മുഹബത്തിന് മഹർ: ഭാഗം 24

muhabathin mahar

രചന: SINU SHERIN

"അത് പിന്നെ.... ശിഫാന പറഞ്ഞു ഞാൻ ഇവളുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നുണ്ട്. അത് പോരെ... വിളിച്ചു അന്വേഷിക്കണം എന്ന് നിര്ബന്ധം ഒന്നുമില്ലല്ലോ. " അജു അത് പറഞ്ഞതും എന്റെ ഹൃദയം എന്തിനെന്നില്ലാതെ വേദനിച്ചു. ഇല്ലാ..... എന്റെ അജു അല്ലയിത്. ഒരിക്കലും എന്റെ അജുന് ഇങ്ങനെയൊന്നും പറയാൻ കഴിയില്ല. വേണ്ട ആലി.... ഇത് നിന്ടെ അജു തന്നെയാ പക്ഷെ അവൻ ഒരുപാട് മാറി. ഇനിയും നീയെന്തിനാണ് അവൻ വേണ്ടി കണ്ണുനീർ ഒഴുക്കുന്നത്‌. "ഹാ.... മാറി... പക്ഷെ ഇപ്പോഴും ചെറുതായിട്ട് ക്ഷീണമുണ്ട്. " "ഡോക്ടറെ കാണിച്ചില്ലേ " അജുവാണ് "മ്മ്...കാണിച്ചു " "എന്ന നീ ക്ലാസ്സിൽ പൊയ്ക്കോ... " ഞാനും സനയും ക്ലാസ്സിലേക്ക്‌ പോയി. അപ്പോയും ശിഫാന പോന്നിട്ടില്ലായിരുന്നു. ഇന്റെർവല്ലിന് ക്ലാസ്സിൽ നിന്നു പുറത്തു ഇറങ്ങിയില്ല.സനയോട് പോവാന് പറഞ്ഞിട്ട് ഞാൻ ഇല്ലാന്ന്‌ പറഞ്ഞു. ഇന്റെർവല്ലിന് ശേഷമുള്ള ക്ലാസ്സിൽ ശിഫാനയേ കാണാത്തപ്പോ ഞാൻ സനയോട് അവളെവിടെ എന്ന അന്വേഷിച്ചു.

അത്രയും നേരം കുറച്ചു സമാധാനത്തിലിരുന്ന എന്റെ സമാധാനം സനയുടെ മറുപടി കേട്ടതും നഷ്ട്ടപ്പെട്ടു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. "ഇന്റെർവൽന് ശേഷമുള്ള ഒരു ക്ലാസും അവൾ അറ്റൻഡ് ചെയ്യാറില്ല. അവളും അജുവും കാണും വേണേൽ എവിടേലും വർത്താനം പറഞ്ഞിരിക്കുന്നു. എങ്കെജ്ജ്മെന്റ്റ്‌ കഴിഞ്ഞ എനിക്കും റാഷിക്കാക്കും കൂടി ഇത്ര സംസാരിക്കാനില്ല. എന്നിട്ട് അവർകെന്താണാവോ ഇത്ര സംസാരിക്കാൻ. " ഞമ്മൾ പിന്നെ തിരിച്ചൊരു മറുപടിയും കൊടുത്തില്ല. അങ്ങനെ ലഞ്ചിനു ഫുഡ്‌ കഴിക്കാന് കാന്റീനിലേക്ക്‌ പോയി. അവിടെ എത്തിയപ്പോഴും അജു ഇല്ല. "അജു എവിടെ... അവൻ എന്താ വരാത്തെ... " "അറിയില്ല ആലി... ഇന്റെർവല്ലിന് ശേഷം ഞങ്ങൾ അവനെ കണ്ടിട്ട് കൂടിയില്ല. ലഞ്ചിനു ബെല്ൽ അടിച്ചിട്ടും അവൻ ക്ലാസ്സിലെക്ക് വന്നിട്ടില്ല. നീയൊന്നു ഫോൺ ചെയ്തു നോക്ക് " "ബെല്ൽ അടിച്ചിട്ടല്ലേ ഒള്ളു. കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാം. " അജു വരും എന്ന് കരുതി കൊറേ നേരം വെയിറ്റ് ചെയ്തു.

പക്ഷെ... എവിടെ... അവൻ പോയിട്ട്... അവന്റെ പൊടി പോലും കണ്ടീല. "കാക്കു.... ഞാൻ അവൻക്ക് ഒന്ന് വിളിച്ചു നോക്കട്ടെ. ആ ശിഫാനയെയും കാണുന്നില്ലല്ലോ. എവിടേലും വർത്താനം പറഞ്ഞു ഇരിക്കുന്നുണ്ടാവും. ബെല്ൽ അടിച്ചദൊന്നും വേണേൽ അവർ അറിഞ്ഞിട്ടുണ്ടാവില്ല. " അവരുടെ മറുപടി എന്താന്ന്‌ പോലും നോക്കാതെ ഞാൻ ഫോൺ എടുത്ത്‌ അജുന് വിളിച്ചു. കൊറേ നേരം റിംഗ് ചെയ്തപ്പോ എടുത്തു. "അജു... നീ എവിടെയാ... എത്ര നേരായി നിന്നെ വെയിറ്റ് ചെയ്യാൻ തുടങ്ങിയീട്ട്. ഒന്നു വേഗം വാ... " കാൾ അറ്റൻഡ് ചെയ്ത ഉടനെ അവനെ ഒന്നും പറയാൻ സമ്മതിക്കാതെ ഞമ്മൾ എന്തൊക്കെ വിളിച്ചു കൂവി. രാവിലെ കോളേജിലേക്ക്‌ വന്നത് തന്നെ ഒന്നും കഴിക്കാതെയാ. ഇന്റെർവല്ലിനും കഴിച്ചിട്ടില്ല. മനുഷ്യൻ ആണെങ്കിൽ വിശന്നിട്ടു കണ്ണ് കാണുന്നില്ല.

ആ ദേഷ്യം ഒക്കെ ഞമ്മൾ ഓനോട്‌ തീർത്തു. "സോറി ആലി... ഇത് അജുവല്ല ശിഫാനയാണ്." അവൾ അത് പറഞ്ഞതും ഞമ്മൾ ആകെ ഞെട്ടി. എങ്ങനെ അജുന്റെ ഫോൺ ഇവളെ കയ്യിൽ.??? എന്റെ കാൾ എന്തിനാ ഇവൾ അറ്റൻഡ് ചെയ്തെ ??? എന്നിങ്ങനെ ആയിരം കുഎസ്ടിയന് ഞമ്മളെ ഉള്ളിൽ കിടന്നു വിലയാടി. "ഓഹ്...സോറി ശിഫാന... ഞാൻ അജുവാനെന്ന് കരുതി. ഇത് അജുവിന്റെ ഫോൺ അല്ലേ അപ്പൊ ഞാൻ നിന്നെ പ്രതീക്ഷിചില്ല." "ഇനി പ്രതീക്ഷിക്കാം ട്ടോ. " എന്നും പറഞ്ഞു അവൾ ചിരിച്ചു. അവൾ ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് തീരെ മനസ്സിലായില്ല. പിന്നെ ആ വിഷയം ഞാൻ ചോദിക്കാനും നിന്നില്ല. "ഹ്മ്....പിന്നെ നിങ്ങൾ ഇതെവിടെയാ. എന്താ ഫുഡ്‌ കഴിക്കാന് വരാത്തെ. " " ആലി... ഞാനും അജുവും ഇപ്പൊ എന്റെ വീട്ടിലാണ്. " "എന്ത്..... ???

നിന്ടെ വീട്ടിലൊ " "ഹാ... ഫുഡ്‌ കഴിച്ച് കഴിഞ്ഞു ഇപ്പൊ അജു എന്റെ ഉപ്പാനോട് സംസാരിച്ചിരിക്കുകയാണ്. അവന്ടെ കയ്യിൽ കൊടുക്കണോ " അവൾ പിന്നീട് പറഞ്ഞതൊന്നും എന്റെ കാതിൽ കേള്ക്കുന്നുണ്ടായിരുന്നില്ല. "വേണ്ട... " എന്നും പറഞ്ഞു ഞാൻ കട്ടാക്കി. പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ട് ഉണ്ട് എന്തിനാണ് എന്നെ ഒരു വിലയും കല്പ്പിക്കാത്ത ഒരാൾക്ക്‌ വേണ്ടി എന്റെ ഹൃദയം ഇങ്ങനെ സങ്കടപ്പെടുന്നതെന്ന്. എന്തിനാണ് അയാള്ടെ ജീവിതത്തിൽ നമ്മുക്ക് ഒരു സ്ഥാനവുമില്ല എന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും അയാള്ടെ പിറകെ പോകുന്നതെന്ന്. എന്റെ ഹൃദയം നീറി ഞാൻ ജീവിക്കുകയാണ് എന്നറിഞ്ഞിട്ടും പിന്നെയും അവനെ എന്റെ ഹൃദയം ആഗ്രഹിക്കുന്നു. "ആലി... " എന്ന സനയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണര്തിയത്‌.

"ആലി... ഫുഡ്‌ കഴിക്ക്... അജു ശിഫാനയുടെ വീട്ടിൽ ആണല്ലേ " "മ്മ്..." എന്നും പറഞ്ഞു ഞമ്മൾ ഫുഡ്‌ കഴിച്ചു കൊണ്ടിരുന്നു. "ആലി... നിന്റെ അജുവല്ല ഇപ്പൊ അവൻ ല്ലേ "കാക്കുവാണ് ഞാൻ ഒന്നും മിണ്ടാത്തെ ഇരുന്നു. "ഞങ്ങൾക്കറിയാം ആലി...നിന്ടെ ഈ മൗനത്തിൽ ഒരുപാട് സങ്കടം നിഴലിക്കുന്നുണ്ട് എന്ന്. അവനിൽ നിന്നുo ഇങ്ങനെ ഒരു സംഭവം ഞങ്ങൾ പ്രതീക്ഷിച്ചതെ ഇല്ല. ശിഫാന വന്നതിൽ പിന്നെയാണ് അവൻ ഒരുപാട് മാറിയത്. നിന്നോടൊപ്പം നടക്കുന്ന ആ അജുവിനെയാണ് ഞങ്ങൾക്കും ഇഷ്ട്ടം" കാക്കു ഇത്രയും നേരം എന്നോട് ആണ് പറഞ്ഞെതെങ്കിൽ പോലും ഞാൻ ഒന്നും മിണ്ടിയില്ല . കാരണം എനിക്കറിയില്ല ഇതിനെന്താ മറുപടി കൊടുക്കേണ്ടതെന്നു. "നീ പാവമായാത്‌ കൊണ്ടാണ് ആലി ആ ശിഫാന കിടന്നു പൂണ്ടു വിലയാടുന്നത്‌ . വേറെ വല്ലോരും ആയിരുന്നെങ്കിൽ ആ ശിഫാനയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചിരുന്നു. " "എന്നാൽ കാക്കു ഈ ആലി ഇനി മാറാൻ പോവുകയാണ്. നമ്മളെ വേണ്ടാത്തവരെ എന്തിനാ നമുക്ക് " എന്നും പറഞ്ഞു അവിടെ നിന്നും എണീറ്റ് കൈ വാഷ്‌ ചെയ്തു അവിടെ നിന്നും പോന്നു.

അതെ... ഇനി ആലിയ മാറുകയാണ്. എന്തിനു എന്നെ ഇഷ്ട്ടമില്ലാത്ത ഒരാൾക്ക്‌ വേണ്ടി കണ്ണീർ പൊഴിക്കണo. ഇപ്പൊ അജുവിനു എങ്ങനാണോ ഞാൻ അതുപോലെയാണ് ഇനി എനിക്ക് അജുവും. അവന്ടെ പേരും പറഞ്ഞു ഒരു തുള്ളി കണ്ണുനീർ ഇനി എന്റെ മിഴികലിൽ നിന്നും വീഴില്ല. ഇത്രയും കാലം ആലിയ അജ്മൽ ആയി ഞാൻ വിലസിയില്ലേ. ഇനി ശിഫാന അജ്മൽ ആകട്ടെ.... അതെ... ഇന്നേക്ക് മൂന്നാമത്തെ ദിവസായി ഞമ്മൾ അങ്ങനെ ഒരു ധൃട പ്രതിക്ഞ എടുത്തിട്ട്. ഈ മൂന്ന് ദിവസത്തിൽ ഒരിക്കൽ പോലും ഞമ്മൾ അജുന്റെ മുന്പിൽ പെട്ടിട്ടില്ല. അജുവുമായി ഉള്ള കൂടി കാഴ്ച ഒഴിവാക്കി എന്ന് വേണം പറയാൻ. ആദ്യമൊക്കെ ഇടയ്ക്കിടെ അവനെ കാണാൻ തോന്നുമെങ്കിലും കുറച്ചു ദിവസo ഞാൻ ലീവ് ആയിട്ട് ഒരിക്കൽ പോലും അവൻ എനിക്ക് വിളിച്ചില്ലല്ലോ. അവനില്ലാത്ത പൂതി എന്തിനാ എനിക്ക് എന്ന് വിജാരിക്കും.

അന്ന് എടുത്ത ആ തീരുമാനം കാരണം എനിക്ക് എന്റെ കാക്കുമാരെ പോലും ശെരിക്കും കാണാൻ പറ്റുന്നില്ല.ലഞ്ചിനു പോലും പോകൂല. പിന്നെ ഫോൺ വിളിക്കലാണ്‌. അവരും പറയും ഇതാണ് നല്ലതെന്ന്. അവനില്ലാത്ത മൈൻഡ് നിനക്ക് എന്തിനാണ് എന്ന്. സന എന്നോട് പറയാറുണ്ട് അവൻ എന്നെ ചോദിക്കാരുണ്ട്. നിന്നെ പറ്റി അവന് ഇപ്പൊ ഒരു ചിന്ത ഒക്കെ വരുന്നുണ്ടെന്നു. അതൊക്കെ കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. പക്ഷെ അപ്പോൾ തന്നെ ഞാനതു മായ്ച്ചു കളയും കാരണം ഞാൻ അധികമായി സന്തോശിചാൽ അതിനു പിന്നാലെ ദുഖവും ഉണ്ടാകും. വെറ്തെ എന്തിനാ... ഒരു ദുഖം കൂടി.... ഇപ്പോൾ തന്നെ ആവിശ്യത്തിന് ഏറെ ഉണ്ട്. അതിനിടയിൽ ഞമ്മളെ നോവിച്ച ഏറ്റവും വലിയ കാര്യം എന്റെ അജുന്റെ ലവ് ശിഫാന അസ്സപ്പ്റ്റു ചെയ്തു എന്നറിഞ്ഞപ്പോഴാണ്.

ഇപ്പൊ അവർ രണ്ടാളും നല്ല കട്ട പ്രേമം ആണ് എന്ന് കൂടി കേട്ടപ്പോൾ എന്തോ എനിക്കത് ഉള്ക്കൊല്ലാൻ കഴിഞ്ഞില്ല. അന്ന് ഉച്ചയ്ക്ക് ലൈബ്രറിയിൽ പോയി ഒരു ബുക്ക്‌ എടുക്കാം എന്ന് തീരുമാനിച്ചു. ഏതായാലും വെറ്തെ ഇരിക്കല്ലേ. ലൈബ്രറിയിൽ നിന്നും ഒരു ബുക്ക്‌ എടുത്ത്‌ ടേബിള്ൽ വന്നിരുന്നു വായിക്കുകയായിരുന്നു. എന്റെ അടുത് ആരോ വന്നിരിക്കുന്നതായി തോന്നി ഞാൻ തല പൊന്തിച്ചു നോക്കി. ഇത്രയും കാലം ഞാൻ ആരിൽ നിന്നും ഒളിച്ചു നടന്നോ അയാള് തന്നെ. "അജു.... " അവനെ കണ്ട നിമിഷം തന്നെ എന്റെ നാവുകൾ ചലിച്ചു തുടങ്ങി. "അതെ അജു തന്നെ.... എന്നെ ഓർമ്മയുണ്ടോ " അവന്ടെ ആ ചോദ്യം ഞമ്മളെ ഉള്ളിൽ ഒരു നോവായി സ്പർശിചെങ്കിലും ഞാൻ അത് മുഖത്ത് വരുത്തിയില്ല. "പിന്നെ ഓർമയില്ലാതെ.... " "എന്നിട്ടാണോടി പുല്ലേ... ഇത്രയും ദിവസം എന്റെ മുന്പിൽ വന്നു പെടാതെ ഇരുന്നെ. " എന്നും പറഞ്ഞു അവൻ എന്റെ തലമണ്ടക്ക് ഒന്ന് തന്നു ഒന്നുകൂടി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അജുവിന്ടെ ഈ പെരുമാറ്റം ആണ് ഞാൻ ആഗ്രഹിച്ചത്.

അവൻ എന്റെ അടുത്തിരിക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്. വേണ്ട ആലി... ഒരിക്കൽ നീയിതെല്ലാം ഉപേക്ഷിച്ചതാണ്.ഇനി വേണ്ട. അജു... അവനിൽ നിന്നു പരമാവതി നീ ഒഴിഞ്ഞു മാറണം. ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും എണീറ്റു "ആലി നീയിതു എവിടേക്ക ബെല്ൽ അടിക്കാൻ ഇനിയുമുണ്ട് സമയം. ഇവിടെ ഇരിക് എന്റെ ലൈഫിലെ ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിന്നോട് പറയാൻ ഉണ്ട്. " "ഇല്ല അജു... എനിക്ക് ടൈം ഇല്ല. എനിക്ക് കുറച്ചു നോട്ട്സ് കമ്പ്ലീറ്റ്‌ ചെയ്യാനുണ്ട്. അതുകൊണ്ട് എനിക്ക് ഇപ്പൊ പോയെ പറ്റൂ .. " "അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇത്രയും നേരം നീ ഇവിടെ ഇരുന്നു വെറുതെ ബുക്ക്‌ വായിക്കുകയായിരുന്നല്ലോ. ഞാൻ പറഞ്ഞില്ലേ... ഈ കാര്യം കേട്ടാൽ നിനക്ക് ഒരുപാട് സന്തോഷമാകും. " "നിന്ടെ ലൈഫിലെ ഇമ്പോര്ടന്റ്റ്‌ കാര്യം ശിഫാനയോടാണ് നീ പങ്ക് വെക്കേണ്ടത്‌ അല്ലാതെ എന്നോടല്ല. നിന്റെയും ശിഫാനയുടെയും ജീവിതത്തിലെ കാര്യം കേട്ട് നീയല്ലേ സന്തോശിക്കേണ്ടത്‌. അല്ലാതെ ഞാനല്ലല്ലോ... "

"എന്താ ആലി നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്. എന്തോ അർത്ഥം വെച്ചാനല്ലൊ നീ സംസാരിക്കുന്നത് നീ ആളാകെ മാറി പോയി ആലി.. " "ഹും... നിനക്ക് അങ്ങനെ തോന്നിയോ. ഞാനാണോ മാറിയത് നീയല്ലേ. എന്റെ ഈ മാറ്റതിനു കാരണം നീയാണ് അജു... " "ആലി... നീ എന്തൊക്കെയാ പറയുന്നത്" "വേണ്ട അജു. ഇത് ഒരു ഇഷ്യൂ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോവാണ്..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞ് നടന്നതും അവൻ എന്നെ വലിച്ചു അവന്ടെ മുന്പിലേക്ക്‌ നിർത്തി. "അജു.... വീട്..." "ഇല്ല... എന്താ നിന്ടെ പ്രശ്നം എന്ന് പറയാതെ ഞാൻ നിന്നെ വിടില്ല " "എന്നാൽ കേട്ടോ... എന്റെ പ്രശ്നം നീയാണ്.. നീ മാത്രം... ദയവു ചെയ്തു ഇനി എന്റെ മുന്പിൽ വരരുത്. പ്ലീസ്.. " എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും ഓടി. ക്ലാസ്സിൽ എത്തിയപ്പോൾ സനയേ കണ്ടില്ല. എല്ലാവരും ക്ലാസ്സിൽ ഉണ്ടായിരുന്നു പക്ഷെ അവൾ മാത്രം ഇതെവിടെ പോയി എന്ന് ചിന്തിച്ചു ഞാൻ അവളെ തപ്പിയിറങ്ങി. ചെന്നു പെട്ടത് ഷൈമയുടെ മുന്പിൽ.

"അല്ല ആരിത്‌... ആലിയയോ... എന്താ സനയേ തപ്പി ഇറങ്ങിയതാണോ.. " "അതൊന്നും നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല. നീ മുന്നിൽ നിന്നു മാറി നിൽക് ഷൈമ... എനിക്ക് പോകണം... " "എന്നാൽ ഞങ്ങൾ കൊണ്ടുപോകാം. കാരണം സനഎവിടെ ഉണ്ടെന്ന് ഞങ്ങൾക്ക് മാത്രേ അറിയൂ. അവളെ തപ്പിയല്ലേ നീ ഇറങ്ങിയത്. " എന്ന് അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു "ഡീീീ.... എന്റെ സനയേ... അവൾ... അവൾ എവിടെയാഡീീീ... " "കൂൾ ഡൌൺ ആലിയ... കൂൾ ഡൌൺ... അവളെ ആരും കാണാതെ ബദ്രമായി ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്. ഞങ്ങളെ കൂടെ വന്നാൽ കാണിച്ചു തരാം.. " അവൾ അത് പറഞ്ഞു നടക്കാൻ തുടങ്ങി. അവളെ പിറകെ ഞാനും. ചെന്നെത്തിയത് ആരും വരാൻ സാധ്യത ഇല്ലാത്ത ഒരു മുറിയിൽ. "ദേ... ഇവിടെ ഉണ്ട് നിന്റെ സന...നോക്കിക്കോ "

ഞാൻ ആ റൂമിൽ കയറി മുഴുവൻ തപ്പിയീട്ടും എനിക്ക് സനയേ കിട്ടിയില്ല. പഴയെ ബെഞ്ച്‌കളും ഡസ്കുകളും മാത്രം ഉള്ള ഒരു റൂം. "എവിടെ.. സന..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും പുറകിൽ നിന്നാരോ എന്നെ ചവിട്ടി. "ഇതൊക്കെ ഞങ്ങളെ കളിയല്ലേ മോളെ... നിന്നെ... നിന്നെയാണ് ഞങ്ങൾക്ക് ആവിശ്യം. " അപ്പൊ ഇതെല്ലാം ഇവരുടെ കളിയായിരുന്നോ. ഞാൻ... ഞാൻ ഇനി രക്ഷപ്പെടോ?? എപ്പോ ഇവരുടെ കയ്യിൽ പെട്ടാലുo എന്നെ രക്ഷിക്കാറില്ലെ അജു നീ.... ഇപ്പോയും എന്നെ രക്ഷിക്കില്ലേ... അജു..... എന്നെ രക്ഷിക്.... 'നീയാണ് എന്റെ പ്രശനം. ഇനി എന്റെ കണ്മുന്പിൽ ദയവു ചെയ്തു വരരുത് '...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story