മുഹബത്തിന് മഹർ: ഭാഗം 25

muhabathin mahar

രചന: SINU SHERIN

പടച്ചോനെ... അപ്പൊ ഇതെല്ലാം ഷൈമയുടെ പണിയായിരുന്നോ. ഇനി ഞാൻ എങ്ങനെയ ഇവിടുന്നു രക്ഷപ്പെട. അജു.... ഞാൻ എപ്പോ ഇവരുടെ കയ്യിൽ അകപ്പെട്ടാലുo നീ വരാറില്ലെ എന്നെ രക്ഷിക്കാൻ. ഇപ്പൊ സ്വയം രക്ഷപ്പെടാൻ പറ്റാത്ത ഒരു കുരുക്കില്ലാണ് ഞാൻ അകപ്പെട്ടു പോയത്‌. എന്നെ രക്ഷിക്കാൻ നീ വരില്ലേ. 'നീയാണ്... നീ മാത്രമാണ് എന്റെ പ്രശ്നം. ഇനി ദയവു ചെയ്തു എന്റെ മുന്പിൽ വരരുത്. ' ആ വാക്കുകൾ പെട്ടന്നാണ് എന്റെ മനസ്സിലേക്ക് ഓടിഎത്തിയത്. ഇല്ലാ... അജു വരില്ല. അവൻ എന്നെ രക്ഷിക്കാൻ വരില്ല. എനിക്ക് അവനോടു അങ്ങനെ ഒക്കെ പറയാൻ തോന്നിയ സമയത്തെ ഞാൻ ഇപ്പൊ ഓരായിരം വട്ടം ശപിച്ചു കഴിഞ്ഞു. ഇനി ആരും എന്നെ രക്ഷിക്കാൻ വരാൻ പോകുന്നില്ല. അതുകൊണ്ട് സ്വയം രക്ഷപ്പെടാനുള്ള വഴി നോക്കിയേ മതിയാകൂ. ഞാൻ വീണിടത്ത് നിന്നും എണീറ്റ്. "ഷൈമ... നിനക്ക് എന്നെ ദേഷ്യമാണ് എന്നെനിക്കറിയാം. നിനക്ക് എന്നോടുള്ള പകയ്ക്ക് കാരണം അജു അല്ലേ. അവനുമായി ഉള്ള എല്ലാ ബന്ധവും ഞാൻ അവസാനിച്ചു കളഞ്ഞു.

ഇനിയും നീ എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നെ.. " "ഹ.. ഹ... ഹ..ഇത് നല്ല തമാശ.. നീ അജുവുമായി ഉള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്നോ. അത് നീ അവസാനിപ്പിച്ചതാണോ അതോ അജു നിന്നെ വേണ്ടെന്നു വെച്ചതാണോ . " എന്നും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. "പറ ആലിയ.... അജു അവനല്ലേ നിന്നെ അവൊയ്ട് ചെയ്തത്‌.. " "അത് എന്തോ ആയികോട്ടെ... അത് നിന്നെ അറിയണം എന്ന് നിര്ബന്ധം ഉണ്ടോ. " "ഉണ്ടല്ലോ.... കാരണം ഞാൻ അജുവിനെ സ്നേഹിക്കുന്നു. എനിക്കറിയാഡീ നിനക്ക് ഇപ്പൊ അജുവിന്ടെ ലൈഫിൽ ഒരു സ്ഥാനവും ഇല്ലാ എന്ന്. അവൾ... ശിഫാന അവളെയാണ് അജു സ്നേഹിക്കുന്നത്. എന്താടി സത്യം അല്ലേ... " അവൾ ഇത്രയും നേരം എനിക്കെതിരെ ഒരുപാട് സംസാരിച്ചേങ്കിലും തിരിച്ചു ഒരു വാക്കുപോലും ഞാൻ സംസാരിച്ചില്ല. "എന്താടി നീയൊന്നും മിണ്ടാത്തെ...നിന്ടെ നാവിറങ്ങി പോയോ. ഓ... രക്ഷിക്കാൻ അജു വരില്ലായിരിക്കും ല്ലേ.. ഇപ്പൊ ആലിയ അജ്മൽ അല്ലല്ലോ.. ശിഫാന അജ്മൽ ആണല്ലോ ല്ലേ... "

"ഷൈമ... മരിയാതക്ക് എന്നെ വെറ്തെ വിടുന്നതാണ് നല്ലത്. നിന്നോട് ഇപ്പൊ സംസാരിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. " "എങ്കിൽ ശരി ഞാൻ നിന്നെ വിടാം. പക്ഷെ വണ് കണ്ടീഷൻ നീ എപ്പോ എന്റെ കുരുക്കിൽ അകപ്പെട്ടാലുo നിന്നെ രക്ഷിക്കാൻ നിന്ടെ അജു വരാറില്ലേ. അതുപോലെ... മോൾ ഉറക്കനെ പറ.. അജു... വന്നു എന്നെ രക്ഷിക്.....രക്ഷിക് അജു.... പ്ലീസ്... ഹ... ഹ.. ഹ... അപ്പോയുള്ള നിന്ടെ മുഖം എനിക്ക് കാണണം. അത് കണ്ട്‌ എനിക്ക് മനസ്സ് തുറന്ന് ചിരിക്കണം. "ഇല്ലാ... ഞാൻ പറയില്ല... " "വിളിക്കടി... നീ വിളിച്ചാലും അവൻ വിളി കേള്ക്കാൻ പോകുന്നില്ല. അവൻ ഇപ്പൊ ശിഫാനയോട് സംസാരിച്ചിരിക്കുകയായിരിക്കും. എന്നാലും നിന്ടെ കരഞ്ഞു കൊണ്ടുള്ള ആ വിളി എനിക്ക് കേൾക്കണം. നിസഹായതോടെ നീ അജുനെ വിളിക്കുന്ന ആ വിളി എനിക്ക് കേൾക്കണം. വിളിക്കെടി.... " "ഇല്ലാ... ഇല്ലാ.... ഇല്ലാ.... നീ എന്തൊക്കെ പറഞ്ഞാലും ഞാൻ വിളിക്കില്ല. " "എന്തൊരു അഹങ്കാരമാടി നിനക്ക്. അതെല്ലാം ഞാൻ ഇപ്പൊ തീർത്തു തരാം. വിളിക്കെടി... "

എന്നും പറഞ്ഞവൾ എന്റെ കഴുത്തിൽ പിടിച്ചു. "വിളിക്കെടി....വിളിക്കാനാണ് നിന്നോട് പറഞ്ഞത്. " എന്നും പറഞ്ഞവൾ വീണ്ടും എന്റെ കഴുത്തില്ലേ പിടി ഒന്ന് കൂടി മുറുക്കി. "ഇ....ല്ലാ..... നീ... എ...ന്തോ... ക്കെ... പറ... ഞാ... " എന്ന് പറഞ്ഞപ്പോഴേക്കും അവൾ എന്നെ പിടിച്ചു ഒറ്റ തള്ളായിരുന്നു. അവളുടെ പെട്ടന്നുള്ള ആ തള്ളലിൽ അവിടെയുള്ള ഒരു ടെസ്കിൽ പോയി എന്റെ നെറ്റി ഇടിച്ചു. അപ്പോഴാണ്‌ ആരോ വാതിലിൽ മുട്ടിയത്. "ആരാ ഈ നേരത്ത്... സൈറ ആരാന്ന് പോയി നോക്.. " "ഞാൻ ഹിബയോട് ഇങ്ങോട്ട് വരാൻ പറഞ്ഞിരുന്നു. അവൾ ആയിരിക്കും. ഞാൻ പോയി നോക്കട്ടെ.. " "ആരാഡി... ??" അവളുടെ ഫ്രണ്ട് വാതിൽ തുറന്നതും ഷൈമ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു. "ഹിബയാ.. " ആ മറുപടി കേട്ടതും ഞമ്മളെ മുഖത്തെ പ്രതീക്ഷയുടെ വെട്ടം കെട്ടു. ഒരു നിമിഷം ഞാൻ ചിന്തിചിരുന്നു അത് അജു ആയിരുന്നെങ്കിൽ എന്ന്. എന്റെ എല്ലാ പ്രതീക്ഷയും അണഞ്ഞു. ഇനി എനിക്ക് വഴിയില്ല.... "എന്ത് പറ്റി ആലിയ.. അജുവാണെന്ന് വിജാരിച്ചോ.

നിന്ടെ പ്രതീക്ഷകൾ എല്ലാം വെറുതെയാണെടി. അവൻ നിന്നെ രക്ഷിക്കാൻ ഒന്നും വരാൻ പോകുന്നില്ല.നിനക്ക് എന്റെ കയ്യിൽ കിടന്നു ചാകാനാ വിധി. ഹാ പിന്നെ സൈറ... ഇവളെ ഞാൻ പറയുമ്പോൾ അല്ലാതെ... " എന്നും പറഞ്ഞു ഷൈമ പുറകിലേക്ക് തിരിഞ്ഞതും "ടപ്പേ.. " എന്നൊരു ശബ്ദവും കേട്ട് താഴ്ന്നിരുന്ന എന്റെ തല മെല്ലെ പൊന്തിചു. ആ കാഴ്ച കണ്ടതും എന്തൊക്കെ ഭാവങ്ങൾ ആണ് മുഖത് മിന്നി മറഞ്ഞതെന്നു എനിക്ക് കൂടി അറിയില്ല. കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അതാ നില്ക്കുന്നു ഷൈമയുടെ മുന്പിൽ അജു. കവിളത് കയ്യും വെച്ചു അന്തം വിട്ടു നിൽക്കാണ് ഷൈമ. അവൾ ഇടയ്ക്കു വെച്ചു മറ്റവളെ നോക്കുന്നുണ്ട്. അവളാണെങ്കിൽ തലയും താഴ്ത്തി നിൽക്കാണ്. "എന്തിനാടി നീ അവളെ നോക്കി പേടിപ്പിക്കുന്നെ. ഞാൻ അവളോട്‌ പറഞ്ഞിട്ട് തന്നെയാ അവൾ നിന്നോട് ഹിബയാണെന്ന് കള്ളം പറഞ്ഞെ. നീ ആരാന്നാഡി നിന്ടെ വിജാരം. എന്തായാലും എന്നെ കാളും വലിയ ആളൊന്നും അല്ലല്ലോ. ആ നീ എന്റെ ഫ്രണ്ട്ന്നെ തന്നെ തട്ടി കൊണ്ട് പോവും ല്ലേ...

ആറാടി നിനക്ക് ഇതിനൊക്കെ ദൈര്യം തന്നെ... $&%@@%... എന്ന് തുടങ്ങി ചെവി പൊട്ടി പോകുന്ന തെറി ആയിരുന്നു അവിടെ അരങ്ങേറിയത്. "ഇനി നീയെങ്ങാനും ഇവളെ എന്തെങ്കിലും ചെയ്തെന്നു അറിഞ്ഞാൽ. പിന്നെ നിനക്ക് ഈ കോളേജ് എന്നല്ല വേറെ ഒരു കോളേജിളും അഡ്മിഷൻ കിട്ടാത്ത അവസ്ഥ ഞാൻ ആക്കും. കേട്ടോടി... $##%&@%..." എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു സ്ലോ മോശനിൽ ഒരു നടത്തം. ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ അവൻ എന്റെ കൈ വിട്ടു. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഷൈമ പല അടവും എടുത്ത്‌ നിന്ടെ അടുത് വരും അതിനെയെല്ലാം ബുദ്ധിപ്പൂർവം കൈകാര്യം ചെയ്യണം എന്ന്. എന്നിട്ട് നീ ഇപ്പൊ എന്താ കാണിച്ചേ.. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു.... " "എന്ത് സംഭവിക്കും അവൾ എന്നെ കൊന്നേനെ... " "എന്ത്.... ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് എന്താ ഒരു സീരിയസ് ഇല്ലാതെ. കൊന്നേനെ എന്നോ....എത്ര സില്ലി ആയിട്ടാ നീ അത് പറഞ്ഞെ.. " "പിന്നെ ഞാൻ എന്ത് പറയണം.എന്നെ രക്ഷിച്ചതിനു ഒരുപാട് താങ്ക്സ്. ഇനി ഇതും പറഞ്ഞു എന്റെ പിന്നാലെ വരണ്ട "

എന്നും പറഞ്ഞു പോവാന്ന് നിന്ന എന്റെ മുന്പിലെക്ക് അജു കേറി നിന്നു "ആലി... ഞാൻ നിന്നെ രക്ഷിച്ചത് നിന്ടെ സോറി കേള്കാൻ വേണ്ടിയല്ല. " "പിന്നെ എന്തിനു വേണ്ടിയ. ??" ഞമ്മൾ ഒട്ടും പതറാതെ തന്നെ അവനോടു പറഞ്ഞു. "ആലി... ദേ... നിന്ടെ നെറ്റിയിൽ നിന്നും ചോര വരുന്നു" എന്നും പറഞ്ഞു അവന്ടെ പോക്കറ്റിൽ നിന്നും ടവൽ എടുത്ത്‌ എന്റെ മുറിയിലെ ചോര തുടക്കാൻ വേണ്ടി വന്നു "വേണ്ട... എനിക്ക് ആരുടേയും സഹായം ഒന്നും വേണ്ട. " എന്നും പറഞ്ഞു ഞാൻ അവന്ടെ കൈ തട്ടി "ആലി.... നീ എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ. ഞാൻ എന്ത് ചെയ്തിട്ടാ. നീ കൈ മാറ്റു... ഞാൻ തുടച്ചു തരാം.. " "വേണ്ട എന്നല്ലേ പറഞ്ഞെ... പിന്നെയും പിന്നെയും എന്തിനാ വീണ്ടും വീണ്ടും ശല്യം ചെയ്യുന്നേ. ഈ നെറ്റിയില്ലേ മുറിവിനെ ക്കാളും വലിയ മുറിവ് ഈ ഹൃദയത്തിൽ ഉണ്ട്. അത് നിനക്ക് മാറ്റി തരാൻ കഴിയോ.

കഴിയില്ല എന്നെനിക്കു അറിയാം. അതുകൊണ്ടാണ് ഞാൻ പറഞ്ഞെ ഇനി എന്റെ മുന്പിൽ വരണ്ട എന്ന് " "ആലി... നീ എന്തൊക്കെയാ പറയുന്നേ. നേരത്തെയും നീ എന്നോട് ഇതുപോലെ സംസാരിച്ചു. അപ്പൊ ഞാൻ വിജാരിച്ചതാ ഇനി നിന്ടെ മുന്നിൽ വരണ്ട എന്ന്. പക്ഷെ നീ ക്ലാസ്സിൽ എത്തീട്ടില്ല എന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച ടെൻഷൻ അത് നിന്നോട് പറഞ്ഞാ മനസ്സിലാവില്ലല്ലോ.. എന്നിട്ടും നീ എന്തൊക്കെയ എന്നോട് പറയുന്നേ ഞാൻ നിന്ടെ മുന്പിൽ വരരുത് എന്നോ..." "ഹാ... നിനക്ക് ഒന്നും അറിയില്ലേ. നീ തന്നെ അല്ലേ ഇപ്പോഴും കാക്കുമാരോട് പറയാറ് ഒരിക്കലും പുതിയഒരാൾ വന്നാൽ പഴയെ സൗഹൃദതെ മറക്കരുത് എന്ന്. എന്നിട്ട് ശിഫാന വന്നപ്പോ നീ എന്നെ മറന്നില്ലേ. എന്നെ വേണ്ട എന്ന് തോന്നീല്ലേ.. അന്ന് കാക്കുന്റെ പാർട്ടിയുടെ അന്ന് നീ എല്ലാവരുടെയും ഇടയിൽ വെച്ചു എന്നെ കളിയാക്കിയില്ലേ. ഒരുപാട് പ്രതീക്ഷയോടെ ആണ് ഞാൻ നിന്ടെ മുന്നിൽ വന്നേ പക്ഷെ നീ.... അതൊക്കെ കഴിഞ്ഞു ഞാൻ ഒരുപാട് ദിവസം ലീവ് ആയിട്ടും നീ എന്നെ വിളിച്ചില്ല.

നിന്നോട് അതിനെ പറ്റി ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞെ ആരെങ്കിലും പറഞ്ഞു അറിഞ്ഞാൽ പോരെ എന്ന്. ഞാനും നീയും മാത്രം കഴിക്കുന്ന ഹാഫ് ഹാഫ് ഫുഡ്‌ നീ ശിഫാനയുമായി ഷെയർ ചെയ്തു. അതും പോരാഞ്ഞു നീ എന്നോട് പറയാതെ അവള്ടെ വീട്ടിലേക്കു പോയി. അവസാനം നിന്ടെ ആവിശ്യം വന്നപ്പോൾ നീ എന്റെ അടുത്തേക്ക് വന്നു. നിന്ടെ ആഗ്രഹം ഞാൻ നിന്നിൽ നിന്നും അകലാൻ ആയിരുന്നില്ലേ. അപ്പൊ ഞാൻ കരുതി നിനക്ക് ഒരു ശല്യം ആവണ്ട എന്ന്. അതുകൊണ്ട് തന്നെയാ ഞാൻ പറഞ്ഞെ നമ്മുക്ക് ഈ ഫ്രണ്ട്ഷിപ്‌ ഇവിടെ വെച്ചു നിർത്താം " എന്നും പറഞ്ഞു ഞാൻ കരഞ്ഞു. അവന്ടെ കണ്ണുകളും നിറയുന്നത് ഞാൻ കണ്ടു. "ആലി... ഞാൻ... ഞാൻ... ഇതൊക്കെ ചെയ്തു എന്നത് ശെരിയാണ്. പക്ഷെ ഒരിക്കലും ഞാൻ ഇത് അറിഞ്ഞു കൊണ്ട് ചെയ്തത് അല്ല. നിനക്ക് ഇത് സങ്കടo ഉണ്ടാക്കും എന്ന് ഞാനറിഞ്ഞില്ല...." അവൻ എന്നോട് ഇത് ഓരോന്ന് പറയുമ്പോഴും വേറെ ഒരാൾ കൂടി കേൾവിക്കാരാനായ് ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story