മുഹബത്തിന് മഹർ: ഭാഗം 30

muhabathin mahar

രചന: SINU SHERIN

" നീ പറഞ്ഞപ്പോലെ ഞാൻ അജുക്കാനെ സ്നേഹിക്കാം. കാരണം ഇപ്പോഴും ഈ ഹൃദയം അജുക്കാനെ സ്നേഹിക്കുന്നുണ്ട്.... പക്ഷെ.... " അവൾ പെട്ടന്ന് പക്ഷെ എന്ന് പറഞ്ഞപ്പോൾ ഞാൻ നെറ്റി ചുളിച്ച് കൊണ്ട് അവളോട്‌ ചോദിച്ചു " പക്ഷെ... ?? " "പക്ഷെ നീ ഞങ്ങളെ ജീവിതത്തിൽ നിന്നും പോകണം. ഇനി ഒരിക്കലും നീ അജുക്കാന്റെ മുന്പിൽ വരരുത്. എനിക്ക് അത് ഇഷ്ട്ടമല്ല. ഇത്രയും കാലം ഞാൻ ഒന്നും മിണ്ടാതെ നിന്നു പക്ഷെ ഇനി എന്നെ കൊണ്ട് അതിനു കഴിയില്ല. ഞാനാണ് അജുക്കാന്റെ ബീവി ആകാൻ പോകുന്നവൾ നീ വെറുമോരു ഫ്രണ്ട് മാത്രമാണ്. പക്ഷെ ഇപ്പൊ തന്നെ നീ എന്നെക്കാൾ കൂടുതൽ സ്വാതന്ത്ര്യം എടുത്തു കഴിഞ്ഞു ഇനിയും മതിയായില്ലേ നിനക്ക്. നീ ആഗ്രഹിക്കുന്നത്‌ ഞാനും അജുക്കയും ഒന്നാവാനല്ലേ. അപ്പൊ നീ ഞങ്ങളെ ജീവിതത്തിൽ നിന്നും പോകണം. എന്തിനാ വീണ്ടും ഒരു ശല്യമായി വരുന്നത്. പോയിക്കൂടെ ഞങ്ങളെ ജീവിതത്തിൽ നിന്നു....

" ശിഫാന ഇത്രയും പറഞ്ഞു നിർത്തിയപ്പോൾ നിന്ന നില്പ്പിൽ മരിച്ചെങ്കിൽ എന്നു തോന്നിപ്പോയി. ഒരിക്കലും അവര്ക്ക് ഒരു ശല്യം ആകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ എന്താണോ ഞാൻ ആഗ്രഹിച്ചത്‌ അതിനു വിപരീതമാണ് നടന്നത്. ഇനിയും എനിക്കെന്താണ് ഇവരുടെ ജീവിതത്തിൽ ഉള്ള വേഷം. ഒന്നുമില്ലാ... അതുകൊണ്ട് ശിഫാന പറഞ്ഞത് പോലെ എങ്ങോട്ടെങ്കിലും പോവാ..... അവൾക്ക് ഒരു പുഞ്ചിരി മറുപടിയായി നൽകികൊണ്ട് ഞാൻ അവളിൽ നിന്നും പിന്തിരിഞ്ഞു നടന്നു. പടച്ചോനെ.... ഒരു ഭാഗ്യം ഇല്ലാത്ത കുട്ടിയാണല്ലോ ഞാൻ...ആർക്കും ശല്യമാവരുതെ എന്ന് കരുതി എല്ലാവർക്കും ഞാനൊരു ശല്യമായി തീരുകയാണല്ലോ.... എങ്ങോട്ടെന്നില്ലാതെ ഹോസ്പിട്ടൽ വരാന്തയിലൂടെ ഞാൻ നടക്കുമ്പോഴാണ് എനിക്കരികിലെക്ക് സന നടന്നു വന്നത്. "ഡി നീയിതു എവിടെയായിരുന്നു.

എത്ര ഞാൻ അന്വേഷിച്ചു എന്നറിയോ. നീയെന്താ അജുന് ഇങ്ങനെ ഒക്കെ സംഭവിച്ചിട്ട് നീ എന്നെ വിളിച്ചു അറിയിക്കാഞെ...റാഷിക്ക വിളിച്ചു കാര്യം പറഞ്ഞപ്പോയ ഞാൻ അറിഞത്. " "എന്റെ ഫോൺ കേടുവന്നു. പിന്നെ ഞാൻ അജുന് അങ്ങനെയെല്ലാം സംഭവിച്ചു എന്നറിഞ്ഞപ്പോ പെട്ടന്ന് പോന്നതാ... അതിനിടയിൽ... " ",ഹാ. ഓകെ എക്സ്പ്ലനെഷൻ ഒക്കെ മതി.നിന്ടെ ഉപ്പ പുറത്തു നിന്നെ വെയിറ്റ് ചെയ്യുന്നുണ്ട്. അതിനു മുൻപ് നീ വാ നമ്മുക്ക് അജുന്റെ അടുത്തേക്ക് പോകാം.... " "ഞാനില്ലാ... " "എന്തുകൊണ്ട് ഇല്ലാ... നിനക്കെന്ത അവനെ ആ രൂപത്തിൽ കാണാൻ കഴിയുന്നില്ലേ.... " "അതൊന്നും അല്ല... " "പിന്നെ എന്താ ആലി... നീ കൊഞ്ചാതെ എന്റെ കൂടെ വന്നേ... " "ഞാനില്ലേന്നല്ലേ പറഞ്ഞെ... പിന്നെയും നീ എന്തിനാ എന്നെ നിര്ബന്ധിക്കുന്നെ... " എന്റെ പെട്ടന്നുള്ള അലർച്ചയിൽ സന നന്നായി പേടിച്ചിട്ടുണ്ട്.

ഞങ്ങളെ ചുറ്റു വട്ടത്ത് ഉണ്ടായിരുന്ന ആളുകളെല്ലാം എന്നെ തന്നെ ഉറ്റു നോക്കുന്നുണ്ട്. അതെല്ലാം കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. ആദ്യമായിട്ടാണ് സനയോട് ഇങ്ങനെയെല്ലാം പെരുമാറുന്നത്. ശിഫാന പറഞ്ഞ വാക്കുകളോട് ഉള്ള ദേഷ്യമാണ് ഞാനിപ്പോ സനയോട് തീർത്തത്.... ഞാൻ ഒന്നും മിണ്ടാത്തെ അവിടെ കണ്ട ചെയറിൽ പോയിരുന്നു മുഖം പൊത്തി പൊട്ടി കരഞ്ഞു. എന്റെ മുഖം കാണാൻ കഴിയില്ലെങ്കിലും എന്റെ കരച്ചിലിന്റെ ശബ്ദം അവർക്കെല്ലാം നന്നായി കേള്ക്കുന്നുണ്ട് എന്നെനിക്കു മനസ്സിലായി. എന്റെ കരച്ചിൽ കണ്ടിട്ടാണെന്ന് തോന്നുന്നു. സന എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി ക്ഷമ ചോദിച്ചു എന്റെ അടുത്തു വന്നിരുന്നു. എന്റെ തോളിൽ കൈ വെച്ചു കൊണ്ട് അവളെന്നോട് പലതും ചോദിക്കുന്നുണ്ട്. പക്ഷെ ഒന്നും ഞാൻ കേള്ക്കുന്നില്ലായിരുന്നു.

"ഞാൻ പോവാണ് സന....വയ്യ... മടുത്തു ഇവിടെ... " ഞാൻ വിതുമ്പി കൊണ്ട് അവളോട്‌ പറഞ്ഞു. "എങ്ങോട്ട്... നിനക്ക് എന്താ പറ്റിയത് ആലി.... " "എങ്ങോട്ടെങ്കിലും... ആർക്കും ശല്യമാവാത്ത ഒരിടതെക്ക്... " "എന്തിനു... അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായത്... " ശിഫാന പറഞ്ഞതെല്ലാം ഞാൻ അവൾക്കു പറഞ്ഞു കൊടുത്തു. "ഇനി ഈ ആലി ഒരിക്കലും അവരെ ജീവിതത്തിലേക്ക്‌ വരില്ലാ...നിന്നോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് സന...എല്ലാരും ഈ പൊട്ടിയേ കളിയാക്കിയപ്പോഴും എന്നെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നീ വിഷമിപ്പിച്ചിട്ടില്ല. ഈ ആലിയ ജീവിതത്തിൽ ഒരു ഭാഗ്യം ഇല്ലാത്തവളാ... എല്ലാർക്കും ഭാരം ആയവൾ. ആ എനിക്ക് എന്ത് പുണ്യം ചെയ്തിട്ടാണാവോ നിന്നെ കിട്ടിയത്. ഞാൻ എന്തുകൊണ്ടാണ് പോയത്‌ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരിക്കലും ശിഫാനയുടെ പേര് പറയരുത്.

ഇനി ഈ ജന്മത്തിൽ നിന്നെ കാണോ എന്നറിയില്ല. എന്നാലും നിന്നെ പോലൊരു ഫ്രണ്ട് അതാണ്‌ ഈ ജന്മത്തിലെ എന്റെ ഭാഗ്യം. All the good moments that i spend with u i really miss u dear..... " എന്നും പറഞ്ഞു ഞാനവളെ കെട്ടിപിടിച്ചു കരഞ്ഞു. പതിയെ അവളിലെ പിടിവിട്ടു പറഞ്ഞു "ഈ ആലിയേ നീ സ്നേഹിക്കുന്നുണ്ട് എങ്കിൽ......ഇനിയൊരിക്കലും എന്നെ അന്വേഷിക്കരുത്. ഞമ്മൾ രണ്ടു പേർക്കും അറിയുന്ന എന്റെ ജീവിതം മറ്റാരോടും നീ പറയരുത്... " എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അവൾക്കു നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി... ഇനി അജുന്റെ ജീവിതത്തിൽ ആലിയില്ല. അവന്റെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാതെ വന്ന അഥിതിയാണ് ഞാൻ. ആ അഥിതി അവനോടു യാത്ര ചോധികാതെ തന്നെ അവന്റെ ജീവിതത്തിൽ നിന്നും ദൂരേക്ക്‌ പോവുകയാണ്..... **************************************

ഇന്നേക്ക് രണ്ട് മാസം ആയി ഞാൻ ആലിയേ കണ്ടിട്ട്. ഫോൺ വിളിച്ചാൽ സ്വിച്ച് ഓഫ്‌. വീട്ടിൽ പോയി അന്വേഷിക്കാo എന്ന് വെച്ചാൽ മനുഷ്യന് വീട്ടിൽ നിന്നു ഇറങ്ങാനുള്ള പെർമിഷൻ ഇല്ല.... പക്ഷെ ഇന്ന് ഞാനൊരു കലക്ക് കലക്കും. കാരണം ഞമ്മളെ റസ്റ്റ്‌ എല്ലാം കഴിഞ്ഞു ഇന്ന് ഞാൻ കോളേജിലേക്ക്‌ പോവുകയാണ്. ആദ്യം തന്നെ ആലിയുടെ അടുത്തേക്ക് പോകണം. എന്നിട്ട് അവളോട്‌ ചോദിക്കണം എന്താടി പുല്ലേ എനിക്കൊന്ന്‌ ഫോൺ വിളിച്ചു എന്റെ വിശേഷം ഒന്ന് അന്വേഷിച്ചാൽ. അല്ലേൽ ഞാൻ ഫോൺ വിളിച്ചാൽ ഒന്ന് എടുത്താൽ എന്താ... എന്നൊക്കെ ചോദിച്ചു ഭീഷണി പെടുത്തണം. ഞമ്മൾ അങ്ങനെ ഓളോട് പറയാനുള്ള ഡയലോഗ് ഒക്കെ പഠിച്ചു ഞമ്മളെ ബുള്ളെറ്റ് കോളേജിലേക്ക്‌ പറപ്പിചു വിട്ടു... ഞമ്മൾ ബുള്ളെറ്റ് പാർക്ക്‌ ചെയ്തതും ഓരോർതിൽ വന്നു എന്റെ സുഖവിവരം അന്വേഷിക്കുന്നുണ്ട്...

എന്ത് ചെയ്യാനാ ചെയർമാൻ ആയി പോയീലെ... ഞാൻ ഞമ്മളെ സ്ഥിരം പ്ലേസ്സിലേക്ക്‌ പോയപ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു. ആലി ഒഴിച്ച്. എന്തോ അവളെ കാണാൻ വേണ്ടിയാണ് ഇത്ര സന്തോഷത്തിൽ വന്നത്. എന്നിട്ടിപ്പോ അവളെ കാണാഞിട്ട് ഉള്ളിൽ ഒരു നീറ്റൽ. "ഹായ് ചങ്ക്സ്... " "ഹായ് ഡാാ... " "അല്ല ഒരാളെ കുറവ് ഉണ്ടല്ലോ... അവളെവിടെ ആലി... " ഞാൻ അത് ചോദിച്ചപ്പോ സനയുടെ മുഖഭാവം മാറി. "ഞാൻ പോയിട്ടോ... " എന്നും പറഞ്ഞു സന അപ്പൊ തന്നെ അവിടെ നിന്നും പോയി. ഇവളെന്തിനാ ഞാൻ വന്നപ്പോ എണീറ്റു പോയെ.. ആലിയേ ചോദിച്ചപ്പോൾ ഇവളെ മുഖഭാവം എന്താ മാറിയത്... ഞാൻ ഇപ്പൊ വരാവേ എന്നും പറഞ്ഞു സനക്ക് പിന്നാലെ പോയി അവളെ വിളിച്ചു. അവൾക്ക് എന്നോട് സംസാരിക്കാൻ താല്പ്പര്യം ഇല്ലാ എന്ന് പറഞ്ഞു അവൾ പോയി. ഇതെന്താപ്പോ സംഭവം. ഞാൻ അറിയാതെ എന്തോ നടന്നിട്ടുണ്ട്. അല്ലാതെ സന ഇങ്ങനെ ഒന്നും ബിഹേവ് ചെയ്യില്ല.. ഞാൻ അവളെ കൈ പിടിച്ചു ലൈബ്രറി ലക്‌ഷ്യം ആക്കി നടന്നു.

"എന്താ സന...നീ എന്തിനാ എന്നെ ഇങ്ങനെ അവൊഇട് ചെയ്യുന്നേ. ആലി എവിടെ അവളെ ചോദിച്ചപ്പോൾ നീ എന്തിനാ ഒഴിഞ്ഞു മാറിയത്... " "എനിക്കറിയില്ല... " "നിനക്ക് അറിയാം... നീ പറ... ആലി എവിടെ... ഞാൻ വന്നപ്പോൾ നിങ്ങളെ ഗാങ്ങിൽ അവളെ കണ്ടില്ലല്ലോ. അതിനര്ത്ഥം അവളിന്ന് കോളേജിൽക്ക് വന്നിട്ടില്ല. അതെന്ത്കൊണ്ടാ എന്നാ ഞാൻ നിന്നോട് ചോദിച്ചത്‌... " " അവൾ ഇന്ന് മാത്രം അല്ല... ഈ കഴിഞ്ഞ രണ്ടു മാസം അവൾ വന്നിട്ടില്ല.ഇനി ഈ കോളേജിലേക്ക്‌ എന്നല്ല നമ്മളുടെ ആരുടേയും മുൻപിലേക്ക്‌ പോലും അവൾ വരില്ല. " "എന്ത്... ?? അവൾക്കെന്താ പറ്റിയത്... അവളെവിടെ... " "എനിക്കറിയില്ല.... അവളും അവള്ടെ ഫാമിലിയും ഇവിടെ നിന്നുo പോയി. എവിടെക്കാണ് എന്ന് ആർക്കും അറിയില്ല. പക്ഷെ ഒന്നറിയാം... " ഞാൻ എന്ത് എന്നുള്ള രീതിയിൽ അവളെ നോക്കി. "അവൾ... ആലി... നിന്നെ ഒരുപാട് സ്നേഹിചിരുന്നു. നിന്നെ സ്വന്തമാക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. നിന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അവൾക്കു. പക്ഷെ നിന്നോട് പറയാൻ അവള്ക്ക് പേടി ആയിരുന്നു. നീ അത് അംഗീകരിക്കുമോ...

അവളെ ഫ്രണ്ട്ഷിപ് നഷ്ട്ടം ആവുമോ... അതിനിടയിലാണ്‌ നീ ശിഫാനയേ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം അവൾ അറിഞ്ഞത്. ആ പാവത്തിന് ഒരിക്കലും അത് സഹിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ എന്നിട്ട് പോലും അവൾ നിങ്ങളെ രണ്ടുപ്പെരെയും ഒന്നിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആ ശിഫാന...അവൾ കാരണം ആണ് എനിക്കെന്റെ ഫ്രണ്ടിനെ നഷ്ട്ടം ആയതു. ഒരുപക്ഷേ അവൾ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നു വെങ്കിൽ ഇന്ന് എന്റെ കൂടെ എന്റെ ആലി ഉണ്ടാവുമായിരുന്നു... " എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്കെന്ത് പറയണം എന്നറിയില്ലായിരുന്നു. അപ്പൊ ആലി അവൾ എന്നെ സ്നേഹിച്ചിരുന്നോ... എന്നിട്ടും എനിക്കാ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് അവൾ അവസാനം പറഞ്ഞ വാക്ക് ഞാൻ ഓർത്തത്‌... ശിഫാന...?? "ശിഫാനയോ.... ?? അവൾ എന്തിനാ.. "

അവൾ എനിക്ക് ആലി പോകാൻ ഇടയാക്കിയ കാരണം പറഞ്ഞു തന്നു. എന്തോ... ശിഫാന വെറുത്തു പോയത്‌ പോലെ സനക്ക് മറുപടി കൊടുക്കാതെ ഞാൻ ശിഫാനയേ അന്വേഷിച്ചു. ഒടുക്കം അവളെ കിട്ടി. കണ്ടപ്പോൾ തന്നെ കൊല്ലാൻ തോന്നി. ഒരിക്കലും ഇവള്ളിൽ നിന്നുo ഇങ്ങനെ ഒന്നും പ്രതീക്ഷിചിട്ടില്ല. "അജുക്കാ ... നിങ്ങളെ അസുഗം ഒക്കെ മാറിയോ... എത്രയായി കണ്ടിട്ട്.... " "അത്രയൊന്നും ഇല്ല... ഒരു രണ്ടു മാസം.. " "രണ്ടു മാസോ...ഇത്രയും ദിവസം ഞാൻ എങ്ങനെയാ തള്ളി നീക്കിയത് എന്നെനിക്കു മാത്രേ അറിയൊള്ളൂ.. " "ആണോ... പക്ഷെ നിനക്ക് ഒരു കാര്യത്തിൽ സന്തോഷം ഉണ്ടാകും ആലിയേ പറഞ്ഞയചില്ലേ... " ഞാൻ അത് പറഞ്ഞതും അവൾ ഞെട്ടി തരിച്ചു എന്നെ നോക്കി. "ഞാൻ അറിഞ്ഞു എല്ലാം. എങ്ങനെ പറയാൻ തോന്നി നിനക്കവളോട് അങ്ങനെയെല്ലാം. പല പ്രാവിശ്യം ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ എന്തൊരു ഭാഗ്യവാന എന്ന്. പക്ഷെ എനിക്കിപ്പോ... " "വേണ്ട അജുക്കാ... നിങ്ങൾ പറഞ്ഞത് ശേരിയ പാപിയാണ് ഞാൻ. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.

അന്ന് ഹോസ്പിറ്റലിൽ വെച്ചു അവൾ നിങ്ങളോട് കൂടുതൽ ഇട പഴകിയത്‌ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ആ ദേഷ്യത്തിന ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെ... എന്നോട് പൊറുക്കണം.. " എന്നും പറഞ്ഞു പെണ്ണ് കരയാൻ തുടങ്ങി... " നീ ഇപ്പൊ കരഞ്ഞിട്ട് എന്താ കാര്യം. അവളെ കിട്ടില്ല. അതുകൊണ്ട് കരച്ചിൽ നിർത്തി എന്നെ നോക്ക്... ഞാൻ എന്റെ ജീവിതത്തിൽ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഞാനിന്നു അറിഞ്ഞു. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു. ഞാൻ ഇപ്പൊ നിന്നെ സ്നേഹിക്കുന്നതിലേറെ അവളെ സ്നേഹിക്കുന്നു. എനിക്ക് അവളെ വേണം . അവളെ കണ്ടുപ്പിടിക്കാൻ ഞാൻ ശ്രമിക്കും. നീ എതിർ ഒന്നും പറയരുത്. " "ഇല്ലാ... അജുക്കാ... പക്ഷെ എനിക്ക് ഇങ്ങളെ മറക്കാൻ കഴിയുന്നില്ല. അവളെ നിങ്ങൾ കണ്ടെത്തി അവൾ നിങ്ങളെ വേണ്ട എന്ന് പറഞ്ഞാ നിങ്ങൾ എന്നെ സ്വീകരിക്കോ.. "

"ഒരു വർഷം അതിനുള്ളിൽ ഞാനിതിനു ഉത്തരം നൽകിയിരിക്കുo... " എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു... എനിക്കറിയാം എന്റെ ആലി എന്നെ വേണ്ട എന്നൊരിക്കലുo പറയില്ല.... ---------------------------------------- പടച്ചോനെ... എത്ര നേരായി ഞാനി യാത്ര തുടങ്ങീട്ടു. റാഷി പറഞ്ഞ സ്ഥലം എവിടെ എന്നാവോ.... ഞാൻ ബുള്ളെറ്റ് സൈഡ് ആക്കി ഒരു കടയിൽ കേറി അഡ്രെസ്സ് ചോദിച്ചു തിരിച്ചു വന്നു വണ്ടീൽ കേറി.. 'അപ്പൊ ഇനി അതികം ദൂരമില്ല... ' എന്നും വിചാരിച്ചു ഞാൻ ബുള്ളെറ്റു ചാട്ടാക്കാൻ നിന്നതും പെട്ടന്നാണ് ആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്. ഒരു നിമിഷം ഞെട്ടി ഞാൻ ബുള്ളെറ്റിൽ നിന്നും ചാടിയിറങ്ങി അതിനെ ലക്ഷ്യമാക്കി ഓടി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story