മുഹബത്തിന് മഹർ: ഭാഗം 28

muhabathin mahar

രചന: SINU SHERIN

ഞാൻ പിറകിലെക്ക് തിരിഞ്ഞതും അവിടെ നിൽക്കുന്ന ആളെ കണ്ട്‌ എന്റെ നാവ് ഞാൻ പോലും അറിയാതെ മൊഴിഞ്ഞു "ശിഫാന.." "ആലി.... എന്താ നിന്റെ കോലം... നീ എന്താ ചളിയിൽ കുളിച്ചു വരാണോ...എന്തിനാ നീ ഇവിടെ കിടന്നു അലറിയത്. നോക്കട്ടെ എന്താ നിന്ടെ കവിളിൽ.. " എന്നും പറഞ്ഞു ഞാൻ പൊത്തിപിടിചിരുന്ന കൈ അവൾ മാറ്റി. "ഇതെന്താ ആലി... ആരാ നിന്നെ കടിച്ചേ. ഈ സനയാണോ. കടിച്ചതാരായാലുo നന്നായി ചുവന്നിട്ടുണ്ട്. എന്തിനാ സന ഈ പാവതിനെ നീ കടിച്ചേ.. " അതും പറഞ്ഞു അവൾ സനക്ക് നേരെ തിരിഞ്ഞു. സന കൊടുത്ത മറുപടി കേട്ടതും ഞമ്മൾ ഞെട്ടി തിരിഞ്ഞ് അജുനെ നോക്കി. "ഞാനോന്നും അല്ല കടിച്ചേ. കടിച്ചത് ആരാ എന്നറിയണം നിനക്ക് നിര്ബന്ധം ഉണ്ടെങ്കിൽ നിന്ടെ അജുക്കാനോട്‌ തന്നെ ചോദിച്ചുനോക്ക്. അവൻ പറഞ്ഞു തരും... " "അതെങ്ങനെ അജുക്കാക്ക് അറിയാം. " ശിഫാന കുറച്ചു സംശയത്തോടെ തന്നെ സനയോട് ചോദിച്ചു. "കാരണം കടിച്ചത് നിന്റെ അജുക്ക യാ.." സനയുടെ മറുപടി കേട്ടതും എല്ലാം കൈവിട്ടു പോയി എന്ന മാതിരി ഞാൻ നിന്നു.

പറഞ്ഞു കഴിഞ്ഞപ്പോഴാണ് സന ക്ക് അവൾ പറഞ്ഞത് അബദ്ധമായി എന്ന് മനസ്സിലായത്‌. പടച്ചോനെ ഇനി എന്താ ചെയ്യാ...അല്ലെങ്കിലെ അവൾക്കു എന്നെയും അജുനെയും സംശയമാണ്. ഇനി ഇതും കൂടി... ഞമ്മൾ കൊല്ലാനുള്ള ദേഷ്യത്തോടെ സനയേ നോക്കി. അപ്പൊ ആ പണ്ടാരം എനിക്ക് ഇളിച്ചു കാണിച്ചു തന്നു സോറി ആലി സോറി ആലി എന്ന് വായകൊണ്ട് ആഗ്യo കാണിച്ചു തന്നു. ഓൾ എന്ത് കാട്ടിട്ടും കാര്യല്ല. എല്ലാം കൈവിട്ടു പോയി. ശിഫാനയുണ്ട് എന്നെയും അജുനെയും മാറി മാറി നോക്കുന്നു. ഇനി ഇപ്പൊ എന്താ ചെയ്യാ എന്ന് ഞമ്മൾ ചിന്തിച്ചു നിൽക്കുമ്പോഴാണ് അജുന്റെ ശബ്ദം ഞമ്മളെ കാതിൽ തുളഞ്ഞു കേറിയത്‌. "അതൊന്നുമില്ല ശിഫാന. ദേ നോക്ക് അവൾ എന്റെ ഡ്രസ്സിൽ ചളിയാക്കിയപ്പോൾ അവള്ക്കൊരു ചെറിയ ശിക്ഷ കൊടുത്തതാ. ഇങ്ങനെ ഒരു ശിക്ഷ കൊടുത്തത് കൊണ്ട് ഇനി അറിഞ്ഞു കൊണ്ട് എന്തിനു അറിയാതെ പോലും അവളെന്റെ ഡ്രസ്സിൽ ചളിയാക്കില്ല. "

എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അജു അവളെ അടുത്തേക്ക് പോയി. പക്ഷെ അപ്പോഴേക്കും അവൾ എന്നെയും അജുനെയും രൂക്ഷമായ ഒരു നോട്ടം നോക്കി കൊണ്ട് അവിടെന്ന് പോയി. അവൾ പോയതും ഞമ്മൾ സനന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു. "എടി പട്ടി അനക്ക് എന്തിന്റെ കേടാണ്. നീയാണ് അത് ചെയ്തത് എന്ന് പറഞ്ഞാൽ വല്ല കുഴപ്പവും ഉണ്ടാവുമായിരുന്നോ. " "എടി ഞാനത് ഓർത്തില്ല. പെട്ടന്നവൾ നീ എന്തിനാ അങ്ങനെ ചെയ്തെ എന്ന് ചോദിച്ചപ്പോൾ എന്റെ വായിൽ നിന്നുo അറിയാതെ വീണത. സോറി.. " "സന നിന്നെ സങ്കടപ്പെടുതാൻ വേണ്ടി പറഞ്ഞതല്ല. എന്റെ കാര്യം പോട്ടെ അജു... നീ ഇനി എന്ത് ചെയ്യും. ഇനി ഇപ്പൊ എന്താ ചെയ്യാ...." "ആലി... അതിനു നീയെന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നെ. അതൊക്കെ ഞാൻ സോൾവ്‌ ചെയ്തോണ്ട്. നിങ്ങൾക്ക് വീട്ടിൽ പോവണ്ടേ.. റാഷി നീ സനയേ അവള്ടെ വീട്ടിൽ കൊണ്ടാക്.ഏതായാലും എന്റെ ഡ്രസ്സിൽ ചളിയാക്കിയില്ലേ ഈ ദുഷ്ടത്തി. അതുകൊണ്ട് ഞാൻ ഇവളെ വീട്ടിൽ കൊണ്ടാക്കാം. ജാസി നീ പൊയ്ക്കോ.

അപ്പൊ എല്ലാവർക്കും ഇനി നാളെ എന്റെ വീട്ടിൽ വെച്ചു കാണാം... " ന്നും പറഞ്ഞു അജു അവന്റെ ബുള്ളെറ്റ് ചാട്ടാക്കി. എന്തൊരു സാധനാണ് ഇത്. ഇവന് ഒരു പേടിയും ഇല്ലേ. മനുഷ്യനാണെങ്കിൽ ഇവിടെ തീ തിന്നോണ്ട് നിൽക്കാ.ശിഫാന എന്ത് കരുതിക്കാണോ എന്തോ. ഇനി ഇവന്റെ കൂടെ ബുള്ളെറ്റിൽ കേറി വീട്ടിലേക്കു പോവുന്ന വഴിയിൽ അവളെങ്ങാനും കണ്ടാൽ പിന്നെ അതുമതി രണ്ടാം ലോക മഹായുദ്ധത്തിനു. അതുകൊണ്ട് എന്റെ പൊന്നു ആലി.. നീ അവന്റെ കൂടെ പോകണ്ട. "എന്ത് നോക്കി നിൽക്കാഡി... പോരുന്നില്ലേ... " "ഞാ...ഞാൻ ജാസിക്കാന്റെ കൂടെ പൊയ്ക്കോളാം. കാക്കു നിങ്ങൾ എന്നെ ഡ്രോപ്പ് ചെയ്തിട്ടു വീട്ടിലേക്കു പോയാ മതി... " "നോ മോളെ... ഞാൻ ഡ്രോപ്പ് ചെയ്യില്ല. അജുന്റെ ഡ്രെസ്സിൽ ആൾറെഡി ചളി നീ ആക്കിട്ടുണ്ട്. അതുകൊണ്ട് അവന്റെ കൂടെ പോയാൽ മതി... റ്റാറ്റാ..." ന്നും പറഞ്ഞു കാക്കു പോയി.

അപ്പൊ ഞമ്മൾ ദയനീയമായി റാശിക്കാനെ നോക്കി. "സോറി മോളെ... നല്ല കാറ്റ് ഒക്കെ വീശുന്നുണ്ട്. ഒരു മഴക്കുള്ള കോളുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു റൊമാന്റിക്‌ സീനിനുള്ള വകയുണ്ട്. മോൾ ആയിട്ട് അത് നശിപ്പിക്കല്ലേ.. " എന്നും പറഞ്ഞു അവരും പോയി.ദുഷ്ടൻമാർ...എന്നോട് ഒരു സ്നേഹവും ഇല്ല. ആ.. ഒരുതരത്തിൽ അവർ പറഞ്ഞതും ശേരിയാണല്ലോ എന്നും ചിന്തിച്ചു ഞമ്മൾ അജുനെ നോക്കിയപ്പോൾ തെണ്ടി നിന്നു കിണിക്കാണ്. എന്തൊക്കെ വന്നാലും ഞമ്മൾ ഓന്റെ കൂടെ പോവില്ല. ഞമ്മൾ തിരിച്ചു ബസ്‌ സ്റ്റോപ്പിൽ കേറി നിന്നു. "എടി ഹംകെ... നീ വരുന്നുണ്ടോ. മഴ ഇപ്പൊ പെയ്യും. നിന്നെ വീട്ടിൽ കൊണ്ടാക്കിട്ടു വേണം എനിക്ക് വീട്ടിൽ പോവാന്.." "നീ പൊയ്ക്കോ... ഞാനില്ല നിന്റെ കൂടെ. ഞാൻ ഓട്ടോയിൽ പൊയ്ക്കോള്ളാo. " "ദേ ആലി നീ കൊഞ്ചാതെ വരുന്നുണ്ടോ. നിന്റെ തമാശയൊക്കെ വിട്ടു എന്റെ കൂടെ പോരുന്നുണ്ടോ നീ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. " "നിനക്ക് ദേഷ്യം വരെ വരാതിരിക്കെ എന്ത് വേണേലും ആയിക്കോ...പക്ഷെ നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്റെ കൂടെ വരുന്ന പ്രശ്നമില്ല. "

ഞമ്മൾ അത് പറഞ്ഞു തീർന്നതും അജു ദേഷ്യത്തോടെ എന്നെ നോക്കി അവന്റെ ബുള്ളെറ്റ് എടുത്തോണ്ട് പോയി. അവൻ ഷോ കാണിച്ചു പോവാണെങ്കിൽ പോയ്കോട്ടേ. ശിഫാന കണ്ടാലേ ഇതിലേറെ വലിയ ഷോ ആവും. പണ്ടാരം അടങ്ങാന് ഒറ്റ ഓട്ടോയും കാണുന്നില്ലല്ലോ. സമയം നോക്കിയപ്പോൾ അഞ്ചര ആവാൻ ആയിട്ടുണ്ട്. മഴ പെയ്യാനുള്ള സാധ്യത ഉള്ളത് കൊണ്ട് തന്നെ നല്ല ഇരുട്ട് ഉണ്ട്. എനിക്കാണേൽ പേടി ആവാനും തുടങ്ങി. ചുറ്റു വട്ടത്ത് ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല. വൈകാതെ തന്നെ മഴ നല്ല ശക്തിയായി പെയ്തു തുടങ്ങി. എന്റെ പേടിയും ഒപ്പം വര്ദ്ധിച്ചു. ശിഫാന കണ്ടാലോ എന്ന് കരുതിയ അവന്റെ കൂടെ പോവാതിരുന്നെ. ഇത് ഇപ്പൊ അതിലേറെ വലിയ പുലിവാലായി. ഒറ്റ വണ്ടി പോലും കാണാനില്ല. ഇനി ഇപ്പൊ നടക്ക തന്നെ ശരണം. എന്നും കരുതി ഞമ്മൾ ബസ്‌ സ്റ്റോപ്പിൽ നിന്നും ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും തിരിച്ചു ബസ്‌ സ്റ്റോപ്പിൽ തന്നെ കേറി. എത്രയാന്നു വെച്ച നടക്ക. അജു നെ വിളിക്കാം. അവൻ വരാതിരിക്കില്ല. ഞമ്മൾ അവൻ വിളിക്കാൻ വേണ്ടി ഫോൺ ബാഗിൽ നിന്നും എടുത്തതും എന്റെ മുന്പിൽ കൂടി ഒരു കാർ പാസ്‌ ചെയ്തതും ഒപ്പം. കുറച്ചു കഴിഞ്ഞപ്പോൾ ആ കാർ റിവേർസ് എടുത്ത്‌ ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി വന്നു നിർത്തി. അതിൽ നിന്നും നാല് ചെറുപ്പക്കാർ ഇറങ്ങി ബസ്‌ സ്റ്റോപ്പിലെക്ക് കയറി വന്നു. "നോക്കെടാ സജു... ഒരു പെണ്കുട്ടി ബസ്‌ സ്റ്റോപ്പിൽ അതും ഈ നേരത്ത് ഒറ്റയ്ക്ക്. "

അതിൽ ഒരുത്തൻ സിഗരറ്റ് വലിച്ചു കൊണ്ട് പറഞ്ഞു. "അതേടാ റാഫി... നല്ല മഴവരുന്നുണ്ട് ഒപ്പം സിഗരറ്റ് അതിനോടൊപ്പം ഒരു പെണ്ണ്. ഹൌ അടിപൊളി ആയിരിക്കും ല്ലേ... "എന്നും പറഞ്ഞു ആ തെണ്ടി ചിരിച്ചു. ച്ചെ... വൃത്തികെട്ടവന്മാര്...നാലും അത്ര നല്ല പയ്യൻമാരല്ല എന്ന് അവരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. നാലിന്റെയും വൃത്തികെട്ട ആ നോട്ടം ആണ് സഹിക്കാൻ പറ്റാത്തത്. ഞാനാണെൽ നേരത്തെ നടക്കാൻ വേണ്ടി ബസ്‌ സ്റ്റോപ്പിൽ നിന്നും ഇറങ്ങിയപ്പോൾ മഴ നന്നായി കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഡ്രസ്സ്‌ എല്ലാം എന്റെ ശരീരത്തിൽ ഒട്ടി പിടിചിരിക്കാണ്. ഞാൻ അവരെ മറി കടന്നു ബസ്‌ സ്റ്റോപ്പിൽ നിന്നുo ഇറങ്ങാൻ നിന്നതും അതിലൊരുത്തൻ എന്റെ കയ്യിൽ കേറി പിടിച്ചു. "ഹാ മോൾ ഇതെങ്ങോട്ടാണ്... ചേട്ടന്മാർ മോളെ ശെരിക്കും ഒന്ന് പരിജയപ്പെടട്ടെ. എന്നിട്ട് നിനക്ക് പോവാം.. " "വിടടാ.... നിന്നോടാ വിടാൻ പറഞ്ഞെ... നിനക്കെന്താട മലയാളം പറഞ്ഞാ മനസ്സിലാവില്ലെ... " എന്നും പറഞ്ഞു ഞാൻ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.

പക്ഷെ അവനെ ഓരോ തവണ ഞാൻ തള്ളി മാറ്റാൻ ശ്രമിക്കുമ്പോൾ അവൻ എന്നെ കൂടുതൽ അടുത്തേക്ക് വലിക്കുകയാണ്. അവന്റെ വലിയുടെ ശക്തിയിൽ എന്റെ ഫോണും അതോടൊപ്പം എന്റെ ബാഗും നിലതേക്ക് വീണു. "അപ്പൊ മോൾക്ക്‌ നാവോക്കെ ഉണ്ടല്ലേ.നിന്നെ ഞങ്ങൾ എവിടെക്കും കൊണ്ടുപോകില്ല. പക്ഷെ അതിനു മുൻപ് നിന്നെ മൊത്തത്തിൽ ഒന്ന് ഞങ്ങൾക്ക് പരിജയപ്പെടണ്ണം." "ഇല്ലാ... മാർ... എന്നെ വിടട.... വിടാന പറഞ്ഞത് " എന്നും പറഞ്ഞു അവനെ തള്ളി മാറ്റി ഞമ്മൾ ഓടാൻ ശ്രമിച്ചു . അപോയെക്കും അതിലെ ഒരുത്തൻ ഞാൻ ഓടുന്നതിനിടയിൽ അവന്റെ കാലു വെച്ചു. അതും തടഞ്ഞു ഞാൻ നിലത്തേക്ക് വീണു. അപ്പൊ നേരത്തെ എന്നെ പിടിച്ചിരുന്നവൻ വന്നിട്ട് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു. അപോഴെക്കും ഉള്ളിൽ മറച്ചു വെച്ചിരുന്ന എന്റെ പേടി പുറത്തേക്ക് വന്നു അതും കണ്ണുനീർ എന്ന രൂപത്തിലൂടെ. "അയ്യോ നെറ്റിയിൽ നിന്നു ചോര വരുന്നുണ്ടല്ലോ. നീ എന്തിനാ മോളെ രക്ഷപ്പെടാൻ ശ്രമിചേ. രക്ഷപ്പെടും പ്പെടും എന്ന് നിനക്ക് തോന്നുണ്ടോ. ഒരിക്കലും ഇല്ലാ...

ഈ ഇരുട്ടിൽ നീ എങ്ങോട്ട് പോവാനാ. അതും ആരു രക്ഷിക്കാന.അത്കൊണ്ട് ചേട്ടൻ പറയുന്ന പോലെ നിന്നാൽ നിന്നെ ഞങ്ങൾ വെറ്തെ വിടാം... " ഞാൻ എന്താ എന്നുള്ള രീതിയിൽ അവനെ നോക്കി. "ദേ... നിന്റെ ഈ ചുവന്നു തുടുത്ത അധരങ്ങൾ കൊണ്ട് എനിക്ക് നീ ഒരു ചുടുചുംബനം നല്കണം അതും എന്റെ ഈ അധരങ്ങള്ളിൽ. " എന്നും പറഞ്ഞു അവൻ അവന്റെ അധരങ്ങൾ തൊട്ട് കാണിച്ചു. "ച്ചീ... നാണമില്ലാതവൻ... ഒരിക്കലും തരില്ല....നീ ആഗ്രഹിച്ചത് ഒന്നും നടക്കാൻ പോകുന്നില്ല. " എന്നും പറഞ്ഞു ഞാൻ അവന്റെ മുഖത്തേക്ക് തുപ്പി. "ഡീീീ... " എന്നും പറഞ്ഞു അവൻ എന്നെ പൊതിരെ തല്ലി... "ഡീീീ... ഈ സജാദ് ആഗ്രഹിച്ചതെല്ലാം ഞാൻ നേടിയെടുതിട്ടുണ്ട്. അതുപോലെ നിന്നിൽ നിന്നും എന്ത് ആഗ്രഹിചോ അത് നേടിയെടുക്കാൻ എനിക്കറിയാം "

എന്നും പറഞ്ഞവൻ അവന്റെ കൈകൾ കൊണ്ട് എന്റെ മുഖം അവന്റെ മുഖത്തേക്ക് അടുപ്പിച്ചു. അവന്റെ വായിൽ നിന്നും വരുന്ന സിഗരറ്റിന്റെ ഗന്ധം എനിക്ക് അറപ്പുളവാക്കി. അജു... അവന്റെ കൂടെ പോയിരുന്നുവെങ്കിൽ എനിക്കോരിക്കലുo ഈ ഗതി വരില്ലായിരുന്നു. ഈ കാട്ടാള്ളന്മാരുടെ കയ്യിൽ കിടന്നു ചാകാനാണ് എന്റെ വിധി.... എന്നും കരുതി ഞാൻ എന്റെ ഇരു കണ്ണുകളും അടച്ചു. പെട്ടന്നാണ് "ആാഹ്ഹ് " എന്ന നിലവിളിയോട് കൂടെ എന്റെ കവിളിൽ മുറുക്കിയിരുന്ന ആ കൈകൾ അയഞത്. ഞാൻ എന്റെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ എന്നെ പിടിച്ചിരുന്നവൻ നിലത്തു വീണു കിടക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന് കരുതി ഞാൻ തല ഉയർത്തി നോക്കിയപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ " അജു " ന്ന്‌ വിളിച്ചു ഓടി പോയി ആ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story