മുഹബത്തിന് മഹർ: ഭാഗം 5

muhabathin mahar

രചന: SINU SHERIN

പോകാം അല്ലേ അവനൊന്ന് മൂളുക മാത്രം ചെയ്തു. എന്താ ഈ പിശാജ് ഒപ്പിച്ചത് അവൻ ചുറ്റും നോക്കി. നാസില ബാൽക്കണിയിൽ നിന്നും നോക്കുന്നത് അവൻ കണ്ടു. ഉള്ള പ്രോബ്ലം എങ്ങനെയൊക്കെയോ തീർത്തതാണ്. അടുത്ത കുരിശ്. എന്താ സ്റ്റാർട്ട് ആവുന്നില്ലേ. അവൻ ഒന്നും മിണ്ടിയില്ല. അവൾ മനപ്പൂർവ്വം വിളിച്ചു വരുത്തിയതാകും. സജീർക്ക പൊവ്വാം. ഇനി ഞാൻ സ്റ്റാർട്ട് ചെയ്തു തരണോ. പറയലോട് കൂടി അവൾ സ്റ്റാർട്ട് ആക്കുകയും ചെയ്തു. അവളെ മുന്നിലൂടെ കെട്ടിപ്പിടിച്ചു പോവുകയും കൂടി ചെയ്‌താൽ. ബാക്കി പറയാതെ അവൾ ഒന്ന് ചിരിച്ചു. നമുക്ക് കാറിൽ പോകാം Very very sorry എനിക്ക് ഇപ്പൊ ബൈക്കിൽ പോകണ്ട മൂടാണ്. അതും തന്നെ കെട്ടിപിടിച്ചു പോകണം. ടീ ഇതിനൊക്കെ ഞാൻ ഒരിക്കൽ പകരം തരും. Your all ways welcome കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും അവൻ ഫോൺ എടുത്ത് കുറച്ചു ദൂരേക്ക് പോയി. തിരിച്ചു വരുമ്പോൾ അവന്റെ മുഖത്തു ഒരു കുസൃതി ചിരിയുണ്ടാരുന്നു. അവക്ക് ഏറ്റവും ഇഷ്ടം അവന്റെ ആ ചിരിയായിരുന്നു.

കാരണം കൂടുതലും അവൾ കണ്ടത് ആ ചിരി തന്നെയായിരുന്നു. അവൾ മിഴികൾ താഴ്ത്തി.ആ ചിരിയുടെ പിറകിൽ എന്നും അവൾക്ക് ഒരു പണിയും അവൻ ഒപ്പിച്ചിട്ട് ഉണ്ടാവും. പോകാം. പ്ലീസ് വെയിറ്റ് ഇൻ ഫൈവ് മിനുട്. എന്താ ഇവൻ ഒപ്പിച്ചത് അതും ആലോചിച്ചു നിക്കുമ്പോൾ ദേ വരുന്നു നാസില. ഗൾഫ് അല്ല മോളെ ഇത് കേരളം ആണെന്ന് പറയാൻ തോന്നി അവളോട്‌. വേറൊന്നും അല്ല അവളുടെ വേഷം കണ്ടിട്ട് തോന്നിയതാ ടൈറ്റ് ജീൻസും കുർത്തയും തട്ടം ഇട്ടിട്ടുണ്ട് തലേൽ അല്ലാട്ടോ കഴുത്തിൽ. കൂളിംഗ് ഗ്ലാസ്‌ സ്റ്റൈലായി തലയിൽ ഉണ്ട്.ആകെക്കൂടി മദാമ്മ ലുക്കും. കണ്ടപ്പോ ഓ ഇതാണോ വലിയ കാര്യം എന്ന ഭാവത്തിൽ പുച്ഛത്തോടെ അവനെ നോക്കി. ഇഷ മാമയെ നോക്കി. ഭാഗ്യത്തിന് പുറത്ത് ഒന്നും ഇല്ല. അവൻ അവളെ നോക്കി ചിരിച്ചു ഇഷ ലേറ്റ് ആയോ. സോറി സജിക്ക് ഒരേ നിർബദ്ധം ഞാൻ കൂടി വരാണോന്ന്. അതിനെന്താ നോ പ്രോബ്ലം ഇഷ ചിരിച്ചു കാണിച്ചു. അവൾ ഉള്ളിൽ കണക്ക് കൂട്ടി സജി എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്. പോകാം.

ഇഷ പിറകിൽ കയറി. നാസി മുന്നിലും. സജിയും നാസിലയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് . അവരുടെ സംസാരം ശ്രദ്ധിക്കാതെ ഇഷ പുറത്തേക്കു നോക്കി ഇരുന്നു. സജി നാസിലയോടാണ് സംസാരിക്കുന്നെങ്കിലും നോട്ടം മുഴുവൻ ഇഷയുടെ നേർക്കായിരുന്നു കണ്ണാടിയിലൂടെ. അവൻ എത്ര നോക്കണ്ടാന്ന് വിചാരിച്ചെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.അവളുടെ അവോയ്ഡ് അവന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാകുന്നുണ്ടായിരുന്നു. കോളേജിൽ എത്തി. സജി ഇറങ്ങാൻ നോക്കിയതും ഇഷ പറഞ്ഞു. കോളേജിലേക്ക് വരണ്ട ഇവിടെ വെയിറ്റ് ചെയ്‌താൽ മതി. പിന്നെ എന്റെ കല്യാണം കഴിഞ്ഞത് ഇവിടെ ആർക്കും അറിയില്ല. അറിയാനും പാടില്ല. അതിൽ ഒരു ഭീഷണിയുടെ സ്വരം ഉള്ളത് പോലെ അവന് തോന്നി. അവൾ പോകുന്നതും നോക്കി അവൻ നിന്നു. ഇതേ കോളേജിൽ ഫസ്റ്റ് ഡേ അവളോടൊപ്പം വന്നത് അവനോർത്തു. ഇവിടം വരെ വേണ്ട ക്ലാസ്സ്‌ വരെ എന്റെ കൂടെ വാ . പ്ലീസ് നല്ല സജിക്കാക്കയല്ലേ ഒന്ന് വാ. ജസ്റ്റ്‌ അവിടെ വരെ വന്ന് തിരിച്ചു പോയിക്കോ.

എന്തിനാടീ ഞാൻ വരണേ നിനക്ക് വട്ടുണ്ടോ ഇത്രേം ഗ്ലാമർ ഉള്ള ഇക്കാക്ക എനിക്ക് ഉണ്ടെന്ന് എല്ലാരും അറിയട്ടെ. ഒരു ഗമ യല്ലേ അത്. എന്റെ മറുപടിക്ക് കാക്കാതെ എന്റെ കയ്യും പിടിച്ചു അവൾ നടന്നു. സുമി കുട്ടികൾ നോക്കുന്നു കയ്യെന്ന് വിടെടി എന്ന് പറഞ്ഞു പിറകെ തന്നെയുണ്ട്. ഞാൻ സുമിയുടെ ഇക്കാക്കയാണോ അതോ ഇവളുടെയോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു എപ്പോഴും ഇഷയുടെ പെരുമാറ്റം. അത്ര മാത്രം ഇഷ്ടായിരുന്നു അവൾക്ക് എന്നെ. എന്താ സജീ ആലോചിക്കുന്നേ നാസിലയുടെ വിളി അവനെ ഓർമകിൽ നിന്നും ഉണർത്തി. ഇഷയെയും സുമിയെയും ഫസ്റ്റ് ദിവസം ഇവിടെ കൊണ്ട് വിട്ടത് ഞാൻ ആണ് അതോർത്തു. ഞാൻ ഒരു സംശയം ചോദിക്കട്ടെ സജീ ഇഷയും സുമിയയും ഒന്നിച്ചു ഒരു ക്ലാസ്സിൽ അഡ്മിഷൻ കിട്ടി. പിന്നെങ്ങനെ അവർ ജൂനിയറും സീനിയറും ആയി. ഇഷ ഒരു വർഷം ക്ലാസിനു പോയില്ലേ. അപ്പോഴാണ് അവനും അതോർത്തെ ശരിയാണല്ലോ. ഞാൻ ഗൾഫിൽ പോകുമ്പോ രണ്ടുപേരും ഒരു ക്ലാസ്സിൽ ആണ്.പിന്നെന്താ പറ്റിയത്.

അറിയില്ലഡോ ഞാൻ രണ്ടു വർഷമായി അവളുമായി കോൺടാക്ട് ഉണ്ടായിരുന്നില്ല. നാസി ഒന്ന് മൂളുക മാത്രം ചെയ്തു. സജിയുടെ ഒരു ഫ്രണ്ട് വരുന്നത് കണ്ടു അവൻ ഇപ്പൊ വാരാനും പറഞ്ഞു ഫ്രണ്ടിന്റെ കൂടെ പോയി. അപ്പോഴാണ് ഇഷ തിരിച്ചു വന്നത്. ബോറടിച്ചോ നാസി ഏയ്‌ ഇല്ല. കഴിഞ്ഞോ വർക്ക്‌ ഒക്കെ മം. അവൾ സജിയെ നോക്കി ഫ്രണ്ടുമായി കത്തിയടിക്കുന്ന കണ്ടു. അവൻ വരാൻ ലേറ്റ് ആകും പഴയ ക്ലാസ്സ്‌ മെറ്റാ. നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ. സജിയോട് കൂൾ ബാറിലേക്ക് വരാൻ പറഞ്ഞാൽ മതി. നാസി അവനോടു ഫോൺ ചെയ്തു പറഞ്ഞു. ഇഷയുടെ കൂടെ പോയി. ഇഷ രണ്ടു ഓറഞ്ച് ജ്യൂസിന് ഓഡർ കൊടുത്തു. അപ്പൊ സജിക്ക് വേണ്ടേ ഇഷ ഒന്നും മിണ്ടിയില്ല സജിക്ക് ഞാൻ ഓഡർ ചെയ്യാം. ഒരു പൈനാപ്പിൾ ജ്യൂസ്‌. സജിക്ക് പൈനാപ്പിൾ ഇഷ്ടല്ല ഇഷ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയതാരുന്നു. ഞാൻ ഓഡർ ചെയ്തതല്ലേ അവൻ കുടിച്ചോളും. നാസിയുടെ വാക്കുകളിൽ ചെറിയ ഇഷ്ടക്കുറവ് അവൾക്കു ഫീൽ ചെയ്തു. അത് കണ്ടപ്പോൾ ഇഷക്ക് ചെറിയ ഒരു കുസൃതി തോന്നി.

സജിക്ക് പൈനാപ്പിൾ അലർജിയാണ് അത് കൊണ്ട് അവൻ കഴിക്കൽ ഇല്ല. നാസി രണ്ടു ജ്യൂസും വാങ്ങാം.ആരുടെ സെലെക്ഷൻ ആണ് ഇഷ്ടമാവുകന് അറിയാലോ. നാസി സമ്മതിച്ചു. സജി വരുന്നത് വരെ അവർ കാത്തിരുന്നു. സജി വന്നതും നാസി പൈനാപ്പിൾ ജ്യൂസ്‌ അവന് നേരെ നീട്ടി. ഇഷ ഒന്നും മിണ്ടാതെ ഓറഞ്ച് ജ്യൂസ്‌ അവന്റെ അടുത്തേക്ക് വെച്ചു അവൻ നോക്കിയപ്പോൾ ഒന്ന് കണ്ണടിച്ചു കാണിച്ചു. അവളുടെ മുഖത്തെ ചിരിയും കണ്ണടിക്കലും കണ്ടപ്പോൾ തന്നെ സജിക്ക് അപകടം മണത്തു. വേണ്ടാന്നും പറയാൻ പറ്റില്ല. പൈനാപ്പിൾ കുടിക്കാനും പറ്റില്ല.ഒരിക്കൽ അറിയാതെ കുടിച്ചു പോയി. അന്ന് ചൊറിഞ്ഞു പൊടുത്തു ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു. അവൻ നാസിയെ നോക്കി കുടിക്കുന്നില്ലേ എന്ന അർത്ഥത്തിൽ അവൾ തിരിച്ചു നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഇഷയുടെ മുന്നിൽ വിജയിക്കാൻ ഉള്ള സന്തോഷം. അത് പോയാൽ അവൾ എങ്ങനെയാണ് റിയാക്ട് ചെയ്യുക. അവൻ പൈനാപ്പിൾ ജ്യൂസ്‌ എടുത്തു. അവൻ ഇഷയെ നോക്കി. അവനെ തന്നെ നോക്കി നിക്കുന്ന കണ്ടു.

മുഖത്തെ ചിരി കണ്ടപ്പോൾ അത് കൊലച്ചിരി പോലെ തോന്നി അവന്. പ്രണയിനിക്ക് വേണ്ടി അവൻ അത് കുടിക്കോ. എന്തായിരിക്കും ഇവന്റെ പ്ലാൻ. സജി അത് കുടിക്കുന്ന പോലെ ആക്കി .നാസി ഇഷയെ നോക്കി.അവളുടെ മുഖത്തെ വിജയഭാവം കണ്ടു ഇഷക്ക് സഹതാപം ആണ് തോന്നിയത്. സജി ഇവളുടെ മുന്നിൽ അഭിനയിക്കുകയാണെന്ന് അവൾക്ക് അറിയാം. സജിയുടെ കയ്യിൽ നിന്നും ജ്യൂസ് ഗ്ലാസ്‌ താഴേക്ക് വീണു. പെട്ടെന്ന് കൈ തട്ടി വീണു പോയി സോറി സാരമില്ല നിനക്ക് കുടിക്കാൻ ഭാഗ്യം ഇല്ല നാസി ചിരിച്ചോണ്ട് പറഞ്ഞു. എന്നാ നമുക്ക് പോകാം. ബില്ല് പേ ചെയ്തു പോകുമ്പോൾ ഇഷ അവനോട് മെല്ലെ പറഞ്ഞു അഭിനയത്തിന് ഓസ്കാർ വാങ്ങിക്കും നിന്റെ മുന്നിൽ പിടിച്ചു നിക്കണ്ടേ മോളേ അവൻ ചിരിച്ചോണ്ട് പറഞ്ഞു. വീട്ടിൽ എത്തുന്ന വരെ പിന്നെ ഒന്നും സംസാരിച്ചില്ല. വീട്ടിൽ എത്തിയപ്പോൾ സുമി വാതിക്കൽ തന്നെ നിക്കുന്നുണ്ടായിരുന്നു. ഇഷ കയറാൻ നോക്കിയെങ്കിലും അവൾ കൈ വെച്ചു തടഞ്ഞു. കയറാൻ വരട്ടെ ഇഷ അവളുടെ മുഖത്തേക്ക് നോക്കിയില്ല. സജിക്ക് ഒന്ന് മനസ്സിലായി എന്തോ പ്രോബ്ലം ഉണ്ട്. ഇഷ വീണ്ടും കയറാൻ നോക്കിയെങ്കിലും സുമി അവളെ പിടിച്ചു തള്ളി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story