മുഹബത്തിന് മഹർ: ഭാഗം 26

muhabathin mahar

രചന: SINU SHERIN

 "ആലി... ഞാൻ അങ്ങനെയെല്ലാം ചെയ്തു എന്നത് ശരിയ. പക്ഷെ അത് നിന്നെ ഇത്രക്കും സങ്കടപ്പെടുതും എന്ന് ഞാൻ കരുതിയില്ല. ഒരിക്കലും നിന്ടെ അജു നിന്നെ അറിഞ്ഞുകൊണ്ട് സങ്കടപ്പെടുത്തില്ല എന്ന് നിനക്ക് അറിയില്ലേ. അന്നെല്ലാം എന്റെ ഉള്ളിൽ ഒരു ലക്‌ഷ്യം മാത്രേ ഉണ്ടായിരുന്നോള്ളൂ. ശിഫാനയോട് എന്റെ ഇഷ്ട്ടം തുറന്ന് പറയണം. അതിനു വേണ്ടിട്ടാണ് ഞാൻ അവളോട്‌ കൂടുതൽ അടുത്തത്‌. നീ പറഞ്ഞ പ്പോലെ അപ്പൊ ഞാൻ നിന്നെ മൈൻഡ് ചെയ്യാതിരുന്നിട്ടുണ്ടാവും.നിനക്കത്‌ ഫീൽ ചെയ്യും എന്ന് ഞാൻ ഒരിക്കലും വിജാരിച്ചില്ല. നിന്നോട് അന്ന് ഞാൻ അങ്ങനെയെല്ലാം പറഞ്ഞത് എനിക്കൊരു തമാശ ആയിട്ടെ തോന്നീട്ടൊള്ളൂ. പക്ഷെ നിനക്കതു ഫീൽ ചെയ്യും എന്ന് ഒരിക്കലും ഞാൻ...." "മതി അജു... ഇപ്പൊ ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായി. ആരൊക്കെ നിന്ടെ ലൈഫിൽ വന്നാലും ആലിക്കുള്ള സ്ഥാനം പോവില്ല എന്ന്.

അതുകൊണ്ട് ഞങ്ങളെ ആലി നിന്നോട് ക്ഷമിച്ചിരിക്കുന്നു.അല്ലേ ആലി.. " അജുവിന്റെ സംസാരത്തിനിടയിലാണ്‌ ആ ശബ്ദം ഞങ്ങളെ രണ്ടാളെ കാതിലുo വന്നു പതിച്ചത്‌. ആ പറഞ്ഞ വെക്തി ആരാന്നറിയാന് ഞങ്ങൾ രണ്ടാളും ഒപ്പം തിരിഞ്ഞ് നോക്കി. "സന..." ഞാൻ അവളെ പോയി കെട്ടിപിടിച്ചു. "ആലി... ആ ഷൈമ നിന്നെ കൊണ്ട്പ്പോയപ്പോ നീ പേടിച്ചോ. " "പിന്നല്ലാതെ... ഒരു ഇരുട്ട് റൂമിൽ കൊണ്ട് പോയി അടച്ചാൽ ആരായാലും പേടിക്കില്ലഡി പട്ടീ... " "അതിനു അന്നോടാരാ ഇന്റെ പേര് കേട്ടപ്പോഴേക്കും എടുത്ത്‌ ചാടി അവളെ പിന്നാലെ പോകാൻ പറഞ്ഞെ... എന്നിട്ടിപ്പോ കുറ്റം എനിക്കും.. " അപ്പൊ ഞമ്മൾ മറുപടി ഒന്നും കൊടുക്കാതെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ നിന്നും. "ആലി...ഇവിടെ ഒരാൾ പോസ്റ്റായി നില്ക്കുന്നുണ്ട്. അയാളുടെ കാര്യത്തിൽ നീയൊരു തീരുമാനം എടുക്.കൊറേ നേരായി ടെൻഷൻ അടിച്ചു നിൽകാൻ തുടങ്ങിട്ട്. ഇനിയും നീ ക്ഷമിചില്ല എന്ന് പറഞ്ഞില്ലെങ്കിൽ മൂപ്പര് ടെൻഷൻ അടിച്ചു ചാവും.

അതുകൊണ്ട് നീ പറ ആലി...ഈ ആലിയേടെ അജുവായി എന്നും എന്റെ കൂടെ നീ വേണം എന്ന് " "വേണ്ട സന..... ഇവന് ഈ പറഞ്ഞ വാക്കുകളിൽ നിന്നു തന്നെ വെക്തമാണ് ഇവന് എനിക്ക് തരുന്ന സ്ഥാനതെക്കാളും ശിഫാനക്ക് സ്ഥാനം കൊടുക്കുന്നുണ്ട് അതിനര്ത്ഥം അവൻ ശിഫാനയേ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം ഞാൻ തട്ടി പറിച്ചെന്ന്‌ ഒരിക്കലും അവൾ പറയരുത്. അതുകൊണ്ട് ഞാൻ ഇവനിൽ നിന്നു അകലുക തന്നെ വേണം. ഒരു പെണ്ണിനും താൻ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണിന്റെ കൂടെ കാണുന്നത് ഇഷ്ട്ടമാവില്ല. നിന്റെ കൂടെ എപ്പോഴും ഞാനുണ്ടാകും. പക്ഷെ അത് നിന്നെയൊ ശിഫാനയോ ശല്യം ചെയ്യാതെ. " "ആലി.... നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ. ശിഫാന അവൾക്കു ഒരിക്കലും നീയൊരു പ്രശ്നം ആവില്ല. അവളെ നിനക്ക് അറിയാത്തത്‌ കൊണ്ടാണ്. സ്നേഹിക്കുന്നവരെ മനസ്സിലാക്കാനുള്ള മനസ്സ് അവൾക്കുണ്ട് എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. പിന്നെ നീയൊരു ശല്യമായി എനിക്കൊരിക്കലും തോന്നീട്ടില്ല.

എന്റെ അറിവില്ലായ്മ കൊണ്ടാണ് അന്ന് ഞാൻ അങ്ങനെയെല്ലാം പറഞ്ഞത്. ഒരിക്കൽ ഞാൻ നിന്നെ തനിച്ചാക്കി എന്നു കരുതി ഇനിയും ഞാൻ ആ തെറ്റ് ആവർത്തിക്കണ്ണം എന്നില്ല. നീയെന്നും എന്റെ ഫ്രണ്ട് ആണ് ആലി. ആ സ്ഥാനത്‌ നീ മാത്രേ ഒള്ളു. അതൊരു ശിഫാന വന്നെന്നു കരുതി മായാന് പോകുന്നോന്നുമില്ല. ഇന്ന് നീയെന്നോട്‌ എന്റെ മുന്പിൽ വരരുത് എന്ന് പറഞ്ഞപ്പോൾ ശെരിക്കും പറഞ്ഞാൽ എന്റെ ലൈഫിൽ നിന്നും നീ പോകുന്ന പോലെയാ എനിക്ക് തോന്നിയത്. നിന്നെ കാണാനില്ല എന്ന് സന വന്നു പറഞ്ഞപ്പോ ഞാൻ എത്ര വിഷമിച്ചു എന്നറിയോ. നീ എന്നോട് എപ്പോഴും പറയാറില്ലെ നീ മരിച്ചാലാണ്‌ ഞാൻ നിന്ടെ വില മനസ്സിലാക്ക എന്ന് അത് ഞാൻ ശെരിക്കും ഇന്ന് മനസ്സിലാക്കി. നിന്നോട് ചെയ്തതിനെല്ലാം സോറി. ഇനിയും എന്നോട് മിണ്ടില്ല എന്ന് പറയല്ലേ അത് എനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല " എന്നും പറഞ്ഞു അജു എന്നെ കെട്ടിപ്പിടിച്ചു. അവൻ എന്നെ കെട്ടിപ്പിടിച്ചതും ഞാൻ ആകെ അന്തം വിട്ടു. അവനോടു ഇങ്ങനെ ചേർന്ന് നിൽക്കാൻ ഒരുപാട് കൊതിചതാണ് ഞാൻ.

പക്ഷെ അതിത്രപ്പെട്ടന്ന്‌ നടക്കും എന്ന് ഞമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. അവനെ ചേർന്ന് നിന്ന സമയത്ത് ഞാൻ പോലും അറിയാതെ എന്റെ കരങ്ങളും അവനെ വാരി പുണർന്നിരുന്നു. എന്തോ അവനുമായി ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്. "ആം സോറി ആലി... ആം സോറി.. " എന്നും പറഞ്ഞു അവൻ ഒന്നുകൂടി എന്നെ മുറുക്കി പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് എന്ന് മനസ്സിലായത് അവന്ടെ വാക്കുകളിലൂടെ ആയിരുന്നു. കാരണം അവൻ വിതുമ്പി കൊണ്ടായിരുന്നു ഓരോ വാക്കും പറഞ്ഞത് ഇനിയും അവനോടു ഇങ്ങനെ ചേർന്ന് നിന്നാൽ ഞമ്മളെ കണ്ട്രോൾ പോവും എന്നറിയാവുന്നത് കൊണ്ടും. ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റി പോകും എന്നത്‌ കൊണ്ടും ഞമ്മൾ വേഗം അവനിൽ നിന്നുംപിടി വിട്ടു മാറി നിന്നു.

"അജു... നീയല്ലാതെ എനിക്കാരാ ഉള്ളെ... ഞാൻ നിന്നോട് മിണ്ടുന്നില്ല എന്നുണ്ടെങ്കിൽ എന്താടി പുല്ലേ നീ മിണ്ടാത്തെ. എന്ന് ചോദിച്ചു ഒരു അടി തന്ന മതി അപ്പൊ തന്നെ ഞാൻ മിണ്ടൂലെ. അല്ലാതെ എന്റെ പുറകെ നടന്നു സോറി ആലി... എന്നും പറഞ്ഞു നടന്നു ആണുങ്ങളെ വില നീ കളഞ്ഞല്ലോഡാാ... " "എടി കാ‍ന്താരി... നിന്നെ ഞാൻ ഇന്ന്.... എന്നെ ഇത്രയും ഇട്ട് വട്ടം കറക്കിയതും പോരാ...എന്നെ ഇട്ട് കളിയാക്കുന്നോ. ഈ അജുനെ കളിയാക്കാൻ മാത്രം ആയോ നീ. " "ഓ... പിന്നെ... നീയാര്... നിന്ടെ ഈ ഊള ഡയലോഗ് എല്ലാം കേട്ട് ഞാൻ പേടിക്കുമെന്നു നീ വിജാരിച്ചോ. ഇത് ഷൈമയല്ല മോനെ ആലിയയാണ്. എനിക്ക് ഞമ്മളെ മുഖ്യ മന്ത്രിയേ പോലും പേടിയില്ല. എന്നിട്ടേ ഒരു തൊരപ്പൻ കോളേജ് ചെയർമാനായ നിന്നെ പേടി. ഒന്ന് പോടാപ്പാ.. " "എഡീ...നീ എന്താ വിളിച്ചേ... " എന്നും പറഞ്ഞു അവൻ എന്റെ തലമണ്ടക്ക് ഇട്ട് ഒന്ന് തന്നു. "കെട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ എന്തിനാട തൊരപ്പ... എന്റെ തലമണ്ടക്ക് ഇട്ട് തന്നത്. ഞാൻ ഇനിയും വിളിക്കും... തൊരപ്പ... തൊരപ്പ.. തൊരപ്പ..."

എന്നും പറഞ്ഞു ഞമ്മൾ ഓടാൻ വേണ്ടി തിരിഞ്ഞതും ഞമ്മളെ മുന്പിലേക്ക്‌ പ്രത്യക്ഷപ്പെട്ട ആളെ കണ്ട്‌ ഞമ്മളെ കാലിന്റെ ചലന ശേഷി പോയപ്പോലെ സടന് ബ്രേക്ക്‌ ഇട്ട് അവിടെ നിന്നു. ഞമ്മൾ പോലും അറിയാതെ ഞമ്മളെ ചുണ്ടുകൾ മൊഴിഞ്ഞു. "ശിഫാന.." എന്റെ പറച്ചിൽ കേട്ടതും അജുവും അങ്ങോട്ടെക്ക് നോക്കി. ആകെ കരഞ്ഞു കലങ്ങിയ കണ്ണുമായി ശിഫാന നിൽക്കുന്നത് കണ്ടപ്പോൾ അജുവും ചെറുതായിട്ട് ഞെട്ടിയീട്ടുണ്ട്. അജുവിനെയും എന്നെയും മാറി മാറി നോക്കി അവൾ കരഞ്ഞു കൊണ്ട് ഒരു പോക്കായിരുന്നു അവിടെന്ന്. "ശിഫാന..." എന്ന് അജു പിറകിൽ നിന്നു വിളിച്ചെങ്കിലുo അവൾ തിരിഞ്ഞ് നോക്കാതെ ഓടി. "ആലി .. ഇനി ഇപ്പൊ എന്താ ചെയ്യ." "അജു...... ഒരു കാര്യം ചെയ്യാം ഞാൻ പോയി അവളെ സമാധാനിപ്പിക്കാം. അവളോട്‌ പറഞ്ഞാ മനസ്സിലാവും എന്ന് നീ തന്നെയല്ലേ പറഞ്ഞെ. വാ സന..." എന്നും പറഞ്ഞു ഞാൻ ശിഫാനയേ തപ്പി ഇറങ്ങി. ഓൾ ഉണ്ട് ദൂരെക്കും കണ്ണും നട്ടു ഒരു മരത്തിന്റെ അടുത്തു ഇരിക്കുന്നു. "നീ എന്താ ഇവിടെ വന്നിരിക്കുന്നെ. "

അതിനു മറുപടി അവൾ ഒന്നും പറഞ്ഞില്ല. "നീ കരുതും പോലെ ഞാനും അജുവും തമ്മിൽ ഒന്നുമില്ല. ഞങ്ങൾ ജസ്റ്റ്‌ ഫ്രണ്ട്സ് ആണ്. അതിനപ്പുറം ഒന്നുമില്ല. " "അപ്പോൾ ഞാൻ കണ്ടതോ. അജു നിന്നെ കെട്ടിപിടിച്ചതോ." അവളുടെ ആ ചോദ്യം കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവൾ എല്ലാം കണ്ടെന്നു. "അത് അപ്പോഴത്തെ സഹാജര്യം അങ്ങനെയായിരുന്നു. നിനക്ക് അറിയില്ലേ ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്ന് ആ ഫ്രണ്ട് എന്ന രീതിയിൽ തന്നെയാണ് അവൻ എന്നെ കെട്ടിപിടിച്ചതും. " അപ്പോയെക്കും അജുവും ഞങ്ങളെ അടുത്തേക്ക് വന്നു. "ദേ.... ഈ നിൽക്കുന്ന സാധനം നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എന്നോട് വന്നു പറഞ്ഞപ്പോൾ ഞാനാണ് ഇവനെ സപ്പോർട്ട് ചെയ്യ്തത്. അത് എന്തിനാനെന്നോ ഈ സാധനതിന്ടെ ശല്യം എങ്ങനെ എങ്കിലും ഒന്ന് ഒഴിവാക്കി കോട്ടെ എന്ന് കരുതി. ഭയങ്കര കഷ്ട്ആണ് ഈ ബുദ്ധൂസ്ന്നെ സഹിക്കാൻ " എന്നും പറഞ്ഞു കിട്ടിയ ചാൻസിൽ ഞമ്മൾ ഓന്റെ തലമണ്ടക്ക് ഒന്ന് കൊടുത്തു. അപ്പൊ തന്നെ അവൻ എന്നെ നോക്കി കണ്ണുരുട്ടി. "നിനക്കറിയോ....ഇവന് എന്നോട് രാവിലെ വന്നു പറയാ..

.ഇവന് നിന്നെ ഇത്രയും പെട്ടന്ന് കെട്ടണമെന്ന്. നിന്നെ ഒരു നിമിഷം പോലും കാണാതിരിക്കാൻ ഇവന് പറ്റുന്നില്ലാ എന്ന്. " ഞമ്മൾ അത്രയും പറഞ്ഞു നിർത്തി അജുന്റെ മുഖത്തെക്ക് നോക്കിയപ്പോൾ ഇതൊക്കെ എപ്പോ എന്നുള്ള രീതിയിൽ ഓൻ ഇന്നേ നോക്കുന്നുണ്ട്. ഞമ്മളെ ശിഫാനന്റെ സങ്കട ഭാവം ഒക്കെ മാറി ഇപ്പൊ കുറച്ചു സന്തോഷം ഒക്കെ വന്നിട്ടുണ്ട്. അവൾ നാണത്തോടെ ഇതെല്ലാം സത്യമാണോ എന്ന രീതിയിൽ അജുനെ നോക്കി. അജു അപ്പൊ തന്നെ ചിരിച്ചു ആ എന്ന് തലയാട്ടി അവൾക്കു സൈറ്റ് അടിച്ചു കൊടുത്തു. അപ്പൊ പെണ്ണ് ഭയങ്കര ഹാപ്പി... "ന്നാൽ ഇനി ഞങ്ങൾ സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല. വാ സന...കപ്പിൾസ് കുറച്ചു നേരം റോമൻസ് കളിചോട്ടെ..." ************* എന്നും പറഞ്ഞു ആലിയും സനയും പോയപ്പോൾ ഞമ്മൾ ഓളെ നോക്കി ഒന്നുകൂടി ചിരിച്ചു കൊടുത്തു.

"നോക്കണ്ട. എന്നോട് ആ ഷൈമ വന്നു പറഞ്ഞു നിങ്ങൾ രണ്ടാളും ഇഷ്ട്ടതിലാണ്‌ എന്നെ വെറ്തെ കളിപ്പിക്കാനാണ് എന്നോട് ഇങ്ങൾ ഇഷ്ട്ടാണെന്ന് പറഞ്ഞത്. അത് കേട്ടപ്പോൾ ഞമ്മൾ വിശ്വസിച്ചില്ല. അപ്പൊ അവൾ പറഞ്ഞു വിശ്വാസമില്ലെങ്കിൽ പോയി നോക്കാൻ. അപ്പോയും എനിക്ക് വിശ്വാസം ഇല്ലായിരുന്നു. എന്റെ അജു എന്നെ ഒരിക്കലും ചതിക്കില്ല എന്ന് എനിക്കറിയാം. പക്ഷെ ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ രണ്ടാളും കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ശെരിക്കും സഹിച്ചില്ല. അതാണ്‌ " "എടി പൊട്ടി... നിനക്ക് അറിയില്ലേ ആ ഷൈമയുടെ സ്വഭാവം. അവളാണ് ഇന്ന് ആലിയേ ആ റൂമിൽ കൊണ്ട് പോയി അടച്ചത്. ഇനി എങ്ങാനും അവൾ ഓരോന്ന് പറഞ്ഞു വരട്ടെ അപ്പൊ ഞാൻ അവൾക്കു അറിയിച്ചു കൊടുക്കുന്നുണ്ട് ഈ അജു ആരാ എന്ന്..." "ഹ്മ്....അതൊക്കെ വിട്... ഇനി നമ്മുടെ കാര്യത്തിലേക്ക്‌ വാ... " ............ *********** "ആലി... നീ എന്തൊക്കെയാ അവളോട്‌ പറഞ്ഞെ. നിന്നെ അജു കെട്ടിപിടിച്ചപ്പോ തന്നെ നിനക്ക് പറഞ്ഞൂടായിരുന്നോ.. " "എന്ത്... ??"

"ഐ ലവ് യു...എന്ന് " "ഓ.. അതൊന്നും വേണ്ടടി..നീ കേട്ടിട്ടില്ലേ കൊതിച്ചത് നടക്കില്ല വിധിചതെ നടക്കൂ എന്ന് എനിക്ക് വിധിചത്‌ അജു അല്ല... അജു അവൾക് വിധി ച്ചിട്ടുള്ളതാ.വിധിക്കാതത് തട്ടി പറിച്ചു വാങ്ങുന്ന സ്വഭാവം ഞാൻ ഇന്നത്തോടെ നിർത്തി... " "ആലി... നീ എന്താ ഇങ്ങനെ. ഈ ലോകത്ത് നിന്നെ പോലുള്ള പെണ്കുട്ടികൾ ഒക്കെ ഉണ്ടാകൊ...നീ നോകിയെ ഇനി ഇപ്പൊ റാഷിക്കാനെ വിട്ടു കൊടുക്കാൻ എന്നോട് ആരെങ്കിലും പറഞ്ഞാൽ എനിക്ക് അതൊരിക്കലും കഴിയില്ല. കാരണം ഞാൻ അത്രയ്ക്ക് ഇക്കാനെ സ്നേഹിക്കുന്നുണ്ട്. അപ്പൊ നീ എത്ര വലിയ മനസ്സുള്ളവളാ ആലി... അജുനെ നീ അവള്ക്ക് വിട്ടുകൊടുത്തില്ലേ.

അതുംപോരാഞ്ഞിട്ട് അവരെ രണ്ടാളെയും ഒരുമിപ്പിക്കാൻ നീ എന്തൊക്കെ നുണയാ അവിടെ പറഞ്ഞെ. എനിക്ക് നിന്നെ പറ്റി ആലോചിക്കുമ്പോൾ അഭിമാനം തോന്നാണ്...യു രീല്ലി സ്പെഷ്യൽ ഡിയർ... " എന്നും പറഞ്ഞു സന ഞമക്ക് ഉമ്മ തന്നു. അങ്ങനെ ഞമ്മളെ ലൈഫ് അടിപൊളിയായി പോയി. ഒപ്പം അജുവിന്ടെയും ശിഫാനയുടെയും കാക്കുന്റെയും സനയുടെയും പ്രേമവും. ഇനി ഞമ്മളെ ജാസിക്കാക്ക് കൂടി വേണം ഒന്നിനെ.... അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസo ഞമ്മൾ കോളേജ് വിട്ടു ബസ്‌ സ്റ്റോപ്പിൽ നിൽക്കായിരുന്നു. അപ്പൊ ഞമ്മളെ കാക്കുമാർ അങ്ങോട്ടേക്ക് വന്നു. മൂന്ന് പേർക്കും ഞമ്മളോടും സനയോടും പറയാനുണ്ടായിരുന്നത്‌ ഒരേ കാര്യം... അവർ അത് പറഞ്ഞതും ഞമ്മൾ അവരോടു തീർത്തു പറഞ്ഞു "ഇല്ല... ഇല്ല... ഇല്ലാ... " .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story