മുഹബത്തിന് മഹർ: ഭാഗം 29

muhabathin mahar

രചന: SINU SHERIN

ഞാൻ " അജു " ന്നും വിളിച്ചു ഓടി പോയി അവന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു. അവൻ എന്നെ അവനിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുമ്പോഴും ഞാൻ അവനെ കൂടുതൽ ഒട്ടിപ്പിടിചോണ്ട് നിന്നു. "നിനക്കൊന്നും പറ്റില്ല ആലി... പറ്റാൻ ഞാൻ സമ്മതിക്കില്ല. നീ ഇപ്പൊ ഇങ്ങനെ നിന്നാൽ ഇവരെ എനിക്ക് തല്ലാൻ കഴിയില്ല. അതുകൊണ്ട് നീ എന്നെ ഒന്ന് വിട്ടേ..." എന്നും പറഞ്ഞുകൊണ്ട് അവൻ എന്റെ തലയിൽ തലോടി. ഞാൻ പതിയെ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്തെക്ക് നോക്കി അവൻ നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു. അവൻ എന്നെ അവന്റെ പുറകിലേക്ക് നിർത്തി. പിന്നെ അവിടെ പൊരിഞ്ഞ ഫൈറ്റ് ആയിരുന്നു. ഞമ്മൾ അതും കണ്ടോണ്ട് അങ്ങനെ നിന്നു.കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം ജീവനും കൊണ്ടോടുന്നത്‌ കണ്ടു. ഞമ്മളോട് വല്യ വീരവാദം മുഴക്കിയിരുന്ന ആ സജാദിന്റെ ഓട്ടം കണ്ടപ്പോൾ എനിക്ക് ചിരി വന്നു. അവർ പോയെന്നു ഉറപ്പായപ്പോൾ ഞാൻ അജുന്റെ അടുത്തേക്ക് ചെന്നു.

"അജു... ഏതായാലും നിന്റെ ഫൈറ്റ് പൊളിച്ചു. അവൻമാരൊക്കെ ഓടുന്നത്‌ കണ്ടപ്പോ എനിക്ക് ചിരി വന്നു. " എന്നും പറഞ്ഞു ഞാൻ ചിരിച്ചു. അപ്പോഴാണ്‌ അജു എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ കണ്ടത്. അപ്പൊ ഞമ്മളെ ചിരി താനേ നിന്നു. " എന്താ നിന്റെ ചിരി പെട്ടന്ന് നിന്നെ." "അത് പിന്നെ... ഐ ആം സോറി അജു.." "എന്തിനാ ഇപ്പൊ ഒരു സോറി...ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ഞാൻ ആ നീല ഷർട്ട്‌ ഇട്ടവനെ തല്ലുമ്പോ അവൻ പറയുന്നുണ്ടായിരുന്നു ഞാൻ അവളിൽ നിന്നും എന്ത് അവളോട് ആവിശ്യപ്പെട്ടോ അത് ഞാൻ നേടിയെടുക്കും എന്ന്. അവൻ എന്താ നിന്നോട് ആവിശ്യപ്പെട്ടത്‌. " "അത്... ഏത് നീല ഷർട്ട്‌... എനിക്കാരെയും ഓർമയില്ല... " "ആണോ... നിനക്ക് ഓർമയില്ലേ... " എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു എന്റെ കൈ വിരൽ പിടിച്ചു തിരിച്ചു. "ആഹ്ഹ്... എനിക്ക് വേദനയാവുന്നു. വിട് അജു... വിട്..." "ഹാ... എങ്കിൽ പറയ് അവൻ നിന്നോട് എന്താ ആവിശ്യപ്പെട്ടത്‌ " "അത് പിന്നെ കിസ്സ്‌... " "എന്ത്... ???" "അവൻ എന്നോട് ഉമ്മയാണ് ചോദിച്ചത്‌ അതുംഅവന്ടെ... "

"അവന്റെ... ??? " "ചുണ്ടിൽ... " "what... ?? അവന്റെ കിസ്സിംഗ്നുള്ള പൂതി ഞാനിന്നു തീർത്തു കൊടുക്കാം" എന്നും പറഞ്ഞു അജു അവന്റെ ബുള്ളെറ്റ്ൽ പോയി കേറി . അപ്പോഴും മഴ നിന്നിട്ടുണ്ടായിരുന്നില്ല. "എടി പോത്തെ... എന്ത് കണ്ടോണ്ട് നിൽക്കാണ്. വന്നു വണ്ടീൽ കേറടി.. " "എവിടേക്ക " "അവനെ പോയി ഇടിക്കാൻ " "ആണോ... ന്നാലെ ഞാൻ ഇല്ല. അവനെ ഇവിടെ ഇട്ട് പഞ്ചറാക്കിയതും പോരാ ഇനിയും അവനെ തല്ലാൻ പോവാണോ. " എന്നും ചോദിച്ചു ഞമ്മൾ കയ്യും കെട്ടി അവിടെ നിന്നു. "ന്നാ ഒക്കെ...നിന്നെ വീട്ടിൽ കൊണ്ടാക്കി തരാം " "ഈ മഴയത്തൊ... " "എന്നാൽ മഴ മാറീട്ട് പോവാം ല്ലേ. " എന്നും പറഞ്ഞു അവൻ ബുള്ളെറ്റിൽ നിന്നും ഇറങ്ങി. ബസ്‌ സ്റ്റോപ്പിൽ എന്റെ അടുത്തു വന്നു നിന്നു. ഞാൻ പോയി നിലത്തു വീണിട്ടുള്ള എന്റെ ബാഗും ഫോണും എടുത്തു. അപ്പോഴാണ്‌ എന്റെ ഫോൺ ഞാൻ ശ്രദ്ധിച്ചത്. ചിന്നി ചിതറി പാർട്സ് ആയി കിടക്കുന്നു. ഞാൻ അത് എടുത്ത്‌ ശെരിയാക്കാൻ നിന്നു.എത്ര ഓണ് ആക്കീട്ടും അത് ഓണ് ആവുന്നില്ല.

"ആലി... ഈ മഴ മാറീട്ട് നമ്മൾ പോവും എന്നെനിക്കു തോന്നുന്നില്ല..അതുകൊണ്ട് നീ വാ നമ്മുക്ക് ഇറങ്ങാം. " "ഞാനൊന്നും ഇല്ല... മഴ മാറീട്ടെ ഞാൻ വരുന്നോള്ളൂ. " "ദേ ആലി... നീ പഴേ പോലെ ദേഷ്യം കാണിച്ചു നിക്കല്ലേ. ഇപ്പൊ ഉണ്ടായ അനുഭവം ഒന്നും മറന്നിട്ടില്ലല്ലോ...ഞാൻ വന്നില്ലായിരുന്നു വെങ്കിൽ എന്താകുമായിരുന്നു. അവർ നിന്നെ... " "എന്നെ.... എന്നെ അവര് നശിപ്പിചേനെ ല്ലേ... ഞാൻ... ഞാ....ൻ .. " വാക്കുകൾ എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. അതു പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു. "ആലി... ഞാൻ നിന്നെ സങ്കടപ്പെടുതാൻ പറഞ്ഞതല്ല. " എന്നും പറഞ്ഞു അവൻ എനിക്കരികിലേക്ക്‌ വന്നതും ഞാൻ അവനെ കെട്ടിപിടിച്ചു. "അജു... ഞാൻ... " അവൻ എന്നെ അവനിൽ നിന്നും അടർത്തി മാറ്റി എന്റെ മുഖം അവന്റെ ഇരുകൈകൾ കൊണ്ട് വാരിഎടുത്തു പറഞ്ഞു "ആലി... നിനക്ക് ഒന്നും സംഭവിക്കില്ല. ഈ അജു ജീവിച്ചിരിക്കുന്ന കാലത്ത് നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ദേ... ആലി നിന്ടെ കരച്ചിൽ നിര്തിക്കെ... ഈ കാ‍ന്താരി മുളകിന് കരച്ചിൽ മാച്ച് ഇല്ല. "

എന്നും പറഞ്ഞു അവൻ എന്റെ കണ്ണുനീർ തുടച്ചു. "വാ...ഇപ്പൊ തന്നെ ഒരുപാട് ലേറ്റ് ആയി. നിന്ടെ ഉപ്പാക്ക് വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോയെ നേരം ഇരുട്ടി." ഞാൻ അവന്റെ കൂടെ കേറി. അവൻ ഓരോന്ന് പറയുന്നുണ്ടെങ്കിലുo അതൊന്നും ഞാൻ കേള്ക്കുന്നുണ്ടായിരുന്നില്ല. ഞാൻ അപ്പോഴെല്ലാം അജുനെ പറ്റി ചിന്തിക്കുകയായിരുന്നു. ഏതൊരു പേണ്കുട്ടിയും ആഗ്രഹിചു പോകും ഇങ്ങനെ ഒരു ഹസ്ബന്റിനെ കിട്ടാൻ. ഒരുപാട് തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അജുനെ എന്റെ ബെറ്റർ ഹാഫ് ആയി കിട്ടാൻ. പക്ഷെ എന്തോ എനിക്കതിനു ഭാഗ്യം ഇല്ല. ശിഫാന ഇതിന് മാത്രം എന്ത് പുണ്യം ആണാവോ ചെയ്തത്. ഈ ജന്മത്തിൽ എനിക്ക് അതിനു ഭാഗ്യമില്ല. അടുത്ത ജന്മത്തിൽ എങ്കിലും അജുനെ എനിക്ക് തരണേ പടച്ചോനെ... "ഹല്ലോ മാഡം...ഇറങ്ങുന്നില്ലേ... വീടെത്തി... " അജുന്റെ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നത്. ഇത്ര പെട്ടന്ന് വീടെതിയോ.. അജുവും ഞാനും കൂടി അകത്തേക്ക് പോയി. ഉപ്പ പിന്നെ അജുനെ കണ്ട സന്തോഷതിൽ ഞമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ഓനോട്‌ കത്തി അടിച്ചോണ്ടിരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോ അവൻ വീട്ടിൽ നിന്നും യാത്ര പറഞ്ഞു ഇറങ്ങി. ...........................

രാത്രി ഡോരിൽ തുടരെ തുടരെയുള്ള മുട്ടൽ കേട്ടപ്പോ ഞാൻ പോയി വാതിൽ തുറന്നു. "എന്താ ഉപ്പ... എന്താ നിങ്ങളെ മുഖം ഒക്കെ വല്ലാണ്ടിരിക്കുന്നു. " "അത് പിന്നെ... നീ പെട്ടന്ന് റെഡി ആയി വാ. ഞമ്മക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്... " "എവിടേക്ക ഉപ്പ ഈ പാതിരാത്രി... എന്തിനാ ഇപോ പോകുന്നെ എന്ന് പറ... " "ഞാൻ താഴെ ഉണ്ടാകും.... " എന്നും പറഞ്ഞു ഉപ്പ പോയി. എന്നാലും എങ്ങോട്ടാ... കാര്യം ഇത്തിരി സീരിയസ് ആണ്. ഞാൻ ഓരോന്ന് ചിന്തിച്ചു മുഖം കഴുകി വന്നു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു താഴെ പോയി. അപ്പോയെക്കും ഉപ്പ കാറിൽ കയറിയിരുന്നു. ഞാനും പോയി കാറിൽ കയറി. പോകുന്ന വഴിക്ക് ഞാനോന്നും ചോദിക്കാൻ നിന്നില്ല. ഉപ്പ പറയാനും. കാർ സിറ്റി ഹോസ്പിറ്റലിന്റെ മുന്പിൽ നിർത്തിയപ്പോ എനിക്കെന്തോ ആകെ പേടി തോന്നി. ആർക്കോ... എന്തോ പറ്റീട്ടുണ്ട്. അല്ലാതെ എന്തിനാ ഉപ്പ ഈ പാതിരാത്രി എന്നെ ഇവിടേക്ക് കൊണ്ട് വരുന്നേ... ഉപ്പ മുന്പിൽ നടന്നു... ഞാൻ ഉപ്പാന്റെ പിറകെയും. എന്തോ... ഓരോ അടി നടക്കുമ്പോഴും എന്റെ പേടി കൂടി കൂടി വരുകയാണ്.... *************

ആലിയുടെ വീട്ടിൽ നിന്നും ഇറങ്ങി എന്റെ വീട് ലക്ഷ്യമാക്കി ബുള്ളെറ്റ് പായിച്ചപ്പോഴാണ് എതിരെ വരുന്ന കാറുമായി എന്റെ ബുള്ളെറ്റ് ഇടിച്ചതു. ഞാൻ തെറിച്ചു നടു റോഡിൽ വീണപ്പോഴും എന്റെ കണ്ണ് തിരഞ്ഞത്‌ ആ കാറിനെ ആയിരുന്നു. അത് നിരത്താതെ പോകുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി അതെന്റെ ശത്രു ആയിരിക്കും എന്ന്. ആ കാറിനെ തന്നെ നോക്കി എന്റെ കണ്ണുകൾ നിന്നപ്പോൾ അതിൽ നിന്നും ഒരു തല പുറത്തേക്ക് വന്നു എന്നെ നോക്കി ചിരിച്ചു . 'അതെ.... ഇതവൻ തന്നെ... നേരത്തെ ബസ്‌ സ്റ്റോപ്പിൽ വെച്ചു ആലിയേ ശല്യം ചെയ്തവൻ....ഇവന് വീണ്ടും എന്തിനാ..' എന്ന് വിജാരിച്ചപ്പോഴേക്കും എന്റെ കണ്ണുകൾ അടഞ്ഞു കഴിഞ്ഞിരുന്നു. പിന്നെ കണ്ണുകൾ തുറന്നപ്പോൾ എന്റെ അടുത്‌ എല്ലാവരും ഉണ്ടായിരുന്നു. ഉമ്മ.. ഉപ്പ.. ശിഫാന...റാഷി...ജാസി.. ശിഫാന യുടെ ഉപ്പ എല്ലാവരും. പക്ഷെ എന്തോ ഞാൻ കാണാൻ ആഗ്രഹിച്ചത് ആലിയേ ആയിരുന്നു. അവള്ക്ക് വേണ്ടി എന്റെ കണ്ണുകൾ ആ റൂം മുഴുവൻ തിരഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം. എനിക്കറിയില്ല...

ആലി.... നിന്നോട് എനിക്ക് എന്താണെന്ന്. പലപ്പോഴും നിന്റെ അടുത്തു നിൽക്കാൻ മനസ്സ് കൊതിക്കുകയാണ്. നിന്നെ പുണരുന്ന ഓരോ നിമിഷവും ഞാൻ എന്നെ തന്നെ മറക്കുകയാണ്.. നിന്റെ കണ്ണിൽ നിന്നും ഓരോ തുള്ളികൾ ഉതിർന്നു വീഴുമ്പോഴും എനിക്ക് എന്റെ ജീവൻ തന്നെ ഇല്ലാതാവുന്നത് പോലെ തോന്നാണ്. "അജു... ഇപ്പൊ എങ്ങനെയുണ്ട്. നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ... " എന്ന ശിഫാനയുടെ ഉപ്പയുടെ ചോദ്യതിനു ഞാൻ ഇല്ല എന്നു മറുപടി പറഞ്ഞു. "വലത്തേ കാലിനുo കയ്യിനും പോട്ടുണ്ട്.വീണപ്പോൾ ചിലപ്പോ ആ ഭാഗതെക്ക് ആയിരിക്കും ചെരിഞ്ഞിട്ടുണ്ടാവ.... പിന്നെ നെറ്റിയിൽ ചെറിയ ഒരു മുറി. പേടിക്കാനൊന്നും ഇല്ല. ടു ഡയസ് കഴിഞ്ഞ ഡിസ്ചാർജ് ചെയ്യാം." എന്ന ഡോക്ടരുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാവർക്കും സമാധാനം ആയിട്ടുണ്ട്. ഡോക്ടർ റൂമിൽ നിന്നും ഇറങ്ങി പോയതും പിറകെ എല്ലാവരും പോയി. ജാസിയും റാഷിയും ശിഫാനയും ഒഴിച്ച്. "എന്താഡാ...എന്ത് പറ്റിയത... എങ്ങനെയാട.. ഒന്നു വാ തുറന്ന് എന്തെങ്കിലും പറഞ്ഞാലെന്താട പട്ടി... "

ജാസിയാണ്. "എടാ എനിക്ക് കുഴപ്പം ഒന്നുമില്ല . പിന്നെ നിങ്ങൾ എന്തിനാ പേടിക്കുന്നെ." "എന്നാൽ ഞങ്ങൾ പുറത്തു നില്ക്കാം. ഇവിടെ ഒരാൾ നിനക്ക് ബോധം വരുന്ന വരെ ഇരുന്നു കരയായിരുന്നു. നിങ്ങൾ രണ്ടുപ്പേറും എന്തെങ്കിലും സൊല്ലി ഇരിക്കി. " എന്നും പറഞ്ഞു രണ്ടു തെണ്ടികളും ഇറങ്ങി പോയി... " അജുക്ക... ഇങ്ങൾക്ക്‌ കൊഴപ്പം ഒന്നുമില്ലല്ലോ... " ഞാൻ അതിനു മറുപടി കൊടുക്കാൻ വേണ്ടി നിന്നപ്പോഴാണ് അത് സംഭവിച്ചത്. ************ ഉപ്പ പെട്ടന്ന് ഒരു സ്ഥലത്ത് നിന്നതും ഞാൻ തല ഉയർത്തി നോക്കി. അപ്പൊ എന്റെ മുന്പിൽ എല്ലാരും ഉണ്ടായിരുന്നു എന്തിനു കാക്കുമാർ അടക്കം. "ഉപ്പ... ഇവരൊക്കെ എന്താ ഇവിടെ... ആർക്കാ... എന്താ പറ്റിയത്... " അതിനു മറുപടിയേന്നോണം ഉപ്പ ഒരു റൂമിന് നേരെ വിരൽ ചൂണ്ടി. ഞാൻ ആ റൂമിൽ ആരാ എന്നറിയാന് വേണ്ടി ആ റൂം ലക്ഷ്യമാക്കി നടന്നു. അതിന്റെ ഡോർ തുറന്നതും അതിൽ ബെഡിൽ കിടക്കുന്ന ആളെ കണ്ട്‌ എന്റെ കണ്ണുനീർ ഉതിർന്നു വീഴാൻ തുടങ്ങി. ഒരു അലർചയോടെ ഞാൻ വിളിച്ചു "അജു.... " ഓടി പോയി അവന്റെ അടുത്തിരുന്നു. അവന്ടെ നെറ്റിയിൽ മെല്ലെ വിരൽ ഓടിചു. "അ.... ജൂ.... " "എന്താടി പെണ്ണെ... എനിക്ക് ഒന്നും ഇല്ല. ഒരു ചെറിയ ആസ്സിഡെന്റ്റു. അത്രേ ഒള്ളു.. "

" ചെറിയ ആസ്സിഡെന്ന്റോ... എന്തിനാണ് നീ എന്നെ വീട്ടിൽ ഇറക്കിയത്. നിനക്ക് ഇങ്ങനെ ഒക്കെ സംഭവിക്കും എന്നുണ്ടെങ്കിൽ ഞാനും നിന്ടെ കൂടെ വന്നിരുന്നു... " എന്നും പറഞ്ഞു ഞാനെന്റെ കണ്ണ്നീര് തുടച്ചു . "ആണോ... നീ വരുന്നുണ്ടെങ്കിൽ ഞാൻ നിന്നെ വിളിചീന്നു. എടി പൊട്ടി... എനിക്ക് ഇപ്പൊ ഒരു ആസ്സിഡെന്റ്റു പറ്റിയപ്പോഴേക്കും നീ ഇങ്ങനെ ആണെങ്കിൽ ഞാൻ മരിച്ചു... " അത് പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവന്ടെ ചുണ്ടുകള്ളിൽ എന്റെ ചൂണ്ടവിരൽ വെച്ചു. ************ എന്നെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ എന്റെ ചുണ്ടുകള്ളിൽ അവളുടെ ചൂണ്ടവിരൽ വെച്ചു തേങ്ങി കൊണ്ടിരുന്നു. 'എന്തിനാണ് ഇവൾ എനിക്ക് വേണ്ടി ഇങ്ങനെ കരയുന്നത്.... ഈ കണ്ണുനീർ കാണാൻ എനിക്ക് സാധിക്കുന്നില്ല. എനിക്ക് വേണ്ടി അവൾ ഒഴുക്കുന്ന ഓരോ കണ്ണുനീർ തുള്ളിയുമാണ് എന്നെ അവളിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്നത്. "അജു... എ.... എനിക്ക് എന്ത് പ്രശ്നം വന്നാലും നീ എന്നെ രക്ഷിക്കാറില്ലെ. പക്ഷെ നിനക്കൊരു സഹായം വേണ്ടി വന്നപ്പോൾ എനിക്ക്.... നിന്നെ... "

"വേണ്ട ആലി... നിന്ടെ സഹായം തിരിച്ചു പ്രതീക്ഷിചിട്ടല്ല ഞാൻ നിന്നെ ഇപ്പോഴും രക്ഷിക്കാർ. നിന്നെ രക്ഷിക്കൽ എന്റെ ബാധ്യത ആയതുകൊണ്ടാണ്... ഇനി ഇതും പറഞ്ഞു നീ കണ്ണ്നീർ ഒഴുക്കല്ലേ ആലി... " ഞാൻ അത് പറഞ്ഞു തീർന്നതും അവൾ പൊട്ടികരഞ്ഞു. പതിയെ അവളുടെ മുഖം എന്റെ മുഖത്തെക്ക് അടുപ്പിച്ചു അവളുടെ തുടുത്ത അധരങ്ങൾ കൊണ്ട് എന്റെ നെറ്റിയിലും ഇരു കവിളുകളിലും മാറി മാറി ചുംബിച്ചു. അവളുടെ ആ ചുംബനതിൽ ഞാനും മതിമറന്നു പോയി. സ്നേഹതാൽ തീർത്ത ഈ ചുംബനങ്ങൾ എന്നും കിട്ടാൻ ഞാൻ കൊതിക്കുന്ന പോലെ. പതിയെ അവൾ മുഖം പൊന്തിച്ചു എന്റെ നെഞ്ചിൽ അവളുടെ തല വെച്ചു കിടന്നു. "അജു.... നീ പേടിക്കണ്ട.... നീ തനിച്ചല്ല. അജുവിനല്ലേ വയ്യാതെ ആയിട്ടൊള്ളൂ. ഈ ആലിയയുടെ കയ്യിനുo കാലിനുo ഒന്നും കുഴപ്പമില്ല.

എന്റെ അജുന് എന്ത് സഹായം വേണേലും ഈ ആലിയ ചെയ്തു തരും... " എന്നും പറഞ്ഞു അവൾ എന്നെ മുറുക്കി പിടിച്ചു. അപ്പൊ റൂമിൽ നിന്നാരോ വിതുമ്പുന്ന ശബ്ദം ഞാൻ കേട്ടു അതാരാണെന്ന് നോക്കിയതും എന്റെ ശരീരം മുഴുവൻ ഒരു വിറയൽ അനുഭവപ്പെട്ടു... അപ്പോഴാണ്‌ ആലി ശിഫാനയേ കാണുന്നത് തന്നെ. ശിഫാനയേ കണ്ടതും അവൾ എന്നിലെ പിടിവിട്ടു എന്റെ അടുത്തു നിന്നും എണീറ്റു കുറച്ചു മാറി നിന്നു. അപ്പൊ തന്നെ ശിഫന ഡോർ ലക്ഷ്യമാക്കി നടന്നു റൂമിൽ നിന്നും ഇറങ്ങി പോയി. ************* പടച്ചോനെ.... ഇനി എന്താ ചെയ്യാ....ഞാൻ എന്താ ഈ കാണിച്ചേ. ഒരിക്കലും ഞാൻ അജുവിനോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ശിഫാന ഉള്ളത് ഞാൻ കണ്ടതും ഇല്ല. ഇനി അവളെ എങ്ങനെയാ പറഞ്ഞു മനസ്സിലാക്ക. ഞാൻ അജുവിനെ ദയനീയമായി ഒന്നു നോക്കി. റൂമിൽ നിന്നും ഇറങ്ങി ശിഫാനയേ ലക്ഷ്യമാക്കി നടന്നു. വരാന്തയുടെ ആളൊഴിഞ്ഞ ഭാഗത്‌ നിന്നും അവൾ കരയുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അരികിലേക്ക്‌ ചെന്നു. "ശിഫാന.... ഞാ...ൻ... "

"വേണ്ട... നിർത്...ഞാൻ കണ്ടകാര്യം നുണയാണ് എന്ന്‌ പറയണ്ട ആവിശ്യം ഇല്ല... ഇത് വരെ നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ വിശ്വസിച്ചു എന്നെ മണ്ടിയാക്കി. ഇനിയും.... വേണ്ട... " "ശിഫാന നീ വിജാരിക്കുന്ന പോലെ ഒന്ന്നും ഇല്ല. അജു.... അവൻ നിന്നെയാണ് സ്നേഹിക്കുന്നത്. ഞാൻ... എന്നെ അവൻ ഫ്രണ്ട് ആയിട്ടാ കാണുന്നത്. ഞാനും. ആ സൗഹൃദതിന്ടെ പേര് കൊണ്ട് തന്നെയാ ഇന്നു ഞാൻ അവനെ അങ്ങനെയെല്ലാം ചെയ്തത്. അല്ലാതെ വേറെ ഒരു ദുരുദേശവും വെച്ചിട്ടല്ല... " "വേണ്ട ആലി... ഇനിയും നീ കളവു പറഞ്ഞു ബുദ്ധിമുട്ടണ്ട. " "ഇല്ല... ഞാൻ കളവ് പറയല്ല. അവൻ സ്നേഹിക്കുന്നത് നിന്നെയ. നീ അവന്ടെ സ്നേഹം കണ്ടില്ലെന്നു നടിക്കരുത്. നീ എന്ത് പറയുന്നോ അത് പോലെ ഞാൻ ചെയ്യാം. പക്ഷെ അവനെ വേണ്ട എന്ന്‌ മാത്രം നീ പറയരുത്... " "നീ പറയുന്ന പോലെ അവനെ ഞാൻ സ്നേഹിക്കാം. കാരണം ഈ മനസ്സ് ഇപ്പോഴും അജുക്കാനെ സ്നേഹിക്കുന്നു. പക്ഷെ... അതിനു പകരം നീ...... " പിന്നീടവൾ പറഞ്ഞ വാക്ക് കേട്ടതും നിന്ന നിൽപ്പിൽ മരിച്ചേങ്കിൽ എന്ന്‌ ചിന്തിച്ചു പോയി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story