മുഹബത്തിന് മഹർ: ഭാഗം 35 || അവസാനിച്ചു

muhabathin mahar

രചന: SINU SHERIN

 ഇന്ന് ഞമ്മക്ക് ഒരു കല്യാണം ഉണ്ട്... ഇനിയിപ്പോ ആരെ കല്യാണം ആവും എന്നായിരിക്കും നിങ്ങളുടെ മനസ്സിൽ... വേറെ ആരുടേയും അല്ല മനുവിന്റെയും ശിഫാനയുടെയുo ..... എന്ടെയും ആലിയുടെയും കല്യാണതിനു വളച്ചു എടുത്തതാണ് മനു ശിഫാനയേ.. അന്ന് ഞങ്ങളെ കല്യാണത്തിന് മനു പോക്ക് പറഞ്ഞു റൂമിൽ നിന്നുംഇറങ്ങുമ്പോൾ എതിരെ വരുന്ന ഒരു പെണ്ണിനെ ആയിട്ടു ചെറുതായിട്ട് ഒന്ന് മുട്ടി.... ആ പെണ്കുട്ടി വീഴാൻ പോയതും ഞമ്മളെ മനു അവളെ താങ്ങി പിടിച്ചു.... എന്നിട്ട് കൊറേ നേരം കണ്ണും കണ്ണും നോക്കി നിന്നു... ആ കണ്ണും കണ്ണും നോക്കി നില്ക്കൽ ആണ് ഇന്ന് ഇപ്പൊ കല്യാണം വരെ എത്തിയത്.... ഞാൻ നിങ്ങളോട് കഥ പറഞ്ഞു സമയം പോയത്‌ അറിഞ്ഞില്ല... ആ ആലി ഒരുങ്ങാൻ തുടങ്ങീട്ടു കൊറേ നേരായി... അവളെ ഒരുക്കം കൊണ്ട് ഉമ്മയും ഉപ്പയും ഞങ്ങളോട് രണ്ടു പേരോടും കുറച്ചു കഴിഞ്ഞു പോയാ മതി എന്നും പറഞ്ഞു അവർ പോയി....

പെണ്ണും ചെക്കനും ഞങ്ങളെ അറിയുന്നത് ആയതു കൊണ്ട് ഉമ്മയും ഉപ്പയും ശിഫാനയുടെ വീട്ടിലേക്കുo ഞാനും ആലിയും മനുന്റെ അടുത്തെക്കും ആണ് പോകുന്നത്... മനുവിന്റെ വീട് ദൂരെ ആയതിനാൽ ഇവിടെയുള്ള ഒരു ഓഡിറ്റോറിയതിൽ വെച്ചാണ് കല്യാണം... കുറെ നേരായി ഞാൻ ഇവിടെ പോസ്റ്റ്‌ ആയി ഡൈനിങ്ങ്‌ ഹാളിൽ ടീവിയും കണ്ട്‌ ഇരിക്കാൻ തുടങ്ങീട്ടു... ഞാൻ ഇനി ഒന്നും കൂടെ പോയി കുളിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നാലും ഈ സാധനത്തിന്റെ വേണേൽ കയ്യൽ ഉണ്ടാവൂല.... അതുകൊണ്ട് ഞാൻ സ്റ്റെപ് കേറി റൂമിന്റെ ഡോർ മുട്ടി... "ആലി.... നിന്റെത് കഴിഞ്ഞില്ലേ.... എത്ര നേരം വേണം പെണ്ണെ നിനക്ക് ഒന്ന് ഒരുങ്ങാൻ.. " "ഇപ്പൊ കയ്യും അജുക്കാ... ഒരു അഞ്ചു മിനിറ്റ് കൂടി... " "കുറെ നേരായി ഈ ഡയലോഗ് അടിക്കാൻ തുടങ്ങീട്ടു.... വല്ലാതെ മൊഞ്ച് ആവണ്ട...

അല്ലെങ്കിലെ മൊഞ്ച് ആവിശ്യതിൽ കൂടുതൽ ഉണ്ട്... ഇനി കണ്ട മേഖപ്പ് ഒക്കെ ഇട്ട് മൊഞ്ച് കൂട്ടണ്ട.... " "ഇല്ല അജുക്കാ പൌഡറും കണ്മഷിയും മാത്രേ ഇട്ടിട്ടോള്ളൂ.... " "എന്നാൽ ഒന്ന് വേഗം വാ....ഒരു അഞ്ചു മിനിറ്റ് കൂടി വെയിറ്റ് ചെയ്യും എന്നിട്ടും നീ വന്നില്ലേൽ ഞാൻ അങ്ങ് പോവും .... പറഞ്ഞില്ല എന്ന് വേണ്ട... " "ആ ഒറപ് ഇപ്പൊ വരാം... " ഞമ്മൾ താഴെക്കിറങ്ങി കുറച്ചു നേരം കൂടി ടീവി കണ്ടിരുന്നു.... "ആലി.... അഞ്ചു മിനിറ്റ് ആയിട്ടോ... " "ദാ വരുന്നു... " എന്നും പറഞ്ഞു ആലി സ്റ്റെപ് ഇറങ്ങി വന്നു... എനിക്കാണെങ്കിൽ അവളെ കണ്ടപ്പോ കലിപ്പ് മൂഡ്‌ ഓണ് ആയി.... ചുവന്ന കളർ ചുരിദാരിൽ ബ്ലാക്ക്‌ സ്ട്ടോണ് വെച്ചു വർക്ക്‌ ചെയ്ത ഒരു അടിപൊളി ചുരിദാർ ഇട്ടിട്ടാണ് മഹതിയുടെ കടന്നു വരവ്... അതിൽ ആണെങ്കിലോ പെണ്ണ് ഒടുക്കത്തെ മൊഞ്ച്...... പോരാത്തതിന് എന്നും സ്കാഫ് ചെയ്യുന്ന ഇവൾ ഇന്ന് തട്ടം ആണ് ഇട്ടിട്ടുള്ളത്... "ആലി നീ ഇങ്ങനെ എന്റെ കൂടെ വരണ്ട...പോയി സ്കാഫ് ചെയ്തിട്ട് വാ.... ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ മൊഞ്ച് അധികം ആക്കണ്ട എന്ന്.... "

"അത് പിന്നെ ഇന്ന്‌ ഒരു ടൈം ഞാൻ ഷാൾ ഇടട്ടെ....റിയ എന്നോട് ഷാൾ ഇടാൻ പറഞ്ഞിട്ടുണ്ട്.... അതുകൊണ്ടാണ് പ്ലീസ്‌ അജുക്കാ... " റിയ ആരാ എന്ന് മനസ്സിലായില്ലേ ഞമ്മളെ മനുന്റെ പെങ്ങൾ ഞമ്മളെ ജാസിന്റെ പെണ്ണ്..... ഓരേ നിക്കാഹ് കഴിഞ്ഞു.... ജാസി പോയി നല്ല അന്തസായി പെണ്ണ് ചോദിച്ചു... അപ്പൊ തന്നെ അവർ ഫ്ലാറ്റ്.... "ഓക്കേ.... ന്നാ വേഗം വാ... ഇപ്പൊ തന്നെ ഒരുപാട് നേരായി... " ഞങ്ങൾ രണ്ടാളും ഓഡിറ്റോറിയതിലേക്കു പുറപ്പെട്ടു.... അവിടെ ചെന്നു ഞാൻ പാർക്കിംഗ് ഏരിയയിൽ എന്റെ കാർ പാർക്ക്‌ ചെയ്തു അകത്തേക്ക് നടന്നു.... "ആലി.... " "എന്താ... " "ഇന്ന് കല്യാണത്തിന് ഒരുപാട് മൊഞ്ചത്തികൾ വരുമായിരിക്കും... ഞാൻ അവരെ വായിനോക്കിയാൽ നിനക്ക് കുഴപ്പം ഉണ്ടോ... " "എന്ത് കുഴപ്പം.... ഇങ്ങൾ നോക്കികോള്ളി.... " "നീ ഞമ്മളെ മുത്താണ് ആലി... " എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ പിടിച്ചു നുള്ളി...

"പക്ഷെ.... കല്യാണത്തിന് മൊഞ്ചത്തികൾ മാത്രം അല്ല മൊഞ്ചൻമാരും വരും.... ഞാൻ അവരെയും വായിനോക്കും.... " "ആയികോട്ടെ... നീ നോക്കിക്കോ... " അങ്ങനെ ഞങ്ങൾ രണ്ടാളും ഓഡിറ്റോറിയതിലേക്കു കടന്നു.. ഞാനും അവളും മനുന്റെ അടുത്തേക്ക് പോയി ഫോട്ടോ ഒക്കെ എടുത്തു സ്റ്റേജിൽ നിന്നു ഇറങ്ങി... പിന്നെ ഞാൻ ആലിയേ കണ്ടിട്ട് തന്നെ ഇല്ല... ഓൾ റിയയുടെ കൂടെ പോയത്‌ ആണ്... ഞാൻ മനുവിന്റെ ഒപ്പവും... പിന്നെ ഞാനും റാഷിയും ജാസിയും ഇരുന്നു കത്തി അടിച്ചോണ്ട് ഇരുന്നു... അവരെ ഒപ്പം ഇരുന്നു കത്തി അടിക്കുമ്പോഴും എന്റെ ചിന്ത ആലിയേ കുറിച്ച് ആയിരുന്നു.... അവൾ എന്ടെത് ആണെങ്കിലും എപ്പോഴും അവളെ കണ്ടോണ്ട് ഇരിക്കാൻ തോന്നും... അതുകൊണ്ട് തന്നെ അവളെ അവളുടെ വീട്ടിലേക്കു അതികം പറഞ്ഞു അയക്കാറില്ല.... എന്തോ അവളില്ലെങ്കിൽ ഒരു രസമില്ലാത്ത പോലെയാണ്....

അവൾക്കും അങ്ങനെ തന്നെയാണ്... അവിടെക്ക് രണ്ടുദിവസം നിൽക്കാൻ പോയാൽ മൂന്നാമതേ ദിവസം രാവിലെ വിളി തുടങ്ങും എന്നെ കൊണ്ടോവാൻ വരീ എന്ന് പറഞ്ഞിട്ട്.... പിന്നെ ഉമ്മാകും ഉപ്പാക്കും ആണെങ്കിലോ അവളെ എന്നും കണ്ടോണ്ട് ഇരിക്കും വേണം... അങ്ങനെ ഞമ്മൾ അവിടെയെല്ലാം തിരഞ്ഞു നടന്നപ്പോൾ ഉണ്ട് ഓളും റിയയും ഇരുന്നു വർത്താനം പറയുന്നു.... ചിരിച്ചു കൊണ്ടുള്ള ആലിടെ വർത്താനം ഞമ്മൾ ദൂരെ നിന്നും വീക്ഷണം നടത്തി... ഇടയ്ക്കു തട്ടത്തിൻ ഉള്ളിൽ നിന്ന്‌ പുറത്തേക്ക് വീഴുന്ന മുടികൾ ഒതുക്കി വെക്കാൻ അവൾ നന്നേ കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു... അതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.... ഞാൻ അപ്പോഴും പറഞ്ഞതാ സ്കാഫ് ചെയ്തു പോന്നാൽ മതി എന്ന്... പക്ഷെ അവളെ തട്ടത്തിൽ കാണാനും ഒടുക്കത്തെ മൊഞ്ചാണ്....അവളുടെ കാട്ടിക്കൂട്ടലുകൾ കാണാൻ നല്ല രസം ഉണ്ടായിരുന്നു...

അങ്ങനെ ഞമ്മൾ ഓളെ നോക്കി നിൽക്കുമ്പോൾ ആണ് എന്റെ അതെ പോലെ അവളെ കാട്ടിക്കൂട്ടലുകൾ കണ്ട്‌ ച്ചിരിക്കുന്ന വേറൊരു ആളെ ഞാൻ കണ്ടത്.... അവളെ തന്നെ സസൂക്ഷ്മo നോക്കുന്ന ആ ആളെ നോക്കി ഞാൻ നിന്നു.... അവൻ എന്റെ ആലിയേ കണ്ണ് എടുക്കാതെ നോക്കുന്നുണ്ട്.... എന്നിട്ട് അവളുടെ കാട്ടികൂട്ടലുകൾ കണ്ട്‌ ചിരിക്കാണ് പഹയൻ.... ആ റിയനെ അവിടുന്ന് പറഞ്ഞു അയച്ചാല്ലേ ആലിയോട് ഒന്ന് സ്വസ്ഥമായിട്ട് വർത്താനം പറയാൻ പറ്റൂ.... അതുകൊണ്ട് ഞമ്മൾ ഞമ്മളെ പരിപ്പ്‌ ജാസിന്റെ അടുത്തു പോയി വേവിച്ചു ... അപ്പൊ തന്നെ റിയക്ക് കാൾ വന്നു അവൾ അവിടെന്ന് എണീറ്റു പോയി... ഞമ്മൾ അപ്പൊ തന്നെ ആലിയുടെ അടുത്തു പോയി ഇരുന്നു... "എന്താ ഇക്കാ... വായിനോട്ടം ഒക്കെ കഴിഞ്ഞോ.... " "ഇല്ലടൂ...എന്റെ ബീവിന്റെ അത്ര മൊഞ്ചുള്ള ഒറ്റ പെണ്കുട്ടിയെ പോലും ഞാൻ കണ്ടില്ലാ... "

"ആണോ അച്ചോടാ... " "ആലി... ദേ ആ നിൽക്കുന്ന ചെക്കനെ നിനക്ക് അറിയോ.... " ഞാൻ ആ മറ്റവനെ ചൂണ്ടി കാണിച്ചു അവളോട്‌ ചോദിച്ചു... "ഇല്ല.. അജുക്കാ... പക്ഷെ അവൻ കുറെ നേരായി എന്റെ പുറകെ നടക്കുന്നത് ഞാൻ കാണുന്നു..... ഞാൻ എവിടെ പോയാലും പിറകെ അവനെയും കണ്ടിരുന്നു.... " "ന്നാലെ....മോൾ ഇനി അധികം അവന്റെ മുന്പിൽ പോയി ചാടാൻ നില്ക്കണ്ട... ട്ടോ .. " എന്നും പറഞ്ഞു ഞമ്മൾ അവിടെന്ന് എണീച്ചു പോന്നു... അപ്പോഴുണ്ട് ആ മറ്റേ ചെക്കൻ എന്റെ അടുത്തേക്ക് വരുന്നു... "ഹായ്... എനിക്ക് ഇയാളോട് ഒന്ന് തനിച്ചു സംസാരിക്കണം... " അപ്പൊ തന്നെ ഞാൻ അവന്റെ പുറകെ പോയി... എന്താ എന്ന് ചോദിച്ചു... അതിനു അവൻ തന്ന മറുപടി കേട്ട്.. എനിക്ക് ദേഷ്യവും ചിരിയും ഒപ്പം വന്നു... "താൻ നേരത്തെ സംസാരിച്ചില്ലേ ഒരു പെണ്കുട്ടി... ആ കുട്ടിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി...

എനിക്ക് കല്യാണം കഴിക്കാന് ആഗ്രഹം ഉണ്ട്.... നിങ്ങൾ അവളെ ബ്രോ ആയിരിക്കും അല്ലേ.... എനിക്ക് വേണ്ടി നിങ്ങൾ ഒന്ന് അവളോട്‌ സംസാരിക്കോ... " "അതിനു കല്യാണത്തിന് അവൾ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.... " "അതെന്താ... നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക്... പ്ലീസ്.. " "നിനക്ക് അത്ര നിര്ബന്ധം ആണെങ്കിൽ നീ നാളെ കോടതിയിലേക്ക് വാ... അവിടെ നിന്നു ഞാൻ ഓളെ ഡിവൊർസ് ചെയ്തിട്ടു വേണേൽ നീ കെട്ടിക്കോ.... " "എന്ത്... " "അതേടാ... അവൾ എന്റെ ഭാര്യയാണ്... അതുകൊണ്ട് അല്ലേ ഞാൻ നിന്നോട് അവൾ കല്യാണത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞത്... അപ്പൊ ശെരിട്ടോ... പിന്നെ കാണാം.. " എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു... അവന്ടെ മുഖം ഒന്ന് കാണണം ലൈൻ വയറിൽ കുടുങ്ങിയ കാകകളെ അവസ്ഥയാണ്... വീട്ടിലേക്കു പോരുന്ന വഴി ഞാനും ആലിയും അതിനെ പറ്റി പറഞ്ഞു ചിരിക്കായിരുന്നു...

- "ആലി... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ... എന്റെ കാര്യം ഞാൻ നോക്കി കോളാo... ഈ വയറും വെച്ചു നീ ഒന്നും ചെയ്യണ്ട എന്ന്... " "അത് ഞാൻ ..., " ", എന്റെ പൊന്ന്‌ ആലി.....ഇന്നോ നാളെയോ പ്രസവം എന്ന് കരുതി നടക്കുന്ന നീ ഇങ്ങനെയുള്ള ഒരു ജോലിയും ചെയ്യണ്ട... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ റസ്റ്റ്‌ എടുക്കാൻ... " "ഇനി ഞാൻ ചെയ്യില്ല... " "എന്നാൽ ഞാൻ പോട്ടെ ... " "ഹ്മ്... " "പോകണോ ആലി... നിന്ടെ കൂടെ ഇവിടെ ഇരിക്കട്ടെ..." എന്നും പറഞ്ഞു ഞാൻ അവളെ ബെഡിൽ പിടിച്ചു ഇരുത്തി അവളെ അടുത്തു ഇരുന്നു... "വേണ്ടാട്ടോ.... എന്റെ പ്രസവത്തിന്റെ കാര്യം പറഞ്ഞു എത്ര ലീവ് എടുത്തു... ഇനിയും ലീവ് ആക്കണ്ട... എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ലാ... അജുക്കാ പോയി വാ... " "ഹാ... എന്നാൽ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം...." എന്നും പറഞ്ഞു ഞാൻ അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു...

ഓഫീസിൽ ജോലിയിൽ ഏർപ്പെട്ട് കൊണ്ടിരിക്കുമ്പോൾ ആണ് ഉമ്മ വിളിച്ചു ആലിക്ക് തീരെ വയ്യ എന്ന് പറഞ്ഞത്... ഞാൻ വേഗം കാർ എടുത്തു അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.... ലാബോർ റൂമിന് മുന്പിൽ ഉള്ള നീണ്ട നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു മാലാഖ പുറത്തു വന്നു ചോദിച്ചു "ആലിയുടെ കൂടെ ആരാ ഉള്ളത്.. " ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.. "ആലിയ പ്രസവിച്ചു പെൺകുഞ്ഞാണ്.. " "അൽഹംദുലില്ല.. " ഞാൻ കുട്ടിയെ വാങ്ങി ഒരു ഉമ്മ കൊടുത്തു ഉപ്പാന്റെ കയ്യിൽ കൊടുത്തു... എനിക്കാണെങ്കിൽ ആലിയേ കാണാഞിട്ട് ഒരു സമാധാനവും ഇല്ലാ... കുറച്ചു കഴിഞ്ഞപ്പോൾ അവളെ റൂമിലേക്ക്‌ മാറ്റി ഡോക്ടർ പോയി കാണാൻ പറഞ്ഞു... ഞാൻ അവളെ കാണാനുള്ള ധൃതിയിൽ റൂമിലേക്ക്‌ കേറി .... ആകെ ക്ഷീണിച്ചിട്ടുണ്ട് പെണ്ണ്....

എന്നാലും ആ മുഖത്ത് ഫിറ്റ്‌ ചെയ്തിട്ടുള്ള ചിരി... ഞാൻ അവളെ അടുത്തേക്ക് ചെന്നു... "ആലി.... നീയാണ് എന്റെ എല്ലാം.... ആദ്യം നീയെന്റെ ജീവിതത്തിലേക്ക് വന്നു എനിക്ക് ഒരുപാട് സന്തോഷം നൽകി... ഇപ്പൊ ദേ എനിക്ക് ഒരു കുഞ്ഞിനെ നൽകി.... നീയെന്റെ ഭാഗ്യമാണ് ആലി...... ഐ ലവ് യു ആലി... എന്നും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി അവളെ ചേർത്തു പിടിച്ചു.... അവസാനിച്ചു.....

ഈ സ്റ്റോറിയുടെ തുടക്കം മുതൽ ഒടുക്കം വരെ എന്റെ കൂടെ നിന്നു പ്രോത്സാഹിപ്പിച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.... ഒരു പുതിയ സ്റ്റോറിയുമായി ഞമ്മൾ ഉടൻ വരുന്നതാണ്...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story