിഫാനയും അജുവും ജാസിക്കയും റാഷിക്കയും എല്ലാരും പോയി. നിന്നെ വിളിക്കാൻവേണ്ടി എന്നെ പറഞ്ഞയച്ചതാ. നീ ഇപ്പൊ തന്നെ പോരുന്നില്ല കൊറച്ചു കഴിഞ്ഞു പോകുന്നോള്ളൂ എന്ന് പറഞ്ഞു ഞാൻ അവരെ പറഞ്ഞയച്ചു.. " "നീ ചെയ്തത് ഏതായാലും നന്നായി സന. ഞാൻ ഈ കരഞ്ഞ മുഖവുമായി അങ്ങോട്ട്‌ ചെന്നാൽ ആകെ അലംബ് ആവും. " "അതെനിക്കറിയാടി അതോണ്ടല്ലേ നീ ഇപ്പൊ തന്നെ പോരുന്നില്ല എന്ന് ഞാൻ അവരോട് പറഞ്ഞെ. സത്യം പറഞ്ഞാ റാഷികാക്കുo ജാസികാക്കും നല്ല സങ്കടം ഉണ്ട്. അജു ഒരിക്കലും അങ്ങനെ പറയും എന്നവർ വിജാരിച്ചില്ല."

" അതൊന്നും സാരല്ല്യ. നീ കേട്ടിട്ടില്ലേ പുതിയെ ആൾക്കാരെ കിട്ടുമ്പോൾ ആണ് പഴയ ആൾക്കാരെ കുറവ് നാം തിരിച്ചറിയ എന്ന്. അത്രേ ഞാനും കരുതുന്നോള്ളൂ. അല്ലെങ്കിലും അവൻ പറഞ്ഞതിൽ എന്താ തെറ്റ് എന്റെയീ വേഷവും കോലവും കണ്ടാൽ ഒപ്പം നടക്കുന്നവർ ആര്ക്കായാലും നാണക്കെട് തോന്നും. നിനക്ക് തോന്നീട്ടില്ലേ സന... " "ഇല്ലാ.... എനിക്കൊരിക്കലും തോന്നീട്ടില്ല. എന്റെ ഈ ആലി ഒരു നാണക്കെടാണ് എന്നെനിക്കു ഒരിക്കലും തോന്നീട്ടില്ല. ഇനി തോന്നുകയും ഇല്ല... " "അത് ഒക്കെ വെറ്തെ തോന്നാണ് സന.ഇപ്പൊ തന്നെ അജുന്റെ മാറ്റം നീ കണ്ടില്ലേ. കുറച്ചു കഴിയുമ്പോ നിനക്കും തോന്നും ഞാനൊരു നാണകേടാണ് എന്ന്. എന്തിനാല്ലേ എല്ലാവർക്കും ഒരു ഭാരമായി എന്നെ ഈ ദുനിയാവിൽ പടച്ചോന് സൃഷ്ടിച്ചത്. " "അല്ല ആലി നീ ഒരു ഭാരമല്ല. നീ ഭാഗ്യമാണ്. പക്ഷെ അത് അജു മനസ്സിലാക്കുന്നില്ല എന്ന് മാത്രം. ഓരോ സെന്റി വിട്ടു എന്നെ ഒഴുവാക്കാം എന്ന് നീ കരുതണ്ടട്ടോ. നീ എന്നെ ആട്ടിപ്പായിചാലും ഞാൻ നിന്നെ വിട്ടു പോവൂല.

ഒന്നുല്ലേലും എനിക്ക് എന്റെ റാഷിക്കാനെ കിട്ടിയത് നീ കാരണമാണ്. അപ്പൊ നിന്നെ പോലെ ഒരു ഫ്രണ്ട് ഉണ്ടാവുന്നത് എന്റെ ഭാഗ്യമല്ലേ... " എന്നും പറഞ്ഞു സന വീണ്ടും എന്നെ കെട്ടിപ്പിടിചു കരഞ്ഞു .അവൾ ഓരോന്ന് പറഞ്ഞു എന്നെ ആശ്വാസിപ്പിക്കുന്നുന്ടെങ്കില്ലും അതൊന്നും എനിക്ക് തൃപ്തിയായില്ല. കാരണം അപ്പോയും എന്റെ ഉള്ളിൽ അജു പറഞ്ഞ ഓരോ വാക്കുകളുമായിരുന്നു. 'ശിഫാനയോടൊപ്പം നടക്കുമ്പോൾ നീ ഒരു നാണക്കെടായ് തോന്നാണ്.... ' പിറ്റേന്ന് കോളേജിൽ പോകണ്ട എന്നൊക്കെ വിജാരിച്ചിരുന്നു. പക്ഷെ സനയുടെ തുടരെ തുടരെയുള്ള ഫോൺ വിളികാരണം ഞമ്മൾ പോകാൻ തന്നെ തീരുമാനിച്ചു. ഞമ്മൾ കോളേജ് ഗേറ്റ് കടന്നതും ഞങ്ങളെ സ്ഥിരം പ്ലേസ് തന്നെയുണ്ട് അജുവും കാക്കുമാരും ഒപ്പം ശിഫാനയും. അജുവും ശിഫാനയും നല്ല കത്തിയടിയിലാണ്.പക്ഷെ ഞമ്മളെ കാക്കുമാർ രണ്ടാളും അങ്ങോട്ട്‌ മൈൻഡ് ആക്കാതെ അവർ രണ്ടാളും എന്തോ സംസാരിക്കാണ്. എന്നെയും സനയെയും കണ്ടതും കാക്കുമാർ രണ്ടാളും കൈ പൊക്കി ഹായ് കാണിച്ചുതന്നു അങ്ങോട്ട്‌ വരാൻ പറഞ്ഞു.

പോകാൻ മടി തോന്നിഎങ്കിലും എന്തിനു മടിക്കണം. ഞാൻ എന്റെ കാക്കുമാരോടല്ലേ സംസാരിക്കാൻ പോകുന്നെ എന്ന് വിചാരിച്ചു ഞമ്മൾ അങ്ങോട്ട്‌ പോയി. "ഹായ് കാക്കുമാരെ... " "കാക്കുമാർക്ക് മാത്രമോള്ളൂ ഹായ്.. " അജുവാണ്. "വേണ്ടവർകൊക്കെ സ്വീകരിക്കാം. ഞങ്ങൾ വരുമ്പോൾ നിങ്ങൾ രണ്ടും നല്ല വർത്താനതിലായിരുന്നു. അപ്പൊ കാക്കുമാരെ കണ്ടു.അപ്പൊ അവരോട് പറഞ്ഞന്നെയോ ള്ളൂ. " ഞമ്മൾ ഒരു കൂസലുമില്ലാതെ അവരോടു പറഞ്ഞു. "എന്റെ അജു... ഞാൻ നിന്നോട് പറഞ്ഞിലെ നീ ഇന്നലെ പറഞ്ഞതെല്ലാം ആലിക്ക് സങ്കടം ആയിട്ടുണ്ടാകും എന്ന്. സോറി ആലി... ഇന്നലെ അജു അങ്ങനെ പറഞ്ഞതിനെല്ലാo ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു..." അവൾ അങ്ങനെ ഓരോന്ന് പറഞ്ഞു കുമ്പസാരം തുടങ്ങിയപ്പോൾ. ടിപ്പർ വാസുനെ ഇറക്കി കൊട്ടേഷൻ കൊടുത്താലോ എന്ന് വരെ മ്മൾ ചിന്തിച്ചു. ഇന്നലെ ഞമ്മളെ കളിയാക്കിയപ്പോ ഇരുന്നു ചിരിച്ച നക്കിയ... എന്നിട്ട് ഇപ്പൊ ഓളെ ഒലിപ്പിക്കൽ കേട്ടീല്ലേ. ഓളെ അജുവാണോത്രെ... ഏത് വകയിലാടി അന്ടെ അജു ആയതു എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ ഞമ്മൾ നല്ല ക്ഷമയുള്ള കൂട്ടത്തിൽ ആയതോണ്ട് എല്ലാം ക്ഷമിച്ചു നിന്നു...അല്ല പിന്നെ. "സോറിയോ എന്തിന്...അതിന്ടെ ഒന്നും ആവിശ്യമില്ല. ഞാൻ അത് ഒരു തമാശയായിട്ടാണ് എടുത്ത്‌ക്ക്നത്‌. " " ഹാ... എന്നാ ശെരി ഞങ്ങൾ ക്ലാസ്സിൽ പോവാട്ടോ. " എന്നും പറഞ്ഞു ശിഫാന അജുവിനു ബൈ പറഞ്ഞു മുന്പിൽ നടന്നു. "എന്നാ പിന്നെ ഞങ്ങളും അങ്ങട്ട് പോട്ടെ ട്ടോ കാക്കുമാരെ... ബൈ... " എന്നും പറഞ്ഞു അജുവിനെ തിരിഞ്ഞ് പോലും നോക്കാതെ ഞമ്മൾ ക്ലാസ്സിലേക്ക്‌ പോന്നു. ക്ലാസ്സിലെതീട്ടും ശിഫാനക്ക് അജുവിനെ പറ്റിയായിരുന്നു സംസാരിക്കാൻ ഉണ്ടായിരുന്നത്‌. "അജു... അവൻ ഒരു സംഭവാണ്‌ ല്ലേ... നീ അവനെ പറ്റി പറഞ്ഞപ്പോൾ ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എന്തായാലും ആൾ കിടുവാണ്." "ഹാ.. " "ഇന്നലെ ഞാൻ ഇട്ട ഡ്രസ്സ്‌ രസമുണ്ടായിരുന്നോ.. " "ഹാ.. " "എന്നോട് അജു പറയാ ഞാൻ ഇന്നലെ ഇട്ട ഡ്രസ്സ്സ്ൽ സുന്ദരി ആയിരുന്നു എന്ന് " "ഹ്മ്.." ഞമ്മൾ അവൾ പറയുന്ന ഓരോന്നിനും മൂളികൊടുക്ക മാത്രം ചെയ്തു.

ഇന്നലെ ഒരുപാട് പ്രതീക്ഷയോടെ ആയിരുന്നു അജുവിനു മുന്പിൽ പോയി നിന്നത്. എന്നിട്ട് ഒടുക്കം എല്ലാ സന്തോഷങ്ങളെയും ഊതി കെടുത്താൻ അജുവിന്ടെ ഒരു വാക്ക് മതിയായിരുന്നു. ആ അജു ശിഫാനയേ സുന്ദരിയായിരുന്നു എന്ന് പറഞ്ഞല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു നീറ്റൽ. ഉള്ളിൽ ഒരു സങ്കടo . ഇന്റർവെല്ലിന് ക്ലാസ്സിൽ തന്നെ ഇരുന്നാൽ മതി എന്നായിരുന്നു ഞാൻ വിജാരിച്ചത് പക്ഷെ സനക്ക് ഒരേ നിര്ബന്ധം റാഷിക്കാനെ കാണണം എന്ന്. ഒപ്പം ശിഫാനക്കും അവിടെക്ക് പോകണം എന്ന്. പിന്നെ ഞമ്മൾ എതിരെ നിന്നില്ല. അവരെ ഒപ്പം പോയി. അവിടെ എത്തിയതും കാക്കുവും സനയും കുറുകാൻ പോയി. ശിഫാന പോയി അജുന്റെ അടുത്തിരുന്നു. അതും അവനെ തൊട്ടുരുമ്മി. അത് കണ്ടിട്ട് ഞമ്മല്ക്ക് തീരെ സഹിച്ചീല്ല. പക്ഷെ സഹിച്ചല്ലെ പറ്റൂ. ഫ്രണ്ട് ആക്കി കൊടുത്തത് ഞമ്മൾ തന്നെയാണല്ലോ. ഞമ്മളും ജാസിക്കിo ഓരോന്ന് പറഞ് ഇരുന്നു. ജാസിക്ക ശെരിക്കും എന്റെ മൂഡ്‌ മാറ്റാൻ കൊറേ ചളികൾ വിടുന്നുണ്ട്. ഞമ്മൾ അതൊക്കെ കേട്ട് ചിരിച്ചപ്പോൾ ശെരിക്കും ഞമ്മളെ സങ്കടം മറന്നു.

"ആലി എനിക്ക് നിന്നോട് കൊറച്ചു സംസാരിക്കാനുണ്ട്.. " അജുവാണ് "എന്തെ.. പറഞ്ഞോ.. " "എനിക്ക് സെക്രെറ്റ്‌ ആയിട്ടാ പറയാനുല്ലേ.. " ഞമ്മൾ അപ്പൊ അവിടെന്ന് എണീറ്റു അജുന്റെ അടുത്തേക്ക് പോയി. "എന്തെ... " "ശിഫാന നീ കുറച്ചു നേരംജാസിനോട്‌ പോയി വർത്താനം പറഞ്ഞിരിക്... ഞങ്ങൾ ഇപ്പൊ വരാം... വാ ആലി.. " എന്നും പറഞ്ഞു അജു മുന്പിൽ നടന്നു. "എന്താ അജു... എന്താ കാര്യം.. " "ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞത് നിനക്ക് സങ്കടം ആയോ.. " അജു അത് ചോദിച്ചതും ഞമ്മക്ക് ഭയങ്കര സന്ദോഷമായി. പക്ഷെ അടുത്ത അജുന്റെ വാക്കുകൾ കേട്ടതും വീണ്ടും എനിക്ക് സങ്കടമായി.

"എനിക്കറിയാം നിനക്ക് സങ്കടം ആയിട്ടുണ്ടാവില്ല എന്ന്. പക്ഷെ ശിഫാന എനിക്ക് ഒരു സ്വയ്യ്ര്യം തരുന്നില്ല നിന്നോട് സോറി ചോദിക്കാഞിട്ട്. " "അപ്പൊ അവളാണോ എന്നോട് സോറി ചോദിക്കാന് പറഞ്ഞെ.. " ഞാൻ കുറച്ചു ഡൌട്ട് ഓടു കൂടി അജുനോട്‌ ചോദിച്ചു. "അവൾ തന്നെ... നല്ല കുട്ടിയ അവൾ.. " പിന്നീട് അജു പറഞ്ഞ കാര്യം കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളര്ന്നു തായേക്ക് പോയെങ്കിൽ എന്ന് വരെ ഞാൻ ആശിച്ചു. പടച്ചോനെ... ഇത് ഒരു സ്വപ്നമായിരുന്നുവെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. "ആലി... എനിക്ക് ശിഫാനയേ ഒരുപാട് ഇഷ്ട്ടാണ്. അവളെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ സഹായിക്കൂല്ലേ.. ".... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story