മുഹബത്തിന് മഹർ: ഭാഗം 27

muhabathin mahar

രചന: SINU SHERIN

"നാളെ ഹോളിടായ്‌ അല്ലേ. അപ്പൊ നിങ്ങൾ എല്ലാവരും നാളെ എന്റെ വീട്ടിലേക്കു വരി. നമ്മുക്ക് അവിടെ അടിച്ചു പൊളിക്കാം. " അജുവാണ് "ഏയ്‌ അതൊന്നും ശെരിയാവില്ല. " "എന്ത് ശെരിയാവില്ല. ആലി... നാളെ നീ വരും. " "ഞാൻ വരില്ല. " "എന്തുകൊണ്ട് വരില്ല. ആലി നീ ചുമ്മാ കളിക്കല്ലേ. " "അജു... എനിക്ക് പറ്റില്ല. " "എന്തുകൊണ്ട് പറ്റില്ല. ഇവർ എല്ലാരും വരാം എന്ന് പറഞ്ഞു. ദേ സനയടക്കം പറഞ്ഞു. പിന്നെ നിനക്ക് എന്താ പറ്റായി. നീയും സനയും കൂടി വന്നാൽ മതി. ശിഫാനയും വരാം എന്ന് പറഞ്ഞിട്ടുണ്ട്. നീ നാളെ വന്നില്ലേൽ പിന്നെ നീ അജു എന്ന് വിളിച്ചു എന്റെ പിന്നാലെ വരണ്ട. റാഷി വാ പോവാം." അജു അതും പറഞ്ഞു ബസ്‌ സ്റ്റോപ്പിൽ നിന്നു ഇറങ്ങി ബുള്ളെറ്റിൽ കയറി ഇരുന്നു. "എന്റെ പൊന്ന്‌ ആലി നീ ഒന്ന് സമ്മതിക്ക്. അവൻ ആദ്യമായിട്ട് നിങ്ങളെ ഒക്കെ അവന്ടെ വീട്ടിലേക്കു വിളിച്ചതല്ലേ. അപ്പൊ തന്നെ നീ ഇല്ലാ എന്ന് പറഞ്ഞാൽ. നിന്നെയാ അവൻ സ്പെഷ്യൽ ആയിട്ട് വിളിച്ചേ. എന്നിട്ട് നിനക്കെന്ത ഒന്ന് വന്നാൽ. " റാഷിക്കയാണ്

"അത് പിന്നെ കാക്കു... എനിക്ക്...അതൊന്നും ശെരിയാവില്ല. ഞാൻ അവന്റെ വീട്ടിലേക്കു പോകുന്നത് ശിഫാനക്ക് ഇഷ്ട്ടായില്ലേങ്കിലൊ. അല്ലെങ്കിലോ അജുന് എന്നോടുള്ള ബിഹവ് അവൾ പലപ്പോഴും ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേറ്തെ എന്തിനാ ഓരോ പ്രശ്നം ഉണ്ടാക്കുന്നേ. " "ദേ നോക്ക് ആലി. നീ ഇപ്പൊ പറഞ കാരണം കൊണ്ടാണ് വരാത്തത് എന്ന് എങ്ങാനും അജു അറിഞ്ഞാൽ അവന്റെ കലിപ്പ് മൂഡ്‌ ഓണ് ആവും. അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടാവില്ല. അതൊക്കെ നിനക്ക് തോന്നുന്നത.നീ വെറ്തെ ഓരോന്ന്‌ ചിന്തിച്ചു കൂട്ടി വരാതിരിക്കരുത്. പ്ലീസ്... എന്റെ ആലി യല്ലേ ഒന്ന് സമ്മതിക്..." "ഹ്മ്...ന്നാൽ... " "റാഷി....നീ വരുന്നുണ്ടോ.. അവിടെ എന്ത് ഉണ്ട നോക്കി നിൽക്കാ.എന്റെ വീട്ടിലേക്കു വരാൻ താല്പ്പര്യമില്ലാതവരെ നീ നിര്ബന്ധിക്കണ്ട. വല്യ ജാഡ ആണേൽ അങ്ങനെ ആയിക്കോട്ടെ. "

ഞമ്മളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ആ കോന്തൻ അജു അവിടെന്ന്‌ എന്തൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞമ്മൾ അപ്പൊ തന്നെ റാഷിക്കാനോട്‌ ഇപ്പൊ വരാവേ എന്നും പറഞ്ഞു അവനെ ലക്‌ഷ്യം ആക്കി നടന്നു. ഞമ്മൾ അങ്ങോട്ട്‌ ചെല്ലുന്നത് കണ്ടതും ആ തെണ്ടി എന്റെ നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി മുഖം തിരിച്ചു. "അജു.... ഞാൻ നാളെ നിന്റെ വീട്ടിലേക്കു വരും... " "റാഷി നിര്ബന്ധിച്ചത്‌ കൊണ്ടല്ലേ... " "അല്ല എന്റെ അജു വിളിച്ചത് കൊണ്ടാണ്. എന്റെ അജു എന്ത് പറഞ്ഞാലും ഞാൻ കേള്ക്കും " ഞമ്മൾ കുറച്ചു സോപ്പിoങ്ങ്ഗ് ഒക്കെ കൂട്ടി കലർത്തി പറഞ്ഞു. പക്ഷെ ആ തെണ്ടി ഞമ്മളെക്കാളും വല്യ സാധനാണ്. അവന്റെ നെക്സ്റ്റ് ഡയലോഗ് കേട്ടതും ഞമ്മളെ ഉള്ളിലുള്ള ഭദ്രക്കാള്ളി പുറത്തു ചാടി. "ആണോ... ഈ അജു എന്ത് പറഞ്ഞാലും കേൾക്കോ... എന്നാൽ അജുന്റെ ആലി എനിക്കൊരു ഉമ്മ തന്നെ...

" ഞമ്മൾ അത് കൊടുക്കൂല എന്ന് അറിഞ്ഞുകൊണ്ട് തന്നെ തെണ്ടി ഞമ്മളെ ചൊറിയാന് വന്നു. ഞമ്മളെ രൂക്ഷമായ നോട്ടവും ചുരിദാറിന്റെ കയ്യ് മടക്കൽ ഒക്കെ കാണുമ്പോൾ തെണ്ടി പേടിക്കുമെന്ന ഞമ്മൾ വിജാരിച്ചേ. പക്ഷെ എവിടെ... പേടിക്കണ്ട. ഒന്ന് ഞെട്ടുന്ന പോലെ കാണിചൂടെ.....തെണ്ടി നിന്നു ചിരിക്കാണ്. "അയ്യോ... ഇതാര... കാവിലെ ഭഗവതി നേരിട്ട് മുന്പിൽ പ്രത്യക്ഷപ്പെട്ടതോ..." "അല്ലാന്ന്‌ പറയാൻ ഇത് ഇയാൾടെ കുഞ്ഞമ്മേടെ മോൾ ഒന്നും അല്ലല്ലോ. " ഞമ്മൾ നല്ല കട്ട കലിപ്പിൽ തന്നെ പറഞ്ഞു. അപ്പളും കോന്തൻ ചിരിക്കായിരുന്നു. ഫ്രണ്ട് ആയി പോയി ഇല്ലേൽ ഇവന്റെ മുട്ട് കാലു ഞാൻ തല്ലി ഓടിച്ചേനെ.. "ന്റെ കുഞ്ഞമ്മേടെ മോൾ ആവാതെ ഭാഗ്യം. ഇല്ലേൽ കുഞ്ഞമ്മ കഷ്ട്ടപ്പെട്ടീന്ന്‌.. " എന്നും പറഞ്ഞു വീണ്ടും തെണ്ടി കിണിക്കാണ്. "ഡാാ... വേണ്ട വേണ്ട എന്ന് വിജാരിക്കുമ്പോ നീ തലേൽ കേറാണ് ല്ലേ... ഇപ്പൊ ശെരിയാക്കി തരാട്ടോ... "

എന്നും പറഞ്ഞു ഞമ്മൾ ഞമ്മളെ ബാഗ്‌ അവന്റെ ബുള്ളെറ്റിന്റെ മുകളിൽ വെച്ചു. എന്നിട്ട് അതിൽ നിന്നു എന്റെ വാട്ടർ ബോട്ടിൽ എടുത്ത്‌ അതിലെ വെള്ളം അവന്റെ മേലേക്ക് ഒഴിക്കാൻ നിന്നതും ആ തെണ്ടി ഇതല്ലാം നേരത്തെ അറിഞ്ഞ പോലെ എന്റെ നേരെക്ക് ഒറ്റ തിരിക്കൽ. അവന്റെ പരുക്കൻ കയ്യിന്റെ അത്ര ശക്തി ഒന്നും ഉണ്ടാവൂലല്ലോ ഞമ്മളെ സോഫ്റ്റ്‌ കയ്യിന്.അതുകൊണ്ട് തന്നെ വെള്ളം മുഴുവൻ ഞമ്മളെ മേലെ കൂടി ഒഴുകാൻ തുടങ്ങി. ഇത് കണ്ട്‌ ആ തെണ്ടി ഹലാക്കിലെ ചിരി. കാക്കുമാരും സനയും ആ കോന്തൻ അനുകൂലായിട്ട് ചിരിക്ക. ഭാഗ്യം.. വേറെ ആരും ബസ്‌ സ്റ്റോപ്പിൽ ഇല്ലാത്തത്. ഞമ്മൾ ഓനെ തുറുക്കനെ നോക്കി. ബസ്‌ സ്റ്റോപ്പിൽക്ക് തിരിച്ചു പോവാന് നിന്നതും ഞമ്മളെ കാലു സ്ലിപ് ആയി ഊര കുത്തി ഒറ്റ വീഴല്. അതും ചളിയിലേക്ക്‌. ഞമ്മളെ വൈറ്റ് ചുരിദാർ ഇപ്പൊ ബ്രൌൺ ചുരിദാർ ആയിട്ടുണ്ട്....

what a beautifull !!! ഞമ്മൾ ചുറ്റും നോക്കിയപ്പോൾ നേരത്തെ ചിരിച്ചവരുടെ ചിരി ഒന്നുകൂടി കൂടിട്ടുണ്ട്. ബ്ലടി സ്കൂൾവാസീസ്.... ഞമ്മൾ ഇപ്പൊ എങ്ങനെയാ ഇവിടുന്നു എണീക്ക. ഊര വെച്ചു കുത്തിയതോണ്ട് എണീക്കാനും പറ്റുന്നില്ല. ആകെ കൂടി ഹലാക്കിന്റെ അവിലും കഞ്ഞി എന്ന് പറഞ്ഞാ മതിയല്ലോ... "ആലി... എന്തൊരു മൊഞ്ചാണ് അന്നേ ഇപ്പൊ കാണാൻ. ഈ കിടത്തവും നിന്റെ ചുരിദാറിന്റെ കോലവും ആരായാലും നിന്നെ നോക്കി പോവും." എന്ന് പറഞ്ഞു തെണ്ടി നിന്നു ചിരിക്കാണ്. ഇത്ര പോരെ ഞമ്മളെ കലിപ്പ് മൂഡ്‌ ഓണ് ആവാൻ. പക്ഷെ ഞമ്മൾ ക്ഷെമിച്ചു നിന്നു.എനിക്കും വരും ഒരു സമയം അപ്പൊ ഞാൻ പലിശ സഹിതം വീട്ടുമേഡ ഹംകെ... ഞമ്മൾ ഓൻ പറഞ്ഞത് കേൾക്കാത്ത പോലെ അവിടെന്ന് എണീക്കാൻ ശ്രമിച്ചു. പക്ഷെ എത്ര കിടന്നു പരിശ്രമo നടത്തിട്ടും എണീക്കാൻ പറ്റുന്നില്ല. വീണ്ടും വീണ്ടും വഴുതി ചെളിയിലെക്ക് തന്നെ വീഴാണ്.

"എന്താ ആലി എണീക്കാൻ പറ്റുന്നില്ലേ. എല്ലാത്തിനും ഈ അജുന്റെ സഹായം തന്നെ വേണം ല്ലേ. ന്നാ എന്റെ കൈ പിടിച്ചു എണീറ്റോ " എന്നും പറഞ്ഞു അവൻ അവന്ടെ കർചീഫ് അവന്റെ കൈ കാണാത്തെ വിധത്തിൽ പൊതിഞ്ഞു. എന്നിട്ട് ഞമ്മക്ക് നേരെ ആ കൈ നീട്ടി. ഇപ്പൊ ഞമ്മക്ക് മനസ്സിലായി ഓൻ എന്തിനാ അങ്ങനെ ചെയ്തതെന്നു. ഞമ്മളെ കയ്യിൽ ആയിട്ടുള്ള ചളി ഓന്റെ കയ്യിൽ ആവാതിരിക്കാൻ. ഞമ്മൾ മുന്നും പിന്നും നോക്കാതെ ഓന്റെ കൈ പിടിച്ചു എണീറ്റു ഞാൻ എന്നെ തന്നെ ഒന്ന് സസൂക്ഷ്മം ഒന്ന് നോക്കി. ആഹാ... എന്താ എന്റെ ചുരിദാറിന്റെ കോലം. ഞാൻ ഓനെ നോക്കിയപ്പോൾ ഓൻ ഓന്റെ ശരീരത്തിൽ ഒന്നും ചളിയാവാതെ ആ കർചീഫ് കയ്യിൽ നിന്നും ഊരാൻ ഉള്ള ശ്രമത്തിലാണ്‌. "ആലി... നീ ഏതായാലും ചളിയിൽ കുളിച്ചിരിക്കയല്ലേ. എന്റെ ഈ കർചീഫ് ഒന്ന് എന്റെ കയ്യിൽ നിന്നും ഊരി തരോ..."

"ഹാ.. എനിക്കൊന്നും സൗകര്യമില്ല. വേണേൽ നിന്ടെ ശിഫാനയോട് പോയി പറ.. " എന്നും പറഞ്ഞു ഞാൻ എന്റെ മുഖം തിരിച്ചു. "ആലി... നിന്റെ മുഖതെന്ത... " എന്ന പെട്ടന്നുള്ള അവന്ടെ ചോദ്യതിൽ ഞമ്മൾ എന്ത് എന്ന രീതിയിൽ അവനെ നോക്കി. "എന്താണ് അത് നോക്കട്ടെ.. " എന്നും പറഞ്ഞു അവൻ എന്റെ മുഖം തിരിക്കാൻ പറഞ്ഞു. "ഇത് ഇപ്പൊ നീ വീണപ്പോൾ ആയതാവും. " " എന്താണ് ??" "എന്താണ് എന്ന് എനിക്കും അറിയില്ല. പക്ഷെ അത് എന്തോ ആണ് എന്ന് ഞമ്മൾക്ക് അറിയാം. " അപ്പൊ തന്നെ എന്താ എന്നറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ എന്റെ വലതു കവിളിൽ തൊട്ട് നോക്കി. "അവിടെ അല്ല ആലി... ദേ ഈ സൈഡിൽ.. " അപ്പൊ ഞമ്മൾ ഇടത് സൈഡിലുo തൊട്ട് നോക്കി. അപ്പൊ രണ്ടു സൈഡിൽ നിന്നും എനിക്ക് ഒന്നും കിട്ടീല. അതുകൊണ്ട് തന്നെ ഞമ്മൾ അജുന്റെ ബുള്ളെറ്റ്ന്റെ മിററിൽ പോയി നോക്കി. നോക്കിയതും ഞമ്മല്ക്ക് അജുനെ നെക്കി കൊല്ലാനുള്ള ദേഷ്യം ഉണ്ടായി.ഓനെ നോക്കിയപ്പോൾ ഓൻക്ക് ചിരിച്ചു ശ്വാസം കിട്ടുന്നില്ല എന്ന് തോന്നുന്നു

അമ്മാതിരി ചിരിയാണ് പഹയൻ ചിരിക്കുന്നത്. ഞമ്മൾ ഓനെ ഞമ്മളെ ഉണ്ട കണ്ണ് വിടര്ത്തി തുറുക്കനെ നോക്കി. അപ്പൊ തന്നെ ഓൻ ചിരി കണ്ട്രോൾ ചെയ്തിട്ട് പറഞ്ഞു. "സോറി.. ആലി.. നീ ഇപ്പൊ ഒന്നു കൂടി മൊഞ്ചായിട്ടുണ്ട്. എന്റെ ആലിയേ ആരും കണ്ണ് വെക്കാതിരിക്കട്ടെ.. " എന്നും പറഞ്ഞു വീണ്ടും ചിരിച്ചു. ആ തെണ്ടി ഞമ്മളെ മുഖത്ത് എന്തോ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞമ്മൾ ചെളിപ്പിടിച്ച കൈ കൊണ്ടാണ് ഞമ്മളെ കവിളിൽ തൊട്ടത്‌. അത്കൊണ്ട് തന്നെ ഞമ്മളെ മുഖത്തും ഇപ്പൊ ചെളി ആയിട്ടുണ്ട്. ഇതല്ലാം ഈ തെണ്ടിയുടെ പണിയായിരുന്നു. അങ്ങനെ ഇപ്പൊ ഓനെ വെറ്തെ വിടാൻ ഞമ്മൾ തീരുമാനിചിട്ടില്ല. അനക്കുള്ള മുട്ടൻ പണി ഞമ്മൾ തരാട്ടോ... "അജു നീയൊന്നും പറയണ്ട. ഇത്രക്കും വലിയ പണി നീയെനിക്കു തരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിജാരിച്ചില്ല. നിർത്തി... ഇന്നത്തോടെ നിർത്തി...

നിന്നോടുള്ള ഫ്രണ്ട്ഷിപ്പും മണ്ണാകട്ടയും എല്ലാം. ഒന്നുമില്ലേല്ലും നിനക്ക് ഫ്രണ്ട് എന്ന പരിഗണന എങ്കിലും തരാമായിരുന്നു. " എന്നും പറഞ്ഞു ഞമ്മൾ കുറച്ചു സങ്കടം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു. ബസ്‌ സ്റ്റൊപ്പ് ലക്ഷ്യമാക്കി നടന്നു. "റാഷിക്ക ഞങ്ങൾക്കൊരു ഓട്ടോ വിളിച്ചു തരോ. ഈ കോലത്തിൽ എങ്ങനെയാ ബസ്സിൽ പോവാ. ഓട്ടോയിൽ തന്നെ എന്നെ കയറ്റൊ എന്നെനിക്കു സംശയമാണ്. ഇനി നാളെ അജുന്റെ വീട് മറ്റേതു എന്നൊന്നും പറഞ്ഞു എന്നെ വിളിക്കണ്ട. ഞാൻ ഇനി എവിടേക്കും ഇല്ല... " എന്നും പറഞ്ഞു ഞമ്മൾ അജുനെ ഒന്നു നോക്കി. അപ്പൊ അവന്റെ മുഖം കണ്ടപ്പോ പാവം തോന്നി. അങ്ങനെ ഒന്നും പറയേണ്ടി ഇരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നുണ്ട്. എന്റെ അടുതെത്തി അവൻ എന്തെങ്കിലും പറയാൻ വേണ്ടി വായ തുറക്കുന്ന മുന്പേ ഞമ്മൾ ഓനെ കെട്ടിപിടിച്ചു.

വേറെ ദുരുദേശം വെച്ചോണ്ട് അല്ലാട്ടോ. ഞമ്മളെ ട്രേസ്സിൽ പറ്റിപിടിച്ച ചളി ഓന്റെ ട്രേസ്സിൽ കൂടി ആക്കാൻ. ഞാൻ അവനെ കെട്ടിപിടിച്ചതും എല്ലാവരും അന്തംവിട്ടു ഞങ്ങളെ നോക്കുന്നുണ്ട്. പതിയെ ഞാൻ അവനിൽ നിന്നും പിടിവിട്ടു അവന്റെ കവിളിന്റെ അടുത്തേക്ക് എന്റെ അധരങ്ങളെ കൊണ്ട് പോയി. ഞമ്മളെ ചുടുനിശ്വാസം അവനെ തട്ടികോട്ടെ എന്ന് വിജാരിച്ചിട്ടാണ്. ഇല്ലേൽ അവൻ എപ്പോഴേ എന്നെ തട്ടി ഇട്ടിരുന്നു. ഞമ്മളെ മുഖം അവന്ടെ അടുത്തേക്ക് പോകും തോറും ചെക്കൻ ഒന്നും മിണ്ടാതെ നില്ക്കുന്നുണ്ട്. അവന്റെ കവിളിന്റെ അടുത്തു എന്റെ മുഖം എത്തിയതും എന്റെ കവിളുകൾ ഞാൻ അവന്റെ കവിളുമായി ഉരസി. അതെപ്പോലെ അവന്റെ ഇരു കവിളിലും ചെയ്തു മെല്ലെ എന്റെ മുഖം പിൻവലിച്ചു. അവനെ വിട്ടുനിന്നു. അവനെ കണ്ടാൽ തന്നെ അറിയാം അവൻ ഇതുവരെ ആ ഷോക്ക്‌ൽ നിന്നു മാറീട്ടില്ല.

"ഹൌ... ഇപ്പഴ സമാധാനം ആയതു. എന്തൊരു മൊഞ്ചാണ് ഇപ്പൊ അജുനെയും കാണാൻ. ഹ...ഹ.. ഹ.. " എന്നും പറഞ്ഞു ഞമ്മളെ ഓൻ കളിയാക്കിയപ്പോ ഓൻ ചിരിച്ച അതെ ചിരി ചിരിച്ചു കൊടുത്തു. അപ്പോഴാണ്‌ തോന്നുന്നു അവൻ അവന്ടെ ഷർട്ട്‌ല്ലേക്ക് നോക്കുന്നത്. അവൻ കണ്ടു എന്ന് ഉറപ്പായപ്പോൾ ഞമ്മൾ മെല്ലെ അവിടുന്ന് സ്കൂട്ടാവാന് നിന്നതും ഓൻ ഞമ്മളെ പിടിച്ചു വലിച്ചു. എന്റെ അരക്കെട്ടിലൂടെ അവന്റെ കൈ പിടിച്ചു. "അജു... നീ എന്താ കാണിക്കുന്നെ.. വിട്..." "ഹാ.. നീ എന്നെ ഈ കാണിച്ചതിനു നിനക്കൊരു സമ്മാനം തരണ്ടേ... " എന്ത് സമ്മാനം എന്നുള്ള രീതിയിൽ ഞാൻ അവനെ നോക്കി. അപ്പൊ തന്നെ അവൻ അവന്ടെ മുഖം എന്റെ മുഖതോട് അടുപ്പിച്ചു. അവന്ടെ ചുടുനിശ്വാസം എന്റെ മുഖത്ത് തട്ടിയതും ഞമ്മൾ ഒന്നും ചെയ്യാൻ കഴിയാതെ ഒരു പ്രതിമ കണക്കെ നിന്നു. പെട്ടന്ന് അവൻ എന്റെ കവിളിൽ ഒറ്റകടി.

"ആ.. " എന്നും വിളിച്ചു ഓനെ ഞമ്മൾ തട്ടി മാറ്റി. "എങ്ങനുണ്ട് ആലി എന്റെ ഗിഫ്റ്റ്.. ഇനി ഇതുപോലെയുള്ള ഫ്രോഡതരo കൊണ്ട് നീ വന്നാൽ ഇതുപോലെയുള്ള ശിക്ഷ വല്ലതും കിട്ടും കേട്ടല്ലോ... " തെണ്ടി... പട്ടി... ഹംക്... കോന്തൻ... പണ്ടാറ കാലൻ... എന്നിങ്ങനെ സകല തെറികളും ഓനെ മനസ്സിൽ വിളിച്ചു. ഞമ്മൾ ഞമ്മളെ കവിൾ തടവി കൊണ്ടിരുന്നു. ചെളിയുള്ള കവിള്ളാണ് എന്ന് കൂടി നോക്കാതെയാ ആ തെണ്ടി കടിച്ചത്. ഹൌ... എന്തൊരു വേദന... ഞമ്മൾ ഓനെ നോക്കിയപ്പോൾ ഓൻ ഇന്നേ നോക്കി തലയാട്ടി ചിരിക്കുന്നു. ഞമ്മളെ ചുറ്റു വട്ടത്തൊന്നും ആരും ഇല്ലാത്തത് ഭാഗ്യം. ഇല്ലേൽ നമ്മളെ പറ്റി എന്താ കരുത.. അപ്പോഴുണ്ട് സന ഞമ്മളെ തോണ്ടുന്ന്‌.ഇനി ഇവൾക്ക് ഇതെന്താ എന്ന് ചിന്തിച്ചു ഞമ്മൾ തിരിഞ്ഞതും ബാക്കിലുള്ള ആളെ കണ്ട്‌ ഞെട്ടി.. ഞമ്മളെ നാവു അറിയാതെ തന്നെ മൊഴിഞ്ഞു "ശിഫാന..." .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story