മുഹബത്തിന് മഹർ: ഭാഗം 33

muhabathin mahar

രചന: SINU SHERIN

 ആലി എങ്ങനെ മെഹറിനായി.... മാളിൽ വെച്ച പെണ്കുട്ടിയുമായി ഇവർക്ക് എന്താ ബന്ധം.... എല്ലാം കണ്ടു പ്പിടിചേ മതിയാകു.... "അജു.... നീ എന്താ ഇവിടെ നില്ക്കുന്നെ..... വാ നിനക്ക് റിനുവിനെ പരിജയപ്പെടെണ്ടെ..... " മനു അതും പറഞ്ഞു മുന്പിൽ നടന്നപ്പോൾ ഞാൻ അവന്റെ പിറകെ പോയി... "റിനു.... വണ് മിനിറ്റ്... ഇവിടെ വാ... " അത് കേട്ടപ്പോൾ തന്നെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. പക്ഷെ അവളുടെ പുഞ്ചിരിച്ച് കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവൾ എന്നെ കണ്ടിട്ടില്ല എന്ന്... "എന്താ മനു.... എന്തിനാ വിളിച്ചേ... ?" വർഷങ്ങൾക്കു ശേഷം ഞാനിതാ വീണ്ടും എന്റെ ആലിയുടെ ശബ്ദം കേട്ടിരിക്കുന്നു. "ഇത് എന്റെ ഫ്രണ്ട് അജു... ഞാൻ ആസ്സിടെന്റ്റ് ആയപ്പോൾ എന്നെ രക്ഷിചില്ലേ അത് ഇവനാണ്... " മനു അത് പറഞ്ഞു നിർത്തിയപ്പോൾ എന്റെ മുഖത്തേക്ക് അവൾടെ ദൃഷ്ടി പതിച്ചു. ഒരിക്കലും എന്നെ അവിടെ പ്രതീക്ഷിക്കാതത് കൊണ്ടാണ് എന്ന് തോന്നുന്നു. എന്നെ കണ്ടയുടൻ അവളുടെ മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു. അപ്പോൾ തന്നെ അവൾ പോലും അറിയാതെ അവൾ എനിക്ക് നേരെ ചോദ്യം ഉന്നയിച്ചു കഴിഞ്ഞിരുന്നു.

"അജു.... അജു.... നീ... നീ എങ്ങനെ ഇവിടെ... ??" അവളുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിലുo ഞാൻ ചിരിച്ചു കൊണ്ട് ഉത്തരം നൽകി. "അതെന്താ ആലി.... എനിക്ക് ഇവിടെ വരാൻ പാടില്ലേ..... " "അല്ല.... നിങ്ങൾ രണ്ടുപ്പെർക്കും മുൻപ് പരിജയo ഉള്ളത് പോലെ ഉണ്ടല്ലോ... റിനു.... നിനക്ക് അജുനെ അറിയോ... " "ആ.... അറി...യാം... ഇവന് കോളേജിൽ എന്റെ സീനിയർ ആയിരുന്നു... " അവൾ എന്നെ സീനിയർ എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ. ഇത്രയും കാലം ഒറ്റ ഫ്രണ്ട്സ് ആയി നടന്നിട്ട് ഞാൻ അവൾക്കു ഇപ്പൊ സീനിയർ.. "ഓ... ആണോ... നിനക്ക് നേരത്തെ അറിയായിരുന്നോ അജു.... എന്നിട്ട് നീ എന്താ എന്നോട് പറയാതിരുന്നത്... " " ഇല്ലടാ.... ഞാൻ ഇപ്പൊ ഇവളെ കണ്ടപ്പോഴാണ് മനസ്സിലായത്. അല്ല ഇവൾടെ പേര് ആലിയ എന്നല്ലേ.. പക്ഷെ നീ ഇന്നലെ മെഹറിന് എന്നല്ലേ പറഞ്ഞെ..." അത് കേട്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു തന്നു എന്നിട്ട് പറഞ്ഞു

"അവള്ടെ പേര് ആലിയ മെഹറിൻ എന്നാണു. എന്റെ പേരിന്റെ ഫസ്റ്റ് ലെറ്റർ M ആയതു കൊണ്ട് അവള്ടെ പേരും എന്റെ പേരിനോട് യോജിക്കാൻ വേണ്ടി ഞാൻ ആലിയ എന്നത് എടുത്ത്‌ കളഞ്ഞു. എനിക്ക് ആ പേരിനെക്കാൾ ഇഷ്ട്ടം M വെച്ചിട്ടുള്ള മെഹറിൻ ആണ്..." "ഓ... അങ്ങനെ... " പക്ഷെ ആലി.... ഈ അജുന് ഇഷ്ട്ടം നിന്ടെ A വെച്ചു കൊണ്ടുള്ള ആലിയാ തന്നെയാ.... ആലിയ അജ്മൽ... ഹരേവാ... "ന്നാൽ വാ നമ്മുക്ക് ഫുഡ്‌ കഴിക്കാന് പോവാ... " എന്നും പറഞ്ഞു അവൻ എന്നെ വിളിച്ചു. ഫുഡ്‌ കഴിച്ച് കഴിഞ്ഞു വന്നു ഞാൻ ആലിയേ കുറെ തിരഞ്ഞു. പക്ഷെ കണ്ടില്ല... ഇവൾ ഇതെവിടെ പോയി.... എനിക്ക് ഇന്ന് അവളോട്‌ എല്ലാം തുറന്ന് പറയണം. ഇനിയും എനിക്ക് അവളെ പിരിഞ്ഞ് ഇരിക്കാൻ വയ്യ. കൊറേ അവളെ തിരഞ്ഞുവെങ്കിലുo നിരാശയായിരുന്നു ഫലം. അവസാനം ഞാൻ പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൾ സ്റ്റെപ് കേറി പോകുന്നത് കണ്ടു. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോരെ... ഞാൻ അവള്ടെ പിന്നാലെ പോയി. ആളൊഴിഞ്ഞ ഒരു ഭാഗതെക്ക് പോയി അവിടെ കണ്ട ഒരു റൂമിൽ കയറി അവൾ ഡോർ അടച്ചു.

ആരും കാണുന്നില്ലല്ലോ എന്ന് ഉറപ്പു വരുത്തി ഞാൻ ആ ഡോർന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ഞാൻ കേറിയപ്പോ കണ്ട കാഴ്ച അത് എന്നെ വല്ലാതെ തളർത്തി കളഞ്ഞു. എന്റെ ആലി അവിടെ യുള്ള ഒരു ടേബിള്ളിൽ തല വെച്ചു കരയുന്നു. അവൾ കരയുകയാണ് എന്നെനിക്കു മനസ്സിലായത് തന്നെ അവൾ പിടിച്ചു വെക്കാൻ ശ്രമിക്കുന്ന തേങ്ങലുകൾ കേട്ടാണ് .ഞാൻ ഡോർ ലോക്ക് ചെയ്തു പതിയെ അവളുടെ അടുത്തേക്ക് ചെന്നു... "ആലി... " എന്ന് വിളിച്ചു ഞാൻ എന്റെ കൈ അവളുടെ ശോല്ടെറിൽ വെച്ചു. അവൾ മെല്ലെ തല ഉയർത്തി എന്നെ നോക്കി. അവളുടെ മുഖം കണ്ടതും എന്റെ ഉള്ളം ഒന്ന് പിടഞ്ഞു. ഞാൻ എത്ര ത്തോളം അവളെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കു പോലും അറിയില്ല... ആ എന്റെ പെണ്ണിന്റെ കണ്ണുനീർ എനിക്ക് താങ്ങാവുന്നത്തിലും അപ്പുറമായിരുന്നു. "അജു... നീ എങ്ങനെ ഇവിടെ എത്തി.. ?? " "ആലി... നിനക്ക് എന്നോട് ഈ ഒരു ചോദ്യം മാത്രമേ ചോദിക്കാൻ ഒള്ളു... " "നീ തമാശിക്കാതെ കാര്യം പറ... " "ഓക്കേ... എന്നാൽ പറ നീ എന്തിനാ അന്ന് അവിടെ നിന്നു ഇങ്ങോട്ടേക്കു പോന്നത്... "

"അത്.. അത് പിന്നെ ഉപ്പാക്ക് ഇവിടെ പെട്ടന്ന് ജോലി ശെരിയായപ്പോ.. " "ആണോ ആലി... നീ എന്തിനാ ഇങ്ങനെ കളവ് പറയുന്നേ .... എനിക്കും ശിഫാനക്കും ഇടയിൽ ഒരു ശല്യം ആവണ്ട എന്ന് കരുതിയ പോന്നത് എന്ന് പറഞ്ഞാൽ എന്താ... നീ ഇനി ഒന്നും മറച്ചു വെക്കണ്ട ആലി... ഞാൻ എല്ലാം അറിഞ്ഞു. എല്ലാം.... നിനക്ക് എന്നെ എത്ര ത്തോളം ഇഷ്ട്ടം ആയിരുന്നു എന്ന് വരെ... " അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്നു നോക്കി... "അതെ ആലി... നീ എന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോഴേക്കും നീ എന്നെ വിട്ടു ഒരുപാട് ദൂരെ എത്തിയിരുന്നു ആലി.... അന്ന് തുടങ്ങിയതാ നിന്നെ തിരക്കി ഞാൻ പോകാത്ത സ്ഥലങ്ങൾ ഇല്ലാ... നീ ഉണ്ടെന്ന് തോന്നുന്ന ഓരോ മുക്കും മൂലയും ഞാൻ നിനക്ക് വേണ്ടി തിരഞ്ഞു. പക്ഷെ ഇവിടേക്കുള്ള വരവ് അത് നിന്നെ പ്രതീക്ഷിച്ചല്ല... മറിച് നിന്നെ മറക്കാൻ വേണ്ടിയായിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു. എന്തുകൊണ്ടാണ് അന്ന് എന്റെ കണ്ണിൽ മനുവിന്റെ ആസ്സിടെന്റ്റ് കണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് ഇപ്പൊ തോന്നാണ് പടച്ചോൻ നിന്നെ എന്റെ അടുത്തു കൊണ്ട് എത്തിക്കാൻ വേണ്ടി ചെയ്തത് ആണ് എന്ന്....

ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ മുഖം എന്റെ കൈകളിൽ കോരി എടുത്തു. "ആലി... നീ എനിക്ക് ഉള്ളതാണ്. എനിക്ക് നിന്നെ വേണം. നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല... " ഞാൻ അത് പറയുമ്പോഴേല്ലാം അവളുടെ കണ്ണിൽ നിന്നു കണ്ണുനീർ തുള്ളികൾ ഉതിർന്നു വീയുന്നത് ഞാൻ കണ്ടിരുന്നു. പെട്ടന്ന് അവൾ എന്റെ കയ്യിൽ നിന്നും മുഖം തിരിച്ചു. "അജു... നീ ഈ പറഞ്ഞ വാക്കുകൾ കേള്ക്കാൻ എത്ര കൊതിച്ചിട്ടുണ്ട് ഞാൻ എന്ന് നിനക്ക് അറിയോ . പക്ഷെ നീ കേട്ടിട്ടില്ലേ... കൊതിച്ചത് നടക്കില്ല വിധിചതെ നടക്കൂ എന്ന്. എനിക്ക് വിധിച്ചത് മനു ആയിരിക്കാം. നിനക്ക് ശിഫാനയും. നമ്മുക്ക് നമ്മുടെ സ്നേഹം ഇവിടെ വെച്ചു മറക്കാം... " "ഇല്ല ആലി.... നീ എനിക്ക് വിധിച്ചത് ആണ്. നിന്ടെ നിക്കാഹ് ഒന്നും കഴിഞ്ഞിട്ടില്ലല്ലോ... അതിനു മുൻപേ പടച്ചോനെ എന്നെ നിന്റെ മുൻപിൽ എത്തിച്ചു തന്നില്ലേ.... ഇതിൽ നിന്നു തന്നെ ഉറപ്പല്ലേ നീ എനിക്കുള്ളത് ആണ് എന്ന്.... പിന്നെ നിന്നെ മറക്കാൻ... എനിക്കൊരിക്കലും കഴിയില്ല.... എനിക്കറിയാം നിനക്കും അതിനു കഴിയില്ല എന്ന്.... " "കഴിയും അജു.... എനിക്ക് നിന്നെ മറക്കാൻ കഴിയും. അതുപോലെ നീ എന്നെയും മറന്നേ പറ്റൂ.... "

"ഇല്ല ആലി നിനക്ക് അതിനു കഴിയില്ല എന്നെനിക്കു അറിയാം. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നതിനു മുന്പേ നീ എന്നെ സ്നേഹിച്ചിരുന്നു. ആ എനിക്ക് നിന്നെ മറക്കാൻ കഴിയുന്നില്ല. പിന്നെ നിനക്ക് എങ്ങനെ കഴിയും. ഞാൻ കണ്ടതാണ് ആലി അത്രയും നേരം ചിരിച്ചു നടന്നിരുന്ന നീ എന്തിനാ എന്നെ കണ്ടതിനു ശേഷം റൂമിൽ വന്നു കരഞ്ഞത്. അതിൽ തന്നെ എന്നോടുള്ള സ്നേഹം വെക്തമാണ്.... " " ഇല്ലാ... ഇല്ലാ... ഇല്ലാ... ഈ ഞാൻ നിന്നെ ഇപ്പൊ ഒട്ടും സ്നേഹിക്കുന്നില്ല. എനിക്ക് നിന്നെ വേണ്ട....നിന്നെ കാണണ്ട എന്ന് കരുതി തന്നെയാ അവിടെ നിന്നു പോന്നത്. ഇപ്പൊ ഇവിടെയും ഒരു സുഖം തരില്ലേ.... എനിക്ക് നിന്നെ കാണേ വേണ്ട... നീ ആഗ്രഹിച്ച പോലെ നമ്മൾ രണ്ടുപ്പെറും ഒന്നാവില്ല. ഞാൻ ഇപ്പൊ നിന്നെ സ്നേഹിക്കുന്നില്ല. എന്റെ കണ്മുന്നിൽ ഇനി വരരുത്. എനിക്ക് നിന്നെ കാണണ്ട.... " എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ അവിടെ നിലത്തിരുന്നു.. "ആലി... " "വേണ്ട എന്റെ അടുത്തേക്ക് വരണ്ട. എനിക്ക് നിന്നെ കാണണ്ട. നീ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി എന്റെ കണ്മുന്നിൽ വരരുത്.. പ്ലീസ്.... "

അവൾ അത്രയും പറഞ്ഞു നിർത്തിയപ്പോൾ ഈ ലോകത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ ഞാൻ ആണ് എന്ന് തോന്നിപ്പോയി. എനിക്കറിയാം അവൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്... പക്ഷെ അവൾ അത് സമ്മതിച്ചു തരുന്നില്ല.... നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു. "ഇല്ല ആലി... ഇനി ഈ അജു നിന്റെ അടുത്തേക്ക് വരില്ല . ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ആലി അതുകൊണ്ട് തന്നെ നീ എന്നല്ല ഇനി ആരും എന്നെ കാണില്ല.... ഇന്നാണ്.... ഈ നിമിഷം ആണ് അവസാനമായി നീ എന്നെ കാണാ....ഇനി ആലിയക്ക് അജു ഇല്ല.... ഈ അജു ഈ ലോകത്ത് നിന്നും പോവാണ്....നീ എന്റെ കൂടെ ഇല്ലാത്ത ലോകം എനിക്ക് വേണ്ട.... അതുകൊണ്ട് ഞാൻ പോവാണ് എന്നെന്നെക്കും ആയി.... " ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമര്ത്തി.

"ആലി... ഐ ലവ് യൂ സോ മച്ച്..... ആൻഡ്‌ ഐ മിസ്സ്‌ യൂ....." എന്നും പറഞ്ഞു ഞാൻ ആ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. "അജു... " എന്നവൾ ഒരുപാട് തവണ പുറകിൽ നിന്നു വിളിക്കുന്നത് ഞാൻ കേട്ടു. എന്നിട്ടും ഞാൻ കേൾക്കാത്ത പോലെ നടന്നു. ഓഡിറ്റോറിയതിൽ നിന്നുമിറങ്ങി റോഡ്‌ ലക്ഷ്യമാക്കി നടന്നു. ഏതെങ്കിലും ഒരു വണ്ടിനടിയിൽ കിടന്നു മരിക്കാനാകും എന്റെ വിധി. കുറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. അതിനു മുന്പേ എന്റെ പ്രാർഥന കേട്ടത് പോലെ ഒരു ടിപ്പർ വരുന്നത് കണ്ടു.... ഞാൻ ടിപ്പർ എന്റെ അടുത്തേക്ക് എത്താൻ ആയതും റോഡിലേക്ക്‌ ഇറങ്ങി. മരണത്തെ മുഖാ മുഖം കണ്ട നിമിഷം... ആ ഒരു നിമിഷം എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും എല്ലാവരുടെയും മുഖം എന്റെ മനസ്സിൽ വന്നു.... "അജു........ " എന്നും പറഞ്ഞു ആരോ എന്നെ പിടിച്ചു റോഡിൽ നിന്നും ഒറ്റവലിയായിരുന്നു. ആ ശബ്ദം കേട്ടപ്പോൾ തന്നെ അതിനുടമയേ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. "വിട് ആലി.... നീ എന്നെ രക്ഷിക്കാൻ നോക്കണ്ട... മാറി നിൽക്..." "അജു നീ എന്താ ഈ കാണിക്കുന്നേ.....

നീ ചെയ്യുന്നത് എന്താ എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ.." "നല്ല ബോധം ഉണ്ട്.... നീ പോ ആലി.. " "നീ എന്റെ കൂടെ വരാതെ ഞാൻ പോവില്ല... " അപ്പോഴേക്കും ആ ടിപ്പർ പോയി കഴിഞ്ഞിരുന്നു... "ഞാൻ എന്തിനു വരണം. നീ തന്നെയല്ലേ എന്നോട് പറഞ്ഞെ ഇനി എന്നെ നിന്റെ കണ്മുന്നിൽ കണ്ട്‌ പോകരുത് എന്ന്.... അത് നടപ്പിലാക്കാനുള്ള ശ്രമതില ഞാൻ... അതുകൊണ്ട് നീ ഇവിടുന്നു പോ... " "വേണ്ട അജു.... ഞാൻ ആ പറഞ്ഞത് എല്ലാം തിരിച്ചു എടുത്തിരിക്കുന്നു. അതിനു ഞാൻ നിന്നോട് ക്ഷമയും ചോദിക്കുന്നു....ഇനി വാ.... " "ഇല്ല ആലി ഞാൻ വരില്ല... നീ കൂടെ ഇല്ലാത്ത ലോകം എനിക്ക് വേണ്ട... " "അതിനു നീ മരിക്കാൻ പോവാണോ..." "ഞാൻ മരിച്ചാൽ നിനക്ക് എന്താ... നിനക്ക് ഒന്നും നഷ്ട്ടപെടാന് ഇല്ലല്ലോ.... നിനക്ക് സുന്ദരമായ ഒരു ജീവിതം കിട്ടീലെ... " "എനിക്കും നഷ്ട്ടപ്പെടാൻ ഉണ്ട് അജു... " "എന്ത്... "

"നീ... നീയാണ് എന്റെ എല്ലാം... നീ ഇല്ലെങ്കിൽ ഞാനില്ല അജു.... എനിക്ക് നിന്നെ വേണം.... ഐ വാണ്ട്‌ യു അജു.... ഐ വാണ്ട്‌ യു.... നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം ഞാൻ നിന്നെയും സ്നേഹിക്കുന്നു.... ഐ ലവ് യു അജു.... ഐ ലവ് യു... " എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു. അപ്പൊ എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയിരുന്നു. "ഐ ലവ് യു റ്റു ആലി... " എന്നും പറഞ്ഞു ഞാൻ അവളെ എന്റെ ഇരുകൈകൾ കൊണ്ടും വാരിപ്പുണർന്നു.... എന്താ പറയാ അടിവയറ്റിൽ മഞ്ഞ് അല്ല മഞ്ഞ് പർവതം വീണപ്പോല്ലേയുള്ള ഒരു സുഖം.... "അജു.... " എന്റെ ചിന്തകളെ വെട്ടിമുറിച്ചു കൊണ്ടുള്ള ആ പുരുഷ ശബ്ധത്തിന് ഉടമയെ അറിയാൻ വേണ്ടി ഞാനും ആലിയും ഒപ്പം തിരിഞ്ഞു...ഞാൻ പറയുന്ന മുൻപേ ആലി ആ പേരുകൾ മൊഴിഞ്ഞു കഴിഞ്ഞിരുന്നു.... .. "മനു.... "..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story