മുഹബത്തിന് മഹർ: ഭാഗം 34

muhabathin mahar

രചന: SINU SHERIN

 "അജു..... " പെട്ടന്ന് ഗൗരവം ഏറിയ ആ പുരുഷ ശബ്ദത്തിന്റെ ഉടമയെ അറിയാൻ വേണ്ടി ഞാനും ആലിയും ഒപ്പം തിരിഞ്ഞ് നോക്കി. ഞാൻ പറയുന്ന മുന്പേ ആലി ആ പേരുകൾ ഉച്ചരിച്ചു കഴിഞ്ഞിരുന്നു.... "മനു.... " "അതെ ഞാൻ തന്നെ... എന്താ ആരും കാണരുത് എന്ന് കരുതി ചെയ്തത് ആണോ ഈ വൃത്തികേട്... പക്ഷെ അത് നടുറോഡിൽ വെച്ചല്ല.... മറിച്... " "മനു.... നീ കരുതും പോലെയല്ല കാര്യങ്ങൾ... " "പിന്നെ എങ്ങനെയാണാവോ കാര്യങ്ങൾ... ഞാൻ നേരിട്ട് കണ്ട ഒരു കാര്യത്തെ വിശ്വസിക്കാതെ ഇരിക്കാൻ ഞാൻ പൊട്ടന് ഒന്നുമല്ല... " "മനു... നീ ഞങ്ങളെ തെറ്റ് ധരിച്ചതാണ്..." "തെറ്റ് ധരിക്കെ.... എന്നാലും നിനക്ക് എങ്ങനെ എന്നോട് ഇത് ചെയ്യാൻ തോന്നി റിനു....ഞാൻ നിന്നെ എത്രയോളം സ്നേഹിച്ചു. എന്റെ ബീവിയായി നീ വരുന്നത് സ്വപ്നം കണ്ട്‌ നടക്കുകയാണ് ഞാൻ... ആ എന്നോട് നിനക്ക് ഇത് എങ്ങനെ ചെയ്യാൻ തോന്നി.... "

"എന്നോട് ക്ഷമിക്കണം.... മനുവിനെ കാണുന്ന മുൻപേ ഈ ആലിടെ മനസ്സ് കീഴടക്കിയ ആളാണ്‌ ഈ അജു... അവൻ വേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത്... അവൻ ഇല്ലാതെ എനിക്ക് പറ്റില്ല.... ഇന്നും ഞാൻ എന്റെ സ്വപ്നങ്ങളും ഇഷ്ട്ടങ്ങളും എല്ലാം മറന്നു നിങ്ങടെ കൂടെ ജീവിക്കണം എന്ന് കരുതിയത് തന്നെയാ... പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല.... " ആലിയുടെ കരഞ്ഞു കൊണ്ടുള്ള ക്ഷമാപണതിൽ മനു കുറച്ചു ശാന്തമായി ട്ടുണ്ട്. അപ്പൊ തന്നെ ഞാൻ എന്ടെയും ആലിയുടെയും കോളേജ് ലൈഫ് അവൻ മുന്പിൽ തുറന്നു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ ഞങ്ങളെ സപ്പോർട്ട് ചെയ്യാം എന്ന് പറഞ്ഞു ..... പോരാത്തതിന് വീട്ടുകാരുടെ മുൻപിൽ ഞങ്ങളുടെ കാര്യം അവതരിപ്പിക്കാo എന്നും പറഞ്ഞു. അതാണ്‌ മനു.... എനിക്കറിയാം അവൻ എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എനിക്ക് ആലിയേ തരുമെന്ന്...

അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ സ്റ്റോറി അവൻ മുന്പിൽ തുറന്ന് കാട്ടിയതും.... പിന്നെ വീട്ടുകാർ എല്ലാവരോടും മനു തന്നെ സംസാരിച്ചു. ഒരിക്കെ മകന്റെ ജീവൻ രക്ഷിച്ച നന്ദി കൊണ്ടാണോ എന്നറിയില്ല അവർ എന്റെയും ആലിയുടെയും ബന്ധതിനു സമ്മതിച്ചത്... കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഉമ്മാക്കും ഉപ്പാക്കും എല്ലാവർക്കും വിളിച്ചു പറഞ്ഞു. ആലിയേ കണ്ടെത്തി എന്ന് പറഞ്ഞപ്പോൾ അവര്ക്ക് എല്ലാവർക്കും സന്തോഷം... പക്ഷെ ശിഫാനയുടെ കാര്യം ആലോചിക്കുമ്പോൾ ആണ്.... അവൾക്കും ഈ കല്യാണത്തിന് എതിർപ്പ് ഒന്നുമില്ല ..... അജുകാക്ക് പറ്റിയ പെണ്കുട്ടി തന്നെയാ ആലി എന്നാണ് അവൾ എനിക്ക് തന്ന മറുപടി... എനിക്കറിയാം അവൾക്കു നല്ല സങ്കടം ഉണ്ട് എന്ന്... പക്ഷെ അവൾ ഞാനും ആലിയും ഒന്നാവാൻ വേണ്ടി എല്ലാം വിട്ടുതന്നത് ആണ് .... എന്റെ ആലിയും ഒരുപാട് ത്യാഗം ചെയ്ത ആളല്ലേ....

അതിനു എന്റെ ആലി എന്നെ വിട്ടു ദൂരെക്ക് തന്നെ പോയി... അത്ര ത്യാഗമൊന്നും ഇവൾ ചെയ്യുന്നില്ലല്ലോ.... ഞമ്മളെ ഭാവി അമ്മോശൻ ഭയങ്കര ഹാപ്പി യാണ്. മൂപ്പരുടെ അടുത്തു പോയി എന്താ ഇത്ര സന്തോഷം എന്നെ മരുമോൻ ആയി കിട്ടുന്നതിലാണോ എന്ന് ചോദിച്ചപ്പോ ഞമ്മളെ അമ്മോശൻ പറയാ...അതൊക്കെ നിങ്ങളെ ഫസ്റ്റ് നൈറ്റിൽ ആലി പറഞ്ഞു തരും എന്ന് പറഞ്ഞു മൂപ്പര് എന്നെ നോക്കി ചിരിച്ചു പോയി... എന്തൊക്കെ കള്ളതരങ്ങൾ മണക്കുന്നുണ്ടെങ്കിലുo ഞാൻ ഫസ്റ്റ് നൈറ്റിൽ ആലിയോട് ചോദിക്കാം എന്ന് കരുതി സമാധാനിച്ചു. പിന്നെ നാട്ടിലേക്ക് പോവലുo കല്യാണം ഉറപ്പിക്കലുo എല്ലാം പെട്ടന്ന് ആയിരുന്നു.....- അങ്ങനെ ഇന്നാണ് എന്റെയും ആലിയുടെയും ജീവിതത്തില്ലേ പ്രധാന ദിവസം.... എന്റെ ജീവന്റെ പാതിയായി... എൻ മഹറിൻ അവകാശിയായി എന്റെ പെണ്ണ് എന്റെ ജീവിതത്തിലേക്ക്‌ വരുന്ന ദിവസം... ഒരുപാട് വർഷതെ പ്രണയം പൂവണിയാന് പോകുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു ഞാൻ ഇന്ന് ഒരുപാട് സന്തോഷവാനാണ്.... പെട്ടന്ന് നിശ്ചയിച്ച കല്യാണം ആയതു കൊണ്ട് നിക്കാഹ് ഇന്നേക്ക് ആണ് ആക്കിയിരുന്നത്....

അതുകൊണ്ട് തന്നെ രാവിലെ അവള്ടെ വീട്ടിലെക്ക് പോയി.... നിക്കാഹ് എല്ലാം ഭംഗിയായി നടന്നു... അങ്ങനെ എന്റെ ആലി എന്റെ ബീവി ആയിരിക്കുന്നു....ഇനി ആർക്കും ഞങ്ങളെ വേർപ്പെടുതാൻ കഴിയില്ല.... മഹർ അണിയിച്ച് കൊടുക്കാൻ ഞാൻ മേലെ അവള്ടെ റൂമിലേക്ക്‌ പോയി... അവളെ കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.... അമ്മാതിരി മൊഞ്ചത്തി ആയിട്ടുണ്ട് എന്റെ പെണ്ണ്... പടച്ചോനെ.... കണ്ട്രോൾ തരണേ... എന്ന് പ്രാർതിച്ചു ഞാൻ അവൾക്കു അരികിലേക്ക്‌ നടന്നു... എന്റെ മുഹബത്താൽ തീർത്ത മഹർ ഞാൻ അവളുടെ കഴുത്തിൽ അണിയിച്ചതും പെണ്ണ് പുഞ്ചിരിച്ച് കൊണ്ട് എന്റെ മാറിലെക്ക് വീണു... ഞമ്മൾ പിന്നെ ചാൻസ് കിട്ടാൻ കാത്തു നില്ക്കല്ലേ.... രോഗി ഇച്ചിചതും വൈദ്യൻ കല്പ്പിച്ചതും കെട്ടിപിടുത്തo എന്ന് വിചാരിച്ചു ഞമ്മൾ ഒളെയും വാരിപ്പുണർന്നു.... "ഹെലോ.... മാഷെ മതി റൊമാന്സ് കളിച്ചത്....

അതിനു ഇനിയും ടൈം കിടക്കല്ലേ.... " എന്നും പറഞ്ഞു എല്ലാവരും റൂമിലേക്ക്‌ ഇടിച്ചു കയറി. . അപ്പൊ തന്നെ ആലി ഞമ്മളിൽ നിന്നു പിടി വിട്ടു മുഖം താഴ്ത്തി കൊണ്ട് മാറി നിന്നു.... ' പണ്ടാറങ്ങൾ.... മനുഷ്യനെ ഒന്ന് റൊമാന്സ് കളിക്കാനും സമ്മതിക്കാത്ത നക്കികൾ.... ' എന്നിങ്ങനെ അവരെ മനസ്സിൽ ഓരായിരം തെറി വിളിച്ചു ഞാൻ അവര്ക്ക് ഒരു ചിരി പാസാക്കി അവിടെ നിന്നും പോന്നു.... ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം ആരൊക്കെയോ അവളെ മാറ്റിച്ചു കൊണ്ട് വന്നു... ഒരു ഹൂറിയേ പോലെയുള്ള ഞമ്മളെ പെണ്ണിനെ നോക്കി വെള്ളം ഇറക്കി ഞമ്മൾ അങ്ങനെ ഇരുന്നു.... "എന്താടാ അജു.... നീ ആലിയേ നോക്കി ഇങ്ങനെ വെള്ളം ഇറക്കുന്നെ..... ഇങ്ങനെ നോക്കി വെള്ളം ഇറക്കാനാണ് നിന്റെ പരിപാടിയെങ്കിൽ നിന്റെ സല്കാരം കഴിയുന്ന മുൻപേ നമ്മുക്ക് സന്തോഷമുളള ആ വാർത്ത കേക്കാo... ഞമ്മളെ അജു ഡാഡിയാകാൻ പോകുന്നു... എന്ന വാർത്ത... " അതും പറഞ്ഞു ജാസി ഹലാക്കിലെ ചിരി.... ഓനെ ചിരിച്ചു പ്രോത്സാഹിപ്പിക്കാൻ ബാക്കി മൂന്നെണ്ണവും..... തെണ്ടികൾ....

അങ്ങനെ ഞമ്മളെ കാത്തിരിപ്പ് അവസാനിച്ചു എന്റെ പെണ്ണിനേയും കൊണ്ട് എന്റെ വീട്ടിലേക്കു പുറപ്പെട്ടു.... ഓഡിറ്റോറിയതിൽ വെച്ച് പരിപാടി ആയതു കൊണ്ട് അവിടെയും പോയി എല്ലാ പ്രോഗ്രാoസും കഴിഞ്ഞേ വീട് കണിക്കാണാന് പറ്റിയതൊള്ളൂ... ഞമ്മൾ കൊറേ നേരായി ഒരു കാര്യം ശ്രദ്ധിക്കുന്നു.... ഈ കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ മാതിരിയ ഇവിടെ ഒരാളുടെ അവസ്ഥ.... വൈകാതെ ഞമ്മൾ അയാളെ പിടികൂടി... "എന്താ ജാസി നിന്റെ ഉദ്ദേശം... " "എന്ത് ഉദ്ദേശം.... ??" "ജാസി... നീ അതികം ഓവർ ആവല്ലേ... ഞാൻ കൊറേ നേരായി ശ്രദ്ധിക്കുന്നു...." "എന്ത്... എന്ത് ശ്രദ്ധിക്കുന്നു എന്ന നീ ഈ പറയുന്നേ... " "കൊറേ നേരായി നീ മനുവിന്റെ പെങ്ങളെ വായി നോക്കി നടക്കാൻ തുടങ്ങീട്ടു എന്നെനിക്കു അറിയാം. അതുകൊണ്ട് മോന് ഇനി കിടന്നിടത് നിന്നു ഉരുളണ്ട.... " "എടാ അത് ഞാൻ.... എനിക്ക് ആ കുട്ടിയെ നല്ല ഇഷ്ട്ടായി.... " "ഇഷ്ട്ടം ആവുന്നത് ഒക്കെ കൊള്ളാം... പക്ഷെ അവള്ടെ നാക്കിനു നീളം ഇത്തിരി കൂടുതൽ ആണ് മോനെ.... " "അത് നിന്റെ പെണ്ണിനും കുറവ് ഒന്നും ഇല്ലല്ലോ... "

"എന്ത്.... " "എടാ അജു... എന്റെ പെങ്ങൾ ആയതു കൊണ്ട് പറയല്ല.... നാക്കിന്റെ നീളത്തിൽ നിന്റെ പെണ്ണിനെ കഴിഞ്ഞിട്ടേ വേറെ ആരും ഒള്ളു... അപ്പൊ എന്തായാലും എന്റെ പെണ്ണ് നിന്റെ ആലിയുടെ ജൂനിയർ ആയിരിക്കും... അപ്പൊ പിന്നെ ഞാൻ നിന്റെയും ജൂനിയർ ആയിക്കോണ്ട്... കാരണം നീ അനുഭവിക്കുന്നത്തിന്റെ പകുതിയേ ഞാൻ അനുഭവിക്കൂ... " എന്നും പറഞ്ഞു ഓൻ നിന്നു കിണിക്കാണ്....തെണ്ടി... "ഓക്കേ.... എന്ന അങ്ങനെ ആയിക്കോട്ടെ... " അങ്ങനെ പരിപാടികൾ എല്ലാം കഴിഞ്ഞു ഞങ്ങൾ എല്ലാവരും വീട്ടിലേക്കു തിരിച്ചു. ഞമ്മൾ പിന്നെ വേഗം പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു .. റൂമിൽ നിന്നും ഇറങ്ങുന്ന വഴി ഞമ്മൾ ആലിയേ കാണാൻ വേണ്ടി പെൺപടയിലേക്ക് ഒന്ന് പാളി നോക്കി എങ്കിലും കണ്ടില്ല... "ഇങ്ങനെ ഒളിഞ്ഞു നോക്കി ബുദ്ധിമുട്ടണ്ട... അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി .... " എവിടെ നിന്ന ഇപ്പൊ ഇങ്ങനെ ഒരു ശബ്ദം എന്ന് കരുതി ഞമ്മൾ തല പൊന്തിച്ചു നോക്കിയതും ഞമ്മളെ റാഷിന്റെ സനയായിരുന്നു.. അയ്യോ ആകെ സസിയായി... ഞമ്മൾ അവൾക്കു ചമ്മിയ ഒരു ചിരി ചിരിച്ചു കൊടുത്തു അവിടെ നിന്നും പോന്നു.....

സ്വന്തം പെണ്ണായിട്ട് കൂടി ഇങ്ങനെ ഒളിഞ്ഞു നോക്കേണ്ട എന്റെ അവസ്ഥയേ പറ്റി ഞാൻ ഒന്നു ആലോചിച്ചു നോക്കി.... എന്റെ ഈ ഗതികേട് ആർക്കും കൊടുക്കല്ലേ.... പിന്നെ രാത്രി ആവോളം അവിടെയും ഇവിടെയും ചുറ്റി തിരിഞ്ഞ് നടന്നു... രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു ഞമ്മൾ ഞമ്മളെ ബീവിനെ കാത്തു നിക്കാൻ തുടങ്ങീട്ടു നേരം കൊറേയായി.... ഈ പെണ്ണ് ഇതെവിടെ....ഇത്രയും നേരമായിട്ടും ഇവളെന്താ വരാതെ... എന്ന് വിചാരിച്ചു താഴേക് ഇറങ്ങാൻ നിന്നതും.... ദേ വരുന്നു ഞമ്മളെ പെണ്ണ്... അവൾ പാൽ കൊണ്ട് വന്നു എനിക്ക് നേരെ നീട്ടി.... ഞാൻ അത് വാങ്ങി ടേബിലിൽ വെച്ചു അവളെ എന്റെ അടുത്തേക്ക് വലിച്ചു.... അവളുടെ അരയിലൂടെ എന്റെ കയ്യിട്ടു അവളെ എന്റെ അടുത്തേക്ക് അവളെ ചേർത്തി നിർത്തി... "ആലി.... ഞാൻ എത്ര കാലമായി ആഗ്രഹിക്കുന്ന കാര്യ എന്നറിയോ... എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിക്കാൻ അതും എന്റെ സ്വന്തമായി.... " അതിനു അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി.... ഉഫ്ഫ്‌... ഓളെ ആ ചിരി... സാറെ.... കണ്ട്രോൾ ഈസ്‌ ദൂരേക്ക്‌ പോകൽ....

"അജു... ഞാനും... നമ്മൾ രണ്ടുപ്പേറും ഒന്നിക്കും എന്ന് ഞാൻ ഒരിക്കലും വിജാരിച്ചിട്ടില്ല... അവസാനം ഞാൻ സ്നേഹിച്ചത് പോലെ എനിക്ക് എന്റെ അജുനെ കിട്ടി.... പക്ഷെ... എനിക്ക് ശിഫാനന്റെ കാര്യം ആലോചിക്കുമ്പോൾ ആണ്.... " "അത് തന്നെയാ എനിക്കും. അവൾ നല്ല കുട്ടിയ.... നല്ല മൊഞ്ചത്തി കുട്ടി അവൾക്കു നല്ല ഒരു ചെക്കനെ തന്നെ കിട്ടും... " "അപ്പൊ ഞാൻ മൊഞ്ചത്തിയല്ലേ... " "പിന്നെ.... എന്റെ ആലി ഐശ്വര്യ റായിയല്ലേ.... " അപ്പോഴാണ്‌ ഞമ്മക്ക് ആലിടെ ഉപ്പ പറഞ്ഞ കാര്യത്തിനെ പറ്റി ഓർമ വന്നത്. ഫസ്റ്റ് നൈറ്റിൽ എന്നോട് ആലി പറഞ്ഞു തരും എന്ന് പറഞ്ഞതാണ്... അപ്പൊ തന്നെ ഞമ്മൾ അവളോട്‌ അത് ചോദിച്ചു. അവളുടെ ഉത്തരം കേട്ടതും പകച്ച്‌ പോയി ഞമ്മളെ യവ്വനവും കൗമാരവും എന്തിനു വാർദ്ധക്യo വരെ .... "അത് പിന്നെ.... നിന്നെ കിട്ടൂല എന്ന് അറിഞ്ഞു ഞമ്മൾ ഇവിടുന്നു വേറെ സ്ഥലത്തെക്ക് പോയീലെ..... അന്ന് ഉപ്പ പറഞ്ഞു അജു എനിക്കുള്ളത് തന്നെയാണ് എന്ന്.... അപ്പൊ ഞാൻ പറഞ്ഞു അവൻ എനിക്കുള്ളത് അല്ല ശിഫാനക്കുള്ളത്‌ ആണ് എന്ന്... അപ്പൊ ഉപ്പ ഒരു ബെറ്റ് വെച്ചു....

ആ ബെറ്റിൽ ഉപ്പ ജയിച്ചു... കാരണം എനിക്ക് നിന്നെ കിട്ടീലെ.... "അപ്പൊ എന്താ ബെറ്റ്.... ഏത് ഹോട്ടലിൽ വെച്ചാണ് ഉപ്പാക്ക് പാർട്ടി കൊടുക്കുന്നത്... " "അതൊന്നും അല്ല.... എന്നെ അജു കെട്ടിയാൽ ഞാൻ അജുന്റെ മുടി മൊട്ടയാക്കും എന്നാ ബെറ്റ്.... ഇപ്പൊ ഏതായാലും നിനക്ക് എന്നെ കിട്ടീലെ... അതുകൊണ്ട് നിന്റെ ഈ മുടി... " അതും പറഞ്ഞു അവൾ എന്റെ മുടിയിൽ കൂടി വിരൽ ഓടിച്ചു.... "ആലി.... നിനക്ക് വേറെ എന്തൊക്കെ ബെറ്റ് ഉണ്ട്... നിനക്ക് എന്റെ മുടി മാത്രേ കിട്ടിയൊള്ളൂ ല്ലേ.... എന്നാലും എന്റെ ഈ സുന്ദര മുടി.... നോ...എനിക്ക് പറ്റില്ല... " "നല്ല അജു അല്ലേ.... ഞാൻ അറിഞ്ഞോ ഞമ്മളെ കല്യാണം നടക്കും എന്ന്... അപ്പൊ ഒരു ആവേശത്തിന് പറഞ്ഞു പോയതാ...." അപ്പൊ തന്നെ ഞമ്മൾ കണ്ണാടിയുടെ മുന്പിൽ പോയി ഞമ്മളെ മുടി അങ്ങോട്ടും ഇങ്ങോട്ടും ആക്കി തിരിച്ചു കളിച്ചു.... എന്റെ മുടി... വെറുതെ യല്ല അങ്ങേര് എന്നെ ആക്കി ചിരിച്ചത്..... അമ്മോശൻ ആണോത്രെ.... അമ്മോശൻ.... ഹും... പെട്ടന്നാണ് ഞമ്മളെ ആരോ പുറകിൽ കൂടി വലയം ചെയ്തത്.... " ഐ ലവ് യു അജു.... "

എന്നും പറഞ്ഞു അവൾ എന്നെ വിട്ടു. ഞാൻ അവളെ എന്റെ നേരെ തിരിച്ചു... "എന്ത്.... അജു എന്നോ....ഇനി മുതൽ അജുക്കാ എന്ന് വിളിക്കണം....മനസ്സിലായല്ലോ... " "അയ്യട.... എന്നെ കൊണ്ട് ഒന്നും വയ്യ.... ഞാൻ അജു എന്നെ വിളിക്കൂ... " "ഒറപ്പാണോ... നീ എന്നെ അജുക്കാ എന്ന് വിളിക്കില്ല... " "ഇല്ലാ.... ഞാൻ അജു എന്നെ വിളിക്കൂ... അജു... അജു... അ..." അത് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ എന്റെ അധരങ്ങൾ ഞാൻ അവളുടെ അധരങ്ങളോട് ചേർത്തു... എന്റെ അധരങ്ങൾ അവളുടെ ചെറി പോലെയുള്ള അധരങ്ങളെ നുണയുമ്പോഴും ഞാൻ കണ്ടു അവളുടെ ഉണ്ട കണ്ണ് പുറത്തേക്ക് ചാടും വിധം ആയതു.... പതിയെ ഞാൻ അവളിൽ നിന്നു മാറി അവളോട്‌ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു... "ഇനി എന്നെ അജുക്കാ എന്നല്ലേ വിളിക്കൂ... എന്നാൽ ഒന്ന് ഇക്കാനെ കേള്പ്പിച്ചു വിളിച്ചേ... " "അ...അജുക്കാ.... " എന്നും വിളിച്ചു പുഞ്ചിരിചു കൊണ്ട് അവൾ എന്റെ നെഞ്ചിലെക്ക് ചാഞ്ഞു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story