മുഹബത്തിന് മഹർ: ഭാഗം 6

muhabathin mahar

രചന: SINU SHERIN

"അവൻ നിനക്ക് ഫ്രണ്ട് എന്ന് പറഞ്ഞു കൈ തന്നിട്ട് നീ എന്താ അവൻ തിരിച്ചു കൈ കൊടുക്കാതെ പോന്നെ " തിരിച്ചു ക്ലാസ്സിലേക്ക് പോരുന്ന വഴിയാണ് അവള്ടെ ഈ ചോദ്യം.മറ്റേ ആ പെണ്ണില്ലേ... ആ അതെന്നെ ആ കംപ്ലൈന്റ്റ്‌ കൊടുത്ത സാധനം. ഓൾ ആണ് ഹിബ. പെണ്ണിന് ചോദിക്കാൻ കണ്ടൊരു നേരം. അവളെ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി. സത്യം പറഞ്ഞാൽ ഇന്ക്ക് തന്നെ അറീല ഞാൻ എന്തിനാ അങ്ങനെ ചെയ്തെന്ന്‌. അപ്പഴ ഓൾക്ക് അറിയണ്ടേത്‌. ഇനി ഇപ്പൊ ഞാൻ എന്ത് പറയും. "അത് ... ഒന്നുല്ല്യടു.... വെറ്തെ... അപ്പൊ തോന്നി അത് വേണ്ട എന്ന്... "ഞമ്മൾ എന്തൊക്കെ പറഞ്ഞു അത് അങ്ങട്ട് ഒപ്പിച്ചു. "അപ്പൊ ഇപ്പൊ തോന്നുണ്ടോ കൊടുത്ത മതിയായിരുന്നു എന്ന് " പടച്ചോനെ... ഈ കുരിപ്പിന് ഇത് എന്തൊക്കെ അറിയണം. ഇത് വരെ ഓൾക്ക് ഇന്ടെ ബയോടാറ്റ മതിയായിരുന്നു. ഇനി ഇപ്പൊ ഓൾക്ക് ഇന്ടെ മനസ്സിന്ടെ ബയോടാറ്റ കൂടി എടുക്കണം. ഒരു പ്രാവിശ്യം എണീക്കാൻ സഹായിച്ച് എന്ന് കരുതി എന്തും ചോദിക്കാം എന്നാണോ. അപ്പൊ തോന്നി മാലാഖ ആണ്ന്ന്‌.

ഇപ്പൊ തോന്നണു അങ്ങനെ ഒരു മാലാഖ ഓളെ ആക്കണ്ടയിരുന്നു എന്ന്. "ഇപ്പൊ തോന്നുന്നില്ല .....ഇനി തോന്നുമ്പോ പറയാം. " "അപ്പൊ തോന്നാൻ ചാൻസ് ഉണ്ടല്ലേ.. "അതും പറഞ്ഞു ഓൾ ഒരു കള്ള ചിരി ചിരിച്ചു. പടച്ചോനെ... ഒരു ഇരുമ്പിന്റെ ഒലക്ക കിട്ടോ ആവോ... ഇവൾടെ തലമണ്ടക്ക് ഒന്ന് കൊടുക്കാനാ... ഞമ്മൾ തിരിച്ചു ഓളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊടുത്തു. അപ്പോയെക്കും അവള്ടെ ക്ലാസ്സ്‌ എത്തിയിരുന്നു. അവൾ പോവാന്ന് പറഞ്ഞു പോയി. ഞാൻ പിന്നെ ഇന്ടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. ക്ലാസ്സിലെത്തി അകത്തോട്ടു കയറിയതും ഞമ്മളെ രൂക്ഷമായി നോക്കുന്ന ആ കണ്ണിന്റെ ഉടമയെ നോക്കി ഞമ്മൾ മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച് കൊടുത്തു. നോട്ടത്തിനു ഒന്നു കൂടെ പവർ കൂട്ടി ആ കണ്ണുകൾ വീണ്ടും എന്നെ നോക്കി പേടിപ്പിച്ചു. ഞമ്മൾ ഉണ്ടോ പേടിക്കുന്നു. ഞമ്മൾ വേഗം ഓളെ അടുത്തു പോയിരുന്നു. "ഇയ്യ്‌ എവിടെ ആയിരുന്നു ഇത്രേം നേരം.... ഇന്നലെ ഉച്ചയ്ക്ക് ഏതോ ഒരു പെണ്ണ് വന്നു അന്റെ ബാഗ്‌ എടുത്തോണ്ട് പോയി..ഇന്ന്‌ ദേ വന്നു കേറീലാ അപ്പോയെക്കും ഏതോ ഒരുത്തി വന്നു വിളിച്ചോണ്ട് പോയി.

എവിടെ പോയതായിരുന്നു.ഇപ്പൊ എന്തിനാ വന്നത് ബാഗ്‌ എടുത്തിട്ട് പോയ്ക്കൂടായിരുന്നോ.... "ആൾ നല്ല കട്ട കലിപ്പിൽ ആണ്. "അത് സന മോളെ... "ഞമ്മൾ സോപ്പ് അങ്ങട്ട് പതപ്പിച്ചു തന്നെ പറഞ്ഞു തുടങ്ങി. "മോളോ... ഞാൻ എപ്പോയാഡീ അന്ടെ മോൾ ആയത്... " "ന്നാ സന തള്ളെ... " "ദേ ആലി.. നീ എന്നെ കളിയാക്കാതെ കാര്യം പറ.. " ഇന്നലെ അവർ ഉന്തിയിട്ടത്‌ മുതൽ ഇന്നു ആ പണ്ടാറകാലത്തി ഹിബ ചോദിച്ച ചോദ്യങ്ങൾ വരെ ഞമ്മൾ ഓൾക്ക് ഒരു സ്പേസ് പോലും വിടാതെ പറഞ്ഞു കൊടുത്തു. "ഇയ്യ്‌ ചെയ്തത് ഏതായാലും നന്നായി. കംപ്ലൈന്റ്റ്‌ ഒക്കെ ആയി വല്യ പ്രശ്നം ആവാതെ ഇയ്യ്‌ കൈകാര്യം ചെയ്തില്ലേ. അതന്നെ വല്യ കാര്യം. ന്നാലും ഇയ്യ്‌ എന്ത് കണ്ടിട്ട ഓന്റെ ഫ്രണ്ട്ഷിപ്‌ വേണ്ട പറഞ്ഞെ. " "അതോ... ഞമ്മൾ പെട്ടന്ന് അത് അങ്ങട്ട് അസെപ്പ്റ്റ് ചെയ്‌താൽ ഞമ്മളെ ഒരു വെല ഉണ്ടാവൂല. ഏതായാലും ഇന്നേ ഉന്തി ഇട്ടോർ അല്ലേ.. അപ്പൊ കൊറച്ചൊക്കെ ജാഡ കാണിക്കാന്ന്‌ ഞാനും കരുതി. " "അതൊക്കെ ശെരി തന്നെ... ബട്ട്‌... " "ഒരു ബട്ടും ഇല്ല... " "ബട്ട്‌ ഉണ്ട്... എടി അവൻ ഈ കോളേജിലെ അറിയപ്പെട്ട ഒരാളാണ്.. ദാറ്റ്‌ മീൻസ്‌ ചെയർമാൻ... "

"ചെയർമാനോ... ഓനോ... എന്നിട്ട് തള്ളെ ഇയ്യ്‌ എന്താ നേരത്തെ പറയാഞ്ഞേ.. ചെ... ഫ്രണ്ട് ആവാൻ പറ്റിയ നല്ല ഒരു ചാൻസ് ആണ് ഇയ്യ്‌ കളഞ്ഞുകുളിച്ചത്.. " "ആരു കളഞ്ഞു... ആരു കുളിച്ചു... ഇയ്യ്‌ ജാഡ കാണിച്ചിട്ട് അല്ലേ... അന്നോട് രാവിലെ ഞാൻ പരഞ്ഞീലെ ഇന്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്ന്ന്‌ അത് പറയാൻ നിന്നപ്പോൾ അല്ലേ ആ മറ്റേ പെണ്ണ് അന്നേ വിളിച്ചോണ്ട് പോയത്‌. ന്നിട്ട് ഇപ്പൊ കുറ്റം മൊത്തം ഇന്ക്ക് ആയി.. " "സോറി മുത്തേ... ഞമ്മൾ ഇതെല്ലാം കേട്ട ആകാംഷയിൽ പറഞ്ഞതല്ലേ... സോറിടാ.. ഇയ്യ്‌ ക്ഷെമി... ഇനിയൊന്നു മോൾ ചിരിച്ചേ... ആ ചിരി ഒന്നു ഞമ്മൾ കാണട്ടെ... " ഓൾ ഓളെ ഫുൾ പല്ലും കാട്ടി ചിരിച് തന്നു.. "എടി.... ഞാൻ അന്നോട് ഒരു കാര്യം ചോതിക്കട്ടെ.. " "ഹാ... ചോദിക് " "ഇയ്യ്‌ ഇന്നും പല്ല് തേച്ചിട്ട് ഇല്ലാലെ... " "ഡീീീ... എന്നും പറഞ്ഞു ഓൾ ഞമ്മളെ ഓളെ ബാഗ്‌ കൊണ്ട് കൊറേ തല്ലി. അവസാനം രണ്ടും കൂടെ ചിരിച്ചു. ഇത് കണ്ട്‌ ഞങ്ങളെ ക്ലാസ്സിലെ കുട്ടികൾ ഏതാ ഈ തലയ്ക്കു സ്ഥിരത ഇല്ലാത്തവർ എന്ന രീതിയിൽ ഞങളെ നോക്കുന്നുണ്ട്. ഞങ്ങൾ എല്ലാർക്കും ഒന്നു ചിരിച്ചു കൊടുത്തു. *************

" കാക്കു...." "ആരിത് ഷാനുവോ... ഇയ്യ്‌ എപ്പയാ സ്കൂൾ വിട്ടു വന്നേ.. " "ദേ ഇപ്പൊ എത്തിയത് ഒള്ളു... വന്നപ്പോ ഇന്ടെ പുന്നാര കാക്കുനെ ഒന്ന് കാണാം എന്ന് വെച്ചു ഇങ്ങോട്ട് വന്നതാ... അപ്പോയല്ലേ മനസ്സിലായെ ആൾ നല്ല ചിന്തയിൽ ആണ് ന്ന്‌... എന്താ ഇത്ര മാത്രം ആലോചിക്കാൻ.. " എനിക്ക് എന്ത് മാറ്റം സംഭവിച്ചാലും ആദ്യം അത് തിരിച്ചറിയുന്നത് ഇവളാണ്‌. ഞമ്മളെ പുന്നാര അനിയത്തി ഷാനു എന്ന ശഹാന.അത് കൊണ്ട് തന്നെ ആ സോഡാ കുപ്പി ഇന്നേ നാണം കെടുത്തിയതും അവളെ ഉന്തി ഇട്ടതും എല്ലാം പറഞ്ഞു കൊടുത്തു. അപ്പൊ അവളെന്നെ ഒരു നോട്ടം. ആ നോട്ടം ഞാൻ പ്രതീക്ഷിച്ചത് ആണ് കാരണം ഞാൻ ആരെയും വേദനിപ്പിക്കുന്നത്‌ അവൾക്കു ഇഷ്ട്ടമല്ല. "കാക്കു അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു... എന്തായാലും അവളൊരു പെണ്ണ് അല്ലേ... എന്നെ എങ്കിലും അപ്പൊ ഓര്ക്കണം ആയിരുന്നു. " "ഷാനുട്ടി പറ്റിപോയി... അതിനു ഞാൻ അവളോട്‌ സോറി പറഞ്ഞു.പോരാത്തതിനു ഫ്രണ്ട് ആവുന്നോ എന്ന് ചോദിച്ചു. അപ്പൊ അവൾക്കു ഒടുക്കത്തെ ജാഡ.. അവൾ ഒന്ന് ചിരിച്ചു തന്നിട്ട് പോയി.. "

"ഫ്രണ്ടോ.... ഞാൻ എന്താ പടച്ചോനെ ഈ കേള്ക്കുന്നത്. ഗേൾ ആയിട്ട് ഒരു ഫ്രണ്ട് എനിക്ക് വേണ്ട അതിനു ബോയ്‌ ഫ്രണ്ട്സ് തന്നെ ധാരാളം എന്ന് പറഞ്ഞു നടന്ന ആൾ ആണോ ഇത്. എനിക്ക് വിശ്വസിക്കാൻ അങ്ങട്ട് കഴിയുന്നില്ല. "ഇതും പറഞ്ഞു പെണ്ണ് ഹലാക്കിലെ ചിരി. "ചിരിക്കണ്ട... ഇതോടെ ഗേൾ ഫ്രണ്ടിന്റെ പൂതിയും കെട്ടു." "അങ്ങനെ പറയല്ലേ ഇന്ടെ കാക്കു... വൈകാതെ ഇങ്ങളെ ഫ്രണ്ട്ഷിപ് ഓൾ അന്ഗീകരിക്കും. "ഇതും പറഞ്ഞു ഇന്ടെ കവിളിൽ ഒരു നുള്ള് തന്നു ഓൾ പോയി. "അംഗീകരിക്കും ലെ...അംഗീകരിക്കൂ ലെ....ഇങ്ങളെ അഭിപ്രായം എന്താ... അംഗീകരിക്കും ലെ..." പിറ്റേന്ന് കോളേജിൽ പോയി ഞമ്മളെ ബുള്ളെറ്റ്ൽ നിന്നു ഇറങ്ങിയതും "ടപ്പേ" എന്നൊരു ഒച്ചയായിരുന്നു. എന്താ ഇപ്പൊ സംഭവം എന്ന് കരുതി തിരിഞ്ഞ് നോക്കിയതും കവിളിൽ കൈ വെച്ചു നിൽക്കുന്ന ഷൈമയെ ആണ് കണ്ടത്. മുന്പിൽ ദേഷ്യത്തിൽ നിൽക്കുന്ന ഞമ്മളെ സോഡാ കുപ്പിനെയും. ഏകദേശം കാര്യം ഞമ്മല്ക്ക് പിടി കിട്ടി. ബട്ട്‌ എന്തിനാ അടിച്ചിട്ട് ഉണ്ടാവാ...എന്നാലും അടിച്ചത് പൊളിച്ചു...

ഓൾക്ക് ഒന്നു കൊടുക്കണം എന്ന് കൊറേ ആയി ഞാൻ വിജാരിക്കൽ തുടങ്ങീട്ടു. ഞമ്മളെ ചിന്തകൾക്ക് ഒക്കെ വിരാമം ഇട്ടു കൊണ്ടായിരുന്നു ഓളെ ശബ്ദം വീണ്ടും ഉയർന്നത്‌ "who the hell are you to order me...I am not your slave to obey you...This is my life and i live as my wish... കേട്ടല്ലോ....നീ പറയുന്നത് കേള്ക്കാൻ അല്ലേ അന്ടെ ഒപ്പം ഈ ചേട്ടനെ നിർത്തിയത്. അതും പോരഞ്ഞിട്ട് ആണോ ഇയ്യ്‌ ഇന്നേ കൊണ്ട് അനുസരിപ്പിക്കാൻ നോക്കുന്നത്. ഇനി എങ്ങാനും ഇമ്മാതിരി പരിപാടിയും ആയി ഇന്ടെ അടുത്തു വിളചിൽ എടുത്താൽ ഈ ആലിയ ആരാന്നു നീ അറിയും... "അതും പറഞ്ഞു അവളെ നേരെ കൈ ചൂണ്ടി അവൾ സ്ലോ മോഷനിൽ ഒരു നടത്തം ആയിരുന്നു. അവൾ എന്റെ കണ്ണിൽ നിന്നു മാഞ്ഞു പോകുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. അവൾ പോയതും ഞാൻ ഷൈമ യുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ആലിയയോടുള്ള ദേഷ്യം ആളി കത്തുന്നത്‌ കാണാമായിരുന്നു. ഇപ്പോൾ ആ കണ്ണുകളിൽ ആലിയയെ ചുട്ടുഎരിക്കാൻ ഉള്ള കനൽ പക എന്ന രൂപത്തിൽ കത്തുന്നുണ്ടായിരുന്നു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story