മുഹബത്തിന് മഹർ: ഭാഗം 32

muhabathin mahar

രചന: SINU SHERIN

അയാള് തിരിഞ്ഞ് നോക്കിയതും ഞാൻ ഞെട്ടി പോയി. അറിയാതെ തന്നെ എന്റെ നാവുകൾ മൊഴിഞ്ഞു "ആലി... " അത് ആലി തന്നെയാണോ.... അതോ എനിക്ക് തോന്നുന്നതാണോ.... അല്ല.... ആലിയുടെ അതെ ചിരി... പക്ഷെ.... "അജു..... നീ എന്താടാ ഇവിടെ വന്നു നില്ക്കുന്നെ.... നിനക്ക് ഇവിടെ ഇഷ്ട്ടായില്ലേ.... " എന്റെ പുറകിൽ നിന്നുള്ള ആ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. "അത് പിന്നെ റാഷി...ഞാൻ അവിടെ നിൽക്കുമ്പോൾ ശിഫാന വിളിചു..അപ്പൊ അവളോട്‌ സംസാരിക്കാൻ വേണ്ടി കുറച്ചു മാറിനിന്നതാ... അപ്പോഴാണ്‌ അവിടെ..." എന്നും പറഞ്ഞു ഞാൻ നേരത്തെ ആലിയേ കണ്ട സ്ഥലത്തേക്ക് ചൂണ്ടികാണിച്ചു. അപ്പൊ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.. "എന്താടാ... ആരാ അവിടെ... ??" "അത്...അത്... അവിടെ ഒരു കുട്ടിയെ കണ്ടു അപ്പൊ ആ കുട്ടിയെ നോക്കി നിന്നു.... " "ന്നാൽ വാ... നമ്മുക്ക് പോവാം... " ഞാൻ അവരുടെ പുറകിലായ് നടന്നു. അപ്പോയും എന്റെ ചിന്ത അവിടെ കണ്ടത് ആലി ആയിരുന്നൊ എന്നാണു. അതോ എനിക്ക് തോന്നിയതാണോ...

പിന്നെ ഞാൻ നോക്കിയപ്പോൾ കണ്ടതും ഇല്ലാ.... ഇത്ര പെട്ടന്ന് അവൾ ഇതെവിടെ പോയി.... പിന്നെ ഞങ്ങൾ മൂവിക്ക് പോയി. അവിടെ ചെന്നപ്പോഴും എന്റെ ചിന്താ ബീച്ചിൽ കണ്ട കാഴ്ചയേ കുറിച്ചായിരുന്നു.... അവളെ മറക്കാൻ ശ്രമിക്കുന്തൊറും വീണ്ടും വീണ്ടും അവളുടെ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരിക്കുകയാണ്. എന്തിനാണ് ആലി നീ വീണ്ടും എന്നെ നോവിക്കാനായി വരുന്നത്. ഇനി വയ്യ നിനക്ക് വേണ്ടി ജീവിക്കാൻ..... മൂവി കണ്ട്‌ കഴിഞ്ഞു പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി.... രാത്രി ഉറങ്ങാൻ കിടന്നിട്ടു കൂടി ഉറക്കം വന്നില്ല.... എങ്ങനെയൊക്കെ യോ തട്ടി കൂട്ടി രാവിലെയാക്കി... ഇന്നു എല്ലാവർക്കും ജോബുണ്ട്. അതുകൊണ്ട് തന്നെ വീട്ടിൽ ഞാനിന്നു ഒറ്റയ്ക്ക് ആയിരിക്കും. രാവിലെ പത്ത് മണിയായപ്പോൾ പുറത്തു കോഫി ഷോപ്പിൽ പോവാന്ന് വിചാരിച്ചു ഇറങ്ങി. കോഫീ ഷോപ്പിൽ ഇരുന്നു കോഫീ കുടിക്കുമ്പോൾ ആണ് ആരോ വന്നു എന്റെ അടുത്തു ഇരുന്നത്. നോക്കിയപ്പോൾ മനു... അന്ന് ഹോസ്പിറ്റലിൽ നിന്നാണ് അവസാനമായി കണ്ടത്. പിന്നെ അവനെ കണ്ടിട്ട് തന്നെ ഇല്ലായിരുന്നു.

അതിനു ശേഷം ഇന്നാണ് കാണുന്നത്. ആൾ നല്ല ഉഷാർ ആയിട്ടുണ്ട്. പിന്നെ ആ മുഖത്ത് എന്പ്പോഴും ഫിറ്റ്‌ ചെയ്തിട്ടുള്ള ആ ചിരി... അതാണ്‌ അവനിലേ ഒരു പ്ലസ്‌ പോയിന്റ്‌. "ഹായ്... എന്ന് കണ്ടതാ... അന്ന് എന്നെ ഹോസ്പിറ്റലിൽ ആക്കി ദേ ഇന്ന് ഇപ്പോഴാ കാണുന്നത്. " "അത് തന്നെയാ ഞാനും ആലോചിച്ചത്. എന്നിട്ട് എങ്ങനെ ഇപ്പൊ എല്ലാം റാഹതായില്ലേ... " "അൽഹംദുലില്ല... ഇപ്പൊ എല്ലാം റാഹതായി... അന്ന് ചോദിക്കാൻ മറന്നതാ. . അന്ന് എന്നെ ഹോസ്പിറ്റലിൽ ആക്കുമ്പോൾ ഇയാൾടെ കയ്യിൽ ബാഗും സാധനങ്ങൾ ഒക്കെ കണ്ടീന്നല്ലോ... എങ്ങോട്ടെങ്കിലും പോവായിരുന്നോ... " "ഏയ്‌... അല്ല... ഇവിടേക്ക് വരായിരുന്നു... എന്റെ ഫ്രണ്ട് ഇവിടെയാ ജോലി ചെയ്യുന്നത് അപ്പൊ അവന്റെ അടുത്തേക്ക് വന്നത..." "ഓ... ഇനി ഇപ്പൊ അടുത്തു പോവോ.." "ഇല്ല... കുറച്ചു കൂടി കഴിഞ്ഞിട്ട് പോകണം.... " "ഹാ... സൂപ്പർ... എന്നാൽ എന്റെ എംഗെജ്മെന്റ് ഈ വരുന്ന സൺ‌ഡേ യാണ്. ഇവിടെ ബിയാന്കൊ ഓഡിറ്റോറിയതിൽ വെച്ചു. നീ എന്തായാലും വരണം... " "ഓ... കൻഗ്രാട്ട്സ്... തീര്ച്ചയായും..."

"ഹ്മ്...എന്നാൽ നീ ഇപ്പൊ എന്റെ കൂടെ ജ്വാല്ലറിയിലേക്ക്‌ ഒന്ന് വരോ അവൾക്കു റിംഗ് സെലക്ട്‌ ചെയ്യാനാ.. നീ വാ... " ഞാൻ പിന്നെ എതിര് ഒന്നും പറയാതെ അവന്റെ കൂടെ പോയി. "ഡാാ... ഇതിൽ ഏത് മോഡൽ ആണ് എടുക്കാ..." "നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തോ... " "M എന്ന ലെറ്റരിൽ ഉള്ളത് മതീലെ... എന്റെയും അവൾടെയും ഫസ്റ്റ് ലെറ്റർ M ആണ്... " "കൊച്ചു കള്ള... അപ്പൊ നിന്ടെ അതെ ലെറ്റരിൽ ഉള്ളതിനെ തപ്പി പിടിച്ചു കണ്ട്‌ പിടിച്ചത് ആണല്ലേ... " "അല്ലട എനിക്കറിയില്ലായിരുന്നു അവള്ടെ പേര് മെഹ്റിൻ ആണ് എന്ന്. ഒരു മാര്യേജ്ന് പോയപ്പോൾ കണ്ടു ഇഷ്ട്ടപ്പെട്ടു. വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. ആധ്യം ഒന്നും അവൾ സമ്മതിച്ചില്ല. അവൾക്കു പഠിക്കണം എന്ന് പറഞ്ഞു. എനിക്കാണെങ്കിലൊ അവളെ തന്നെ മതി എന്നായി. അവൾ പഠിച്ചോട്ടെ പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണം എന്നൊക്കെ പറഞ്ഞപ്പോൾ സമ്മതിച്ചു. " "ഹാ അങ്ങനെ അവളെ വളച്ചു കുപ്പിയിൽ ആക്കില്ലേ.... " അതിനു അവൻ എനിക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു. പിന്നെ ഞങ്ങൾ രണ്ടുപ്പെറും കൂടി നല്ല അടിപൊളി റിംഗ് ഒക്കെ സെലക്ട്‌ ചെയ്തു അവിടെ നിന്നും ഇറങ്ങി....

"എന്നിട്ട് കല്യാണം ഇപ്പൊ ഒന്നും ഇല്ലേ... " "ഇല്ലാ... അവള്ടെ പഠിപ്പ് തീരാൻ ഒരു വർഷം കൂടി ഉണ്ട്. അത് കഴിഞ്ഞിട്ട്.. " "അപ്പൊ അത് വരെ വെയിറ്റ് ചെയ്യണം ല്ലേ.... " "അതാണ്‌ മോനെ സഹിക്കാതത്. പക്ഷെ സഹിക്കുകയല്ലാതെ വേറെ നിവർത്തിയും ഇല്ല.... അല്ല നിന്റെ ഒന്നും ഇല്ലേ.... " "എന്ടെത്.... " അപ്പോയെക്കും അവൻ ഒരു ഫോൺ കാൾ വന്നു. "ഡാ... പെങ്ങള വിളിച്ചത്. അവൾ ഇന്നു റിനു വിനെ കണ്ടു എന്ന്. എന്നോട് പെട്ടന്ന് ചെന്ന അവളെ കാണാം എന്ന്.. ന്നാൽ ശെരി ഞാൻ പോവാണ്....അപ്പൊ സൺ‌ഡേ കാണാം.. " "റിനു....??" "സോറി... എന്റെ ഫിയാന്സി മെഹ്റിന്... അവളെ നിക്ക് നെയിം ആണ് റിനു...അപ്പൊ ബൈ... " എന്നും പറഞ്ഞു അവൻ പോയി. ഞാൻ പിന്നെ നേരെ വീട്ടിലോട്ട് വിട്ടു. ഇന്നാണ് സൺ‌ഡേ.... മനുവിന്റെ എംഗെജ്മെന്റ്......ഞമ്മൾ നല്ല മൊഞ്ചൻ ആയി ഒരുങ്ങി ഓഡിറ്റോറിയതിലേക്കു വിട്ടു. ചൊവാഴ്ച്ച നാട്ടിലേക്ക് തിരിച്ചു പോവാന് തീരുമാനിച്ചു. അതുകൊണ്ട് അവനോടു യാത്ര പറഞ്ഞു വേണം ഇറങ്ങാൻ. ഓഡിറ്റോറിയതിലേക്കു കടന്നതും മനുന്റെ ഉപ്പ വന്നു വിശേഷം അന്വേഷിക്കലുo അവിടേക്ക് സ്വീകരിക്കലുമായി നല്ല സല്കാരം ആയിരുന്നു.

ചെക്കൻ ഒരുങ്ങാണ് എന്നറിഞ്ഞപ്പോ പിന്നെ അങ്ങോട്ട്‌ പോവാന് നിന്നില്ല. ഓഡിറ്റോറിയതിൽ വെച്ചായത് കൊണ്ട് നമ്മുക്ക് എവിടെ വേണേലും ഇരിക്കാം. അതുകൊണ്ട് തന്നെ ഞാൻ ആളൊഴിഞ്ഞ ഒരു ചെയറിൽ പോയി ഇരുന്നു. "ഡാാ... ഇവിടെ ഇരിക്കാണോ... വാ.. " "മനു... ഞാൻ നീ ഒരുങ്ങാണ് എന്ന് പറഞ്ഞപ്പോൾ... അല്ല ഇന്ന് നല്ല മൊഞ്ചൻ ആയിട്ടുണ്ടല്ലോ... " "പിന്നല്ലാതെ... എന്റെ പെണ്ണിനെ ഒന്ന് അടുത്തു കിട്ടുന്ന ടൈം ആണ്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാ മൊഞ്ചൻ ആവ... " "ആയികോട്ടെ... ഇന്ന് തന്നെ കല്യാണം വേണം എന്ന് പറയാതിരുന്നാൽ മതി..." "അത് പറയാൻ പറ്റില്ല. ചിലപ്പോൾ കണ്ട്രോൾ പോയി ഞമ്മൾ ഓളെ ഇന്ന് തന്നെ കെട്ടണമെന്ന് പറയും... " "കണ്ട്രോൾ പോവാതെ ഇരുന്നാൽ മതിയായിരുന്നു... " എന്നും പറഞ്ഞു ഞങ്ങൾ രണ്ടാളും ചിരിച്ചു. പിന്നെ അവൻ അവന്റെ ഫ്രണ്ട്സിനെയും കസിൻസിനെയും ഒക്കെ പരിജയപ്പെടുത്തി തന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു പെണ്ണ് വരുന്നുണ്ട് എന്ന്. ഓഡിറ്റോറിയതിൽ വെച്ചു പരിപാടി ആയതു കൊണ്ട് പെണ്ണും ആ ഓഡിറ്റോറിയതിൽ തന്നെയാണ്.

അൽപ്പ സമയത്തിന് ശേഷം പെണ്ണും അവളെ ഒരുക്കാൻ വന്നവർ എല്ലാവരും കൂടി സ്റ്റെപ് ഇറങ്ങി വരാൻ തുടങ്ങി. അതുകൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. പെണ്ണും അവളെ ഒപ്പമുള്ളവരും ഇറങ്ങിയപ്പോൾ എന്റെ കണ്ണ് നേരെ പോയത്‌ പെണ്ണിനെ പിടിച്ചു കൊണ്ട് വരുന്ന ആളിലേക്ക്‌ ആണ്... അതെ.... ഇതവൾ തന്നെ അന്ന് മാളിൽ വെച്ചു കണ്ട പെണ്കുട്ടി... ഇവൾ എങ്ങനെ ഇവിടെ.... അവളെ പറ്റി ഓരോന്ന് ചിന്തിച്ചു ഞാൻ നേരെ മനുന്റെ പെണ്ണിനെ നോക്കിയതും എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. ഇത്രയും കാലം ഞാൻ അന്വേഷിച്ചു നടന്നിരുന്നയാൾ... എന്റെ തൊട്ട് അടുത്തു ഉണ്ടായ അന്ന് ആ സ്നേഹം മനസ്സിലാക്കാതെ കൈവിട്ടു പോയ നിമിഷത്തിൽ ഞാൻ കണ്ണുനീർ ഒഴുക്കിയത്‌ ആർക്കു വേണ്ടിയാണോ അവൾ..... ഒരിക്കൽ എന്റെ അടുത്തു എത്തും എന്നും വിചാരിച്ചു ഒരുപാട് കാലം ഞാൻ അന്വേഷിച്ചവൾ... അതെ... ഇന്ന് എന്റെ പ്രിയ കൂട്ടുകാരന്റെ പെണ്ണാവാൻ പോകുന്നവൾ.. ഇല്ലാ... എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല.... അതെ... അവൾ തന്നെ... എന്റെ ആലി...

അവൾ ഇന്നു ഒരുപാട് മാറിയിരിക്കുന്നു. ഇന്നു അവളുടെ മുഖത്ത് ആ സോഡാ കുപ്പി കണ്ണടയില്ല. പകരം ആ കണ്ണുകളിൽ മനോഹരമായി സുറുമ എഴുതിയിരിക്കുന്നു. റോസും വെള്ളയും മിക്സ് ചെയ്ത ആ ലഹങ്കയിൽ എന്റെ പെണ്ണ് ഒത്തിരി സുന്ദരിയായിരിക്കുന്നു... ആരും നോക്കി പോകും അത്രക്കും ഭംഗിയുണ്ട് ഇന്നവളെ കാണാൻ... അവളുടെ നുണകുയി കാട്ടിയുള്ള ആ ചിരി കാണുമ്പോൾ എനിക്ക് സങ്കടം വരുകയാണ്. എന്റെ കൈവെള്ളയിൽ ഉണ്ടായിരുന്ന അവളെ മനപ്പൂർവം തട്ടികളഞ്ഞു. പക്ഷെ ഇന്നു ഞാൻ അവളെ തിരിച്ചു എന്റെ കൈക്കുള്ളിൽ തന്നെ ആക്കാൻ ആഗ്രഹിക്കുന്നു.

പക്ഷെ... അവൾ ഇന്നു ഒരുപാട് ദൂരെയാണ്.... അവർ രണ്ടുപ്പെറും സ്റ്റേജിൽ കേറിയതും എല്ലാവരും ആർത്തു വിളിക്കുന്നുണ്ട്. മനു അവളുടെ കയ്യിൽ മോതിരം അണിയിച്ച നിമിഷം എന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ.... എനിക്കറിയില്ല എന്തുകൊണ്ടാണ് എന്ന്. ഒരിക്കൽ ഞാനും ആഗ്രഹിച്ചത് ആണ് ആ കൈകളിൽ അജു എന്നെയുതിയ മോതിരം അണിയിക്കാൻ.. പക്ഷെ എനിക്കെന്തോ അതിനു ഭാഗ്യം ഇല്ല... അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഭയങ്കര ഹാപ്പി ആണ്. ഞാൻ മെല്ലെ ഓഡിറ്റോറിയതിനു പുറത്തേക്ക് ഇറങ്ങി. അപ്പോഴെല്ലാം എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു. ആലിയ ആയ അവൾ എങ്ങനെ മെഹ്റിന് ആയി... അന്ന് മാളിൽ വെച്ചു കണ്ട ആ പെണ്ണും ഇവരും തമ്മിൽ എന്താ ബന്ധം.... ?? എല്ലാം കണ്ടു പ്പിടിചേ മതിയാകൂ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story