മുഹബത്തിന് മഹർ: ഭാഗം 8

muhabathin mahar

രചന: SINU SHERIN

അജു അവന്റെ കയ്യ് പൊന്തിച്ചു ഒറ്റ അടിയായിരുന്നു. അഫ്സലിനെ അടിക്കും എന്ന് വിജാരിച്ച ഞമ്മല്ക്ക് തെറ്റി. ഓൻ അടിച്ചത് ആ ഷൈമയെ ആയിരുന്നു. "ഇനി മേലാൽ ഇവൾക്ക് എതിരെ നിന്റെ ഒരു ശല്യവും ഉണ്ടാവരുത്. കേട്ടല്ലോ ഷൈമ.... ഡാ നിന്നോട് കൂടിയാണ് അഫ്സലെ. ന്നാ ഇനി രണ്ടും സ്ഥലം വിട്ടോ..." ഞമ്മൾ ആകെ ഷോക്ക്‌ അടിച്ചു നിലക്കാണ്. എന്തൊക്കെ ഇപ്പൊ നടന്നത്. ഞാൻ നോക്കുമ്പോൾ ഷൈമയും അഫ്സലും ബൈക്കിൽ കയറി ഇരുന്നിരുന്നു. അവളെ നോക്കിയതും നോക്കണ്ട എന്ന് തോന്നി പോയി. അമ്മാതിരി നോട്ടം ആണ് ഓൾ ഇന്നേ നോക്കുന്നത്. എന്തായാലും ഈ പ്രശ്നം ഇവിടെ വെച്ചു തീർന്നിട്ടില്ല. എപ്പോ വേണം എങ്കിലും എനിക്ക് നേരെ ഷൈമയുടെ അറ്റാക്ക്‌ ഉണ്ടാകും. അതുകൊണ്ട് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കേട്ടല്ലോ....ആലി.... സൂക്ഷിക്കുന്നത്.... നല്ലതായിരിക്കും.

"താൻ പേടിച്ചോ.. "അജു അത് ചോദിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത്. പേടിക്കേ....ഞാനോ.... ഈ ആലിയക്ക് ആരെയും പേടിയില്ല. ഇങ്ങനെ ഒക്കെ പറയണം എന്നുണ്ട് പക്ഷെ ഞാൻ പറയില്ല. കാരണം ഇവന് ഇന്നേ കാളും വലിയ സാധനം ആണ് എന്ന് ഇന്നേ ഉന്തി ഇട്ട അന്ന് ഇന്ക്ക് മനസ്സിലായിക്ക്ണ്. അതോണ്ട് തന്നെ ഇവനോടൊക്കെ നല്ലം പോലെ സംസാരിക്കുന്നത് ആവും ബെറ്റർ. "ഹലോ.... തന്നോടു ആണ് ചോദിക്കുന്നത്. താൻ പേടിച്ചോ.. " "ആഹ്...ചെറുതായിട്ട്.... " "ഇനി ഇയ്യ്‌ പേടിക്കണ്ട ഓരേ ശല്യം ഉണ്ടാവൂല.... " "മ്മ്....." "ന്നാ ഓക്കേ.... വേഗം പൊയ്ക്കോ..." ************* "അതെയ്..... ഇനി അവർ ശല്യം ചെയ്യൂല എന്ന് ഇങ്ങൾക്ക് എന്താ ഇത്ര ഉറപ്പ്... " "അതോ.... ഞങ്ങൾ അവരെ സീനിയർസ് അല്ലേ അപ്പൊ പേടി ഇല്ലാതെ ഇരിക്കോ... "ഞമ്മൾ കൊറച്ചു ഗമയിൽ ഒക്കെ അങ്ങട്ട് തട്ടി വിട്ടു.

"ഓ.... അങ്ങനെയാണോ.... അപ്പൊ ഞാൻ കേട്ട പോലെ ഒന്നും ഇല്ലാല്ലേ.... " "ഇയ്യ്‌ എന്താ കേട്ടത് " "ഓൾ ഇങ്ങളെ പ്രോപോസ് ചെയ്തു എന്നും. കോളേജിലേ ഗുണ്ട ഗേൾ ആയ അവളെ ഇങ്ങൾ വേണ്ട പറയുകയും അതോടെ അവൾക്കു തന്നോടുള്ള പ്രേമം നിൽക്കും എന്നും കരുതിയ നിങ്ങളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവള്ടെ ഓരോ വാക്കും. നിങ്ങളെ മാത്രേ കെട്ടൂ എന്ന അവള്ടെ വാക്കോടെ അവളെ നിങ്ങൾ ശെരിക്കും വെറുത്തു. പക്ഷെ നിങ്ങൾ ഓരോ തവണ അവളെ വെറുക്കുമ്പോയും അവൾ നിങ്ങളെ കൂടുതൽ സ്നേഹിക്കുകയായിരുന്നു. ഇപ്പൊ അവൾക്കു നിങ്ങൾ എന്നാൽ ഭ്രാന്ത് ആണ്.... ശേരിയല്ലേ... " അവള്ടെ ഓരോ വാക്കും എന്റെ കാതിൽ വന്നു പതിഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ഇവൾ ആൾ ജഗ ജില്ലിയാണല്ലോ. "എന്ത് പറ്റി മാഷെ... ബോധം പോയോ... " "ഇയ്യ്‌ ആൾ ഞാൻ കരുതിയ പോലെ അല്ലല്ലോ. " "അതിനു എന്നെ എങ്ങനെയാ മാഷ് കരുതിയത്... " "ഈ മാഷ്‌ എന്നുള്ള വിളി ഒന്ന് നിർതൊ.... ഭയങ്കര ഗാപ്പ് ഫീൽ ചെയ്യുന്നു. " "പിന്നെ എന്താ ഞാൻ വിളിക്കണ്ടേ " "അജു.... അത് മതി.... "

"മ്മ്....ന്നാ ശെരി അജു... ജാസി.... റാഷി... അങ്ങനെ വിളിക്കാലോല്ലേ ... "ഇതും പറഞ്ഞു അവൾ ജാസിയെയും റാഷിയെയും നോക്കി. "എന്ത് കൊണ്ട് പറ്റില്ല... ഇയ്യ്‌ ധൈര്യമായിട്ട് വിളിച്ചോ.. " "മ്മ്... "എന്നും പറഞ്ഞു അവൾ പോയി. പെട്ടന്ന് എന്തോ മറന്നപോലെ അവൾ അവിടെ നിന്നു. എന്നിട്ട് തിരിച്ചു എന്റെ അടുത്തേക്ക് തന്നെ വന്നു. "ഫ്രണ്ട്സ്.... "എന്നും പറഞ്ഞു അവൾ എനിക്ക് നേരെ കയ്യ് നീട്ടി. ഞാൻ ആകെ അന്തംവിട്ടു നിലക്കാണ്. "ന്നാൾ കയ്യ് തരാതെ പോയതിനു പകരം വീട്ടാണോ... " "ഏഹ്....." "ഫ്രണ്ട്സ്.. " "ആ... ഫ്രണ്ട്സ് "എന്ന് പറഞ്ഞു ഞാൻ തിരിച്ചും കയ്യ് കൊടുത്തു. എനിക്ക് എന്നും ഇല്ലാത്ത ഒരു സന്തോഷം. ************* "ആലി.... ഇയ്യ്‌ ആൾ കൊള്ളാലോ.... സത്യം പറഞ്ഞോ അവൻ ചെയർമാൻ ആണ് എന്നറിഞ്ഞത്‌ കൊണ്ടല്ലേ നീ അവനോടു ഫ്രണ്ട് ആയത്. ഇന്ക്ക് മനസ്സിലായിട്ടോ മോളെ.. " "ഒന്ന് പോടീ.... അവൻ ചെയർമാൻ അല്ലെങ്കിലും ഞാൻ അവനെ ഫ്രണ്ട് ആക്കിയിരിക്കും. ഒന്നും ഇല്ലേലും എന്നെ ഇപ്പൊ രക്ഷിച്ച ആളല്ലേ... " "മ്മ്... ആയികോട്ടെ... " എന്റെ അന്ത്യം ഇന്നു എന്ന് കരുതിയ എനിക്ക് തെറ്റി.

ഇന്നു തുടക്കം ആയിരുന്നു. ആലിയ അജ്മലിന്റെ സൗഹൃദത്തിന്റെ തുടക്കം.... ************ ഇന്നു ഈ കോളേജിൽ അറിയപെടുന്ന രണ്ടു പേരാണ്‌ ആലിയയുo അജ്മലുo.വെറ്തെ അറിയപ്പെടുന്നവർ അല്ല ഈ കോളേജിലെ തന്നെ അറിയപെടുന്ന ഫ്രണ്ട്സ്. ആലിയുടെ അജു അങ്ങനെ ആണ് അറിയപ്പെടുന്നത്‌. ആരും അസൂയ പെട്ടു പോകുന്ന സൗഹൃദം. ആര്ക്ക് എന്ത് പ്രശ്നം ഉണ്ടായാലും അത് കണ്ട്‌ പിടിക്കാൻ ആലിയും ആ പ്രശ്നം പരിഹരിക്കാൻ അജുവും. "ആലി... ഇയ്യ്‌ എന്താടി ഇങ്ങനെ നടക്കുന്നത്. അനക്ക് ഒരു സ്ഥലത്ത് ഇരുന്നൂടെ... " "ഇയ്യ്‌ ഒന്ന് പോയെ അജു... മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്ക " "എന്തിനാ ടെൻഷൻ... ഇനി നിനക്ക് ഇരിക്കാൻ പറ്റാത്ത വല്ല പ്രശനവും ഉണ്ടോ... I മീൻ മൂലക്കുരു... സംതിംഗ് ലൈക്‌ ദാറ്റ്‌... അതിനൊന്നും ഇയ്യ്‌ ഇങ്ങനെ ടെൻഷൻ അടിക്കണ്ട... അതിനു ഒക്കെ ട്രീറ്റ്‌മെന്റ് ഉണ്ടടി... " ഞമ്മൾ ഇത് പറഞ്ഞു ചിരിക്കലുo അവൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി . "മൂലക്കുരു അന്ടെ കെട്ടിയോൾക്ക്.. " "ഡീീീ... കെട്ടിയോളെ പറയുന്നോ " "അപ്പൊ അന്ടെ കെട്ടിയോളെ പറഞ്ഞാ മോന്ക് വേദനിക്കും ലെ..

.അത് പോലെ തന്നെ അല്ലേ ഇന്നേ പറഞ്ഞാ ഇന്ടെ കെട്ടിയോൻക്ക് വേദനിക്കൂലെ... പാവം ഇന്ടെ കെട്ടിയോൻ... " "അത്രയ്ക്ക് വല്യ പാവം ഒന്നും അല്ല ഓൻ.. " "അനക്ക് ഇന്ടെ കെട്ടിയോനെ പറ്റി എന്ത് അറിയാം. ചുള്ളൻ ആണ് ഓൻ.." "ചുള്ളനല്ല കുള്ളൻ.... " "കുള്ളത്തി അന്ടെ കെട്ടിയോൾ ആണെടാ.... ഇന്ടെ കെട്ടിയോനെ പറ്റി എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ " "സ്റ്റോപ്പ്‌ ഇട്ട്... എവിടെയോ കെടക്കുന്ന ഇത് വരെ നേരിൽ കാണാത്ത ഒരു കെട്ടിയോൾക്കും കെട്ടിയോൻക്കും വേണ്ടി തിരക്ക് കൂടുന്നു. നാണം ഇല്ലല്ലോ രണ്ടിനും. "ജാസിയാണ്. "ഈ ആലി ആണ് ആദ്യം തുടങ്ങിയത്.." "ഇയ്യ്‌ ഇന്നേ ദേഷ്യം പിടിപ്പിചിട്ട് അല്ലേ അജു... " "ഇന്ടെ ആലി... വിവരം ഇല്ലാത്ത ഇവന് എന്തെങ്കിലും പറഞ്ഞെന്നു കരുതി ബുദ്ധി ഇല്ലാത്ത നീ മിണ്ടാതെ ഇരിക്കല്ലേ വേണ്ടേ " "ന്ടെ പൊന്ന് ജാസി നീ അവളെ ഇട്ട് ഇങ്ങനെ താങ്ങല്ലടാ...

"ഇതും പറഞ്ഞു റാഷിക്ക ചിരിക്കാണ് സത്യം പറഞ്ഞാൽ ഇന്ക്ക് ഒന്നും മനസ്സിൽ ആയിട്ടുണ്ടായിരുന്നില്ല. പിന്നെ റാഷിക്കാടെ താങ്ങൽ കേട്ടപ്പോൾ കാര്യം ഓടി. "ജാസിക്ക..... ഇങ്ങളെ കെട്ട്യോൾക്ക് വിളിക്കണ്ട എന്നുണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോള്ളി ട്ടോ... " "ന്ടെ പോന്നോ ഞാൻ ഒന്നും പറഞ്ഞില്ലേ... " ഇത് കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. ഞാൻ ഒരുപാട് ആഗ്രഹിച്ച ദിനങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഇപ്പൊ ഉള്ള ഓരോ ദിനങ്ങളും. ഞാൻ ഒരുപാട് സന്തോഷവതി ആയ നിമിഷങ്ങൾ. പക്ഷെ എന്റെ ആ സന്തോഷ നിമിഷങ്ങൾക്ക് അധികം ആയുസ്സ് ഇല്ലാ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story