മുഹബത്തിന് മഹർ: ഭാഗം 3

muhabathin mahar

രചന: SINU SHERIN

ഒരു സോഡാ കുപ്പി കണ്ണട യും വെച് ഒരു വർക്കും ഇല്ലാത്ത ചുരിദാറും ഇട്ട് തട്ടം കൊണ്ട് ഒരു മോഡലും ഇല്ലാതെ സ്‌കാഫ് ചെയ്തിരിക്കുന്ന ഒരു പെണ്ണ്.കണ്ടാൽ തന്നെ ഒരു മോഡലും തോന്നിക്കാത്ത പെണ്ണ്. മോഡേൺ പെണ്കുട്ടികളെ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഞങ്ങളെ കോളേജിലെ ആദ്യത്തെ അൺ മോഡൽ ഇവളായിരിക്കും. വെളുത്ത നിറമാണെങ്കിൽ കൂടി അവളെ ലുക്ക്‌ കണ്ടാൽ ആ നിറം കൂടി പമ്പ കടക്കും. അത്രക്കും ഓഞ്ഞ ലുക്ക്‌ ആണ് അവളുടേത്‌. ഞാൻ നോക്കുമ്പോൾ ഗ്രൗണ്ടിൽ ഉള്ളവരെല്ലാം അവളെ ഒരു വിചിത്ര ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു. ഇപ്പോഴല്ലേ റാഷിയും ജാസിയും പറഞ്ഞത് എന്ത് ഉദ്ദേശിച്ചിട്ടാണ് എന്ന് മനസ്സിലായത്. ഞാൻ അവരെ നോക്കിയപ്പോൾ അവരെന്നോട് എങ്ങനുണ്ട് ഞമ്മടെ ഫാഷൻ ഗേൾ എന്ന് ചോദിച്ചു. അവർക്ക് ഉത്തരം കൊടുക്കാൻ വേണ്ടി വായ തുറക്കുന്നതിന് മുൻപ് ഞാൻ അവൾക്കെതിരെ ചോദ്യം ഉന്നയിച്ചു കഴിഞ്ഞിരുന്നു.

" മോളെ ... നീ ഇപ്പോയും ആ ഓൾഡ്‌ ജനറേഷൻ തന്നെയാണോ. ഇപ്പൊ ന്യൂ ജനറേഷൻ കാലം ആണ്. കാലം മാറി കോലോം മാറി. എല്ലാരും അതിനനുസരിച്ചും മാറി. മോൾക്ക്‌.... ഇപ്പോയും മാറാൻ ടൈം ആയില്ലേ... കഷ്ട്ടം " അതും പറഞ് ഞാൻ ചിരിക്കാൻ തുടങ്ങി. എല്ലാരും എന്റെ ചോദ്യം കേട്ട് അവളെ നോക്കി പരിഹാസ ചിരി ചിരിക്കാണ്. ചമ്മി നാറിയ അവളുടെ മുഖവും തല താഴ്ത്തിയുള്ള അവളുടെ നടത്തവും പ്രതീക്ഷിച്ച എനിക്ക് തെറ്റി എന്ന് മനസ്സിലായത് അവളുടെ മറുപടി യിൽ നിന്നായിരുന്നു. " ഉപ്പച്ചി.... കാലം മാറിയോ ഞാൻ അറിഞ്ഞതെ ഇല്ല. ഉപ്പച്ചി പറഞ്ഞു തന്നത് ഏതായാലും നന്നായി. ഇനിയെങ്കിലും എനിക്ക് മനസ്സിലാക്കാലോ കാലം മാറി എന്ന്. പിന്നെ കാലത്തിനു അനുസരിച്ച് കോലം മാറണോ. അത് ഈ കോളേജിലെ നിയമം ആണോ. ഇന്ക്ക് അറിയില്ലായിരുന്നു. വര്ഷകാലത് ചുരിദാറും വേനൽ കാലത്ത് ജീൻസ് ടോപ്പും ആണോ ധരിക്കേണ്ടത്. പിന്നെ ഇങ്ങൾ ബോയ്സും ഇങ്ങനെ തന്നെയാണോ ഇടാറുള്ളത്. ഹോ.... കാലം പോയൊരു പോക്കെ... "

ഇത്രയും പറഞ്ഞവൾ നിർത്തിയപ്പോ എന്റെ കിളി അങ്ങട്ട് പാറി പോയി. ഈ ഓൾഡ്‌ ജനറേഷൻ തന്നെയാണോ ഇത് എന്ന് വരെ മ്മൾക്ക് ഡൌട്ട് ആയി. മ്മളെ കാര്യം മാത്രല്ല ഗ്രൗണ്ടിൽ കൂടിയവരുടെ എല്ലാരിം മുഖത്ത് ഒരേ എസ്പ്രെഷൻ ആണ് ന്ന്‌ മ്മൾക് ഓരേ മുഖത്ത് നിന്നും മനസ്സിലായി. ഓളോട് ചോദ്യം ചോയ്ച്ചു ഷൈൻ ചെയ്യാൻ നോക്കിയാ ഇന്ക്ക് ഇത് തന്നെ വേണം. ഹൌ... ബല്ലാത്ത ജാതി... "ഡി... ഞാനേപ്പാളാടി അന്ടെ ഉപ്പച്ചി ആയത്. ഇയ്യ്‌ ഉപ്പച്ചി എന്ന് വിളിച്ചു ഇന്നേ നാറ്റിക്കുന്നത് കണ്ടല്ലോ.. " അൽപ്പം ദേഷ്യത്തോടെ ഞാൻ അത് പറഞ്ഞപ്പോഴും അവൾ എന്റെ മുഖത്ത് നോക്കി എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. "ഇന്നേ മോളെ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഇങ്ങളെ ഉപ്പച്ചി എന്നല്ലാതെ പിന്നെ കോന്ത എന്ന് വിളിക്കണോ. എന്റെ വിളി കേള്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞാ മതി ഞാൻ വിളിക്കാം " "ഡി.... "എന്നും വിളിച്ചു ഞാൻ അവൾക്കു നേരെ എന്റെ കയ്യ് ഉയർത്തിയപ്പോയെക്കും എന്നെ ജാസിയും റാഷിയും തടഞ്ഞു. "ടാ... വേണ്ട ഡാ... ബെല്ൽ അടിച്ചു. ഇവളെ നമ്മൾക്ക് പിന്നെ പൊക്കാം.."

"അയ്യോ... ഇയാൾ എന്നെ ശെരിക്കും പൊക്കൊ... അതോ ഫോര്മാലിറ്റിക്ക് ഒരു ഡയലോഗ് കാച്ചിയതാണോ... അതെ ഡയലോഗ് അടിക്കുമ്പോ അവൻ അവന്ന് താങ്ങുന്നത് അടിക്കണം. അല്ലാതെ ഊചാലി ഡയലോഗ് കൊണ്ട് വന്നേക്കരുത്. " "ബെല്ൽ അടിച്ചാലും വേണ്ടില്ല. ഇവൾടെ അഹങ്കാരം ഇന്നത്തോടെ ഞാൻ നിര്ത്തും. " അതും പറഞ്ഞു റാഷി യുടെയും ജാസി യുടെയും കയ്യ് തട്ടി മാറ്റി ഞാൻ അവൾക്കു അരികിലേക്കു പോകാൻ നിന്നതും റാഷി എന്നെ വീണ്ടും തടഞ്ഞു. "അജു... വേണ്ടടാ... ഒരിക്കെ ഇവളെ നമ്മളെ കയ്യിൽ കിട്ടും അന്ന് കാണിച്ചു കൊടുക്കാം നമ്മൾ ആരാണെന്നു.. " "ഡി... നീ ജയിച്ചു എന്ന് കരുതണ്ട. ഇവൻ പറഞ്ഞത് പോലെ ഒരിക്കെ നിന്നെ ഞങ്ങളുടെ കയ്യിൽ കിട്ടും അന്ന് പലിശ സഹിതം തന്നോളം കേട്ടോടി... സോഡാ കുപ്പി... " "ആയ്കോട്ടെ മിസ്റ്റർ കലിപ്പൻ... തോൽക്കാൻ ഇനിയും നിങ്ങളെ ജീവിതം ബാക്കി നിൽക്കുമ്പോൾ ഞാൻ എന്തിനാ വെറുതെ വെറുതെ നിങ്ങളെ ചാൻസ് കളയുന്നെ... " അതും പറഞ്ഞവൾ നടന്നുനീഗി... അപ്പോയും എന്റെ കണ്ണില് അവളോടുള്ള പകക്ക് ഒരംശം പോലും കുറഞ്ഞീല. *************

"ആലി.... നീ എന്തൊക്കെ കാണിച്ചേ എന്നറിയോ നിനക്ക് ... " മ്മളെ ചങ്ക് ഫ്രണ്ട് സന യുടെ വകയായിരുന്നു ആ ചോദ്യം. "സന... ഞാൻ കാണിച്ചത് ഇയ്യ്‌ കണ്ടീലെ.മ്മൾ ഇനിയും അവരെ വിളിച്ചു ഒന്നു കൂടെ അഭിനയിച്ചു കാണിക്കണോ.. "മ്മൾ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു. "അയ്യോ എല്ലാരും ഓടിവായോ ഭയങ്കര തമാശ... " "അല്ലടി..കോമഡി... " "ന്ടെ പൊന്ന് ആലി ഇയ്യ്‌ തമാശ വിടെ.." "അയ്യോ തമാശ ഒന്നും സ്റ്റോക്കില്ല. വേണേൽ വിരഹം വിടാം" "ഇയ്യ്‌ എന്ത് വേണേലും വിട്ടോ.. പക്ഷെ അവർ സീനിയർസ് ആണ് എന്ന് ഓര്മയുണ്ടായാൽ മതി. " "എടി... അവർ ലുക്ക്‌ കൊണ്ട് മാത്രം ഒള്ളു സീനിയർസ്...ഒക്കെ പൊട്ടമ്മാരാ.. "

"ഹാ പൊട്ടമ്മാർ.. അന്നേ കൊല്ലാനുള്ള ദേഷ്യമുണ്ട് ഓരേ കണ്ണിൽ.. മിക്കവാറും ഇയ്യ്‌ റാഗിങ്ങ് കിട്ടി ചാവും.. " "സന അനക്ക് ഒരു കാര്യം അറിയോ.. റാഗ്ഗിംഗ് കിട്ടി ചാവാനും വാണം മോളെ ഒരു ഭാഗ്യം. " "എടി...first impression is the best impression എന്നാണ്... എന്നിട്ട് എല്ലാം കളഞ്ഞു കുളിച്ചീലെ... " ഞമ്മൾ ഓളെ നോക്കി ഒരു ഇളി അങ്ങട്ട് പാസാക്കി. ഇല്ലേൽ റാഗിങ്ങ് കിട്ടി ചാവുന്നതിനു മുൻപ് മ്മൾ ഉപദേശം കേട്ട് ചത്തീന്നു. ************ "എന്താടാ അജു ഇയ്യ്‌ ആലോചിക്കുന്നെ" "ഞാൻ അവൾക്കു എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിക്കുകയായിരുന്നു. " "അത് ശരിയാ.. അവൾക്കു ഒരു മുട്ടൻ പണി കൊടുക്കണം. "..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story