മുഹബത്തിന് മഹർ: ഭാഗം 23

muhabathin mahar

രചന: SINU SHERIN

ഇന്നേക്ക് നാലാമത്തെ ദിവസായി ഞമ്മൾ കോളേജിൽക്ക് പോയിട്ട് . എന്തോ... ഇപ്പൊ കോളേജിൽക്ക് പോവാന് വല്യ താല്പര്യമൊന്നുമില്ല. ഇത്രയും ദിവസം ഞമ്മൾ എന്തെ കോളേജിൽക്ക് വരാത്തെ എന്ന കാരണം തിരക്കി എന്റെ രണ്ടു കാക്കുമാരും സനയും എന്തിന് ശിഫാന വരെ എനിക്ക് വിളിച്ചു. പക്ഷെ ഇന്നേ വരെ അജു എന്ന പേരിലുള്ള കാൾ എന്റെ ഫോണിലേക്ക് വന്നതേ ഇല്ല... ഈ നാല് ദിവസവും ഞാൻ ഒഴുക്കിയ കണ്ണ്നീറിന് കണക്കില്ല. ആർക്കു വേണ്ടിയാണ് ഞാൻ കരയുന്നത്. ഒരിക്കലും അയാളത്‌ അര്ഹിക്കുന്നില്ല. അജു... അവൻ എന്റെ പഴയെ അജു അല്ല. ഈ ആലിയയുടെ സങ്കടങ്ങളുo സന്തോഷങ്ങളും മനസ്സിലാക്കിയിരുന്ന അജു അല്ല...ഒരുപക്ഷേ അവൻ ആ പഴയ അജു ആയിരുന്നെങ്കിൽ ഇന്നെന്റെ സങ്കടങ്ങൾ അവൻ അറിഞ്ഞേനെ .. ഈ ആലിയയുടെ കണ്ണുനീരിന്റെ അർത്ഥം അവൻ മനസ്സിലാക്കിയേനെ.

അവൻ ഒരുപാട് മാറിയിരിക്കുന്നു. ഇന്നും കോളേജിലേക്ക്‌ പോകണ്ട എന്നായിരുന്നു വിജാരിച്ചത്. പക്ഷെ സന വരാൻ പറഞ്ഞുകൊണ്ട് നിരന്തരം ഫോൺ വിളിച്ചു ശല്യം ചെയ്തപ്പോൾ ഞമ്മൾ പോവാന് തീരുമാനിച്ചു. അങ്ങനെ ബസ്‌ സ്റ്റോപ്പിലേക്ക്‌ പോയപ്പോ ഉണ്ട് ഞമ്മളെ സന അന്തം വിട്ടു നില്ക്കുന്നു. എന്നെ കണ്ടതും ആളുകളുണ്ടെന്ന് കാര്യം വക വെക്കാതെ ആ തെണ്ടി ഓടി വന്നു ഞമ്മളെ കെട്ടിപ്പിടിച്ചു ഞമ്മളെ ഉമ്മ വെച്ചു കളിക്കാൻ തുടങ്ങി. ആളുകളൊക്കെ ഞങ്ങളെ തന്നെ നോക്കി നിൽക്കാണ്.പോരാത്തതിന് ചിലരൊക്കെ ഞങ്ങളെ നോക്കി ചിരിക്കുന്നുമുണ്ട്. "എടി കുരുപ്പേ.... മതി കെട്ടിപിടിച്ചത്‌. ഇനി എന്നെ ഒന്ന് വിട്ടേ...ആളുകൾ ഒക്കെ ഞമ്മളെ നോക്കി ചിരിക്കാണ്..."

"ഓ... ഈ സാധനങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ആരെങ്കിലും കെട്ടിപിടിക്കാൻ കാത്തിരിക്കാണ് നോക്കി വേർപ്പിക്കാൻ. ബ്ലടി ഗ്രാമവാസീസ്... " എന്നും പറഞ്ഞു അവൾ എന്നെ വിട്ടു. "അല്ലടി അന്നോട് ഞാനൊരു കാര്യം ചോദിക്കട്ടെ.. സത്യം പറഞ്ഞാ ഞമ്മളെ കെട്ടിപിടിച്ചപ്പോളും ഉമ്മവെച്ചപ്പോഴും നീ ഒരു നിമിഷം എങ്കിലും ആഗ്രഹിചില്ലേ ഇത് കാക്കു ആണേൽ എത്ര നന്നായിരുന്നു എന്ന്. " "അനക്ക് അങ്ങനെ തോന്നിയോ ആലി.." "ആ തോന്നി " "ഹാ ഇന്കും തോന്നി " എന്നും പറഞ്ഞു അവൾ എനിക്ക് നേരെ ഒരു സൈറ്റ് അടിച്ചു തന്നു.... ബലാൽ... ഞമ്മൾ ഓളെ തുറുക്കനെ നോക്കുന്നത് കണ്ടിട്ടേന്നവണ്ണം അവൾ വിഷയം മാറ്റാൻ വേണ്ടി വീണ്ടും സംസാരിച്ചു.. "പിന്നെ എന്തൊക്കെ മുത്തേ അന്ടെ വിശേഷം " "എനിക്കല്ലല്ലോ.. നീ പറ കോളേജ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു പൊളിയായിരുന്നോ.. "

"എന്ത് പറയാനാ എന്റെ ആലി മഹാ ബോർ ആയിരുന്നു. അന്റെ പ്രേസേൻസ് അപ്പൊയാണ് ഞാൻ മനസ്സിലാക്കിയേ... പിന്നെ മറ്റവൾ ഉണ്ടായതോണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല. " "ആരാ... ശിഫാനയോ.. ??" "അവളൊന്നും അല്ലടി.. ഞമ്മളെ നിദ്ര ദേവി... എല്ലാ ക്ലാസിലുo ഉറങ്ങലാ പണി. നീ ഉണ്ടായിരുന്നുവെങ്കിൽ ഞമ്മൾ ബിന്ഗോ എങ്കിലും കളിച്ചു നിക്കായിരുന്നു. ഇതിപ്പോ നീയും ഇല്ലല്ലോ. " "ഓ.. അങ്ങനെ.. " "എടി.. ഇന്ന് ആന്റപ്പന്റെ ക്ലാസ്സ്‌ ഉണ്ടോ " "എന്തെ...നീ ഇങ്ങനെ ബേജാർ ആവുന്നെ.. എന്തെങ്കിലും പഠിച്ചു വരാൻ പറഞ്ഞിരുന്നോ " "കുഎസ്ടിഎന് ചോദിക്കാണെങ്കിൽ ഞാൻ അന്നോട് ഇങ്ങനെ ബേജാറായി ചോദിക്കോ. അപ്പൊ പുറത്തു നിൽകാണെങ്കിൽ നീയും ഉണ്ടാവില്ലേ എന്റെ ഒപ്പം. ഇതിപ്പോ ഞാൻ ഒറ്റയ്ക്ക് നിൽക്കേണ്ടി വരും " "നീ ഒറ്റയ്ക്ക് നില്ക്കേ...അതെന്തിനാ.. "

"അതോ... ഒരു തെറ്റ് ഏത് പോലീസ് കാരനും പറ്റും. അങ്ങനെ ഒരു തെറ്റെ എനിക്കും പറ്റിയോള്ളൂ.. നിനക്ക് അറീലെ ആന്റപ്പന്റെ ക്ലാസ്സ്‌ എങ്ങനായിരിക്കും എന്ന്. പ്രേതങ്ങൾക്ക് പോലും ബോർ അടിക്കും അമ്മാധിരി നിശബ്ദത. അപ്പൊ ഞമ്മൾക്കും ബോർ അടിക്കുന്നത് സർവ സാധാരണമാന വിഷയം. അയാളെ ക്ലാസ്സ്‌ കേട്ട് ഉറക്കം വന്ന ഞാൻ ഉറങ്ങാതിരിക്കാൻ വേണ്ടി ബെല്ൽ അടിക്കോലം ഒരു ഗെയിം കളിക്കാൻ തീരുമാനിച്ചു. " "ഗെയിമോ...അതും നീ ഒറ്റക്കോ " "ആടി...ഈ കളിക്ക് ഒരാൾ മതി..നീ ഞാൻ പറയണേ ഫുൾ കേൾക്കേ.. " എന്ന് പറഞ്ഞപ്പോതിനു ഞങ്ങളെ ബസ്‌ വന്നു. ഭാഗ്യതിനു ബസ്സിൽ വല്യ തിരക്കില്ലായിരുന്നു. ഞങ്ങൾ രണ്ടാളും ഒരു സീറ്റിൽ ഇരുന്നു. "ആ പറ... എന്ത് ഗെയിമാ കളിച്ചത് " "അതോ.. സർന്റെ വായയിൽ മുപ്പത്തിരണ്ടു പല്ലുണ്ടോ എന്ന് ചെക്ക്‌ ചെയ്യാൻ. മുപ്പത്തിരണ്ടു പല്ലില്ലെങ്കിൽ ഞമ്മക്ക് ഒരു കാര്യം ഉറപ്പിക്കാം. " "എന്ത് കാര്യം " ഞമ്മൾ കുറച്ചു അത്ഭുതതോട് കൂടി ചോദിച്ചു. ഇനി സർന് വല്ല അസുഗവും... ഏയ്‌

"മോളെ.. മൂപ്പര് കിളവനാവും. അപ്പൊ വേഗം റിട്ടയർ ചെയ്യും. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി. " "അയ്യോ... ആൽബെർറ്റ് ഐന്സ്റ്റന് കൂടി ഉണ്ടാവൂല ഇമ്മാതിരി ബുദ്ധി. " "ഓ താങ്ക് യു..." "ആടി ന്നിട്ട് ബാക്കി പറയ്.. " "ഹാ.. അങ്ങനെ ഞാൻ മൂപ്പരെ പല്ല് എണ്ണം എടുക്കുന്നതിൽ കോൺസെൻട്രേഷൻ ചെയ്യായിരുന്നു. അപ്പൊ ഒരു പണ്ടാര കൊതു വന്നിട്ട് ഞമ്മളെ കടിച്ച. ഞമ്മളെ മുന്പിൽ ഇരിക്കുന്ന ജീന എന്തൊരു വെളുത്തു തുടുത്ത പെണ്ണ. അതുമാത്രമല്ല കാര്ത്തിക അമ്മു ഇവരൊക്കെ ഞമ്മളെ ക്ലാസ്സിൽ ഉണ്ടായിട്ടും ആ തൊരപ്പൻ കൊതു ചോരയില്ലാത്ത ഞമ്മളെ മാത്രം കുത്തി എന്റെ കോൺസെൻട്രേഷൻ കളയ. പിന്നെ ഞമ്മളെ കോൺസെൻട്രേഷൻ കൊതുനെ പിടിക്കുന്നതിൽ ആയി. അവസാനം അത് ഇന്റെ ബെഞ്ചിൽ ബുക്ക്‌ന്റെ അടുത്ത് വന്നിരുന്നതും കൊടുത്തു നല്ല അടാർ അടി.അടി കൊടുത്തതും നല്ല ശബ്ദം ഉണ്ടായി ഒപ്പം അത് ചത്തുo ചെയ്തു.

"മനുഷ്യൻ ഇവിടെ എത്ര കഷ്ട്ടപെട്ട ആന്റപ്പന്റെ പല്ലിന്റെ എണ്ണം എടുക്കുന്നത് എന്നറിയാമോ. എന്റെ കോൺസെൻട്രേഷൻ കളയാൻ വേണ്ടി വന്നോളും. ഇനി നിന്നെ കൊന്നതിനു പകരം വീട്ടാൻ അന്റെ ചേട്ടനോ അച്ഛനോ വന്നാൽ ഞാൻ ആദ്യo തന്നെ പറഞ്ഞേക്കാം പിന്നെ നിനക്ക് വേണ്ടി പ്രാർതിക്കാൻ നിന്ടെ ചേട്ടനോ അച്ഛനോ ഉണ്ടാവില്ല . ഈ സന പറഞ്ഞില്ലെന്നു വേണ്ട. കേട്ടോട തൊരപ്പൻ കൊതുകെ.. " എന്നും പറഞ്ഞു ഞമ്മൾ അതിനെ ഊതി താഴെ ഇട്ടു. എന്നിട്ട് ഞമ്മളെ കൈ ഒന്ന് നോക്കി "ഓ...ഭാഗ്യം.. ഞമ്മളെ കയ്യിന് ഒന്നും പറ്റീട്ടില്ല. " അടിയേക്കാളും ശബ്ദം ഉണ്ടായതു ഞമ്മളെ ഡയലോഗ്ന്ന് ആണ് എന്ന് ഞമ്മക്ക് മനസ്സിലായത് ഞമ്മൾ പിന്നെ ആന്റപ്പന്റെ മുഖത്തേക്ക് നോക്കിയപ്പോയാണ്. ദേഷ്യം കൊണ്ട് ഞമ്മളെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കാന് ഹംക്... പടച്ചോനെ... പണി പാളി "യു ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌. ഇനീ എന്റെ ക്ലാസ്സിൽ താൻ ഇരിക്കേ വേണ്ടേ... "

"ആന്റപ്പ... സോ...സോറി... സർ... അറിയാതെ വിളിച്ചതാ... " "അപ്പൊ ഇപ്പൊ വിളിച്ചതോ അറിഞ്ഞുകൊണ്ട് ആണോ .... " "അല്ല സർ അതും ഞാൻ അറിയാതെ.. ഐ ആം... " "തന്ടെ ഒരു ന്യായീകരനവും എനിക്ക് കേൾക്കണ്ട. ഐ സൈഡ് ഗെറ്റ് ഔട്ട്‌.. " അപോ തന്നെ ഞമ്മൾ പുറത്തേതി... "നീ പറ ആലി.. ഞാൻ ചെയ്തത് തെറ്റാണോ.. " "ഏയ്‌... ഒരിക്കലും തെറ്റല്ല. " "ആ.. അതാണ്‌.. അത് അയാൾക്ക്‌ മനസ്സിലാവണ്ടെ... " അങ്ങനെ സനയുടെ ഓരോ വട്ടു കേട്ടിരുന്നു കോളേജ് എത്തി. കോളേജ് ഗേറ്റ് കടന്നതും എന്നെ സങ്കടപ്പെടുതുന്ന കാഴ്ച തന്നെയാണ് കണ്ടത്. അജുവും ശിഫാനയും ചിരിച്ചു സംസാരിക്കുന്നു. "സന ഞാൻ ചോദിക്കാൻ മറന്നു. അജുന്റെയും ശിഫാനയുടെയും കാര്യം എന്തായി. " "അതൊന്നും പറയണ്ട ആലി... രണ്ടും ഇപ്പൊ കട്ടയ...

നീ എങ്ങനെയായിരുന്നോ ഇപ്പൊ അവൻ അത്പോലെയാ ശിഫാന.എന്തിനും ഏതിനും ശിഫാന. ഇത്രയും നാൾ ആലിയ അജ്മൽ ആയിരുന്നുവെങ്കിൽ ഇപ്പൊയത് ശിഫാന അജ്മൽ എന്നാണു. നീയും അവനും ഹാഫ് ഹാഫ് കഴിച്ചതെങ്കിൽ ഇപ്പൊ അവരാണ് അങ്ങനെ കഴിക്കുന്നത്‌. അജുന് അവളുമായി ഫുഡ്‌ ഷെയർ വല്യ താല്പ്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അവൾ വേണം എന്ന് പറഞ്ഞു വാശി പിടിച്ചിട്ട. നിന്നോട് ഇതൊക്കെ എങ്ങനെ ഞാൻ പറയ ആലി...നീ അജുനെ എങ്ങനെ സ്നേഹിച്ചിരുന്നത്‌ എന്ന് എനിക്കറിയാം ആ നിനക്ക് ഇതൊരിക്കലുo താങ്ങാൻ കഴിയില്ല. പക്ഷെ നീയിതു അറിയണം എന്നെനിക്കു തോന്നി. പക്ഷെ അജുന്റെ മനസ്സിൽ നിനക്ക് സ്ഥാനം ഉണ്ട് ആലി. അതുകൊണ്ടല്ലേ അവൻ ഫുഡ് അവളുമായി ‌ ഷെയർ ചെയ്യാൻ ഇഷ്ട്ടമില്ലാതിരുന്നത്‌. ഇനി ആ ഇഷ്ട്ടതിൽ കേറി നീ പിടിക്കണം. അങ്ങനെ അവനെ നീ സ്വന്തമാക്കണം. " ഇത്രയും സന പറഞ്ഞു നിർത്തിയപ്പോൾ ഞമ്മളെ കണ്ണിൽ നിന്നു കണ്ണ്നീര് വരാൻ തുടങ്ങി. എന്തിനാ അവൻ എന്ടെത് അല്ലെന്നു അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഞാൻ കരയുന്നത്.

"വേണ്ട സന..എനിക്ക് മറ്റൊരാൾത്‌ തട്ടി പറിക്കണ്ട. അത് അവൾക്കു അവകാശപ്പെട്ടതാണ്. നീ വാ " എന്നും പറഞ്ഞു കണ്ണുകൾ തുടച്ചു അവർക്കരികിലെക്ക് പോയി. "ആലി... എന്താ നിന്ടെ മുഖം ആകെ വീർത്തിരിക്കുന്നെ. ആകെ ക്ഷീണിച്ച പോലെയുണ്ടല്ലോ. നിന്ടെ പനി ഇപ്പോയും മാറീലെ... " അജുവാണ് അപ്പൊ സന പറഞ്ഞപ്പോലെ അവൻക്ക് എന്നെ ഇഷ്ട്ടം ഉണ്ട്. ഞമ്മക്ക് എന്തോ മുകേഷ് അംബാനി ഒരു കോടി രൂപയുടെ ചെക്ക്‌ തന്നപോലെയുള്ള സന്തോഷം. "ഹാ ഇപ്പൊ ഇവൾടെ വിശേഷം ചോദിക്കാൻ എന്താ ധൃതി. ഇത്രയും ദിവസം ഇവൾ ലീവ് ആയപ്പോൾ നീ ഇവൾക്ക് ഒന്നു വിളിച്ചു നോക്കീട്ടു കൂടിയില്ലല്ലോ. " റാഷിക്കയാണ്. എന്തൊക്കെ പറഞ്ഞാലും എന്നെ തള്ളി പറയുന്നത് ഇവർക്കാർക്കും പറ്റില്ല. "അത് പിന്നെ... ശിഫാന പറയുന്നുണ്ട് ഇവൾടെ വിശേഷങ്ങൾ ഒക്കെ. ആരെങ്കിലും പറഞ്ഞു അറിഞ്ഞാ പോരെ. വിളിച്ചു അന്വേഷിക്കണo എന്നില്ലല്ലോ. " അല്ല.... ഇതെന്റെ അജു അല്ല. അവൻ ഒരിക്കലും ഇങ്ങനെ പറയില്ല. എന്റെ അജു ആളാകെ മാറി....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story