മുഹബത്തിന് മഹർ: ഭാഗം 7

muhabathin mahar

രചന: SINU SHERIN

എന്നാലും എന്തിനാവും ആ സോഡാ കുപ്പി ഷൈമയെ അടിച്ചിട്ട് ഉണ്ടാവ...ഏതായാലും അടി പൊളിച്ചു. അവള്ടെ അഹങ്കാരത്തിന് അത് വേണം. "ഡാ അജു... ഇയ്യെന്താ ആലോചിച്ചു നിൽക്കുന്നത്‌... " "എടാ എന്തിനാവും ആ സോഡാ കുപ്പി ഷൈമയെ അടിച്ചിട്ട് ഉണ്ടാവ.. " "വാ... ഞമ്മക്ക് പോയി ചോയ്ച്ചു നോക്ക.. " "ആടാ... ഇയ്യ്‌ പറഞ്ഞത് ശെരിയാ ഞമ്മക്ക് ഓളോട് തന്നെ ചോയ്ച്ചു നോക്കാലെ ജാസി... വാടാ വേഗം പോയി ചോയ്ക്ക ഇപ്പൊ ബെൽ അടിക്കും"ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും ആ രണ്ടു തെണ്ടികളും ഇന്നേ നോക്കി അന്തം വിട്ടോണ്ട് നിലക്കാണ്. "എടാ ഇന്ടെ ചൊർക്ക് പിന്നെ നോക്കാം. ഇപ്പൊ ഒന്നു വേഗം വാടാ തെണ്ടികളെ... " "അല്ലടാ അജു... ഇയ്യ്‌ എന്താ ഓളോട് ചോദിക്കാൻ പോണത്. അന്റെ ആരാ ഓൾ... ഇയ്യ്‌ ഫ്രണ്ട് എന്ന് പറഞ്ഞു കയ്യ് കൊടുത്തപ്പോ അനക്ക് തിരിച്ചു കയ്യ് തന്നില്ലല്ലോ... അപ്പൊ അതിൽ നിന്നും എന്താ മനസ്സിലാക്കേണ്ടത്. അവൾക്കു അന്നോട് ഫ്രണ്ട് ആകാൻ താല്പര്യം ഇല്ല. പിന്നെ ഇയ്യ്‌ എന്ത് കണ്ടിട്ട ഓളെ പിന്നാലെ പോണേ. " ജാസി പറഞ്ഞത് ശെരിയാണ്‌.

അവൾ എന്റെ ഫ്രണ്ട്ഷിപ്‌ നിഷേധിച്ചവൾ ആണ്. പിന്നെയും ഞാൻ എന്തിനാ അവള്ടെ പിന്നാലെ പോണേ.അവളെ കുറിച്ച് ഒന്നും ചിന്തിക്കണ്ട എന്ന് കരുതിയാലും. എപ്പോയും എന്തോ ഒന്ന് എന്നെ അവളിലേക്ക്‌ അടുപ്പിക്കുന്നു. എന്ത് കൊണ്ടായിരിക്കും അത്. ഒന്നെനിക് ഒറപ്പാണ്.ഞാൻ അവളെ പ്രേമിക്കുന്നില്ല.മറിച് മറ്റെന്തോ എന്നെ അവളിലേക്ക്‌ അടുപ്പിക്കുന്നു. ************* "ആലി... നിനക്ക് എന്തിന്ടെ കേടാണ്. ഒന്ന് ശെരിയായില്ല അപ്പോഴേക്കും മറ്റൊന്ന്. നിനക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല. എപ്പോയും ശത്രുക്കളെ ഇങ്ങനെ ശേഖരിച്ചു വെചോളും. അവളെ കണ്ടാലെ അറിയാം സീനിയർ ആണ്ന്ന്‌. ഇനി എന്തൊക്കെ പുലിവാൽ ആണ് ന്നാവോ ഇണ്ടാവുന്നത്. " "ഇയ്യെന്തിനാ ഇന്നോട് ചൂടാവുന്നത്.അവള്ടെ ഓർഡർ നീയും കേട്ടതല്ലേ. ജീന്സും ടോപ്പും അതും ഷാൾ സ്‌കാഫ് ചെയ്യാതെ. നിനക്ക് അറിയുന്നത് അല്ലേ ഞാൻ അതൊന്നും ഇടില്ലാന്നു.അത് പറ്റൂല പറഞ്ഞപ്പോൾ അവൾ എന്റെ ഉപ്പാനെ പറയ.എന്നെ പറ്റി എന്തും പറഞ്ഞോട്ടെ പക്ഷെ ഉപ്പച്ചിയെ പറയുന്നത് ഇന്ക്ക് സഹിക്കൂല. "

"ന്നാ വൈകാതെ സഹിക്കാൻ മോൾ തയ്യാർ ആയിക്കോട്ടാ... " "എന്റെ കയ്യ്ന്ടെ ചൂട് അവൾ മറക്കില്ല എങ്കിൽ അവൾ ഇനി വരില്ല. ഇയ്യ്‌ നോക്കിക്കോ മുത്തേ..." ഇനി ഓൾ എങ്ങാനും വരോ. ഞാൻ അവളെ അടിച്ചപ്പോൾ ഞാനും കണ്ടതാണ് അവള്ക്ക് എന്നോടുള്ള പക. പടച്ചോനെ... നീ തന്നെ തുണ.. ക്ലാസ്സിലെ കുട്ടികളെ കലപില യും. ടീച്ചർസിന്റെ വേർപ്പിക്കലുമായി അങ്ങനെ കോളേജ് ലൈഫ് കൊഴപ്പം ഇല്ലാതെ മുന്നോട്ടു പോയി. അതിനടിയിൽ ഞാൻ ഷൈമയെ കാണും എങ്കിലും അവളെ കാണാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പിന്നെ അജുവും കൂട്ടരെയും കാണുമ്പോൾ മിണ്ടാൻ തോന്നും എങ്കിലും എന്തോ എന്റെ മനസ്സ് അതിനു സമ്മതിച്ചില്ല. ഒരു ദിവസം കോളേജ് വിട്ടു ഞാനും സനയും കൂടി ബസ്‌ സ്റ്റോപ്പിലേക്കും പോവുകയായിരുന്നു. പെട്ടന്ന് ആയിരുന്നു ഞങ്ങളെ മുമ്പിലേക്ക്‌ ഒരു ബൈക്ക് വന്നു നിർത്തിയത്. അതിൽ നിന്നും ഇറങ്ങിയാ ആളെ കണ്ട്‌ ശെരിക്കും ഞാൻ ഞെട്ടി എങ്കിലും അത് പുറത്തു ഞാൻ കാണിച്ചില്ല. "എന്താടി നീ കരുതിയത്. അന്ന് കൊറേ ഷോ കാണിച്ചു പോയാൽ പിന്നെ നിന്നെ എന്റെ കയ്യിൽ കിട്ടില്ലന്നോ.

എന്നാൽ മോൾക്ക്‌ തെറ്റി. ഈ ഷൈമയോട് സംസാരിക്കാൻ തന്നെ പേടിയുള്ളവർ ആണ് കോളേജിലെ മിക്കവരുo. എന്നിട്ടും ഒരു പെണ്ണായ നീ എന്നെ അടിച്ചു. അതും എല്ലാവരെയും ഇടയിൽ വെച്ചിട്ട്.ഇതിനൊക്കെ പകരം വീട്ടീട്ടെ ഞാൻ ഇവിടുന്നു പോകുകയോള്ളൂ " "കഴിഞ്ഞോ നിന്റെ ഡയലോഗ്കൽ അതോ ഇനിയും കയ്യിൽ സ്റ്റോക്ക്‌ ഉണ്ടോ. നിനക്ക് ദേഷ്യം ഉണ്ടെങ്കിൽ അതെ പോലെ എനിക്കും ഉണ്ടാകും. കാരണം ഞാനും ഒരു മനുഷ്യൻ ആണ്" "ഇല്ലടീ.... പറയാൻ മാത്രമല്ല അത് പ്രവർത്തിക്കാനും എനിക്ക് അറിയാം എന്നത് നീ അറിയണം. അഫ്സലെ... ഇവൾക്ക് ഒരു എല്ല് കൂടുതൽ ആണ്. എന്ത് ചെയ്തിട്ട് ആയാലും അത് അങ്ങട്ട് പൊട്ടിച്ചാള " ഇത് ആ ഷൈമ പറയലും അവള്ടെ കൂടെ ഉള്ളവൻ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. എന്റെ ഒപ്പം ഉള്ള സാധനം ആണെങ്കിലോ ഓരോന്ന് പറഞ്ഞു ഇന്ടെ ഉള്ള പേടി ഒന്ന് കൂടി കൂട്ടാണ്...തെണ്ടി...

അവൻ എന്റെ അടുത്തേക്ക് അടുക്കും തോറും എന്റെ പേടി കൂടി കൂടി വന്നു. ഇവിടെ ആണെങ്കിൽ ഞങ്ങൾ നാല് പേര് മാത്രമേ ഒള്ളു. അല്ലേലും ആർക്കേലും ആവിശ്യം വരുമ്പോൾ ഒരു പട്ടികുട്ടി പോലും ഉണ്ടാവൂല. ഇന്നത്തോടെ ഇന്ടെ കാര്യത്തിൽ ഒരു തീരുമാനം ആയി. പടച്ചോനെ കാക്കണേ എന്ന് പറഞ്ഞു ഞാൻ കണ്ണ് രണ്ടും അടച്ചു. കൊറേ സമയം ആയിട്ടും ഒരു അനക്കവും കേള്ക്കുന്നില്ല. ഓൻ ഇന്ടെ തൊട്ട് എടുത്തആണല്ലോ നിന്നിരുന്നത്‌. കേരളാ റ്റു ജമ്മു കാശ്മീർ വരെ ഉള്ള ദൂരം ഒന്നും ഇല്ലല്ലോ. ന്നിട്ട് എന്താ ഒരു അനക്കവും കേള്ക്കാത്തത്‌ എന്ന് കരുതി ഞമ്മൾ കണ്ണ് തുറന്നതും ഞെട്ടിലെ ഒരു ഒന്നന്നര ഞെട്ടൽ. ഞമ്മളെ അജു താ ഓന്റെ കയ്യും പിടിച്ചു ഓനെ രൂക്ഷമായി നോക്കുന്നു. എന്നെ പിടിക്കാൻ വന്നവൻ ഉണ്ട് ആകെ പേടിച്ചു നിക്കുന്നു. ഷൈമയും അതെ പോലെ തന്നെ. ഇപ്പൊ കിട്ടും അവൻ ഒരു അടി എന്ന് വിജാരിച്ച ഞമ്മല്ക്ക് തെറ്റി. ഞങ്ങളടെ എല്ലാരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ടായിരുന്നു അവന്റെ പ്രതികരണം....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story