മുഹബത്തിന് മഹർ: ഭാഗം 31

muhabathin mahar

രചന: SINU SHERIN

ഞാൻ ബുള്ളെറ്റ് ചാട്ടാക്കാൻ നിന്നപ്പോഴാണ് ആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്. ഒരാൾ റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്നു. ചുറ്റും ആളുകൾ നിൽക്കുന്നുണ്ട് എങ്കിലും ഒറ്റ മനുഷ്യ കുഞ്ഞു പോലും അവനെ രക്ഷിക്കാൻ തയ്യാറാവുന്നില്ല. ഞാൻ ബുള്ളെറ്റിൽ നിന്നുo ചാടിയിറങ്ങി അവനെ ലക്ഷ്യമാക്കി ഓടി. അവനെ കണ്ടാൽ തന്നെ അറിയാം ജീവനുണ്ട്. പക്ഷെ ആ ജീവൻ വേണ്ടി അവൻ പോരാടി കൊണ്ട് ഇരിക്കുകയാണ് എന്ന്. അവനെ കണ്ടാൽ എന്റെ അതെ പ്രായം തോന്നിക്കും. എനിക്കപ്പോ ഞാൻ ആസ്സിഡെന്റ ആയി റോഡിൽ കിടന്നതാണ് ഓർമ വന്നത്. അന്ന് എന്നെ പടച്ചോൻ രക്ഷിച്ചത്‌ ഇന്ന് ഇവനെ രക്ഷിക്കാൻ വേണ്ടിയായിരിക്കും. "ആരെങ്കിലും ഒന്നു പിടിക്കോ... " " ആസ്സിഡെന്റ കേസ് ആണ്. ഇനി അതിന്റെ പുലിവാൽ ഓരോന്ന് വരും... " "എന്താ നിങ്ങൾ ഒക്കെ ഇങ്ങനെ. ഈ കിടക്കുന്നത് നിങ്ങൾ ആണ് എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്ക്.

നിങ്ങളുടെ ഉമ്മാന്റെ മുഖം ഒന്ന് ഓർത്തു നോക്ക്. അതുപ്പോലെ തന്നെയാ ഇവന്ടെ അവസ്ഥയും നമ്മൾ കണ്ടിട്ടും കാണാത്ത പോലെ നടിച്ചു ഇവനെ ഇവിടെ ഇട്ടേച്ചു പോയി ഇയാള്ക്കു എന്തെങ്കിലും സംഭവിച്ചാൽ ആ കുടുംബത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് പ്രേതെകിച്ചു ആ ഉമ്മാന്റെ. അതുകൊണ്ട് ഇങ്ങനെ നോക്കി നില്ക്കാതെ എന്നെ വന്നു ഒന്ന് സഹായിക്ക്.. " ഞാൻ അത്രയും പറഞ്ഞു നിർത്തിയപ്പോൾ അവിടെ കൂടിയിരുന്നവരിൽ ചിലർ എന്നെ സഹായിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തി പെട്ടന്ന് തന്നെ അവനെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. പടച്ചോനെ അയാൾക്ക്‌ ഒന്നും വരുത്തല്ലേ.....നേഴ്സ് എന്റെ കയ്യിൽ ഏൽപ്പിച്ചിരുന്ന അയാള്ടെ ഫോണും പേർസും ഞാൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു പ്രാർതിച്ചു. അയാള്ടെ ഫോൺ എടുത്തു ഉപ്പ എന്ന നമ്പറിൽ കാൾ ചെയ്തു വിവരം പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ ഡോർ തുറന്ന് പുറത്തേക്ക് വന്നു.

"ഡോക്ടർ... അയാള്ക്ക് ഇപ്പൊ എങ്ങനെയുണ്ട്. കൊഴപ്പം ഒന്നുമില്ലല്ലോ... " "പേടിക്കാൻ ഒന്നുമില്ല. ഹി ഈസ്‌ ഓൾ റൈറ്റ്. കയ്യിന്റെ എല്ല് പൊട്ടീട്ടുണ്ട്. പിന്നെ തലയിൽ ആഴത്തിൽ ഒരു മുറിവ് ഉണ്ട്.... പക്ഷെ ഇപ്പൊ കുഴപ്പം ഒന്നുമില്ല. ബോധം വന്നാൽ റൂമിലെക്ക് മാറ്റാം.. " "thank u ഡോക്ടർ..." "നിങ്ങൾ പേഷന്റിന്റെ ആരാ... " "എനിക്ക് അയാളെ അറിയില്ല. റോഡിൽ വീണു കിടക്കുന്നത് കണ്ടപ്പോൾ... " "ഓ... നിങ്ങൾ ചെയ്തത്‌ വലിയൊരു കാര്യമാണ്.ഒരു പത്ത് മിനിറ്റ് കഴിഞ്ഞിട്ടാണ് എത്തിക്കുന്നതെങ്കിൽ ചിലപ്പോൾ എനിക്ക് രക്ഷിക്കാൻ കഴിയുമായിരുന്നില്ല. ... " ഡോക്ടർക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ അവിടെ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവനെ റൂമിലേക്ക്‌ മാറ്റി എന്ന് പറഞ്ഞു. ഞാൻ അവനെ കാണാൻ വേണ്ടി റൂം ലക്ഷ്യമാക്കി നടന്നു. " ഇപ്പൊ എങ്ങനുണ്ട്... "

"കുഴപ്പം ഒന്നുമില്ല. ഇയാൾ എന്നെ രക്ഷിചില്ലായിരുന്നു വെങ്കിൽ ഞാനിപ്പോ ജീവനോടെ ഉണ്ടാവുമായിരുന്നില്ല... " "ഞാൻ രക്ഷിച്ചത്‌ കൊണ്ട് മാത്രം അല്ല. ഇയാള്ക്കു ആയുസ് പടച്ചോൻ തന്നിട്ടുണ്ട്.... അതാ.. " അവൻ എനിക്ക് നേരെ പുഞ്ചിരിച്ച് തന്നു . "ഞാൻ മനാഫ്... മനു എന്ന് വിളിക്കും.." "ഞാൻ അജ്മൽ... അജു എന്ന് വിളിക്കും . " അങ്ങനെ ഞങ്ങൾ രണ്ടു പേരും ഒരുപാട് നേരം സംസാരിച്ചു. അവന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി ആളൊരു പാവാണ്‌ എന്ന്... കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ആരാ.. എന്നറിയാൻ ഞാൻ തിരിഞ്ഞ് നോക്കി. അവരുടെ കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ അത് മനുന്റെ ഉമ്മയും ഉപ്പയും ആണെന്ന്. "എന്താ ന്റെ കുട്ടിക്കു പറ്റിയത്. രാവിലെ പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ.... "

"ന്റെ ഉമ്മ എനിക്ക് ഒന്നൂല്ല. തക്ക സമയത്ത് ദേ ഇവന് ഈ അജു എന്നെ രക്ഷിച്ചു... " ആ ഉമ്മ എന്റെ മുഖത്തേക്ക് നോക്കി. ഒരുപാട് നന്ദിവാക്കുകൾ അർപ്പിച്ചു. അവരോടെല്ലാം യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ റാഷി പറഞ്ഞ സ്ഥലത്ത് എത്തി. സ്വീകരിക്കാൻ എല്ലാവരും മുന്പിൽ തന്നെ ഉണ്ടായിരുന്നു. അങ്ങനെ അവരുടെ കൂടെ അടിച്ചുപൊളിച്ചു ജീവിച്ചു. അതിനിടയിൽ ആലിയുടെ കാര്യം പാടെ മറന്നിരുന്നു. അല്ല മറപ്പിച്ചു എന്ന് വേണം പറയാൻ. ഇനിയും വയ്യ അവളെ ഓർത്ത് നീറി നീറി ജീവിക്കാൻ. ഇതിനിടയിൽ റാഷിയുടെയും സനയുടെയും നിക്കാഹ് കഴിഞ്ഞു. അവൾക്കു ഡിഗ്രി പൂർത്തിയാക്കാൻ ഇനി ഒരു വർഷം കൂടിയൊള്ളൂ... അതുകൊണ്ട് അത് കഴിഞ്ഞിട്ട് മതി മാര്യേജ് എന്ന് തീരുമാനിച്ചു. ഇന്നു സൺ‌ഡേ ആയതു കൊണ്ട് റൂമിലെ പയ്യൻമാർ ഒക്കെ ഫ്രീ ആണ്. അതുകൊണ്ട് തന്നെ ഇന്ന് പുറത്തു പോയി ചുറ്റി കറങ്ങി വരാം എന്ന് തീരുമാനിച്ചു. ഒരുപാട് സ്ഥലം അവർ കാണിച്ചു തന്നു. എന്താ പറയാ....ഇത്രയും ബ്യൂട്ടിഫുൾ ആണോ ഇവിടെ എന്ന് വരെ ചിന്തിച്ചു....

ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ച് കഴിഞ്ഞു കുറച്ചു സാധനങ്ങൾ ഒക്കെ പര്ചെസ് ചെയ്യാൻ അവിടെ ഫേമസ് ആയ ഒരു മാളിൽ പോയി. ഒരുപാട് നേരം അവിടെ ചുറ്റിനടന്നു. റാഷി ഇവിടേക്ക് വിളിച്ചപ്പോൾ പോലും ഇത്ര രസമുണ്ടാകും എന്ന് വിജാരിച്ചില്ല. "എടാ... ഇന്ന് നൈറ്റിൽ മൂവിക്ക് പോയാലോ. . " ഷമിയാണ് ഇവിടെ വന്നപ്പോ കിട്ടിയ ചങ്ക്സ് ആണ് ഷമി എന്ന ഷമീം മിച്ചു എന്ന മിർശാദ്. ഷമിയുടെ മാര്യേജ് കഴിഞ്ഞതാണ്.മിച്ചു പിന്നെ വായിനോക്കാൻ മാത്രമായ് ജനിച്ചവന്... വായ തുറന്നാൽ ചളി മാത്രേ അടിക്കൂ... ജാസിയേ പോലെ... ജാസി ഇപ്പൊ ഗൾഫിൽ ആണ്.... അവിടെ ബിസ്സിനെസ്സ് നോക്കി നടത്തുന്നു. "മൂവിക്കോ... പിന്നല്ലാതെ... " "ന്നാൽ വേഗം ഇവിടുന്നു പർചെസ് ചെയ്യാനുള്ളത് ഒക്കെ പെട്ടന്ന് ചെയ്...ഇത് കഴിഞ്ഞിട്ട് ഞമ്മല്ക്ക് ബീച്ചിൽ പോണ്ടേ.... " "ഹാ... ശേരിയ... അജു വന്നിട്ട് ഇവന്ക്ക് ഇതുവരെ ഇവിടുത്തെ ബീച് കാണിച്ചു കൊടുത്തിട്ടില്ലല്ലോ...

അജു.... ഇവിടുത്തെ ബീച് ഒന്ന് കാണുക തന്നെ വേണം... പൊളിയാണ്... " "ന്നാ.... എന്തായാലും അവിടേക്ക് പോകണം .. " എന്നും പറഞ്ഞു ഞങ്ങൾ സാധനങ്ങൾ പര്ചെസ് ചെയ്യാൻ തുടങ്ങി. അതിനിടക്കാണ് എന്റെ ഫോൺ ബെല്ൽ അടിക്കുന്ന ശബ്ദം കേട്ടത് . എടുത്ത്‌ നോക്കിയപ്പോൾ ഉപ്പയാണ്. ഉപ്പയോട് സംസാരിക്കാൻ വേണ്ടി ഞാൻ കുറച്ചു മാറി നിന്നു. ഉപ്പയോട് ഒരുപാട് നേരം സംസാരിച്ചു. ശെരിക്കും ഞാനിപ്പോ ഒരുപാട് മാറിയീട്ടുണ്ട്. ഇത്രയും കാലം ആലിയുടെ ഓർമ്മകൾ കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു ഞാൻ.ആരോടും ഒന്നും സംസാരിക്കാതെ എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ഞാൻ. ഇപ്പൊ ശെരിക്കും ഞാൻ ആ പഴേ അജു ആയിട്ടുണ്ട്. ആ പഴേ കളിയും തമാശയും എല്ലാം എനിക്ക് തിരിച്ചു കിട്ടീട്ടുണ്ട് . എല്ലാം ഷമിയുടെയും റാഷിയുടെയും മിച്ചുവിന്റെയും മിടുക്ക്‌ കൊണ്ടാണ്. ഉപ്പാക്കും ഉമ്മാക്കും ശിഫാനക്കും ഞാനിപ്പോ വിളിക്കാറുണ്ട്.

ശെരിക്കും എന്റെ മാറ്റം അവരെ അത്ഭുതപ്പെടുത്തിയീട്ടുണ്ട്. കുറച്ചു കൂടി കഴിഞ്ഞിട്ട് വേണം നാട്ടിലേക്ക് തിരിച്ചു പോവാന്...അവിടെക്ക് ചെന്നാൽ ഉടനെ എന്റെയും ശിഫാനയുടെയും കല്യാണം നടത്താനാണ് തീരുമാനം. ഞാനും എതിര് ഒന്നും പറഞ്ഞില്ല. എത്ര കാലം എന്ന് വെച്ച ആലിക്ക് വേണ്ടി ജീവിക്ക....ഇനിയും അവൾ തിരിച്ചു വരും എന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. അതുകൊണ്ട് അവരുടെ എല്ലാവരുടെയും സന്തോഷമാണ് എനിക്കും വലുത്.... ഉപ്പനോട് ഒരുപാട് സംസാരിച്ചു നേരം പോയത്‌ അറിഞ്ഞില്ല. ഞാൻ തിരിച്ചു ഞങ്ങൾ നിന്ന സ്ഥലത്തേക്ക് പോയപ്പോൾ അവിടെ മൂന്നിനെയും കാണുന്നില്ല. റാഷിക്ക് വിളിച്ചപ്പോൾ അവൻ പറഞ്ഞു അവർ തേർഡ് ഫ്ളോറിൽ ഉണ്ട് എന്ന്. അപ്പൊ തന്നെ തേർഡ് ഫ്ളോറിൽക്ക് പോവാന് നിന്ന ഞാൻ അപ്പോഴാണ്‌ ആ കാഴ്ച കണ്ടത്. ഏതോ ഒരുത്തൻ ഒരു പെണ്കുട്ടിയുടെ പുറകെ നടന്നു ശല്യം ചെയ്യുന്നു.

അവനെ കണ്ടാൽ തന്നെ അറിയാം അത്ര നല്ലവൻ അല്ലാ എന്ന്. ആ പെണ്കുട്ടി ആണേൽ ആകെ പേടിച്ചു നിൽക്കാണ്. അവൾ എവിടേക്ക് പോയാലും പിന്നാലെ അവനും അവന്ടെ ഗാങ്ങും... ഞാൻ അവരുടെ അടുത്തേക്ക് ചെന്നു ചോദിച്ചു. "എന്താ കുട്ടി പ്രശ്നം.....ഇയാൾ തന്റെ ആരാ.... " "ഇയാൾ എന്റെ ആരും അല്ല. കൊറേ നേരായി എന്റെ പുറകെ നടക്കുന്നു. എന്നിട്ട് എന്തൊക്കെ വൃത്തിക്കെട് വിളിച്ചു പറയാണ്. " "ഓ.... എന്നാൽ ഇനി അതികം മക്കൾ ഇവളുടെ പിന്നാലെ നടക്കണ്ട. വേഗം സ്ഥലം വിട്ടോ... " എന്ന് ഞാൻ അവര്ക്ക് നേരെ തിരിഞ്ഞ് പറഞ്ഞു. "അതൊക്കെ പറയാൻ നീയാരാഡാാ... " അവന്റെ ആ ചോദ്യം കേട്ടതും കൊടുത്തു അവന്റെ മൂക്കിന് ഇട്ടൊരു ഇടി... അത് കണ്ട്‌ അവന്റെ ഗാങ്ങുമൊത്തം എന്റെ നേരെ തിരഞ്ഞു. അവരെ യെല്ലാം അടിച്ചു ശെരിയാക്കി കുറച്ചു ഉപദേശവും കൊടുത്തപ്പോൾ അവർ നന്നായി. പിന്നെ ഞാൻ ആ പെണ്ണിന്റെ ഭാഗതെക്ക് നോക്കിയപ്പോൾ അവൾ പോയിട്ട് അവള്ടെ ഒരു പൊടി പോലും കാണാനില്ല.... ഈ സാധനം ഇതെവിടെ പോയി... ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ....

ആ... എവിടെക്കെങ്കിലും പോയിക്കോട്ടെ.... എന്ന് വിചാരിച്ചു ഞാൻ തേർഡ് ഫ്ലോറിലേക്ക്‌ കയറി. ആ മൂന്ന് തെണ്ടികളുo അവിടെ നിന്നു പര്ചെസ് ചെയ്യുന്ന തിരക്കിലാണ്.ഞാൻ സെക്കന്റ്‌ ഫ്ളോറിൽ നിന്നും കാണിച്ച മാസ്സ് പെർഫോർമൻസ് ഒന്നും ഇവർ അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ പറയാനും നിന്നില്ല. പിന്നെ ഞങ്ങൾ നേരെ ബീച്ചിലേക്ക്‌ വിട്ടു. റാഷി പറഞ്ഞ പോലെ ബീച് ഒരു സംഭവം ആണ്.... അവിടെ കൂടെ നടക്കുമ്പോൾ വല്ലാത്തൊരു ഫീൽ... കുറച്ചു നേരം കടലിൽ ഇറങ്ങി കളിച്ചു. അപ്പോഴാണ്‌ ഫോൺ ബെല്ൽ അടിച്ചത്. ഇന്നെന്താ ഫോണിന് ഒരു റെസ്റ്റും ഇല്ലല്ലോ.. ആരാ ഇപ്പൊ ഇന്നെരം വിളിക്കാൻ എന്നും വിചാരിച്ചു ഫോൺ എടുത്ത്‌ നോക്കിയപ്പോൾ ശിഫാന... ഞാൻ കടലിൽ നിന്നും കേറി കുറച്ചു വിട്ടു നിന്നു അവള്ടെ ഫോൺ അറ്റൻഡ് ചെയ്തു. അവളോടും കുറെ നേരം സംസാരിച്ചു. ആൾ ഇപ്പൊ ഭയങ്കര ഹാപ്പി ആണ് ഞാൻ കല്യാണതിനു സമ്മതിച്ചത്‌ കൊണ്ട്....

ഞാൻ അവളോട്‌ വര്ത്തമാനം പറഞ്ഞു കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തു കടലിനെ ലക്ഷ്യമാക്കി നടന്നു. പെട്ടന്ന് ഒരു കുളിർ കാറ്റ് വീശി... കാറ്റ് വീശിയതും ഞാൻ അവിടെ നിന്നു എന്റെ മുടി രണ്ടു സൈഡിലേക്കും ആക്കി തലതിരിച്ചു....കണ്ണുകൾ രണ്ടും അടച്ചു പിടിച്ചു . എന്തൊരു സുഖം.... ഇവിടെ തന്നെ അങ്ങട്ട് കൂടിയാലോ എന്ന് തോന്നി.... "ആലി ത്താ..... " കാറ്റിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് എന്റെ കാതിലേക്ക്‌ ആ പേര് വീണ്ടും കേട്ടത്. ഉടനെ ഞാൻ കണ്ണ് തുറന്ന്നോക്കി. വേഗം എന്റെ കണ്ണിനെ പേര് കേട്ട ഭാഗതെക്ക് തിരിച്ചു. അപ്പൊഴുണ്ട് ഒരു കുഞ്ഞു പുഞ്ചിരിച്ച് കൊണ്ട് ഓടി വരുന്നു... ആരെയോ ലക്ഷ്യമാക്കിയുള്ള ആ കുട്ടിയുടെ ഓട്ടo കണ്ട്‌ അത് ആരായാണ് എന്നറിയാന് എന്റെ കണ്ണുകളും ആ കുട്ടിയോടൊപ്പം പായിചു. എന്നിൽ നിന്നും ഒരുപാട് അകലെക്ക് ആ കുട്ടി ഓടി പോയി. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാളെ ബാക്കിലൂടെ പോയി അയാളുടെ കാലിൽ കൂടി വലയം ചെയ്തു. അയാള് തിരിഞ്ഞ് നോക്കിയതും അയാളെ മുഖം കണ്ട്‌ ഞാൻ അറിയാതെ മൊഴിഞ്ഞു... "ആലി.... "..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story